SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Wednesday, 30 January 2019

ഗുരുവിന്റെ സംഘടനാ സിദ്ധാന്തം (ഗുരുസാഗരം കോട്ടയം പ്രഭാഷണത്തിന്റെ കാമ്പ്)

ശരിയായി യോജിപ്പിക്കപ്പെട്ടത് എന്നതാണ് സംഘടനയുടെ അർത്ഥം. ഒരു ശരീരത്തിന്റെ വിവിധ അവയവങ്ങൾ ഉൾബോധത്താൽ നിയന്ത്രിക്കപ്പെടുന്നതുപോലെയാവണം സംഘടനയുടെ പ്രവർത്തനം. ശരീരിയായിരിക്കുന്ന ഒരാൾക്ക് നന്നായി ജീവിക്കാൻ ബുദ്ധിക്ക് തെളിച്ചം ആവശ്യമാണ്. തെളിഞ്ഞബുദ്ധികൊണ്ട് ഇന്ദ്രിയങ്ങളെയും മനസിനെയും നിയന്ത്രിക്കുന്നവനാണ് വിജയിക്കുന്നത്. ശരീരത്തിലെ ഒരു ചെറുവിരൽ എന്നതിന് തലയുടെ അത്രയും പ്രാധാന്യമില്ലെന്നു വേണമെങ്കിൽ പറയാം. വിരൽ നഷ്ടപ്പെടുന്നതും തല നഷ്ടപ്പെടുന്നതും ഒരുപോലെയല്ലല്ലോ? എന്നാൽ നിങ്ങൾ നോക്കൂ ചെറുവിരലിലെ ഒരു നഖം മുറിഞ്ഞാൽപോലും തല പേടിക്കും. തലയ്ക്ക് നോവും. ആ മുറിഞ്ഞുപോയ ഇടത്തേക്ക് ശരീരത്തിന്റെ മുഴുവൻ കേന്ദ്രങ്ങളും ശ്രദ്ധകൊണ്ടുവരും ശരീരംതന്നെ ഒരു രക്ഷാപ്രവർത്തനം നടത്തും. അതുപോലെയാവണം സംഘടനാനേതാവ്. തന്റെ സംഘടനയിലെ ഏറ്റവും ദുർബലനുപോലും ഒരു പീഡവരുത്താതെ അവനുണ്ടാകുന്ന പീഡപോലും കണ്ടുനോവുന്ന ആർദ്രഹൃദയമാണ് നേതാവിനുണ്ടാവേണ്ടത്. തലച്ചോറിന്റെ നിർദ്ദേശമാണ് അംഗങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത്. തീയെ പിടിക്ക് എന്ന് തലച്ചോർ പറഞ്ഞാൽ കൈചെന്ന് തീയിൽ പിടിച്ചിരിക്കും. പക്ഷേ, പിടിച്ച കൈക്ക് വേദനിച്ചു എന്നറിഞ്ഞാൽ തലച്ചോർ കൈവലിക്കും. പൊള്ളിയത് കൈക്കല്ലേ എനിക്കല്ലല്ലോ എന്നത് ചിന്തിക്കില്ല. അതുകൊണ്ടുതന്നെ കൈക്കുപൊള്ളുന്ന ഇടത്തേക്ക് ഇറങ്ങിച്ചെല്ലാൻ അതിനെ തല പറഞ്ഞയക്കില്ല. അതാണ് തലയുടെ ജാഗ്രതയും സ്നേഹവും.അതായത് തലച്ചോറും ബുദ്ധികേന്ദ്രവും ഹൃദയവും എല്ലാം ഒറ്റശരീരത്തിലെ ശരീരിയുടെ ഭാഗമായി പ്രവർത്തിക്കുന്നതുപോലെ വേണം സംഘടന പ്രവർത്തിക്കാൻ. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി ഇവയെല്ലാം നേടുന്നവർ ലോകനന്മയ്ക്കായി തങ്ങളുടെ ശുചിത്വബോധവും അർപ്പണമനോഭാവവും ഉപയോഗിക്കാൻ ഉണ്ടാക്കുന്ന കൂട്ടായ്മയാണ് ഗുരുവിന്റെ ഭാഷയിലുള്ള സംഘടന. വിദ്യാഭ്യാസം എന്നത് എല്ലാം ഒന്നിൽനിന്നുണ്ടായത് അതിനാൽ എല്ലാം ഒന്നാണ് എന്ന ബോധം നേടലാണ്. ആ ബോധം ഉള്ളിൽ നിലനിറുത്താനുള്ള ആന്തരിക് ശുചിത്വമാണ് ഗുരുവിഭാവനം ചെയ്യുന്ന ശുചിത്വം. എല്ലാം ഒന്നാണെന്ന ആന്തരബോധത്തിലിരുന്നുകൊണ്ട് ഈശ്വരനെ നന്ദിയോടെ സ്മരിക്കുന്നതാണ് ഗുരുവിന്റെ ഭാഷയിലെ ഈശ്വരഭക്തി. അങ്ങനെയുള്ളവർ നല്ലകാര്യങ്ങൾക്കായി ഒത്തുകൂടുന്നു. ഒരു ശരീരത്തിലെ അംഗോപാംഗങ്ങൾ ശരീരമടങ്ങിയ സിസ്റ്റത്തെ എത്ര കാര്യക്ഷമതയോടെ നയിക്കുന്നുവോ അത്രയും ക്ഷമയും ജാഗ്രതയും ദീർഘവീക്ഷണവും അർപ്പണബോധവും വേണം സംഘടനയ്ക്ക്. സംഘടന ഒന്നിനെയും നശിപ്പിക്കാനുള്ള കൂട്ടായ്മയല്ല, പുതിയലോകം സഷ്ടിക്കാനുള്ളതാണ്. ആർക്കും എതിരല്ല, എല്ലാവരുടെയും പൊതുനന്മയാണ് ലക്ഷ്യം വയ്ക്കുന്നത്. വിവേകിയായ മനുഷ്യൻ സംഘടനയ്ക്ക് ബീജാവാപം ചെയ്യുന്നത് സ്വന്തം കുടുംബത്തിലാണ്. കുടുംബമാണ് സാമൂഹ്യസംഘടനയുടെ അടിസ്ഥാനം. അത്രയ്ക്ക് മാതൃകാപരമാകണം സംഘടനാ പ്രവർത്തനം. വിദ്യാഭ്യാസവും ആന്തരിക ശുചിത്വവും ശരിയായ ഈശ്വരഭക്തിയും നിസ്വാർത്ഥതയും മമതയില്ലായ്മയും ലോകവീക്ഷണവും സർവം സോദരബുദ്ധിയും നേതാവിനുണ്ടാവണം. ഒരു ശരീരത്തിലെ അംഗങ്ങൾ ശരീരം എന്ന പൊതുവ്യവസ്ഥയ്ക്ക് തങ്ങളാലാകാവുന്നതൊക്കെയും മടിയില്ലാതെ ചെയ്യുന്നതുപോലെ വേണം അണികൾ. സർവം സോദരബുദ്ധയ എന്നതലത്തിലുള്ളവരാകണം അണികൾ. ബുദ്ധന്റെ സംഘമന്ത്രമാണ് ഗുരു ഇവിടെ നമുക്ക് പരിചയപ്പെടുത്തുന്നത്. ബുദ്ധം ശരണം ഗച്ഛാമി, ധർമ്മം ശരണം ഗച്ഛാമി സംഘം ശരണം ഗച്ഛാമി. ബുദ്ധിയുടെ തെളിച്ചം നേടലാണ് ആദ്യം വേണ്ടത്. അതാണ് ബുദ്ധം ശരണം. ധർമ്മബോധം നേടലാണ് ധർമ്മം ശരണം. ഇതു രണ്ടുംനേടിയവർ ഒന്നിച്ചുനിന്ന് ലോകഹിതത്തിനു പ്രവർത്തിക്കുന്നതാണ് സംഘം ശരണം. ഇത്തരം ശുദ്ധമായ സംഘടനാ സങ്കല്പത്തെ പ്രാവർത്തികമാക്കാനാണ് മഹാഗുരു രണ്ട് സംഘടനകൾക്ക് രൂപം നൽകിയത്. ഒന്ന് ഗൃഹസ്ഥർക്കും രണ്ടാമത്തേത് സംന്യാസിമാർക്കും. സംന്യാസം ഗാർഹസ്ഥ്യത്തിന്റെ തുടർച്ചയായതിനാൽ സംന്യാസസംഘം ഗൃഹസ്ഥ സംഘത്തിന്റെ വഴികാട്ടികളാവണം. അവർക്ക് പിഴയ്ക്കുന്നത് പറഞ്ഞുകൊടുക്കുന്ന ആചാര്യസ്ഥാനമാവണം സംന്യാസ സംഘം. ഗൃഹസ്ഥരുടെ സംഘം അപരനുവേണ്ടി അഹർന്നിശം പ്രയത്നിക്കുന്നവരുടെ കൂട്ടായ്മയാണ്. അതിന് മനുഷ്യരെ ഭേദഭാവത്തോടെ കാണാനാവില്ല. ഗുരുവിന്റെ പഞ്ചശുദ്ധിയും പഞ്ചധർമ്മവും പാലിച്ചുകൊണ്ട് ലോകജനതയെ ആ മാർഗത്തിലേക്ക് പ്രേരിപ്പിച്ച് നയിക്കുന്നതാവണം. അതിന് ഭൗതികവും ആത്മീയവുമായ ഇടപെടൽ ആവശ്യമാണ്. ആത്മീയ ഉന്നതിക്കുള്ള ഭൗതിക സാഹചര്യം ഉണ്ടാക്കലാണ് ഭൗതികമായ ഇടപെടൽ എന്നുപറയുന്നത്. 
ശരീരത്തിന് മൂന്നവസ്ഥകൾ ഉണ്ട്. സ്ഥൂലമായത് സൂക്ഷ്മമായത് ഇതിന് കാരണമായത്. സ്ഥൂലശരീരമാണ് നാം കാണുന്ന ദേഹം, ബുദ്ധി, മനസ്, ജ്ഞാനേന്ദ്രിയങ്ങളാണ് സൂക്ഷ്മമായത്. ഇതിന് കാരണമായ പരമാത്മ പ്രതിബിംബമാണ് കാരണ ശരീരം. ഇവയുടെ സുസ്ഥിരമായ അവസ്ഥയാണ് ശാന്തഗംഭീരമായ ജീവിതം. അതുപോലെ സംഘടനയ്ക്കുമുണ്ട്. ഭൗതികമായ ഒരു ബാഹ്യരൂപമാണ് സംഘടനയുടെ സ്ഥൂലശരീരം, അതിനെ നിയന്ത്രിക്കുന്ന പ്രത്യയശാസ്ത്രമാണ് സൂക്ഷ്മദേഹം, അതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്താണോ അതാണ് സംഘടനയുടെ കാരണദേഹം. ഇവമൂന്നും ശരിയാം വണ്ണം പരിപാലിക്കപ്പെടാത്ത സംഘടനകളാണ് വഷളാകുന്നതും നാട്ടുകാരുടെ പരിഹാസപാത്രങ്ങളാകുന്നതും ഗുണ്ടാസംഘങ്ങളായി മാറുന്നതും രാഷ്ട്രീയ ചട്ടുകങ്ങളാകുന്നതുമെല്ലാം...
https://www.facebook.com/groups/agniguru/
Image may contain: 2 people, people standing and people on stage

ശ്രീശക്തീശ്വരം ക്ഷേത്രം കളവംകോടംചേർത്തല


1927 ജൂൺ 14 ന് (1102 ഇടവം 31)പുലർച്ചെയായിരുന്നു കളവംകോടം ക്ഷേത്രത്തിലെ കണ്ണാടി പ്രതിഷ്ഠ. ക്ഷേത്ര പുനരുദ്ധാരണത്തിന് സമീപത്തെ നാല് എസ്.എൻ.ഡി.പി ശാഖകളുടെ നേതൃത്വത്തിൽ ശ്രീനാരായണ കരുണവിലാസിനി യോഗം രൂപീകരിച്ചു. ക്ഷേത്ര നിർമ്മാണത്തിന് നേതൃത്വം നൽകിയ പണിക്കവീട്ടിൽ പത്മനാഭപ്പണിക്കരും കളവംകോടത്തെ കുട്ടൻ വൈദ്യനും ചേർന്ന് കോട്ടയം നാഗമ്പടത്ത് വിശ്രമിക്കുകയായിരുന്ന ഗുരുവിനെ ചെന്ന് കണ്ട് പ്രതിഷ്ഠ നടത്തുന്നതിന് ക്ഷണിച്ചു. ഇനി ക്ഷേത്രങ്ങൾ അല്ല വിദ്യാലയങ്ങൾ ആണ് സ്ഥാപിക്കേണ്ടത് എന്നരുളി ഗുരു അവരെ മടക്കി ,പക്ഷേ ഗുരുദേവൻ വന്ന് പ്രതിഷ്ഠകർമ്മം നിർവ്വഹിച്ചില്ലെങ്കിൽ പണി നടന്ന് കൊണ്ടിരിക്കുന്ന
ക്ഷേത്രത്തിനുള്ളിൽ താൻ ആത്മാഹൂതി ചെയ്യും എന്ന പത്മനാഭ പണിക്കരുടെ നിർബന്ധ ബുദ്ധിക്ക് മുൻപിൽ സ്നേഹബുദ്ധ്യാ വഴങ്ങിയ ഗുരുദേവൻ എത്തിച്ചേർന്ന് കൊള്ളാം എന്ന് അറിയിച്ചു.
പ്രതിഷ്ഠാ ദിവസം ശിവപ്രതിഷ്ഠ വേണമെന്നും ദേവീ പ്രതിഷ്ഠ വേണമെന്നും വ്യത്യസ്ത അഭിപ്രായം വന്നു. ഒരു കണ്ണാടി വാങ്ങിക്കൊണ്ടുവരാൻ ഗുരു അരുളി ചെയ്തു. കണ്ണാടി അളന്ന് നോക്കി അതിൽ ഓംശാന്തി യെന്ന് രേഖപ്പെടുത്താൻ പറഞ്ഞു. രസലേപനം ചുരണ്ടിയെഴുതിയപ്പോൾ ഒംശാന്തി എന്നായി. . അക്ഷരപ്പിശക് തിരുത്തേണ്ടെന്ന് ഗുരു നിർദ്ദേശിച്ചു. ക്ഷേത്രത്തിനുള്ളിൽ കണ്ണാടി പ്രതിഷ്ഠിച്ചു.. ശിഷ്യനായ ബോധാനന്ദ സ്വാമിയോട് സമീപത്തായി ശക്തീശ്വരനെയും പ്രതിഷ്ഠിക്കാൻ ഗുരുനിർദ്ദേശിച്ചു. കണ്ണാടിയുടെ മുന്നിൽ ആയി ബോധാനന്ദ സ്വാമികളെക്കെണ്ട് അർദ്ധനാരീശ്വര പ്രതിഷ്ഠ നടത്തിച്ചത് കൊണ്ട് തന്നെ കണ്ണാടി പ്രതിഷ്ഠയിലെ "ഒം ശാന്തി " എന്ന് രേഖപ്പെടുത്തിയ ഭാഗം മാത്രമാണ് കാണുവാൻ സാധിക്കു എന്നത് കൊണ്ട് തന്നെ ഗുരു കണ്ണാടിയിൽ പ്രണവ പ്രതിഷ്ഠ തന്നെയാണ് നടത്തിയിട്ടുള്ളത് എന്ന് നിസംശയം പറയാൻ കഴിയും .
ഗുരുദേവൻ പ്രതിഷ്ഠാകർമ്മം നിർവ്വഹിക്കാൻ എത്തുന്നതറിഞ്ഞ് NR കൃഷ്ണൻ വക്കീൽ അദ്ധേഹത്തിന് സമർപ്പിക്കാൻ കുറച്ച് നാണയങ്ങൾ കരുതി വെച്ചു കൊണ്ട് മനസ്സിൽ വിചാരിച്ചു ഗുരു എന്നോട് ചോദിച്ചാൽ മാത്രമേ ഞാൻ ഇവ ഗുരുവിന് സമർപ്പിക്കുകയുള്ളു . പ്രതിഷ്ഠാകർമ്മത്തിന് ശേഷം വിശ്രമിച്ച് കൊണ്ടിരുന്ന ഗുരു അവിടെ ഉണ്ടായിരുന്ന പനച്ചി മരത്തിന്റെ ചുവട്ടിൽ നിന്നിരുന്ന ഒരു കുട്ടിയെ വിളിച്ച് മൂലമന്ത്രവും പൂജാവിധികളും ഉപദേശിച്ച് കൊടുത്തു. കോത്തല സൂര്യനാരായണ ദീക്ഷിതർ എന്ന അദ്ദേഹമാണ് ക്ഷേത്രത്തിലെ ആദ്യ പൂജാരി .ആ പനച്ചി മരം നിന്നിരുന്ന സ്ഥലത്താണ് ഇന്ന് വളരെ മനോഹരമായ ഗുരുമന്ദിരം ഉയർന്ന് വന്നിരിക്കുന്നത് .
ഗുരുദേവൻ നട്ടതാണ് അല്ല ബോധാനന്ദ സ്വാമികൾ നട്ടതാണ് എന്ന് തർക്കമുള്ള ഒരു ഇരു മാവ് ക്ഷേത്ര വളപ്പിലുണ്ട് താഴെ നിന്ന് ഒരു ചുവടും മുകളിലേക്ക് രണ്ട് മാവും ആയി നിൽക്കുന്ന ഈ തേൻമാവിൽ നിന്നും രണ്ട് തരത്തിലുള്ള മാമ്പഴങ്ങൾ ആണ് ലഭിക്കുന്നത് .ഇന്ന് കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ സമൂഹ വിവാഹങ്ങൾ നടക്കുന്നതും ഇവിടെയാണ് . വിവാഹം കഴിഞ്ഞതിന് വധുവരന്മാർ പരസ്പരം ചാർത്തിയ പൂമാലകൾ കൊണ്ട് വന്ന് ഈ മാവിൽ ചാർത്തുന്ന ഒരു രീതിയും കണ്ട് വരുന്നു .
ക്ഷേത്രവളപ്പിലുള്ള വേനൽക്കാലത്ത് പോലും വറ്റാത്ത കിണറിൽ നിന്നാണ് സമീപവാസികൾ ദാഹജലം ശേഖരിക്കുന്നത് .
പ്രതിഷ്ഠാകർമ്മത്തിന് ശേഷം കുരുന്നാത്ത് കടവിൽ എത്തിയ ഗുരു അവിടെ നിന്നുo നേരെ കൃഷ്ണൻ വക്കീലിന്റെ മുല്ലൂർഭവനത്തിൽ എത്തി " നമുക്കായി കരുതി വെച്ചത് തരുക അതോടൊപ്പം അദ്യൈ താശ്രമത്തിലെ കുട്ടികൾക്ക് വേണ്ടിയുള്ളതുo കൂടി തരിക" എന്നാവശ്യപ്പെട്ടതനുസരിച്ച് വക്കീൽ സൂക്ഷിച്ച് വെച്ചിരുന്നതും കൂടെ കഴിയാവുന്നത്രയും ഗുരുവിന് കാണിക്കയർപ്പിച്ചു
മുരിക്കുംപുഴ പ്രതിഷ്ഠക്കുശേഷം ആറുവര്ഷത്തിനുശേഷമുള്ള കളവംകോടം പ്രതിഷ്ഠയില് സത്യം ധര്മ്മം ദയ ഇവയെ ഒഴിവാക്കി ഒം ശാന്തി എന്ന് രേഖപ്പെടുത്താന്‍ എന്തായിരുന്നു കാരണം? അതുവരെ വേദാന്തികള്ക്ക് അറിവില്ലായിരുന്ന ഒം എന്ന മന്ത്രസ്വരൂപത്തിന് അതിന്റേതായ അര്ത്ഥമുണ്ട് എന്ന് വെളിവാക്കിക്കൊടു
ക്കാന് ഗുരുവിന് സാധിച്ചു. അരുവിപ്പുറത്തെ സകാരരൂപത്തില് തുടങ്ങിയ ആത്മാന്വേഷണമാര്
ഗ്ഗത്തില് അനുഭവമായിത്തീര്ന്ന എല്ലാറ്റിനെയും ഒന്നൊന്നായി എണ്ണിയെണ്ണി പെരുളൊടുങ്ങുകയായിരുന്നു. ഒം ശാന്തിയില് സത്യം ധര്മ്മം ദയ ഇവയെല്ലാം അര്ത്ഥഗര്ഭമായി അസ്പന്ദമായിത്തീര്ന്നു.
കുംഭമാസത്തിലെ കാർത്തികയ്ക്ക് ആറാട്ട് മഹോൽസവം വരുന്ന രീതിയിൽ ഒമ്പത് ദിവസത്തെ ഉൽസവം നടത്തപ്പെടുന്നു .എല്ലാ ചതയ നാളിലും വിശേഷാൽ പൂജയും സമൂഹപ്രാർത്ഥനയും നടക്കുന്നു.
ചേർത്തല പട്ടണത്തിന് വളരെ അടുത്ത് കിടക്കുന്ന ക്ഷേത്രത്തിലേക്ക് വരുന്നവർ ചേർത്തലയിൽ ഇറങ്ങിയാൽ പ്രെവറ്റ് സ്റ്റാൻഡിൽ നിന്നും KSRTC സ്റ്റാൻഡിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും വളരെ എളുപ്പത്തിൽ ക്ഷേത്രത്തിൽ എത്തിച്ചേരാം
"ശ്രീ നാരായണധർമ്മം വിജയിക്കട്ടെ "
https://www.facebook.com/photo.php?fbid=1735915529836878&set=pcb.1735915733170191&type=3&theater&ifg=1
Image may contain: outdoor

Monday, 28 January 2019

നവോത്ഥാനത്തിന്റെ ആദ്യ രക്തസാക്ഷി

1825ൽ ജനിച്ച ആറാട്ടുപുഴ വേലായുധപ്പണിക്കർ ഗുരുവിന്റെ നവോത്ഥാന വിപ്ളവത്തിന് വഴിയൊരുക്കി രക്തസാക്ഷിയായ മുൻഗാമിയാണ്.
തീണ്ടൽ, തൊടീൽ തുടങ്ങിയ ചാതുർവർണ്യ വ്യവസ്ഥകൾ നിലനിന്നിരുന്ന അന്നത്തെ കാലഘട്ടത്തിൽ, മൃഗതുല്യരായും അസംഘടിതരായും കഴിഞ്ഞിരുന്ന അവർണ സമുദായങ്ങളുടെ പൗരാവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി, അനീതികൾക്കെതിരെ പടപൊരുതിയ ധീരാത്മാവാണ് ആറാട്ടുപുഴ വേലായുധപ്പണിക്കർ. ഈ ഒറ്റയാൾ പോരാട്ടത്തിൽ, 49-ാം വയസ്സിൽ സ്വന്തം ജീവിതം തന്നെ അദ്ദേഹത്തിന് ബലി കൊടുക്കേണ്ടിവന്നു.
ആലപ്പുഴ ജില്ലയിലെ, കാർത്തികപ്പള്ളി താലൂക്കിന്റെ കടലോര പ്രദേശമായ ആറാട്ടുപുഴ വില്ലേജിലെ ഏറ്റവും സമ്പന്നമായ കല്ലിശ്ശേരി തറവാട്ടിലായിരുന്നു വേലായുധപ്പണിക്കരുടെ ജനനം.
എല്ലാവർക്കും ആരാധന നടത്താവുന്ന ഒരു ശിവക്ഷേത്രം 1851ൽ ആറാട്ടുപുഴ മംഗലത്തു നിർമ്മിച്ചുകൊണ്ടാണ് വേലായുധപ്പണിക്കർ തന്റെ കർമ്മകാണ്ഡത്തിന് തുടക്കം കുറിച്ചത്. 1852ൽ മാവേലിക്കര കണ്ടിയൂർ മറ്റം വിശ്വനാഥ ഗുരുക്കളെ (അബ്രാഹ്മണൻ) കൊണ്ടാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിച്ചത്. വേലായുധപ്പണിക്കർ ശിവക്ഷേത്രം സ്ഥാപിച്ചതിൽ സവർണരിലെ ജാതിക്കോമരങ്ങൾ അരിശംകൊണ്ടെങ്കിലും വേലായുധപ്പണിക്കരെ എതിർക്കുവാനുള്ള തന്റേടം ആർക്കുമുണ്ടായില്ല.1858ലെ മേൽമുണ്ട് സമരമാണ് ഇതിനുശേഷമുള്ള ഒരു പ്രധാന സംഭവം. അക്കാലത്ത് അവർണ സമുദായത്തിൽപ്പെട്ട സ്ത്രീകൾക്ക് മാറുമറയ്ക്കാൻ അവകാശമില്ലായിരുന്നു. ഒരു തുണ്ട് തുണികൊണ്ട് മാറുമറച്ച് കായംകുളം കമ്പോളത്തിൽ പോയ ഈഴവ യുവതിയുടെ മാറിൽ കിടന്ന തുണി വലിച്ചുകീറിയ സവർണർ അവളുടെ മാറിൽ വെള്ളമൊട്ട് പിടിപ്പിച്ചു വിട്ടു. ഇതറിഞ്ഞ് വേലായുധപണിക്കരും സംഘവും കമ്പോളത്തിലെത്തി ഈ ജാതിക്കോമരങ്ങളെ അടിച്ചു വീഴ്ത്തിയശേഷം മേൽമുണ്ടുകൾ വാങ്ങി വിതരണം ചെയ്തു.
1860ലെ മൂക്കുത്തി സമരമാണ് മറ്റൊരു വഴിത്തിരിവ്. പന്തളത്ത് ഒരു ഈഴവ യുവതി നാട്ടുനടപ്പ് ലംഘിച്ച് മൂക്കുത്തി ധരിച്ചു. കലി കയറിയ സവർണർ ഈ യുവതിയുടെ മൂക്കുത്തി വലിച്ചുപറിച്ച് നിലത്തിട്ട് ചവിട്ടി അരച്ചു. ഇതിന് പ്രതികാരം ചെയ്യാൻ ആറാട്ടുപുഴ വേലായുധപണിക്കരും സംഘവും എത്തിയത് ഒരു കിഴി നിറയെ സ്വർണമൂക്കുത്തികളുമായിട്ടാണ്.
1866ൽ കേരളത്തിലെ ആദ്യത്തെ കർഷക തൊഴിലാളി സമരം സംഘടിപ്പിച്ചതും ആറാട്ടുപുഴ വേലായുധപ്പണിക്കരായിരുന്നു.
1874 ജനുവരി 8-ാം തീയതി രാത്രിയിൽ ഒരു കേസിന്റെ കാര്യത്തിനായി തണ്ടുവലിക്കുന്ന ബോട്ടിൽ വേലായുധപണിക്കർ കൊല്ലത്തേക്ക് യാത്ര തിരിച്ചതായിരുന്നു. സമയം അർദ്ധരാത്രി കഴിഞ്ഞു. പണിക്കർ നല്ല ഉറക്കത്തിലായി കഴിഞ്ഞിരുന്നു. തണ്ടു വലിക്കാർ ബോട്ട് തുഴഞ്ഞുകൊണ്ടിരുന്നു. പെട്ടെന്ന് ഒരു കേവ് വള്ളത്തിലെത്തിെയ ചിലർ പണിക്കരെ ഒരു അത്യാവശ്യകാര്യം അറിയിക്കാനുണ്ടെന്ന് പറഞ്ഞ് ബോട്ടിൽ കയറി. ഒരു മോഷണക്കുറ്റത്തിന് പണിക്കർ ശിക്ഷിച്ചു വിട്ടിരുന്ന മുൻ കാര്യസ്ഥൻ തൊപ്പിയിട്ട കിട്ടൻ അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ബോട്ടിൽ കയറിയ തൊപ്പിയിട്ട കിട്ടൻ ഗാഢനിദ്ര‌യിലായിക്കഴിഞ്ഞ പണിക്കരുടെ മുന്നിൽ എത്തി. ആ തേജോ രൂപം കണ്ടപ്പോൾ അക്രമി ഒന്നു പതറിയെങ്കിലും ധൈര്യം വീണ്ടെടുത്ത് ആ പുരുഷ കേസരിയുടെ വിരിമാറിലേക്ക് കഠാര കുത്തിയിറക്കി. അങ്ങനെ പ്രശസ്തിയുടെയും കർമ്മശേഷിയുടെയും മൂർദ്ധന്യത്തിൽ 1874ൽ ജനുവരി 9നു ആറാട്ടുപുഴ വേലായുധപണിക്കർ എന്ന വിപ്ളവകാരി രക്തസാക്ഷിയായി.
ആലുംമൂട്ടിൽ എം. രാധാകൃഷ്ണൻ
(ആറാട്ടുപുഴ വേലായുധപണിക്കർ ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാനാണ് ലേഖകൻ)
https://www.facebook.com/DanchuDas.D.L.OFFICIAL/photos/a.1698980743574232/2724449207694042/?type=3&theater&ifg=1

Image may contain: 2 people

സ്വാമി വിശുദ്ധാനന്ദയുടെ പത്മശ്രീ കഴിവിനുള്ള അംഗീകാരം: തുഷാർ വെള്ളാപ്പള്ളി

കൊച്ചി: ശിവഗിരി മഠാധിപതിയും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റുമായ സ്വാമി വിശുദ്ധാനന്ദയ്ക്ക് പത്മശ്രീ പുരസ്‌കാരം നൽകാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം അർഹതയ്ക്കുള്ള അംഗീകാരമാണെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റും ബി.ഡി.ജെ.എസ് അദ്ധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ ആദ്യ ബാച്ചിൽ പെട്ട സന്യാസി ശ്രേഷ്ഠരിൽ പ്രമുഖനാണ്‌ സ്വാമി വിശുദ്ധാനന്ദ. ഈ അംഗീകാരം ശ്രീനാരായണ ഭക്തർക്ക് നൽകുന്ന പ്രചോദനംകൂടിയാണ്. ഗുരുദേവ ദർശനങ്ങളും ഗുരു വിഭാവനം ചെയ്ത ജീവിത രീതികളും ഏറ്റവും ലളിതമായി ഗുരുഭക്തരിലേക്ക് പകർന്നുനൽകാൻ സ്വാമിയുടെ നേതൃത്വത്തിൽ ശിവഗിരി മഠം നടത്തുന്ന പ്രവർത്തനങ്ങൾ ലോകശ്രദ്ധയാകർഷിക്കുന്നുണ്ട്. 
കഴിഞ്ഞ വർഷം ശിവഗിരിയിൽ നടന്ന മഹായതിപൂജ, ഗുരുദേവന്റെ ശ്രീലങ്കൻ സന്ദർശനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ചു നടത്തിയ ശ്രീലങ്കൻ തീർത്ഥാടനം, ഗുരുദേവസമാധിയുടെ നവതി ആചരണം, ശ്രീനാരായണ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയതിന്റെ നവതി എന്നിവയെല്ലാം സ്വാമി വിശുദ്ധാനന്ദയുടെ സംഘാടനമികവിന്റെ ഉദാഹരണങ്ങളാണ്. ശ്രീനാരായണ ഗുരു തപസനുഷ്ഠിച്ച മരുത്വാമലയെ ഗുരുദേവ ഭക്തരുടെ തീർത്ഥാടന കേന്ദ്രമാക്കി മാറ്റിയതിന് പിന്നിൽ സ്വാമിയുടെ നിർണായക ഇടപെടലുകളുണ്ടെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
https://www.facebook.com/DanchuDas.D.L.OFFICIAL/photos/a.1698980743574232/2736190123186617/?type=3&theater&ifg=1
Image may contain: 1 person, outdoor and closeup

നിസ്വാർത്ഥ കർമ്മവും മാനവികസ്പർശവും - കെ. ആർ. കിഷോർ

"അപരനുവേണ്ടിയഹർന്നിശം പ്രയത്നം
കൃപണത വിട്ടു കൃപാലു ചെയ്തിടുന്നു 
കൃപണധോന്മുഖനായികിടന്നു ചെയ്യൂ-
ന്നപജയ കർമ്മ മവന്നു വേണ്ടി മാത്രം"
- ആത്മോപപദേശശതകം- ശ്ലോകം 23
ശ്രീനാരായണ ഗുരു
( അഹർന്നിശം= രാപകൽ, കൃപണത = പിശുക്കു, സങ്കുചിതചിത്തം, കൃപാലു = ദയാലു, അപജയകർമ്മം = തോൽക്കാനുള്ള പ്രവൃത്തി)
അനുകമ്പയുള്ളവൻ അഥവാ ദയാലുവായ ഒരാൾ അപരനുവേണ്ടി യാതൊരു ബുദ്ധിമുട്ടും പ്രകടിപ്പി ക്കാതെ, രാപകലില്ലാതെ നിർലോഭമായി, അനായാസമായി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു.എന്നാൽ, പിശുക്കൻ അഥവാ സങ്കുചിതചിത്തനായ ഒരാൾ മുഖം കുനിച്ചു, അവനവനിലേക്ക് മാത്രം നോക്കി ക്കൊണ്ട് ഇടതടവില്ലാതെ വളരെ പണിപ്പെട്ടുചെയ്യുന്ന പ്രവൃത്തികൾ അവനുവേണ്ടിമാത്രമുള്ളതാണ്. ഇങ്ങനെ സ്വാർത്ഥമായ പ്രവൃത്തികൾ ചെയ്യുന്ന ലുബ്ധന്റെ പ്രവർത്തികൾ അവനെ നാശത്തിലേക്കാണ് നയിക്കുക, എന്നാൽ നിസ്വാർത്ഥമായ കർമ്മങ്ങൾ അമൂല്യങ്ങളായിരിക്കും. ഇതാണ് ഈ ശ്ലോകം പ്രത്യക്ഷമായി പറയുന്നത്.
സാമൂഹികമായ ലക്ഷ്യവും, നേട്ടവും നന്മയുമാകണം എല്ലാ കർമ്മത്തിന്റെയും ആത്യന്തിക ലക്ഷ്യമെന്നും, ആ നേട്ടം കൈവരിക്കാത്തതും നന്മയുളവാക്കാത്തതുമായ കർമ്മങ്ങൾ ക്ഷുദ്രവും, ക്ഷണികവും, ദുർബ്ബലവും ആണെന്നാണ് ഗുരുവിന്റെ ഈ വരികളിലെ വിവക്ഷ.
നിരവധിസങ്കീർണതകളും,വെല്ലുവിളികളും, പ്രതിസന്ധികളും അതിജീവിച്ചുകൊണ്ടാണ് ജീവിതം പ്രവഹിച്ചുകൊണ്ടിരിക്കുന്നതു. ആ ജീവിതപ്രയാണത്തിൽ, എന്ത് ചെയ്യണം, എങ്ങനെപ്രവർത്തിക്കണം, ഏതാണ് ആത്യന്തികമായ കർമ്മഫലം എന്നെയൊക്കെയുള്ള സങ്കീർണ്ണതകൾ മനുഷ്യന്റെ മുന്നിൽ ചോദ്യങ്ങളുന്നയിക്കുമ്പോൾ, സാധാരണ മനുഷ്യൻ അസ്വസ്ഥരാവുക സ്വാഭാവികമാണ്. ഉത്തര ങ്ങൾക്കുവേണ്ടി അന്വേഷണമാരംഭിക്കുന്നവന് ക്രിയാത്മകവും, ഗുണകരവുമായ ഉത്തരങ്ങൾ നൽകു കയാണ് ഗുരു ചെയ്യുന്നത്.
മനുഷ്യനൊരു സാമൂഹിക ജീവിയാണെന്ന വസ്തുതയെ അംഗീകരിക്കാത്ത വ്യക്തിവാദങ്ങൾ കൊണ്ട് ദർശനം രൂപീകരിച്ച നിരവധി വീക്ഷണങ്ങൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ എല്ലാം സാമൂഹികമായ വീക്ഷണത്തിലൂടെ സമീപിക്കുമ്പോൾ മാത്രമാണ് ഓരോ പ്രവൃത്തിയുടെയും നന്മയും മേന്മയും നിര്ണയിക്കപ്പെടുന്നത് എന്ന ഉറച്ച ബോധ്യത്തി ലാണ് ഗുരുദർശനം വികസിപ്പിക്കുന്നത്.
ഒരുവ്യക്തി, തന്റെസ്വാർത്ഥനേട്ടങ്ങളുടെ ലക്ഷ്യത്തിലേക്കു അനവരതം എത്രയും കഷ്ടപ്പെട്ട് പ്രവർത്തിച്ച്‌ മുന്നേറുമ്പോൾ, ആ നേട്ടങ്ങൾ അയാൾക്ക് മാത്രം, അല്ലെങ്കിൽ അയാളുടെ ഇടുങ്ങിയ ചുറ്റുവട്ടങ്ങളിലേക്കു മാത്രം ചുരുങ്ങിപ്പോവുകയുമാണ്.നന്മയും നേട്ടവും ഗുണങ്ങളും പരസ്പരം പങ്കുവെക്കണമെന്ന സാമൂഹികാടിസ്ഥാനദർശനമാണ് ഗുരു മുന്നോട്ട് വെക്കുന്നത്. ഒരാൾ ചെയ്യുന്ന ഏതുപ്രവർത്തനവും വിശാലമായ ലക്ഷ്യത്തി ലേക്കുള്ള യാത്രയാണെങ്കിൽ, അപരന്റെ നേട്ടമാണതിന്റെ ലക്ഷ്യമെങ്കിൽ, ആ പ്രവർത്തനം എല്ലാവരിലേക്കും വാപിക്കുകയും ഗുണകരമായി ഭവിക്കുകയും ചെയ്യുന്നു. ആ പ്രവർത്തനം എത്ര ചെറുതാണെങ്കിലുംപോലും അത് വിപുലമാവുകയും മനുഷ്യസമൂഹ ത്തിന്റെ മൊത്തത്തിലുള്ള ഗുണത്തിനായി ഭവിക്കുകയും ചെയ്യുന്നു.
എന്നാൽ നിങ്ങൾ ചെയ്യുന്ന പ്രവർത്തനം എത്രതന്നെ ആത്മാർത്ഥമായാലും, എത്രത്തോളം മനസ്സും ശരീരവും അർപ്പിച്ചാലും, നീണ്ടസമയവും അർത്ഥവും അതിനു വേണ്ടി അർപ്പിച്ചാലും, അതിന്റെ ലക്ഷ്യം നിങ്ങളുടെ സ്വാർത്ഥസുഖം മാത്രമാണെങ്കിൽ, ആ പ്രവൃത്തിയുടെ വ്യാപ്തം കുറയുകയും വികാസം ഇല്ലാതാവുകയും ആ കർമ്മം ആത്യന്തി കമായി പരാജയപ്പെടുകയും ചെയ്യുന്നു. കാരണം, സമൂഹത്തിനു ഗുണകരമല്ലാതെ ഇടുങ്ങിയ താൽപര്യമുള്ള ഏതു പ്രവർത്തിയുടെയും അനന്തരഫലം പരാജയമാണ്.
ഈ ഭൂമിയും പ്രകൃതിയും പ്രപഞ്ചവും ഏതെങ്കിലും വ്യക്തിയുടെ മാത്രം സ്വകാര്യസ്വത്തല്ല. ഈ ഭൂമി, കൃഷിയിടം, വാസസ്ഥലം, കടൽ, പുഴ, തടാകം, വഴികൾ, മലകൾ, പൂങ്കാവനങ്ങൾ ഒന്നും തന്നെ ആരുടേയും സ്വകാര്യ സ്വത്തല്ല. എല്ലാം മനുഷ്യനും ഈഭൂമിയിൽ ജീവിക്കുന്ന ഓരോ ജീവജാലങ്ങൾക്കും കൂടിയുള്ളതാണ്. ഇനിയും ജനിക്കാനും ജീവിക്കാനുമുള്ളതാണ്. ഓരോരുത്തരും വര്ഷങ്ങള്ക്കു മുമ്പേ, ഇതെന്റെയെന്നും അത് നിന്റെയെന്നും പറഞ്ഞു അധികാരമുപയോഗിച്ചു, ബലം പ്രയോഗിച്ചു, കൈവശപ്പെടുത്തിയതാണ്. അങ്ങനെ സ്വകാര്യസ്വത്തിന്റെ ആവിര്ഭാവത്തോടയാണ്, സ്വകാര്യ ജീവിതവും സ്വകാര്യസന്തോഷങ്ങളും സ്വകാര്യസുഖങ്ങളും ആസ്വദിക്കാൻ മനുഷ്യൻ അമിതാസക്ത നാവുന്നതു. അതോടുകൂടി, കരുത്തുള്ളവൻ നേടുകയും,. ദുർബല വിഭാഗം കഷ്ടതകള നുഭവിക്കാനും തുടങ്ങി. ദുർബലന്റെ ദുരിതങ്ങൾക്കറുതി വരുത്താത്ത കർമ്മമാണ്‌ സ്വാർത്ഥനേട്ടങ്ങൾക്കു വേണ്ടിയുള്ള കർമ്മം. അതിൽ സ്വന്തം വ്യക്തിനേട്ടമേയുള്ളൂ. അതാണ്, സ്വാർത്ഥനേട്ടങ്ങൾക്കു വേണ്ടി ഒരാൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത് പരാജയമാവുമെന്നു ഗുരു തീർപ്പു കൽപ്പിക്കുന്നത്. ദുർബ്ബലനും പാർശ്വവത്കൃതനും നിരാലമ്പനും പാവപ്പെട്ടവനും ഈ ഭൂമിയിൽ അവശേഷിക്കുന്നിടത്തോളം കാലം, അവനു വേണ്ടിയല്ലാതെ ഏതെങ്കിലും കർമ്മം ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് പരാജയമാണ്. മറിച്ച്. അപരനന്മക്കു വേണ്ടിയുള്ള കർമ്മങ്ങൾ എത്ര ചെറുതായാലും അത് മഹത്തരകുമെന്നും ഗുരു പറയുന്നു.
https://www.facebook.com/photo.php?fbid=1831470303632098&set=a.161659353946543&type=3&theater&ifg=1
Image may contain: 1 person

ഗുരു-താമസിച്ച് പഠിച്ച വീട് വാരണപ്പള്ളി

ഗുരുദേവൻ ഉപരിപഠനത്തിനായി താമസിച്ച വാരണപ്പള്ളി തറവാട്വാരണപ്പള്ളി ക്ഷേത്രം 700 വർഷം പഴക്കമുള്ള ചരിത്രം ക്ഷേത്രത്തിന് ഉണ്ട്.ഗുരുദേവൻ ഉപരിപഠനത്തിന് വളരെ മുൻപ് തന്നെ ഈ ക്ഷേത്രം ഉണ്ടായിരുന്ന വാരണപ്പള്ളി വീട്ടുകർക്ക് ° - കുടിയാൻമാരായി --- വണ്ണാൻ തട്ടാൻ ആശാരി മൂശാരി തുടങ്ങിയവർ ഉണ്ടായിരുന്നു 'ഇവർക്കും 6മക്കൾക്കുംഭാഗം വച്ചു കഴിഞ്ഞിട്ട് ഇപ്പോൾ ക്ഷേത്രത്തിന് 35 ഏക്കർ സ്ഥലമുണ്ട് അപ്പോൾ ആ വീട്ടുകാരുടെ സ്വത്ത് ഒന്ന് ഊഹിക്കാവുന്നതാണ്.അവിടെ നമ്മൾ എത്തിയാൽ ഗുരു വിന്റെ സാന്നിധ്യം അനുഭവപ്പെടും അത്രയും മൗനഘ നാബ്ദിയാണ് നല്ല തണലും നല്ല കാറ്റും ചെറിയ ക്ഷേത്രം - ശിവൻ -സുബ്രഹ്മണ്യൻ - ഗണപതിക്ഷേത്രത്തിന് ഇടതു വശത്തായി ഗുരുമന്ദിരം - ആദ്യത്തെ ഈ മന്ദിരം ( എന്ന് ക്ഷേത്രക്കാർ പറയുന്നു - കൃത്യമായി അറിയണമെങ്കിൽ ചരിത്രം നോക്കണം) ഗുരുദേവ ഫോട്ടോ - കണ്ണാടി ഇവിടെ ഇരുന്നാണ് ഗുരു വിന് ശ്രീകൃഷ്ണ ദർശനം ലഭിച്ചത് അവിടെയാണ് ഗുരു മന്ദിരം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്🌸 ഗുരുമന്ദിരത്തിനു മുൻപിലുള്ള പഞ്ചസാര മണലിൽ ഇരുന്ന് ധ്യാനിച്ചാൽ - പറഞ്ഞറിയിക്കാൻ പറ്റാത്ത അനന്ദ o ലഭിക്കും🌸 എല്ലാ ചതയദിനത്തിൽ പ്രാർത്ഥന രാവിലെ 10 മുതൽ 12 -30 ഗുരുപൂജ - പിന്നെ പ്രസാദ ഭക്ഷണം -

Image may contain: outdoorImage may contain: tree, sky, outdoor and natureImage may contain: house and outdoorNo photo description available.Image may contain: house and outdoorImage may contain: 1 person, outdoor

🍁

Saturday, 26 January 2019

ശിവഗിരി മഠാധിപതിയും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റും ആയ ബ്രഹ്മശ്രീ വിശുദ്ധാനന്ദസ്വാമികൾക്കു പത്മശ്രീ പുരസ്‌കാരം

ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ ആദ്യ ബാച്ചിൽ പെട്ട സന്യാസി ശ്രേഷ്ഠന്മാരിൽ പ്രമുഖനാണ്‌ ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ. ഗുരുദേവ വചനങ്ങളും ഗുരു വിഭാവനം ചെയ്ത ജീവിത രീതികളും ഏറ്റവും ലളിതമായി ഗുരുഭക്തരിലേക്കു എത്തിക്കുന്നതിന് സ്വാമികളുടെ നേതൃത്വത്തിൽ ശിവഗിരി മഠം നടത്തുന്ന പ്രവർത്തനങ്ങൾ പ്രത്യേക പരാമർശം അര്ഹിക്കുന്നു. 2018 ഇൽ ശിവഗിരിയിൽ മഹായതിപൂജ,ഗുരുദേവന്റെ ശ്രീലങ്കൻ സന്ദർശനത്തിന്റെ ശതാബ്ധിയോടനുബന്ധിച്ചു നടത്തിയ ശ്രീലങ്കൻ തീർത്ഥാടനം, ഗുരുദേവസമാധിയുടെ നവതി ആചരണം,ശ്രീനാരായണ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയതിന്റെ നവതി എന്നിവയെല്ലാം ആചരിക്കപ്പെട്ടതു വിശുദ്ധാനന്ദ സ്വാമികളുടെ നേതൃത്വത്തിലാണ് .
ശിവഗിരി മഠാധിപതിയായി സ്ഥാനമേൽക്കുന്നതിനു മുൻപ് തന്നെ ശ്രീനാരായണ ഗുരു തപസ്സനുഷ്ഠിക്കാൻ ഇഷ്ടമേഖലയായി കണ്ടിരുന്ന മരുത്വാമലയായിരുന്നു സാമികളുടെ കര്മമണ്ഡലം. മരുത്വാമല ഇന് കാണുന്ന രീതിയിൽ ഗുരുദേവ ദര്ശനങൾ പ്രചരിപ്പിക്കുന്ന പ്രധാന കേന്ദ്രം ആക്കി മാറ്റിയതിൽ വിശുദ്ധനന്ദ സ്വാമികൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ത്യാഗസമ്പൂര്ണമായ കർമ്മരങ്ങളിൽ പ്രവർത്തിക്കുവാൻ സാധിച്ചത് ഗുരുനിയോഗമായി സ്വാമികൾ കരുതുന്നു.

https://www.facebook.com/photo.php?fbid=368446510610588&set=a.111882436266998&type=3&theater

Image may contain: 1 person