SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Thursday 14 February 2013

പൊന്നും പണവും പുലർത്തുന്ന ജീവിതം

 


യാത്രയ്ക്കിടെഒരു ഭക്തന്റെ വീട്ടിൽ വിശ്രമിക്കുകയാണ് ഗുരുദേവൻ. ശിഷ്യരിൽ പലരും ഒപ്പമുണ്ട്. ആ സമയം ഒരു ഭക്തൻ ഒരു സ്വർണവളയുമായി അവിടെയെത്തി. അയാൾ പറഞ്ഞു. "ഗുരുസ്വാമീ... എനിക്ക് വായുവിന്റെ കോപം ഉണ്ടായപ്പോൾ ഒരു നേർച്ച നേർന്നിരുന്നു. ഒരു സ്വർണവള ഉണ്ടാക്കി കൈയിലിട്ട് വ്രതമെ‌ടുത്ത് പഴനിക്ക് പോകാമെന്ന്. അത് സാധിക്കാൻ പോവുകയാണ്. ഈ സ്വർണവള സ്വാമി എന്റെ കൈയിൽ ഇട്ടു തരണം." ഗുരു ആഗതനെ നോക്കി ഒന്നു പുഞ്ചിരിച്ചു. "കൈ ഉയർത്തിപ്പിടി"ക്കാൻ പറഞ്ഞു. അയാൾ അങ്ങനെ ചെയ്തു. ഗുരുദേവൻ വളയെടുത്ത് കൈയിൽ ഇട്ടുകൊടുത്തിട്ട് ചുറ്റിനും നിൽക്കുന്നവരോടായി പറഞ്ഞു. "ഇത്തരം വഴിപാടുകൾക്ക് രണ്ടുണ്ട് നേട്ടം. പഴനിക്കുപോയെന്നും വരുത്താം സ്വർണവള ഇടുകയും ചെയ്യാം." അതുകേട്ട് എല്ലാവരും ചിരിച്ചു. ഭക്തൻ ഇളിഭ്യനായി നിന്നു. പറഞ്ഞത് അയാളോടാണെങ്കിലും പൊന്നും പണവുംവച്ച് ജീവിതത്തെ അളക്കാൻ ശ്രമിക്കുന്നവർക്കുനേരെയാണ് ഗുരുദേവൻ പരിഹാസത്തിൽപൊതിഞ്ഞ ശരം അയച്ചത്. ഇന്ന് മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്നത് പൊന്നും പണവുംകൊണ്ടാണ്. ഹൃദയംകൊണ്ടല്ല. ഹൃദയംകൊണ്ട് ആരെങ്കിലും ആരെയെങ്കിലും സ്നേഹിച്ചാലും ഫലമില്ല. ആ സ്നേഹം എന്നും എടുക്കാച്ചരക്കായി അവശേഷിക്കും. പണത്തിന് അത്രകണ്ട് നമ്മുടെ സമൂഹത്തിൽ സ്ഥാനം ലഭിച്ചുകഴിഞ്ഞിരിക്കുന്നു. പണം കുമിഞ്ഞു കൂടുന്നിടത്ത് അസ്വസ്ഥതകൾ ജനിക്കും എന്നായിരുന്നു ഗുരുവിന്റെ അഭിപ്രായം. ഗുരുദേവനെ സംബന്ധിച്ച് സാമൂഹ്യവ്യവഹാരത്തിന് ആവശ്യമായ ഒരു ഉപാധി മാത്രമായിരുന്നു പണം. സ്കൂൾ തുടങ്ങാനും ആശുപത്രികെട്ടാനും ആശ്രമം കെട്ടാനും പണം പിരിച്ചിട്ടുണ്ട് ഗുരുസ്വാമി. ഓരോന്നിനും എത്ര തുക വേണ്ടിവരും എന്നുകണക്കാക്കി അതിനുമാത്രമായിരുന്നു പിരിവ്. ശിവഗിരിയിൽ കാണിക്കപ്പെട്ടി വയ്ക്കണം എന്ന ശിഷ്യരുടെ ആഗ്രഹത്തെ ഗുരു എതിർത്തു. എന്നാൽ നിർബന്ധം വന്നപ്പോൾ സമ്മതിച്ചുകൊടുത്തു. ഒരു ദിവസം കള്ളൻ വന്ന് കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചു. ശിഷ്യർ സങ്കടവുമായി ഗുരു സമക്ഷം എത്തി. "ആ പണം അവിടെ കൊണ്ടുപോയി ഇട്ടവരുടെ കൈവശം ഇരുന്നെങ്കിൽ ആവശ്യത്തിന് ഉപകരിക്കുമായിരുന്നു. എല്ലാവരുംകൂടി അത് ഒരിടത്തുകൊണ്ടുപോയിവച്ചു. അതിനേക്കാൾ ആവശ്യമുള്ളവൻ വന്നെടുത്തുകൊണ്ടുപോയി. അതിന് ഇനി സങ്കടപ്പെടാൻ എന്തിരിക്കുന്നു." എന്നായിരുന്നു ഗുരുവിന്റെ മറുപടി. സമ്പത്തിന്റെ ലിക്വിഡേഷനെതിരെയാണ് ഗുരു അപ്പോൾ ശബ്ദമുയർത്തിയത്. ആവശ്യത്തിനുമാത്രം പണം എന്നതാവണം ജീവിതത്തിന്റെ അടിസ്ഥാനം. ജീവിതത്തിന്റെ പരമമായ ലക്ഷ്യം അറിവ് നേടുകയാണ്. പണം ഉണ്ടാക്കുകയല്ല. അറിവുള്ളവൻ മാനിക്കപ്പെടുന്ന സാമൂഹ്യവ്യവസ്ഥിതി ഉണ്ടാക്കാനാണ് ഗുരുദേവൻ ശ്രമിച്ചത്. അതുകൊണ്ടാണ് അറിവിന് പ്രാമുഖ്യം നൽകിയതും. അറിവ് ലഭിച്ചാൽ അതിനൊപ്പം വിവേകം വരും. "ഒരു പതിനായിരമാദിതേയരൊന്നായി വരുവതുപോലെവരും വിവേകവൃത്തി" എന്നാണ് ഗുരു മൊഴിഞ്ഞത്.

വിവേകികൾമാനിക്കപ്പെടുന്നതും അവർ നയിക്കുന്നതുമായ സമൂഹത്തെ ബാഹ്യമായോ ആന്തരികമായോ ആർക്കും ആക്രമിച്ച് കീഴ്പ്പെടുത്താൻ സാധ്യമല്ല. അവർ നയിക്കുന്ന സമൂഹം സാമ്പത്തികമായും സാമുദായികമായും ഉണ്ടാകാവുന്ന അസമത്വങ്ങളിൽനിന്ന് സ്വതന്ത്രമായിരിക്കും. വിവേകികളായ ഭരണാധിപർ എല്ലാവർക്കും ആവശ്യത്തിനുള്ള പ്രകൃതിവിഭവങ്ങൾ തുല്യമായി പങ്കിട്ടു നൽകും. എന്നാൽ പണമുള്ളവൻ അധിപനായാൽ പണത്തിനും പണമുള്ളവർക്കും മാത്രമായിരിക്കും അവിടെ സ്ഥാനമുണ്ടാവുക. എന്തും പണംകൊടുത്ത് നേടാം എന്ന അഹന്ത സമൂഹത്തിന്റെ മുഖമുദ്രയുമാകും. 'നാണംകെട്ടും പണം നേടിക്കൊണ്ടാൽ നാണക്കേടാ പണം മാറ്റിക്കൊള്ളും' എന്ന ചൊല്ല് അവിടെയാണ് പ്രസക്തമാകുന്നത്.
എസ്.എൻ.ഡി.പിയോഗം തുടങ്ങിയപ്പോൾ അതിന്റെ നേതൃസ്ഥാനം കൊതിച്ച് സമുദായത്തിലെ സമ്പന്നരിൽ പലരും അടുത്തുകൂടിയിരുന്നു. എന്നാൽ പണത്തിന്റെ കാര്യത്തിൽ ദരിദ്രനും അറിവിലും സർഗശേഷിയിലും സമ്പന്നനുമായിരുന്ന മഹാകവി കുമാരനാശാനെയാണ് ഗുരുദേവൻ ആ ചുമതല എൽപ്പിച്ചത്. അതിൽ അസൂയപൂണ്ട ചിലർ ആ പ്രതിഭാശാലിയെ വേട്ടയാടിയിരുന്നെങ്കിലും ആശാൻ തന്റെ ദൗത്യം ഭംഗിയായി നിറവേറ്റുക തന്നെ ചെയ്തു.

ഗോത്രവിഭാഗങ്ങൾരാജാധികാരത്തിന് വഴിമാറിയ പുരാവൃത്തങ്ങളിൽ അറിവുള്ളവർ സമൂഹത്തിന്റെ ഉന്നതശീർഷത്തിൽ വിരാചിച്ച ചരിത്രമുണ്ട്. ആ സ്ഥാനം പിന്നീട് ബ്രാഹ്മണമേധാവികൾ കൈവശപ്പെടുത്തുകയും അറിവ് അവർക്കുമാത്രം അവകാശപ്പെട്ടതായി പ്രഖ്യാപിക്കുകയും ചെയ്തപ്പോഴാണ് ഈ രീതി ദുഷിച്ചു തുടങ്ങിയത്. ബ്രാഹ്മണൻ ജന്മംകൊടുക്കുന്ന പുത്രനെയും ബ്രാഹ്മണനായിക്കണ്ട് ബഹുമാനിക്കണം എന്നതായി വ്യവസ്ഥ. സ്വത്തുവകകൾ അവർക്ക് ദാനം ചെയ്യുകയാണ് എറ്റവും വലിയ പുണ്യം എന്നായിരുന്നു പ്രചാരണം. അങ്ങനെയാണ് പൊന്നും പണവും കാഴ്ചവച്ചാൽ ദൈവപ്രീതികിട്ടും എന്ന നിലയുണ്ടായത്. ബ്രാഹ്മണർക്ക് സമ്പത്ത് കുമിഞ്ഞതോടെ അവിടെയും അസ്വസ്ഥതകൾ ഉടലെടുത്തു. ജാതിക്കെതിരായ സമരങ്ങൾ ഉണ്ടായതിന്റെ ഒരു വശം ഈ സാമ്പത്തിക ദുഷ്‌പ്രഭുത്വത്തെ അവസാനിപ്പിക്കുക എന്നതായിരുന്നു. ഗുരുദേവൻ തുടങ്ങിവച്ച ജാതി വിരുദ്ധപ്രസ്ഥാനം പിന്നീട് കമ്മ്യൂണിസത്തിന്റെ വളർച്ചയ്ക്ക് ഇടയാക്കിയത് അവർ സ്വകാര്യ ധനം കുമിയുന്നതിനെ എതിർത്തതുകൊണ്ടാണ്. എന്നാൽ പിന്നീടുവന്ന കാലത്ത് ആദർശത്തെ പണം വീണ്ടും തോല്പിച്ചു. ആദർശരാഷ്‌ട്രീയവും ഇന്ന് പണാധിപത്യത്തിന്റെ അടിമകളാണ്. വ്യക്തികൾ പണം ഉണ്ടാക്കുന്നതും സംഘടന അനാവശ്യമായി പണവും വസ്തുവകകളും ഉണ്ടാക്കുന്നതും സമൂഹത്തിൽ സൃഷ്ടിക്കുന്നത് അസമത്വം തന്നെയാണ്. വർത്തമാനകാല ആശ്രമങ്ങളുടെ ഗതി നോക്കുക. സമ്പത്താണ് എല്ലായിടത്തും പ്രശ്നക്കാരൻ. സംഘടനയ്ക്കും നേതാക്കൾക്കും അഹന്തവർദ്ധിപ്പിക്കുന്നത് അവിടെ ഒഴുകിയെത്തുന്ന സമ്പത്തുതന്നെയാണ്. അത് സർവനാശത്തിലേക്കായിരിക്കും വഴിതെളിക്കുക.
ആത്മീയആചാര്യന്മാർ ഉദയംചെയ്യുമ്പോൾ പൊന്നും പണവുമിട്ട് മൂടാനും അനുഗ്രഹം നേടിയെടുക്കാനും ആളുകൂടുക സ്വാഭാവികമാണ്. അവർ അതിൽ വീണുപോകുന്നതിലാണ് അസ്വഭാവികത. നിത്യചൈതന്യയതി പണ്ട് ബോംബയിൽ ഒരു സമ്പന്നന്റെ സത്ക്കാരത്തിൽനിന്ന് ഓടി രക്ഷപ്പെട്ടകഥ യതി ചരിതത്തിലുണ്ട്. ഗുരുദേവനും അങ്ങനെ നിന്ന നില്പ്പിൽ സ്വാധീനങ്ങളിൽപ്പെടാതെ മറയുന്ന പ്രകൃതമായിരുന്നു.

"നാരായണമൂർത്തേ..."എന്ന പ്രാർത്ഥനാഗീതം പാടി ഒരു കൂട്ടം ആളുകൾ തന്റെ ചിത്രംവച്ച് പൂജിക്കുന്ന സ്ഥലത്തേക്ക് ഒരിക്കൽ ഗുരു കടന്നുചെന്നു. അവർ ഒരുക്കിയിട്ട കസേരയിൽ നിർബന്ധപ്രകാരം ഇരുന്നു. പാദപൂജയ്ക്കായി ദ്രവ്യങ്ങളും എടുത്തുവന്നപ്പോൾ ആളെ കാണാനില്ല. അതായിരുന്നു ഗുരുദേവൻ. അങ്ങനെ ഇറങ്ങി മറയാൻ കഴിവുള്ള ബ്രഹ്മജ്ഞർ പിന്നെ അധികവും ഭൂമിയിലേക്ക് വന്നിട്ടില്ല എന്നതാണ് സത്യം.


നമുക്കിനി വലമുറിക്കുന്ന ചുണ്ടെലികളാവാം

http://news.keralakaumudi.com   by   L¤j¤o¡Lj«  

ചാഞ്ഞുപെയ്യുന്ന മഴ. റോഡിനുകുറുകെ ഒരു വലിയ മരം വീണ് വാഹനങ്ങൾ ബ്ളോക്കിൽപ്പെട്ട് കിടക്കുന്നു. കച്ചവടക്കാർ, ട്രാഫിക് പൊലീസുകാരൻ, വാഹനങ്ങളിൽ യാത്ര തടസപ്പെട്ടുകിടക്കുന്നവർ എന്നിങ്ങനെ വലിയ ജനക്കൂട്ടമുണ്ടെങ്കിലും എല്ലാവരും നിസഹായരായി നിൽക്കുകയാണ്. ബ്ളോക്കിൽകിടന്ന ഒരു സ്കൂൾ ബസിൽനിന്ന് കനത്തമഴയെ അവഗണിച്ച് ഒരുകുട്ടി മാത്രം പുറത്തേക്ക് ഇറങ്ങി. എല്ലാവരും അതുകണ്ട് അമ്പരന്നു. അവൻ ഓടിച്ചെന്ന് വീണുകിടക്കുന്ന മരത്തിൽ കുഞ്ഞിക്കൈകൾകൊണ്ട് ആഞ്ഞുതള്ളി. അതൊരു ഉണർവിന്റെ കാഹളമായിരുന്നു. വാഹനങ്ങളിലുള്ളവരും കടക്കാരും പൊലീസുകാരനും ഒക്കെക്കൂടി ഇറങ്ങി ഒത്തുപിടിച്ച് ആ മരം നീക്കംചെയ്യാൻ അധികം സമയമെടുത്തില്ല.

അടുത്തകാലത്ത് കണ്ട ഒരു പരസ്യചിത്രത്തിലെ രംഗമാണിത്. ഹൃദയസ്പർശിയായ ഈ രംഗം കണ്ടപ്പോൾ വി.കെ. വിരൂപാക്ഷൻ നമ്പൂതിരിക്ക് പണ്ട് ശ്രീനാരായണഗുരുദേവൻ പറഞ്ഞുകൊടുത്ത കഥയാണ് ഓർമ്മവന്നത്.
തൃശൂരിലെ പെരുവനം ഗ്രാമത്തിൽ പേരുകേട്ട വെളുത്തിട്ടു കിഴക്കേടത്തു മനയ്ക്കൽ കുടുംബാംഗമാണ് വിരൂപാക്ഷൻ നമ്പൂതിരി. സമുദായം ശ്രേഷ്ഠമെന്നുകരുതി പരിപാലിച്ചുപോന്ന അയിത്താചാരത്തോട് കുട്ടിക്കാലം മുതൽക്ക് വിരൂപാക്ഷന് ഇഷ്ടക്കേട് തോന്നി. ഗുരുശിഷ്യൻ സഹോദരൻ അയ്യപ്പനുമായി ചങ്ങാത്തംകൂടിയതോടെ പുരോഗമനചിന്തകൾ ഉള്ളിൽ മുളച്ചു. വിരൂപാക്ഷൻ കുടുമ മുറിച്ചു. ഒരു ചായക്കടയിൽ കയറി കാപ്പികുടിക്കുകയും ചെയ്തു. അതോടെ ജാതിഭ്രഷ്ട് കല്പിക്കപ്പെട്ടു. പുരോഗമനപരമായി ചിന്തിക്കാൻ തന്റെ സമുദായത്തിന് ഇനിയും കഴിയാത്തതിൽ അദ്ദേഹം ദുഃഖിച്ചു. പക്ഷേ, തനിക്ക് ഒറ്റയ്ക്ക് എന്തുചെയ്യാൻ കഴിയും? ആശങ്കകളുടെയും സങ്കടങ്ങളുടെയും വലിയ ഭാണ്ഡവുമായാണ് ഒരുദിവസം കൂർക്കഞ്ചേരി ഉമാമഹേശ്വര ക്ഷേത്രസന്നിധിയിൽ ശ്രീനാരായണഗുരുവിനെ ദർശിക്കാൻ എത്തിയത്. ആഗതന്റെ മനോഗതമറിഞ്ഞ് ഗുരു മന്ദഹസിച്ചു;
"യാഥാസ്ഥിതികർ ആട്ടിയോടിച്ചിട്ടും അടിപതറാതെ പ്രവർത്തിച്ചു വിജയിച്ച ശ്രീശങ്കരന്റെ പരമ്പരയല്ലേ? നമ്പൂതിരിക്കുട്ടി ഭയപ്പെടേണ്ട. ജാതിവ്യത്യാസം മനുഷ്യർ ഉണ്ടാക്കിയതാണ്. അതുമാറ്റാൻ മനുഷ്യർ തന്നെ ശ്രമിക്കണം. ആചാരങ്ങളെയല്ല, അനാചാരങ്ങളെയാണ് നശിപ്പിക്കേണ്ടത്. അതിനു നമ്പൂതിരിക്കുട്ടിയെപ്പോലുള്ള ചെറുപ്പക്കാർ തന്നെ മുന്നോട്ടുവരണം."

വിരൂപാക്ഷൻ തന്റെ ഉള്ളിൽ കുടുങ്ങിക്കിടന്ന സംശയം തൃപ്പാദങ്ങൾക്കുമുന്നിൽ വച്ചു.
"ഒരാൾ മാത്രം ജാതിയും മതവും നോക്കാതെ പെരുമാറിയാൽ ജാതിപ്പിശാചിനെ നശിപ്പിക്കാനൊക്കുമോ?"

ഗുരു മൊഴിഞ്ഞു: "ഇടയരുടെ ഇടയിൽ ഇടയനായി വളർന്ന കൃഷ്ണൻ ഭാരതചക്രവർത്തിയുടെ സിംഹാസനത്തെപ്പോലും ചലിപ്പിച്ചില്ലേ? മുക്കുവത്തിയുടെ പുത്രനായ വ്യാസൻ ലോകമറിയുന്ന വേദവ്യാസനായില്ലേ? പലിതോപാഖ്യാനത്തിലെ മൂഷികനെപ്പോലെ പ്രതിബന്ധങ്ങളെ പരാജയപ്പെടുത്തണം."

"ഗുരോ എന്താണ് പലിതോപാഖ്യാനത്തിലെ മൂഷിക ചരിത്രം?"

"അതൊരു രസകരമായ കഥ. ഒരു കാട്. അതിൽ ഒരു വൃക്ഷം. ചുവട്ടിൽ മാളം. മാളത്തിൽ എലി. വൃക്ഷത്തിൽ കോടരം. അതിൽ പാമ്പ്. കൊമ്പിൽ ഒരു പരുന്ത് കൂടുകൂട്ടിയിരിക്കുന്നു. സമീപത്തായി ഒരു മൺകൂനയിൽ കീരിയും. കാടിനടുത്തായി ഒരു വേടൻ താമസിച്ചിരുന്നു. അയാൾ ഒരു ദിവസം വൃക്ഷച്ചുവട്ടിൽ വലവച്ചു. ദൈവഗത്യാ ഒരു പൂച്ചയാണ് അതിൽ കുടുങ്ങിയത്. എല്ലാവരും അതുകണ്ട് ഭയന്നു.

ഇത്രയും പേർക്കും ആഹാരമായി മാറാവുന്ന എലി പക്ഷേ ധൈര്യസമേതം പുറത്തിറങ്ങി. പൂച്ചയുമായി സഖ്യംചെയ്തു. വല അറുത്ത് പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി. പൂച്ചയുടെ പുറത്തിരിക്കുന്ന എലിയെക്കണ്ട് അത്ഭുതപ്പെട്ട് പാമ്പ് സ്ഥലംവിട്ടു. പക്ഷി പറന്നുപോയി. കീരി ഓടിരക്ഷപ്പെട്ടു. വേടൻ നടന്നടുക്കുന്നതിനുമുമ്പേ അവസാനത്തെ കണ്ണിയും മുറിച്ചു മാറ്റിയിട്ട് എലി മാളത്തിലേക്ക് ഓടി. പൂച്ച ചാടിപ്പോയി. ഇതുപോലെ ശത്രുക്കളുടെ മദ്ധ്യത്തിലാണെങ്കിലും ആദർശംവിടാതെ പ്രവർത്തിച്ചാൽ വിജയം സുനിശ്ചിതമാണ്. നമ്പൂതിരിക്കുട്ടിക്ക് നന്മവരും" എന്നു പറഞ്ഞ് വിരൂപാക്ഷനെ ഗുരു അനുഗ്രഹിച്ചയച്ചു. വിരൂപാക്ഷൻ നമ്പൂതിരി കൊച്ചിരാജ്യത്ത് പിന്നീട് സഹോദരൻ അയ്യപ്പൻ, ഇക്കണ്ടവാര്യർ, കെ. കേളപ്പൻ എന്നിവർക്കൊപ്പം സമുദായത്തിന്റെ അച്ചടക്കനടപടികൾ തൃണവത്ഗണിച്ച് പ്രവർത്തിച്ച കഥ ചരിത്രത്തിന്റെ ഭാഗമാണ്.

പരസ്യചിത്രത്തിലെ കുട്ടി, വിരൂപാക്ഷൻ നമ്പൂതിരി, ഗുരുപറഞ്ഞകഥയിലെ വലകടിച്ചുമുറിച്ച എലി എന്നിവർക്ക് പൊതുവായ ചില സാമ്യതകൾ കാണാം. മൂവരും മറ്റുള്ളവരെ അപേക്ഷിച്ച് ദുർബലരാണ്. പക്ഷേ, അവർക്ക് സ്വാർത്ഥത ലവലേശമില്ല, സ്വന്തം സുരക്ഷയെയോർത്ത് ഭയവുമില്ല. മുന്നിൽക്കണ്ട പ്രതിബന്ധത്തെ അവർ ചങ്കൂറ്റത്തോടെ നേരിട്ടു.

അതുപോലൊരു ചങ്കൂറ്റമാണ് വേദങ്ങളെ ഇല്ലക്കെട്ടിനുപുറത്തുകൊണ്ടുവന്ന് അർഹതപ്പെട്ടവർക്ക് പകർന്നുകൊടുക്കുന്ന ശാസ്ത്രശർമ്മൻ നമ്പൂതിരി കാട്ടിയത്.
അദ്ദേഹത്തിന്റെ തകരാറിലായ വൃക്ക മാറ്റിവയ്ക്കാൻ തന്റെ വൃക്കനൽകാമെന്നു പറഞ്ഞ് സധൈര്യം മുന്നോട്ടുവന്ന അജിഷയെന്ന യുവതിയെക്കുറിച്ച് കേട്ടറിഞ്ഞപ്പോഴും ഗുരുപറഞ്ഞ പലിതോപാഖ്യാനത്തിലെ എലിയുടെ ധീരതമുറ്റിയ ജീവകാരുണ്യമാണ് ഓർമ്മവരുന്നത്. അജിഷ താണജാതിയിൽ ജനിച്ചവളാണ്. എന്നാൽ മനസിന്റെ വലിപ്പംകൊണ്ട് അവർ എന്നേ ബ്രാഹ്മണനേക്കാൾ ശ്രേഷ്ഠതനേടിക്കഴിഞ്ഞു.

വീണുകിടക്കുന്ന ചില വൻമരങ്ങൾക്കുമുന്നിൽ യാത്ര തടസപ്പെട്ടു കിടക്കുന്ന സമൂഹമാണ് നമ്മുടേത്. ജാതിയോ മതമോ സ്വാർത്ഥമോഹികളുടെ കുടിലതകളോ ഭരണവർഗത്തിന്റെ മുഷ്ക്കുകളോ ഒക്കെയാണ് പ്രതിബന്ധമായി കിടക്കുന്നത്. ആരെങ്കിലും വന്ന് ഇതൊക്കെ മാറ്റിക്കൊള്ളും, നമ്മൾ അനങ്ങേണ്ട എന്ന മനോഭാവത്തിലാണ് ഇന്ന് ഭൂരിഭാഗം പേരും. ആർത്തുപെയ്യുന്ന മഴയെ അവഗണിച്ച് സ്വന്തം ദുർബലതയെക്കുറിച്ച് ആശങ്കയില്ലാതെ മുന്നിട്ടിറങ്ങിയോടുന്ന കുട്ടിയുടെ നിശ്ചയദാർഢ്യം, നിഷ്കളങ്കത, നിസ്വാർത്ഥത അതൊക്കെ എവിടെയോ കൈമോശം വന്നുപോകുന്നു. സ്വാർത്ഥരായിരുന്നുകൊണ്ട് സ്വാർത്ഥതപുരട്ടിയ ചോറുരുട്ടിക്കൊടുത്ത് നാം അടുത്ത തലമുറയെ വളർത്തുന്നു. വേടന്റെ വലകളിൽ സഹജീവികൾ കുടുങ്ങുന്നതുകണ്ട് അനങ്ങാതെയിരിക്കുന്ന പരുന്തും കീരിയും പാമ്പുമൊക്കെയാകാൻ നാം അവരെ പഠിപ്പിക്കുന്നു. വലകൾ ഇന്ന് അവരെയും നാളെ നമ്മിൽ ഓരോരുത്തരെയും വരിഞ്ഞുമുറുക്കുമെന്ന തിരിച്ചറിവ് ആർക്കും കിട്ടുന്നില്ല. വേദപഠനത്തിൽ പഠിതാവ് അഗ്നിയിലേക്ക് കൈനീട്ടി ചെയ്യുന്ന ഒരു പ്രാർത്ഥനയുണ്ട്.

"ഓം മന്യുരസി മന്യുമയി ധേഹി."

ഹേ അറിവാകുന്ന അഗ്നേ എനിക്ക് അധർമ്മത്തോട് കോപം നൽകിയാലും എന്നർത്ഥം. അങ്ങനെയൊരു കോപം ഉണരാനുള്ള അറിവാണ് നേടേണ്ടത്. അത് സർവസംഹാരത്തിന്റേതല്ല, കളങ്കമില്ലാത്തതും കാരുണ്യം നിറഞ്ഞതും നിസ്വാർത്ഥവുമായിരിക്കണം. സംശയമുള്ളവർ ഗുരുവിന്റെ കണ്ണുകളിലേക്ക് നോക്കൂ. അതേ അറിവിന്റെ അഗ്നിത്തിളക്കമാണ് അവിടെ കാണുന്നത്.

http://news.keralakaumudi.com

Wednesday 13 February 2013

ശ്രീ നാരായണ ഗദ്യ പ്രാര്‍ത്ഥന :



കാണപ്പെടുന്നതോക്കെയും സ്ഥൂലം, സൂക്ഷ്മം , കാരണം എന്നീ മൂന്ന് രൂപങ്ങളോടു കൂടിയതും പരമാത്മാവില്‍ നിന്ന് മുണ്ടായി അതില്‍ തന്നെ ലയിക്കുന്നതുമാകുന്നു. അതിനാല്‍ പരമാത്മവല്ലാതെ വേറൊന്നുമില്ല. സകല പാപങ്ങളെയും നശിപ്പിക്കുന്ന വറുത്ത്‌കളയുന്ന പരമാത്മാവിന്റെ യാതൊരു സ്വരൂപം എന്റെ ബുദ്ധിയെ തെളിച്ചു നല്ല വഴിയേ കൊണ്ട് പോകുമോ , ധ്യാനികേണ്ടാതായ പരമാത്മാവിന്റെ ആ ദിവ്യ രൂപത്തെ ഞാന്‍ ധ്യാനിക്കുന്നു . അല്ലയോ പരമാത്മാവേ ഇപ്രകാരം ഇട വിടാതെ എനിക്ക് അങ്ങയെ ധ്യാനിക്കുന്നതിനും അങ്ങയുടെ പരമാനന്ദം ലഭിക്കുന്നതിനും അങ്ങയുടെ അനുഗ്രഹം എന്നില്‍ ഉണ്ടാകണമേ. അല്ലയോ ദൈവമേ കണ്ണ് കൊണ്ട് കാണുന്നതൊന്നും നിത്യമല്ല. ശരിരവും നീര്‍കുമിള പോലെ നിലയറ്റതാകുന്നു. എല്ലാം സ്വപ്ന തുല്യമെന്നല്ലാതെ ഒന്നും പറയാനില്ല . നാം ശരിരമല്ല അറിവകുന്നു. ശരിരമുണ്ടാകുന്നതിനു മുന്‍പിലും അറിവായ നാം ഉണ്ടായിരുന്നു . ഇനി ഇതൊക്കെ ഇല്ലാതെ പോയാലും നാം ഇപ്രകാരം പ്രകാശിച്ചു കൊണ്ടു തന്നെയിരിക്കും . ജനനം, മരണം , ദാരിദ്ര്യം, രോഗം , ഭയം ഇതൊന്നും നമ്മെ തീണ്ടുകയില്ല. ഇപ്രകാരം ഉപദേശിക്കപ്പെടുന്ന തിരു വാക്കുകളെയും, ഈ തിരു വാക്കുകളുടെ ഉപദേഷ്‌ടാവായ പരമത്മവിനെയും ഞാന്‍ ഊണിലും ഉറക്കത്തിലും ഇടവിടാതെ എല്ലായ്പ്പോഴും ചിന്തിക്കു മാറകേണമേ. നീയെന്റെ സകല പാപങ്ങളെയും കവര്‍ന്നെടുത്തു കൊണ്ടു എനിക്ക് നിന്റെ പരമാനന്ദം നല്‍കേണമേ. എന്റെ ലോക വാസം കഷ്ടപ്പാട് കൂടാതെ കഴിഞ്ഞു കൂടുന്നതിനും ഒടുവില്‍ നിന്‍റെ പരമപദം പ്രാപിക്കുന്നതിനും നിന്‍റെ അനുഗ്രഹം എന്നില്‍ ഉണ്ടാകേണമേ .......


സ്ഥൂലം    :  ജഗത്ത്‌  ശരീരം
സൂക്ഷ്മം   : ശബ്ദം & വെളിച്ചം,  മനസ്സ്‌ & പ്രാണന്‍
കാരണം:   ആത്മാവ്‌  



കേരളം ഭ്രാന്താലയമോ, ബ്രാന്‍ഡാലയമോ, അതോ മറ്റു വല്ലതുമോ?



 വര്‍ഷങ്ങള്‍ക്കു മുന്‍്പ് സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയം എന്നു വിശേഷിപ്പിച്ചു. അന്നത്തെ പല ഭ്രാന്തുകളും കേരളത്തില്‍ ഇന്നില്ല. പക്ഷേ പുതിയ പല ഭ്രാന്തുകളും പല രൂപത്തിലും ഭാവത്തിലും അരങ്ങേറിക്കൊണ്ടിരിക്കുന്നു. ചിലര്‍ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്നു വിളിക്കുന്നുണ്ട്. അത് കേട്ടിട്ടാണോ ചെകുത്താന്‍ ഇവിടെ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്?
വിവേകാനന്ദന്‍ പറഞ്ഞ മതഭ്രാന്ത് ഇപ്പോള്‍ പുറമേ കാണാനില്ല. എന്നാല്‍ അകത്തോ? ഭ്രാന്തിനു വല്ല കുറവുമുണ്ടോ? പുതിയതായി തുടങ്ങിയ ഭ്രാന്തുകളുടെ പട്ടിക -മദ്യപാനം, സ്ത്രീപീഡനം ( ആറു മുതല്‍ അറുപതുവരെ), സ്ത്രീധനം, വിവാഹ ധൂര്‍ത്ത്, ഇംഗ്ലീഷ് മീഡിയം, സ്വര്‍ണ്ണം, സൗന്ദര്യ സംവര്‍ദ്ധക വസ്തുക്കള്‍ , സര്‍വോപരി കൂടിയ ബ്രാന്‍്ഡുകള്‍ !! ഈ ഭ്രാന്തുകളും ബ്രാന്‍്ഡുകളും മലയാളികളെ എവിടെയെത്തിക്കുന്നു? ലോണ്‍, ബ്ലേഡ്, നോട്ടിരട്ടിപ്പ്, എറ്റിഎം കവര്‍ച്ച, ഭവനഭേദനം, സ്ത്രീകളുടെ മാല പറിക്കല്‍, പണം തിരിമറി ഇങ്ങനെ എളുപ്പത്ത്ില്‍ പണം കിട്ടാവുന്ന സര്‍വമാന തരികിട പരിപാടികളും മലയാളി നടപ്പിലാക്കുന്നു.
സര്‍ക്കാര്‍ വക ഉദാര പദ്ധതികള്‍ : പീഡിപ്പിക്കപ്പെട്ട സ്ത്രീകള്‍ക്ക്  അലവന്‍സും\പ്രോത്സാഹന സമ്മാനവും സൗജന്യ നിയമോപദേശവും! കുടിച്ചു മരിക്കുന്നവരെ ദുരന്ത കെടുതികളില്‍ പെടുത്തി ഉടന്‍ സഹായം! കരള്‍ നഷ്ടപ്പെടുന്നവര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ്! ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് സൗജന്യ ക്ഷമാ പഠനം! പീഡിപ്പിക്കപ്പെടുന്ന  സത്രീകള്‍ക്ക് നാനാതുറകളിലുള്ള വിദഗ്ധന്‍മാരുടെ സദാചാര ക്ലാസ്സുകള്‍ ! പീഡിപ്പിക്കുന്നവര്‍ക്ക് വെറും താക്കീത്!
സ്വര്‍ണ്ണത്തെിന്റെ  വില നിമിഷംപ്രതി മേലോട്ടു കുതിക്കുന്നു. ഉപഭോക്താക്കളുടെ എണ്ണം കുറയുന്നില്ല. പുതിയ ഷോറൂമുകള്‍ എല്ലാ നഗരങ്ങളിലും തുറക്കുന്നു. എല്ലാം 916. കേരളത്തിലൂടെ യാത്ര ചെയ്യുന്ന പല വിദേശികളും തെറ്റിദ്ധരിക്കാനിടയുണ്ട്, മലയാളികള്‍ സ്വര്‍ണ്ണമാണോ ഭക്ഷിക്കുന്നത്! ചെറുകിട നഗരങ്ങളില്‍പ്പോലും പത്തും പതിനഞ്ചും സ്വര്‍ണ്ണക്കടകള്‍ .
നഗരങ്ങളും ബസ്റ്റോപ്പുകളും തുണിക്കടകളുടെ പേരില്‍ അറിയപ്പെടുന്നു. ഇവരില്‍ \പലര്‍ക്കും സ്വന്തമായി ഫാക്ടറിയോ മില്ലോ ഇല്ലെങ്കിലും ആ പേരില്‍ അറിയപ്പെടുന്നു. ഷോപ്പിംഗിന് പുറപ്പെടും മുന്‍പ് ബ്രാന്‍ഡ് തീരുമാനിച്ചുറച്ച് കുടുംബത്തോടെ പോകുന്നു. സൗജന്യമായി കിട്ടുന്നതും സമ്മാനം കിട്ടുന്നതും ഇഷ്ട ബ്രാന്‍ഡല്ലെങ്കില്‍ ‘ ആര്‍ക്കു വേണം എന്നുള്ള ഭാവം’ . മക്കള്‍ പഠിക്കുന്നത് ഫൈവ് സ്റ്റാര്‍ സക്ൂളിലായിരിക്കണം, അമ്മയെ ചികില്‍സിക്കുന്നത് ഫൈവ് സ്റ്റാര്‍ ഹോസ്പ്പിറ്റലില്‍ ആയിരിക്കണം, ഭാര്യയുടെ ഉച്ച ഭക്ഷണം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ആയിരിക്കണം, അന്യനെ കുത്തിക്കവരാതെ എങ്ങനെ കഴിഞ്ഞുകൂടും!
ജാതിഭേദം മതദ്വേഷ-
മേതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്
എന്നാണ് ശ്രീനാരായണ ഗുരുദേവന്‍ അരുവിപ്പുറത്ത് എഴുതിവച്ചത്. ഇത്\അരുവിപ്പുറത്തെക്കുറിച്ച്് എഴുതിയതല്ല. ഗുരുദേവന്റെ ലോക സങ്കല്പമാണത്. ലോകം മുഴുവന്‍ ഒരു മാതൃകാ സ്ഥാനമാകണം, അതിന് കേന്ദ്രമായി സോദരത്വം എന്ന വികാരം പ്രവര്‍ത്തിക്കണം എന്നാണ്് ഗുരുദേവന്‍ ആഗ്രഹിച്ചത്. നൂറുകണക്കിന് കൊല്ലങ്ങളായി ആ ഉപദേശം നാം ഓര്‍ക്കുകയും ഉരുവിടുകയും ചെയ്യുന്നുണ്ടെങ്കിലും അതിന്റെ ഒരംശമെങ്കിലും നടപ്പിലാക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ? കേരളം ദൈവത്തിന്റെ സ്വന്തം നാടാകണമെങ്കില്‍ – ‘മനുഷ്യന്‍ നന്നാവണം, പ്രവൃത്തിയിലും വാക്കിലും വിചാരത്തിലും ശുദ്ധി വേണം’

ഗുരുദേവന്‍ -ലോകഗുരു



അഖിലരും ആത്മസുഖത്തിനായ്‌
പ്രയത്നം
സകലവുമിങ്ങു സദാപി
ചെയ്‌തിടുന്നു
ജഗതിയിലിമ്മതമേകമെന്നു
ചിന്തി-
ച്ചഘമണയാതകതാരമര്‍ത്തിടേണം.
മനുഷ്യരെല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്നത്‌ 'സുഖത്തെയാണ്‌.' പ്രഭാതം മുതല്‍ പ്രദോഷം വരെ നാം പലതരത്തിലുള്ള കര്‍മ്മങ്ങള്‍ ചെയ്യുന്നതും സുഖത്തിനുവേണ്ടി. വൈദികമായും ലൗകികമായും നടത്തപ്പെടുന്ന എല്ലാ സഭകളുടേയും ഉദ്ദേശ്യവും ഇതുതന്നെ. ശാരീരികമായും മാനസികമായും ആത്മീയവുമായുള്ള സര്‍വ്വ ശ്രേയസ്സുകളും ഒരു സമൂഹത്തിന്‌ ലഭിക്കുന്നത്‌ മതനിഷ്‌ഠയിലൂടെയും സദാചാരത്തിലൂടെയും പരസ്‌പര സ്‌നേഹത്തിലൂടെയുമാണ്‌.
ശരീരത്തിന്റെ എല്ലാ അംഗങ്ങളുടേയും ഒത്തുള്ള പ്രവൃത്തിയാല്‍ ശരീരം സുഖം അനുഭവിക്കുന്നതുപോലെയാണ്‌, സമൂഹത്തിലെ സര്‍വ്വജനങ്ങള്‍ക്കും ജാതിമത ഭേദെമന്യേയുളള പരസ്‌പര സ്‌നേഹത്തിലൂടെയും വിശ്വാസത്തിലൂടെയും വിട്ടുവീഴ്‌ചയിലൂടെയും ലഭിക്കുന്നത്‌.
''പലമതസാരവുമേകമെന്ന്‌'' എന്നരുളി ചെയ്‌തുകൊണ്ട്‌, ജാതിയുടേയും മതത്തിന്റേയും പൊരുള്‍ ഗുരുദേവന്‍ കാണിച്ചുതന്നു. അത്‌ സ്‌നേഹമാണ്‌, സാഹോദര്യമാണ്‌, സമാധാനമാണ്‌, സന്തോഷമാണ്‌. ശ്രീനാരായണ ഗുരുവിന്റെ മഹത്തായ ഈ ഉപദേശം, കുടുംബജീവിതം നയിക്കുന്ന സാധാരണക്കാരെ സംബന്ധിച്ച്‌ എത്രയും അനുഗ്രഹപ്രദമായ ഒന്നാണ്‌. സാധാരണ ജനങ്ങള്‍ സുഖത്തിനുവേണ്ടി പകലന്തിയോളം പണിയെടുത്തു ജീവിക്കുന്നു.
കേവലം ഭൗതികമായ ജീവിതസുഖത്തെക്കുറിച്ച്‌ മാത്രമേ അവന്‍ ചിന്തിക്കുന്നുള്ളൂ. ഭൗതികജീവിതത്തിലൂടെ യഥാര്‍ത്ഥസുഖം തേടിയുളള മനുഷ്യന്റെ പ്രയാണത്തിന്‌ മനുഷ്യനോളംതന്നെ പഴക്കമുണ്ട്‌. എന്നാല്‍ സുഖപദം ഒരു കാനല്‍ജലംപോലെ പിന്നെയും പിന്നെയും അകന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു. അദ്ധ്യാത്മജീവിതത്തിലൂടെ മാത്രമേ ആത്യന്തികമായ സുഖത്തിലേക്ക്‌ എത്തിച്ചേരുകയുളളൂവെന്ന്‌ നാരായണ ഗുരു, തന്റെ ദര്‍ശനത്തിലൂടെ ലോകത്തിന്‌ കാണിച്ചുതന്നു.
ആത്മീയതയില്‍ അടിയുറച്ചുനിന്നുകൊണ്ട്‌ ഭൗതികജീവിതം നയിക്കുവാന്‍ ഗുരു ലോകത്തിലുളള സര്‍വ്വജനങ്ങളോടുമായി പറഞ്ഞു. മനുഷ്യജീവിതത്തിന്റെ ലക്ഷ്യമെന്തെന്ന്‌ ആത്‌മോപദേശ ശതകത്തിന്റെ അഞ്ചാമത്തെ ശ്ലോകത്തിലൂടെ ഗുരു ചൂണ്ടിക്കാണിക്കുന്നു.
''ഉലകരുറങ്ങി ഉണര്‍ന്നു
ചിന്ത ചെയ്യും.
പലതുമിതൊക്കെയുമുറ്റു
പാര്‍ത്തു നില്‍ക്കും
വിലമതിയാത വിളക്കുതിക്കയും പിന്‍-
പൊലികയുമില്ലിതു
കണ്ടുപോയിടേണം.''
ജാഗ്രത്തിലും സ്വപ്‌നത്തിലും സുഷുപ്‌തിയിലും എല്ലാം അറിഞ്ഞുകൊണ്ട്‌ സര്‍വ്വസാക്ഷിയായി പ്രകാശിക്കുന്ന വിലമതിയാത്ത വിളക്കിനെ- ചൈതന്യത്തെ- ആത്മാവിനെ- ഈശ്വരനെ അറിയുക എന്നതാണ്‌ മനുഷ്യജീവിതത്തിന്റെ പരമമായ ലക്ഷ്യമെന്ന്‌ ഗുരു ഉപദേശിക്കുന്നു.
''ആത്മാവിനെ അറിയുക'' എന്നതാണ്‌ പരമപ്രധാനം. ഈ പ്രപഞ്ചത്തിലെ സര്‍വ്വചരാചരങ്ങളിലും കുടികൊള്ളുന്ന ആത്മചൈതന്യം ഏകമാണെന്നുകൂടി ഗുരു വെളിപ്പെടുത്തുന്നു.
''അഹമഹമെന്നരുളുന്നതൊക്കെയാരാ-
യുകിലകമേ പലതല്ലതേകമാകും
അകലുമഹന്തയനേകമാകയാലീ-
തുകയിലഹം പൊരുളും തുടര്‍ന്നിടുന്നു.''
എല്ലാ മനുഷ്യരും അവരവരെ സംബന്ധിക്കുന്ന കാര്യങ്ങള്‍ പറയുമ്പോള്‍ ഞാന്‍ - എന്നാണ്‌ പറയാറുള്ളത്‌. എല്ലാവരിലും ഇരിക്കുന്ന ഞാന്‍ എന്ന ആത്മസത്യം ഒന്നാണെന്ന്‌ ശ്രവണം, മനനം, നിദിധ്യാസനത്തിലൂടെ ഗുരു നമുക്കു വെളിപ്പെടുത്തിത്തന്നു. അനുഭവസ്‌ഥനായ ഒരു ഗുരുവില്‍ നിന്നു കേള്‍ക്കുന്നതു ശ്രവണം. കേട്ടതൊക്കെ ആഴത്തില്‍ പരിചിന്തനം ചെയ്യുന്നത്‌ മനനം, മനനം ആത്മസ്‌ഥിതമാകുമ്പോള്‍ അതു നിദിധ്യാസനം. അകലും അഹന്തയെന്ന്‌ പറയുന്നത്‌ വേറേ, വേറേ എന്നു തോന്നിപ്പിക്കുന്ന അഹംബോധത്തെയാണ്‌. അജ്‌ഞാനം കൊണ്ടാണ്‌ അങ്ങനെയൊരു തോന്നല്‍ നമുക്കുണ്ടാകുന്നത്‌. അറിവില്ലാത്തവന്‍ ഞാന്‍ എന്നു പറയുന്നതിലൂടെ ശരീരത്തോടുള്ള താദാത്മ്യത്തെ ഊട്ടി ഉറപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ഈ അജ്‌ഞാനത്തെ നീക്കം ചെയ്യുമ്പോള്‍ എല്ലാ 'ഞാനു'കളിലും കുടികൊള്ളുന്ന ആത്മചൈതന്യം മാത്രമേ സത്യമായിട്ടുള്ളൂവെന്ന്‌ ഏവര്‍ക്കും അനുഭവിച്ചറിയാന്‍ കഴിയും.
ഗുരുവിന്റെ മഹത്തായ സന്ദേശത്തിലൂടെ സര്‍വ്വലോകത്തുമുള്ള സര്‍വ്വരും ജാതിമത ചിന്താഗതികളായ ഭേദചിന്തകള്‍ക്കതീതമായി സഹോദരന്മാരായി സുഖസമൃദ്ധിയില്‍ സമത്വാധിഷ്‌ഠിതമായി ജീവിക്കുന്ന ഒരു മാതൃകാസ്‌ഥാനമുണ്ടാവണം. അതിനുവേണ്ടി ആയുസ്സും വപുസ്സും ആത്മ തപസ്സും ബലിയര്‍പ്പിച്ച ലോകഗുരുവിന്റെ ദര്‍ശനം നമുക്കു വെളിച്ചം പകരട്ടെ.
വൈക്കം മുരളി (പ്രഭാഷകന്‍ )
വിഷ്‌ണുഭവന്‍ തലയാഴം പി.ഒ.,
വൈക്കം, കോട്ടയം
പിന്‍ : 686607
http://www.mangalam.com/astrology/others/14518
mangalam malayalam online newspaper

Monday 11 February 2013

ശ്രീ നാരായണ ഭക്തോത്തംസം എം .പി .മുത്തേടത്ത് .

ശിവഗിരി മഹാസമാധി മണ്ഡപം പണികഴിപ്പിച്ചത് ഈ മഹാനുഭാവനാണ് .ഇപ്പോഴത്തെ കാലത്ത് ഒരു സ്പൂണ്‍ കൊടുത്താല്‍ പോലും അവിടെ പേരെഴുതി വെക്കുന്നവര്‍ ഇതേഹത്തെ ഓര്‍ക്കുന്നത് നല്ലതായിരിക്കും .മഹാസമാധി മണ്ഡപം സ്വന്തം ചിലവില്‍ ലക്ഷങ്ങള്‍ (1968 കാലഘട്ടം എന്നോര്‍ക്കണം ) മുടക്കി ചിലവഴിച്ചിട്ടും അവിടെ എങ്ങും അദ്ദേഹത്തിന്റെ പേര് എഴുതി വെച്ചിട്ടില്ല .എങ്കിലും ജനമനസുകളില്‍ എന്നും ഈ ഭക്തോത്തംസം നിറഞ്ഞ സാനിധ്യമായി ഉണ്ടാകും ,അന്ന് ശിവഗിരി മഠം കമ്മറ്റിക്ക് 'മഹാസമാധി മണ്ഡപം സംഭാവന എം .പി .മുത്തേടത്ത് '
എന്ന് കരിക്കല്ലില്‍ കൊത്തി വെക്കാന്‍ ആലോചനയുണ്ടായിരുന്നു ,ഇതു അദേഹത്തെ അറിയിച്ചപ്പോള്‍ എതിര്‍ക്കുകയും എന്റെ പേര് അടയാളപെടുത്തി വെക്കാന്‍ വിധം ഞാന്‍ ഒന്നും ചെയ്തിട്ടില്ല എന്നാണ് ആ ശ്രീ നാരായണ ഭക്തോത്തംസം അഭിപ്രായപെട്ടത് . ഇതേഹത്തിന്റെ ആദ്യത്തെ റെയില്‍വേ കോണ്ട്രാറ്റില്‍ നിന്ന് കിട്ടിയ ലാഭവിഹിതമായി ഗുരുദേവ സന്നിധിയില്‍ എത്തുകയും വീണു നമസ്ക്കരിക്കുകയും ചെയ്തു .അതിനുശേഷം റാണി തലയുള്ള അഞ്ചു വെള്ളിരൂപ എടുത്തു ഗുരുദേവന്റെ മുന്നിലുള്ള ഇലയില്‍ വെച്ചു .'ആഹാ ഇതെന്തു രൂപയോ ' എന്നു പുഞ്ചിരി തൂകികൊണ്ട് ചോദിച്ചിട്ട് തൃപാദങ്ങള്‍ അതില്‍ നിന്ന് 3 രൂപ എടുത്തു ഇടതു കൈവെള്ളയിലും വലതു കൈവെള്ളയിലും രണ്ടുമൂന്ന് തവണ മാറിപിടിച്ച ശേഷം മുത്തേടത്തിനു നേരെ നീട്ടി ,''എനിക്കുള്ളത് നിനക്കും ,നിനക്കുള്ളത് എനിക്കും 'എന്നു പറഞ്ഞു കൊണ്ട് സമ്മാനിച്ചു .അദ്ദേഹം മരിക്കുനതു വരെ ആ നാണയം ചന്ദനം കൊണ്ട് പണിത ഒരു ചെറിയ പെട്ടിയില്‍ മഞ്ഞപട്ടില്‍ പൊതിഞ്ഞു സൂക്ഷിച്ചിരിന്നു .തന്റെ സകല ഐശ്വരത്തിനും നിദാനം ഗുരുകാരുണ്യവും ഈ രൂപയും ആണെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു .1903 ഏപ്രില്‍ മാസത്തെ മകം നക്ഷത്രത്തില്‍ ,തൃശൂര്‍ പെരിങ്ങോട്ടുകര, മങ്ങട്ടുകര എന്ന ഗ്രാമത്തില്‍ മൂത്തേടത്ത് മക്കൊതയുടെയും മാതമ്മയുടെയും സീമന്തപുത്രനായിട്ടു ജനനം .മൂത്തേടത്ത് പാറന്‍ എന്നായിരുന്നു നാമകരണം ചെയ്യപെട്ടിരുന്നത് .സ്കൂള്‍ ഫൈനല്‍ പരിക്ഷ പാസയത്തിനു ശേഷം ബന്ധുവായ കോന്നിമേസ്തരി യുടെ ഓഫീസ് ക്ലാര്‍ക്ക് ആയി ജോലി നോക്കിയിരുന്നു .കോന്നി മേസ്തരി അറിയപെടുന്ന റെയില്‍വേ കോണ്ട്രാക്ടര്‍ ആയിരുന്നു . സ്വന്തം കാലില്‍ നില്‍ക്കുക മൂത്തേടത്തിനു ഒരു വാശിആയിരുന്നു ,അവിടെ നിന്നും പടിപടിയായി റെയില്‍വേ കോണ്ട്രാക്റ്റ് എടുത്തു ചെയ്യാന്‍ പ്രേരിതനകുകയും ആദ്യം റെയില്‍വേയുടെ പെയിന്റിംഗ് വര്‍ക്ക്‌ റെന്ടെര്‍ പിടിച്ചു ചെയ്തു 2000/- രൂപ റെന്ടെര്‍ തുക അതില്‍ 800/- രൂപ ലാഭമായി കിട്ടി .തന്റെ ഒരുദിവസം തുടങ്ങുന്നത് ഗുരുദേവനെ വിളിച്ചാണ് എന്നാണ് ,അദ്ദേഹം പറയുന്നത് തനിക്കു ഇതെല്ലാം തന്നത് ആ ഭഗവാനാണ് .........ആ ഭഗവാന്റെ വാക്കുകള്‍ എത്ര അര്‍ത്ഥവത്താണ് എന്ന് നോക്കൂ ...
''എനിക്കുള്ളത് നിനക്കും ,നിനക്കുള്ളത് എനിക്കും '



Friday 8 February 2013

ചരിത്രവും സംസ്കൃതിയും അപഹരിക്കപ്പെട്ട കേരള സംസ്കാരത്തിന്റെ പൂര്‍വസൂരികള്‍...



കേരള സമൂഹം ഇന്നൊരു പ്രത്യേക കാലഘട്ടത്തിലൂടെ കടന്നു പോകുകയാണ് . ജാതിവ്യവസ്ഥയുടെ പതനം ഏതാണ്ട് പൂര്‍ണമായി കഴിഞ്ഞു. മതപരമായ ചേരിതിരിയലുകള്‍ മുന്‍കാലങ്ങളെക്കാള്‍ രൂക്ഷമായി കൊണ്ടിരിക്കുന്നു. സെമിറ്റിക് മതങ്ങളുടെ സംഘടിതമായ വോട്ടു ബാങ്കുകളും അവ കേരള രാഷ്ട്രീയത്തിലും സംസ്കാരത്തിലും സാമ്പത്തിക മേഖലകളിലും ചെലുത്തുന്ന ഏകപക്ഷീയമായ പല സ്വാധീനങ്ങളും കേരളസമൂഹത്തെ കലുഷിതമാക്കുന്നു. ഈ അവസരത്തില്‍ സ്വാഭ്വാവികമായ ഒരു ഹിന്ദു ഐക്യം രൂപപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ പല സ്ഥലത്തും കാണപ്പെട്ടു തുടങ്ങിയിരിക്കുന്നു.  ഈ ഹൈന്ദവ ഐക്യത്തിന്റെ അവസരം മുതലെടുത്ത്‌ അതിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ ചില പരമ്പരാഗത ശക്തികള്‍ ശ്രമിക്കുന്നതിന്റെ ലക്ഷണങ്ങളും  ഇതോടൊപ്പം കാണപ്പെടുകയും ചെയ്യുന്നു.ഒരു പ്രത്യക്ഷശ്രമത്തേക്കാള്‍ പരോക്ഷമായ ശ്രമങ്ങളാണ്‌ അവര്‍ ഇതിനു വേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്.
ഏതു മുന്നേറ്റങ്ങളുടെയും നേത്രത്വം പിടിച്ചടക്കാന്‍ എളുപ്പമായ വഴി അതിന്റെ സാംസ്കാരിക നേത്രത്വം പിടിചെടുക്കലാണ്. നിര്‍ഭാഗ്യവാശാല്‍, ഹിന്ദു സമുദായത്തിലെ സാംസ്കാരിക അല്ലെങ്കില്‍ ധാര്‍മിക ഉന്നതി നിര്‍ണയിക്കപെടുന്നത് ഇന്നും ജാതി വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ആണ്. അതിനൊരു പ്രധാന അടിസ്ഥാനം ക്ഷേത്ര ആചാരങ്ങളിലും കലകളിലും ഉയര്‍ന്ന ജാതിക്കാര്‍ക്കുള്ള മേല്‍കോയ്മ ആണ്. ഈഴവര്‍ അടക്കമുള്ള പല പിന്നോക്ക ജനവിഭാഗങ്ങളും ആരെല്ലാമോ അടിച്ചേല്‍പ്പിച്ച ആ അപകര്‍ഷതാ ബോധവും ഏന്തി "ഞങ്ങള്‍ ഇതിലൊക്കെ പിന്നിലാണ്, ഞങ്ങളെ ഇതൊക്കെ പഠിപ്പിച്ചു തന്നു ഉയര്‍ത്തേണമേ" എന്ന മട്ടില്‍ കയ്യും കൂപ്പി സംസ്കാരമാകുന്ന ആ "തീര്‍ഥ ജലം" വാങ്ങാന്‍ വരിനില്‍ക്കുകയാണ്.

എന്നാല്‍ ചരിത്രപരമായി എന്താണ് സത്യാവസ്ഥ? ഈ ക്ഷേത്രങ്ങളുടെയും ക്ഷേത്ര കലകളുടെയും യഥാര്‍ത്ഥ അവകാശികള്‍ ആരാണ്? ആദ്യമായി വിദ്യാലയങ്ങള്‍ സ്ഥാപിച്ചവര്‍ ആരാണ്?. ആരാണ് ഇവിടെ ആദ്യമായി ആരോഗ്യ ചികിത്സാ പദ്ധതികള്‍ ആരംഭിച്ചത് ?. ആരാണ് ഉത്സവങ്ങളുടെയും മാമാങ്കങ്ങളുടെയും ഉപജ്ഞാതാക്കള്‍ ? ആരാണ് ആയോധന കായിക വിദ്യകളുടെ ആശാന്മാര്‍? 

ഇതിലെക്കൊന്നു തിരിഞ്ഞുനോക്കി  നമ്മുടെ അപകര്‍ഷതാ ബോധത്തെ ഉല്‍കൃഷ്ടതാ ബോധമാക്കുന്നതാണ് ഈ ലേഖനത്തിന്റെ പ്രഥമ ലക്‌ഷ്യം. 

നമുക്കറിയാം നമ്മുടെ പല വിഖ്യാത ക്ഷേത്രങ്ങളും പത്തും, പതിനഞ്ചുഉം, ഇരുപതും നൂറ്റാണ്ടുകള്‍ പഴക്കം ഉള്ളതാണ്. അവിടെ എല്ലാം മേല്‍ശാന്തിക്കാരും തന്ത്രിമാരും നമ്പൂതിരിമാര്‍ ആണ് ജീവനക്കാര്‍ സവര്‍ണ്ണ രും. എന്നാല്‍, കേരളത്തില്‍ നമ്പൂതിരിമാര്‍ കുടിയേറുന്നതും "ഉടലെടുക്കുന്നതും" വെറും തൊള്ളായിരം കൊല്ലങ്ങള്‍ക്ക് മുന്‍പാണ്.  അപ്പോള്‍പിന്നെ അതിനു മുന്‍പ് ആരാണ് ആ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചതും ആരാധനാ വിധികള്‍ നടപ്പാക്കിയതും? ആരായിരുന്നു അവയുടെ ഊരായ്മക്കാര്‍? എല്ലാ ക്ഷേത്ര കലകളുടെയും "അമ്മയായ" കൂടിയാട്ടത്തിന് രണ്ടായിരം കൊല്ലം പഴക്കം ഉണ്ടെന്നാണ് UNESCO കണക്കാക്കിയിരിക്കുന്നത്. കേരളത്തിലെ പരമ്പരാഗത കലയായി UNESCO അംഗീകരിച്ചതും ഈ കൂടിയാട്ടം തന്നെ. ("വില്ലടിച്ചാന്‍ പാട്ട് " ആണ് ഈഴവ കല എന്നാണ് "കേരള" ചരിത്രകാരന്മാര്‍ നമ്മെ പഠിപ്പിച്ചിരിക്കുന്നത്) 

ഇനി ചരിത്രത്തിലേക്ക്, ബി.സി. മൂന്നാം നൂറ്റാണ്ടില്‍ ശ്രീലങ്കയില്‍ നിന്നും കേരളത്തില്‍ എത്തിയ ബുദ്ധഭിക്ഷു രക്ഷീതധീരനും അനുചരന്മാരും കേരളത്തില്‍ അറുപതിനായിരം പേരെ പരിവ്രാജകന്മാര്‍ ആക്കിയെന്നും അഞ്ഞൂറ് "വിഹാരങ്ങള്‍" സ്ഥാപിച്ചുവെന്നും "മഹാവംശം" എന്ന ചരിത്ര ഗ്രന്ഥത്തില്‍ നിന്നും മനസിലാക്കാം.  അതിനു മുന്‍പ്, മത സിദ്ധാന്തങ്ങളില്‍ അധിഷ്ടിതമല്ലാത്ത ദ്രാവിഡ ആചാരങ്ങള്‍ ആണ് കേരള ജനത പിന്തുടര്‍ന്ന് വന്നത്. പ്രാക്രത ആരാധനാ രീതികളും ഇതില്‍പെടും.ഇതിനു  ശേഷം പിന്നീട് നൂറ്റാണ്ടുകളോളം കേരളത്തിന്റെ മത, സാംസ്കാരിക, സാമ്പത്തിക മേഖലകളില്‍ സ്വാധീനം ചെലുത്തിയത് ബുദ്ധമതം ആയിരുന്നു. പുരാതന ക്ഷേത്രങ്ങളുടെ വാസ്തുശില്‍പ ശാസ്ത്രങ്ങളില്‍ ഈ സ്വാധീനം നിഴലിച്ചു കാണാം.  കൂടിയാട്ടമായി കേരളീയ ക്ഷേത്രങ്ങളില്‍ അഭിനയിച്ചു വരുന്ന "ഭഗവദ്ജ്ജുകം" ആട്ടപ്രകാരത്തില്‍ നിന്നും ബുദ്ധമത പ്രചാരത്തെ മനസിലാക്കാം (പല കഥകളും ബുദ്ധ ചരിതങ്ങള്‍ ആണ്). 
എന്ത് കൊണ്ട് ബുദ്ധമതത്തിനു ഈ സാംസ്കാരിക സാങ്കേതിക മേന്മ കൈവന്നു? വൈദിക മതത്തിന്റെ പ്രധാന പോരായ്മ അത് താന്ത്രിക വിധികള്‍ക്ക് കൊടുക്കുന്ന അമിത പ്രാധാന്യം ആണ്. ഈ അമിത പ്രാധാന്യം കൊണ്ട്, ബുദ്ധിമാനായ ഒരു മനുഷ്യന്റെ ഒരു ദിവസത്തില്‍ കുറെ സമയം ഈ വൈദികവൃതികള്‍ക്ക് മാറ്റി വക്കേണ്ടി വന്നിരുന്നു. ഉദാഹരണം, ഒരു നമ്പൂതിരി വ്യവസ്ഥ അനുസരിച്ച്, ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എണീറ്റാല്‍ ആളുടെ വൈദിക പ്രവര്‍ത്തി അവസാനിക്കണമെങ്കില്‍ രാവിലെ പതിനൊന്നും മണി ആകണം (കുളി, പ്രഭാത വന്ദനം, ഗായത്രി മന്ത്രം, സൂര്യനമസ്കാരം, തേവാരം, ദേവതാ പൂജ  എന്നിവ കഴിഞ്ഞു വരുമ്പോള്‍) പിന്നെ ഉച്ചയൂണ്, ഉറക്കം അത് കഴിഞ്ഞാല്‍ സന്ധ്യാ വന്ദനം മുതലായവ. എന്നാല്‍, ബുദ്ധ സന്യാസിമാര്‍ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എണീറ്റ്‌ യോഗ കഴിഞ്ഞു  പിന്നെ പഠനവും പഠിപ്പിക്കലും ആയിരുന്നു. നിരന്തരമായ ഈ പഠനവും പഠിപിക്കലും ബുദ്ധ സന്യാസിമാരെ അറിവിന്റെ ഉന്നത തലങ്ങളില്‍ എത്തിച്ചു. ആയുര്‍വേദവും, ഗണിതവും, ജ്യോതി ശാസ്ത്രവും, വാസ്തു കലയും, ആയോധനകലയും ബുദ്ധ കാലഘട്ടത്തില്‍ വളര്‍ന്നു വികസിച്ചു. ലോക പ്രശസ്തങ്ങള്‍ ആയ നളന്ദയും തക്ഷശിലയും പോലുള്ള സര്‍വകലാശാലകള്‍ ലോകത്തിനു അറിവിന്റെ മായാജാലകങ്ങള്‍ തുറന്നു. (ഇവയൊക്കെ നിസ്സാരവല്‍ക്കരിക്കാന്‍ വേണ്ടി പുരോഹിത വര്‍ഗ്ഗം കരുതിക്കൂട്ടി "ഡിങ്കന്‍"" സമാന പുരാണ കഥകളില്‍ രചിച്ചു. അത് കൊണ്ട് അതിന്റെ ആധികാരികത ലോകം അംഗീകരിക്കില്ല ."വിശ്വാസികള്‍ " മാത്രം അംഗീകരിക്കും). 
ജാതി വ്യവസ്ഥയെ തള്ളി പറഞ്ഞത്കൊണ്ട് താഴ്ന്ന ജാതികളുടെ കുത്തക ആയിരുന്ന യന്ത്ര (mechanical) സാങ്കേതിക (technical) വിദ്യകളെ സ്വാംശീകരിക്കുവാനും ബുദ്ധസന്യാസിമാര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.അതിനാലാണ് ബുദ്ധ പാരമ്പര്യം പിന്തുടര്‍ന്ന ചൈനയും, ജപ്പാനും, കൊറിയയും, തായ്‌വാനും എല്ലാം ഇന്നും സാങ്കേതിക വിദ്യകളാല്‍ ലോകത്തില്‍ പിടിച്ചു നില്‍ക്കുന്നത്. (ഇന്ത്യയില്‍ പൌരോഹിത്യം ഇവയെല്ലാം അന്ധ വിശ്വാസത്തിന്റെ തൊഴുത്തില്‍ കെട്ടി നശിപ്പിച്ചു, സ്വന്തം നിലയുറപ്പിക്കാന്‍. വേണ്ടി മാത്രം.) ഇന്നും നമുക്ക് ഒരു പിച്ചാത്തി പോലും ഉണ്ടാക്കാന്‍ കൊല്ലന്‍ തന്നെ വേണം!. വിവേകാനന്ദ സ്വാമികളുടെ വിഖ്യാതമായ വരികള്‍ ഇവിടെ കടം കൊള്ളട്ടെ "നവോഥാന ഭാരതം ഇവിടെ ഉയിര്‍  കൊള്ളട്ടെ, കലപ്പ എന്തിയ കര്‍ഷകന്റെ കുടിലില്‍ നിന്ന്, ചെരുപ്പ് കുത്തിയില്‍ നിന്ന്, അങ്ങാടിയില്‍ നിന്ന് കാടുകളില്‍ നിന്ന്..ഉന്നത വര്‍ഗ്ഗം ഇവിടെ അസ്തമിക്കുന്ന മുഹൂര്‍ത്തത്തില്‍ നവോഥാന ഭാരതത്തിന്റെ പ്രാരംഭ കാഹളം കേള്‍ക്കുമാറാകും". എന്തുകൊണ്ട് ഭാരതത്തിന്റെ മനസ്സറിഞ്ഞ സ്വാമിജി ഇത് പറഞ്ഞു ? 

ഇനി കേരളത്തിലേക്ക്, എ.ഡി ഒന്ന് മുതല്‍ എ.ഡി. പതിനൊന്നാം നൂറ്റാണ്ട് വരെ നില നിന്നിരുന്ന ഉന്നതമായ ആ സാംസ്കാരിക സാങ്കേതിക ജീവിത രീതിയെ കാശാപ്പ് ചെയ്തത്  ചോള ഭരണ കാലവും ശങ്കരാചര്യരുടെ നേത്രത്തിലുള്ള വൈദികമത ഉദ്ധാരണവുമാണ്. (ഇവിടെ തര്‍ക്കം വരുന്നത് കൊണ്ട് വിവേകാനന്ദ സ്വാമികളെയും" ശങ്കരനു തലച്ചോറ് ഉണ്ടായിരുന്നു പക്ഷെ ഹ്രദയം ഉണ്ടായിരുന്നില്ല" നാരായണ ഗുരുവിനെയും "ജാതിയെ പറ്റി  പറയുമ്പോഴെല്ലാം ശങ്കരന്‌ ബുദ്ധിയും കൊണ്ട് പറക്കാന്‍ ശ്രമിച്ചിട്ടുണ്ട്" കടം കൊള്ളട്ടെ). അപ്പോള്‍ അന്ന് കേരളത്തില്‍ നില നിന്നിരുന്ന ആ ഉന്നതമായ ജനവിഭാഗം എവിടെ പോയി മറഞ്ഞു? അവര്‍ക്കെന്തു സംഭവിച്ചു? 
അവരാണ് ഇന്നത്തെ ഈഴവര്‍ അടക്കമുള്ള "അവര്‍ണ" ജന വിഭാഗങ്ങള്‍. എന്താണീ അവര്‍ണര്‍? പലര്‍ക്കും ഒരു ധാരണ ഉണ്ട് അവര്‍ണര്‍ എന്ന് വച്ചാല്‍ ശൂദദ്രര്‍ ആണെന്ന്. എന്നാല്‍ സത്യം അതല്ല. വര്‍ണാശ്രമ വ്യവസ്ഥ അനുസരിച്ച് "ബ്രാഹ്മണ, ക്ഷത്രിയ , വൈശ്യ, ശൂദ്ര' വിഭാഗങ്ങള്‍ ആണ് ഉള്ളത്. ഇതില്‍ ബ്രാഹ്മണന്‍ ആയ നമ്പൂതിരി മുതല്‍ ശൂദ്രന്‍ ആയ നായര്‍ വരെ പെടും. ഈ വര്‍ണാശ്രമ വ്യവസ്ഥക്ക് പുറത്തുള്ളവര്‍ എല്ലാം അവര്‍ണര്‍ ആകുന്നു. അതിനാല്‍ ബുദ്ധ മതഅനുയായികള്‍ ആയ ഈഴവര്‍ അടക്കമുള്ളവര്‍ അവര്‍ണര്‍ ആയി മാറി. നൂറ്റാണ്ടുകളോളം കേരള മണ്ണില്‍ അവര്‍ മേല്കൊയ്മയോടെ ജീവിച്ചു എന്നതിന് തെളിവാണ് ഒരു കോടിയില്‍ അധികമുള്ള ഈഴവ ജന സംഖ്യ !
 ഇനി ഇവരുടെ രാഷ്ട്രീയ , സാമ്പത്തിക സാംസ്കാരിക സംഭാവനകളിലെക്ക്. കേരളത്തെ ബുദ്ധ മതവുമായി ബന്ധപെടുതുന്ന ഏറ്റവും പ്രാചീനവും വിശ്വാസ യോഗ്യവുമായ രേഖ ഗുജറാത്തിലെ ഗിര്‍നാര്‍ പാറയില്‍ അശോക ചക്രവര്‍ത്തി കൊത്തിവച്ച ധര്‍മലിപികളാണ്‌. ഇതില്‍ കേരള പുത്രര്‍ എന്നാണ് രേഖ പെടുത്തിയിരിക്കുന്നത് .നമുക്കെല്ലാവര്‍ക്കും അറിയാം ചേരമാന്‍ പെരുമാള്‍ ആരായിരുന്നു എന്ന്. ചേര രാജാക്കന്മാര്‍ 'ആതന്‍" എന്ന  വാക്ക് പേരിന്റെ കൂടെ ചേര്‍ത്തിരുന്നു (നേടും ചേരലാതന്‍ , ഉതിയന്‍ ചേരലാതന്‍ മുതലായ മഹാ രാജാക്കന്മാര്‍) ആതന്‍ എന്ന വാക്ക് "ആര്‍ഹതന്‍ " (സംബോധി പ്രാപിച്ച ബുദ്ധ സന്യാസി) എന്ന വാക്കിന്റെ രൂപാന്തരമാണ്. ഇതിനര്‍ത്ഥം ഒരു കാലത്ത് രാജ്യം ഭരിച്ചിരുന്നവര്‍ ഇന്ന് കാണുന്ന ഉയര്‍ന്ന വര്‍ഗ്ഗക്കാര്‍ ആയിരുന്നില്ല എന്നതാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ മാ ഹുവാന്‍ പോലും പറയുന്നത് കൊച്ചിയിലെയും കോഴിക്കോട്ടെയും രാജാക്കന്മാര്‍ ബുദ്ധമതക്കാര്‍ ആയിരുന്നു എന്നാണ് 
(കൊച്ചി രാജവംശം 11ആം നൂറ്റാണ്ട് മുതല്‍ രാജ്യം ഭരിക്കുന്നു എന്നാണ് നമ്മെ പഠിപ്പിച്ചിരിക്കുന്നത്. എന്നാല്‍ 16ആം നൂറ്റാണ്ട് മുതല്‍ മാത്രമേ ഈ രാജവംശത്തിന്റെഎഴുതപ്പെട്ട ചരിത്രം ലഭ്യമുള്ളൂ. ഇവിടെയും വലിയൊരു കാലയളവിലെ ചരിത്രം മറച്ചു വച്ചിരിക്കുന്നു) 

ചേര രാജ്യത്തിന്‍റെ ആസ്ഥാനമായ വഞ്ചി രാജ്യത്തിന്‍റെ (മഹോദയപുരം എന്ന കൊടുങ്ങല്ലൂര്‍) ) ആകാശചുംബി ആയ ബുദ്ധ വിഹാരം ലോക പ്രശസ്തം  ആയിരുന്നു. ചോള രാജ്യത്തിന്‍റെ ആസ്ഥാനമായിരുന്ന കാവേരിപൂമ്പട്ടണം കടലെടുത്തപ്പോഴും കാഞ്ചീപുരതു ക്ഷാമം ബാധിച്ചപ്പോഴും ജനങ്ങള്‍ വഞ്ചി നഗരത്തെ ആയിരുന്നു ആശ്രയിച്ചതെന്നു "മണിമേഖല" യില്‍ പറയുന്നു. ഇതൊക്കെ കൂടാതെ, ഗാന്ധാര ദേശത്തിലെ മൂലനാഥ ക്ഷേത്രത്തിനു മാതൃക ആകാന്‍ മാത്രം പ്രസിദ്ധി നേടിയ ഒരു ബുദ്ധ വിഹാരം (ശ്രീമൂലവാസവിഹാരം) കേരളത്തിലുണ്ടായിരുന്നു. ഇതില്‍ നിന്നും വാസ്തു വിദ്യ ആദ്യമായി കേരളത്തില്‍ കൊണ്ട് വന്നതെന്ന് ആരെന്നു നമുക്ക് മനസിലാക്കാം. ബുദ്ധന്റെ ജന്മദേശമായ "കപിലവാസ്തു" വില്‍ നിന്നുമാണ് തച്ചു ശാസ്ത്രത്തിലെ "വാസ്തു വിദ്യ" യുടെ ഉറവിടം എന്ന് ചിലര്‍ പറയുന്നു. 
(എന്നാല്‍ അടുത്ത കാലത്തായി വാസ്തു വിദ്യയുടെ ചുക്കാന്‍ പിടിക്കുന്നത്‌ ആരാണ്? മരമോ കല്ലോ കൈകൊണ്ടു തോട്ടിട്ടില്ലത്തവര്‍ ആണ് വാസ്തു വിദ്യയുടെ ഉപജ്ഞാതാക്കള്‍ എന്ന് പറഞ്ഞു നമ്മെ കബളിപ്പിക്കുന്നത്. "പറച്ചി പെറ്റ പന്തിരുകലത്തിന്റെ" കഥയും പറഞ്ഞു ഈ എല്ലാവിധ അറിവുകളുടെയും പിതൃത്വം പുരോഹിത മതം ഏറ്റെടുത്തു)
ബൌദ്ധ -ജൈന മതങ്ങള്‍ കേരളത്തിന്‌ നല്‍കിയ ഏറ്റവും മഹത്തായ സംഭാവന സാക്ഷരതയും വിദ്യയുമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പള്ളിക്കൂടം (പള്ളി=വിഹാരം) എന്ന പേര് വരാന്‍ കാരണം അതാണ്‌.... .കുട്ടികളെ എഴുത്തിനിരുത്തുമ്പോള്‍ "നാനം  മോനം" എന്ന് എഴുതിച്ചിരുന്നു. "നമോത്തു ജിനതേ" എന്നതിന്റെ ചുരുക്കം ആണത്. . ഇനി പറയൂ കേരളത്തില്‍ വിദ്യാഭ്യാസം സാര്‍വത്രികം ആക്കാന്‍ ശ്രമിച്ചവരുടെ പിന്‍ഗാമികള്‍ ആര്?
(പുരോഹിതമതം അറിവും വിദ്യയും ജനങ്ങളില്‍ നിന്നും കഴിയുന്നത്ര മറച്ചു പിടിക്കാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളൂ)
വിദ്യാവിതരണത്തില്‍ എന്ന പോലെ രോഗ ചികിത്സയിലും ബൌദ്ധഭിക്ഷുക്കള്‍ ശ്രദ്ധാലുക്കള്‍ ആയിരുന്നു. ആയുര്‍വേദത്തിനു കേരളത്തില്‍ മൗലികതയും പ്രചാരവും സിദ്ധിച്ചത് അങ്ങിനെയാണ്.വിഹാരങ്ങളെല്ലാം ധര്‍മ്മചികിത്സാ കേന്ദ്രങ്ങള്‍ കൂടി ആയിരുന്നു. തകഴി,തിരുവിഴ,ഏറ്റുമാനൂര്‍, മണ്ണാറശാല, പനച്ചിക്കല്‍, ഗുരുവായൂര്‍, മൂകംബി, പള്ളിപ്പുറത്ത് കാവ് മുതലായ ക്ഷേത്രങ്ങളില്‍ ഇന്നും നടന്നു വരുന്ന ചികിത്സാ പദ്ധതി പഴയ ബുദ്ധ-ജൈന പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്. വൈദ്യ, ജ്യോതിഷം എന്നീ ശാസ്ത്രങ്ങളില്‍ കേരളീയ ബ്രാഹ്മണര്‍ നൈപുണ്യം നേടിയത് ബൌദ്ധ പണ്ഡിതന്മാരില്‍ നിന്നുമാണ്. ബൌദ്ധ പണ്ഡിതനായ വാഗ്ഭടന്റ്റെ "അഷ്ടാംഗ ഹൃദയം" കേരളത്തിലെ ഏറ്റവും പ്രചാരമുള്ള ആയുര്‍വേദ ഗ്രന്ഥമാണ്. "രസ വൈശേഷിക സൂത്രത്തിന്റെ " കര്‍ത്താവായ ദന്തനാഗാര്‍ജ്ജുനനും ആ ഗ്രന്ഥത്തിന്റെ വ്യാഖ്യാതാവായ നരസിംഹനും കേരളീയരായ ബുദ്ധ സന്യാസിമാരാണ്. 
(ആയുര്‍വേദം അഥര്‍വ വേദത്തില്‍ നിന്നും ഉത്ഭവിച്ചതാണ് അതിനാല്‍ അതിന്റെ കുത്തക ബ്രാഹ്മണര്‍ക്ക് ആണ് എന്നാണ് നമ്മുടെ ആളുകള്‍ തന്നെ നമ്മെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഭൂരിപക്ഷം ജനങ്ങളെയും കൈകൊണ്ട് തൊടാത്ത, അരികത്തേക്ക് പോലും അടുപ്പിക്കാത്തവര്‍ എങ്ങിനെ ചികില്‍സിച്ചിരുന്നു   ആവൊ?)
ഇതെല്ലാം ഇവിടെ എഴുതിയത് ജാതി ഭ്രമം ആരിലും ഉളവാക്കാന്‍ അല്ല. മറിച്ച്, അറിവുകളുടെയും സംസ്കാരത്തിന്റെയും കാര്യത്തില്‍ നമ്മില്‍ പലരിലുമുള്ള അപകര്‍ഷതാ ബോധത്തെ ഒരു പരിധി വരെ ഒഴിവാക്കാന്‍ ആണ്. നമ്മില്‍ പലരിലുമുള്ള  അപകര്‍ഷതാ ബോധം ചരിത്രത്തില്‍ നുണകഥകള്‍ തിരുകി വച്ച് അടിച്ചേല്പ്പിച്ചതാണ്. തലമുറകളായി നുണ കലര്‍ന്ന ചരിത്രം പഠിച്ച നമ്മള്‍ സ്വന്തം സ്വത്വം തന്നെ മറന്നു പോയി. ഹൈന്ദവത്തിന്റെ പേരിലും , ദേശീ യതയുടെ പേരിലും, ഭാരതീയ സംസ്കാരത്തിന്റെ പേരിലും എല്ലാം ഈ നുണ കഥകളുടെ ഉപജ്ഞാതാക്കള്‍ നമ്മളില്‍ നമ്മളറിയാതെ ബൌദ്ധികമായ അടിമത്തം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. ഇതിനെതിരെ നമ്മള്‍ ഇപ്പോഴും ജാഗരൂകരായി ഇരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം നമ്മുടെ ചരിത്രം  തന്നെ നമ്മളില്‍ നിന്നും അപഹരിക്കപ്പെട്ടിരിക്കയാണ്. പരശുരാമന്‍ മഴുവെറിഞ്ഞു കേരളം ഉണ്ടാക്കി എന്നതിന് ശേഷം നാം നേരെ പഠിക്കുന്നത് മാര്‍ത്താണ്ടവര്‍മ്മയെ കുറിച്ചാണ്. ഇതിനിടയിലെ ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രം ആര് നശിപ്പിച്ചു ആര് നമ്മില്‍ നിന്നും മറച്ചു വച്ചു? ഈ കാലയളവിലാണ് പുരാതന ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്, ഈ കാലയളവിലാണ് മാമാങ്കവും മറ്റു ഉത്സവങ്ങളും ആരംഭിച്ചത്. ഈ കാലയളവിലാണ് ആയുര്‍വേദവും വിദ്യാഭ്യാസവും വികസിച്ചത്. ഈ കാലയളവിലാണ് ക്ഷേത്ര ഉത്സവങ്ങള്‍ ആരംഭിച്ചത്. എന്തിനു ഇവ ബോധപൂര്‍വം മറച്ചു വക്കുന്നു?
നുണ കഥകളും നമ്മുടെ സംസ്കാരത്തെ കുറിച്ചുള്ള തമസ്കരണവും ഇന്നും കപട രൂപത്തില്‍ ഇവിടെ നില നില്‍ക്കുന്നു. ഇതിനു ഉദാഹരണമാണ് ഗുരുദേവന്റെ ഗുരുവായി ചട്ടമ്പി സ്വാമികളെ ഉയര്‍ത്തി കൊണ്ട് വരുന്നത്, ശ്രീ നാരായണഗുരു സ്വാമി വിവേകാനന്ദന്റെ കണ്ടെത്തല്‍ ആണെന്ന് വരുത്താന്‍ ശ്രമിക്കുന്നത്, കേരളത്തിലെ കായിക സംസ്കാരത്തിന്റെ പ്രതീകമായി ശ്രീ ശാന്തിനെ എടുത്തു കാണിക്കുന്നത് (പി.ടി.ഉഷയെ അല്ല , സുരേഷ് ബാബുവിനെ അല്ല), സംഗീതത്തിന്റെ പ്രതീകമായി ചമ്പയെയും ദക്ഷിണാ മൂര്‍ത്തിയെയും എടുത്തു കാണിക്കുന്നത് (ഇവരെക്കാലും പതിന്‍മടങ്ങ്‌ പ്രതിഭ ആയ ദേവരാജന്‍ മാസ്റ്റരെ അല്ല) അങ്ങിനെ എല്ലാ രംഗത്തും ഇത്തരത്തിലുള്ള തമസ്കരണങ്ങള്‍ കാണാം.ഇതിനെ പ്രതിരോധിക്കാന്‍ നമ്മുടെ ബോധപൂര്‍ണ്ണമായ പ്രവര്‍ത്തികള്‍ക്കും പ്രതികരണങ്ങള്‍ക്കും കഴിയും, കാരണം നാം കേരള സമൂഹത്തില്‍ ഭൂരിപക്ഷമാണ്. 
ബൌദ്ധപാരമ്പര്യത്തെ കുറിച്ച് എഴുതിയത് ആ മതത്തിലേക്ക് മാര്‍ഗ്ഗം കൂട്ടാനുമല്ല, മറിച്ച് നമ്മുടെ പാരമ്പര്യതിന്റെ വേരുകളിലേക്ക് വായനക്കാര്‍ക്ക്‌ ഇറങ്ങി ചെല്ലാന്‍ വേണ്ടിയാണ്. (പാരമ്പര്യം ഇല്ലാത്തവര്‍ പലസ്ഥലത്തും തലകുനിച്ചു നില്‍ക്കേണ്ടി വരും, അതാണ്‌ നമ്മുടെ സാമൂഹ്യ കാഴ്ചപാട്. അതിനാല്‍ നമുക്കും ഉന്നതമായ പാരമ്പര്യം ഉണ്ടെന്നു നാം അറിയണം) ഇതിലെ കുറെ അറിവുകള്‍ക്ക് ഡോക്ടര്‍. കെ. സുഗതന്റെ "ബുദ്ധനും നാണു ഗുരുവും" എന്ന പുസ്തകത്തോട് കടപ്പെട്ടിരിക്കുന്നു.നാമെല്ലാവരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണത്. 

Posted by Harilal Engoor at  http://www.ezhavar.com 

Wednesday 6 February 2013

ഗുരുദേവനും ദൈവസങ്കല്പവും


ശ്രീനാരായണഗുരുദേവൻ ദൈവമാണോ എന്ന ചോദ്യത്തിനുത്തരം തേടി  കോടതി കയറേണ്ട  ഗതികേടിലെത്തിയിരിക്കുകയാണ് ഇന്ന്  ശ്രീനാരായണീയർ.   ‘ദൈവം’ എന്ന വാക്ക് പ്രതിനിധീകരിക്കുന്നത് എന്തിനെയെല്ലാമാണ്  എന്ന് ഗുരുദേവൻ തന്നെ നമുക്ക് വ്യക്തമാക്കി തന്നിട്ടുള്ള കൃതിയാണ്  ദൈവദശകം.  സാധാരണ വ്യക്തിരൂപമുള്ള ദൈവങ്ങൾ മുതൽ  പ്രപഞ്ചസത്യമായിരിക്കുന്ന  പരമാത്മാവിനെവരെ  പ്രതിനിധീകരിക്കാൻ ‘ദൈവം’ എന്ന വാക്കിന് കഴിയും എന്ന് ഗുരുദേവൻ വ്യക്തമായി  കാണിച്ചു തരുന്നുണ്ട്.  ‘ദൈവമേ’ എന്ന്  ജീവാത്മാക്കൾക്ക് എവിടെയും നിരുപാധികം വിളിക്കാവുന്ന ഒരു നാമമായിട്ടാണ് പൊതുവെ  സ്വീകരിച്ചിട്ടുള്ളത്.


ദൈവങ്ങളുടെ ഗുണഗണങ്ങൾ സഹസ്രനാമങ്ങൾ പോലുള്ള  വിശേഷണങ്ങളെക്കൊണ്ടുപോലും  അവസാനിക്കുന്നില്ല എന്നതിനാൽ, ദൈവത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ‘ദൈവസങ്കല്പം’ എന്നാണ്  പൊതുവെ  പറഞ്ഞു വരാറുള്ളത്.  അതേ സമയം ദേവതകളെക്കുറിച്ച് പറയുമ്പോൾ, ദേവതാസങ്കല്പം എന്ന് പറയേണ്ടി വരുന്നില്ല.  ദേവതകളുടെ  ഒരിക്കലും മാറ്റമില്ലാത്ത ഗുണങ്ങൾ എന്തൊക്കെയെന്ന് ഋഷിമാർ ദർശിച്ച് നമുക്ക്  വ്യാഖ്യാനിച്ചു തന്നിട്ടുണ്ട്.    വേദങ്ങളിൽ 33 ദേവതകളെക്കുറിച്ച്  പറയുന്നുണ്ട്. അവർ 8 വസുക്കൾ, 11 രുദ്രന്മാർ, 12 ആദിത്യന്മാർ, ഇന്ദ്രൻ, പ്രജാപതി എന്നിങ്ങനെയാണ്. ഈ വിശേഷഗുണഭാവങ്ങൾക്ക്‌ പ്രപഞ്ചമുള്ളിടത്തോളം ഒരു മാറ്റവും വരുന്നില്ല.  മാറ്റങ്ങളുണ്ടായാൽ  ഇന്ന്‌ നമുക്ക്‌ അനുഭവപ്പെടുന്ന പ്രപഞ്ചവും ഇല്ല.  എന്നാൽ, ദൈവസങ്കല്പങ്ങളും അവയുടെ വിശേഷണപര്യായങ്ങളും  ഇനിയും ഉണ്ടാകാം. 

ഗുരുദേവൻ നമുക്ക് കാണിച്ചു തന്നിട്ടുള്ള ദൈവത്തെ ശരിക്കും മനസ്സിലാക്കാത്തതുകൊണ്ടും, വേദങ്ങളിലൂടെ ഋഷിമാർ നമുക്ക്  വ്യാഖ്യാനിച്ചു തന്നിട്ടുള്ള  സത്യത്തെ നമ്മൾ ഉൾക്കൊള്ളാത്തതുകൊണ്ടുമാണ്   ഗുരുദേവൻ ദൈവമാണോ എന്നതിനെക്കുറിച്ചുള്ള ചർച്ചകളിൽ നമുക്ക് ഒരു തീരുമാനത്തിലെത്താൻ കഴിയാതെ പോകുന്നത്. 

‘GOD‘ എന്ന പാശ്ചാത്യ സങ്കല്പം സമം ‘ദൈവം‘ എന്ന മനസ്സിലാക്കലിൽത്തന്നെ അപാകതയുണ്ട്‌. അതിനൊരു ഉദാഹരണം പറയുകയാണെങ്കിൽ;  പാശ്ചാത്യരുടെ  science,   ഒറ്റവാക്കിൽ  ശാസ്ത്രമെന്ന്‌ തർജ്ജമ ചെയ്തിട്ട്‌, പക്ഷിശാസ്ത്രവും ഗൌളിശാസ്ത്രവും എന്തടിസ്ഥാനത്തിലാണ് ശാസ്ത്രമാകുന്നത് എന്ന് ചോദിയ്ക്കുന്നതു പോലെയാണ് ഇതും.  ഇതിനുത്തരവാദികൾ  science നെ പക്ഷിശാസ്ത്രത്തിന്റെ കാലിൽ കെട്ടിയിട്ടവർ തന്നെയാണ്.  ഗുരുദേവൻ ദൈവമാണോ എന്നുള്ള ചോദ്യത്തിനെ ഈ ഉദാഹരണത്തിന്റെ അടിസ്ഥാനത്തിൽ വേണം നമ്മൾ വിശകലനം ചെയ്യേണ്ടത്. 

ദൈവദശകത്തിലെ “ദൈവമേ കാത്തുകൊൾകങ്ങ്”  എന്ന ആദ്യവരിയിലാണ് ഗുരുദേവൻ നമുക്കുവേണ്ടി ദൈവത്തിനെ വിളിക്കുന്നത്.    സാധാരണക്കാർക്ക്  ‘ദൈവമേ’ എന്ന വിളിയിൽ തങ്ങളുടെ  ഒരു വിഷമസന്ധിയിൽ ഒരാശ്വാസം ലഭിക്കുമ്പോൾ  നിരുപാധികമായി നന്ദി പറയുന്ന  ഒരു ഭാഗ്യമൂർത്തി മാത്രമാണ്  ‘ദൈവം’ .  പക്ഷെ ഗുരുദേവൻ  നമുക്ക് കാണിച്ചു തരുന്ന ദൈവത്തെ അവിടെ  പരിമിതപ്പെടുത്താൻ കഴിയില്ല.   ദൈവം എന്ന  വാക്ക്  ‘ദിവ്’ എന്ന ധാതുവിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്.  ‘ദിവ്’ എന്നാൽ പ്രകാശം, വെളിച്ചം എന്നൊക്കെയാണ് അർത്ഥം. സൂര്യചന്ദ്രന്മാരുടെ വെളിച്ചമില്ലെങ്കിൽ നമുക്ക്  ഒന്നും ദർശിക്കാൻ കഴിയില്ല.  അതുകൊണ്ട് ദർശനീയമായ പ്രതിഭാസങ്ങളെ  ദൈവീമയമെന്നു പറയാം.  പ്രകാശമയമായ ദൈവം ആകാശത്തിൽ സർവ്വത്ര നിറഞ്ഞ് ആകാശത്തെയും കവിഞ്ഞ് നിൽക്കുന്നു.   അങ്ങിനെയെങ്കിൽ ആകാശത്തെയും നിറഞ്ഞു കവിയുന്ന  ദൈവമെന്ന ഈ അത്ഭുതവസ്തുവിന്റെ  സ്വരൂപമെന്താണ്?  അചഞ്ചലവും ഘനീഭൂതവും ശുദ്ധവുമായ  അഖണ്ഡബോധമാണ് ദൈവത്തിന്റെ സ്വരൂപമെന്ന്  ഗുരുദേവൻ  വിശദമാക്കുന്നു.

ആത്മോപദേശശതകത്തിൽ ‘അറിവ്’ എന്ന പദമുപയോഗിച്ചാണ്  ഈ ദൈവത്തെ വിവരിക്കുന്നത്.  വേറൊന്നിൽ നിന്നും ജനിക്കാത്ത,  മറ്റൊന്നിലും ലയിക്കാത്ത   ‘അറിവ്’ എന്ന  അഖണ്ഡശുദ്ധബോധത്തിൽ നിന്നുമാണ്  പരമാണു മുതൽ ആകാശം വരെയുള്ള  എല്ലാ പ്രപഞ്ചദൃശ്യങ്ങളും പൊന്തിവരുന്നത്. ഈ സമ്പൂർണ്ണമായ അറിവിൽ ഉണ്ടായും മറഞ്ഞും കാണപ്പെടുന്ന കൊച്ചറിവുകളാണ് പ്രപഞ്ചഘടകങ്ങൾ.  നാമരൂപങ്ങളില്ലാത്ത അഖണ്ഡമായ അറിവാണ് ‘ദൈവം’.  കാണപ്പെടുന്ന പ്രപഞ്ച വസ്തുക്കളെല്ലാം, ഏതിൽ നിന്നും പൊന്തിവന്നുവോ ഏതിൽ നിലനിൽക്കുന്നുവോ ഏതിൽ തിരിച്ചു  മറയുന്നുവോ അതാണ് ദൈവം.  സൃഷ്ടിസ്ഥിതിസംഹാര ഗുണങ്ങൾ എല്ലാം പരമകാരണമായ  ഒരേഒരു വസ്തുവിൽ തന്നെ  കുടികൊള്ളുന്നു. 

 ആ ദൈവത്തിന്റെ പ്രവൃത്തി എങ്ങിനെ എന്ന് ഗുരുദേവൻ വീണ്ടും വെളിപ്പെടുത്തുന്നുണ്ട്.  “നീയല്ലോ സൃഷ്ടിയും സ്രഷ്ടാവും  സൃഷ്ടിജാലവും സൃഷ്ടിക്കുള്ള സാമഗ്രിയും” എന്നു പറയുമ്പോൾ   ഈ അഖണ്ഡസത്യബോധം തന്നെയാണ് പ്രപഞ്ചത്തിൽ  നാമരൂപങ്ങളായി  പ്രകടമാകുന്നത്  എന്നുള്ള സത്യം   ഗുരുദേവൻ നമുക്ക് വ്യക്തമാക്കിത്തരുന്നു.  സൃഷ്ടി  എന്ന കർമ്മവും,  കർമ്മം ചെയ്യുന്ന സ്രഷ്ടാവും,  സൃഷ്ടിക്കപ്പെട്ടു കാണുന്ന പ്രപഞ്ചവസ്തുക്കളും,  സൃഷ്ടിക്കാനുപയോഗിക്കുന്ന വസ്തുക്കളും എല്ലാം നീ തന്നെയാണ്.  മനുഷ്യനാണ് ഒരു സൃഷ്ടി നടത്തുന്നതെങ്കിൽ  നമുക്ക്  സൃഷ്ടിക്കാനുള്ള  സാമഗ്രി വേറെ വേണം.  അതിൽ നിന്നും ഉണ്ടാകുന്ന വസ്തു (സൃഷ്ടിജാലം) അവനിൽ നിന്നും വേറിട്ടു നിൽക്കുന്നതുമായിരിക്കും.

ശ്രുതികളും ഉപനിഷത്തുക്കളും ഈ സത്യത്തെ പല പല ഉദാഹരണസഹിതം വ്യാഖ്യാനിച്ചു തരുന്നുണ്ട്.    ഐതരേയോപനിഷത്ത് പറയുന്നത് ‘ആത്മാവ്’  ഒന്നുമാത്രമെ ഉണ്ടായിരുന്നുള്ളൂ എന്നാണ്. ആ  ആത്മാവിന്റെ  സങ്കല്പത്തിൽ  തന്നെത്തന്നെ പലതാക്കി കാണിച്ച് ലോകങ്ങളെ സൃഷ്ടിച്ചു.  ഛാന്ദോഗ്യോപനിഷത്തിൽ  ‘ഏകമമേവാദ്വിതീയം’ – രണ്ടില്ലാത്ത ഒന്നുമാത്രമായ സത്തേ ഉണ്ടായിരുന്നുള്ളൂ എന്ന് വ്യക്തമാക്കുന്നു. ഈ സത്യം അത്യന്തം സൂക്ഷ്മമാണ്, അതാത്മാവാണ്, ശ്വേതകേതോ!  അതു നീ തന്നെയാണ്  എന്നു പറഞ്ഞ്  ‘തത്ത്വമസി‘ എന്ന മഹാവാക്യം  സമർത്ഥിക്കുന്നു.  ഋഗ്വേദം (8.7.17.7)   പറയുന്നത് ഇങ്ങനെ : ഏതൊരു പരമേശ്വരനാലാണോ ഈ സൃഷ്ടിയെല്ലാം പ്രകടമായത്, അവൻ ഈ  സൃഷ്ടിയെ എല്ലാം ധാരണം ചെയ്യുകയും സംഹരിക്കുകയും ചെയ്യുന്നു.   ഇതിന്റെയെല്ലാം അദ്ധ്യക്ഷനായ അഥവാ യജമാനനും നിയന്താവുമായ അവന്റെ  പരമാകാശസ്വരൂപത്തിൽ, വ്യോമം പോലെ  വ്യാപിച്ചിരിക്കുന്നവനായ പരമേശ്വരനിൽ ഈ സൃഷ്ടി വർത്തിച്ചു വിരാജിക്കുന്നു.  ഋഗ്വേദത്തിലെ ‘പുരുഷസൂക്തവും‘ ‘നാസദീയവും‘  സൃഷ്ടിയെയും വിസൃഷ്ടിയെയും   വ്യക്തമാക്കുന്നതുപോലെ ആധുനികശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ലെന്നുള്ളത്  അതിശയോക്തിയല്ല.

ഗുരുദേവന്റെ ഗദ്യപ്രാർത്ഥനയിൽ ഇങ്ങനെ പറയുന്നു : “അല്ലയോ ദൈവമേ!  കണ്ണുകൊണ്ട് കാണുന്നതൊന്നും നിത്യമല്ല.  ശരീരവും നീർക്കുമിളപോലെ നിലയറ്റതാകുന്നു.  എല്ലാം സ്വപ്നതുല്യമെന്നല്ലാതെ ഒന്നും പറയാനില്ല“.  പരമാത്മാവിൽ നിന്നും പ്രകടമാകുന്ന പ്രപഞ്ചവസ്തുക്കളൊന്നും നിത്യമല്ല.    നമ്മൾ കാണുന്ന അനിത്യമായ മായാപ്രപഞ്ചം  നിത്യമായ വസ്തുവിനെ നമ്മിൽ നിന്നും മറയ്ക്കുന്ന  മായയാണ്.  ഈ മായയെ നീക്കി സായൂജ്യമടയുകയാണ് ഓരോ ജീവാത്മാക്കളുടെയും ആദ്യന്തിക ലക്ഷ്യം.   ഭഗവദ്‌ഗീത ഈ വിഷയത്തെ എങ്ങിനെ കാണുന്നു എന്നു നോക്കാം.  "ദൈവീ ഹ്യേഷാ ഗുണമയീ മമ മായാ ദുരത്യയാ"  
[ഗുണപ്രധാനമായ ദൈവീ പ്രകൃതിയായിരിക്കുന്ന എന്റെ ഈ മായ അതിക്രമിക്കാന്‍ പ്രയാസം തന്നെ.]
ഇവിടെ ശ്രീകൃഷ്ണന്‍ പ്രകൃതിയെ ദൈവീമയമായ മായ എന്നാണ്‌ പറയുന്നത്‌. ഉണ്ടെന്നും ഇല്ലെന്നും പറയാവുന്നതാണ്‌ 'മായ'. പ്രപഞ്ചം ഏവരും കാണുകയും അനുഭവിക്കുകയും ചെയ്യുന്നുണ്ട്‌. അതുകൊണ്ട്‌ അതില്ലെന്ന്‌ പറയാനും കഴിയില്ല. നീല നിറമുള്ള ആകാശവിതാനം തലയ്ക്കു മുകളിൽ കാണാം. വൃത്താകൃതിയിലുള്ള ഒരു ചക്രവാളം എവിടെ നോക്കിയാലും ഉണ്ട്‌. സത്യത്തിൽ ഈ ഇല്ലാത്ത വസ്തുവിനെ ഉള്ളതുപോലെ കാണപ്പെടുന്നത്‌ നമ്മുടെ കണ്ണിന്റെയും മസ്തിഷ്കത്തിന്റെയും ചില പ്രവര്‍ത്തനങ്ങളാലാണ്‌ എന്ന്‌ എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട്‌ ഈ ജഗദ്വിലാസം പ്രാതിഭാസികമായിട്ടുള്ളതാണെന്നു (യഥാര്‍ത്ഥമല്ലാത്തത്‌ ) പറയാം. പ്രതിഭാസത്തിനുള്ള ഹേതുവിനെയാണ്‌ ഇവിടെ പ്രകൃതിയെന്നു വിശേഷിപ്പിക്കുന്നത്‌.

പാശ്ചാത്യരുടെ GOD  പ്രപഞ്ചത്തെയും പ്രപഞ്ചത്തിലെ ജീവജാലങ്ങളെയും സൃഷ്ടിക്കുകയും  സംരക്ഷിക്കുകയും ശിക്ഷിക്കുകയും  ചെയ്യുന്ന, മരണാനന്തരം  അതുവരെ ചെയ്തിട്ടുള്ള പുണ്യപാപങ്ങൾക്കനുസരിച്ച്  സ്വർഗ്ഗത്തിലേയ്ക്കോ, നരകത്തിലേയ്ക്കോ പറഞ്ഞയക്കുകയും ചെയ്യുന്ന  പരമാധികാരിയായ സർവ്വശക്തനായ ഒരാളായിട്ടാണ് നിർവ്വചിച്ചിരിക്കുന്നത്.

  പക്ഷെ  ദൈവസങ്കല്പത്തെക്കുറിച്ചുള്ള ഒരു പാശ്ചാത്യന്റെ   നിർവ്വചനങ്ങളിൽ എന്നെ സ്വാധീനിച്ചിട്ടുള്ളത്  Bertrand Russell ന്റെ "God is a personification of impersonal fact"  എന്ന  വാചകമാണ്.   പക്ഷെ അത് ഭഗവദ് ഗീതയിലെ  ഒരു ശ്ലോകമായിരുന്നെന്ന്  മനസ്സിലാക്കാനുള്ള ആദ്ധ്യാത്മിക പരിചയം അന്നുണ്ടായിരുന്നില്ല. ആ ശ്ലോകം താഴെ കൊടുക്കുന്നു.

അവ്യക്തം വ്യക്തിപാപന്നം മന്യന്തേ മാമബുദ്ധയഃ
പരം ഭാവമനാനന്തോ മമാവ്യയമനുത്തമം.  (ഭ.ഗീ. 7:24)

[എന്റെ നാശരഹിതവും ശ്രേഷ്ഠവുമായ പരബ്രഹ്മഭാവത്തെ അറിയാത്ത ബുദ്ധിഹീനർ ഇന്ദ്രിയങ്ങൾക്കധീനനായ എന്നെ സ്വരൂപം സ്വീകരിച്ചവനാണെന്നു വിചാരിക്കുന്നു.]

സർവാന്തര്യാമിയും  സർവവ്യാപിയും (അകായം) ശരീരമില്ലാത്തതും (അസ്നാവിരം) നാഡീഞരമ്പുകൾ ഇല്ലാത്തതുമായ ഈശ്വരൻ  അവതരിക്കുമെന്നത് ഒരു സൈദ്ധാന്തിക സമസ്യയാണ്.  സർവവ്യാപി എല്ലായിടത്തും നിറഞ്ഞിരിക്കുന്നതിനാൽ ഒരിടത്തുനിന്ന് മറ്റൊരിടത്തേയ്ക്ക് ‘അവതരിക്കുക’ സാധ്യമല്ല. ശ്രുതികൾ ഇത്രയും വ്യക്തമായി ഇതെല്ലാം പറഞ്ഞിട്ടും, നമ്മൾ ദശാവതാരങ്ങൾ അടക്കമുള്ള അവതാര കഥകളിലെ ബന്ധനങ്ങളിൽ നിന്നും മോചനമില്ലാത്ത അവസ്ഥയിലാണ്.

 എപ്പോഴും പ്രപഞ്ചത്തിന്റെ പരമകാരണമായ സച്ചിദാനന്ദത്തിൽ ലയിച്ചിരിക്കുന്ന ഒരു യോഗിക്ക്   ആദിമദ്ധ്യാന്തങ്ങൾ ഉണ്ടായിരിക്കുകയില്ല.   ഇങ്ങനെ സമാധിയിൽ എത്തിയ ഒരു മനുഷ്യനെ ശാസ്ത്രീയമായി എങ്ങനെ വ്യാഖ്യാനിക്കാൻ കഴിയും?  

ഈയവസരത്തിൽ ‘യൂങ്’ പറഞ്ഞത് ഈ  യോഗേശ്വരനെക്കുറിച്ച് (യുഗപുരുഷൻ) തന്നെയായിരിക്കുമോ?  എങ്കിലും, എല്ലാം അറിയുന്ന ഭഗവാനെ എങ്ങനെ ശാസ്ത്രീയമായി വ്യാഖ്യാനിക്കാം  എന്ന്  നമുക്ക് ഇതിലൂടെ മനസ്സിലാക്കാം എന്നു തോന്നുന്നു.                                              
  (“If it were possible to personify the unconscious we might think of it as a collective human being combining the characteristics of both sexes transcending youth and age, birth and death, and from having at its command a human experience of one or two million years, practically immortal”.)
[അബോധത്തിന് മാനുഷീകരണം നൽകാൻ സാധ്യമാണെങ്കിൽ നമുക്ക് അതിനെ ഒരു വിശ്വപുരുഷനോട് താരത‌മ്യപ്പെടുത്താം. അപ്രകാരം സങ്കല്പിക്കപ്പെടുന്ന വ്യക്തിയിൽ ലിംഗവ്യത്യാസം ഉണ്ടായിരിക്കുകയില്ല. അയാൾ യൌവ്വനത്തെയും വാർദ്ധക്യത്തെയും ഉല്ലംഘിച്ചിരിക്കും. ജനനവും മരണവും അയാൾക്ക് ബാധകമല്ല. അയാളുടെ അധീനതയിൽ ചുരുങ്ങിയത് ഒന്നോ, രണ്ടോ ദശലക്ഷവർഷങ്ങളുടെ അനുഭവസമ്പത്തു കാണും. യഥാർത്ഥത്തിൽ അമൃതനാണെന്നു പറയാം.]

യൂങിനും  ദശലക്ഷവർഷങ്ങൾ വരെ മാത്രമെ ചിന്തിക്കാനാവുന്നുള്ളൂ.  നമ്മുടെ ഋഷിമാർ നമുക്ക് അതിലും കൂടുതൽ കാലങ്ങൾ -  മന്വന്തരം, കല്പം, ബ്രഹ്മവർഷം, ബ്രഹ്മായുസ്സ്, മഹാകല്പങ്ങൾ -  ദർശിച്ച്  വിശദമാക്കി തന്നിട്ടുണ്ട്.  സെമിറ്റിക് മതക്കാർ ദൈവത്തിനെ ആരും സൃഷ്ടിച്ചിട്ടില്ല എന്നു പറയുന്നതുപോലെ,  ബ്രഹ്മാണ്ഡവും ആരും സൃഷ്ടിക്കുന്നില്ല എന്നു പറയാം.  ബ്രഹ്മത്തിന്റെ ചാക്രികമായ പരിണാമം മാത്രമാണ് നടക്കുന്നത്.  കല്പാന്തങ്ങളെയും മഹാകല്പങ്ങളെയും മറികടന്ന് പ്രപഞ്ചത്തിന്റെ ഊനമില്ലാത്ത അറിവിനെ  ഉള്ളിലാക്കാൻ കഴിഞ്ഞിട്ടുള്ള  ഋഷീശ്വരന്മാരെ  എങ്ങനെ നമസ്കരിക്കാതിരിക്കും.  പ്രപഞ്ചത്തിന്റെ പ്രഭവപ്രലയങ്ങൾ നമ്മൾ കണക്കാക്കുന്നത് ബ്രഹ്മാവിന്റെ ജനനമരണങ്ങളുടെ കാലഗണനാപ്രകാരമാണ്.  ഇതുവരെക്കും 79 ബ്രഹ്മാവിന്റെ പ്രഭവപ്രലയങ്ങൾ കഴിഞ്ഞിരിക്കുന്നു.  ഇപ്പോഴുള്ളത്  എൺപതാമത്തെ ബ്രഹ്മാവാണ്. പ്രപഞ്ചത്തിന്റെ കാലഗണനയിലെ  ഓരോ ‘മഹാകല്പവും‘ ആവർത്തനം മാത്രമാണ്. 
 സൃഷ്ടി  ലോകാന്തരങ്ങളിൽ മാത്രമല്ല, എല്ലാ കല്പങ്ങളിലും ഒരുപോലത്തന്നെയാണെന്ന് ഋഗ്വേദം സൂചിപ്പിക്കുന്നു.
 “സൂര്യാചന്ദ്രമസൌ ധാതാ യഥാ പൂർവം കല്പയത് ദിവം ച പൃതിവീംചാന്തരീക്ഷ മഥോ സ്വഃ”.
[സൂര്യൻ, ചന്ദ്രൻ, ആകാശം ഭൂമി, അന്തരീക്ഷം, അവയിലുള്ള സുഖങ്ങൾ, വിശിഷ്ടവസ്തുക്കൾ എന്നിവയെല്ലാം ധാതാവായ ഈശ്വരൻ മുൻ‌കല്പങ്ങളിൽ സൃഷ്ടിച്ചിരിക്കുന്നതുപോലെ തന്നെയാണ് ഈ കല്പത്തിലും സൃഷ്ടിച്ചിട്ടുള്ളത്.]

ദൈവീകത്വം സ്വർഗ്ഗത്തിൽ നിന്നും കൊണ്ടുവരുന്നതൊന്നുമല്ല. സ്വപ്രയത്നത്താൽ നേടിയെടുക്കുന്നതാണ്. ഒരാൾ അയാളിലുള്ള കഴിവുകളെ ക്ലേശിച്ച് വളർത്തി വളർത്തി അതിന്റെ പൂർണ്ണതയിലെത്തുമ്പോൾ, സാധാരണ ജനങ്ങളുടെ ജീവിതത്തിൽ നിന്നും പ്രവർത്തികളിൽനിന്നും വ്യത്യസ്ഥമായിരിക്കും അയാളുടെ പ്രവർത്തികൾ. ലോകത്തിലെ സത്യങ്ങളെ കണ്ടമാത്രയിൽ തന്നെ ഗ്രഹിക്കത്തക്ക വിധത്തിൽ അയാളുടെ പ്രജ്ഞാശക്തി വികസിക്കും. സർവ്വപ്രാണികളുടെയും ശബ്ദാർത്ഥപരിജ്ഞാനമുണ്ടാകുന്നതുകൊണ്ട് എല്ലാ ജീവികളുമായും സംവദിക്കാൻ ഒരു യോഗിക്ക് കഴിവുണ്ടാകും. ഒരാളെ കാണുമ്പോഴേക്കും അയാളുടെ ആഗമനോദ്ദേശംപോലും മനസ്സിലാക്കാൻ കഴിയും. അങ്ങനെയുള്ള വ്യക്തിയുടെ ജീവിതത്തിൽ സമാർജ്ജിച്ച വ്യത്യസ്ഥതക്ക് കൊടുക്കുന്ന അംഗീകാരമാണ് ദേവത്വം / ദൈവീകത്വം.
ഒരു യോഗി ബ്രഹ്മസാക്ഷാത്ക്കാരം നേടി എന്നു പറയുമ്പോൾ  ബ്രഹ്മത്തിന്റെ ഇടതടവില്ലാത്ത ആനന്ദത്തിൽ ലയിച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. എപ്പോഴും പ്രപഞ്ചത്തിന്റെ പരമകാരണമായ സച്ചിദാനന്ദത്തിൽ ലയിച്ചിരിക്കും. അവിടെ ആദിമദ്ധ്യാന്തങ്ങൾ ഉണ്ടായിരിക്കുകയില്ല. ബ്രഹ്മജ്ഞാനിയായ യോഗി എപ്പോഴും ബ്രഹ്മത്തിന്റെ സർവ്വജ്ഞതയിൽ മുഴുകിയിരിക്കും. അപ്പോൾ പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവ് താനെ തെളിഞ്ഞുവരും. അതായിരിക്കാം അറിവ് (വേദം) ബ്രഹ്മാവിന്റെ മുഖത്തുനിന്ന് ഉത്ഭവിച്ചു എന്ന്‌ ശ്രുതികൾ പറയുന്നത്.
വേദോപനിഷത്തുക്കൾ ഒന്നും പഠിക്കാത്ത ശ്രീരാമകൃഷ്ണദേവന്റെ നാവിൽ നിന്നും വരുന്ന വേദാന്ത വിശദീകരണങ്ങൾ ശ്രവിച്ചിട്ടുള്ളവർ ഈ ദൈവീകത്വം രേഖപ്പെടുത്തിയിട്ടുണ്ട്. രമണമഹർഷിയും ഗ്രന്ഥങ്ങളൊന്നും പഠിച്ചിരുന്നില്ലെന്ന് രേഖപ്പെടുത്തിക്കാണുന്നു. എന്നിട്ടും വേദാന്തതത്വങ്ങൾ വിശദീകരിക്കുന്നതിൽ  രമണമഹർഷിക്കുണ്ടായിരുന്ന പാടവം  വിവരണാധീതമാണ്. ഗുരുദേവന് ഉണ്ടായിരുന്ന  സർവ്വ ജീവജാലങ്ങളുടെയും മനസ്സ് അറിയാനുള്ള കഴിവിനെക്കുറിച്ചും, ആളുകളുടെ ആഗമനോദ്ദേശവും,  വിദൂരങ്ങളിലിരുന്ന് ഗുരുദേവനെ  മനസ്സിൽ സ്മരിക്കുന്നതുപോലും  ഗുരുദേവൻ   മനസ്സിലാക്കിയിരുന്നതും വെറും കെട്ടുകഥകളല്ല.

എല്ലാ ജീവികളുടെയും സുഖദുഃഖങ്ങൾ തന്റെ സുഖദുഃഖങ്ങളായി കാണുന്ന യോഗിയാണ് പരമനായ യോഗി എന്ന് ഗീത സൂചിപ്പിക്കുന്നുണ്ട്. അവനവന്റെ ഓരോ കർമ്മവും മറ്റുള്ളവരുടെ സുഖത്തിനായി വരണം എന്ന് ഗുരുദേവൻ ആത്മോപദേശശതകത്തിൽ പറയുന്നതും ഇതേ അർത്ഥത്തിലാണ്.

“അവനിവനെന്നറിയുന്നതൊക്കെയോർത്താ-
ലവനിയിലാദിമമായൊരാത്മരൂപം;
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.”

ബാഹ്യപ്രപഞ്ചത്തിലെ വസ്തുക്കൾ നമ്മളെ ആകർഷിക്കുന്നു. നമുക്കുണ്ടാകുന്ന ആകർഷണം നമ്മളെ അതിന്റെ അടിമകളാക്കുകയും ചെയ്യുന്നു. ഒരു യോഗി തന്റെ ഇന്ദ്രിയങ്ങളെ ഇന്ദ്രിയജന്യമായ ഭോഗവിഷയങ്ങളിൽ നിന്നും മോചിപ്പിച്ച് ഒന്നിലും സംഗമില്ലാതെയിരിക്കുന്നു. അതിനുശേഷം പ്രാണാപാനവായുക്കളെ ചലിക്കാത്ത നിലയിൽ നിർത്താൻ യോഗി പരിശീലിക്കുന്നു. ആ പരിശീലനം പൂർണ്ണമാകുമ്പോൾ യോഗി ബ്രഹ്മപ്രാപ്തിയുടെ ആദ്യപടിയായ ആദ്യന്തികമായ സത്യത്തിന്റെ ബോധത്തിലേയ്ക്ക് പ്രവേശിക്കും. ലഘുത്വം (ശരീരത്തിന് ഭാരമില്ലായ്മ), ആരോഗ്യം (രോഗം ദുഃഖിപ്പിക്കാത്ത അവസ്ഥ), അലോരുപത്വം (ഭോഗവസ്തുക്കളോടുള്ള വിരക്തി) എന്നീ അനുഭവം യോഗിക്ക് ഈയവസരത്തിൽ സിദ്ധിക്കും. “വർണ്ണപ്രസാദംസ്വരസൌഷ്ഠവംച“. വാക്കുകൾ ഉച്ഛരിക്കുമ്പോൾ അത് കേൾക്കുന്നയാൾക്ക് അതിനോട് പ്രീതിയുണ്ടാകും. വാക്കുകളുടെ അർത്ഥം മനസ്സിലായില്ലെങ്കിൽ പോലും, വാക്കിന്റെ ശബ്ദസൌകുമാര്യത്തിൽ ആകൃഷ്ടരാകും. യോഗിയുടെ ശരീരത്തിന് ആകർഷണീയമായ നിറം വന്നുചേരും.

സിദ്ധനെന്നു പറഞ്ഞാൽ ‘കിട്ടിയവൻ’ എന്നാണ് അർത്ഥം. സാദ്ധ്യമായതിനെ സാധനകൊണ്ട് സാക്ഷാത്കരിക്കുമ്പോൾ അത് സിദ്ധിയായി. യോഗസൂത്രങ്ങളിൽ അഷ്ടൈശ്വര്യസിദ്ധികളെക്കുറിച്ച് പറയുന്നുണ്ട്. ജ്യോതിർഗോളങ്ങളെക്കുറിച്ചുള്ള രഹസ്യമറിയുന്നത് ഒരു സിദ്ധിയാണ്. അതറിഞ്ഞവന് ഗ്രഹങ്ങളുടെ ചലനവും, സൂര്യ-ചന്ദ്രഗ്രഹണങ്ങളെക്കുറിച്ചും കൃത്യമായി പറയാൻ കഴിയും. വേറൊരാളുടെ മനസ്സിന്റെ വ്യാപാരം അറിയാൻ കഴിയുന്നത് ഒരു സിദ്ധിയാണ്. സിദ്ധികൾ കൈവരിച്ചിട്ടുള്ള നിരവധി സിദ്ധന്മാർ ഉണ്ടായിട്ടുണ്ട്. അതിൽ ചിലർ രോഗങ്ങൾ മനസ്സിലാക്കി ചികിത്സിച്ചു മാറ്റാൻ കഴിവുള്ളവരായിരിക്കും. അതുപോലെ ചിലർക്ക് പല ശാസ്ത്രങ്ങളിലും പ്രാവീണ്യം നേടാനുള്ള കഴിവുണ്ടായിരിക്കും. പക്ഷെ ഇത്തരം സിദ്ധികളൊന്നും ലോകസംഗ്രഹത്തിനുള്ളതല്ല എന്നാണ് അദ്ദ്വൈതമതം. സിദ്ധന്മാർ യോഗികളായിരിക്കണമെന്നില്ല. പക്ഷെ ആത്മാവിനെ വശപ്പെടുത്തിയ ഒരു യോഗിക്ക് (ബ്രഹ്മജ്ഞാനിക്ക്) ഏതു സിദ്ധിയും കൈവരിക്കാനാകും.

സിദ്ധിയിലൂടെയുള്ള അത്ഭുതങ്ങൾ കാണിക്കൽ ഒരു യോഗിയെ സംബന്ധിച്ചിടത്തോളം നിസ്സാരങ്ങളാണ്. ബ്രഹ്മജ്ഞാനി എപ്പോഴും ബ്രഹ്മത്തിൽ സ്ഥിതി ചെയ്യുന്നു എന്നു പറയുന്നു. എപ്പോഴും പരമാനന്ദം അനുഭവിച്ചുകൊണ്ടിരിക്കുന്നു എന്നാണ് അത് അർത്ഥമാക്കുന്നത്.  പ്രപഞ്ചത്തിനെ  മുഴുവൻ ഉൾക്കൊള്ളാൻ കഴിഞ്ഞതുകൊണ്ടാണ്, പ്രപഞ്ചം മനസ്സിലാണ് ഇരിക്കുന്നതെന്ന് ഗുരുദേവൻ  നിസ്സംശയം പറഞ്ഞത്.

ഗുരുദേവൻ അരുവിപ്പുറത്ത് ഉണ്ടായിരുന്ന കാലത്ത് ധ്യാനം കഴിഞ്ഞ് പുറത്തു വരുമ്പോൾ പതിവായി കാണാറുള്ള മുഖകാന്തിയെപ്പറ്റി, പലപ്പോഴും സഹോദരനയ്യപ്പനോട് കുമാരനാശാൻ പറയാറുണ്ടയിരുന്നത്രെ. നേരിട്ടനുഭവിച്ചിട്ടുള്ള ഗുരുദേവന്റെ വിശേഷണങ്ങൾ തന്നെയാണ് ‘നളിനി’യിലെ നായകനിൽ നാം ദർശിക്കുന്നത്.

“പാരിലില്ല ഭയമെന്നു, മേറെയു-
ണ്ടാരിലും കരുണയെന്നു, മേതിനും
പോരുമെന്നുമരുളീ  പ്രസന്നമായ്
ധീരമായ മുഖകാന്തിയാലവൻ”.

“സ്നേഹമാം അഖിലസാരമൂഴിയിൽ
സ്നേഹസാരമിഹ സത്യമേകമാം,
മോഹനം ഭുവനസംഗമിങ്ങതിൽ
സ്നേഹമൂലമമലേ വെടിഞ്ഞു ഞാൻ”.


"ദൈവം’ എന്ന വാക്കിന്റെ  വിശദീകരണം മുമ്പ്  എഴുതിയതിനാൽ,
 ഇനി  “ഭഗവാന്‍“ എന്നാൽ എന്താണെന്ന് നോക്കാം.

“ഐശ്വര്യസ്യ സമഗ്രസ്യ, ധർമ്മസ്യ യശസഃ ശ്രിയഃ,
വൈരാഗ്യസ്യാഥ മോക്ഷസ്യ, ഷണ്ണാം ഭഗ ഇതീംഗനാ”

[സമ്പൂര്‍ണ്ണമായ ആധിപത്യം, സമ്പൂര്‍ണ്ണമായ ധര്‍മ്മം, സമ്പൂര്‍ണ്ണമായ കീര്‍ത്തി, സമ്പൂര്‍ണ്ണമായ സമ്പത്ത്‌, സമ്പൂര്‍ണ്ണമായ വിരക്തി, സമ്പൂര്‍ണ്ണമായ സ്വാതന്ത്ര്യം ഈ ആറും ഒരുമിച്ച്‌ ചേര്‍ന്നതാണ്‌ ഭഗം. അതുകൊണ്ട്‌ ഇത്രയുമുള്ളയാളാണ്‌ 'ഭഗവാന്‍'. ഈ സമ്പൂര്‍ണ്ണതകളെല്ലാം തികഞ്ഞ്‌ കാണപ്പെടുന്ന വസ്തുവാണ്‌ 'ഭഗവാന്‍'.]

 അപ്പോൾ, ഭഗവാൻ ആരാണെന്ന്  മനസ്സിലാക്കാൻ ഒരു നിര്‍വ്വചനം കൂടി ...

“ഉത്പത്തിം പ്രളയം ചൈവ
ഭൂതാനാമാഗതിം ഗതിം
വേത്തി വിദ്യാമവിദ്യാം ച
സവാച്യോ ഭഗ വാനിതി”.

[പ്രപഞ്ചത്തിന്റെ ഉല്‍പത്തി, പ്രളയം, ജീവജാലങ്ങളുടെ ആവിര്‍ഭാവം, തിരോഭാവം, വിദ്യ, അവിദ്യ ഇവ വ്യക്തമായി അറിയുന്ന ആളാണ്‌ 'ഭഗവാന്‍'.]

((ഗാനൻ)) : https://www.facebook.com/ganan.uppungal

Sunday 3 February 2013

ഗുരുവിന്റെ സന്ദേശങ്ങൾ പ്രായോഗികമാക്കണം: സ്വാമി ഋതംഭരാനന്ദ


കോഴിക്കോട്: ശ്രീനാരായണ ഗുരുദേവന്റെ സംഘടനാ സന്ദേശങ്ങൾ പ്രായോഗികമാക്കുന്നതിന് ഓരോ എസ്.എൻ.ഡി.പി യോഗം പ്രവർത്തകനും പ്രതിജ്ഞാബദ്ധനാകണമെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം മലബാർ മഹാസംഗമത്തിൽ ഭദ്രദീപ പ്രകാശനത്തിനുശേഷം അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.

ഓരോ രംഗത്തെയും സംഘടനാ പ്രവർത്തനം ഉയർച്ചയിലേക്ക് നയിക്കും. ഗുരുദേവന്റെ കാലത്ത് സാമൂഹ്യ, സാംസ്കാരിക രംഗത്ത് ചുരുക്കം ചില സംഘടനകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലോകത്ത് വികസ്വര രാഷ്ട്രങ്ങൾ പോലും പലരംഗത്തും വളർച്ച നേടിയപ്പോൾ നിരവധി സംഘടനകൾ ഉണ്ടായിട്ടും നമ്മുടെ നാട് ഇപ്പോഴും പിന്നാക്കാവസ്ഥയിലാണ്. എസ്.എൻ.ഡി.പി യോഗത്തിന്റെ സംഘടനാ പ്രവർത്തനങ്ങളിൽചില പോരായ്മകൾ ഉണ്ടായിട്ടുണ്ട്. ഇത്തരം പോരായ്മകൾ പരിഹരിക്കുന്നതിന് യോഗം നേതൃത്വത്തിന് കരുത്ത് പകരാൻ മഹാസംഗമത്തിൽ പങ്കെടുത്തവർക്ക് കഴിയണമെന്നും സ്വാമി ഋതംഭരാനന്ദ പറഞ്ഞു.

Posted on: Sunday, 03 February 2013 
Label : http://news.keralakaumudi.com

ചില ഗുരുദേവ വചനങ്ങള്‍.



“വാദിക്കാനും ജയിക്കുവാനും അല്ല, അറിയാനും അറിയിക്കുവാനും ആണ് വിദ്യ”.

“വിവേകം താനേ വരില്ല, യത്നിക്കണം ധാരാളം വായിക്കണം”.

“ഈ ലോകം സത്യത്തിലാണ് സ്ഥിതിചെയ്യുന്നത് അതുകൊണ്ട് കള്ളം പറയരുത്, സത്യം മാത്രം പറയുക”.


“മതം ഈശ്വര സാക്ഷല്കാവരതിനുള്ള ഒരു ഉപാധിമാത്രം, മതം അല്ലാ ദൈവം”.

“നിസ്വാര്ത്ഥകമായ സേവനത്തിനു എപ്പോഴും ഈശ്വരാനുഗ്രഹം ഉണ്ടാകും”.


“പലമതസാരവുമേകം”

“മടിയന്മാരായി ജീവിക്കുന്നത് നീതിക്ക് നിരക്കാത്തത്”.

“ശുചിത്വം അടുക്കളയില്‍ നിന്ന് തുടങ്ങുക”.

“വ്യവസായം കൊണ്ടല്ലാതെ ധനാഭിവൃധി ഉണ്ടാക്കുവാന്‍ സാധിക്കുന്നതല്ല”.

“ഭക്തിയില്ലാത്ത ജീവിതത്തിനു ഉപ്പില്ലാത്ത ചോറ് കൊടുക്കണം”.

“ശീലിച്ചാല്‍ ഒന്നും പ്രയാസം ഇല്ലാ, തീയിലും നടക്കാം”.

“കൃഷിചെയ്യണം, കൃഷിയാണ് ജീവരാശിയുടേ നട്ടെല്ല്”.

“നാം ദൈവത്തിന്റെ പ്രതിപുരുഷന്‍ മാത്രം, ശരീരം വെറും ജഡം”.

“അനാവശ്യമായ ധനവ്യയം ഒരു മംഗളകര്മനത്തിനും പാടില്ലാ”.

“എല്ലാവരും ഈശ്വരനെ ആണ് ആരാധിക്കുന്നത് ബിംബത്തെ അല്ല”.

“അവനവനാത്മ സുഖതിന്നാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം”.


ചില ഗുരുദേവ വചനങ്ങള്‍.



“വാദിക്കാനും ജയിക്കുവാനും അല്ല, അറിയാനും അറിയിക്കുവാനും ആണ് വിദ്യ”. 

“വിവേകം താനേ വരില്ല, യത്നിക്കണം ധാരാളം വായിക്കണം”.

“ഈ ലോകം സത്യത്തിലാണ് സ്ഥിതിചെയ്യുന്നത് അതുകൊണ്ട് കള്ളം പറയരുത്, സത്യം മാത്രം പറയുക”.

“മതം ഈശ്വര സാക്ഷല്കാവരതിനുള്ള ഒരു ഉപാധിമാത്രം, മതം അല്ലാ ദൈവം”. 

“നിസ്വാര്ത്ഥകമായ സേവനത്തിനു എപ്പോഴും ഈശ്വരാനുഗ്രഹം ഉണ്ടാകും”.

“പലമതസാരവുമേകം”

“മടിയന്മാരായി ജീവിക്കുന്നത് നീതിക്ക് നിരക്കാത്തത്”.

“ശുചിത്വം അടുക്കളയില്‍ നിന്ന് തുടങ്ങുക”.

“വ്യവസായം കൊണ്ടല്ലാതെ ധനാഭിവൃധി ഉണ്ടാക്കുവാന്‍ സാധിക്കുന്നതല്ല”.

“ഭക്തിയില്ലാത്ത ജീവിതത്തിനു ഉപ്പില്ലാത്ത ചോറ് കൊടുക്കണം”.

“ശീലിച്ചാല്‍ ഒന്നും പ്രയാസം ഇല്ലാ, തീയിലും നടക്കാം”.

“കൃഷിചെയ്യണം, കൃഷിയാണ് ജീവരാശിയുടേ നട്ടെല്ല്”.

“നാം ദൈവത്തിന്റെ പ്രതിപുരുഷന്‍ മാത്രം, ശരീരം വെറും ജഡം”.

“അനാവശ്യമായ ധനവ്യയം ഒരു മംഗളകര്മനത്തിനും പാടില്ലാ”.

“എല്ലാവരും ഈശ്വരനെ ആണ് ആരാധിക്കുന്നത് ബിംബത്തെ അല്ല”.

“അവനവനാത്മ സുഖതിന്നാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം”.

THERE ARE MANY MORE, OUR LIFE IS NOT ENOUGH TO LEARN EVEN A SMALL PORTION OF WHAT GURU SAID AND DID.

അമ്മയുടെ തണല്‍

ചിത്തമാകുന്ന സമുദ്രം സങ്കല്‌പങ്ങളാകുന്ന തിരമാല അടിച്ചുകയറി വികാരമാകുന്ന പതപൊന്തി സദാ ഇളകി മറിഞ്ഞു കൊണ്ടിരിക്കുന്നു. അമ്മേ, അവിടന്ന്‌്‌ യുദ്ധത്തിന്‌ സമുദ്രത്തെപ്പോലും വറ്റിക്കാന്‍ കഴിവുള്ള പെണ്‍കുതിരയുടെ സാമര്‍ത്ഥ്യമുള്ളവളല്ലേ? മനസ്സാകുന്ന ഈ സമുദ്രത്തെ വറ്റിച്ച്‌്‌ സത്യം കാട്ടിത്തന്ന്‌ അമൃതധാര ചൊരിയൂ. ഇളകുന്ന ഈ ചിത്തജലം കാനല്‍ജലംപോലെ ഇല്ലാത്തതാണ്‌. അമ്മേ, ഉള്ളതു തണലാണെന്നറിയിച്ചു ജ്ഞാനാഗ്നി ജ്വലിപ്പിക്കൂ`. (ദേവീസ്‌തവം 9)

സമുദ്രത്തിന്റെ അടിത്തട്ടില്‍ തീജ്വാലവഹിക്കുന്ന ഒരു പെണ്‍ കുതിരയുണ്ടെന്നും അതിന്റെ മുഖത്തുനിന്നും ഉതിരുന്ന തീജ്വാലയാണ്‌ സമുദ്രത്തിലെ ജലത്തെ അധികരിക്കാതെ വറ്റിച്ചുകൊണ്ടിരിക്കുന്നതെന്നും പുരാണകഥ. അല്ലെങ്കില്‍ ഗംഗയും യമുനയും എല്ലാം നിരന്തരം ഒഴുകിയെത്തിയിട്ടും എന്തേ സമുദ്രം നിറഞ്ഞ്‌ കരയിലേക്ക്‌ കടക്കാത്തത്‌ എന്നാണ്‌ പുരുാണയുക്തി. അത്‌ ഒരു കഥ. കഥയില്‍ ചോദ്യമില്ലല്ലോ.....!!

മനസ്സാകുന്ന സമുദ്രത്തിന്റെ അടിത്തട്ടില്‍ അമൂല്യമായ നിധിയുണ്ട്‌. പാലാഴി കടഞ്ഞപ്പോഴല്ലേ അമൃതം ലഭിച്ചത്‌. മനസ്സാകുന്ന ആ സരസ്സ്‌ വറ്റിച്ചാല്‍ അവിടെ പരമസത്യത്തെ ദര്‍ശിക്കാം. ജ്ഞാനാഗ്നിയിലേ അത്‌ വറ്റിക്കാന്‍ സാധിക്കുകയുള്ളൂ. ജ്ഞാനത്തിന്റെ ഉറവിടും അമ്മ...ജഗതീശ്വരിയാണ്‌. അ ജഗതീശ്വരി അനുഗ്രഹിച്ച്‌ എന്നില്‍ ജ്ഞാനാഗ്നി ജ്വലിപ്പിക്കട്ടെ എന്ന്‌ താല്‌പര്യം.....


(ശ്രീനാരായണ ജ്ഞാനസമീക്ഷ)

https://www.facebook.com/groups/sreenarayananjanasameksha3/

പാപം ചെയ്യുന്നത്‌ മനസ്സാണ്‌


കര്‍മ്മരഹസ്യം ഗ്രഹിക്കാത്ത ഏതൊരു മഠയനാണോ കര്‍മ്മേന്ദ്രിയങ്ങളെ നിശ്ചലമാക്കിയിട്ടു മനസ്സുകൊണ്ട്‌ ഇന്ദ്രിയവിഷയങ്ങളെ ധ്യാനിച്ചു കഴിഞ്ഞുകൂടുന്നത്‌ അയാളെ കപടനാട്യക്കാരന്‍ എന്നാണ്‌ വിളിക്കേണ്ടത്‌.....(ഭഗവത്‌ഗീത 3-6)

ഒരിക്കല്‍ ഗുരുവും ശിഷ്യനും കനത്ത മഴയെ വകവയ്‌ക്കാതെ ആശ്രമത്തിലേക്ക്‌ നടന്നു പോകുകയായിരുന്നു. വഴിമധ്യേ കരകവിഞ്ഞൊഴുകുന്ന ഒരു മഹാനദിയുണ്ട്‌. നദി കടക്കാന്‍ ശ്രമിക്കുമ്പോള്‍ സുന്ദരിയായ ഒരു യുവതി നീന്താന്‍ സാധിക്കാതെ കരയില്‍ ദുഃഖിതയായി നില്‍ക്കുന്നതു കണ്ടു. നദികടക്കാന്‍ സഹായിക്കാമോ എന്ന യുവതിയുടെ അപേക്ഷ ഗുരുവിന്‌ നിരസ്സിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം തന്റെ തോളില്‍ യുവതിയെ കയറ്റി നദിയുടെ അക്കരെ കടത്തിവിട്ടു. നദികടന്ന്‌ യുവതി യാത്രയായി. ഇതെല്ലാം കണ്ട ശിഷ്യന്‍ മനസ്സില്‍ ഇങ്ങനെ ചിന്തിച്ചുകൊണ്ടിരുന്നു. ` എന്നാലും ഗുരുചെയ്‌ത പ്രവൃത്ത്‌ അത്ര നന്നായില്ല. യവനിയമങ്ങള്‍ കര്‍ശനമായി പാലിക്കാതെ സന്ന്യാസിമാര്‍ യുവതിയെ ചുമലില്‍ കൊണ്ടോനടക്കുകയോ? കഷ്ടം..` ശിഷ്യന്‌ ഇക്കാര്യം ഗുരുവിനോട്‌ ചോദിക്കാതിരിക്കാന്‍ സാധിച്ചില്ല. ` എന്തായാലും അങ്ങ്‌ ചെയ്‌ത പ്രവൃത്തി ഒട്ടും ഉചിതമായില്ല.` ഏതു പ്രവര്‍ത്തി ഗുരു ചോദിച്ചു. ` അല്ല. ആ പെണ്‍കുട്ടിയെ തോളിലേറ്റി നദി നീന്തിക്കടന്നത്‌ ഒട്ടും ശരിയായില്ല എന്ന്‌`. അപ്പോള്‍ ഗുരു പറഞ്ഞു..`നീ ഇപ്പോഴും ആ യുവതിയെ തോളിലേറ്റി നടക്കുന്നു. ഞാന്‍ അവളെ അക്കരെവച്ചുതന്നെ ഉപേക്ഷിച്ചു.`

ഇന്ദ്രിയങ്ങള്‍ ഉപയോഗിച്ചു ചെയ്യുന്നതിലും വലിയ പാപമാണ്‌ അതിനെക്കുറിച്ചുള്ള ചിന്ത മനസ്സില്‍ ഉണ്ടാക്കുന്നതും. മനസ്സ്‌ ദുഷിച്ചാല്‍ നമ്മുടെ കര്‍മ്മങ്ങളും ദുഷിക്കും.

(ശ്രീനാരായണ ജ്ഞാനസമീക്ഷ)
https://www.facebook.com/groups/sreenarayananjanasameksha3/

ശുദ്ധജലത്തില്‍ കുളിക്കേണം ശുദ്ധവസ്‌ത്രങ്ങള്‍ ധരിക്കണം


നിത്യവും ശുദ്ധജലത്തില്‍ കുളിക്കണം. ഇന്ദ്രിയങ്ങള്‍, പല്ല്‌, നഖം മുതലായവ വൃത്തിയാക്കണം. അലക്കിയെടുത്ത വസ്‌ത്രങ്ങള്‍ ധരിക്കണം`
(ശ്രീനാരായണ ധര്‍മ്മം 91-92)

ഒരിക്കല്‍ പരിചാരകന്‍ കൊട്ടാരത്തിലെ തോപ്പില്‍നിന്ന്‌ ഒരു മാമ്പഴവുമായി രാജാവിനെ മുഖം കാണിക്കാനെത്തി. ഇത്‌ കൊട്ടാരത്തിലെ തോപ്പിലെ മാമ്പഴമാണ്‌ ആദ്യമായിട്ട്‌ ഉണ്ടാകുന്നതാണ്‌ എന്ന്‌ പറഞ്ഞുകൊണ്ട്‌ ഒരു തളികയില്‍വച്ച്‌ മാമ്പഴം മുറിച്ചു. രാജാവ്‌ അതിന്റെ രുചിയറിയാന്‍ അതിലൊരു കഷ്‌ണം എടുത്തു നോക്കി. അതിലാകട്ടെ വലുതും ചെറുതുമായ കൃമികള്‍ ഇഴയുന്നു. അദ്ദേഹം ആ മാമ്പഴം എടുത്ത്‌ ദൂരെകൊണ്ടുപോയി കളയാനും ആ മാവ്‌ വെട്ടിക്കളയാനും കല്‌പിച്ചു.

എത്രനല്ല വസ്‌തുക്കളായാലും അതു കെട്ടതായാല്‍ ഉപയോഗശൂന്യമായിത്തീരും. മനുഷ്യന്റെ കാര്യത്തിലും ഇതിനു മാറ്റമില്ല. അതിനാല്‍ ശുദ്ധിയെന്നത്‌ ഏതൊരാള്‍ക്കും വളരെ പ്രധാനമാണ്‌. അഞ്ചുതരം ശുദ്ധികള്‍ മനുഷ്യന്‍ പാലിക്കണമെന്ന്‌ ഗുരുക്കന്മാര്‍ ഉപദേശിക്കുന്നു. ശരീരശുദ്ധി, വാക്‌ശുദ്ധി, മനഃശുദ്ധി, ഇന്ദ്രിയശുദ്ധി, ഗൃഹശുദ്ധി, എന്നിവയാണ്‌ ഈ ശുദ്ധികള്‍. നിത്യവും അലക്കിവച്ച വസ്‌ത്രിങ്ങള്‍ ധരിക്കണം. ഇങ്ങനെ ദേഹശുദ്ധികള്‍ ഉണ്ടായിരുന്നാല്‍ ഒരിടത്തുനിന്നും മാറിനില്‍ക്കണമെന്ന്‌ ആരും പറയുകയില്ല.
(ശ്രീനാരായണ ജ്ഞാനസമീക്ഷ)
https://www.facebook.com/groups/sreenarayananjanasameksha3/