SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Thursday 22 October 2015

ഔഷധവീര്യം

ഒരിക്കല്‍ സ്വാമികള്‍ക്ക് ഒരു പരു (കുരു -boil) വന്നു.പഴുക്കാതെയും ഉണങ്ങാതെയും പ്രയാസമായപ്പോള്‍ മദ്രാസ്സില്‍ പോയി ഒപ്പരേറ്റുചെയ്തു നീക്കം എന്ന് നിശ്ചയിച്ചു.പോകാന്‍ തീരുമാനിച്ച അന്ന് രാവിലെ ഒരു ചെടിയുടെ തളിരിലകള്‍,സ്വാമികളുടെ നിര്‍ദേശപ്രകാരം പറിച്ചെടുത്ത്‌ കശക്കി അതിന്റെ നീര് പരുവില്‍ വീഴ്ത്തി.ഒരു മണിക്കൂര്‍ കഴിഞ്ഞ് ആ നീര് വീഴ്ത്തിയ വഴിയില്‍കൂടി പരുപോട്ടി.കുറേകാലത്തിനു ശേഷം ഗോവിന്ദാനന്ദ സ്വാമികള്‍ തൃപ്പാദങ്ങളോട് ചോദിച്ചു:
അന്ന് ഒരു പച്ചിലയുടെ നീരുകൊണ്ട് പരുപോട്ടിയല്ലോ.പിന്നീട് അത് ഉപയോഗിച്ച് നോക്കിയിട്ട് ഫലം കാണുന്നില്ല.അതിനെന്താണ് കാരണമെന്ന് അറിഞ്ഞാല്‍ കൊള്ളാം.
സ്വാമികള്‍ : ദേശഭേദം,സ്ഥലഭേദം,ഋതുഭേദം ഇതൊക്കയും ഔഷധികള്‍ക്ക് വ്യത്യാസം വരുത്തും.ചെടിയുടെ പ്രായവും പരിഗണിക്കണം.തൈ ആയിരിക്കുമ്പോഴും കായ്ച്ചു നില്‍ക്കുമ്പോഴും ഒരേ ഫലമല്ല.മനുഷ്യശരീരത്തിന് തന്നെ,നമുക്കറിയാന്‍ കഴിയാത്ത,പല വ്യത്യാസങ്ങളും ഇല്ലേ ?ചേര് (ഭാല്ലാതകം) തൊട്ടാല്‍ "പക"യുള്ളവരും ഇല്ലാത്തവരും ഉണ്ടല്ലോ.രോഗിയുടെ ശരീര സ്ഥിതിയും രോഗസ്വഭാവവും ഭിന്നമായിരിക്കും.ഇതൊക്കയും സൂക്ഷ്മമായി നിരീക്ഷിക്കണം,ചിന്തിക്കണം.ഒരു രോഗം എപ്പോഴും ഒരേ ഔഷധം കൊണ്ടുതന്നെ മാറികൊള്ളണം എന്നില്ല.അങ്ങനെയെങ്കില്‍ ഒരു രോഗത്തിന് തന്നെ പല മരുന്നുകള്‍ വിധിക്കെണ്ടതില്ലല്ലോ.ആ പച്ചിലയ്ക്ക് ഫലമുണ്ട്‌.എപ്പോഴും ഒരേപോലെ ആയിരിക്കണമെന്നില്ല എന്ന് മാത്രം.
പഴമ്പള്ളി അച്യുതന്‍ : ശ്രീനാരായണഗുരു സ്മരണകള്‍

ഗുരുദേവനും ശ്രീ.പന്നിശ്ശേരി നാണുപിള്ളയുമായി നടന്ന സംഭാഷണം

ശ്രീ.പന്നിശ്ശേരി നാണുപിള്ള മദ്ധ്യതിരുവിതാംകൂറിലെ വളരെ പ്രസിദ്ധിയാര്‍ജിച്ച ഒരു മാന്യനായിരുന്നു.ചിലകാര്യങ്ങലാല്‍ മറ്റു പ്രദേശങ്ങളിലും അദ്ധേഹം അറിയപ്പെട്ടിട്ടുണ്ട്.പണ്ഡിതനും കവിയും വാഗ്മിയും താര്‍ക്കികനും ആയിരുന്ന ശ്രീ.പന്നിശ്ശേരി നാണുപിള്ള ചില വിലപ്പെട്ട ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്.കരുനാഗപ്പള്ളി സ്വദേശിയായ ഈ മാന്യന്‍ എനിക്ക് വളരെ പരിചിതനായിരുന്നു.ഒരു സാഹിത്യ ചര്‍ച്ചയില്‍ വച്ച് കുമാരനാശാന്‍റെ "വിചിത്ര വിജയം" നാടകം വായിച്ചു ശ്രീ.പന്നിശ്ശേരി നാണുപിള്ള ഏവരെയും രസിപ്പിച്ചുകൊണ്ടിരുന്നു."സ്ത്രീകളുടെ രഹസ്യ സംഭാഷണം ഒളിവില്‍ നിന്ന് കേള്‍ക്കുന്നത് വിഹിതമല്ല"ന്നുള്ള നായകന്‍ ദീര്‍ഘബാഹുവിന്‍റെ ആത്മഗതം വായിച്ചിട്ട് ഹോ,ആശാന്‍ കാളിദാസനെ വിജയിച്ചിരിക്കുന്നു എന്ന് ശ്രീ.പന്നിശ്ശേരി നാണുപിള്ള ഉത്ഘോഷിച്ചു.ശാകുന്തളം നാടകത്തില്‍ ദുഷ്യന്തന്‍ ശകുന്തളയുടെയും തോഴിമാരുടേയും സംഭാഷണം ഒളിവില്‍നിന്നു കേള്‍ക്കുന്നത് നായകന് വിഹിതമല്ലാത്ത കൃത്യമായിപ്പോയി എന്നാണ് വിവക്ഷ.ആശാനെപ്പറ്റി അസാധാരണ മതിപ്പായിരുന്നു ശ്രീ.പന്നിശ്ശേരി നാണുപിള്ളയ്ക്ക്.
ശ്രീ.പന്നിശ്ശേരി നാണുപിള്ളയ്ക്ക് തൃപ്പാദങ്ങളെ കാണണമെന്ന് താല്‍പര്യമുണ്ടായി.എന്‍റെ സഹായത്തിന് ആവശ്യപ്പെട്ടു.തൃപ്പാദങ്ങള്‍ വര്‍ക്കലയില്‍ ഒള്ള വിവരം ഞാന്‍ ശ്രീ.പന്നിശ്ശേരി നാണുപിള്ളയെ അറിയിച്ചു.ഞങ്ങള്‍ വര്‍ക്കലയില്‍ എത്തി.അദ്ധേഹത്തെ ശിവഗിരി മഠത്തില്‍ ഒരു സ്ഥലത്ത് ഇരുത്തിയിട്ട് ഞാന്‍ തൃപ്പാദങ്ങളെ പോയികണ്ടു വണങ്ങി.തൃപ്പാദങ്ങള്‍ വൈദികമഠത്തില്‍ പുറം തിണ്ണയില്‍ (വരാന്തയില്‍) വിശ്രമിക്കുകയായിരുന്നു.ഒരു നാലുമണി കഴിഞ്ഞ സമയം പലതും ചോദിച്ചു.എങ്കിലും പതിവിലാത്തവിധം "എന്താ വിശേഷം" എന്നൊരു ചോദ്യം ഉണ്ടായി.ഞാന്‍ പറഞ്ഞു "ശ്രീ.പന്നിശ്ശേരി നാണുപിള്ളയുമൊരുമിച്ചാണ് വന്നത് "അദ്ദേഹത്തിന് തൃപ്പാദങ്ങളെ കാണണമെന്ന് വളരെ ആഗ്രഹമാണ്"."വരാമല്ലോ,എവിടെ ? ",ഞാന്‍ ഇവിടെത്തന്നെ വന്നിട്ടുണ്ട്."ഓ!! ജാതിയുള്ള ആളാണന്ന് കേട്ടിട്ടുണ്ടല്ലോ".ഞാന്‍ -"അതിപ്പോള്‍ വളരെ മാറിയിട്ടുണ്ട്"."ഓ വളരെ മാറ്റം വന്നിട്ടുണ്ട് ഇല്ലേ ,കൂട്ടിക്കൊണ്ടു വരൂ",എന്ന് ആജ്ഞാപിച്ചു.ഞങ്ങള്‍ ഒരുമിച്ചുചെന്നു. ശ്രീ.പന്നിശ്ശേരി നാണുപിള്ള ആദരവായി തൊഴുതു.അദ്ദേഹത്തിന് ഇരിക്കുവാന്‍ ഒരു മാന്‍ തോല്‍ തൃപ്പാദങ്ങള്‍ തന്നെ നീക്കിയിട്ട്‌ കൊടുത്തു.അദ്ധേഹം ഇരുന്നു.ഇരുവരുമായി ഏറെനേരം സംസാരിച്ചു.സംഭാഷണം എന്തെന്ന് എനിക്ക് മനസിലാക്കുവാന്‍ സാധിച്ചില്ല.അദ്വൈത വേദാന്തത്തെക്കുറിച്ചായിരുന്നു എന്ന് മാത്രം അറിയാം.അതിനെക്കുറിച്ചുള്ള സംജ്ഞകളും പ്രയോഗങ്ങളും ഉദ്ധരണികളും സംസ്കൃത വാക്യങ്ങളും ധാരാളം കൈകാര്യം ചെയ്തു.ഒടുവില്‍ എനിക്കും കൂടി മനസിലാകത്തക്ക വിധത്തില്‍ സംഭാഷണം ഇങ്ങനെ തിരിഞ്ഞു.ഇടതു കൈയിലെ ചൂണ്ടുവിരല്‍ ശ്രീ.പന്നിശ്ശേരി നാണുപിള്ളയുടെ നേര്‍ക്ക്‌ ചൂണ്ടി "ഉള്ളി തോലിക്കുന്നത് കണ്ടിട്ടുണ്ടോ ?" എന്ന് ചോദിച്ചു.കുറേക്കൂടി ലളിതമായ മാര്‍ഗ്ഗം അവിടുന്ന് കൈകാര്യത്തിനു എടുത്തു.ചോദ്യം ചെന്നപ്പോള്‍ ശ്രീ.പന്നിശ്ശേരി നാണുപിള്ള ഒന്നുവല്ലാതെയായി.ഉത്തരം പറയുന്നതിന് മുന്‍പ് വിരല്‍ ചൂണ്ടിക്കൊണ്ട് തന്നെ,ആദ്യത്തെ തോലിയെടുക്കണം,പിന്നെ രണ്ടാമത്തെ തോലിയെടുക്കണം,പിന്നെ മൂന്നാമത്തെ തോലിയെടുക്കണം.അവസാനം മൂര്‍ത്ത വസ്തു എവിടെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാകാതെ ശ്രീ.പന്നിശ്ശേരി നാണുപിള്ള എണീറ്റ്‌ ഉത്തരീയം താഴോട്ടിറക്കി വയര്‍ മറച്ചു ചുറ്റി അല്പം മുന്‍പോട്ടു ചാഞ്ഞ് ആദരവോടുകൂടി നിന്നു.അദ്ദേഹം പിന്നീട് ഇരുന്നില്ല.ഇരിക്കുവാന്‍ പറഞ്ഞതുമില്ല.പിന്നെയും ഇരുവരും വളരെനേരം സംസാരിച്ചു.സംഭാഷണശേഷം അന്ന് അവിടെ താമസിക്കണം എന്ന് തൃപ്പാദങ്ങള്‍ താല്‍പര്യമായിപറഞ്ഞു."ഇവിടെ സൌകര്യമുണ്ട്‌ താമസിക്കാം.വേലായുധന്‍ എല്ലാം അന്വേഷിക്കുമല്ലോ.വേലായുധാ,വേണ്ടവിധം അന്വേഷിച്ച് അടുത്തദിവസം യാത്ര അയച്ചാല്‍മതി" എന്ന് കല്പ്പിച്ചു. ശ്രീ.പന്നിശ്ശേരി നാണുപിള്ള അന്ന് അവിടെ താമസിച്ചു.രാവിലെ ഞങ്ങള്‍ വര്‍ക്കല ജനാര്‍ദനക്ഷേത്രത്തിലും ഒക്കയും പോയിവന്ന് അദ്ധേഹത്തെ അയച്ചു.രാവിലെ മുതല്‍ പത്തുമണിക്ക് പിരിയുന്നത് വരെ അദ്ധേഹം ത്രിപ്പാടങ്ങളെ ക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു.ഉള്ളി പൊളിച്ചുമാറ്റുമ്പോള്‍ ഉണ്ടാകുന്ന ശൂന്യഭാവം വേദാന്ത വിഷയമായി അതി പ്രധാന ഒരു സംഗതിയാണ്.ഗുരുദേവന്‍റെ അദ്വൈത ദീപികയില്‍ ഈ വാദം ഇങ്ങനെ അവതരിപ്പിക്കുന്നുണ്ട്.ശ്ലോകം 13.
"ഓരോന്നതായവയവം മുഴുവന്‍ പിരിച്ചു-
വേറാക്കിയാലുലകമില്ല വിചിത്രമത്രേ
വേറാകുമീയവയങ്ങളും മേവമങ്ങോ
ട്ടാരായ്കിലില്ലഖിലവും നിജബോധ മാത്രം."
പ്രപഞ്ചത്തെ പിരിച്ച് പരിച്ചെദിച്ചാല്‍ ഒടുവില്‍ വസ്തുക്കളെപ്പറ്റിയുള്ള ബോധം -അറിവ് ശേഷിക്കുന്നു.ആ അറിവാണ് സത്യവസ്തു.
കടപ്പാട് : ശ്രീനാരയണഗുരു-സമഗ്രവും സമ്പൂര്‍ണ്ണവുമായ ജീവചരിത്രം
കോട്ടുക്കൊയിക്കല്‍ വേലായുധന്‍

മഹാകവി ടാഗോര്‍ ശിവഗിരി സന്ദര്‍ശന വേളയില്‍

മഹാകവി ടാഗോര്‍ ശിവഗിരി സന്ദര്‍ശന വേളയില്‍ തമ്മില്‍ സംഭാഷണം തുടങ്ങിയത് ഗുരുവിനോട് വളരെ ആശ്ചര്യത്തോടെ ഒരു കാര്യം പറഞ്ഞു കൊണ്ടായിരുന്നു.
ടാഗോര്‍ പറഞ്ഞു: "മലയാളക്കരയിലെ അധകൃതജനതയെ ഉദ്ധരിക്കുവാന്‍ അങ്ങ്ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്".
വിദൂരതയിലേക്ക് നോക്കിയിരുന്ന ഗുരു ഉടനെ തന്നെ ടാഗോറിന്‍റെ മുഖത്തേക്ക് ശിരസ്സ്‌ തിരിച്ചുനോക്കിയിട്ട്­ സ്വരം താഴ്ത്തി പറഞ്ഞു...
"അതിനു നാം ഒന്നും ചെയ്തില്ലല്ലോ!!!, ചെയ്യുന്നില്ലല്ലോ!!!­ ചെയ്യാന്‍ കഴിയുമെന്ന് ഈ ജന്മത്തില്‍ തോന്നുന്നുമില്ലല്ലോ!­!!" എന്ന്.
വീട്ടില്‍ ഗുരുക്കന്മാരെ വിളിച്ചുവരുത്തി അധ്യാത്മ ശാസ്ത്രം വേണ്ടവണ്ണം പഠിച്ച ടാഗോര്‍ അപ്പോളാണ് ശരിക്കും ചിന്തിച്ചത്.. പിന്നീടുള്ള ടാഗോറിന്റെ ഓരോ സംഭാഷണവും വളരെ ശ്രദ്ധിച്ചായിരുന്നു.­ അതു കൊണ്ടാണ് സന്ദര്‍ശനം കഴിഞ്ഞ് പോകാന്‍ നേരം അവിടുത്തെ സന്ദര്‍ശക ഡയറിയില്‍ വിഖ്യാതമായ
"ലോകത്തിന്‍റെ നാനാഭാഗങ്ങളിലും ഞാന്‍ സഞ്ചരിച്ചുകൊണ്ടിരിക്­കുകയാണ്. ഈ യാത്രയ്ക്കിടയില്‍ ധാരാളം മഹര്‍ഷിമാരെയും പുണ്യാത്മാക്കളെയും കണ്ടുമുട്ടാനുള്ള സൗഭാഗ്യം എനിക്കുണ്ടായിട്ടുണ്ട­്. എന്നാല്‍ ഒരു കാര്യം തുറന്നു സമ്മതിക്കേണ്ടിയിരിക്­കുന്നു. മലയാളത്തിന്‍റെ സ്വാമി ശ്രീ നാരായണ ഗുരുവിനെക്കാള്‍ ആദ്ധ്യാത്മികമായി ഉയര്‍ന്ന മറ്റൊരാളെ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല അദ്ദേഹത്തിന് തുല്യനായ ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. അനന്തതയിലേക്ക് നീട്ടിയിരിക്കുന്ന യോഗ നയനങ്ങളും ഈശ്വര ചൈതന്യം തുളുമ്പുന്ന മുഖതെജസ്സും എനിയ്ക്ക് ഒരു കാലവും വിസ്മരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാണ്".
"I have been touring different parts of the world. During these travels, I have had the good fortune to come into contact with several saints and Maharshis (great saints). But I have frankly to admit that I have never come across one who is spiritually greater than Swami Sree Narayana Guru of Malayalam-nay a person who is on a par with his spiritual attainments. I am sure; I shall never forget radiant face, illumined by the self-effulgent light of divine glory and those yogic eyes fixing their gaze on a remote point in the distant horizon." - Rabindranath Tagore, Sivagiri Mutt, 22-11-1922
എന്ന വാക്കുകള്‍ സന്ദര്‍ശക ഡയറിയില്‍ കുറിച്ചിട്ട് അദ്ദേഹം പോയത്.
തൃപ്പാദങ്ങളില്‍ പ്രണമിച്ച്
https://www.facebook.com/1698140397089305/photos/a.1698269083743103.1073741829.1698140397089305/1699456760291002/?type=3&theater

ലോകമത മഹാസമ്മേളനത്തിൽ ഭാരതത്തിന്റെ അഭിമാനം സ്വാമി സന്ദീപാനന്ദഗിരി... അദ്ധേഹത്തിന്റെ പ്രസംഗത്തില്‍ നിന്നും....

HARI OM ! Salutataions to All!
I am very happy and honoured to address the Parliament of the World’s Religions once again.
I sincerely thank the organisers for giving me this unique opportunity.
The Melbourne Parliament was deeply inspiring to me.
And I am sure this SLC Parliament also will be a memorable experiencefor me.
I am presenting a prayer that is celebrating its centenary year.
Ten verses to God, or Daivadashakam is a popular prayer.
It was composed by Sri Narayana Guru in Kerala - a state of India.
Sree Narayana Guru is a highly respected Saint- who brought about a great transformation in our society.
He is considered to be in the tradition of the ancient sages of India like Vyasa, Valmiki Yajnvalkya, and others.
Ten Verses to God was originally composed in Malayalam one of the many classical languages of India.
It is the language of the state of Kerala which also gave birth to great scholars and philosophers like Sankaracharya, Swami Chinmayananda and his Guru,Swami Tapovan Maharaj.
While studying about the life and work of Sree Narayana Guru, it would be worthwhile to understand the social conditions of that time.
Caste and class differences and discriminations were quite common. Basic freedom of life was denied to the so- called lower castes.
You know, they were not allowed to speak the same language, wear the same type of clothes, own good houses or travel on the same roads as the upper classes. Education was also denied to them.
The Guru was deeply pained to see how basic human freedom and dignity could be denied to one section of human beings - and that too, on the basis of caste.
If we look at world history we can see that type of discriminations have always been there.
Revolutions, campaigns and even violence were used to remove them. But Sree Narayana Guru's approach was entirely different. He did not lead any campaigns or violent movements. That is why he had no enemies.
He realized that false notions because of ignorance was the root cause behind the negative condition in society.
The only one solution was to apply wisdom to remove that ignorance. The Bhagavad Gita says -Na hi Jnanena Sadrisham pavitram iha vidyate - There is nothing as pure as wisdom. Our masters have always said ignorance is the greatest CURSE on Man.
Attainment of wisdom is the core of Indian spirituality.
Spiritual wisdom has bèen our non violent weapon. The same weapon was used by the national leaders Mahatma Gandhiji, Tilak, Vinoba Bhave and others in India's non violent freedom.movement.
Everyone knows this has been a shining example for the world.
Similarly , Sree Narayana Guru applied his deep spiritual knowledge to show that the same spirit exists in all beings. He taught people to realise their true divine nature, and showed that every one is equal. This transformation he created in individuals, led to a positive transformation in society. This indeed was the revolution created by the Guru.
Gandhi ji, Tagore and other leaders have written about the deep influence that Sree Narayana Guru had on them. They came all the way, to the little village he lived in, to be in the inspiring presence of the Guru. They were attracted by his knowledge like bees to honey in the flower.
100 years ago, he made the statement - One caste, One religion, One God for Mankind … One caste, One religion, One God for Mankind…This was a powerful and relevant statement at that period. In this age also, this advice is the ideal solution for the problems of the world. Today, religion seems to divide people instead of uniting them. It has also created a confused young generation, who are turning away from spirituality and values. You know, they are even questioning the need for religion.
Last week, when I was at the immigration counter at JFK , the young officer asked me the purpose of my visit. I said that I was a speaker at the Parliament of the World's Religions. He asked about the parliament, what religion I represented and so on. I gave the answers to all his questions. He stamped my passport and gave to back to me with a smile. He then turned to his colleague and asked " Why so many religions?" " Hey, don't you think religion is utter nonsense? In my experience also, the young intelligent generation all over the world have the same questions.
In this scenario, the Guru's advice of 'One caste, one religion, One God ,for Mankind becomes especially relevant. ' One religion' is not Islam, Hindu, Christianity or any other. It is the RELIGION OF ALL BEINGS , from the tiny ant to Man.
One Religion, One God for Mankind is the universal mantra for Unity. The spirit of this mantra is reflected in Daivadashakam, in 10 beautiful verses to God. It is simple, but as deep as the Upanishad.
The very popular Ishavasya Upanishad opens with the mantra "Ishaavasyam idam Sarvam, which means that “All this is for habitation by the Lord”. This poem reveals the same concept of the Universal Power, which we commonly call as God.
Before we begin the explanation of the verses, let us understand what a prayer really means. A prayer is an acknowledgement of the Universal Power that we call as God. When we offer a prayer, we do so with the knowledge that God is the one who is present in all beings . Prayer is not a means to achieve anything, it is not a request for favours, it is not begging. It is simply our salutation and an expression of our love and respect for the divine power.
My Guru, H.H. Swami Chinmayananda used to say that we stand as one family , bound to each other with love and respect. This is the spirit of the vedantic principle of “Vasidhaiva kutmbakam – The whole world is like a family.
A prayer is like a smile. That is why Swamiji used to say “Keep Smiling”!
When do we smile? We smile at those whom we know. The smile conveys that we know each other very well, that we are familiar with one another. For the realised person , the sage, whoever or whatever beings he sees-a blade of grass, a tiny ant, the sun, moon or the stars- all are familiar faces . He sees the divine in everything in nature. He salutes the Sun, the Moon, the trees, animals, the natural forces, etc with this knowledge. This is why in India, it is not strange to worship all the forces of Nature, plants and animals.
A prayer is also a remembrance. The remembrance is also to strengthen the friendship/relationship with God.
Let us now go into the explanation of the 10 verses. Actually for a thorough explanation, even 10 days may not be enough. But with only 45 minutes, I face a huge challenge !!
1 – O God, watch over us, let go not of our hands, here
Navigator you are, a steam- ship to cross the ocean of life, your feet.
The prayer begins by addressing “ Daivame! “ ( O God!). Daivam is Malayalam for God. The word root ‘Div’ means Light. God is That which is the light to all lights. A mantra in the Upanishad says “
Na tatra …. Tasya bhaasa sarvam idam vibhaati”- In Its light this entire Universe is illumined. It is this light that Gurudev addresses as God.
In the opening verse, the Guru portrays God as a navigator. He is the ship's captain, who can take us safely across the ocean of life. .A navigator is one who guides us. These days, we have all have navigators fitted into our cars and we follow it's directions to take us to our destination. Actually, all beings are born with the divine navigators within them. Every one, except man takes the guidance of the navigator. That is why only man is wandering about aimlessly, without any sense of direction.
So if we accept God as our navigator and take his guidance, we can safely cross this ocean of worldly life.
Just like a father holds his child's hands for his safety, God holds us all with His invisible hands. What will happen if he leaves our hands or if we take away our hands? That will be a big problem.
When one prays ‘O God, let go not of our hands …..’ he must be aware that all of creation in the universe is held together by God. When one loses this awareness, he lets go of God.
If we understand what this ‘hold’ is, then it is very easy to move on to the next level. Just think of how things are held together in this universe! Students of physics and chemistry will know about this ‘hold’. …The way atoms hold together… How cells hold … How matter exists as carbon, diamond, and ice…! What a wonderful holding of hands this is! What a marvelous bonding! All this is like the hand shake that we give each other. As mentioned in the Bhagavad Gita, these invisible hands entwine everything like pearls on a string. If that hold is loosened,then everything falls off. And 'Watch over us,’ means to protect everyone-not only Man, but everything in the universe.............
(to be continued........)
https://www.facebook.com/photo.php?fbid=1632924133634366&set=pcb.1632924320301014&type=3&theater

ഗുരുവിനെ അറിയുന്ന ഗുരുമന്ദിരങ്ങള് വേണം

വിഗ്രഹത്തോടും പ്രതിമയോടും നമുക്കെന്നും വല്ലാത്ത അഭിനിവേശമാണ്. ആരാധിക്കുന്നയാളെ നേരില്ക്കാണുന്നതിനേക്കാള് വിശ്വാസവും ഭക്തിയും പ്രതിമയോ വിഗ്രഹമോ കണ്ടാല് ഉണ്ടാകും എന്നതും നമ്മുടെ വിശ്വാസപ്രമാണങ്ങളുടെ പ്രത്യേകതയാണ്.
നമ്മുടെ നാട്ടുകാര്ക്ക് വിഗ്രഹസ്നേഹം അല്പംകൂടുതലാണെന്ന് ഗുരുദേവനറിയാമായിരുന്നു. ഒരു ഘട്ടത്തില് തൃപ്പാദങ്ങള് മൊഴിഞ്ഞു: "നമുക്ക് ഇനി വേണ്ടത് വിഗ്രഹങ്ങളല്ല, ആദര്ശങ്ങളെ പൂജിക്കണം." കാരമുക്കില് ദീപ പ്രതിഷ്ഠയും മുരുക്കുംപുഴയില് 'സത്യം, ധര്മ്മം, ദയ, ശാന്തി' എന്നെഴുതിയ ഫലകവും പ്രതിഷ്ഠിച്ചുകൊണ്ടായിരുന്നു ഇങ്ങനെ മൊഴിഞ്ഞത്. അതിനുശേഷവും വിഗ്രഹപ്രതിഷ്ഠനടത്താന് ഗുരുദേവനുമേല് ഭക്തര് സമ്മര്ദ്ദം ചെലുത്തിക്കൊണ്ടേയിരുന്നു. നിര്ബന്ധം സഹിക്കവയ്യാതായപ്പോള് പ്രതിഷ്ഠാനിയോഗം ശിഷ്യന് ബോധാനന്ദസ്വാമിക്കു നല്കി. അക്കാലത്ത് ബര്മ്മയില് (ഇപ്പോഴത്തെ മ്യാന്മര്) സഞ്ചാരം കഴിഞ്ഞുവന്ന ഒരു ശിഷ്യനോട് ഗുരു ആകാംക്ഷാപൂര്വം ചോദിച്ചു: അവിടെ ബുദ്ധക്ഷേത്രങ്ങളില് വിഗ്രഹമുണ്ടോ?
ശിഷ്യന്: ഹിന്ദുക്ഷേത്രങ്ങളില് ഉള്ളതില് അധികമുണ്ട്. ഗുരുദേവന്: അത് മുടിവെട്ടും പോലെയാണ്. വെട്ടുംതോറും അധികവും വേഗവും ഉണ്ടാവാന് തുടങ്ങും. വിഗ്രഹം പാടില്ലെന്ന് നിര്ബന്ധിച്ചതുകൊണ്ടായിരിക്കും ഇത്രവര്ദ്ധിച്ചത്.
ഗുരുദേവന് ശരീരത്തോടെ ഇരിക്കുമ്പോഴാണ് ആദ്യത്തെ ഗുരുദേവപ്രതിമ സ്ഥാപിക്കപ്പെട്ടത്. അത് തലശ്ശേരി ജഗന്നാഥക്ഷേത്രമുറ്റത്തായിരുന്നു. അതിന് മുന്കൈയെടുത്തത് ഗൃഹസ്ഥശിഷ്യനായ മൂര്ക്കോത്തു കുമാരനായിരുന്നു. സ്വാമി ഗുരുപ്രസാദ് അടക്കം പ്രമുഖരായ മറ്റ് ശിഷ്യന്മാര് വേറെയും. മൂര്ക്കോത്തുകുമാരന് കൊളംബോയില് വച്ച് പരിചയപ്പെട്ട ഇറ്റലിക്കാരനായ ശില്പി പ്രൊഫ. തവര്ലിയാണ് നീണ്ട പതിന്നാലുമാസത്തെ ശ്രമങ്ങള്ക്കൊടുവില് ലക്ഷണമൊത്ത ഒരു വെങ്കലപ്രതിമ ഉണ്ടാക്കിയത്. തൃപ്പാദങ്ങളുടെ ശരീരപ്രകൃതിയോട് നീതിപുലര്ത്തുന്നതായിരുന്നു സായ്പിന്റെ നിര്മ്മാണവൈഭവം. 1927 മാര്ച്ച് 13 ഞായറാഴ്ച ബോധാനന്ദസ്വാമിയാണ് പ്രതിഷ്ഠാകര്മ്മം നിര്വഹിച്ചത്. അന്ന് മൂര്ക്കോത്തു കുമാരന് വന്ജനാവലിയെ സാക്ഷിയാക്കി ഒരു ആമുഖപ്രസംഗം നടത്തി:
"അന്യര്ക്ക് ഗുണം ചെയ്വതിനായുസ്സു വപുസ്സും ധന്യത്വമൊടങ്ങാത്മ തപസ്സും ബലിചെയ്ത ഒരു മഹാത്മാവിനോട് കൃതജ്ഞത കാണിപ്പാന് വേണ്ടിയും അവിടുത്തെ പാവനമായ ആദര്ശങ്ങള് മേലില് അനുസരിക്കുന്ന ഇനിയത്തെ തലമുറകള്ക്ക് അവിടുത്തെ ശരിയായ രൂപംകണ്ടു ബഹുമാനിക്കാന് സഹായകമായിത്തീരേണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടിയും അവിടുത്തെ ഭക്തിബഹുമാനങ്ങളുള്ള അനേകം ആളുകള് യഥാശക്തി സംഭാവന ചെയ്തുസാധിച്ചതാണ് ഈ പ്രതിമ. ഇതിനായി ബ്രാഹ്മണരും തന്നിരിക്കുന്നു പണം, പുലയരും തന്നിരിക്കുന്നു, മുസ്ളിങ്ങളും തന്നിരിക്കുന്നു, ക്രിസ്ത്യാനികളും തന്നിരിക്കുന്നു..."
ആ വിശ്വാസക്കൂട്ടായ്മയുടെ പ്രതീകമായി തലശ്ശേരിക്ഷേത്രമുറ്റത്ത് ഇന്നും ആ പ്രതിമ തിളങ്ങുന്നു. അക്കാലത്തും പല ഭക്തരും ഗുരുവിന്റെ ചിത്രം വച്ച് പൂജിക്കുന്ന പതിവുണ്ടായിരുന്നു. ഒരിക്കല് കോലത്തുകര ക്ഷേത്രത്തില് ഭക്തരോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ് ഗുരു. ഗുരുവിന്റെ ചിത്രം പ്രതിഷ്ഠിച്ച ഭജനമഠത്തില് അപ്പോള് ഉച്ചപ്പൂജയ്ക്ക് മണിമുഴങ്ങി. സശരീരനായി ഇരിക്കുന്ന ഗുരുവിനെ ഉപേക്ഷിച്ച് ജനക്കൂട്ടം ഭജനമഠത്തിലെ ഗുരുചിത്രത്തില് ആരതി ഉഴിയുന്നത് കണ്ടുതൊഴാന് ഓടി. ഗുരുദേവന് അതുകണ്ട് വയറൊട്ടുംവണ്ണം പൊട്ടിച്ചിരിച്ചു എന്നാണ് സാക്ഷിമൊഴി.
ഗുരുവിന്റെ സമാധിക്കുശേഷം നാടാകെ ഗുരുമന്ദിരങ്ങളും പ്രതിമകളും ഇടംപിടിച്ചു. അവയ്ക്കെല്ലാം ഗുരുവിന്റെ യഥാര്ത്ഥ ആകൃതിയാണോ എന്ന് ചോദിച്ചാല് ഉത്തരമില്ല. "പാദുകം നാമാകാമെങ്കില് വേല് നാമായിക്കൂടേ" എന്ന് ഗുരുദേവന് ചോദിച്ചിട്ടുണ്ട്. അതിനാല് പ്രതിമയുടെ ആകൃതിയെച്ചൊല്ലി തത്കാലം തര്ക്കിക്കുന്നില്ല. എന്നാല് വഴിയാത്രക്കാര് കാര്ക്കിച്ച് തുപ്പുന്ന മുക്കിലും മൂലയിലും അതിര്ത്തിതര്ക്കമുള്ള ഭൂമിയില് കേസില് നിന്ന് രക്ഷപ്പെടാനും റോഡിന് സ്ഥലമേറ്റെടുക്കുമെന്ന് ഭയന്ന് അതില്നിന്നൊഴിവാകാനും ഗുരുവിന്റെ പ്രതിമസ്ഥാപിക്കുന്നത് ശരിയാണോ എന്ന് അത് ചെയ്യുന്നവര്ക്ക് വീണ്ടുവിചാരം വേണം. ക്ഷേത്രസങ്കല്പത്തെക്കുറിച്ച് സംശയവുമായെത്തിയ ഒരു പത്രാധിപര്ക്ക് ഗുരുദേവന് നല്കിയ മറുപടി ഗുരുമന്ദിരങ്ങളെ നിര്വചിക്കാന് കാലോചിതമായി മാറ്റംവരുത്തി ഒന്നു പറഞ്ഞുനോക്കാം:
"ഗുരുമന്ദിരത്തിന്റെ നാലുപുറവും പൂന്തോട്ടം ഉണ്ടാക്കണം. നല്ല വൃക്ഷങ്ങള് വച്ചുപിടിപ്പിച്ച് അതിന് ചുറ്റിനും തറ കെട്ടണം. സമീപത്തായി വിശാലമായ ഒരു വായനശാല ഉണ്ടാകണം. എല്ലാമതങ്ങളെയും അടുത്തറിയാന് സഹായിക്കുന്ന ഗ്രന്ഥങ്ങളും ഗുരുസന്ദേശങ്ങളും ദര്ശനവും പഠിപ്പിക്കുന്ന പുസ്തകങ്ങളും ശേഖരിച്ചുവയ്ക്കണം. പരിസരം എല്ലായ്പ്പോഴും വൃത്തിയായി സൂക്ഷിക്കണം. പ്രഭാതത്തിലും പ്രദോഷത്തിലും കുളിച്ചുവൃത്തിയായി വന്ന് ഗുരുപ്രതിമയ്ക്കുമുന്നില് വിളക്കുവച്ച് കൃതികള് പാരായണം ചെയ്തും പ്രാര്ത്ഥിച്ചും മനസ്സ് ശുദ്ധവും ഭക്തിനിര്ഭരവും ആക്കണം. മരച്ചുവട്ടില് നല്ല വായുശ്വസിച്ചും വായനശാലയില് ഇരുന്ന് നല്ല ഗ്രന്ഥങ്ങള് വായിച്ചും നല്ലചിന്തകള് പങ്കുവച്ചും വിശ്രമസമയം ചെലവിടാം." ഇങ്ങനെയാണ് ഗുരുമന്ദിരമെങ്കില് അതിനുനേര്ക്ക് ഒരു മതഭ്രാന്തനോ താന്തോന്നിയോ ഇരുട്ടിന്റെ മറവില്പ്പോലും കല്ലെറിയുമോ..?
https://www.facebook.com/photo.php?fbid=862670280520049&set=a.134721779981573.25452.100003312558810&type=3&theater

Saturday 3 October 2015

ഗുരുവിനെ അറിയാന്‍

ശ്രീനാരായണ ഗുരുവിന്റെ അമൂല്യങ്ങളായ കൃതികള്‍ക്ക്‌ സരളമായ ഒരു വ്യാഖ്യാനം കൂടി. അശോകകുമാര്‍ എസ്‌. അന്‍പൊലിയാണ്‌ വ്യാഖ്യാനം ചെയ്‌തിരിക്കുന്നത്‌. ഗുരുവിന്റെ അറുപത്തിനാലോളം കൃതികള്‍ക്കു വ്യാഖ്യാനങ്ങള്‍ പലതുണ്ട്‌. അവയൊക്കെ അമൂല്യവും ഗഹനവും തന്നെ. ഗുരു ആരാണെന്ന സത്യം ആ ജീവിതം കൊണ്ടു നമ്മള്‍ കണ്ടറിഞ്ഞു. ആഴമേറിയ ഗുരുവിന്റെ കൃതികള്‍ മഹത്തുക്കള്‍ മനസിലേറ്റി. ഒരാള്‍ തന്റെ പ്രവര്‍ത്തികൊണ്ട്‌ അനുഭവിക്കുന്ന ആത്മസുഖം മറ്റുള്ളവര്‍ക്ക്‌ സുഖം നല്‍കുന്നതായിരിക്കണമെന്ന്‌ ആവശ്യപ്പെടുമ്പോള്‍ ആ വികാരത്തില്‍ അടങ്ങിയിരിക്കുന്ന സഹജീവി സ്‌നേഹം വിശ്വത്തോളം വളര്‍ന്ന ഒരു ധീഷണുടെ ഉടമയില്‍ നിന്നേ വരികയുള്ളൂ എന്നു നാം അറിയണം. ഇവിടെ ശ്രീനാരായണ ഗുരു എന്ന ആ മഹാത്മാവ്‌ നമ്മുടെ മുന്നില്‍ നില്‍ക്കുന്നത്‌ പ്രവാചകന്‍മാര്‍ക്ക്‌ ഒരു മഹാപ്രവാചകനും ദാര്‍ശനികന്‍മാര്‍ക്ക്‌ മഹാദാര്‍ശികനും സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ക്ക്‌ മഹാസാമൂഹ്യ കപരിഷ്‌കര്‍ത്താവായിട്ടുമായിരുന്നു. അദ്ദേഹം കവികള്‍ക്ക്‌ മഹാ കവിയും യുക്‌തി ചിന്തകര്‍ക്ക്‌ വലിയ യുക്‌തിചിന്തകനുമായിരുന്നു. അറിയുംതോറും ആ ഗുരുത്വത്തിന്റെ ആകര്‍ഷണ വലയത്തില്‍ ലോക ജനത എത്തികൊണ്ടിരിക്കുന്നു.

അദൈ്വത ദര്‍ശനവും അഹിംസയും സാഹോദര്യവും യോഗാസിദ്ധിയും ദാര്‍ശനികതയും ഗുരു എന്ന വൃക്‌തിത്വത്തില്‍ സമഞ്‌ജസമായി ഒത്തുചേര്‍ന്നിരിക്കുന്നു എന്നതാണു ശ്രീനാരായണ ഗുരുവിന്റെ ഓരോ കൃതികളിലൂടേയും നാമറിയുന്നത്‌. ആ കവിതകളുടെ അകക്കാമ്പു ചികഞ്ഞെടുത്ത്‌ ഭക്‌തിചോരാതെ ഇവിടെ അശോകകുമാര്‍ എസ്‌. അന്‍പൊലി 727 പേജുകളിലായി ഒരു പുസ്‌തകമായി രൂപപ്പെടുത്തി വായനക്കാരുടെ കൈയിലെത്തിച്ചിരിക്കുന്നു. സാധാരണക്കാരനു ഗുരുവിന്റെ കൃതികള്‍ പ്രാപ്‌തമാകണമെന്ന്‌ ചിന്ത ഇവിടെ ഗ്രന്ഥകാരനുണ്ടായിട്ടുണ്ട്‌. മുമ്പുണ്ടായിരുന്ന വ്യാഖ്യാനങ്ങള്‍ ഗഹനമായിരുന്നു. അതാണു സാധാരണക്കാരെ ഗുരുകൃതികളില്‍ നിന്ന്‌ അകറ്റി നിര്‍ത്തിയിരുന്നത്‌. എന്നാല്‍, തെളിമയുള്ള ലളിതഭാഷയാണ്‌ ദേവാമൃതം അശോകകുമാര്‍ ഉപയോഗിക്കുന്നത്‌. അമൂല്യവും അതിഗഹനവും അതിലളിതവുമായിട്ടുള്ള 64 ഓളം കൃതികള്‍ ആണ്‌ ഗുരു ലോകത്തിന്‌ നല്‍കിയത്‌.
ഗുരു നിത്യചൈതന്യയതിയുടെയും മറ്റ്‌ പണ്‌ഠിതരുടെയും കൃതികളുമായി പരിചയപ്പെടുന്നതിനും അതിലൂടെ വേദങ്ങളും ഉപനിഷത്തുകളും വായിക്കാനുംപഠിക്കാനും കഴിഞ്ഞതെന്ന്‌ അശോകകുമാറിന്റെ ഈ ഉദ്യമത്തിനു പ്രേരണ. അന്‍പൊലി ഫൗണ്ടേഷനാണു പ്രസാധകര്‍. ശ്രീനാരയണ ഗുരുവിന്റെ കൃതികള്‍ പഠിക്കുന്നതിനും മറ്റുള്ളവരെ പഠിപ്പിക്കുന്നതിനും ഗ്രന്ഥം ഏറെ സഹായകരമാണ്‌. ഏതൊരുമലയാളികളുടേയും കൈവശം സൂക്ഷിക്കേണ്ടതും വായിക്കേണ്ടതുമായ ഒരു ഗ്രന്ഥമാണ്‌ വാക്കുകളുടെനേരര്‍ത്ഥം കുറിച്ചിട്ടുള്ള ദേവാമൃതം. ഗ്രന്ഥകാരന്‍ ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതുകയും കേരളമൊട്ടാകെ ആത്മീയ പ്രഭാഷണം നടത്തുകയു ചെയ്യുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അസിസ്‌റ്റന്റ്‌ ദേവസ്വം കമ്മിഷണറാണ്‌ 
അശോക്‌ കുമാര്‍.

നൂറനാട്‌ മധു
- See more at: http://www.mangalam.com/books/359552#sthash.mwPtlbFc.9O9jahyd.dpuf

നിത്യസത്യത്തിന്റെ നിദര്‍ശനം

തൃശ്ശൂരില്‍ കോന്തിമേസ്തിരി എന്ന ഒരു ഗുരുദേവ ഭക്തനുണ്ടായിരുന്നു.അദ്ദേഹത്തിനും കുടുംബത്തിനും ഗുരുദേവനോടൊപ്പം ഇരുന്ന് ഫോട്ടോ എടുക്കണമെന്ന ആഗ്രഹം,ഗുരുദേവനെ ധരിപ്പിച്ചു.അദ്ധേഹം സമ്മതം മൂളി.നിശ്ചിതദിവസം വൈകിട്ട് ഗുരുദേവന്‍ എത്തിച്ചേര്‍ന്നു.ഫോട്ടോ എടുക്കാന്‍ കുടുംബാംഗങ്ങളും ഗുരുദേവനും നിരന്നപ്പോള്‍ അയല്‍വാസിയായ ഒരാള്‍ അവര്‍ക്കിടയില്‍ കയറി നില്‍പ്പായി.ഇത് കോന്തമേസ്തിരിക്കും കുടുംബത്തിനും ആലോരസമായി തോന്നി.അവര്‍ ഗുരുദേവനെ നോക്കി.അതിക്രമിച്ച് കടന്നുവന്ന ആളിന്‍റെ ഔചിത്യമില്ലായ്മയില്‍ ഗുരുവിനും ഒരു വല്ലായ്മ തോന്നി.ആ ആളിനെ തിരിഞ്ഞു നോക്കി ഗുരുദേവന്‍ പറഞ്ഞു.ആളറിയണമെങ്കില്‍ എഴുതി ഒട്ടണമല്ലോയെന്നു.ഫോട്ടോ കൊണ്ടുവന്നപ്പോള്‍ അയാളെ തിരിച്ചറിയാന്‍ പറ്റുംവണ്ണം മുഖം തെളിഞ്ഞിരുന്നില്ല.ആ ഫോട്ടോ കോന്ത മേസ്തിരിയുടെ വീട്ടില്‍ ഇന്നും സൂക്ഷിച്ചിട്ടുണ്ട് -- നിത്യസത്യത്തിന്റെ നിദര്‍ശനം
കടപ്പാട് : പേരൂര്‍ എസ് പ്രഭാകരന്‍
വിശ്വമഹാഗുരുദേവന്‍

പകലുണ്ണാപരവൂര്‍

നെയ്യാറ്റിന്‍കരയ്ക്ക്‌ സമീപം കരിങ്കുളം എന്ന സ്ഥലത്ത് കൊച്ചുമായാറ്റി ആശാന്‍ എന്നൊരു ഗുരുഭക്തന്‍ ഉണ്ടായിരുന്നു.ഒരു രാത്രിയില്‍ ഗുരുദേവനും ആശാനും സമുദ്ര തീരത്ത് ഇരുന്ന് സംസാരിക്കുകയായിരുന്നു.ആ സന്ദര്‍ഭത്തില്‍ ഗുരുദേവന്‍ പറഞ്ഞു നമുക്ക് വിശക്കുന്നു,ഒന്നും വേണ്ട എന്നും തോന്നുന്നു.ഇതിനുകാരണം എന്തായിരിക്കാം !!!!! കാരണമില്ലാതെ ഗുരുദേവന്‍ ഒന്നും പരയുകയില്ലായെന്നു അറിയാവുന്ന ശിഷ്യന്‍ കല്‍പനപോലെ എന്ന് മറുപടിയും നല്‍കി.ഉടന്‍തന്നെ ഗുരുദേവന്‍ എഴുന്നേറ്റ് സമുദ്രതീരത്ത്കൂടി നടക്കുവാന്‍ തുടങ്ങി.ശിഷ്യനും ഗുരുദേവനെ അനുഗമിച്ചു.നേരം വെളുത്തപ്പോള്‍ തിരുവനന്തപുരത്ത് എത്തി.അവിടെ നിന്നും വള്ളത്തില്‍ കയറി മൂന്നാം ദിവസം വൈക്കത്തിന് സമീപം പാലൂര്‍ എന്ന സ്ഥലത്തെ പാപ്പി വൈദ്യരുടെ കോവിലില്‍ എത്തിച്ചേര്‍ന്നു.നല്ല മഴയുണ്ടായിരുന്നു.ഗുരുദേവന്‍ വന്ന വിവരം വാല്യക്കാരന്‍ വൈദ്യരെ അറിയിച്ചു.വൈദ്യര്‍ ഗുരുദേവന് ധരിക്കാന്‍ വസ്ത്രങ്ങളും ആഹാരത്തിന് പഴവും കരിക്കും കല്‍കണ്ടവുമായി എത്തിച്ചേര്‍ന്നു."ഇവിടെ നല്ല പടറ്റിപഴം ലഭിക്കുമോ?" ഓ രാത്രിയായല്ലോ,കടകളെല്ലാം അടച്ചും കഴിഞ്ഞല്ലോ ? ഇത് കേട്ടപ്പോഴാണ് പടറ്റിപഴവുമായി ഗുരുദേവന്റെ വരവും കാത്തിരിക്കുന്ന സമീപവാസിയായ ഒരു ഗുരുദേവ ഭക്തന്‍റെ കഥ വൈദ്യര്‍ ഓര്‍ത്തത്.
പാപ്പി വൈദ്യന്‍റെ വീടിന് സമീപം ഗുരുദേവനില്‍ അതീവ ഭക്തിയുള്ള ഒരു പാവപ്പെട്ട മനുഷ്യന്‍ താമസിച്ചിരുന്നു.അയാള്‍ തന്‍റെ പറമ്പില്‍ ഒരു കുഴിയെടുത്ത് കോവിലില്‍ നിന്നും പുണ്യജലം കൊണ്ടുവന്ന് തളിച്ച്,കുഴി ശുദ്ധമാക്കി,അതില്‍ ഒരു പടറ്റിവാഴതൈ നട്ടു.എന്നും രാവിലെ കുളിച്ച് ശുചിയായി വന്ന് വാഴച്ചുവട്ടില്‍ ഇരുന്ന് ഈ ഭക്തന്‍ ഗുരുദേവനെ ഭജിക്കുക പതിവായിരുന്നു.ശരിക്കും വെള്ളവും,വളവും നല്‍കി ...വാഴ കുലച്ചു.അസാധാരണ വലുപ്പമുള്ള വാഴക്കുല.കുലവിളഞ്ഞു.വെട്ടി കെട്ടിതൂക്കി .കുല പഴുത്തിട്ടും ഗുരുദേവന്‍ എത്തിച്ചേര്‍ന്നില്ല.സംഭവം അറിയാവുന്ന പലരും ഭക്തനെ കളിയാക്കുവാന്‍ തുടങ്ങി.ഭക്തന്‍റെ ദുഃഖം ദിനംതോറും കൂടി കൂടി വന്നു.പടറ്റിപഴം കിട്ടുമോ എന്ന ഗുരുദേവന്റെ ആവശ്യത്തിന് മറുപടിയായി വൈദ്യര്‍ ഈ ഭക്തന്‍റെ കഥപറഞ്ഞുകേള്‍പ്പിച്ചു.ഓഹോ !!! ഒത്തുപോയല്ലോ.ഉടന്‍ പോയി ഭക്തനോടൊപ്പം കുലയുമായി വരണം.ഗുരുദേവന്‍ കല്പ്പിച്ചു.താമസം ഒന്നും വേണ്ടിവന്നില്ല.ഭക്തനും കുലയും എത്തിച്ചേര്‍ന്നു.അതില്‍നിന്നും ഒരു പഴമെടുത്ത് ഗുരുദേവന്‍ തിന്നു.ബാക്കി ഭക്തനും നല്‍കി.പഴം മാത്രമല്ല,അതിന്റെ തൊലിയും കൂടി തിന്നിട്ട് പഴത്തെക്കാള്‍ സ്വാദ് തൊലിക്കുണ്ടല്ലോ എന്ന് ഗുരുദേവന്‍ അഭിപ്രായപെട്ടു.അടുത്ത ദിവസം ഒരു പാല്‍പായസസദ്യ നടത്തണമെന്ന് ഗുരുദേവന്‍ അഭിപ്രായപ്പെട്ടു.ഗുരുദേവന്റെ ആഗമന വാര്‍ത്ത അറിഞ്ഞ് നേരം വെളുത്തപ്പോഴേയ്ക്കും ധാരാളം ആളുകള്‍ പാപ്പി വൈദ്യന്‍റെ വീട്ടിലെത്തിചേര്‍ന്നു.പാല്‍പായസത്തിന്‍റെ ആവശ്യത്തിനു പാല്‍കിട്ടാന്‍ ഒരു സാധ്യതയുമില്ലാത്ത ആ സ്ഥലത്ത് ഏതാണ്ട് ഒരു പറ,പാല്‍ ആളുകള്‍ കൊണ്ടുവന്നു.തുടര്‍ന്ന് കേമമായ ഒരു പാല്‍പായസ സദ്യ നടന്നു.അവിടെ കൂടിയവരില്‍ ഏറ്റവും കൂടുതല്‍ അത്ഭുതം തോന്നിയത് മുസ്ലീം കുടുംബങ്ങള്‍ക്കായിരുന്നു.അങ്ങനെ അവര്‍ ആ സ്ഥലത്തിന് "പകലുണ്ണാപരവൂര്‍ " എന്ന് നാമകരണം ചെയ്തു.
കടപ്പാട് : പേരൂര്‍ എസ്.പ്രഭാകരന്‍
വിശ്വമഹാഗുരുദേവന്‍

ഗുരുവിനെ അറിയാന്‍

മനുഷ്യരെല്ലാം ഒന്നായിക്കഴിയുന്ന ഒരു ലോകമായിരുന്നു ശ്രീനാരായണഗുരുവിന്റെ സ്വപ്നം. ആ ഒന്നാകലിന് തടസ്സമായി ഭവിക്കുന്നത് എന്തെല്ലാമോ അവയെയെല്ലാം സമൂഹത്തില്‍നിന്നും മനുഷ്യമനസ്സുകളില്‍നിന്നും ഉന്മൂലനംചെയ്യാനാണ് ഗുരുദേവന്‍ പരിശ്രമിച്ചത്. ആ പരിശ്രമത്തിന്റെ ആദ്യത്തെ ശംഖനാദം മുഴക്കിയത് 1888ല്‍ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിക്കൊണ്ടായിരുന്നു. ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയെ കേവലമൊരു ക്ഷേത്രപ്രതിഷ്ഠയായിമാത്രം കാണുന്നവര്‍ക്ക് ആ കര്‍മത്തിനുപിന്നിലുള്ള ദാര്‍ശനികതലം കണ്ടെത്താനാവുകയില്ല. മനുഷ്യനെ ആന്തരികമായും ബാഹ്യമായും പരിവര്‍ത്തനപ്പെടുത്താനുള്ള ദാര്‍ശനികോര്‍ജം നിറച്ചുവെയ്ക്കപ്പെട്ടുകൊണ്ടുള്ളതായിരുന്നു ആ പ്രതിഷ്ഠ. ഇതറിയാതെ സാമൂഹികനവോത്ഥാനത്തിന്റെ പ്രതിഷ്ഠയാണതെന്നുമാത്രം വിലയിരുത്തിയാല്‍ 'തിരയാണ് സമുദ്രം' എന്നു പറയുന്നതുപോലെയാകുമത്. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന എല്ലാവര്‍ക്കുമറിയുന്ന ഗുരുസന്ദേശത്തെപ്പറ്റിമാത്രം ഈ സന്ദര്‍ഭത്തില്‍ അല്പമൊന്നു ചിന്തിച്ചുനോക്കാം.

ഗുരുവിന്റെ 'ഒരു ജാതി'

 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന ഗുരുവിന്റെ മഹാസന്ദേശമാണ് സമൂഹത്തില്‍ ഏറ്റവുംകൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളത്. സാധാരണക്കാര്‍മുതല്‍ വിദ്വാന്മാര്‍വരെ ഈ സന്ദേശത്തെ വ്യാഖ്യാനിക്കുന്നതു കേള്‍ക്കാന്‍കഴിഞ്ഞിട്ടുണ്ടെനിക്ക്. ഗണിതശാസ്ത്രത്തിലെ വളരെ ലളിതമായൊരു സമവാക്യത്തെ നിര്‍വചിക്കുന്നതുപോലെയാണ് പലരും ഈ മഹാവാക്യത്തെ നിര്‍വചിക്കാറുള്ളത്. ചിലര്‍ക്കെല്ലാം ഈ സന്ദേശം ഒരു മുദ്രാവാക്യംപോലെയാണ്. മഹാവാക്യവും മുദ്രാവാക്യവും ഒരുപക്ഷേ അവര്‍ക്ക് സമവാക്യംപോലെയാവാം.
ഗുരുദേവന്‍ പറഞ്ഞ ഈ മഹാസന്ദേശത്തിലെ 'ഒരു ജാതി' എന്നത് നമ്മള്‍ സാധാരണഗതിയില്‍ വ്യവഹരിച്ചുവരുന്ന ഏതെങ്കിലുമൊരു ജാതിയല്ല. അത് എന്തെന്നറിയണമെങ്കില്‍ ഗുരുവിന്റെ ജാതിമീമാംസ എന്നു വിലയിരുത്തപ്പെടുന്ന ജാതിനിര്‍ണയം, ജാതിലക്ഷണം എന്നീ കൃതികള്‍ വെളിവാക്കുന്ന ആശയപ്രപഞ്ചമെന്തെന്നറിയണം. ഒന്നിന്റെ ജാതി ഏതെന്നത് അതിന്റെ സ്വരൂപലക്ഷണങ്ങള്‍കൊണ്ടാണു നിര്‍ണയിക്കപ്പെടുന്നത്. ആ ലക്ഷണങ്ങള്‍ തത്ത്വചിന്തയ്ക്കും ശാസ്ത്രത്തിനും യുക്തിക്കും നിരക്കുന്നതായിരിക്കുകയും വേണം. അവ്യാപ്തി, അതിവ്യാപ്തി, അസംഭവം എന്നീ ത്രിദോഷങ്ങള്‍ ബാധിക്കാത്ത യഥാര്‍ഥ ലക്ഷണങ്ങളാണ് ഏതൊരു ജീവിയുടെയും ജാതിയേതെന്നു വെളിപ്പെടുത്തുന്നത്. ഇതൊന്നുമറിയാതെ എങ്ങനെയാണ് ഗുരുവിന്റെ 'ഒരുജാതി'യെ മനസ്സിലാക്കാനും അതേപ്പറ്റി പ്രസംഗിക്കാനുമാവുക?
ജാതിയെ ലംഘിക്കാനോ നിഷേധിക്കാനോ ഗുരുദേവന്‍ പറഞ്ഞില്ല. മറിച്ച് ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത് എന്നും ജാതിയുണ്ടെന്ന വിചാരം പോകണം എന്നും ഉപദേശിച്ചു. അതിനായി ഉറച്ച തത്ത്വാവബോധത്തിന്റെ വെളിച്ചത്തില്‍ ജാതിയെന്നാല്‍ എന്തെന്നറിയിക്കുന്ന കൃതികളും രചിച്ചുനല്‍കി. കയറില്‍ കാണുന്ന പാമ്പിനെ അടിച്ചുകൊല്ലാനോ എറി2 ഞ്ഞോടിക്കാനോ ആര്‍ക്കെങ്കിലും സാധിക്കുമോ? ഇല്ല. കാരണം, പാമ്പെന്നു തോന്നിയത് വാസ്തവത്തില്‍ ഇല്ലാത്തതായ ഒന്നാണ്. പാമ്പിനെ ഉള്ളതാക്കി തോന്നിച്ചതിനു കാരണമായത് ഒരു കഷ്ണം കയറാണെന്നു ബോധ്യപ്പെട്ടാല്‍പ്പിന്നെ പാമ്പ് എന്ന തോന്നല്‍ താനേ ഇല്ലാതാകുമല്ലോ. അതുപോലെ 'മനുഷ്യാണാം മനുഷ്യത്വം ജാതിര്‍ ഗോത്വം ഗവാം യഥാ' ഈ ലോകത്തുള്ള മുഴുവന്‍ ഗോക്കളുടെയും ഉത്പത്തിയും പിറവിയും ലക്ഷണവും ഒരുപോലെയാകയാല്‍ ഗോവിന്റെ ജാതിയെന്നത് ഗോത്വം ആയിരിക്കുന്നു എന്നതുപോലെ മനുഷ്യന്റെ ജാതിയെന്നത് മനുഷ്യത്വമാകുന്നുവെന്ന് ഗുരു വെളിപ്പെടുത്തുന്നു.
'ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്
ഒരുയോനിയൊരാകാരമൊരു ഭേദവുമില്ലതില്‍'
ലോകത്തുള്ള സമസ്തമനുഷ്യരുടെയും ഉത്പത്തിയും പിറവിയും രൂപഭാവാദികളും ഭേദമില്ലാത്തതാകയാല്‍ മനുഷ്യന്‍ ഒരു ജാതിയാണ്. അങ്ങനെയുള്ള മനുഷ്യന് മതവും ഒന്നേയുള്ളൂ. ദൈവവും ഒന്നേയുള്ളൂ. സന്തത്യുത്പാദനത്തിനായി ഏതൊരു ജീവിയും ഇണചേരുന്നത് അതേയിനത്തില്‍പ്പെട്ട ജീവിയുമായിട്ടാണ്. ഇങ്ങനെ പുണര്‍ന്ന് ഇണചേര്‍ന്ന് വംശോത്പാദനം നടത്തുന്ന ഓരോ ഇനത്തിന്റെയും ഉടലിന്റെ ആകൃതിയും ഭാവവും ശബ്ദവും മണവും നോട്ടവും ഭക്ഷണരീതിയും ഊഷ്മാവും വെവ്വേറെയായിരിക്കുമെന്നതിനാല്‍ അവയെല്ലാം ഓരോ ജാതിയാണ്. ഇതാണ് ജാതിയെന്നതിന്റെ ജീവശാസ്ത്രപരവും തത്ത്വശാസ്ത്രപരവും സര്‍വസമ്മതവുമായിട്ടുള്ള ഗുരുവിന്റെ വെളിപ്പെടുത്തല്‍.
ഇന്ന് സമൂഹത്തില്‍ വ്യവഹരിക്കപ്പെടുന്ന മുനഷ്യരുടെ ജാതിപ്പേരുകള്‍ക്ക് ഗുരുവിന്റെ ജാതിമീമാംസയില്‍ എവിടെയാണിടമെന്ന് ആലോചിച്ചുനോക്കുക. ഈ ആലോചന ഏതെങ്കിലുമൊരു വിഭാഗത്തിനുമാത്രമായി സംവരണംചെയ്യപ്പെട്ടിട്ടുള്ളതല്ല. 
ഗുരുവിന്റെ 'ഒരു മതം'
'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന സന്ദേശത്തിലെ 'ഒരു മത'മെന്നത് ഇന്ന് ലോകത്ത് നിലകൊള്ളുന്ന ഏതെങ്കിലുമൊരു മതത്തെ പ്രതിനിധാനംചെയ്യുന്ന ഒന്നല്ലെന്നുള്ള അറിവാണ് ആദ്യമുണ്ടാകേണ്ടത്. പക്ഷേ, ഓരോരുത്തരും അവരവരുടെ ചിന്തയിലും വ്യവഹാരത്തിലും വിശ്വാസത്തിലുമുള്ള മതത്തിന്റെ പരിധിയിലും പരിമിതിയിലും നിന്നുകൊണ്ടാണ് ഗുരുവിന്റെ 'ഒരു മത'ത്തെ നോക്കിക്കാണുന്നതും അറിയുന്നതും. ഇത് വെള്ളത്തില്‍ പ്രതിഫലിച്ചുനില്‍ക്കുന്ന സൂര്യബിംബത്തെ കണ്ടിട്ട് സൂര്യന്‍ ജലത്തിലാണിരിക്കുന്നതെന്നറിയുന്നതുപോലെയാണ്. ഈ അറിവിന് സൂര്യനെപ്പറ്റിയുള്ള യഥാര്‍ഥ അറിവില്‍ എത്രയിടമുണ്ടോ അത്രയും ഇടമേ ഗുരുവിന്റെ ഒരു മതത്തെക്കുറിച്ചും അവര്‍ക്കുള്ളൂ എന്നതാണ് വാസ്തവം. ഇതു മനസ്സിലാക്കിയിട്ടാണ് സി.വി. കുഞ്ഞിരാമന്‍ ഒരിക്കല്‍ ഗുരുവിന്റെ 'ഒരു മതം' എന്നതിനെപ്പറ്റിയാണ് എല്ലാവര്‍ക്കും സംശയം എന്ന് ഗുരുവിനോടുതന്നെ ചോദിച്ചത്. ഈ സംശയത്തിന്റെ നിവാരണത്തിനായി ഗുരു പറഞ്ഞത് ലോകത്തുള്ള ഏതൊരു മതാനുയായിയും അറിഞ്ഞിരിക്കേണ്ടതായ വലിയൊരു സത്യമാണ്.
''രാജ്യങ്ങള്‍തമ്മിലും സമുദായങ്ങള്‍തമ്മിലുമുള്ള ശണ്ഠ ഒന്ന് മറ്റൊന്നിനെ തോല്പിക്കുമ്പോള്‍ അവസാനിക്കും. മതങ്ങള്‍ തമ്മില്‍ പൊരുതിയാല്‍ ഒടുങ്ങാത്തതുകൊണ്ട് ഒന്നിന് മറ്റൊന്നിനെ തോല്പിക്കാന്‍ കഴിയില്ല. ഈ മതപ്പോരിന് അവസാനമുണ്ടാകണമെങ്കില്‍ സമബുദ്ധിയോടുകൂടി എല്ലാമതങ്ങളും എല്ലാവരും പഠിക്കണം. അപ്പോള്‍ പ്രധാന തത്ത്വങ്ങളില്‍ അവയ്ക്കുതമ്മില്‍ സാരമായ വ്യത്യാസമില്ലെന്നു വെളിപ്പെടുന്നതാണ്. അങ്ങനെ വെളിപ്പെട്ടുകിട്ടുന്ന മതമാണ് നാം ഉപദേശിക്കുന്ന ഏകമതം.'' ഇതാണ് ഗുരുവിന്റെ 'ഒരു മതം'. ഇതിന്റെ ദാര്‍ശനികതലം ആത്മോപദേശ ശതകത്തിലെ 44 മുതല്‍ 49 വരെയുള്ള ആറു പദ്യങ്ങളിലായിട്ടാണു പ്രകാശിതമായിരിക്കുന്നത്.
 എല്ലാ മതങ്ങളുടെയും പരമമായ ലക്ഷ്യം ആത്മസാക്ഷാത്കാരമാണ്. ഈ സത്യമറിയാതെ, അന്ധന്മാര്‍ ആനയെ തൊട്ടിട്ട് ഓരോ വിധത്തില്‍ വര്‍ണിക്കുന്നതുപോലെ പലവിധ വാദങ്ങള്‍ നിരത്തി ഉഴലുന്ന പാമരന്മാരെപ്പോലെ അലയാതെ സത്യം തിരിച്ചറിയണം. എന്റെ മതമാണ് പൂര്‍ണസത്യമെന്നു വിശ്വസിച്ചിരിക്കുന്ന ഒരുവന് അന്യമതത്തിലെ സത്യം അപൂര്‍ണമായിത്തോന്നും. എല്ലാ മതങ്ങളും വെളിവാക്കുന്ന സത്യം ഏകമാണെന്നറിയുന്നതുവരെ അവന്റെ ഭ്രമം അവസാനിക്കുകയില്ല. ഒരു മതത്തിനും മറ്റൊരു മതത്തോട് യുദ്ധംചെയ്ത് ജയിക്കാനാവില്ല. ഈ മതപ്പോരിന് അവസാനവുമില്ല. 
ഗുരുവിന്റെ 'ഒരു ദൈവം'
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന ഗുരുസന്ദേശത്തിലെ 'ഒരു ദൈവം' എന്നതിനെ ഏതെങ്കിലും മതത്തിന്റെയോ വിശ്വാസത്തിന്റെയോ പുരാണത്തിന്റെയോ ദൈവസങ്കല്പങ്ങളുമായി ഒരുവിധത്തിലും ബന്ധപ്പെടുത്താനാവാത്തതാണ്. നമുക്കു പരിചിതമായ ദൈവസങ്കല്പത്തില്‍ നിന്നുകൊണ്ടു നോക്കിയാല്‍ ഗുരുവിന്റെ ദൈവസ്വരൂപത്തെ അത്രവേഗം കണ്ടെത്താനാവുകയില്ല. സച്ചി ദാനന്ദസ്വരൂപമാണ് (സത്+ചിത്+ആനന്ദം) ഗുരുവിന്റെ ദൈവം. ദൈവദശകത്തില്‍ 'നീ സത്യം ജ്ഞാനം ആനന്ദം' എന്നാണ് ദൈവത്തെ നിര്‍വചിച്ചിരിക്കുന്നത്. ഇതിനപ്പുറം ദൈവത്തിനൊരു ഭാഷ്യം ഇനി കണ്ടെത്താനാവില്ല.
 'നിന്നില്‍ നില്‍ക്കുന്ന പുരുഷാകൃതിയേതാണതാണു ഞാന്‍' എന്ന് ഈശാവാസ്യോപനിഷത്ത് ഭാഷയില്‍ ഗുരുദേവന്‍ വെളിവാക്കുന്ന സത്യദര്‍ശനത്തിലേക്ക് മനുഷ്യസഞ്ചയത്തെയൊന്നാകെ നയിക്കുന്നതാണ് 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന അമരസന്ദേശമെന്ന് സൂക്ഷ്മവിചിന്തനം നടത്തുന്നവര്‍ക്ക് ബോധ്യപ്പെടും. ഇത് കേവലമൊരു മുദ്രാവാക്യമല്ല. ഇതൊരു ദര്‍ശനമാണ്; വിശ്വമാനവികതയുടെ മഹാദര്‍ശനം. ഗുരുദേവന്റെ 88ാമത് മഹാസമാധിദിനം ഈയൊരു തിരിച്ചറിവിലേക്ക് കണ്ണുതുറക്കാന്‍ പ്രേരിപ്പി ക്കുന്നതാകട്ടെ.
# മങ്ങാട് ബാലചന്ദ്രന്‍ - (ശിവഗിരിമഠം മുഖപത്രമായ  ശിവഗിരിമാസികയുടെ  എഡിറ്ററാണ് ലേഖകന്‍)
http://www.mathrubhumi.com/features/social-issues/sree-narayana-guru-malayalam-news-1.544473

ഗുരുദേവന്റെ വില്‍പ്പത്രം

ഗുരുദേവന്റെ അനന്തരഗാമിയായി അഭിഷേകം ചെയ്തുവാഴിച്ച ബോധാനന്ദസ്വാമികളുടെ പേരില്‍ ഗുരുദേവന്‍ എഴുതിവച്ച വില്‍പ്പത്രത്തിന്റെ പൂര്‍ണ്ണരൂപം അടിയില്‍ ചേര്‍ക്കുന്നു.
"ആയിരത്തി ഒരുന്നൂറ്റി ഒന്ന് മേടമാസം 20-)o തീയതി വര്‍ക്കല പകുതിയില്‍ വര്‍ക്കല ദേശത്ത് ശിവഗിരി മഠത്തില്‍ വിശ്രമിക്കും ശ്രീനാരായണ ഗുരു എഴുതിവച്ച വില്‍പ്പത്രം".
"നമ്മുടെ വകയും നമ്മുടെ സ്വാതന്ത്ര്യത്തില്‍ ഇരിക്കുന്നതുമായ ക്ഷേത്രങ്ങള്‍,സന്യാസിമഠങ്ങള്‍,വിദ്യാലയങ്ങള്‍,വ്യവസായശാലകള്‍ മുതലായ സര്‍വ്വ ധര്‍മ്മ സ്ഥാപനങ്ങളും അത് സംബന്ധിച്ചുള്ള സകല സ്ഥാവരജംഗമസ്വത്തുക്കളും നമ്മുടെ എല്ലാ ധര്‍മ്മ സ്ഥാപനങ്ങളുടെയും തലസ്ഥാനമായ ശിവഗിരി മഠത്തില്‍ വച്ച് ഈ ആണ്ട് കന്നിമാസം പതിനൊന്നാം തീയതി നമ്മുടെ അനതരഗാമിയായി അഭിഷേകം ചെയ്യപ്പെട്ട ശിഷ്യപ്രധാനി ശിവഗിരി മഠത്തില്‍ താമസിക്കുന്ന ബോധാനന്ദന് നമ്മുടെ കാലശേഷം ലഭിക്കണമെന്ന് കരുതി ഈ വില്‍പ്പത്രം എഴുതിവൈക്കുന്നതാണ്.നമ്മുടെ ജീവിതാവധിവരെ ഈ സ്ഥാപനങ്ങളുടെയും തല്‍സംബന്ധമായ സ്വത്തുക്കളുടെയും സര്‍വ്വ സ്വാതന്ത്ര്യവും ഭരണവും നമ്മില്‍ത്തന്നെ ഇരിക്കുന്നതും,നമ്മുടെ ജീവിതശേഷമല്ലാതെ ഈ കരണം ഊര്‍ജ്ജിതത്തില്‍ വരുന്നതല്ലാത്തതും ആകുന്നു.ഈ കരണത്തെ എതാനുമോ മുഴുവനുമോ ഭേദപ്പെടുതെണ്ടാതായി വന്നാല്‍ അപ്രകാരം പ്രവര്‍ത്തിക്കുന്നതിന് നമുക്ക് അധികാരമുണ്ടായിരിക്കും.നമ്മുടെ ജീവിതാവധി ഒഴികെ മേല്‍പ്പറഞ്ഞ ധര്‍മ്മ സ്ഥാപനങ്ങളും അത് സംബന്ധിച്ചുള്ള സകല സ്ഥാവരജംഗമ സ്വത്തുക്കളും ഇനി മേല്‍ നമ്മുടെ വകയായി ഉണ്ടായിരിക്കുന്ന സര്‍വ്വ സ്വത്തുക്കളും ടി.ബോധാനന്ദന്‍ കൈവശംവച്ച് ഭരണം നടത്തിക്കൊള്ളേണ്ടതും ബോധാനന്ദന്റെ ജീവിതശേഷം ഈ സ്ഥാപനങ്ങളുടെയും സ്വത്തുക്കളുടെയും പിന്തുടര്‍ച്ചാവകാശം നമ്മുടെ ശിഷ്യപരമ്പരയായ സന്യാസിമാരുടെ ഭൂരിപക്ഷാഭിപ്രായ പ്രകാരം അവരില്‍നിന്നും തിരഞ്ഞെടുക്കുന്ന ഒരു സന്യാസിക്കായിരിക്കുന്നതും,ഇതിന്‍ വണ്ണം ഈ അവകാശം സന്യാസിമാര്‍ക്ക് പരമ്പരയാ നിലനില്‍ക്കുന്നതും ആണ്.ഇങ്ങനെ ഏര്‍പ്പെടുന്ന ഓരോ സന്യാസിയുടെയും ഭരണം മൂലം ധര്‍മ്മപരമായി സ്ഥാപിച്ചിട്ടുള്ള മേല്‍പ്പറഞ്ഞ ഓരോ സ്ഥാപനത്തിന്റെയും പാവനമായ ഉദ്ദേശ്യത്തിനോഅതിന്‍റെ സ്ഥായിയായ നിലനില്പ്പിനോ യാതൊരു വിഘാതവും ഒരിക്കല്‍പ്പോലും വന്നുകൂടാത്തതും അഥവാ വല്ല വ്യതിയാനവും നേരിടുന്നുവെന്നു കാണുന്നപക്ഷം അപ്പോള്‍ ശരിയായ വിധത്തില്‍ നിയന്ത്രിക്കുന്നതിനു ശേഷമുള്ള ടി ശിഷ്യസംഘങ്ങള്‍ക്ക് പൂര്‍ണ്ണാവകാശമുള്ളതും ആകുന്നു."
(ഒപ്പ്)
നാരായണഗുരു
(ഈ വില്‍പ്പത്രം 1101 ല്‍ 18 ആം നമ്പര്‍ ആയി രജിസ്റ്റര്‍ ചെയ്തു.
കോട്ടുക്കൊയിക്കല്‍ വേലായുധന്‍

ഗുരുദേവനും മഹാത്മജിയുമായി നടത്തിയ സംഭാഷണം

വൈക്കം സത്യാഗ്രഹകാലത്ത് 1099 കുംഭം 29 ആം തീയതി വര്‍ക്കല ഗാന്ധി ആശ്രമത്തില്‍ വച്ചാണ് മഹാത്മജിയും ഗുരുദേവനുമായി ഈ സംഭാഷണം നടന്നത്.ഈ സംഭാഷണം തര്‍ജ്ജിമ ചെയ്തു കേള്‍പ്പിച്ചത് കോട്ടയം ജില്ലാ ജഡ്ജി ആയിരുന്ന ശ്രീ.എന്‍.കുമാരന്‍ ബി.എ.ബി.എല്‍ അവര്‍കള്‍ ആയിരുന്നു.
ഗാന്ധിജി : ഹിന്ദുക്കളുടെ പ്രമാണ ഗ്രന്ഥങ്ങളില്‍ അയിത്താചാരം വിധിച്ചിട്ടുള്ളതായി സ്വാമിജികള്‍ക്ക് അറിവുണ്ടോ ?
ഗുരുദേവന്‍ : ഇല്ല
ഗാന്ധിജി : അയിത്തം ഇല്ലാതാക്കുവാന്‍ വൈക്കത്ത് നടക്കുന്ന സത്യാഗ്രഹ പ്രസ്ഥാനത്തില്‍ സ്വാമിജിക്ക് ഭിന്നാഭിപ്രായങ്ങള്‍ ഒണ്ടോ ?
ഗുരുദേവന്‍ : ഇല്ല
ഗാന്ധിജി : ആ പ്രസ്ഥാനത്തില്‍ കൂടുതലായി വല്ലതും ചേര്‍ക്കണമെന്നോ,വല്ല മാറ്റവും വരുത്തണമെന്നോ അഭിപ്രായമുണ്ടോ ?
ഗുരുദേവന്‍ : ഇല്ല.അത് ശരിയായി നടക്കുന്നുണ്ടെന്നാണ് അറിവ്.അതില്‍ മാറ്റങ്ങള്‍ വരുത്തണം എന്ന് അഭിപ്രായമില്ല.
ഗാന്ധിജി : അധ:കൃത വര്‍ഗ്ഗക്കാരുടെ അവഷതകളെ തീര്‍ക്കുന്നതിന് അയിത്തോച്ചാടനത്തിനു പുറമേ മറ്റു എന്തെല്ലാമാണ് വേണ്ടത് എന്നാണ് സ്വാമിജിയുടെ അഭിപ്രായം.
ഗുരുദേവന്‍ : അവര്‍ക്ക് വിദ്യാഭ്യാസവും ധനവും ഉണ്ടാകണം.മിശ്രഭോജനമോ മിശ്രവിവാഹമോ വേണമെന്ന് പക്ഷമില്ല.നന്നാവാനുള്ള അവസരം മറ്റെല്ലാവരെയും പോലെ അവര്‍ക്കുമുണ്ടാവണം.
ഗാന്ധിജി :അക്രമരഹിതമായ സത്യാഗ്രഹം കൊണ്ട് ഉപയോഗമില്ലന്നും അവകാശ സ്ഥാപനത്തിന് ബലപ്രയോഗം തന്നെയാണ് വേണ്ടതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.സ്വാമിജിയുടെ അഭിപ്രായം എന്താണ് ?
ഗുരുദേവന്‍: ബലപ്രയോഗം നന്നാണെന്ന് തോന്നുന്നില്ല.
ഗാന്ധിജി : ബലപ്രയോഗം ഹൈന്ദവ ശാസ്ത്രങ്ങളില്‍ വിധിച്ചിട്ടുണ്ടോ ?
ഗുരുദേവന്‍ : രാജാക്കന്മാര്‍ക്കും മറ്റും അത് അത്യാവശ്യമാണ് എന്നും അവര്‍ അതിനെ ഉപയോഗിച്ചിട്ടുണ്ട് എന്നും പുരാണങ്ങളില്‍ കാണുന്നുണ്ട്.സാധാരണ ജനങ്ങളെ സംബന്ധിച്ച് ബലപ്രയോഗം ന്യായീകരിക്കയില്ല.
ഗാന്ധിജി : മതപരിവര്‍ത്തനം ചെയ്യണമെന്നും അതാണ്‌ സ്വാതന്ത്ര്യലബ്ധിക്ക് ശരിയായ വഴിയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.സ്വാമിജി അതിനെ അനുവദിക്കുന്നുണ്ടോ ?
ഗുരുദേവന്‍ : മതപരിവര്‍ത്തനം ചെയ്തവര്‍ക്ക് സ്വാതന്ത്ര്യങ്ങള്‍ ലഭിച്ചുവരുന്നതായി കാണുന്നുണ്ട്.അത് കാണുമ്പോള്‍ ജനങ്ങള്‍ മതപരിവര്‍ത്തനം നന്നാണ് എന്ന് പറയുന്നതില്‍ അവരെ കുറ്റം പറയുവാന്‍ ആകില്ല.
ഗാന്ധിജി : ആദ്ധ്യാത്മികമായ മോക്ഷലാഭത്തിനു ഹിന്ദുമതം മതിയാകുമെന്ന് സ്വാമിജി വിചാരിക്കുന്നുണ്ടോ ?
ഗുരുദേവന്‍: അന്യമതങ്ങളിലും മോക്ഷമാര്‍ഗ്ഗങ്ങള്‍ ഉണ്ടല്ലോ ?
ഗാന്ധിജി :അന്യമതങ്ങളുടെ കാര്യം ഇരിക്കട്ടെ,ഹിന്ദുമതം മോക്ഷലാഭത്തിനു പര്യാപ്തമെന്ന് തന്നെയാണോ സ്വാമിജിയുടെ അഭിപ്രായം ?
ഗുരുദേവന്‍ : ആദ്ധ്യാത്മികമായ മോക്ഷലാഭത്തിനു ധാരാളം പര്യാപ്തം തന്നെ.ലൌകികമായ സ്വാതന്ത്ര്യത്തെ ആണല്ലോ ജനങ്ങള്‍ അധികം ആഗ്രഹിക്കുന്നത്.
ഗാന്ധിജി :അയിത്താചാരവും മറ്റും കൊണ്ടുള്ള അസ്വാതന്ത്ര്യമല്ലേ ,അതിരിക്കട്ടെ ആദ്ധ്യാത്മികമോക്ഷത്തിനു മതപരിവര്‍ത്തനം ആവശ്യാമാണ് എന്ന് സ്വാമികള്‍ക്ക് അഭിപ്രായമുണ്ടോ ?
ഗുരുദേവന്‍ : ആദ്ധ്യാത്മിക മോക്ഷത്തിനായി മതപരിവര്‍ത്തനം ആവശ്യമില്ല.
ഗാന്ധിജി :ലൌകിക സ്വാതന്ത്ര്യത്തിനാണല്ലോ നാം പരിശ്രമിക്കുന്നത്.അത് സഫലമാകാതെ വരുമോ ?
ഗുരുദേവന്‍ : അത് സഫലമാകാതെ വരില്ല.അതിലെ രൂ ഢമൂലത ഓര്‍ത്താല്‍ പൂര്‍ണ്ണ ഫലപ്രാപ്തിക്ക് മഹാത്മജി വീണ്ടും അവതരിക്കെണ്ടിവരും.
ഗാന്ധിജി :(ചിരിച്ചുകൊണ്ട്) എന്‍റെ ആയുഷ്കാലത്തില്‍ തന്നെ അത് സഫലമാകും എന്നാണ് എന്‍റെ വിശ്വാസം.അധ:കൃതവര്‍ഗ്ഗക്കാരില്‍ തന്നെ അയിത്താചാരം ഉണ്ടല്ലോ.സ്വാമിജിയുടെ ക്ഷേത്രങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടോ ?
ഗുരുദേവന്‍ : എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.പുലയക്കുട്ടികളും ശിവഗിരിയില്‍ മറ്റുള്ളവരോടൊപ്പം ഊണ് കഴിച്ചു താമസിച്ച് പഠിക്കുന്നുണ്ട്.ആരാധനകളിലും അവര്‍ സംബന്ധിക്കുന്നുണ്ട്.
ഗാന്ധിജി : വളരെ സന്തോഷം.

https://www.facebook.com/groups/jagatgurushreenarayangurudev/permalink/957903494276866

ആലുവ അദ്വൈതാശ്രമം സംസ്കൃത സ്കൂള്‍

1091 ചിങ്ങം 7 ആം തീയതി ഉത്ഘാടനം ചെയ്തു.ബഹുവിധ ശ്രമങ്ങളുടെയും യാതനകളുടെയും ഫല സമൂഹം രൂപം പൂണ്ട് വിദ്യാമന്ദിരം-സ്കൂള്‍ കെട്ടിടം-നദീ തീരത്തുള്ള ആശ്രമത്തില്‍ നിന്നും ഒന്നുരണ്ട് ഫര്‍ലോങ്ങ് തെക്ക് കിഴക്ക് റോഡുഅരികിലാണ്.സ്കൂളില്‍ നിന്നും ആലുവ റെയില്‍വേ സ്റ്റേഷനിലേക്ക് രണ്ടു ഫര്‍ലോന്ഗ് ദൂരം വരും.സ്കൂളിന്റെ സമീപത്തുനിന്നും നോക്കിയാല്‍ റെയില്‍വേ സ്റ്റേഷന്‍ കാണാം."എല്‍" എന്ന ഇംഗ്ലിഷ് അക്ഷരത്തിന്റെ രൂപത്തിലാണ് സ്കൂള്‍ കെട്ടിടം.മദ്ധ്യഭാഗത്ത് ഉയര്‍ന്ന ഒരു രണ്ടുനില കെട്ടിടത്തിന്‍റെ സ്വഭാവത്തില്‍ മേല്‍ഭാഗം നിര്‍മ്മിച്ചിരിക്കുന്നു.അതിനിടയില്‍ ഗതാഗത സ്ഥലം.ഗേറ്റ് വേ .ഇവയ്ക്ക് ഉയരെയുള്ള ഭാഗത്ത്‌ രണ്ടു മുറിയും മുറിയില്‍ പോകാന്‍ ഗോവണിയുമുണ്ട്.ഒരു മുറി സ്കൂളിന്റെ പ്രധാന അദ്ധ്യാപകന്റെ താമസത്തിനും മറ്റേത് ഗുരുദേവന് വിശ്രമിക്കുവനുള്ളതുമാകുന്നു.സ്കൂളിന്റെ വലതുഭാഗം ബോര്‍ഡിംഗ് കെട്ടിടവും ഇടതു ഭാഗം സ്കൂള്‍ ഹാളും,സ്കൂള്‍ ഹാള്‍ തുടങ്ങുന്നിടത്തും ഒരു മേല്‍ നിലയുണ്ട്‌.അതിഥികളുടെ വിശ്രമത്തിനായി.വിശാലമായ കോമ്പൌണ്ടില്‍ അതോടു അനുബന്ധിച്ച് ഒരു കിണറും,അങ്ങകലെ പാചകശാലയ്ക്ക് സമീപം മറ്റൊരു കിണറും ഉണ്ട്.ഇതിനെല്ലാം അപ്പുറം അകലെ വിസര്‍ജ്ജന സൌകര്യങ്ങള്‍,ഇവയ്ക്ക് എല്ലാം ഇടയില്‍ ഒരു കൃഷിസ്ഥലവുമുണ്ട്.സസ്യങ്ങള്‍ കൃഷിചെയ്തുണ്ടാക്കുന്നിടം,വൈദിക മഠം ,അതിനടുത്തായി ബോര്‍ഡിങ്ങ്.ഗുരുദേവന്‍ മലബാര്‍ ദീനമായി കിടന്ന കെട്ടിടം.ആദ്യത്തെ സ്ഥാപനമാണല്ലോ വൈദിക മഠം-വളരെക്കാലം സന്യാസികളുടെ താമസ സ്ഥലമായിരുന്നു ഇത്.സമൂഹപ്രാര്‍ഥനാരംഗം,ഗുരുദേവന്‍ സന്ദര്‍ശനത്തിന് വരുമ്പോള്‍ ഇരുന്നിട്ടുള്ളിടം.പല ചരിത്ര സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുള്ള പാവന രംഗം.ഇത് എഴുതിയിട്ടുള്ള ആളിന് നേരിട്ടരിവുള്ള കാര്യങ്ങളാണ് ഇതൊക്കയും.
കാഞ്ചിപുരം ആത്മാനന്ദ സ്വാമികള്‍ എന്ന് ഒടുവില്‍ പ്രസിദ്ധനായ ശ്രീ.വി.കെ ഗുരുക്കള്‍ എന്ന പ്രധാന അദ്ധ്യാപകന്‍.സുപ്രസിദ്ധ വാഗ്മി സത്യവൃത സ്വാമികള്‍ മുതലായ മഹാന്മാരുടെ സ്ഥിരവാസസ്ഥാപനം,ഗുരുദേവ ഗൃഹസ്ഥ ശിഷ്യന്മാരായ നേതാക്കളുടെ വിശ്രമ സ്ഥലം ഇങ്ങനെ പോകുന്നു അതിന്റെ പൂര്‍വ്വചരിത്രം.
ആദിശങ്കരാചാര്യരുടെ ജന്മസ്ഥലം,ആയിരമാണ്ടുകളായി പലമഹാ ക്ഷേത്രങ്ങള്‍ക്കും ആരാധകര്‍ക്കും പവിത്രത നല്‍കുക-ഇവകൊണ്ട് ചരിത്രപ്രസിദ്ധമായ പെരിയാറിന്‍റെ തീരത്തുള്ള അദ്വൈതാശ്രമം ആ ഋഷീശ്വരന്റെ ലോകോധാരണകൃത്യങ്ങളില്‍ ഏറ്റവും മുഖ്യമായ മഹാ സന്ദേശങ്ങള്‍ക്കുള്ള ആലോചനാ രംഗം: പക്വമായ "കനി"എന്നപോലെ മാനുഷികമൂല്യം അതിന്‍റെ പരമ കാഷ്ഠതയില്‍ എത്തിവന്ന നിലയിലുള്ള മഹാഗുരുവിന്‍റെ അന്നത്തെ ആവാസസ്ഥലം;തേന്മാവ് ,അശോകം,ചെമ്പകം,അരളി,ഇലഞ്ഞി മുതലായ ചെറുതും വലുതുമായ വൃക്ഷവൃന്ദങ്ങളാലും പുഷ്പസമൃദ്ധമായ അനവധി ചെടികള്‍കൊണ്ടും പരിസേവ്യമായ പരിസരത്തോടുകൂടിയ പവിത്രസ്ഥലം.ഇങ്ങനെ വാഗ്വിലാസങ്ങളെ എല്ലാപ്രകാരത്തിലും അതിലംഘിക്കുന്ന അവസ്ഥാമാഹത്മ്യത്തോട്‌കൂടിയ ആശ്രമവും സംസ്കൃത സ്കൂളുകളും ഏതാണ്ട് ഏകകാലത്ത് സ്ഥാപിച്ചവയാണ്.ആശ്രമം നില്‍ക്കുന്ന സ്കൂളി നോട് ചേര്‍ന്ന് വിസ്തൃതമായ പറമ്പുകളും ഒട്ടകലെ മൈനാകം പോലെ വിസ്താറാം വരുന്ന വാല്മീകികുന്ന് എന്ന് പേരുള്ള ഭൂസ്വത്തുക്കളും കുറെ നെല്‍പ്പാടങ്ങളും ഇതിന് അനുബന്ധായിട്ടുണ്ടായിരുന്നു.
അദ്വൈതാശ്രമത്തിന്റെ സ്ഥാപനത്തോട്‌കൂടി അദ്വൈത തത്ത്വം ജനമധ്യത്തില്‍ പരന്നുതുടങ്ങി.ഋഷീശ്വരന്മാരുടെ ചിരന്തനചിന്തയുടെ ഫലമായി വെളിപ്പെട്ട അദ്വൈതം - സകല ചരാചരവസ്തുക്കളും ഒരേഒരു ശക്തിയുടെ പ്രതിഫലനമാണെന്നും ആ ശക്തിവിശേഷം തന്നെയാണ് പ്രപഞ്ചമായി പ്രതിഭാസിക്കുന്നത് എന്നും അന്യമായി ഒരു ശക്തി വേറെ ഇല്ലന്നുമുള്ള അറിവ്തന്നെ ഗുരുദേവന്‍ പ്രായോഗികമായ നാനാമാര്‍ഗ്ഗങ്ങളിലും പ്രത്യക്ഷപ്പെടുത്തി തുടങ്ങി.ശരിയായ ആത്മബോധം ജനങ്ങളില്‍ വരുത്തുന്നതിന് അനേകം പ്രഭാഷണങ്ങള്‍ അവിടുന്ന് നിര്‍വ്വഹിച്ചുവരുന്നു.പണ്ഡിതന്‍മാരും സാധാരണക്കാരുമായ ജനങ്ങള്‍ അത് എത്ര ചെറിയ ജനക്കൂട്ടവും ആകട്ടെ അവരോട് അദ്വൈതത്തെ പറ്റി പ്രദിപാദിക്കുക അക്കാലം മുതല്‍ ഒരു പതിവ് കാര്യമായി നടന്നു.സഗുണോപാസനകളേയും വേര്‍തിരിച്ച് സ്വീകാര്യമായത്‌ നിര്‍ദേശിക്കുക,വെറും വിഗ്രഹാരാധനയില്‍ നിന്നും ഉയര്‍ന്ന് "ഒരു ദൈവം" എന്ന മൌലികസിദ്ധാന്തത്തെകുറിച്ചുള്ള പ്രതിപാദനങ്ങള്‍ നിത്യം എന്നുപോലെ നടത്തും.അദ്വൈതാശ്രമസ്ഥാപനത്തിന് ശേഷം ഗുരുദേവന്‍ ഒരുകൊല്ലത്തോളം കാലം ആലുവാ ആശ്രമത്തില്‍ "ഇരിക്കുകയും" നിത്യേനയുള്ള പ്രഭാഷണങ്ങള്‍ വഴി അദ്വൈത തത്ത്വം അനേകായിരം ജനങ്ങളെ ഗ്രഹിപ്പിക്കുന്നതിനു ശ്രമിക്കുകയും ചെയ്തു.
https://www.facebook.com/sreenarayana.gurudevan.77/posts/1629072107352902?fref=nf