Saturday, 3 October 2015

ആലുവ അദ്വൈതാശ്രമം സംസ്കൃത സ്കൂള്‍

1091 ചിങ്ങം 7 ആം തീയതി ഉത്ഘാടനം ചെയ്തു.ബഹുവിധ ശ്രമങ്ങളുടെയും യാതനകളുടെയും ഫല സമൂഹം രൂപം പൂണ്ട് വിദ്യാമന്ദിരം-സ്കൂള്‍ കെട്ടിടം-നദീ തീരത്തുള്ള ആശ്രമത്തില്‍ നിന്നും ഒന്നുരണ്ട് ഫര്‍ലോങ്ങ് തെക്ക് കിഴക്ക് റോഡുഅരികിലാണ്.സ്കൂളില്‍ നിന്നും ആലുവ റെയില്‍വേ സ്റ്റേഷനിലേക്ക് രണ്ടു ഫര്‍ലോന്ഗ് ദൂരം വരും.സ്കൂളിന്റെ സമീപത്തുനിന്നും നോക്കിയാല്‍ റെയില്‍വേ സ്റ്റേഷന്‍ കാണാം."എല്‍" എന്ന ഇംഗ്ലിഷ് അക്ഷരത്തിന്റെ രൂപത്തിലാണ് സ്കൂള്‍ കെട്ടിടം.മദ്ധ്യഭാഗത്ത് ഉയര്‍ന്ന ഒരു രണ്ടുനില കെട്ടിടത്തിന്‍റെ സ്വഭാവത്തില്‍ മേല്‍ഭാഗം നിര്‍മ്മിച്ചിരിക്കുന്നു.അതിനിടയില്‍ ഗതാഗത സ്ഥലം.ഗേറ്റ് വേ .ഇവയ്ക്ക് ഉയരെയുള്ള ഭാഗത്ത്‌ രണ്ടു മുറിയും മുറിയില്‍ പോകാന്‍ ഗോവണിയുമുണ്ട്.ഒരു മുറി സ്കൂളിന്റെ പ്രധാന അദ്ധ്യാപകന്റെ താമസത്തിനും മറ്റേത് ഗുരുദേവന് വിശ്രമിക്കുവനുള്ളതുമാകുന്നു.സ്കൂളിന്റെ വലതുഭാഗം ബോര്‍ഡിംഗ് കെട്ടിടവും ഇടതു ഭാഗം സ്കൂള്‍ ഹാളും,സ്കൂള്‍ ഹാള്‍ തുടങ്ങുന്നിടത്തും ഒരു മേല്‍ നിലയുണ്ട്‌.അതിഥികളുടെ വിശ്രമത്തിനായി.വിശാലമായ കോമ്പൌണ്ടില്‍ അതോടു അനുബന്ധിച്ച് ഒരു കിണറും,അങ്ങകലെ പാചകശാലയ്ക്ക് സമീപം മറ്റൊരു കിണറും ഉണ്ട്.ഇതിനെല്ലാം അപ്പുറം അകലെ വിസര്‍ജ്ജന സൌകര്യങ്ങള്‍,ഇവയ്ക്ക് എല്ലാം ഇടയില്‍ ഒരു കൃഷിസ്ഥലവുമുണ്ട്.സസ്യങ്ങള്‍ കൃഷിചെയ്തുണ്ടാക്കുന്നിടം,വൈദിക മഠം ,അതിനടുത്തായി ബോര്‍ഡിങ്ങ്.ഗുരുദേവന്‍ മലബാര്‍ ദീനമായി കിടന്ന കെട്ടിടം.ആദ്യത്തെ സ്ഥാപനമാണല്ലോ വൈദിക മഠം-വളരെക്കാലം സന്യാസികളുടെ താമസ സ്ഥലമായിരുന്നു ഇത്.സമൂഹപ്രാര്‍ഥനാരംഗം,ഗുരുദേവന്‍ സന്ദര്‍ശനത്തിന് വരുമ്പോള്‍ ഇരുന്നിട്ടുള്ളിടം.പല ചരിത്ര സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുള്ള പാവന രംഗം.ഇത് എഴുതിയിട്ടുള്ള ആളിന് നേരിട്ടരിവുള്ള കാര്യങ്ങളാണ് ഇതൊക്കയും.
കാഞ്ചിപുരം ആത്മാനന്ദ സ്വാമികള്‍ എന്ന് ഒടുവില്‍ പ്രസിദ്ധനായ ശ്രീ.വി.കെ ഗുരുക്കള്‍ എന്ന പ്രധാന അദ്ധ്യാപകന്‍.സുപ്രസിദ്ധ വാഗ്മി സത്യവൃത സ്വാമികള്‍ മുതലായ മഹാന്മാരുടെ സ്ഥിരവാസസ്ഥാപനം,ഗുരുദേവ ഗൃഹസ്ഥ ശിഷ്യന്മാരായ നേതാക്കളുടെ വിശ്രമ സ്ഥലം ഇങ്ങനെ പോകുന്നു അതിന്റെ പൂര്‍വ്വചരിത്രം.
ആദിശങ്കരാചാര്യരുടെ ജന്മസ്ഥലം,ആയിരമാണ്ടുകളായി പലമഹാ ക്ഷേത്രങ്ങള്‍ക്കും ആരാധകര്‍ക്കും പവിത്രത നല്‍കുക-ഇവകൊണ്ട് ചരിത്രപ്രസിദ്ധമായ പെരിയാറിന്‍റെ തീരത്തുള്ള അദ്വൈതാശ്രമം ആ ഋഷീശ്വരന്റെ ലോകോധാരണകൃത്യങ്ങളില്‍ ഏറ്റവും മുഖ്യമായ മഹാ സന്ദേശങ്ങള്‍ക്കുള്ള ആലോചനാ രംഗം: പക്വമായ "കനി"എന്നപോലെ മാനുഷികമൂല്യം അതിന്‍റെ പരമ കാഷ്ഠതയില്‍ എത്തിവന്ന നിലയിലുള്ള മഹാഗുരുവിന്‍റെ അന്നത്തെ ആവാസസ്ഥലം;തേന്മാവ് ,അശോകം,ചെമ്പകം,അരളി,ഇലഞ്ഞി മുതലായ ചെറുതും വലുതുമായ വൃക്ഷവൃന്ദങ്ങളാലും പുഷ്പസമൃദ്ധമായ അനവധി ചെടികള്‍കൊണ്ടും പരിസേവ്യമായ പരിസരത്തോടുകൂടിയ പവിത്രസ്ഥലം.ഇങ്ങനെ വാഗ്വിലാസങ്ങളെ എല്ലാപ്രകാരത്തിലും അതിലംഘിക്കുന്ന അവസ്ഥാമാഹത്മ്യത്തോട്‌കൂടിയ ആശ്രമവും സംസ്കൃത സ്കൂളുകളും ഏതാണ്ട് ഏകകാലത്ത് സ്ഥാപിച്ചവയാണ്.ആശ്രമം നില്‍ക്കുന്ന സ്കൂളി നോട് ചേര്‍ന്ന് വിസ്തൃതമായ പറമ്പുകളും ഒട്ടകലെ മൈനാകം പോലെ വിസ്താറാം വരുന്ന വാല്മീകികുന്ന് എന്ന് പേരുള്ള ഭൂസ്വത്തുക്കളും കുറെ നെല്‍പ്പാടങ്ങളും ഇതിന് അനുബന്ധായിട്ടുണ്ടായിരുന്നു.
അദ്വൈതാശ്രമത്തിന്റെ സ്ഥാപനത്തോട്‌കൂടി അദ്വൈത തത്ത്വം ജനമധ്യത്തില്‍ പരന്നുതുടങ്ങി.ഋഷീശ്വരന്മാരുടെ ചിരന്തനചിന്തയുടെ ഫലമായി വെളിപ്പെട്ട അദ്വൈതം - സകല ചരാചരവസ്തുക്കളും ഒരേഒരു ശക്തിയുടെ പ്രതിഫലനമാണെന്നും ആ ശക്തിവിശേഷം തന്നെയാണ് പ്രപഞ്ചമായി പ്രതിഭാസിക്കുന്നത് എന്നും അന്യമായി ഒരു ശക്തി വേറെ ഇല്ലന്നുമുള്ള അറിവ്തന്നെ ഗുരുദേവന്‍ പ്രായോഗികമായ നാനാമാര്‍ഗ്ഗങ്ങളിലും പ്രത്യക്ഷപ്പെടുത്തി തുടങ്ങി.ശരിയായ ആത്മബോധം ജനങ്ങളില്‍ വരുത്തുന്നതിന് അനേകം പ്രഭാഷണങ്ങള്‍ അവിടുന്ന് നിര്‍വ്വഹിച്ചുവരുന്നു.പണ്ഡിതന്‍മാരും സാധാരണക്കാരുമായ ജനങ്ങള്‍ അത് എത്ര ചെറിയ ജനക്കൂട്ടവും ആകട്ടെ അവരോട് അദ്വൈതത്തെ പറ്റി പ്രദിപാദിക്കുക അക്കാലം മുതല്‍ ഒരു പതിവ് കാര്യമായി നടന്നു.സഗുണോപാസനകളേയും വേര്‍തിരിച്ച് സ്വീകാര്യമായത്‌ നിര്‍ദേശിക്കുക,വെറും വിഗ്രഹാരാധനയില്‍ നിന്നും ഉയര്‍ന്ന് "ഒരു ദൈവം" എന്ന മൌലികസിദ്ധാന്തത്തെകുറിച്ചുള്ള പ്രതിപാദനങ്ങള്‍ നിത്യം എന്നുപോലെ നടത്തും.അദ്വൈതാശ്രമസ്ഥാപനത്തിന് ശേഷം ഗുരുദേവന്‍ ഒരുകൊല്ലത്തോളം കാലം ആലുവാ ആശ്രമത്തില്‍ "ഇരിക്കുകയും" നിത്യേനയുള്ള പ്രഭാഷണങ്ങള്‍ വഴി അദ്വൈത തത്ത്വം അനേകായിരം ജനങ്ങളെ ഗ്രഹിപ്പിക്കുന്നതിനു ശ്രമിക്കുകയും ചെയ്തു.
https://www.facebook.com/sreenarayana.gurudevan.77/posts/1629072107352902?fref=nf

0 comments:

Post a Comment