SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Friday 15 November 2019

ശ്രീ നാരായണ ഗുരു നമ്മോട് ആവശ്യപ്പെടുന്നത് മതനിരപേക്ഷതക്കായുള്ള സാംസ്‌കാരിക പ്രതിരോധങ്ങള്‍

രാജ്യത്തിന്റെ മതനിരപേക്ഷതക്കും ബഹുസ്വരതക്കുമെതിരെ ഭീഷണിയുയര്‍ന്നിരിക്കുന്ന അത്യന്തം ഗുരുതരമായ ദേശീയ രാഷ്ട്രീയ സാഹചര്യത്തിലാണ് നാം.ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ഹിന്ദുത്വവാദവും കോര്‍പറേറ്റ് മൂലധനവും ചേര്‍ന്ന് രാജ്യത്തിന്റെ മതനിരപേക്ഷതക്കും ജനാധിപത്യത്തിനും വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്.

ന്യൂനപക്ഷങ്ങളെയെന്നപോലെ രാജ്യമെമ്പാടും ദളിത് ജനസമൂഹങ്ങളെയും ഹിന്ദുത്വവാദികള്‍ വേട്ടയാടുന്നു. ഗുജറാത്തില്‍ ഉന സംഭവത്തെ തുടര്‍ന്ന് ഹിന്ദുത്വവാദികളുടെ പശുരാഷ്ട്രീയം സംഘപരിവാറിനെ തിരിച്ചുകുത്തിത്തുടങ്ങിയിരിക്കുകയാണ്. നൂറ്റാണ്ടുകളായി തങ്ങള്‍ അനുഭവിക്കുന്ന ജാതിമര്‍ദനത്തിനെതിരെ രാജ്യമെമ്പാടും ദളിത് ജനസമൂഹങ്ങളുടെ പ്രതിഷേധം അലയടിച്ചുയരുകയും ചെയ്യുന്നു.

കൊളോണിയല്‍ പണ്ഡിത കേന്ദ്രങ്ങള്‍ ദൃഢീകരിച്ചെടുത്ത ചാതുര്‍വര്‍ണ്യാധിഷ്ഠിത ജാതിവ്യവസ്ഥയാണ് ഹിന്ദുത്വവാദികളുടെ പ്രത്യയശാസ്ത്രം തന്നെ. ബ്രാഹ്മണാധിപത്യവും സഹസ്രാബ്ദങ്ങളിലൂടെ അതിവിടെ ഊട്ടിവളര്‍ത്തിയ ജാതി ഉച്ചനീചത്വങ്ങളും വിവേചനങ്ങളും അവസാനിപ്പിക്കാതെ അധഃസ്ഥിത ജനസമൂഹങ്ങള്‍ക്ക് സ്വതന്ത്ര പൗരന്മാരായി ജിവിക്കാനാകില്ല. ഈ തിരിച്ചറിവാണ് നമ്മുടെ നവോത്ഥാന പ്രസ്ഥാനങ്ങളെയാകെ ജാതിവ്യവസ്ഥക്കെതിരായ പോരാട്ടങ്ങളിലേക്ക് എത്തിച്ചത്. ജാതിമത ഭേദങ്ങളില്ലാത്ത ഒരു സംസ്‌കാരത്തെയാണ് ശ്രീനാരായണഗുരു ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത്.

1897ലാണ് സ്വാമി വിവേകാനന്ദന്‍ സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്ന ജാതിവ്യവസ്ഥ കേരളത്തെ ഭ്രാന്താലയമാക്കിയിരിക്കുന്നുവെന്ന് നിരീക്ഷിച്ചത്. ബ്രാഹ്മണാധിപത്യത്തിന്റെ അടിത്തറയെ പിടിച്ചുകുലുക്കിയ സ്വാമിവിവേകാനന്ദന്റെ പ്രസംഗവും അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം ഡോ.പല്‍പ്പു മുന്‍കൈയെടുത്ത് രൂപവത്കരിച്ച എസ് എന്‍ ഡി പി യോഗവും കേരള നവോത്ഥാനത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചു.

1916 ജൂണ്‍ മാസത്തിലാണ് നാരായണഗുരു ആലുവ അദൈ്വതാശ്രമത്തില്‍ നിന്ന് ‘നമുക്ക് ജാതിയില്ല’ എന്ന വിളംബരം പ്രഖ്യാപിച്ചത്. ചാതുര്‍വര്‍ണ്യാധിഷ്ഠിത ജാതിജന്മിത്വ വ്യവസ്ഥ സൃഷ്ടിച്ച മനുഷ്യത്വരഹിതമായ സാമൂഹിക ബന്ധങ്ങള്‍ക്കെതിരായ പരിവര്‍ത്തനോന്മുഖ നീതിബോധമാണ് എസ് എന്‍ ഡി പി യോഗം മുന്നോട്ടുവെച്ചത്. അയ്യാവൈകുണ്ഠന്റെ സമതാസമാജവും ശ്രീനാരായണഗുരുവിന്റെ എസ് എന്‍ ഡി പിയും അയ്യങ്കാളിയുടെ സാധുജന പരിപാലന സംഘവും സവര്‍ണാധികാരം സൃഷ്ടിച്ച ജാതി ഉച്ചനീചത്വങ്ങളില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള സാമൂഹിക മുന്നേറ്റങ്ങള്‍ക്കാണ് തിരികൊളുത്തിയത്.

ജാതി രാക്ഷസന്റെ ക്രൂര താണ്ഡവങ്ങളില്‍ സാമൂഹിക ജീവിതമാകെ ദുരന്തപൂരിതമായിത്തീര്‍ന്ന ഒരു ചരിത്ര സന്ധിയിലാണ് ഈ നവോത്ഥാന പ്രസ്ഥാനങ്ങളെല്ലാം ഉയര്‍ന്നുവന്നത്. ശ്രീനാരായണ പ്രസ്ഥാനത്തിന്റെ തുടര്‍ച്ചക്കാരെന്ന് അവകാശപ്പെടുന്നവര്‍ ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയ മുന്നണിയിലേക്ക് ചേക്കേറിയിരിക്കുന്ന സവിശേഷമായ കേരളീയ സാഹചര്യം ജാതിയില്ലാ വിളംബര സന്ദേശത്തിന്റെ പ്രസക്തി സമകാലീനവും വര്‍ധിതവുമാക്കിയ ഒരു സാഹചര്യത്തിലാണ് ഈ ശ്രീയെ നാരായണ ജയന്തി കടന്നു വന്നത് എന്നതും ശ്രദ്ധേയമാണ്.

തൊഴിലുകളുടെ അടിസ്ഥാനത്തിലുള്ള വിഭജനങ്ങളെയാണ് വൈദിക മേധാവികള്‍ ചാതുര്‍വര്‍ണ്യാധിഷ്ഠിത ജാതിവ്യവസ്ഥയായി രൂപാന്തരപ്പെടുത്തിയത്. സംഘകൃതികളിലൊന്നും ജാതിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്ല. സംഘകാല കൃതിയായ പുറനാനൂറില്‍ പരാമര്‍ശിക്കപ്പെടുന്ന പാണനും പറയനുമെല്ലാം ഉയര്‍ന്ന സാമൂഹികസ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നവരാണ്. സംഘകാലത്തിനു ശേഷമാണല്ലോ പരദേശ ബ്രാഹ്മണര്‍ കേരളത്തിലേക്ക് കുടിയേറ്റമാരംഭിച്ചതും സാമൂഹിക ജീവിതത്തില്‍ അധീശത്വമുറപ്പിച്ചതും.

ബ്രാഹ്മണ മേധാവിത്വത്തിന്റെ ഹിംസാത്മകതക്കെതിരെ കലാപമുയര്‍ത്തിയ ബുദ്ധ, ജൈന മതങ്ങളെ ഉന്മൂലനം ചെയ്തുകൊണ്ടാണ് ബ്രാഹ്മണ മേധാവിത്വം ചാതുര്‍വര്‍ണ്യത്തെ പുനരുജ്ജീവിപ്പിച്ചെടുത്തത്. എണ്ണമറ്റ ജാതികളും ഉപജാതികളുമായി അത് പിന്നീട് വികസിക്കുകയും ചെയ്തു.വൈദികസമൂഹത്തിലെ ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍ തുടങ്ങി ചതുര്‍വിധവ്യവസ്ഥയിലെ ത്രൈവര്‍ണികര്‍ ഒഴികെ ശൂദ്രരും പഞ്ചമരും ഇഹത്തിലും പരത്തിലും ഗതികിട്ടാത്ത, യാതൊരുവിധ മാനുഷിക പരിഗണനകള്‍ക്കും അര്‍ഹതയില്ലാത്തവരായിട്ടാണ് കണക്കാക്കി പോന്നത്. ബ്രാഹ്മണാധിപത്യം അടിമകളാക്കിയ അധസ്ഥിത സമൂഹങ്ങള്‍ തങ്ങളുടേതായ ദൈവങ്ങളെ സൃഷ്ടിച്ച് കള്ളും കോഴിച്ചോരയും നിവേദിച്ചും നികൃഷ്ടമായ അയിത്തവും ദുരാചാരങ്ങളും ഏറ്റുവാങ്ങിയും ജീവിച്ചുപോന്നു.

ബ്രാഹ്മണരില്‍ നിന്ന് അകലം പാലിക്കേണ്ട നായന്മാരില്‍ നിന്ന് ഈഴവര്‍ 64 അടി അകലെ നില്‍ക്കണമായിരുന്നു. ഈഴവരില്‍ നിന്നും പുലയര്‍ 100 അടി അകലെ നില്‍ക്കണം. ജാതികള്‍ക്കിടയില്‍ പോലും അസ്പൃശ്യതയും പരസ്പരം സമ്പര്‍ക്കം അനുവദിക്കാത്ത അയിത്താചാരങ്ങളുമായിരുന്നു.

ഹിന്ദുമതത്തിലെ വൃത്തികെട്ട ഈ ജാതിവ്യവസ്ഥയുടെ ഉന്മൂലനം തന്നെയായിരുന്നു ശ്രീനാരായണന്‍ മുതല്‍ അംബേദ്കര്‍ വരെയുള്ള നവോത്ഥാന-ദേശീയ നേതാക്കള്‍ ലക്ഷ്യംവെച്ചത്. നാരായണഗുരു ജാതിരഹിത സമൂഹം ലക്ഷ്യംവെച്ചാണ് ചാതുര്‍വര്‍ണ്യം സൃഷ്ടിച്ച അയിത്തത്തിനും ജാതി ഉച്ചനീചത്വങ്ങള്‍ക്കുമെതിരെ പോരാടിയതെന്ന് സൂചിപ്പിച്ചല്ലോ. എന്നാല്‍ പില്‍ക്കാലത്ത് എസ് എന്‍ ഡി പി യോഗം, നേതൃത്വത്തില്‍ പിടിമുറുക്കിയ സമ്പന്ന വിഭാഗങ്ങളില്‍ ജാത്യാഭിമാനം കുത്തിവെച്ചു. ഗുരുവിനെ ഒരു പ്രതേ്യക ജാതിയുടെ പ്രതിനിധാനമായി അവതരിപ്പിക്കാനുള്ള ചിലരുടെ താത്പര്യം പ്രകടമായതോടെയാണ് ചരിത്രപ്രസിദ്ധമായ ‘ജാതിയില്ലാ വിളംബരം’ ഗുരു പുറപ്പെടുവിക്കുന്നത്.

വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തിലും പ്രതേ്യകിച്ച് കേരളീയ സാഹചര്യത്തിലും ജാതിയില്ലാ വിളംബര സന്ദേശം വളരെ പ്രസക്തമായിരിക്കുന്ന സന്ദര്‍ഭമാണിത്. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിതെന്ന ഗുരുവിന്റെ പ്രഖ്യാപനം ആധുനിക കേരള നിര്‍മിതിക്ക് സഹായിച്ച മഹാ സന്ദേശമാണ്.

രാജ്യത്തിന്റെ സ്വാശ്രയത്വവും പരമാധികാരവും ഒരു രാഷ്ട്രമെന്ന നിലക്ക് ഇന്ത്യയിലെ ബഹുമത വിശ്വാസികളായ ജനങ്ങളെ ഒന്നിപ്പിച്ചുനിര്‍ത്തുന്ന മതനിരപേക്ഷതയും തകര്‍ക്കാനുള്ള നീക്കങ്ങളാണ് മനുവാദികൾ ആരംഭിച്ചിരിക്കുന്നത്.

മനുവാദികൾ സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിനും ജനങ്ങളുടെ സമാധാനപരവും സൗഹൃദപൂര്‍ണവുമായ ജീവിതത്തിനും നേരെ നിരന്തരമായി കടന്നാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. പശുഹത്യയുടെ പേരില്‍ മനുഷ്യരെ തുടര്‍ച്ചയായി കൊലചെയ്യുന്ന മനുവാദികൾ ന്യൂനപക്ഷങ്ങളെയെന്നപോലെ ദളിത് സമൂഹങ്ങളെയും വേട്ടയാടുകയാണ്. ഗുജറാത്തിലെ ഉന സംഭവം രാജ്യവ്യാപകമായ ദളിത് മുന്നേറ്റങ്ങള്‍ക്ക്, സവര്‍ണജാതി വ്യവസ്ഥക്കെതിരായ അധഃസ്ഥിത പോരാട്ടങ്ങള്‍ക്ക് തീകൊളുത്തിയിരിക്കുകയാണല്ലോ?
ദളിതരെയും സ്ത്രീകളെയും നീച ജന്മങ്ങളായും ഇഹത്തിലും പരത്തിലും രക്ഷയില്ലാത്തവരായും ചിത്രീകരിച്ച് സഹസ്രാബ്ദങ്ങളായി അധഃസ്ഥിത സമൂഹങ്ങളെ വേട്ടയാടുന്ന ചാതുര്‍വര്‍ണ്യ മൂല്യങ്ങളെ കുഴിച്ചുമൂടാനുള്ള ആഹ്വാനമാണ് ഗുരുവിന്റെ ജാതിയില്ലാ വിളംബരത്തിന്റെസന്ദേശമെന്ന്അതിന്റെ ശതാബ്ദി ആഘോഷിക്കുന്ന ഈ സന്ദർഭത്തിൽ നടക്കുന്ന അദ്ദേഹത്തിൻറെ ജന്മദിനാഘോഷ വേളയിലെങ്കിലും നാം തിരിച്ചറിയണം.

സംസ്‌കൃത പാരമ്പര്യത്തെയും വരേണ്യമൂല്യങ്ങളെയും വെല്ലുവിളിച്ചവരാണ് കേരളത്തെ ജനാധിപത്യവത്കരണത്തിന്റെ വഴികളിലേക്ക് നയിച്ചത്.

സംസ്‌കൃത യാഗവിധിപ്രകാരമുള്ള വിഗ്രഹപ്രതിഷ്ഠയെ നിരാകരിച്ച ശ്രീനാരായണന്റെ ഇടപെടലുകൾ ബ്രാഹ്മണരുടെ ജ്ഞാനാധികാരത്തെയും അതിലധിഷ്ഠിതമായ ജാതിവ്യവസ്ഥയെയും ചോദ്യം ചെയ്ത ഉജ്ജ്വലമായ നവോത്ഥാന യത്‌നങ്ങളായിരുന്നു. ജാതിവത്കരണത്തിനും വര്‍ഗീയവത്കരണത്തിനുമെതിരായ ബൃഹത്തായൊരു ബഹുജനപ്രതിരോധം തന്നെ അനിവാര്യമായിരിക്കുകയാണ്. മതനിരപേക്ഷതക്കും ജാതിരഹിത സമൂഹത്തിനും വേണ്ടിയുള്ള സാംസ്‌കാരിക പ്രതിരോധങ്ങള്‍ സുഭദ്രമായ നാളേക്ക് വേണ്ടിയുള്ള ജാഗ്രത്തായ ഇടപെടലാണ്.അതാണ് ശ്രീ നാരായണ ഗുരു നമ്മിൽ നിന്നും ആഗ്രഹിക്കുന്നത്.

അദ്വൈത ജ്ഞാനിയായ ഭഗവാന് ശ്രീ നാരായണ ഗുരുദേവന് ക്ഷേത്ര പ്രതിഷ്ഠകള് നടത്തിയത് എന്തിന് ?

മനുഷ്യനെ തെറ്റായ മാര്‍ഗത്തിലേക്ക് എല്ലായ്പോഴും നയിക്കുന്നത് അവന്റെ അഞ്ച്‌ ഇന്ദ്രിയങ്ങളാണ് എന്നതും, ഇന്ദ്രിയ വിഷയങ്ങളെ മനസ്സും, ബുദ്ധിയും സദാ പിന്തുടരുന്നു എന്നതും തര്‍ക്കമില്ലാത്ത വസ്തുതയാണ്.


നിങ്ങള്‍ കുറച്ച് "സാധാരണക്കാരായ" സുഹൃത്തുക്കളോട് കൂടിയിരിക്കുന്ന സമയത്ത് ഒരു ആത്മീയ വിഷയം എടുത്ത്, അതിനെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങുക. ഉടനെ തന്നെ വിമര്‍ശനങ്ങള്‍ വരുന്നത് കാണാം, "വേറെ ഒന്നും പറയാന്‍ ഇല്ലേ" എന്നും മറ്റുമായി. ഒരു പക്ഷെ നിങ്ങളെ "ഭ്രാന്തന്‍" എന്ന് തന്നെ വിളിച്ചുകൂട എന്നില്ല. അതെ സമയം  ഒരു സ്ത്രീയെ കുറിച്ചോ, അങ്ങിനെ ഉള്ള വിഷയങ്ങളെ കുറിച്ചോ സംസാരിക്കാന്‍ തുടങ്ങി എന്ന് കരുതുക, അഞ്ചു വയസ്സുള്ള ചെറിയ കുട്ടി മുതല്‍ നൂറു വയസ്സായ അപ്പൂപ്പനോ അമ്മൂമ്മയോ പോലും കാതും കൂര്‍പ്പിച്ചു വരുന്നത് കാണാം, കൂടാതെ ഒരുപാട് "comments" ഉം "like" ഉം അവരില്‍ നിന്ന് കിട്ടുകയും ചെയ്യും. പരിമിതി മൂലം ഒരു ചെറിയ ഉദാഹരണം പറഞ്ഞു എന്ന് മാത്രം. മനുഷ്യന്റെ ചെവി എന്ന ഇന്ദ്രിയം അവനെ നരകത്തിലേക്ക് നയിക്കുന്ന ഒരു ഉദാഹരണം ആണ് ഈ പറഞ്ഞത്. ഇതുപോലെ ഓരോ ഇന്ദ്രിയത്തിനും പൈശാചിക വിഷയങ്ങളിലേക്ക് അടുക്കുവാനുള്ള വാസന, സാത്വിക വിഷയങ്ങളെ അപേക്ഷിച്ച് എപ്പോഴും വളരെ കൂടുതലാണ്.


ഒളിമുതലാം പഴമഞ്ചുമുണ്ട് നാറും

നളികയിലേറി നയേന മാറിയാടും

കിളികളെയഞ്ചു മരിഞ്ഞു കീഴ്മറിക്കും

വെളിവുരുവേന്തി അകം വിളങ്ങിടെണം


എന്ന് ഭഗവാന്‍ ശ്രീ നാരായണ ഗുരു നമ്മോടു പറഞ്ഞതിന്റെ സാരം ഇത് തന്നെ ആണ് എന്ന് ഏവര്‍ക്കും അറിയാമല്ലോ..!


കണ്ണ്, മൂക്ക്, നാക്ക്, ചെവി, ത്വക്ക് എന്നിവയാണ് മനുഷ്യന്റെ അഞ്ച്‌ ഇന്ദ്രിയങ്ങള്‍. വെറും സാധാരണക്കാര്‍ ആയ ജനങ്ങളുടെ ഈ പറഞ്ഞ ഇന്ദ്രിയങ്ങളെ വളരെ പെട്ടെന്ന് തന്നെ, സാത്വിക മാര്‍ഗത്തിലേക്ക് നയിക്കുവാനുള്ള ശാശ്ത്രീയമായ ഒരേ ഒരു മാര്‍ഗമാണ് ക്ഷേത്ര ദര്‍ശനം.


1) ഈശ്വരന്റെ അടയാളമായ ക്ഷേത്രം, അതിലെ വിഗ്രഹം, ദീപം, എന്നിവ ദര്‍ശിക്കുന്നത് നമ്മുടെ കണ്ണുകളേയും


2) ചന്ദനം, ചന്ദനത്തിരി, കര്‍പ്പൂരം എന്നിവയുടെ സുഗന്ധം നമ്മുടെ മൂക്കിനേയും


3) പ്രസാദം, തീര്‍ത്ഥം എന്നിവ സേവിക്കുന്നതും, ഈശ്വര മന്ത്രം ജപിക്കുന്നതും നമ്മുടെ നാവിനെയും


4) ശങ്ഖനാദം, മണിനാദം, മന്ത്രധ്വനി, സോപാന സംഗീതം എന്നിവ നമ്മുടെ ചെവികളെയും


5) ചന്ദനം, ഭസ്മം എന്നിവ നെറ്റിയിലും ശരീരത്തിലും ലേപനം ചെയ്യുന്നത് നമ്മുടെ ത്വക്കിനെയും


സ്വാര്‍ത്ഥ, ലൌകിക, പൈശാചിക വിഷയങ്ങളില്‍ നിന്നും താല്‍കാലികമായി എങ്കിലും പിന്തിരിപ്പിച്ച് ഈശ്വരനില്‍ ലയിപ്പിക്കുന്നു. ഇന്ദ്രിയ വിഷയങ്ങളെ മനസ്സും ബുദ്ധിയും പിന്തുടരുന്നതിനാല്‍, കാലം ചെല്ലുമ്പോള് ആസക്തി മാറി, ഭക്തിയും വിരക്തിയും വര്‍ദ്ധിച്ച് ഇതൊന്നും കൂടാതെ തന്നെ മനസ്സ് ഈശ്വരനില്‍ എല്ലായ്പോഴും വര്‍ത്തിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുകയും, ക്ഷേത്രത്തില്‍ മാത്രം അല്ലാതെ, സര്‍വ ചരാചരങ്ങളിലും, അവസാനം സ്വയം തന്നിലും സര്‍വവ്യാപിയും, പരമാത്മാവുമായ ഈശ്വരനെ ദര്‍ശിച്ച് മനുഷ്യന്‍ മുക്തനാവുകയും ചെയ്യുന്നു.


മുകളില്‍ പറഞ്ഞതില്‍ നിന്ന് ഒരു ചോദ്യം ഉടനെ തന്നെ ഉയരാം, അതായത് വിഗ്രഹം ഈശ്വരന്‍ ആണോ, അതോ വിഗ്രഹത്തില്‍ ഈശ്വരന്‍ ഉണ്ടോ... എന്നൊക്കെ. അതിനും മറുപടി ഉണ്ട്.


നിങ്ങളുടെ അച്ഛന്റെയോ അമ്മയുടെയോ ഫോട്ടോ കാണിച്ചിട്ട് ഞാന്‍ നിങ്ങളോട് "ഇതാരാണ്" എന്ന് ചോദിച്ചാല്‍ നിങ്ങള്‍ പറയും "എന്റെ അച്ഛന്‍" അല്ലെങ്കില്‍ "എന്റെ അമ്മ" എന്ന്. അത് ശരിയാണോ ? കാരണം ഞാന്‍ നിങ്ങളെ കാണിച്ചത് ഒരു കടലാസ് കഷണം, അത് എങ്ങിനെ നിങ്ങളുടെ "അച്ഛന്‍" അല്ലെങ്കില്‍ "അമ്മ" ആകും ?


സത്യത്തില്‍ ഞാന്‍ കാണിച്ചത് കടലാസ് ആണ് എന്ന് നിങ്ങള്ക്ക് പൂര്‍ണ്ണ ബോധം ഉണ്ട്. എന്നിട്ടും അതിനെ "അച്ഛന്‍" എന്ന് പറയാന്‍ കാരണം, നിങ്ങള്‍ കടലാസില്‍ കാണുന്നത് സ്വന്തം അച്ഛനെ ആണ് എന്നത് കൊണ്ടാണ്. ഒപ്പം അറിയുകയും ചെയ്യാം, അത് അച്ഛന്‍ അല്ല എന്ന്. ഇത് തന്നെ ആണ് ഭഗവാന്‍ ശ്രീ നാരായണ ഗുരു "എല്ലാവരും ആരാധിക്കുന്നത് ഈശ്വരനെ ആണ്, ബിംബത്തെ അല്ല" എന്ന് "ബുദ്ധിമാന്മാരെന്നു സ്വയം വിശ്വസിക്കുന്ന" വിഡ്ഢികളായ യുക്തിവാദികളോട് വിളിച്ചു പറഞ്ഞത്.


ഈ സത്യം മനസ്സിലാക്കി ക്ഷേത്രദര്‍ശനം നടത്തുന്നവന് അതൊരു മഹാ അനുഭവം തന്നെ ആണ്. എന്നാല്‍ ഈ സത്യം മനസ്സിലാക്കാത്തവര്‍‍‍, പട്ടി ചന്തക്കു പോകും പോലെ ക്ഷേത്രത്തില്‍ പോകുന്നു, ആരൊക്കെയോ എന്തൊക്കെയോ ചെയ്യുന്നു... ഞാനും അത് തന്നെ ചെയ്യുന്നു. ഇനി അതായിട്ടു ഒരു കുറവ് വേണ്ട, എന്ന മട്ടില്‍..!


ഈ ശാസ്തീയമായ വസ്തുത നിങ്ങളും നിങ്ങളുടെ എല്ലാ വേണ്ടപ്പെട്ടവരോടും, സ്നേഹത്തോടെ പറഞ്ഞു കൊടുത്ത്, അവരുടെ ശ്രദ്ധയെ അന്ധവിശ്വാസത്തിന്റെയും അജ്ഞാനതിന്റെയും മാര്‍ഗ്ഗത്തില്‍ നിന്നും ഭഗവാന്‍ ശ്രീ നാരായണ ഗുരുദേവ തൃപ്പാദങ്ങളിലേക്ക് തിരിച്ചു വിടുവാന്‍ അപേക്ഷിക്കുന്നു..!

അവനവന്റെ ആത്മസുഖങ്ങള്‍

ഒരിക്കല്‍ ശിവഗിരി ആശ്രമത്തില്‍ ഗുരുദേവന്‍ ഒരു തെരുവ്നായ്ക്കുട്ടിക്ക് ഭക്ഷണം നല്‍കുകയാണ്മറ്റൊരു നായ വന്ന് അതിനെ കടിച്ചിട്ട് പോയികടിക്കാനെത്തിയ നായയെ ഗുരു ഒന്നും ചെയ്തില്ലകടികൊണ്ട നായയെ തലോടിക്കൊണ്ട് ഗുരു പറഞ്ഞു, "എന്തുചെയ്യാം അതിന്റെ സ്വഭാവം ചീത്തയായിപ്പോയി".  നായ്ക്കുട്ടിയെ കടിച്ചതിന്റെ പേരില്‍  നായയെ ഉപദ്രവിച്ചാലും അത് അടുത്ത സാഹചര്യത്തില്‍ ഇത് ആവര്‍ത്തിക്കുംകാരണംഅതിന് വിവേകമില്ലതന്റെ പ്രവൃത്തിവിലയിരുത്താനോ സ്വയംവിമര്‍ശനാത്മകമായി ചിന്തിക്കാനോ കഴിയില്ല.  മനുഷ്യര്‍ക്കിടയിലും അങ്ങനെയുളളവര്‍ ഉണ്ട്. അവരോടും ഇതേ നയമാണ് ഗുരു പുലര്‍ത്തിയിരുന്നത്അറിവില്ലാത്തവരുടെ തെറ്റുകളോട് അറിവുളളവര്‍ പൊറുക്കണം എന്ന് ഗുരു മൊഴിയുന്നുഅവരോട് വിദ്വേഷം കാട്ടാതിരിക്കുക എന്നതാണ് വിജ്ഞന്‍മാര്‍ക്ക് അവലംബിക്കാവുന്ന രീതിഇത് സമൂഹസമാധാനത്തിന് ഉതകുന്ന നയമാണ്സമൂഹത്തില്‍ ഉണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍ ആദ്യം രൂപംകൊളളുന്നത് വ്യക്തിയുടെ മനസ്സിലാണ്അതിനാല്‍ വ്യക്തിയുടെ വീക്ഷണങ്ങളിലും അടിസ്ഥാനചിന്തകളിലുമാണ് ആദ്യം പരിവര്‍ത്തനം ഉണ്ടാകേണ്ടത്അത് ബീജം നല്‍കുന്ന അച്ഛനില്‍നിന്ന് തുടങ്ങി അതേറ്റുവാങ്ങി പ്രസവിക്കുന്ന അമ്മയില്‍ എത്തി പൂര്‍ണ്ണതനേടണംഅതിനുശേഷമാണ് ഗുരുവിന് അല്ലെങ്കില്‍ ആചാര്യന് വ്യക്തിയുടെ ജീവിതത്തില്‍ ഇടപെടാന്‍ അവസരം ലഭിക്കുകസ്ത്രീവിദ്യാഭ്യാസത്തിന് ഗുരുദേവന്‍ വലിയപ്രാധാന്യം കല്പിച്ചത് ഇതിനാലാണ്ഒരു പുതിയ ജീവന് ജന്മംകൊടുക്കാന്‍ ഒരുങ്ങുമ്പോള്‍ മനുഷ്യര്‍ അറിഞ്ഞിരിക്കേണ്ടത് ജീവന്റെയും ജീവിതത്തിന്റെയും മൂല്യങ്ങളാണെന്ന് ശ്രീനാരായണധര്‍മ്മത്തില്‍ ഗുരു വ്യക്തമാക്കുന്നുണ്ട്.    "തയാ ദയിതയാ ധര്‍മ്മമാചരേന്നിയതേന്ദ്രിയ:    ധര്‍മ്മായ ജീവനം നൂനം പ്രജായൈ  ഗൃഹവ്രതം"  ഭാര്യാസഹിതനായ ഗൃഹസ്ഥാശ്രമി സല്‍പുത്രനും ധര്‍മ്മത്തിനുംവേണ്ടി പ്രിയതമയോടുകൂടി ധര്‍മ്മം നിലനിര്‍ത്തിക്കൊണ്ട് ജീവിക്കണം എന്നര്‍ത്ഥംപിതാവാകുക , അമ്മയാകുക എന്നിവ മനുഷ്യജീവിതത്തിലെ ഏറ്റവും മഹത്തരമായ സ്ഥാനങ്ങളാണ്.  സമൂഹത്തിനും മനുഷ്യരാശിക്കും ഗുണങ്ങള്‍ ചെയ്യുന്ന പുത്രനെയോ പുത്രിയേയോ കിട്ടാന്‍ മനുഷ്യന്‍ അനുഷ്ഠിക്കേണ്ട ധര്‍മ്മങ്ങള്‍ ഗുരു വ്യക്തമാക്കുന്നുണ്ട്.  ഒരു ആചാര്യന്‍ പത്ത് അദ്ധ്യാപകരേക്കാള്‍ പൂജ്യനാണെന്ന് പറയുംഇങ്ങനെയുളള നൂറ് ആചാര്യന്മാര്‍ക്കും മേലേയാണ് പിതാവിന്റെ സ്ഥാനംഗുരുസ്ഥാനത്തും പൂജനീയതയിലും ആയിരം പിതാക്കന്മാരേക്കാള്‍ ഉയര്‍ന്ന സ്ഥാനമാണ് മാതാവിന്റേത്കുഞ്ഞിനെ താലോലിച്ചും പാലൂട്ടിയും വളര്‍ത്തുമ്പോള്‍ നല്ല സംസ്കാരംകൂടി നല്‍കാന്‍ കഴിയുംവിധം വിദ്യാഭ്യാസവും മൂല്യബോധങ്ങളും മാതാവിന് ഉണ്ടാകണംകഥകളിലൂടെയും ചിത്രങ്ങളിലൂടെയും കുട്ടികളില്‍ നല്ല ശീലങ്ങള്‍ നല്‍കി വളര്‍ത്തണംശരിയായി വിദ്യാഭ്യാസം ചെയ്യിക്കണംജീവിതസാഹചര്യങ്ങള്‍ അനുകൂലമായാലും പ്രതികൂലമായാലും സമചിത്തതയോടെ നേരിടാന്‍ കഴിയുന്നവര്‍ക്കേ ലോകത്തില്‍ സമാധാനപരമായ അന്തരീക്ഷം ഉണ്ടാക്കാന്‍ കഴിയൂ എന്നതാണ് ഗുരുവിന്റെ ഇത്തരം ചിന്തകളുടെ സാമൂഹ്യവശംഇത് സന്യാസിമാര്‍ക്ക് പറഞ്ഞിട്ടുളളതാണെന്നും സാധാരണമനുഷ്യന് ക്ഷോഭിക്കാനും പ്രതികരിക്കാനും അക്രമംകാട്ടാനും ലൈസന്‍സ് ഉണ്ട് എന്നുമാണ് പൊതുവേ സമൂഹം പുലര്‍ത്തുന്ന കാഴ്ചപ്പാട്തീവ്രവാദത്തിന്റെയും മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങളുടെയും വേര് ആഴ്ന്നിരിക്കുന്നത്  ചിന്തയിലാണ്.      ലോകത്ത് ജനിച്ചത് എന്തിനാണെന്ന്  ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ എല്ലാവരും സ്വയം ചോദിക്കുന്നതാണ്താനാരാണെന്ന് തിരിച്ചറിയാനുളള അന്വേഷണം ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ എല്ലാവരും നടത്തുന്നുണ്ട്.  ചിലര്‍ക്ക് ലോകത്ത് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നുചിലര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാതെ കാലം പോകുന്നു. മറ്റുചിലര്‍  സ്വന്തംകാര്യം കഴിഞ്ഞ് ലോകകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയംകിട്ടാതെ ജീവിക്കുന്നുഎല്ലാവരും വ്യക്തമായ ലക്ഷ്യങ്ങളോടെയാണോ ഭൂമിയില്‍ എത്തുന്നത് ചോദ്യത്തിന് ഉത്തരം തേടി ഗുരുവചനങ്ങളെ ആശ്രയിച്ചാല്‍ "അതേഎന്നാണ് മറുപടിഒരു ജീവനും വ്യര്‍ത്ഥമല്ലഓരോന്നും വിലപ്പെട്ടതാണ്അതിനാല്‍  ലോകത്ത് ഒരു ജീവിയും നിസ്സാരനല്ലഅത് തിരിച്ചറിയുകയാണ് ആദ്യപടി.  ബ്രഹ്മാംശത്തിന്റെ പ്രതിബിംബമാണ് ജീവന്‍ എന്ന് ഗുരു പറയുന്നുബ്രഹ്മശക്തി സ്പന്ദിച്ച് ഉയരുന്നതാണ് സൃഷ്ടിഗുരുവിന്റെ   കാഴ്ചപ്പാട് ആത്മോപദേശശതകത്തിലും ദര്‍ശനമാലയിലുമെല്ലാം കാണാംജീവന്റെ വിലയെന്തെന്ന് ഗുരുദേവന്‍ നമ്മെപഠിപ്പിക്കുന്നുഒരു പീഡയെറുമ്പിനും വരുത്തരുതെന്നുളള നിതാന്തമായ പ്രാര്‍ത്ഥനയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരംഓരോ കാലടിവയ്ക്കുമ്പോഴും അതിനടിയില്‍ അമരുന്ന മണ്ണിനോടുപോലും ക്ഷമചോദിക്കുന്ന പൈതൃകമാണ്  ഗുരുവെന്ന നിത്യസത്യത്തില്‍ അന്തര്‍ലീനമായിരിക്കുന്നത്.      മുന്നില്‍ വരുന്ന സാഹചര്യങ്ങളാണ് മനുഷ്യന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതെന്നാണ് പൊതുവേ കരുതപ്പെടുന്നത്കുറ്റവാളികളെക്കുറിച്ച് പറയുമ്പോള്‍ നമ്മള്‍ പറയും സാഹചര്യമാണ് അയാളെ കുറ്റവാളിയാക്കിയതെന്ന്എന്തെങ്കിലും അനിഷ്ഠമായി സംഭവിച്ചാല്‍ നമ്മള്‍ പറയും എല്ലാം വിധിയാണെന്ന്പിതാവിനെ പുത്രന്‍  വധിച്ചു എന്നറിഞ്ഞാല്‍ അത് കലികാലം എന്നായിരിക്കും നമ്മുടെ പ്രതികരണംനമ്മുടെ നിരീക്ഷണത്തില്‍ സാഹചര്യങ്ങളും വിധിയും കലികാലവുമാണ് കുറ്റക്കാര്‍.  എന്നാല്‍ ഇതില്‍ നിന്ന് വിരുദ്ധമാണ് ഗുരുവിന്റെ കാഴ്ചപ്പാട്സ്വന്തം ലോകം സൃഷ്ടിക്കാനും പരിവര്‍ത്തനം ചെയ്യാനും മനുഷ്യനുകഴിയുമെന്ന് ഗുരുദേവന്‍ ഉറച്ച് വിശ്വസിക്കുന്നുമുന്നില്‍ വരുന്ന സാഹചര്യങ്ങളോട് നമ്മള്‍ നടത്തുന്ന പ്രതികരണമാണ് കാര്യങ്ങളുടെ വഴിതിരിച്ചുവിടുന്നത്സാഹചര്യങ്ങളേയും അതിനോടുളള നമ്മുടെ സ്വാഭാവിക പ്രതികരണത്തിന്റെയും ഉറവിടത്തെ ഉളളില്‍തന്നെ കാണാന്‍ കഴിഞ്ഞാല്‍ മനുഷ്യന് അവന്റെ വിധിയെ നേരിടാന്‍ കഴിയുംഅതിന് ആത്മബോധം ഉണരണംപ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിലയങ്ങള്‍ പരംപൊരുളില്‍ നിന്നുണ്ടാകുന്നു എന്ന ബോധമാണ് ആത്മബോധം.  പ്രപഞ്ചത്തെപ്പറ്റിയുളള ഗുരുവിന്റെ വീക്ഷണങ്ങള്‍ സത്യപ്രകാശം ചൊരിയുന്ന അറിവാണ്അതിലൂടെ കടന്നുപോകുന്നവര്‍ക്ക് ലോകത്തിന്റെ ഘടനയും സൃഷ്ടി രഹസ്യവും വെളിപ്പെടുംലോകത്തെക്കുറിച്ച് ധാരണയുണ്ടെങ്കില്‍ പിന്നെ ലോകവ്യവസ്ഥയില്‍ ഉളവാകുന്ന സാഹചര്യങ്ങളും അവയുടെ പ്രതികരണങ്ങളും എവിടെ നിന്ന് ഉണ്ടാകുന്നു എന്ന് തിരിച്ചറിയാന്‍ കഴിയുംഅത് പ്രശ്നങ്ങളെ സൃഷ്ടിപരമായി നേരിടാനുളള മാര്‍ഗം  തെളിക്കുന്നുഅതീവ കലുഷിതമായ ഒരു കാലഘട്ടത്തെ വളരെ തന്മയത്വത്തോടെ നേരിട്ടുകൊണ്ട് ഗുരു തന്നെ  ദര്‍ശനം വാസ്തവമാണെന്ന് തെളിയിച്ചുകാണിച്ചു.      ആധുനിക സമൂഹത്തില്‍ മനുഷ്യന് മെച്ചപ്പെട്ട ജീവിത സൌകര്യങ്ങള്‍ ഉണ്ട്എന്നാല്‍ സമാധാനം സ്വന്തം ഉളളില്‍ കണ്ടെത്താനാവുന്നില്ല.  സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും ആരോഗ്യപരമായി പ്രതികരിക്കാനും സാധിക്കാത്തതാണ് യുവതലമുറനേരിടുന്ന പ്രശ്നംഉളളില്‍ എല്ലാവരും അരക്ഷിരതരാണ്ചെറിയ ശകാരങ്ങളോ ചെറിയ തോല്‍വികളോ പോലും താങ്ങാന്‍ വയ്യാതെ ജീവന്‍ ഉപേക്ഷിക്കുന്നത്  അരക്ഷിതബോധംമൂലമാണ്ശാശ്വതമല്ലാത്തവയെ ആശ്രയമായിക്കരുതുന്നതാണ്  അരക്ഷിതബോധത്തിന്റെ കാരണംഅച്ഛനോടോ അമ്മയോടോ ഗുരുക്കന്മാരോടോ മമതാബന്ധം പുലര്‍ത്തുന്നില്ല എന്ന പരാതിയും പുതിയ തലമുറയെക്കുറിച്ചുണ്ട് കുഴപ്പങ്ങളുടെ വേരുകള്‍ തേടിയാല്‍ അത്  അവനെ വളര്‍ത്തിയ രക്ഷിതാക്കളുടെ ജീവിതരീതിയിലും മൂല്യബോധക്കുറവിലും തട്ടിനില്‍ക്കുന്നത് കാണാംഇത്തരം സമൂഹജീര്‍ണ്ണതയ്ക്ക് ഏറ്റവും നല്ല മരുന്ന് ഗുരുദര്‍ശനമാണ്.  എന്നാല്‍ഗുരുവിനെ അറിയുകപഠിക്കുക എന്നത് ഒരു പഴഞ്ചന്‍ ഏര്‍പ്പാടായി കാണുന്നവരാണ് ഇന്ന് അധികവുംഏത് മതത്തില്‍ വിശ്വസിച്ചാലും  മനുഷ്യത്വമുളളവനായി ജീവിക്കാന്‍ പഠിപ്പിച്ച ഗുരുവിന്റെ ദര്‍ശനത്തോളം നിത്യചൈതന്യമുളള മറ്റൊരുവിഷയവും നമ്മുടെ ലോകത്ത്  ഇനിയും ഉണ്ടായിട്ടില്ല എന്ന് തിരിച്ചറിയണംഗുരുദേവനെന്നാല്‍ വഴിയരുകില്‍ ചമ്രംപടിഞ്ഞ് ഇരിക്കുന്ന മഞ്ഞപുതച്ച വെറും പ്രതിമയല്ലെന്ന് കുട്ടികളെ പഠിപ്പിച്ച് വളര്‍ത്തണംഅതിനേക്കാള്‍ നല്ലതൊന്നും അവര്‍ക്കായി ചെയ്തുകൊടുക്കാനില്ലമക്കളെ എന്‍ജിനീയറും ഡോക്ടറും  .ടി വിദഗ്ധനുമൊക്ക ആക്കാന്‍ ശ്രമം തുടങ്ങുന്നതിനുമുമ്പ് സഹജീവികളോട് ഭേദചിന്തപുലര്‍ത്താത്ത നല്ല മനുഷ്യനായി വളരാനുളള സാഹചര്യമാണ് ഒരുക്കേണ്ടത്മനുഷ്യത്വം ഇല്ലാത്ത ഒരു ഡോക്ടറും എന്‍ജിനീയറും സമൂഹത്തിനുമാത്രമല്ല പെറ്റുവളര്‍ത്തുന്നവര്‍ക്കും ബാധ്യതയാകുംഒരു വ്യക്തി എങ്ങനെ വളര്‍ന്നാല്‍ പൂര്‍ണ്ണമനുഷ്യനാകാം എന്ന് ഗുരുദേവശിഷ്യപരമ്പരയില്‍ പ്രമുഖനായ ഗുരു നിത്യചൈതന്യയതി പറയുന്നു: "സമ്യക്കായ ദര്‍ശനങ്ങള്‍ അവന്റെ വഴിതെളിക്കുന്ന വിളക്കുകളാണ്ശരിയായ അഭിലാഷങ്ങള്‍  അയാളുടെ വഴികാട്ടിയായിരിക്കണംശരിയായവചനം തെരുവില്‍ അവന്റെ വാസസ്ഥലമാകുംഅവന്‍ നടക്കുന്നത് നേര്‍വഴി ആയിരിക്കുംകാരണം അതായിരിക്കുന്നു അവന്റെ ചര്യനേര്‍വഴിക്കു ഉപജീവനം തേടുന്നതിലൂടെയായിരിക്കും അവന് വിശ്രാന്തി ലഭിക്കുകശരിയായ പ്രയത്നങ്ങളായിരിക്കും അവന്റെ ചവിട്ടുപടികള്‍ശരിയായ ചിന്ത അവന്റെ ജീവശ്വാസംശരിയായ ധ്യാനം അവനു ശാന്തി നല്‍കുംഅത് അവന്റെ പാദമുദ്രകളെ പിന്‍പറ്റും.