Tuesday, 12 November 2019

പുണ്യ തീർത്ഥ മണ്ഡപം.

ഓം ശ്രീനാരായണ പരമഗുരവേ നമഃ
ഒരിക്കൽ സ്വാമി തൃപ്പാദങ്ങളുടെ ജീവചരിത്രം എഴുതണം എന്ന ആവശ്യത്തോട് കൂടി ശിഷ്യന്മാർ ഭഗവാനെ സമീപിച്ചപ്പോൾ അവർക്കു നൽകിയ മറുപടി ഇപ്രകാരം ആയിരുന്നു. " നമ്മുടെ ജീവചരിത്രം എഴുതിയാൽ ആളുകൾ വിശ്വസിക്കുമോ, ഇനി അവിശ്വാസികളുടെ കാലം ആണ് വരാൻ പോകുന്നത്". പക്ഷെ ഭഗവാൻ പറഞ്ഞ അവിശ്വാസികൾക്കുള്ള നേർകാഴ്ച ആണ് ചെങ്ങന്നൂർ പാറക്കൽ ഗുരുദേവ ക്ഷേത്രത്തോട് ചേർന്നുള്ള പുണ്യ തീർത്ഥ മണ്ഡപം.

ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ ദേശാടന കാലത്തു അതായതു കൊല്ലവർഷം 1090 കന്നി രണ്ടിന് പാറക്കൽ എന്ന സ്ഥലത്തു വരുകയും ദാഹശമനത്തിനായി സ്വയം ഒരു നീരുറവ സൃഷ്ടിച്ചു ദാഹം മാറ്റുകയും ചെയ്തു. ഭഗവാൻ അന്ന് സൃഷ്‌ടിച്ച നീരുറവ ഇ നിമിഷം വരെ വറ്റാതെ ഒഴുകി കൊണ്ടിരിക്കുന്നു. സ്വാമി തൃപ്പാദങ്ങൾ അന്ന് തന്നെ പറഞ്ഞിരുന്നു ഇവിടം ഒരു പുണ്യ സ്ഥലം ആയി മാറും എന്ന്. ശിവഗിരി തീർത്ഥാടന സമയങ്ങളിൽ പദയാത്ര ആയി വരുന്ന തീർത്ഥാടകൾ ഇവിടെ വിശ്രമിക്കുകയും പുണ്യ തീർത്ഥം നുകർന്നുമാണ് യാത്ര തുടരുന്നത്.
കേരളം അതിശക്തമായ ചൂടിനേയും വരൾച്ചയെയും നേരിട്ടപ്പോഴും ഭഗവാന്റെ തൃക്കൈ വിളയാടിയ പുണ്യ തീർത്ഥം ഒരു തടസവും കൂടാതെ ഒഴുകി കൊണ്ടിരുന്നു. ഇതു വഴി വരുന്ന ജനങ്ങൾ ഇ പുണ്യ തീർത്ഥത്തിൽ നിന്നും ദാഹശമനത്തിനായി വെള്ളം ശേഖരിക്കുന്ന കാഴ്ച നേരിൽ കാണാനും സാധിച്ചു. പ്രിയ തൃപ്പാദസേവകർ എപ്പോഴെങ്കിലും അവസരം ലഭിക്കുമ്പോൾ ചെങ്ങന്നൂർ പാറക്കൽ സ്ഥിതി ചെയുന്ന ഗുരുദേവ ക്ഷേത്രത്തിൽ ദർശനം നടത്തുകയും പുണ്യ തീർത്ഥം കുടിക്കുകയും ചെയ്യണം. ഏവർക്കും ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ...
Image may contain: indoor

0 comments:

Post a Comment