Tuesday 12 November 2019

ശിവഗിരി മഠത്തിലെ മഹാഗുരുപൂജ...

ശിവഗിരിമഠത്തില്‍ ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന്റെ കല്പ്പനയനുസരിച്ച് അനുഷ്ഠിച്ചുപോരുന്ന ഏറ്റവും മഹിമയാർന്ന പൂജാസംവിധാനമാണ് ഗുരുപൂജാ സമ്പ്രദായം. ശിവഗിരി ദർശിക്കുവാൻ എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ അഭീഷ്ട സിദ്ധിയ്ക്കായി പൂജ നടത്തുകയും തുടർന്ന്ഗുരുസന്നിധിയിലിരുന്ന് ഭക്ഷണം പ്രസാദമായി സ്വീകരിക്കുകയും ചെയ്യുന്നു. ഇന്നും പിൻതുടരുന്ന ഈ ഗുരുപൂജാ സമ്പ്രദായത്തില്‍ പങ്ക് കൊണ്ട് അഭീഷ്ടസിദ്ധി കൈവരിക്കുവാന്‍ ദിവസവും ആയിരക്കണക്കിനാളുകള്‍ ശിവഗിരിയില്‍ എത്തിച്ചേരാറുണ്ട്.
ശിവഗിരിയിലെ ഗുരുപൂജ സമ്പ്രദായം ഗുരുദേവൻ സശ്ശരീനായിരുന്ന കാലം മുതൽക്കേ ഉണ്ടായിരുന്ന ഒരു പുണ്യകർമമാണ്. അക്കാലത്തെ ഇന്നത്തേതുപോലെ എല്ലാദിവസവും ഗുരുപൂജ ഉണ്ടായിരുന്നില്ല .ഭക്തജനങ്ങൾ അവരുടെ ജന്മദിനത്തിനും, മറ്റെന്തെങ്കിലും വിശേഷദിവസങ്ങളിൽ കുഞ്ഞൂണ് ,വിദ്യാരംഭം, തുടങ്ങിയ അവസരങ്ങളിൽ ആയിരുന്നു ഗുരുപൂജ നടത്തിയിരുന്നത് .അന്നുഒരു ദിവസത്തെ ഗുരുപൂജ 5 രൂപയായിരുന്നു .പൂജയുടെ പ്രസാദം ഉച്ചഭക്ഷണം ആണ്. അതിനുള്ള നേരം ആകുമ്പോൾ ഉച്ചത്തിൽ മണിയടിച്ച് ഭക്തജനങ്ങളെ അറിയിക്കുകയാണ് പതിവ്'. അപ്പോൾ ഗുരുപൂജ നടത്തുന്നവരും മറ്റും ഭക്തന്മാരും ആശ്രമത്തിലെ അന്തേവാസികൾ സന്യാസിമാരും എല്ലാം ഊട്ടു പുരയിലെത്തിനിരനിരയായി ഇരിക്കുമായിരുന്നു .അതിൽഒന്നാം നിരയിലെ ഏറ്റവും ആദ്യം ഉള്ള ഒരു പീഠത്തിൽ ആദ്യത്തെ ഇലയിട്ട് ശേഷമാണ് മറ്റുള്ളവർക്ക് ഇട്ടിരുന്നത് .പിന്നിലുള്ള മറ്റൊരു പീoത്തിൽ ഗുരുദേവൻ ആസന്നമാകുമ്പോൾ സകലരും എഴുന്നേറ്റ് വണങ്ങുമായിരുന്നു.
അതിനുശേഷം എല്ലാവരും അവരവരുടെ സ്ഥാനങ്ങളിൽ ഇരിക്കുമായിരുന്നുള്ളു. അതിനുശേഷം സന്യാസിമാർ ചേർന്ന് ഒരു പ്രാർത്ഥന നടത്തും മായിരുന്നു .അപ്പോൾ അവിടമാകെ ചന്ദനത്തിരിയുടെയും കർപ്പൂരത്തിൻ്റെയും സുഗന്ധം നിറഞ്ഞു കവിയുമായിരുന്നു. പ്രാർത്ഥനയ്ക്ക് ഒടുവിൽ അന്നത്തെ വിഭവങ്ങൾ ഒന്നൊന്നായി ആദ്യം ഗുരുദേവന് മുന്നിലിട്ട ഇലയിൽ വിളമ്പുമായിരുന്നു. തുടർന്ന് മറ്റെല്ലാ ഇലകളിലും ചോറും കറികളും മുറപ്രകാരം വിളമ്പും. അങ്ങനെ തൃപ്പാദങ്ങൾക്കൊപ്പം കഴിക്കുവാനുള്ള പുണ്യ അവസരമാണ് ശിവഗിരിയിലെ ഗുരുപൂജയിലൂടെ ഭക്തജനങ്ങൾക്ക് കിട്ടിയിരുന്നത്.
ഇന്നും ശിവഗിരിയിലെ ഗുരുപൂജ ആ സങ്കൽപത്തോട് കൂടിയാണ് നടന്നു വരുന്നത് . ഗുരുപൂജ ഹാളിലെ അലങ്കരിച്ച മണ്ഡപത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള ഗുരുദേവ വിഗ്രഹത്തിനു മുന്നിൽ ഇല ഇട്ടു ഭക്ഷണം വിളമ്പി വച്ചു നിലവിളക്ക് കൊളുത്തിവച്ച് സുഗന്ധദ്രവ്യങ്ങൾ പുകച്ചും സന്യാസിമാരും, ബ്രഹ്മചാരിമാരും ചേർന്ന് പ്രാർത്ഥന നടത്തുന്നു - അതൊടെയാണ് ഗുരുപൂജ തുടങ്ങുന്നത്. അപ്പോൾ ഹാളിൽ മുഴുവൻ പേരും എഴുന്നേറ്റു ഗുരുദേവന് മുന്നിലെന്നപോലെ ഭക്തിപൂർവ്വം വന്ദിച്ചു നിൽക്കും.:പിന്നീട് ഗുരുപൂജ പ്രസാദം ഭക്ഷണം കഴിക്കുവാൻ ഇരിക്കുന്നവർക്ക് എല്ലാം പ്രസാദമായി പങ്കുവെച്ച് നൽകുകയാണ് ചെയ്യുന്നത് 'അതിലൂടെ ഗുരുദേവൻ ആഹരിച്ചതിൻ്റെ ഒരംശം കഴിക്കുന്നു എന്നതാണ് സങ്കല്പം.
ഗുരുഭക്തർക്ക് അവരവര്‍ ആഗ്രഹിക്കുന്ന ദിനത്തില്‍ തങ്ങളുടെ മുഴുവന്‍ കുടുംബാംഗങ്ങളുടെയും പേരില്‍ ശിവഗിരി മഠത്തിലെ ഒരു ദിവസത്തെ പൂജ നടത്തുന്നതിന് (ഗുരുപൂജ, ശാന്തി ഹവനം, ശാരദാമഠത്തിലും മഹാസമാധി സന്നിധിയിലും പ്രഭാത സായംകാല പൂജകള്‍) അന്നദാനത്തിനുമായി പതിനായിരം ( 10000/- ) രൂപയടച്ച് മഹാഗുരുപൂജ നടത്താവുന്നതാണ്. വിവാഹം, മരണാടിയന്തിരം, കുഞ്ഞുങ്ങളുടെ ചോറൂണ്, വിദ്യാരംഭം, മാതാപിതാക്കന്മാരരുടെ ഓർമ ദിവസങ്ങള്‍, ജന്മദിനം തുടങ്ങി വിശേഷാല്‍ അവസരങ്ങളിലെല്ലാം ഭക്തജനങ്ങള്‍ മഹാഗുരുപൂജ നടത്തി വരുന്നു. ഈ വഴിപാട് നടത്തുവാനാഗ്രഹിക്കുന്നവർക്ക് ഇതിലേക്കായുള്ള തുക നേരിട്ടോ അല്ലെങ്കിൽ ഫെഡറൽ ബാങ്കിന്റെ വർക്കല ശാഖയിലുള്ള SB അക്കൗണ്ട് നമ്പർ 11290100294671 ലോ അടയ്ക്കാവുന്നതാണ്. അന്നദാനനിധിയിലേക്കുള്ള സംഭാവനകളും ഈ അക്കൗണ്ടിൽ അടയ്ക്കാം. വിശദവിവരങ്ങൾക്ക് ഫോ: 0470 2602807 എന്ന നമ്പറിൽ ബന്ധപ്പെടുക

0 comments:

Post a Comment