SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Tuesday 22 July 2014

Sree Narayana Guru – The Apostle of Oneness

“This is the model abode, where all men live in brotherhood without any caste distinctions or religious animosities,” Sree Narayana Guru.

Sree Narayana Guru was born on August 20, 1854 at Chempazhanthy in the suburb of the city of Thiruvananthapuram, Kerala of Madan Asan, one of the eight feudal chiefs who were politically powerful and opposed to the ruling prince Maharaja Marthanda Varma, and Kutti Amma. He was his parents’ only son and was affectionately called Nanu by them. He learnt Tamil, Malayalam and Sanskrit from his father. One can learn about the life of this great saint and social reformer from the culmination of the exhaustive research undertook by Dr S Omana of the University of Kerala. Here the author says that Sree Narayana Guru was born at a time in Kerala when the state was under the grip of several castes, each claiming lordship over the other. Besides them, were also the untouchables and least touchable as the author says, “No rational sociological norm is implied in this classification”. Such was the caste distinction in Kerala then that not only Hindus, Christians and Muslims led exclusive communities of their own but even among the Brahmins there were sharp divisions based on their linguistic forms. These castes have evolved ‘according to hereditary traders and work opportunities’. To enquire about each other castes was a general norm in the society whereas the caste system was such that each people were looked upon with a particular sect based on their nature of work. Perhaps in India there has never been such classified caste distinction as in Kerala then, known as the princely state of Travancore of which Thiruvananthapuram was the capital. Looking at the despicable caste system in Kerala, Swami Vivekananda, after wandering the length and breadth of his country, later termed it a ‘lunatic asylum’.
Amidst this caste system, Sree Narayana Guru was born as a messiah in the Ezhava caste. He had his basic education in Chempazhanthy Pillai. He had a natural sense of understanding and sharp memory. Nanu had a natural ingenuity about the prevailing casteism and would always do his bit to further what was right since his childhood. As was the practice then in his state, his elders would always try and enforce the customary convention of caste distinction but young Nanu would run around and embrace all who were branded untouchables and isolated. His kindness and love for mankind can be gauged from a childhood incident when he started crying while on his way to school when some villagers pelted stones at a mendicant with long matted hair clad in rags. Nanu walked behind the mendicant who started moving on being stoned, crying. The mendicant asked him why he was crying to which he replied that he is unable to prevent the villagers from attacking a good man. The mendicant lifted the young boy and took him to his parents with blessings that he would be a ‘Mahatma’ one day.

A consistent facet of Narayana Guru’s life was that he always protested against injustice. He would clash with people for their crude and unhygienic life patterns. He was not very attracted to family life. He was very sensitive to moral ascetic values of a profound and universal order, similar to Lord Krishna. Nanu was mostly seen grazing his cows, like Lord Krishna of Vrindavan, in the green pastures, perched on branches of trees by the riverside. He would compose hymns and sing melodiously. Hearing his natural affinity, he was later sent to the family of Varanapally for higher education under the tutelage of Kummampilli Raman Pillai Asan, by his parents. Raman Pillai at once recognized the amazing ability of the child to grasp and understand Sanskrit classics and allowed him to be with him when he was imparting lessons to other students. Young Nanu’s strong perception skills made it so that he became a teacher and a student at the same time. He would spend more time in seclusion engaging in deep meditation and self-discipline. Raman Pillai had even instructed the chief of Varanapally household to arrange for his separate living to foster his way of life. He had a very critical and analytical mind and would not merely give up to mere logics. His heart would always melt for the deprived be it an animal or human. He used to feed a young puppy, which lived in the same house, every day from his meal. On most occasions a big dog would come and eat away its morsel, chasing away the small pup. But Nanu would not hurt the big dog but looking at the little one he said, “We are sorry. What can we do when its heart is evil?” writes Dr Omana. Similarly he had profound sympathy and compassion for the ill-treated and less-favoured members of the society. “Ask not, say not, think not caste,” he preached.
Next the family members of Nanu arranged for his marriage with Kaliyamma. Due to lack of any concrete details the married life of Nanu is not well known except to that of “The Word of the Guru” by Natraja Guru. Their married life can at best be described as a spiritual marriage the examples of which are seen in the lives of many great men and women in India. Nanu spent his time mostly in wandering the coastlines of Kerala or in the interior villages of Tamil Nadu away from the life of a householder. He had also come in contact with Raman Maharshi, one of the outstanding Gurus of modern times. “Sree Narayana Guru had not much to talk to me, for he was the “Mahatma” of high intellectual supremacy. Sree Narayana is a Perfect Mahatma. Circumstances made him to engage in action. He is an omniscient perfectionist,” said Ramana Maharshi after his contact with him at Tiruvannamalai in 1916. Nanu also learnt Yoga and Tantra from his friend Swami Chattampi and later from a Yoga teacher Thycadu Ayya.
His teachings have a universal appeal and a perennial value. The Guru’s most famous saying, “One Caste, One Religion and One God” is a call to all mankind to transcend the limits of formal religion and to work on a spiritual level towards evolving a close-knit world community. Dr Omana writes that Nanu was only concerned with two things in life – the in-dwelling absolute godhead that shines within all of us and the other is the woes of life to which men is exposed everywhere. Narayana Guru had a great awakening about the vision of unity which is believed to be bestowed upon him. He experienced this vision in the form of a godhead which is pervading in all mankind but it occurs to us, as if, it is away, a disbanded member of the society. But Narayana Guru here says that it is with contacts with people with tears in their eyes and reverence in their heart, paying homage to the absolute that it can be realized. And for this reason he took the plunge on his own and decided to return to the world from which he had withdrawn and seek the mystery of life. To start with, he confined himself in forests and jungles, on the side of Neyyar River to remain undisturbed where he was slowly shaping up into a Guru. He resented the presence of any passerby as the red hot divine knowledge engulfed him.
As Swami Vivekananda said during his visit to Travancore that the redemptions of the toiling millions of Kerala will come only through a Guru, his prophesized words proved to be true. Dr Palpu, head of Public Health Department, Travancore, who dedicated his life to the cause of Narayana Guru – who took up the challenge of redeeming India from the scourge of casteism and untouchability. The Sree Narayana Dharma Paripalana (SNDP) Yogam was thus formed at Aruvippuram. His hermitage from where the SNDP was functioning became a powerful mouthpiece of unity of all socially and economically oppressed people of Travancore and such was its current that it not only flowed in Kerala but in the entire southern region. He travelled from one place to another with the SNDP mission which attracted millions of people to his personal contact. The temple entry proclamation by Narayana Guru for one and all eliminating the gulf between the “classes and the masses”, as Swami Ranganathananda, a monk of Ramakrishna Order, writes “deep-seated stains on the society and the province was wiped away”. An advocate of non-violence and human rights Acharya Vinoba Bhave said, “Sree Narayana Guru is considered one of the five or ten Avatars that have appeared in India during the last hundred years. I had an opportunity of meeting Him in the year in 1925 when I had been to Kerala for Vaikkom Satyagraha.” The Vaikkom Satyagraha was a movement for the rights of backward classes to enter temples. From Aruvippuram, Narayana Guru later shifted his headquarters to Varkala, in 1907 eighteen years after the founding of SNDP Yogam where he consecrated a temple at Sivagiri and dedicated it to the goddess of wisdom, Sharada.
Mahatma Gandhi, on his meeting with the Narayana Guru even got a lesson from him. He was once sitting with him and saw a mango tree with many sizes of leafs on it and asked him why it is so? “The shape and colour may be different but the essence is same. And so all religion is one and same and if it can make a better human being,” replied the Guru to the Father of the Nation. But absurdly, Gandhi was not convinced of Narayana Guru’s “One Caste, One Religion and One God” who rather saw it as a big political advantage to include it in the Indian National Congress (INC) towards abolishing untouchability. Nonetheless this inclusion in INC was moved by some followers of Narayana Guru. The greatness of Narayana Guru can be sensed from a meeting discussion between Gandhi and Narayana Guru on the issue of low caste Hindus getting converted to Christianity. Gandhi, who was looked upon more as someone espousing Christianity and Islam, said that caste-Hindus and low caste-Hindus are the sons of Hinduism, where the former is elder brother enjoying certain privileges and the latter being younger brother is to be cared for. But if the elder brother turns aggressive then that should not make the younger brother run away from Hinduism.
To this Narayana Guru replied in the words of Dr Omana, “If a Hindu has no belief in his religion and has belief in another religion, it is good that he embraces the religion in which he believes. Such a conversion will help Hinduism in getting rid of a non-believer, and the religion to which the man gets converted will have the benefit of adding one more believer to it. Moreover the man will be benefited with love and sympathy which he will get from his fellow-believers.” His reply had an attitudinal change in Gandhi later. Swami Ranganathananda in “Sri Narayana Guru – An Appreciation” writes, “Romain Rolland, in his well-known work “The Life of Ramakrishna” speaking about the Great Shepherds of Modern India, refers also to numerous less known spiritual leaders, and introduces Sri Narayana as the ‘Great Guru’ whose beneficent spiritual activity was exercised for more than forty years in the State of Travancore over some million faithful souls. He preached, if one may say so, a Jnana of action, a great intellectual religion, having a very lively sense of the people, and their social needs. It has greatly contributed to the uplifting of the oppressed classes in Southern India and its activities have in a measure been allied to those of Gandhi.”
The meeting between Nobel Laureate Rabindrananth Tagore and Narayana Guru was the meet of two great humanists who loved mankind more than geographies. Tagore on his visit to this Southern Indian state said, “I have been touring different parts of the world. During these travels, I have had a good fortune to come in contact with several saints and maharishis, but I have frankly to admit that I have never seen one who is spiritually greater than Swami Narayana Guru of Malayalam. I shall never forget that radiant face illuminated by the self effulgent light of divine glory and those mystic eyes fixing their gaze on a far remote point in the distant horizon.” To millions of his devotees, Sree Narayana Guru is an incarnation of God and in his statement of abounding faith Deenabandhu CF Andrews adores, “I had a vision of God in human form, Sree Narayana Guru who was well known in the southernmost part of India was that Supreme Being.”
Sree Narayana Guru came of a section of India’s population which possessed no rights and privileges and which consequently received the name of depressed classes of India constituted the basis of economic prosperity and well being of the country. In 1924, a conference of all religions was held at Aluva where he said that the congregation has not gathered here to argue but to know and be known to each other. Jawaharlal Nehru after visiting Guru’s place at Sivagiri said, “The message of Guru is still very much needed in these days. In order to get casteless, classless society what are we to do? Many things have to be done. But the general approach which I presume is Sree Narayana Guru’s approach.” Sree Narayana Guru brought about social reformations in Kerala and other parts of Southern India and was responsible for eradication of evils of caste distinction and superstitions. This unbelievable aspect of Narayana Guru’s life was the incomparable effort he made in delinking Kerala from its caste years of yore to one ethnic unit. He transformed Kerala into a homogeneous entity, as is seen today. But it is indeed an irony, as Dr Omana says, “... that the man who dedicated his entire life for the cause of abolition of caste is today pinned down to the name of a particular caste group of Kerala as their benefactor...” However different organizations are working all over the world to spread the message and teachings of Sree Narayana Guru. Sree Narayana Guru who started schools for needy and destitute has now several renowned educational institutions and other organizations in his name that is at the service of humanity.

Written by Meghalaya Times. Posted in Writers Column


ഈഴവീകരണം


അവലംബം : ശ്രീ.എന്‍ .കെ ദാമോദരന്‍ രചിച്ച മൂലൂര്‍ പ്രദീപം എന്ന പുസ്തകം
പണിക്കരുടെ ജാതി നശീകരണ പരിപാടിയിലെ ധീരമായ ഒരു കൃത്യമാണ് ചങ്ങനാശ്ശേരി വാഴപ്പള്ളിയില്‍ പിച്ചനാട്ടു കുറുപ്പന്മാരുടെ (കണിക്കുറുപ്പന്മാരുടെ) ഈഴവീകരണം. ശ്രീ നാരായണ ഗുരുദേവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഒരു മഹാ യോഗത്തില്‍ വച്ചാണ് ഇ ജാതി മാറ്റ ചടങ്ങ് നിര്‍വ്വഹിച്ചത്‌.അത് സംബന്ധിച്ച് നാനാ ജാതി മതസ്ഥര്‍ പങ്കെടുത്ത ഒരു പന്തീ ഭോജനവും ഉണ്ടായിരുന്നു.പ്രസ്തുത ചടങ്ങ് ഔസുക്യ പൂര്‍വ്വം വീക്ഷിച്ചുകൊണ്ടിരുന്ന സ്വാമികള്‍ പണിക്കരോട് ഇപ്രകാരം കല്‍പ്പിച്ചു. "ഇന്നൊരു സുദിനം ആണ് .സമുദായ ചരിത്രത്തില്‍ ഇതൊരു പ്രധാന ഘട്ടം തന്നെ.ഇത് പദ്യമാക്കണം.ആ റിക്കാര്‍ഡ് ആലുവ അദ്വൈതാശ്രമത്തില്‍ സൂക്ഷിക്കണം.നമുക്കില്ലാത്ത ധൈര്യമാണ് നിങ്ങള്‍ക്കുള്ളത്‌". താഴ്ന്ന ജാതിക്കാര്‍ എന്ന് കരുതപ്പെടുന്നവരെ ഇ വിധം ഉധരിക്കുവാനുള്ള ശ്രമങ്ങള്‍ അതിനു മുന്‍പോ പിന്‍പോ നടന്നിട്ടുള്ളതായി അറിവില്ല.
ത്യാഗ സമ്പൂര്‍ണ്ണമായ നിസ്വാര്‍ത്ഥ സേവനം കൊണ്ട് പണിക്കര്‍ ജാതി മത ഭേദമന്യേ സകലരുടെയും കണ്ണിലുണ്ണി ആയി തീര്‍ന്നിരുന്നു.വാഹനങ്ങളോ നല്ല നിരത്തുകളോ ഒന്നും ഇല്ലാതിരുന്ന കാലത്ത് പണിക്കര്‍ അനേകം മൈലുകള്‍ കാല്‍നടയായി സഞ്ചരിച്ചാണ് പല പല മീറ്റിങ്ങുകളിലും മറ്റു പ്രവര്‍ത്തനങ്ങളിലും പങ്കെടുതുകൊണ്ടിരുന്നത്. "അന്യര്‍ക്ക് ഗുണം ചെയ്യുവതിനായ്യുസു വപുസ്സും " അര്‍പ്പിച്ച ധന്യതമാവാണെന്നു അദ്ധേഹത്തെ നിസ്സംശയം വിശേഷിപ്പിക്കാം.60 ആമത്തെ വയ്യസ്സ് പൂര്‍ത്തിയായ 1104 കുംഭം 27 ആം തീയ്യതി അദ്ദേഹം അസ്സംബ്ലി സംബന്ധിച്ച് തിരുവനന്തപുരത്തായിരുന്നു. 28 ആം തീയ്യതിയിലെ ഡയറിയില്‍ ഇപ്രകാരം രേഖപ്പെടുതിയിരിക്കുന്നു : "എന്‍റെ അറുപതാം വയ്യസ് തികഞ്ഞ ഇന്നലയും ഇന്നും സാമുദായിക കാര്യങ്ങളും നാട്ടുകാര്യങ്ങളും ഗവണ്മെന്റിനെ ഗ്രഹിപ്പിച്ചു തൃപ്തികരമായ മറുപടി വാങ്ങി ഞാന്‍ കൃതാര്‍ത്ഥനായി ".

Saturday 19 July 2014

ലളിത വ്യാഖ്യാനം - "പ്രാർഥന"



"പ്രാർഥന"

പ്രാർഥന മനസ്സിന്റെ വിനയപ്പെടലിനുള്ള മാർഗ്ഗമാണ്. മനസ്സ് വിനീതമാകുംബോഴാണ് വിവേകത്തിന്റെ വാതായനങ്ങൾ തുറക്കപ്പെടുന്നത്. മഹാകവി കുമാരനാശാന്റെ പ്രാർഥനാപരമായ ഒരു രചനയാണ് ഗുരുസ്തവം. ഇവിടെ ദൈവസ്വരൂപമായിരിക്കുന്നത് ശ്രീ നാരായണ ഗുരു ദേവാനാണ് .
നമുക്ക് വിനയപ്പെട്ട മനസ്സുമായി ഗുരുസ്ഥവത്തിലേക്ക് ഒരു വിശുദ്ധ യാത്രയാവാം
പക്ഷികൾക്ക് പറന്നുയരുവാൻ രണ്ടു ചിറകുകൾ ഉള്ളതുപോലെ മനുഷ്യരുടെ ഉൽക്കർഷത്തിനും ഉന്നമനത്തിനുമുതകുന്ന രണ്ടു ചിറകുകളാണ് പ്രാർഥനയും പ്രവർത്തനവും.
പ്രാർഥനയുടെ ശക്തിയും ഫലവും പ്രതിഭലിക്കുന്നതു പ്രവൃത്തിയിലാണ്. പ്രവർത്തിക്ക് പ്രചോദനവും ഊർജ്ജവും പ്രദാനം ചെയ്യുന്നത് പ്രാർഥനയാണ്. പ്രാർഥനയില്ലാത്ത പ്രവർത്തനം നിഷ്ഭലമാണ്. ഗുരുദേവന്റെ സ്വരൂപമഹത്വം സ്തുതിക്കപ്പെടുന്നത് എന്ന അർഥത്തിലാണ് ഇതിനെ ' ഗുരുസ്തവം ' എന്നു വിളിക്കുന്നത്‌
അർഥവും ആശയവും മനസ്സിലാക്കി ഇത് ആലപിക്കുന്നവരിൽ അവർണ്ണനീയാമായ ആത്മീയാനുഭവം നിറയും.

സ്വാമി അവ്യയാനന്ദ

" ഗുരുസ്തവം "

നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ! നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ!

ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിന്‍ നേരാംവഴികാട്ടും ഗുരുവല്ലോ പരദൈവം: ആരാദ്ധ്യനതോര്‍ത്തീടുകില്‍ ഞങ്ങള്‍ക്കവിടുന്നാം നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ!

നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ! നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ!

അന്‍പാര്‍ന്നവരുണ്ടോ പരവിജ്ഞാനികളുണ്ടോ വന്‍പാകെവെടിഞ്ഞുള്ളവരുണ്ടോയിതുപോലെ മുന്‍പായി നിനച്ചൊക്കെയിലും ഞങ്ങള്‍ ഭജിപ്പൂ നിന്‍പാവനപാദം ഗുരുനാരായണമൂര്‍ത്തേ!

നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ! നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ!

അന്യര്‍ക്കുഗുണം ചെയ് വതിന്നായുസ്സു വപുസ്സും ധന്യത്വമൊടങ്ങാത്മതപസ്സും ബലിചെയ്‌വൂ! സന്ന്യാസികളിലില്ലിങ്ങനെയില്ലിലമിയന്നോര്‍ വന്യാശ്രമമേലുന്നവരും ശ്രീഗുരുമൂര്‍ത്തേ!

നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ! നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ!

വാദങ്ങള്‍ ചെവിക്കൊണ്ടു മതപ്പോരുകള്‍ കണ്ടും മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ വേദാഗമസാരങ്ങളറിഞൊരുവന്‍ താന്‍ ഭേദാദികള്‍ കൈവിട്ടു ജയിപ്പൂ ഗുരുമൂര്‍ത്തേ!

നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ! നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ!

മോഹാകുലരാം ഞങ്ങളെയങ്ങേടെയടിപ്പൂ സ്നേഹാത്മകമാം പാശമതില്‍ക്കെട്ടിയിഴപ്പൂ; ആഹാ ബഹുലക്ഷംജനമങ്ങേത്തിരുനാമ- വ്യാഹാരബലത്താല്‍ വിജയിപ്പൂ ഗുരുമൂര്‍ത്തേ!

നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ! നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ!

അങ്ങേത്തിരുവുള്ളൂറിയൊരന്‍പിന്‍ വിനിയോഗം ഞങ്ങള്‍ക്കു ശുഭം ചേര്‍ത്തിടുമീഞങ്ങടെ 'യോഗം' എങ്ങും ജനചിത്തങ്ങളിണക്കി പ്രസരിപ്പൂ മങ്ങാതെ ചിരം നിന്‍പുകള്‍പോല്‍ ശ്രീഗുരുമൂര്‍ത്തേ!

നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ! നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ!
നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ! നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ!

" നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ! നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ! "

സാരം : അല്ലയോ നാരായണ സ്വരൂപമായുള്ളവനെ, ഗുരുനാരായണ സ്വരൂപമായുള്ളവനെ, ഗുരുനാരായണ നിറവേ, പരമാചാര്യ സ്വരൂപമേ അവിടുത്തെക്കായിക്കൊണ്ട് നമസ്കാരം.
നാരായണമൂർത്തി
ഗുരുവിനെ സാക്ഷാൽ നാരായണ മൂർത്തിയായി കണ്ട് നമസ്കരിക്കുന്നു.
നാരം = അറിവ്
അയനം = ഇരിപ്പിടം
നാരായണനെന്നാൽ അറിവിന്റെ ഇരിപ്പിടതിലുള്ളവൻ
നാരായണ മൂർത്തി അറിവിന്നുടയവനാണ്. അത് ഈ പ്രപഞ്ചരാശിയുടെ പ്രകാശമാണ്. ഗുരു എന്ന പദത്തിനർത്ഥം തന്നെ പ്രകാശമെന്നാണല്ലോ. ഗുരു ഇരുളിനെ ഈർന്നെടുക്കുന്ന ആദിസൂര്യനാണ് . അതുകൊണ്ട് ഗുരു നാരായണ മൂർത്തിയാണ്.


ലളിത വ്യാഖ്യാനം
സ്വാമി അവ്യയാനന്ദ

ലളിത വ്യാഖ്യാനം - ഗുരുനാരായണ മൂർത്തേ

"ഗുരുനാരായണ മൂർത്തേ"

ഗുരുദേവനെ ഗുരുനാരായണ മൂർത്തിയായി കണ്ടു നമസ്കരിക്കുവാൻ കവി ഉപദേശിക്കുന്നു. ഗുരു തന്നെ സ്വയം നാരായണൻ എന്നെഴുതി ഒപ്പ് ചാർത്തിയിട്ടുള്ളത് പ്രസിദ്ധമാണല്ലോ. 

1855 ആഗസ്റ്റ്‌ 28 (1031 ചിങ്ങം 14 ന് ചതയം നക്ഷത്രത്തിൽ) ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ ജനിച്ച ആ നാരായണൻ നാരായണമൂർത്തിയാണെന്ന് നാം അറിയുകയാണ്.

ഗുരുവിന്റെ ജീവിതത്തിലേക്ക് കടന്നു കഴിഞ്ഞാൽ ഈ ഗുരുനാമത്തിന്റെ പെരുമകൾ നമുക്ക് മനസ്സിലാകും.

പിറന്നയുടനേ സാധാരണ കുഞ്ഞുങ്ങൾ കരയാറുണ്ട്. എന്നാൽ ഗുരുവിന്റെ ശൈശവക്കണ്ണുകൾ തൂ മന്ദഹാസം ചൊരിഞ്ഞു കൈകാൽ കുടഞ്ഞു ചിരിക്കുകയാണ് ഉണ്ടായത്. അഴകാർന്ന പൂവുടൽ, അനന്തതയെ ഉറക്കിക്കിടത്തിയ വിശാലനയനങ്ങൾ.

ചെറുപ്പത്തിൽത്തന്നെ പ്രാരംഭ വിദ്യഭ്യസാനന്തരം ഒരു ഇടവേള കഴിഞ്ഞ്, ഉദയസൂര്യപ്രഭയായി അരുവിപ്പുറത്തിന്റെ ആകാശങ്ങൾക്കും കാനനഭംഗികൾക്കും ആമോദമായി നാരായണഗുരുസ്വാമിയായി.

ഇവിടെ ഈ കേരളക്കരയിൽ തിരുവനന്തപുരത്തിനടുത്തുള്ള ചെറുഗ്രാമത്തിലെ സാധാരണ ബാലാൻ സ്വപരിശ്രമവും ശ്രദ്ധയും അടങ്ങാത്ത അന്തർദാഹവുമായി പ്രവാജകനായി അലഞ്ഞു അറിവിന്റെ ഇരിപ്പിടമേറിയതും നമ്മൾ തിരിച്ചറിഞ്ഞിരിക്കുന്നു.

ദേഹേച്ഛ വെടിഞ്ഞു ദേവേച്ഛസ്വേഛയാക്കി മാറ്റിയ സ്വാർഥരഹിതനായ അന്തരംഗത്തോട് കൂടിയ അനുപമനായ ഋഷി.

അത് നീയാകുന്നു എന്ന ഉപനിഷത്ത് വചനത്തെ സ്വത്മീകരിച്ച ഭഗവാൻ ശ്രീനാരായണൻ നമുക്ക് ഗുരുനാരായണ മൂർത്തിയല്ലാതെ മറ്റാരാകുവാനാണ്. പരമാത്മ സ്വരൂപനായ നാരായണമൂർത്തിയെ പിന്നെയും ശ്രീനാരായണമൂർത്തിയെന്ന് നീട്ടിവിളിക്കുന്നു. ഇവിടെ രണ്ടുതരത്തിൽ അർദ്ധമുണ്ട് . അറിവിന്‌ ഇരിപ്പിടമായിട്ടുള്ളവൻ നാരായണൻ. ഗുരുനാരായണമൂർത്തിയാവട്ടെ മനുഷ്യകുലപതിയും. ഗുരുവിനെ ഹൃദയനാഥനായി വാഴ്ത്തി സ്തുതിക്കുകയാണ് ....

ലളിത വ്യാഖ്യാനം - പരമാചാര്യ നമസ്തേ

പരമാചാര്യ നമസ്തേ 

വീണ്ടും ഗുരുവിനെ പരമാചാര്യനായി കണ്ടു ഭജന ചെയ്യുവാൻ ഉദ്ബോധിപ്പിക്കുന്നു. ആരാണ് ആചാര്യൻ ? ആചാരത്തെ അറിയുന്നവനാണ് ആചാര്യൻ. ഗുരുദേവൻ ആചാരങ്ങളെ തിരിച്ചറിയുകയും അത് സ്വജീവിതത്തിൽ പകർത്തുകയും ചെയ്തു. പിന്നെ അത് സമൂഹമനസ്സിലേക്ക് സംക്രമിപ്പികുകയുണ്ടായി. അതുകൊണ്ട് ഗുരു പരമാചാര്യനാകുന്നു.

ആചാര: പ്രഭവോ ധർമ:
ധർമ്മസ്യ പ്രഭുരച്യുത!

എന്ന് മഹാഭാരതത്തിൽ വ്യാസൻ ഉപദേശിക്കുന്നുണ്ട്. ആചാരത്തിൽ നിന്നും ധർമ്മം ഉണ്ടാകുന്നു. ധർമ്മത്തിന്റെ ഇരിപ്പിടം നാശമില്ലാത്ത ദൈവികതയാണ്.
'ആചാര്യവാൻ പുരുഷോ വേദ ' എന്നാണു ശ്രുതി വാക്യം. ആചാര്യനായുള്ള ഒരാൾക്ക്‌ മാത്രമേ വേദം ഈശ്വരസാക്ഷാത്കാരമുണ്ടാക്കുകയുള്ളൂ.
'ആചാര്യസ്വരൂപത്തെ ശാസ്ത്രം ഇങ്ങനെയാണ് കാണുന്നത്.
ആചിനോതി ഹി സാസ്ത്രാർത്ഥമാചരേ സ്ഥാപയത്യപി
സ്വയമാചാരതേ തസ്മാദാ ചാര്യസ്തേന കഥ്യതേ'
ശാസ്ത്രത്തിന്റെ ഉൾത്തുടിപ്പ് ശരിക്കും മനനം ചെയ്തു അനുഭൂതിയിൽ കാണുകയും നടപ്പില വരുത്തുകയും സ്വമേധയാ ആചരിക്കുകയും ചെയ്യുന്ന മഹത്ചരിതനാണ് ആചാര്യൻ.

ഗുരുദേവൻ ശാസ്ത്രസംബന്ധിയായ അറിവുകളുടെ കരുത്ത് ഉൾക്കൊണ്ട മഹാശയനായിരുന്നു. മാത്രമല്ല താല്പര്യമുള്ളവരെ ആ വീഥിയിലേക്കാകർഷിക്കുകയും ചെയ്തു. ഗുരുദേവൻ ഒരേസമയം അനുഭൂതിയായ ഗുരുവും ശാസ്ത്ര വിശദാന്തരംഗനുമായിരുന്നു. ആയതിനാൽ അവിടുന്ന് ഒരേസമയം ജനാവലിയുടെ പരമഗുരുവും പരമാചാര്യനുമായി.
ഗുരുദേവൻ സ്വഹൃദയാകാശത്തിൽ ദർശിച്ചനുഭവിച്ചു പകർന്നു തന്ന കാര്യങ്ങൾ നിത്യജീവിതത്തിൽ പ്രാവർത്തികമാക്കുന്നവർക്കു ലോകജീവിതത്തിൽ ആടലാംകടലുകൾ ഉണ്ടാവുകയില്ല.
വിചാരവും വാക്കും പ്രവൃത്തിയും സാത്മ്യം പ്രാപിച്ചതാണ് ഗുരുദേവചരിതം. വേദവേദാന്താതി ശാസ്ത്രങ്ങളിൽ പരിനിഷ്ട്ടമായ പാണ്ഡിത്യതിന്റെ വിശുദ്ധാചരണം, കളങ്കലേശമേശാത്ത തൂവെണ്‍ യശ്ശോരാശ്ശി, ശിഷ്യരുടേയും ഭക്തരുടെയും വാസനയും സ്വഭാവവും വികാരവിചാരങ്ങളും ഉൾക്കൊണ്ടു അവരിലോക്കെയും ഒരുപോലെ കാരുണ്യം വർഷിക്കുന്ന വിശാലത്വം തുടങ്ങിയ ഗുണങ്ങളാൽ ഗുരുദേവ സദൃശ്യനായി മറ്റൊരു പരമാചാര്യൻ ഇല്ലെന്നാണ് കുമാരനാശന്റെ നിഗമനം.
ചുരുക്കിപ്പറഞ്ഞാൽ അല്ലയോ ഉപാസകരെ, നിങ്ങൾക്ക് പരമാത്മ സ്വരൂപിയും ഗുരുനാരായണമൂർത്തിയും ആദിനാരായണസ്വരൂപനുമായ പരമാചാര്യൻ ശ്രീനാരായണ ഗുരുദേവന്റെ തിരുമേനി ദർശ്ശിച്ച് ആനന്ദസ്വരൂപമായ അവിടുത്തെ പരമാത്മസത്തയെ പ്രാപിക്കുവാൻ നിരന്തരമായ അനുഷ്ട്ടാനങ്ങളാൽ സാദിതമാവട്ടെ എന്നാണു പ്രാർഥന. ശരിയായ അന്വേഷണത്വരയുള്ളവർക്കു മാത്രമേ ഗുരുവിന്റെ നേരായരൂപം കാണുവാൻ സാധിക്കുകയുള്ളൂ. 


ലളിത വ്യാഖ്യാനം - ഗുരു നാരായണ മൂർത്തെ

പദ്യം 1
ആരയുകിലന്ധത്വമോഴിച്ചാദി മഹസ്സിൻ
നേരാംവഴികാട്ടും ഗുരുവല്ലോ പരദൈവം 
ആരാദ്യനതോർത്തീടുകിൽ ഞങ്ങൾക്കവിടുന്നാം 
നാരായണമൂർത്തേ ഗുരുനാരായണമൂർത്തേ..

പദാർത്ഥം

നാരായണമൂർത്തേ = ശ്രീനാരായണ സ്വരൂപ
ആരായുകിൽ = സൂക്ഷ്മമായി തേടിയാൽ
അന്ധത്വം ഒഴിച്ച് = അവിദ്യഭാവം ഇല്ലാതാക്കി
ആദിമഹസ്സിൻ നേരാംവഴികാട്ടും = ആദിമഹസ്സിലെക്കുള്ള നേർവഴി കാട്ടിത്തരുന്ന
ഗുരുവല്ലോ പരദൈവം = ഗുരുതന്നെ ശെരിയായ ദൈവം
അത് ഓർത്തീടുകിൽ = ആ വസ്തുത ആലോചിക്കുമ്പോൾ
ഗുരുനാരായണമൂർത്തേ = അല്ലയോ ഗുരുദേവ
ഞങ്ങൾക്കവിടുന്നാം ആരാദ്യൻ = ഞങ്ങൾക്ക് ആരദ്യനായിട്ടുള്ളവൻ അവിടുന്ന് ഒരുവൻ മാത്രമാകുന്നു

സാരം 

ഗുരുദേവനെ എന്തുകൊണ്ടാണ് ഈശ്വരസ്വരൂപമായി ദർശിച്ചാരാദിക്കുന്നതെന്നു കവി ഇവിടെ വേദാന്ത ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ തെളിയിക്കുന്നു. ഗുരു ദൈവമായി വെളിവാകുന്നത് ആർക്കാണ് ? ആരായുന്നവർക്ക്. വളരെ സൂക്ഷ്മമായി, മുൻവിധി കൂടാതെ തെരഞ്ഞു ചെല്ലുന്നവനാണ് ആരായുന്നവൻ . ജീവിതം സ്വതന്ത്രിയം തന്നെയാണെന്ന് മഹാകവി കുമാരനാശാൻ തന്നെ എഴുതിയിട്ടുണ്ട്. അത് അമൃതമയമാണെന്നും പക്ഷേ സ്വതന്ത്ര്യത്തിന്റെ മധു നുകരാൻ സമൂഹ ബന്ധങ്ങളിൽ നിന്നും ഏകാനാകെണ്ടാതുണ്ട്. ആ ഏകാന്തതയുടെ സ്വാതന്ത്ര്യമുണ്ടല്ലോ- അതാണ്‌ ഋഷീശ്വരന്മാർ ആവിഷ്കരിച്ച സ്വാതന്ത്ര്യം. അത് മാനവ ജീവിതങ്ങളിലെ അഴലുകളുടെ ചങ്ങലകൾ അഴിച്ചു മാറ്റുന്നു

ഈ സ്വാതന്ത്ര്യവും സ്വഭാവമഹിമയുടെ മാധുര്യവും കൂടിചെരുമ്പോഴാണ് ദൈവികതയുടെ സ്വർഗ്ഗരാജ്യം സംജാതമാകുന്നത്. അത് ആരയുന്നവർക്കുമാത്രം കരഗതമാകുന്ന ഒന്നാണ്. ഗുരുദേവൻ അത്തരം ഒരു സ്വതന്ത്രലോകം സ്വയം സൃഷ്ട്ടിച്ച മഹത്ചരിതനായിരുന്നു. അതുകൊണ്ട് നമുക്കും ആരയുന്നവരാകാം,

വെളിയില വിലസുന്നതോന്നും നിത്യമല്ല എന തിരിച്ചറിവിലൂടെ പര വെളിയിലേക്കുള്ള നേർവഴികാട്ടലുകൾ ഇഹലോകജീവിതത്തിൽ തന്നെയുണ്ട്. ഗുരുവാണികൾ പരവെളിതന്നിലുയർന്നിടുന്ന ഭാനുമാനുള്ള നേർവഴികളാണ്.

ഈ പരവെളിയിലാണ് പൊൻപാത്രം കൊണ്ട് മൂടപ്പെട്ടിരിക്കുന്ന സത്യത്തിന്റെ നേർമുഖം തുറന്നു കിട്ടുന്നത്. അങ്ങനെ തിരയുമ്പോൾ ജീവന്റെ കാഴ്ചയില്ലായ്മ മാറി, ആദിമഹസെന്ന പരവെളിയുടെ നേരായ വഴി കാട്ടുന്ന ഗുരു ദൈവം തന്നെ എന്ന് ബോദ്യപ്പെടും

അറിവില്ലായ്മ എന്നാ അന്ധത മാറ്റുന്നതാണ് ദൈവദർശനം. അന്തത്വത്തിന്റെ കുടിയിടമാണ് ജീവൻ




വിപ്ലവകരമായ ഉപദേശങ്ങൾ

ജാതിയുണ്ടെന്ന് വിശ്വസിക്കരുത്

മേൽജാതി എന്നും കീഴ്ജാതി എന്നും ഉള്ള വേർതിരിവ് സ്വാർത്ഥൻമാരുണ്ടാക്കിയ കെട്ടുകഥമാത്രമാണ്. അതിനെ സമ്മതിച്ചുകൊടുക്കേണ്ട കാര്യമില്ല. മേൽജാതി ഉണ്ടെന്ന വിശ്വാസം ആത്മാവിന്റെ സ്വഛന്ദതയെ തടഞ്ഞ് അഭിവൃദ്ധിയെ നശിപ്പിച്ച് ജീവിതം കൃപണവും നിഷ്പ്രയോജനവും ആക്കി തീർക്കുന്നു. അതുപോലെ കീഴ്ജാതി ഉണ്ടെന്ന വിശ്വാസം മനസ്സിൽ അഹങ്കാരവും ദുരഭിമാനവും വർദ്ധിപ്പിച്ച് ജീവിതത്തെ പൈശാചികമാക്കി നശിപ്പിക്കുന്നു.‌

വിദ്യാഭ്യാസം വർദ്ധിപ്പിക്കണം

മനുഷ്യന്റെ എല്ലാ ഉയർച്ചകളും അവന്റെ വിദ്യാഭ്യാസത്തെ ആശ്രയിച്ചിരിക്കുന്നു. വിദ്യാഹീനർക്ക് ശരിയായ സ്വാതന്ത്ര്യബോധം ഉണ്ടാവാനിടയില്ല. അതുകൊണ്ട് വിദ്യ പഠിക്കണം , അത് പഠിപ്പിക്കണം , അതിനുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും വേണം.

ദുർദ്ദേവതകളെ ആരാധിക്കരുത്

മതസംബന്ധമായ മൂഢവിശ്വാസം പാടില്ല. ഒരു മതത്തേയും ദ്വേഷിക്കരുത്.

പ്രാണിഹിംസ ചെയ്യരുത്

ഹിംസയേക്കാൾ വലിയ പാപമില്ല. ഈശ്വരന്റെ പേരിൽ ഹിംസ നടത്തുന്നത് പരിഹാരമില്ലാത്ത മഹാപാപമാണ്. പ്രാണികളെ ബലികൊടുക്കുന്ന ക്ഷേത്രങ്ങളിൽ പോകുകയോ തൊഴുകുകയോ ചെയ്യരുത്

വ്യവസായം വർദ്ധിപ്പിക്കണം

ധനസമ്പാദനത്തിനുള്ള മാർഗ്ഗം ഇതു മാത്രമാണ്. സാധുക്കൾക്ക് തൊഴിലുകൾ ഉണ്ടാക്കികൊടുക്കണം. ഭിക്ഷയോ ദാനമോ കൊടുക്കുന്നതിനേക്കാൾ ഉത്തമമാണ് തൊഴിൽ നല്കുന്നത്

 കള്ളുചെത്ത് കളയണം

മദ്യം ബുദ്ധിയേയും ആരോഗ്യത്തെയും നശിപ്പിക്കുന്നു. അത് ഉണ്ടാക്കരുത് , കൊടുക്കരുത് , കുടിക്കരുത്. ചെത്തുകാരനെ കണ്ടാൽ കശാപ്പുകാരനെ കാണുന്നതിനേക്കാൾ വെറുപ്പ് കാണും. വലിയ ലാഭമുണ്ടായാൽ പോലും പാപകരമായ തൊഴിൽ ചെയ്യരുത്.

ജാതി സങ്കല്പം

ജാതി സങ്കല്പത്തെക്കുറിച്ച് വളരെ ശാസ്ത്രീയമായ ഒരു കാഴ്ചപ്പാടാണ്‌ ഗുരുവിനുണ്ടായിരുന്നത്. ജന്മം കൊണ്ട് ജാതി നിശ്ശ്ചയിക്കുന്ന രീതി അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ജാതി ലക്ഷണം, ജാതി നിർണ്ണയം എന്നീ കൃതികളിൽ അദ്ദേഹം തന്റെ ജാതി സങ്കൽപം വ്യക്തമാക്കിയിരുന്നു.

“മനുഷ്യാണാം മനുഷ്യത്വംജാതിർഗോത്വം ഗവാം യഥാന ബ്രാഹ്മനാദിരസ്യൈവംഹാ തത്ത്വം വേത്തി കോ പി ന”എന്നദ്ദേഹം എഴുതിയതിൽ നിന്ന് യുക്തിഭദ്രമായ രീതിയിലാണ്‌ അദ്ദേഹം നിർ‌വ്വചനം നടത്തിയത് എന്ന് മനസ്സികാകുന്നു. മനുഷ്യരുടെ ജാതി, മനുഷ്യത്വം, ഗോക്കളുടെ ജാതി, ഗോത്വം. ബ്രാഹ്മണൻ, ക്ഷത്രിയൻ‍, വൈശ്യൻ, ശൂദ്രൻ, നായർ നമ്പൂതിരി ഈഴവൻ പറയൻ, പുലയൻ തുടങ്ങിയവ മനുഷ്യത്വമോ, ഗോത്വമോ പോലുള്ള ജാതിയല്ലല്ലോ എന്നാൽ ഈ തത്ത്വം ആരറിയാൻ? ആരും അറിയുന്നില്ല, ജന്മത്തിന്റെ അടിസ്ഥാനത്തിൽ കല്പിക്കപ്പെട്ടിരിക്കുന്ന് അജാതിക്ക് ശാസ്ത്രീയമാ അടിസ്ഥാനമൊന്നുമില്ല എന്നാണദ്ദേഹം
                                                                                                                       
 കടപ്പാട് വിക്കിപീഡിയ.....

"ബന്ധ­ങ്ങളുടെ പൊരുൾ"


ബന്ധം ഉണ്ടാകുന്നത്‌ എങ്ങനെയാണ്‌? ഒന്നുമായിട്ടും എനിക്ക്‌ ബന്ധമില്ലെന്ന്‌ ഒരാൾ പറയുന്നത്‌ ബന്ധത്തോടുകൂടിയാണ്‌.

മനസ്സ്‌ എന്തെങ്കിലും ആഗ്രഹിക്കുകയോ. ഉപേക്ഷിക്കുകയോ; എന്തിലെങ്കി ലും സുഖിക്കുകയോ; സന്തോഷിക്കുകയോ; എന്തുകൊണ്ടെങ്കിലും കോപി ക്കുകയോ ശാന്തനാകുകയോ ചെയ്യുന്നുണ്ടെങ്കിൽ- അത്‌ ബന്ധം കൊണ്ടാണ്‌. അതുകൊണ്ട്‌ ബന്ധമില്ലെന്ന്‌ ഒരാൾ പറയുമ്പോൾ, അയാൾക്കതിനോട്‌ ആഗ്രഹമുണ്ടോയെന്നുനോക്കണം.
... ...
ആഗ്രഹമാണ്‌ നമ്മളെ ഒന്നുമായി ബന്ധിപ്പിക്കുന്നത്‌. ഒരുകാര്യം- അത്‌ അങ്ങനെവേണം; ഇങ്ങനെവേണ്ട എന്നൊക്കെപ്പറയുമ്പോൾ ആ കാര്യത്തിനോടുള്ള നമ്മുടെ ബന്ധം വർദ്ധിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. അതുകൊണ്ട്‌ എല്ലാ പദ്ധതികളും ആഗ്രഹങ്ങളെ വർദ്ധിപ്പിക്കുകയും ബന്ധത്തെ ഉറപ്പിക്കുയുമാണ്‌ ചെയ്യുന്നത്‌- ഇങ്ങനെയൊക്കെ വർദ്ധിപ്പിച്ച ആഗ്രഹങ്ങളുടെ വെളിച്ചത്തിൽ ആനന്ദം അനുഭവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു; അത്‌ സാദ്ധ്യമേയല്ല.

ആഗ്രഹങ്ങൾ നിരന്തരം ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ഇന്ദ്രിയങ്ങൾ വി ഷയങ്ങളുമായി ചേർന്നുകഴിഞ്ഞാൽ അപ്പോൾതന്നെ ആഗ്രഹം ആരംഭിക്കുകയായി; അപ്പോൾതന്നെ ആ വിഷയവുമായി ബന്ധിക്കുകയും ചെയ്യുകയായി. വിഷയം എന്നുപറഞ്ഞാൽ, വിശേഷേണ ബന്ധിക്കുന്നത്‌ എന്നാണ്‌ അർത്ഥം

"കടപ്പാട് ഹിന്ദു പുരാണം"

ദൈവദശകം

ദൈവമേ! കാത്തുകൊള്‍കങ്ങുകൈവിടാതിങ്ങു ഞങ്ങളേ;നാവികന്‍ നീ ഭവാബ്ധിക്കോ‌-രാവിവന്‍തോണി നിന്‍പദം. (1)അല്ലയോ ദൈവമേ,അങ്ങ് ഞങ്ങളെ കൈവിടാതെ കാത്തുകൊള്ളേണമേ. ജനനം,ജീവിതം, മരണം എന്നിവയാലുള്ള സംസാരസമുദ്രത്തെ കടത്തുന്ന നാവികനാണ് അവിടുന്ന്.അതിനുള്ള വലിയ ആവികപ്പലാണ് നിൻ പദം .( ഓം)
ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ-ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍നിന്നിടും ദൃക്കുപോലുള്ളംനിന്നിലസ്‌പന്ദമാകണം. (2)പ്രപഞ്ചത്തിലുള്ള ഓരോ വസ്തുവിനെയും തൊട്ടു തൊട്ടു എണ്ണി കഴിഞ്ഞാൽ പിന്നെ എണ്ണാൻ ഒരു വസ്തുവും ഇല്ലാതെയായി തീരുന്നു. ഈ അവസരത്തിൽ കണ്ണുകൾ എങ്ങനെ നിശ്ചലമായി നിലക്കുമോ അതുപോലെ എന്റെ ഉള്ളം യാതൊരു സ്പന്തനവുമില്ലാതെ, നിശ്ചലമായി അങ്ങയിൽ ലയിച്ചു പരിലസിക്കണം.
അന്നവസ്ത്രാദി മുട്ടാതെതന്നു രക്ഷിച്ചു ഞങ്ങളെധന്യരാക്കുന്ന നീയൊന്നു-തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍. (3)അന്നം,വസ്ത്രം തുടങ്ങിയവ യാതൊരു മുട്ടും കൂടാതെതന്നു ഞങ്ങളെ രക്ഷിച്ചു പോരുകയും ധന്യരാക്കുകയും ചെയ്യുന്ന നീയൊന്നുമാത്രമാണ് ഞങ്ങള്ക്ക് തമ്പുരാനായിട്ടുള്ളത്
ആഴിയും തിരയും കാറ്റും-ആഴവും പോലെ ഞങ്ങളുംമായയും നിന്‍ മഹിമയുംനീയുമെന്നുള്ളിലാകണം. (4)അല്ലയോ ദൈവമേ! ആഴി ( സമുദ്രം), തിര, കാറ്റ് ആഴം എന്നിവ എങ്ങനെ വേറിടാതെ ഒന്നിച്ചിരിക്കുന്നുവോ അതുപോലെ ഞങ്ങളും, മായയും നിന്ടെ മഹിമയും നീയും ഒന്നുതന്നെയാണെന്ന സത്യം അനുഭവിച്ചറിയാൻ അവിടുന്ന് അനുഗ്രഹിച്ചാലും.
നീയല്ലോ സൃഷ്ടിയും സൃഷ്ടാ-വായതും സൃഷ്ടിജാലവുംനീയല്ലോ ദൈവമേ,സൃഷ്ടി-യ്ക്കുള്ള സാമഗ്രിയായതും (5)അല്ലയോ ദൈവമേ! നീ തന്നെയാണ് സൃഷ്ടിയും നീ തന്നെയാണ് സർവത്തിന്ടെയും സ്രഷ്ടാവും, സൃഷ്ടിക്കപെട്ടിട്ടുള്ള സർവതും നീ തന്നെയാണ്. സൃഷ്ടിക്കു വേണ്ടി ഉപയോഗിച്ചിട്ടുള്ള സർവസാമഗ്രികളും നീ തന്നെയാണ്.
നീയല്ലോ മായയും മായാ-വിയും മായാവിനോദനുംനീയല്ലോ മായയെനീക്കി -സ്സായൂജ്യം നല്‍കുമാര്യനും. (6)അല്ലയോ ദൈവമേ! നീ തന്നെയാണ് മായ, നീ തന്നെയാണ് മായാവി, നീ തന്നെയാണ് മായയെ ഉപയോഗിച്ച് വിനോദിക്കുന്നത്. മായയെ നീക്കി സായുജ്യം നൽകുന്ന ഗുരുവും നീ തന്നെയാണ്.
നീ സത്യം ജ്ഞാനമാനന്ദംനീ തന്നെ വര്‍ത്തമാനവുംഭൂതവും ഭാവിയും വേറ-ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ. (7)അല്ലയോ ദൈവമേ! നീ സത്യമാണ്, ജ്ഞാനമാണ് , ആനന്ദമാണ്. ഒന്ന് ചിന്തിച്ചാൽ ത്രികാലങ്ങലായ വർത്തമാനവും , ഭൂതവും, ഭാവിയും വ്യസ്തസ്തമല്ലാത്ത ഒന്നുതന്നെയാണ് എന്ന് വെളിവാക്കിതരുന്ന മൊഴിയും - നാദവും (ॐ) നീ തന്നെയാണ്.
അകവും പുറവും തിങ്ങുംമഹിമാവാര്‍ന്ന നിന്‍ പദംപുകഴ്ത്തുന്നൂ ഞങ്ങളങ്ങുഭഗവാനേ, ജയിയ്ക്കുക. (8)അല്ലയോ ദൈവമേ! അകത്തും പുറത്തും തിങ്ങി നിറഞ്ഞുനിൽക്കുന്ന മഹിമനിറഞ്ഞ നിൻപദത്തെ (ॐ ) ഞങ്ങൾ പുകഴ്ത്തുന്നു. അല്ലയോ ഭാഗവാനെ, അങ്ങ് ജയിച്ചാലും.
ജയിയ്ക്കുക മഹാദേവ,ദീനാവനപരായണാ,ജയിയ്ക്കുക ചിദാനന്ദ,ദയാസിന്ധോ ജയിയ്ക്കുക. (9)അല്ലയോ ദൈവമേ! ദീനന്മാരായവരെ രക്ഷിച്ചു അനുഗ്രഹിക്കുന്ന മഹാദേവനായ അവിടുന്ന് ജയിച്ചാലും. ചിദാനന്ദാ ജയിച്ചാലും. കാരുണ്യക്കടലേ ജയിച്ചാലും.
ആഴമേറും നിന്‍ മഹസ്സാ-മാഴിയില്‍ ഞങ്ങളാകവേആഴണം വാഴണം നിത്യംവാഴണം വാഴണം സുഖം. (10 )അല്ലയോ ദൈവമേ! ആഴമേറിയ നിന്മഹസ്സാകുന്ന - ജ്യോതിസ്സാകുന്ന ആഴിയിൽ ഞങ്ങൾ എല്ലാവരും മുങ്ങിലയിച്ചു നിത്യമായി വാഴണം. ഭൗതിക ജീവിതത്തിലും ആത്മീയ ജീവിതത്തിലും നിത്യമായ സുഖം അനുഭവിക്കുവാൻ അനുഗ്രഹിച്ചാലും.

ശ്രീനാരായണഗുരു.

Saturday 5 July 2014

ശ്രീനാരായണ സിദ്ധാന്തങ്ങള്‍


ലളിതമായ മലയാളഭാഷയില്‍ ശ്രീനാരായണ സിദ്ധാന്തങ്ങളെ സാമാന്യേന ഈ ഗ്രന്ഥത്തില്‍ ശ്രീ കെ. ബാലരാമപണിക്കര്‍ സമാഹരിച്ചിരിക്കുന്നു. ജാതിനിര്‍ണ്ണയം, മതമീമാംസ, ആത്മോപദേശശതകം, ശ്രീനാരായണ ചരിത്രങ്ങള്‍, ശ്രീനാരായണധര്‍മ്മസംഹിത എന്നീ ഗ്രന്ഥങ്ങളെ അവലംബിച്ചാണ് ഈ സമാഹരണം നിര്‍വഹിച്ചിരിക്കുന്നത്. ഒരു ഉത്തമ പൌരജീവിതം നയിക്കുവാനും ജന്മസാഫല്യം നേടുവാനും സഹായിക്കുന്ന കര്‍മ്മപരിപാടികളും ആചാരമുറകളും ഇതില്‍ സംക്ഷിപ്തമായി വിവരിച്ചിട്ടുണ്ട്.
ലിങ്ക്: http://sreyas.in/sreenarayana-sidhanthangal-pdf#ixzz36apEShxE [ ശ്രേയസ് ആദ്ധ്യാത്മിക വെബ്സൈറ്റ്: www.sreyas.in ഫേസ്ബുക്ക്:www.fb.com/sreyasin ]

കേരളത്തിലെ രണ്ടു യതിവര്യന്മാര്‍ - ഒരു പഠനം PDF


ശ്രീ. ടി ആര്‍ ജി കുറുപ്പ് എഴുതിയ ‘കേരളത്തിലെ രണ്ടു യതിവര്യന്മാര്‍’ എന്ന ഈ പുസ്തകം കേരളത്തില്‍ ജ്വലിച്ചു നിന്നിരുന്ന രണ്ടദ്ധ്യാത്മ ജ്യോതിസ്സുകളായിരുന്ന ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളെയും ശ്രീനാരായണഗുരു സ്വാമികളെയും കുറിച്ചുള്ള ഒരു പഠനം ആണ്. ചട്ടമ്പിസ്വാമികളെയും അദ്ദേഹത്തിന്‍റെ ചിന്തകളെയും പറ്റിയുള്ള ആഴത്തിലുള്ള പഠനമാണ് ഒന്നാമത്തെ ഭാഗത്ത്.രണ്ടാംഭാഗത്തിലൂടെ നാരായണഗുരുവിന്റെ മിഴിവുറ്റ ഒരു നഖചിത്രം അവതരിപ്പിക്കുന്നു.
ലിങ്ക്: http://sreyas.in/keralathile-randu-yathivaryanmar-pdf#ixzz36apY4REC [ ശ്രേയസ് ആദ്ധ്യാത്മിക വെബ്സൈറ്റ്:www.sreyas.in ഫേസ്ബുക്ക്: www.fb.com/sreyasin ]

ആദിമഹസ്സ് PDF - ശ്രീനാരായണഗുരുവിന്റെ ആര്‍ഷ മഹത്വം


"ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിൻ നേരാംവഴി കാട്ടും ഗുരുവല്ലോ പരദൈവം; ആരാദ്ധ്യനതോർത്തിടുകിൽ ഞങ്ങൾക്കവിടുന്നാം നാരായണമൂർത്തേ, ഗുരു നാരായണമൂർത്തേ." എന്ന് കുമാരനാശാന്‍ തനിക്ക് നേരാംവഴി കാട്ടുന്ന ശ്രീനാരായണഗുരുവിന്റെ ഷഷ്ടിപൂർത്തിക്ക് എഴുതിയതാണ്. ഗുരു നമ്മെ എത്തിക്കാന്‍ ശ്രമിച്ചതും നമ്മള്‍ എത്തിച്ചേരണമെന്ന് ആഗ്രഹിച്ചതും ‘ആദിമഹസ്സ്’ പ്രകാശം പരത്തുന്ന വഴിത്താരയിലേയ്ക്കായിരുന്നു. ആ ആദിമഹസ്സാണ് സനാതനധര്‍മ്മം. ഈ പഠനമാണ് ആദിമഹസ്സ് എന്ന ഈ പുസ്തകം.

"ശ്രീനാരായണന്റെ മതം മതമില്ലായ്മയുടെ മതമാണെന്നും ഈശ്വരനിഷേധത്തിന്റെ മതമാണെന്നും സനാതനധര്‍മ്മത്തെ പരിരക്ഷിക്കുവാനല്ല, സമൂലം നശിപ്പിക്കുവാനായിരുന്നു ഗുരുവിന്റെ പദ്ധതിയെന്നും പറയുന്നവരുണ്ട്. അതെത്രമാത്രം ശരിയാണെന്ന് വസ്തുനിഷ്ഠമായി നമ്മള്‍ക്കൊന്ന്‍ പഠിക്കാന്‍ ശ്രമിക്കാം" എന്ന് ഗ്രന്ഥകാരനായ ശ്രീ. എ. ആര്‍. ശ്രീനിവാസന്‍ മുഖവുരയില്‍ പ്രസ്താവിക്കുന്നു. ഭാരതത്തിന്റെ നവോത്ഥാനത്തിനു കേരളം നല്‍കിയ സംഭാവനയായ ശ്രീ നാരായണ ഗുരുദേവന്റെ ആര്‍ഷ മഹത്വം കണ്ടെത്താനുള്ള പരിശ്രമമാണ് ഈ ഗ്രന്ഥം.
"ആറു ദശാബ്ദത്തിലേറെ ദൈര്‍ഘ്യമുള്ള എന്റെ ജീവിതത്തിന്റെ ഫലമായി എനിക്കുണ്ടായ അറിവിന്റെ വെളിച്ചത്തില്‍ തെളിഞ്ഞുവിളങ്ങുന്ന ഗുരുദേവന്റെ രൂപം ഒരു യോഗീശ്വരന്റേതാണ്; സനാതനധര്‍മ്മ സംരക്ഷകനായ ഒരു ധാര്‍മ്മികാചാര്യന്റേതാണ് . ഗുരുദേവന്‍ എന്തായിരുന്നു എന്ന് ശരിയായറിയാന്‍ ആഗ്രഹിക്കുന്ന ശ്രീനാരായണീയര്‍ ഈ പുസ്തകം വായിച്ചിരിക്കേണ്ടതാണ്" എന്ന് ശ്രീനാരായണ പ്രതിഷ്ഠകളുടെ തത്ത്വമറിഞ്ഞ തന്ത്രിമുഖ്യന്‍ ശ്രീ പറവൂര്‍ ശ്രീധരന്‍ തന്ത്രി അവതാരികയില്‍ വ്യക്തമാക്കുന്നു.

ശ്രീനാരായണ ധര്‍മ്മപരിപാലന യോഗത്തിന്റെ അന്തഃസത്ത, വിവേകാനന്ദനില്‍ നിന്ന്‍ പ്രചോദനം, യോഗേശ്വരനായ ശ്രീനാരായണന്‍, ശ്രീനാരായണന്റെ ക്ഷേത്രപ്രതിഷ്ഠകള്‍, ശ്രീനാരായണന്‍ സ്വന്തം കവിതകളില്‍ കൂടി എന്നീ അധ്യായങ്ങളിലൂടെ ഗുരുദേവനെ വരച്ചുകാട്ടുന്നു.

ലിങ്ക്: http://sreyas.in/adimahas-pdf#ixzz36aq0q5oX [ ശ്രേയസ് ആദ്ധ്യാത്മിക വെബ്സൈറ്റ്: www.sreyas.in ഫേസ്ബുക്ക്:www.fb.com/sreyasin ]

ജീവിതവിമര്‍ശനം (ശ്രീനാരായണ തത്ത്വചിന്തകള്‍)


ശ്രീനാരായണ ഗുരുവിന്റെ തത്ത്വചിന്താസൂക്തങ്ങളുടെ വെളിച്ചത്തില്‍ കോട്ടൂക്കോയിക്കല്‍ വേലായുധന്‍ തയ്യാറാക്കി ഓച്ചിറ വിശ്വോദയം 1975ല്‍ പ്രസിദ്ധീകരിച്ച പുസ്തകമാണ് ‘ജീവിത വിമര്‍ശനം’.
"ജീവിത വിമര്‍ശനം എന്ന ഈ ഗ്രന്ഥത്തില്‍ ഒരു പുതിയ മാര്‍ഗ്ഗം അവലംബിച്ചുകൊണ്ട് ഗ്രന്ഥകാരന്‍ നടത്തിയിരിക്കുന്ന ആശയാവിഷ്കരണരീതി ഹൃദയാഹ്ലാദമായി തോന്നുന്നു. ഒരു നല്ല അദ്ധ്യാപകന്‍ കഥപറഞ്ഞ് കുട്ടികളുടെ ശ്രദ്ധ പറ്റിയതിനു ശേഷം അവരുടെ മനസ്സില്‍ നിന്നും മായാത്തവണ്ണം ഗുണപാഠങ്ങളെന്ന പേരില്‍ വിലയേറിയ തത്ത്വങ്ങള്‍ അനായാസമായി ഉപദേശിച്ചു കൊടുക്കുന്നതുപോലെയിരിക്കുന്നു ഈ ഗ്രന്ഥത്തില്‍ സങ്കീര്‍ണ്ണങ്ങളായ ജീവിതപ്രശ്നങ്ങളെ അപഗ്രഥനം ചെയ്തതിനുശേഷം ഗുരുദേവസൂക്തങ്ങളെ കൊണ്ടുചെന്ന് ഘടിപ്പിച്ചിരിക്കുന്ന സമ്പ്രദായം" ശിവഗിരിമഠത്തിലെ ബ്രഹ്മാനന്ദസ്വാമി അവതാരികയില്‍ പറഞ്ഞിരിക്കുന്നു.
ലിങ്ക്: http://sreyas.in/jeevitha-vimarsanam-pdf#ixzz36ao14Jmn [ ശ്രേയസ് ആദ്ധ്യാത്മിക വെബ്സൈറ്റ്: www.sreyas.in ഫേസ്ബുക്ക്:www.fb.com/sreyasin ]

ഗുരുവിന്റെ പ്രസംഗം.

കൊല്ലം പട്ടത്താനത്ത് ഗുരു ചെയ്ത ഒരു പ്രസംഗം 

ഇപ്പോള്‍ കാണുന്ന മനുഷ്യ നിര്‍മ്മിതമായ ജാതി വിഭാഗത്തിന് യാതൊരു അര്‍ത്ഥവുമില്ല. അനര്‍ഥകരവുമാണ്. അത് നശിക്കുക തന്നെ വേണം.

സുമാദയ സംഗതികള്‍ മതത്തിനോ, മതം സമുദായ സംഗതികള്‍ക്കോ കീഴടങ്ങിയിരിക്കുന്നത് തെറ്റാണ്. മതം മനസ്സിന്റെ കാര്യമണ്. ആരുടെയും മതസ്വാതന്ത്രിത്വത്തെ തടയരുത്. എന്റെ മതം, സത്യം, മറ്റുള്ളതെല്ലാം അസത്യം എന്ന് ആരും പറയരുത്. സകല മതങ്ങളിലും സത്യമുണ്ട്. അതെല്ലാം സ്താപിച്ചിട്ടുള്ളതും സദുദ്ദേശ്യത്തോടുകൂടിയാണ്.

ഇപ്പോള്‍ നടപ്പിലിരിക്കുന്ന ഏതെങ്കിലും ഒരു മതവുമായി നമുക്കു യാതൊരു പ്രത്യേക ബന്ധവുമില്ല. എല്ല മതങ്ങളും നമുക്കു സമ്മതമാണ്.

നാം ചില ക്ഷേത്രങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുള്ളത് ഹിന്ദുക്കളില്‍ ചിലരുടെ ആഗ്രഹമനുസരിച്ചാണ്. ഇതുപോലെ മറ്റു മതക്കാര്‍ ആഗ്രഹിക്കുന്ന പക്ഷം അവര്‍ക്കെല്ലാം വേണ്ടത് ചെയ്യുവാൻ നമുക്ക് എപ്പോഴും സന്തോഷമാണ്.

നാം ജാതിഭേദങ്ങള്‍ വിട്ടിരിക്കുന്നു എന്ന് പറഞ്ഞതിന് നിലവിലുള്ള യാതൊരു ജാതിയോടും മതത്തോടും നമുക്ക് പ്രത്യേക മമത ഇല്ല എന്നേ അർദ്ധമുള്ളൂ.

ഭക്തിയില്‍ സമ്പൂര്‍ണ്ണമായി ലയിക്കൂ. ആര്‍ഭാടങ്ങള്‍ നിങ്ങളെ ദൈവത്തില്‍നിന്നും അകറ്റുന്നു.

കുളി കഴിഞ്ഞു നിങ്ങള്‍ ചെളിയില്‍ കിടന്നുരുളാരുണ്ടോ? ഈ ചോദ്യമാണ് നമ്മുടെ നാട്ടിലെ പല പൂജാദികര്‍മങ്ങള്‍ കാണുമ്പോള്‍ മനസ്സില്‍ വരുന്ന കാര്യം. വളരെ ലളിതമായ കുചേല പൂജയില്‍ മുഴുകി ആനന്ദ നൃത്തമാടുന്ന ഭഗവാന്റെ രൂപമൊക്കെ നമ്മള്‍ മറന്നോ?
“തീർത്ഥാടനത്തിനു ആഡംബരങ്ങളും ആർഭാടങ്ങളും പാടില്ല. അനാവശ്യമായി പണം ചെലവാക്കരുത്” ഇതാണ് സ്വാമി തൃപ്പാദങ്ങള്‍ ശ്രീനാരായണ ഗുരുദേവന്‍ ശിവഗിരി തീര്‍ഥാടന ലക്ഷ്യത്തെ കുറിച്ച് തന്‍റെ ശിഷ്യന്മാര്‍ ചോദിച്ചപ്പോള്‍ കൊടുത്ത ഉപദേശം.
ലളിതമായ ആചാരങ്ങള്‍ എല്ലാം ദൈവത്തിലേക്കുള്ള എളുപ്പ മാര്‍ഗങ്ങള്‍ ആണ്. ആര്‍ഭാടത്തോടെയുള്ള പൂജകള്‍ ഈ മാര്‍ഗത്തിലെ തടസങ്ങളും. ആന കുളികഴിഞ്ഞ് തന്‍റെ ശരീരം മുഴുവന്‍ തുമ്പിക്കൈ കൊണ്ട് പൊടിപടലങ്ങള്‍ വാരി വിതറുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ. കുളിച്ചു ശുദ്ധമായ തന്‍റെ ശരീരം ആന എങ്ങിനെ അഴുക്കുകള്‍ വാരി വിതറി മലിനമാക്കുന്നുവോ അതുപോലെയാണ് ദൈവത്തെ പൂജിക്കുമ്പോള്‍ ആര്‍ഭാടങ്ങള്‍ കടന്നുവന്നാലുള്ള സ്ഥിതി. ശുദ്ധമായ ദൈവ ചിന്ത മലിനമാക്കുവാനെ ഈ ആര്‍ഭാടങ്ങള്‍ക്കു കഴിയൂ. കുളി കഴിഞ്ഞു ചെളിയില്‍ കിടന്നുരുളുന്നപോലെ.

Posted on Facebook Group by : അറിവ് സനാതനം



ഗുരുദേവനിലെ കവിയുടെ പ്രാഗത്ഭ്യം !

മഹാകാവ്യം എഴുതാതെ തന്നെ കവിതാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച എത്രയോ മഹാരഥന്മാര്‍ ലോകത്തുണ്ട്. അതവര്‍ കൈകാര്യം ചെയ്ത വിഷയങ്ങളും ശൈലിയും കവിത്വവും ഒക്കെ അനുസരിച്ചായിരിക്കും അംഗീകാരം ലഭിച്ചിട്ടുള്ളത്. നമ്മുടെ കവിത്രയങ്ങളില്‍ തന്നെ ഉള്ളൂരും വള്ളത്തോളും മഹാകാവ്യം എഴുതി മഹാകവിപ്പട്ടം അണിഞ്ഞപ്പോള്‍ ആശാന്‍ മഹാകാവ്യം എഴുതാതെ തന്നെ മഹാകവിയായത് ഏവര്‍ക്കും അറിവുള്ളതാണല്ലോ? പിന്നീട് വന്ന ചങ്ങമ്പുഴ കൃഷ്ണപിള്ളയും മറ്റൊരു ഉദാഹരണമായി നില നില്‍ക്കുന്നു. 
വളരെ പ്രഗല്ഭമായി കവിതാസാഹിത്യം കൈകാര്യം ചെയ്തിരുന്ന ഗുരുദേവനെ ഈയടുത്ത കാലം വരെയും ആത്മീയഗുരു, സാമൂഹ്യപരിഷ്ക്കര്‍ത്താവ്, മാമൂലുകളെ വെല്ലുവിളിച്ച വിപ്ലവകാരി എന്നിങ്ങനെ പലതും ആയിക്കാണാനാണ് നമ്മളൊക്കെയും ഇഷ്ടപ്പെട്ടിരുന്നത്. ഗുരുദേവകൃതികള്‍ ഹൃദിസ്ഥമായി ചൊല്ലുന്നവര്‍ പോലും ഭക്തിക്കപ്പുറം ഒരു മാനം അതിനു കൊടുത്തിരുന്നോ എന്നു സംശയമാണ്. ഇത് തന്നെയാണ് അറിഞ്ഞോ അറിയാതെയോ മറ്റു വിവേചങ്ങള്‍ കൊണ്ടോ നമ്മുടെ പണ്ഡിതവര്യന്മാര്‍ കൊടുത്തിരുന്ന പരിഗണനയും. വി.ടി.ഭട്ടതിരിപ്പാടിനെപ്പോലുള്ളവര്‍ പോലും ഗുരുദേവദര്‍ശനത്തിനു അംഗീകാരം നല്‍കി സംസാരിച്ചപ്പോഴും എഴുതിയപ്പോഴും ഗുരുദേവനിലെ കവിയുടെ പ്രാഗത്ഭ്യം ചൂണ്ടിക്കാണിക്കാന്‍ തുനിഞ്ഞില്ല എന്നാണ് ഞാന്‍ കരുതുന്നത്. ആദ്യമായി ആ മൌനം വെടിഞ്ഞതു ഡോ.അയ്യപ്പപണിക്കര്‍ ആണ് എന്നാണു എന്‍റെ ഓര്‍മ്മ.
പത്രക്കാരോട് സംസാരിക്കുന്നതില്‍ എന്നും വിമുഖത കാണിച്ചിരുന്ന അയ്യപ്പപണിക്കര്‍ സാര്‍ ഗുരുവിലെ കവിയെക്കുറിച്ച് വാചാലനായത് ഇങ്ങിനെയാണ്: "കുമാരനാശാന്‍. അതാണ്‌ യഥാര്‍ത്ഥ മഹാകവി. വീണപൂവ്‌ ഒരിക്കലും വീഴാത്ത പൂവാണ്. ദുരവസ്ഥ ഇന്ത്യയുടെ എന്നത്തെയും അവസ്ഥ. ചിന്താവിഷ്ടയായ സീത പോലൊരു കാവ്യം എവിടെയുണ്ട്? ആശാനെക്കാള്‍, മറ്റാരെയുംകാള്‍ വലിയ കവിയുണ്ട്, അതാണ്‌ നാരായണഗുരു. 'അറിവ്' എന്നൊരു കവിതയുണ്ട്, ഗുരുവിന്‍റെ കവിതയല്ല അത്, മന്ത്രമാണ്. ആ ഒരൊറ്റക്കവിതകൊണ്ട് നാരായണഗുരു വ്യാസന്‍റെയും വാല്മീകിയുടെയും നിരയിലെത്തി എന്നു ഞാന്‍ എവിടെയും പറയും". (extracted from a dialogue with Mr NRS Babu of Kerala Kaumudi, 2006). അതിനുശേഷം പല കോണുകളില്‍ നിന്നും ഗുരുദേവനിലെ കവിയെ പഠിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നു വിശ്വസിക്കുന്നു.
ഗുരുവിലെ കവിയെ പ്രചരിപ്പിച്ചാല്‍ ഗുരുവിലൂടെ നേടാനാവുന്ന ആത്മീയതയില്‍ അധിഷ്ടിതരായ അനുയായികള്‍ കുറഞ്ഞുപോകുമോ എന്നു പ്രമുഖഗുരുദേവപ്രചാരകരും സംഘാടകരും ഭയപ്പെടുന്നുവോ എന്നും സംശയിക്കേണ്ടതുണ്ട്. മറ്റൊരു കൂട്ടര്‍ക്ക്, ഇത്തരത്തില്‍ ഗുരുവിനു ഒരു മഹത്വം നല്‍കിയാല്‍ ഗുരുവിനു അവര്‍ കല്‍പ്പിച്ചു നല്‍കിയിട്ടുള്ള “ഈഴവദൈവ”മെന്ന സ്ഥാനത്തിന്‍റെ വില കുറഞ്ഞു വെറും ഒരു കവിയായിപ്പോകുമോ എന്ന ഭയവും ഉണ്ടാകാം.
ഗുരുദേവശിഷ്യപരമ്പരയുടെ ആസ്ഥാനമായ ശിവഗിരി ധര്‍മ്മസംഘത്തിന്‍റെ സെക്രട്ടറി സ്വാമി ഋതംബരാനന്ദയുടെ, ഈ വിഷയത്തില്‍ നമ്മുടെ സാഹിത്യനായകന്മാര്‍ ചിന്തിക്കണം, എന്ന ഈയടുത്ത കാലത്തുണ്ടായ പ്രസ്താവന സ്വാഗതാര്‍ഹാമായി തോന്നുന്നു

Posted on Facebook Group by : Mr. Mohana Kumar Padmanabhan

Tuesday 1 July 2014