Saturday, 19 July 2014

ലളിത വ്യാഖ്യാനം - ഗുരുനാരായണ മൂർത്തേ

"ഗുരുനാരായണ മൂർത്തേ"

ഗുരുദേവനെ ഗുരുനാരായണ മൂർത്തിയായി കണ്ടു നമസ്കരിക്കുവാൻ കവി ഉപദേശിക്കുന്നു. ഗുരു തന്നെ സ്വയം നാരായണൻ എന്നെഴുതി ഒപ്പ് ചാർത്തിയിട്ടുള്ളത് പ്രസിദ്ധമാണല്ലോ. 

1855 ആഗസ്റ്റ്‌ 28 (1031 ചിങ്ങം 14 ന് ചതയം നക്ഷത്രത്തിൽ) ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ ജനിച്ച ആ നാരായണൻ നാരായണമൂർത്തിയാണെന്ന് നാം അറിയുകയാണ്.

ഗുരുവിന്റെ ജീവിതത്തിലേക്ക് കടന്നു കഴിഞ്ഞാൽ ഈ ഗുരുനാമത്തിന്റെ പെരുമകൾ നമുക്ക് മനസ്സിലാകും.

പിറന്നയുടനേ സാധാരണ കുഞ്ഞുങ്ങൾ കരയാറുണ്ട്. എന്നാൽ ഗുരുവിന്റെ ശൈശവക്കണ്ണുകൾ തൂ മന്ദഹാസം ചൊരിഞ്ഞു കൈകാൽ കുടഞ്ഞു ചിരിക്കുകയാണ് ഉണ്ടായത്. അഴകാർന്ന പൂവുടൽ, അനന്തതയെ ഉറക്കിക്കിടത്തിയ വിശാലനയനങ്ങൾ.

ചെറുപ്പത്തിൽത്തന്നെ പ്രാരംഭ വിദ്യഭ്യസാനന്തരം ഒരു ഇടവേള കഴിഞ്ഞ്, ഉദയസൂര്യപ്രഭയായി അരുവിപ്പുറത്തിന്റെ ആകാശങ്ങൾക്കും കാനനഭംഗികൾക്കും ആമോദമായി നാരായണഗുരുസ്വാമിയായി.

ഇവിടെ ഈ കേരളക്കരയിൽ തിരുവനന്തപുരത്തിനടുത്തുള്ള ചെറുഗ്രാമത്തിലെ സാധാരണ ബാലാൻ സ്വപരിശ്രമവും ശ്രദ്ധയും അടങ്ങാത്ത അന്തർദാഹവുമായി പ്രവാജകനായി അലഞ്ഞു അറിവിന്റെ ഇരിപ്പിടമേറിയതും നമ്മൾ തിരിച്ചറിഞ്ഞിരിക്കുന്നു.

ദേഹേച്ഛ വെടിഞ്ഞു ദേവേച്ഛസ്വേഛയാക്കി മാറ്റിയ സ്വാർഥരഹിതനായ അന്തരംഗത്തോട് കൂടിയ അനുപമനായ ഋഷി.

അത് നീയാകുന്നു എന്ന ഉപനിഷത്ത് വചനത്തെ സ്വത്മീകരിച്ച ഭഗവാൻ ശ്രീനാരായണൻ നമുക്ക് ഗുരുനാരായണ മൂർത്തിയല്ലാതെ മറ്റാരാകുവാനാണ്. പരമാത്മ സ്വരൂപനായ നാരായണമൂർത്തിയെ പിന്നെയും ശ്രീനാരായണമൂർത്തിയെന്ന് നീട്ടിവിളിക്കുന്നു. ഇവിടെ രണ്ടുതരത്തിൽ അർദ്ധമുണ്ട് . അറിവിന്‌ ഇരിപ്പിടമായിട്ടുള്ളവൻ നാരായണൻ. ഗുരുനാരായണമൂർത്തിയാവട്ടെ മനുഷ്യകുലപതിയും. ഗുരുവിനെ ഹൃദയനാഥനായി വാഴ്ത്തി സ്തുതിക്കുകയാണ് ....

0 comments:

Post a Comment