Saturday, 5 July 2014

ഭക്തിയില്‍ സമ്പൂര്‍ണ്ണമായി ലയിക്കൂ. ആര്‍ഭാടങ്ങള്‍ നിങ്ങളെ ദൈവത്തില്‍നിന്നും അകറ്റുന്നു.

കുളി കഴിഞ്ഞു നിങ്ങള്‍ ചെളിയില്‍ കിടന്നുരുളാരുണ്ടോ? ഈ ചോദ്യമാണ് നമ്മുടെ നാട്ടിലെ പല പൂജാദികര്‍മങ്ങള്‍ കാണുമ്പോള്‍ മനസ്സില്‍ വരുന്ന കാര്യം. വളരെ ലളിതമായ കുചേല പൂജയില്‍ മുഴുകി ആനന്ദ നൃത്തമാടുന്ന ഭഗവാന്റെ രൂപമൊക്കെ നമ്മള്‍ മറന്നോ?
“തീർത്ഥാടനത്തിനു ആഡംബരങ്ങളും ആർഭാടങ്ങളും പാടില്ല. അനാവശ്യമായി പണം ചെലവാക്കരുത്” ഇതാണ് സ്വാമി തൃപ്പാദങ്ങള്‍ ശ്രീനാരായണ ഗുരുദേവന്‍ ശിവഗിരി തീര്‍ഥാടന ലക്ഷ്യത്തെ കുറിച്ച് തന്‍റെ ശിഷ്യന്മാര്‍ ചോദിച്ചപ്പോള്‍ കൊടുത്ത ഉപദേശം.
ലളിതമായ ആചാരങ്ങള്‍ എല്ലാം ദൈവത്തിലേക്കുള്ള എളുപ്പ മാര്‍ഗങ്ങള്‍ ആണ്. ആര്‍ഭാടത്തോടെയുള്ള പൂജകള്‍ ഈ മാര്‍ഗത്തിലെ തടസങ്ങളും. ആന കുളികഴിഞ്ഞ് തന്‍റെ ശരീരം മുഴുവന്‍ തുമ്പിക്കൈ കൊണ്ട് പൊടിപടലങ്ങള്‍ വാരി വിതറുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ. കുളിച്ചു ശുദ്ധമായ തന്‍റെ ശരീരം ആന എങ്ങിനെ അഴുക്കുകള്‍ വാരി വിതറി മലിനമാക്കുന്നുവോ അതുപോലെയാണ് ദൈവത്തെ പൂജിക്കുമ്പോള്‍ ആര്‍ഭാടങ്ങള്‍ കടന്നുവന്നാലുള്ള സ്ഥിതി. ശുദ്ധമായ ദൈവ ചിന്ത മലിനമാക്കുവാനെ ഈ ആര്‍ഭാടങ്ങള്‍ക്കു കഴിയൂ. കുളി കഴിഞ്ഞു ചെളിയില്‍ കിടന്നുരുളുന്നപോലെ.

Posted on Facebook Group by : അറിവ് സനാതനം



0 comments:

Post a Comment