Tuesday 22 July 2014

ഈഴവീകരണം


അവലംബം : ശ്രീ.എന്‍ .കെ ദാമോദരന്‍ രചിച്ച മൂലൂര്‍ പ്രദീപം എന്ന പുസ്തകം
പണിക്കരുടെ ജാതി നശീകരണ പരിപാടിയിലെ ധീരമായ ഒരു കൃത്യമാണ് ചങ്ങനാശ്ശേരി വാഴപ്പള്ളിയില്‍ പിച്ചനാട്ടു കുറുപ്പന്മാരുടെ (കണിക്കുറുപ്പന്മാരുടെ) ഈഴവീകരണം. ശ്രീ നാരായണ ഗുരുദേവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഒരു മഹാ യോഗത്തില്‍ വച്ചാണ് ഇ ജാതി മാറ്റ ചടങ്ങ് നിര്‍വ്വഹിച്ചത്‌.അത് സംബന്ധിച്ച് നാനാ ജാതി മതസ്ഥര്‍ പങ്കെടുത്ത ഒരു പന്തീ ഭോജനവും ഉണ്ടായിരുന്നു.പ്രസ്തുത ചടങ്ങ് ഔസുക്യ പൂര്‍വ്വം വീക്ഷിച്ചുകൊണ്ടിരുന്ന സ്വാമികള്‍ പണിക്കരോട് ഇപ്രകാരം കല്‍പ്പിച്ചു. "ഇന്നൊരു സുദിനം ആണ് .സമുദായ ചരിത്രത്തില്‍ ഇതൊരു പ്രധാന ഘട്ടം തന്നെ.ഇത് പദ്യമാക്കണം.ആ റിക്കാര്‍ഡ് ആലുവ അദ്വൈതാശ്രമത്തില്‍ സൂക്ഷിക്കണം.നമുക്കില്ലാത്ത ധൈര്യമാണ് നിങ്ങള്‍ക്കുള്ളത്‌". താഴ്ന്ന ജാതിക്കാര്‍ എന്ന് കരുതപ്പെടുന്നവരെ ഇ വിധം ഉധരിക്കുവാനുള്ള ശ്രമങ്ങള്‍ അതിനു മുന്‍പോ പിന്‍പോ നടന്നിട്ടുള്ളതായി അറിവില്ല.
ത്യാഗ സമ്പൂര്‍ണ്ണമായ നിസ്വാര്‍ത്ഥ സേവനം കൊണ്ട് പണിക്കര്‍ ജാതി മത ഭേദമന്യേ സകലരുടെയും കണ്ണിലുണ്ണി ആയി തീര്‍ന്നിരുന്നു.വാഹനങ്ങളോ നല്ല നിരത്തുകളോ ഒന്നും ഇല്ലാതിരുന്ന കാലത്ത് പണിക്കര്‍ അനേകം മൈലുകള്‍ കാല്‍നടയായി സഞ്ചരിച്ചാണ് പല പല മീറ്റിങ്ങുകളിലും മറ്റു പ്രവര്‍ത്തനങ്ങളിലും പങ്കെടുതുകൊണ്ടിരുന്നത്. "അന്യര്‍ക്ക് ഗുണം ചെയ്യുവതിനായ്യുസു വപുസ്സും " അര്‍പ്പിച്ച ധന്യതമാവാണെന്നു അദ്ധേഹത്തെ നിസ്സംശയം വിശേഷിപ്പിക്കാം.60 ആമത്തെ വയ്യസ്സ് പൂര്‍ത്തിയായ 1104 കുംഭം 27 ആം തീയ്യതി അദ്ദേഹം അസ്സംബ്ലി സംബന്ധിച്ച് തിരുവനന്തപുരത്തായിരുന്നു. 28 ആം തീയ്യതിയിലെ ഡയറിയില്‍ ഇപ്രകാരം രേഖപ്പെടുതിയിരിക്കുന്നു : "എന്‍റെ അറുപതാം വയ്യസ് തികഞ്ഞ ഇന്നലയും ഇന്നും സാമുദായിക കാര്യങ്ങളും നാട്ടുകാര്യങ്ങളും ഗവണ്മെന്റിനെ ഗ്രഹിപ്പിച്ചു തൃപ്തികരമായ മറുപടി വാങ്ങി ഞാന്‍ കൃതാര്‍ത്ഥനായി ".

0 comments:

Post a Comment