Saturday, 5 July 2014
ജീവിതവിമര്‍ശനം (ശ്രീനാരായണ തത്ത്വചിന്തകള്‍)
ശ്രീനാരായണ ഗുരുവിന്റെ തത്ത്വചിന്താസൂക്തങ്ങളുടെ വെളിച്ചത്തില്‍ കോട്ടൂക്കോയിക്കല്‍ വേലായുധന്‍ തയ്യാറാക്കി ഓച്ചിറ വിശ്വോദയം 1975ല്‍ പ്രസിദ്ധീകരിച്ച പുസ്തകമാണ് ‘ജീവിത വിമര്‍ശനം’.
"ജീവിത വിമര്‍ശനം എന്ന ഈ ഗ്രന്ഥത്തില്‍ ഒരു പുതിയ മാര്‍ഗ്ഗം അവലംബിച്ചുകൊണ്ട് ഗ്രന്ഥകാരന്‍ നടത്തിയിരിക്കുന്ന ആശയാവിഷ്കരണരീതി ഹൃദയാഹ്ലാദമായി തോന്നുന്നു. ഒരു നല്ല അദ്ധ്യാപകന്‍ കഥപറഞ്ഞ് കുട്ടികളുടെ ശ്രദ്ധ പറ്റിയതിനു ശേഷം അവരുടെ മനസ്സില്‍ നിന്നും മായാത്തവണ്ണം ഗുണപാഠങ്ങളെന്ന പേരില്‍ വിലയേറിയ തത്ത്വങ്ങള്‍ അനായാസമായി ഉപദേശിച്ചു കൊടുക്കുന്നതുപോലെയിരിക്കുന്നു ഈ ഗ്രന്ഥത്തില്‍ സങ്കീര്‍ണ്ണങ്ങളായ ജീവിതപ്രശ്നങ്ങളെ അപഗ്രഥനം ചെയ്തതിനുശേഷം ഗുരുദേവസൂക്തങ്ങളെ കൊണ്ടുചെന്ന് ഘടിപ്പിച്ചിരിക്കുന്ന സമ്പ്രദായം" ശിവഗിരിമഠത്തിലെ ബ്രഹ്മാനന്ദസ്വാമി അവതാരികയില്‍ പറഞ്ഞിരിക്കുന്നു.
ലിങ്ക്: http://sreyas.in/ jeevitha-vimarsanam-pdf#ixzz36a o14Jmn [ ശ്രേയസ് ആദ്ധ്യാത്മിക വെബ്സൈറ്റ്: www.sreyas.in ഫേസ്ബുക്ക്:www.fb.com/sreyasin ]
0 comments:
Post a Comment