SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Friday 28 June 2013

നോയ്ഡ സെക്ടര്‍ 15-ലെ ഹരിതാഭവും വിശാലമായ അംബേദ്കര്‍ പാര്‍ക്കില്‍ ശ്രീ നാരായണ ഗുരുവിന്റെ വെങ്കലശില്‍പ്പം

നോയ്ഡ സെക്ടര്‍ 15-ലെ ഹരിതാഭവും വിശാലമായ അംബേദ്കര്‍ പാര്‍ക്കില്‍ ശ്രീ നാരായണ ഗുരുവിന്റെ വെങ്കലശില്‍പ്പത്തിനും പാര്‍ക്കില്‍ യു. പി സര്‍ക്കാര്‍ ഇടം നല്‍കി. മണല്‍ശിലകള്‍ പാകിയ ചുറ്റുമതിലോടെ നോയ്ഡ ഫിലിം സിറ്റിക്കു സമീപം അംബേദ്കര്‍ പാര്‍ക്ക് തലയെടുപ്പോടെ നില്‍ക്കുന്നു. നിര്‍മാണച്ചെലവ് 684 കോടി രൂപ. മുഖ്യകവാടം കടന്നാല്‍ ദേശീയ ദലിത് സ്മാരകം. അവിടെ ദേശീയ നേതാക്കളുടെ സ്മാരകചിത്രങ്ങള്‍ . ബുദ്ധഗവേഷണകേന്ദ്രം, ബുദ്ധമ്യൂസിയം എന്നിവയും തുറന്നു. തൊട്ടടുത്തായി അംബേദ്കറുടെ ശില്പം. തുടര്‍ന്ന് കാതങ്ങള്‍ക്കപ്പുറം മനോഹരശിലകള്‍ പാകിയിട്ടുള്ള വൃത്താകൃതിയിലുള്ള സ്മാരകകേന്ദ്രം. നടുവില്‍ അശോകചക്രവുമായി കൂറ്റന്‍ തൂണ്‍ .

എട്ടടിയോളം ഉയരമുള്ള പ്ലാറ്റ് ഫോമില്‍ മുണ്ടുടുത്ത് ഷാള്‍ പുതച്ചു വടിയൂന്നി നില്‍ക്കുന്ന രീതിയില്‍ ആണ് ഗുരുദേവ പ്രതിമ. 18 അടി ഉയരം ഉണ്ട് പ്രതിമയ്ക്ക്. ഏകദേശം നാല് ടണ്‍ വെങ്കലം ഉപയോഗിച്ചു. 45 ലക്ഷം രൂപയാണ് ചെലവ് . പാര്‍ലമെന്റിന്  മുന്‍പിലെ ഗാന്ധി പ്രതിമയുടെ ശില്പി ആയ റാം സുതാര്‍ ആണ് ശില്പി. 3  കൊല്ലം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തി ആയത് . സാഹിബബാദിലെ  സ്റ്റുഡിയോയില്‍ ഫൈബര്‍ അച്ചില്‍ നാല് ഭാഗങ്ങള്‍ ആയി പ്രതിമ നിര്‍മിച്ചു പാര്‍ക്കില്‍ കൊണ്ട് വന്നു കൂട്ടി യോജിപ്പിക്കുക ആയിരുന്നു.

ഗദ്യപ്രാര്‍ത്ഥന – ശ്രീ നാരായണഗുരു


കാണപ്പെടുന്നതൊക്കെയും സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ മൂന്നു രൂപങ്ങളോടുകൂടിയതും പരമാത്മാവില്‍ നിന്നുമുണ്ടായി അതില്‍തന്നെ ലയിക്കുന്നതുമാകുന്നു. അതിനാല്‍ പരമാത്മാവല്ലാതെ വേറൊന്നുമില്ല. സകല പാപങ്ങളെയും നിശിപ്പിക്കുന്ന – വറുത്തുകളയുന്ന – പരമാത്മാവിന്റെ യാതൊരു സ്വരൂപം എന്റെ ബുദ്ധിയില്‍ തെളിച്ചു നല്ല വഴിയേ കൊണ്ടുപോകുമോ, ധ്യാനിക്കേണ്ടതായ പരമാത്മാവിന്റെ ആ ദിവ്യരൂപത്തെ ഞാന്‍ ധ്യാനിക്കുന്നു. അല്ലയോ പരമാത്മാവേ! ഇപ്രകാരം ഇടവിടാതെ എനിക്ക് അങ്ങയെ ധ്യാനിക്കുന്നതിനും അങ്ങയുടെ പരമാനന്ദം ലഭിക്കുന്നതിനും അങ്ങയുടെ അനുഗ്രഹം എന്നില്‍ ഉണ്ടാകേണമേ!

അല്ലയോ ദൈവമേ! കണ്ണു കൊണ്ടു കാണുന്നതൊന്നും നിത്യമല്ല. ശരീരവും നീര്‍ക്കുമിളപോലെ നിലയറ്റതാകുന്നു. എല്ല‍ാം സ്വപ്നതുല്യമെന്നല്ലാതെ ഒന്നും പറയുവാനില്ല. നാം  ശരീരമല്ല, അറിവാകുന്നു. ഇനി ഇതൊക്കെയും ഇല്ലാതെ പോയാലും നാം  ഇപ്രകാരം പ്രകാശിച്ചു കൊണ്ടു തന്നെയിരിക്കും. ജനനം, മരണം, ദാരിദ്ര്യം, രോഗം, ഭയം ഇതൊന്നും നമ്മെ തീണ്ടുകയില്ല. ഇപ്രകാരം ഉപദേശിക്കപ്പെടുന്ന തിരുവാക്കുകളെയും ഈ തിരുവാക്കു-കളുടെ ഉപദേഷ്ടാവായ പരമാത്മാവിനെയും ഞാന്‍ ഉണര്‍വ്വിലും ഉറക്കത്തിലും ഇടവിടാതെ എല്ലായ്പോഴും ചിന്തിക്കുമാറാകണമേ! നീ എന്റെ സകല പാപങ്ങളെയും കവര്‍ന്നെടുത്തുകൊണ്ട് എനിക്ക് നിന്റെ പരമാനന്ദം നല്‍കേണമേ! എന്റെ ലോകവാസം കഷ്ടപ്പാടുകൂടാതെ കഴിഞ്ഞു കൂടുന്നതിനും ഒടുവില്‍ നിന്റെ പരമപദം പ്രാപിക്കുന്നതിനും നിന്റെ അനുഗ്രഹം എന്നില്‍ ഉണ്ടാകണമേ!


ശിവഗിരി മഹാതീര്‍ത്ഥം


ചരിത്രാതീത കാലം മുതല്‍ക്കു തന്നെ മനുഷ്യര്‍ തീര്‍ത്ഥാടന തത്പരരായിരുന്നു എന്നതിന്‌ ഒട്ടേറെ തെളിവുകള്‍ ലഭ്യമാണ്‌. പുരാണങ്ങളിലും മറ്റും തീര്‍ത്ഥാടനത്തെക്കുറിച്ചുള്ള പ്രതിപാദനങ്ങളുണ്ട്‌. മഹര്‍ഷിവര്യന്മാരുടെ ശാപത്തിനിരയായ യാദവകുലം ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശാനുസരണം ശാപപരിഹാരാര്‍ത്ഥം പ്രഭാസ തീര്‍ത്ഥാടനം നടത്തിയത്‌ കേവലോദാഹരണം മാത്രം. പാപവിമോചനത്തിനും പുണ്യപരിപാലനത്തിനും തീര്‍ത്ഥാടനം പ്രയോജകീഭവിക്കുന്നു. 

ഭൗതികതയില്‍ മുഴുകി ജീവിതം നയിക്കുമ്പോള്‍ സ്വാര്‍ത്ഥലാഭത്തിന്‌ വേണ്ടി വഴിവിട്ടും ചിലകാര്യങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടിവരുന്നുണ്ട്‌. അങ്ങനെ അറിഞ്ഞും ചിലപ്പോള്‍ അറിയാതെയും സഹജീവികള്‍ക്ക്‌ ദുഃഖം ഉണ്ടാകും. പ്രവര്‍ത്തന മേഖലകളില്‍ പ്രതിസന്ധികളുണ്ടാകുന്നതും തദ്വാരാമാനസിക സംഘര്‍ഷവും സ്വാഭാവികമാണ്‌.

ശ്രീ ബുദ്ധന്റെ പഞ്ചശുദ്ധിയോടുകൂടിയ 10 ദിവസത്തെ വ്രതാനുഷ്ഠാനങ്ങള്‍ മനസ്സിനേയും ശരീരത്തേയും ബുദ്ധിയേയും നിര്‍മ്മലമാക്കുന്നു. ആത്മപരിശോധന നടത്തുന്നതിനും കൂടുതല്‍ ശ്രേഷ്ഠതയാര്‍ന്ന വ്യക്തിത്വം നേടുന്നതിനും പ്രേരകമാകുന്നു. മഹാത്മാക്കളുടെ വിശ്രമം കൊണ്ട്‌ പരിപാവനമായ സ്ഥലങ്ങളിലെത്തുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ സ്വയം പരിവര്‍ത്തനങ്ങള്‍ സംഭവിക്കുന്നു. അങ്ങനെയുള്ള സ്ഥലങ്ങള്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളായി അറിയപ്പെടുന്നു. ഭഗവാന്‍ ശ്രീനാരായണനെപ്പോലെയുള്ള ആത്മജ്ഞാനിയുടെ വാസസ്ഥാനം തീര്‍ത്ഥാടന കേന്ദ്രമായി പരിണമിച്ചില്ലെങ്കിലേ അതിശയിക്കേണ്ടതുള്ളൂ.

മനിചര്യാപഞ്ചക മെന്ന കൃതിയില്‍ സത്യസാക്ഷാത്കാരം നേടി ജീവന്‍മുക്തനായ മുനി സഞ്ചരിച്ച സ്ഥലത്തെ പാദസ്പര്‍ശനം പോലും പാപവിമുക്തിയ്ക്ക്‌ കാരണമാകുമെന്ന്‌ വ്യക്തമാകുന്നുണ്ട്‌. ആത്മവിലാസമെന്ന കൃതിയില്‍ നാമും ദൈവവും ഒന്നായിരിക്കുന്നു. നാം ദൈവത്തോട്‌ ഒന്നായിപ്പോകുന്നു. എന്ന്‌ വ്യക്തമാക്കിയ ഗുരുവിന്റെ മഹാസമാധികൊണ്ട്‌ കൂടി പവിത്രമായ ശിവഗിരി തീര്‍ത്ഥാടന കേന്ദ്രം തന്നെയാണ്‌. മാത്രവുമല്ല- ആത്മോപദേശശതകമെന്ന കൃതിയില്‍

ഉണരരുതിന്നിയുറങ്ങിടാതിരുന്നീടണ
മറിവായ്‌ അതിന്നിയോഗ്യനെന്നാല്‍
പ്രണവമുണര്‍ന്നത്‌ പിറപ്പൊഴിഞ്ഞ്‌ വാഴും

മുനിജന സേവയില്‍ മൂര്‍ത്തി നിത്തിടേണ മെന്ന്‌ മുള്ളതു കൂടി പരിശോധിക്കുമ്പോള്‍ ശിവഗിരി തീര്‍ത്ഥസ്ഥാനമാകുന്നു.

തീര്‍ത്ഥാടനത്തിന്‌ ഗുരുദേവന്‍ അനുമതിയും അനുഗ്രഹവും നല്‍കുന്നതോടൊപ്പം എട്ട്‌ ലക്ഷ്യങ്ങളും പ്രഖ്യാപിച്ചു. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വര ഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, ശാസ്ത്ര സാങ്കേതിക പരിശീലനം എന്നിവയാണവ. അനുമതി നേരത്തേ ലഭിച്ചെങ്കിലും 1932 ലാണ്‌ തീര്‍ത്ഥാടനം സമാരംഭം കുറിച്ചത്‌. അഞ്ച്‌ പേരിലാരംഭിച്ച തീര്‍ത്ഥാടനം ഇന്ന്‌ ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുന്ന ഒരു മഹാതീര്‍ത്ഥാടനമായി മാറിക്കഴിഞ്ഞു. 

കടപ്പാട് : സ്വാമി ഋതംഭരാനന്ദ

Thursday 27 June 2013

ആത്മവിലാസം - ശ്രീ നാരായണഗുരു (23)

(ബ്രഹ്മശ്രീ ശിവലിംഗസ്വമികളുടെ നോട്ട്ബുക്കില്‍ നിന്ന്)

ഓ! ഇതൊക്കെയും നമ്മുടെ മുമ്പില്‍ കണ്ണാടിയില്‍ കാണുന്ന നിഴല്‍പോലെതന്നെയിരിക്കുന്നു. അത്ഭുതം! എല്ലാറ്റിനെയും കാണുന്ന കണ്ണിനെ കണ്ണ് കാണുന്നില്ല. കണ്ണിന്റെ മുമ്പില്‍ കയ്യിലൊരു കണ്ണാടിയെടുത്തു പിടിക്കുമ്പോള്‍ കണ്ണ് ആ കണ്ണാടിയില്‍ നിഴലിക്കുന്നു. അപ്പോള്‍ കണ്ണ് കണ്ണാടിയെയും നിഴലിനെയും കാണുന്നു. നിഴല്‍ ജഡമാകുന്നു. അതിന് കണ്ണിനെ കാണുന്നതിനു ശക്തിയില്ല. കണ്ണിനെ കണ്ണിനെ എതിരിട്ടു നോക്കുന്നതിനു കഴിയുന്നില്ല. ഇങ്ങനെ കണ്ണും കണ്ണിന്റെ നിഴലും കണ്ണില്‍ കാണാതെ ഇരിക്കുമ്പോള്‍, അവിടെ കണ്ണിനെ കാണുന്നത് നാമാകുന്നു. ഇതുപോലെ ഈ കണ്ണിനെ കാണുന്ന നമ്മെ ന‍ാം കാണുന്നില്ല. നമ്മുടെ മുമ്പില്‍ ഒരു കണ്ണാടിയെ സങ്കല്പിക്കുമ്പോള്‍ ന‍ാം ആ കണ്ണാടിയില്‍ നിഴലിക്കുന്നു. അപ്പോള്‍ നിഴലിന് നമ്മെ കാണുന്നതിന് ശക്തിയില്ല. നിഴല്‍ ജഡമാകുന്നു. നമുക്ക് നമ്മെ എതിരിട്ടു നോക്കുന്നതിനു കഴിയുന്നില്ല. ന‍ാം നമ്മില്‍ കല്‍പിതമായിരിക്കുന്ന കണ്ണാടിയെയും ആ കണ്ണാടിയുടെ ഉള്ളില്‍ നിര്‍ക്കുന്ന നിഴലിനെയും തന്നേ കാണുന്നുള്ളൂ. അപ്പോള്‍ നമ്മെ കാണുന്നത് നമ്മുടെ മുകളില്‍ നില്‍ക്കുന്ന ദൈവമാകുന്നു. ചുരുക്കം, കല്പിതമായിരിക്കുന്ന കണ്ണാടി, അതിനുള്ളില്‍ നില്ക്കുന്ന നമ്മുടെ നിഴല്‍, കണ്ണ്, കയ്യിലിരിക്കുന്ന കണ്ണാടി, ആ കണ്ണാടിയുടെ ഉള്ളില്‍ നില്ക്കുന്ന കണ്ണിന്റെ നിഴല്‍ ഇതഞ്ചും നമ്മുടെ കീഴടങ്ങി നില്ക്കുന്നു. ഇതിനെ കാണുന്ന കണ്ണ് നാമാകുന്നു. കണ്ണ് കണ്ണിന്റെ നിഴലിനെയും, കണ്ണാടിയെയും തന്നേ കാണുന്നുള്ളൂ. ന‍ാം നമ്മുടെ നിഴല്‍, കണ്ണാടി, കണ്ണ്, കണ്ണിന്റെ നിഴല്‍, കയ്യിലിരിക്കുന്ന കണ്ണാടി, ഇതാറും ദൈവത്തിന്റെ കീഴടങ്ങി നില്ക്കുന്നു. ഇതിനെ കാണുന്ന കണ്ണ് ദൈവമാകുന്നു.

ഓ! ഇത് ഒരു വലിയ ആശ്ചര്യമാകുന്നു! നാമെന്നല്ല നമ്മാല്‍ കാണപ്പെടുന്നതൊക്കെയും ഇങ്ങനെ നിഴലിക്കുന്നതിന് ദൈവം ഇടം കൊടുത്തിരിക്കുന്നു. ഇതുകൂടാതെ ഇതിനെയൊക്കെയും ദൈവം തന്നെ കാണുകയും ചെയ്യുന്നു. അപ്പോള്‍ ദൈവം ഒരു ദിവ്യമായ കണ്ണാടിയും കണ്ണുമായിരിക്കുന്നു. ഓ! ഇതാ! ഒരു ദിവ്യമായിരിക്കുന്ന കണ്ണാടിയില്‍ ഒരു പുതിയ മലയെ കാണുന്നു. അപ്പുറം ഇതാ ഒരു പടം കാണുന്നു. ഇത് ന‍ാം പണ്ടു കണ്ടിട്ടുള്ളതാണെന്നു തോന്നുന്നു. ഓ! ഇത് മരുന്നുമാമലയും കന്യാകുമാരിയും മധുരയും കാശിയും ചിദംബരവും നമ്മുടെ ഉള്ളില്‍ അടുത്തടുത്തു കാണുന്നു. ഓ! ഇതാ ഒരു ആനയോടിക്കുന്നു. ന‍ാം പേടിച്ച് മലയുടെ മുകളിലേറുന്നു. ഇവിടെയിരിക്കുന്ന യോഗീശ്വരനോട് ന‍ാം ഉപദേശം കേട്ട് യോഗാഗ്നിയില്‍ ദഹിക്കുന്നു. ഓ! ഇതാ ഇങ്ങനെ കിനാവു കണ്ടുകൊണ്ടു ഉണര്‍ന്ന് നിഷ്കമ്പമായിരുന്ന് നെടുമൂച്ചു വിടുന്നു.

ഇതാ! ന‍ാം മയങ്ങി എഴുന്നിരുന്നുകൊണ്ട് അന്നുമറിയാതെ സുഖമായുറങ്ങി - എന്നിങ്ങനെ നമ്മുടെ മുമ്പില്‍ നില്‍ക്കുന്ന പെരുവെളിയില്‍ ഒരു അജ്ഞാനത്തെയും അഹങ്കാരത്തെയും വെറുതെ കല്പിച്ചു വ്യവഹരിക്കുന്നു. ഓ! ഇതാ! കിളിവാതിലില്‍ക്കൂടി വരുന്ന സൂര്യകിരണത്തില്‍ കിടന്നുമറിയുന്ന ധൂളിപോലെ അണ്ഡകോടികള്‍ മറിയുന്നു.

ഓ! ഇതാ! ഇതൊക്കെയും നമ്മിലടങ്ങി ന‍ാം നമ്മുടെ മുകളില്‍ നില്ക്കുന്ന ദിവ്യമായ കണ്ണാടിയില്‍ മറയുന്നു. ഈ കണ്ണാടി നമ്മുടെ ദൈവമാകുന്നു.
ഓ! ഇതാ! പിന്നെയും കാനലില്‍ നിന്ന് വെള്ളം പൊങ്ങി വരുന്നതുപോലെ ഇതൊക്കെയും ദൈവത്തില്‍ നിന്ന് പൊങ്ങി വരുന്നു. എന്നാല്‍ ദൈവ‍ാംശമായ നമ്മുടെ ഉള്ളില്‍ ഇതിനെയൊക്കെയും വെളിപ്പെടുത്തിയിരിക്കുന്നു എന്നു താത്പര്യം.

ഓ! ഇതാ! ഇതൊക്കെയും നമ്മോടുകൂടി ദൈവം തന്റെ വ്യാപകദര്‍പ്പണത്തില്‍ എടുത്തുവിരിച്ച് വിസ്താരമുള്ള കണ്ണുകൊണ്ട് നോക്കുന്നു. പിന്നെയും കണ്ണിലടക്കുന്നു. മറുപടിയും കണ്ണില്‍നിന്ന് വെളിപ്പെടുത്തുന്നു. ഇത് ദൈവത്തിന് ഒരു കളിയാകുന്നു. ഇത് ദൈവ‍ാംശമാകുന്നു. അല്ല ദൈവം അംശമില്ലാത്തതാകുന്നു. അതുകൊണ്ട് ദൈവ‍ാംശമെന്നു പറഞ്ഞുകൂടാ. പിന്നെ വല്ല പരമാണുവില്‍ നിന്ന് പരിണമിച്ചതോ? എന്നാല്‍ അതുമല്ല. എന്തുകൊണ്ടെന്നാല്‍ പരമാണുക്കള്‍ ദൈവത്തില്‍ വിവര്‍ത്തങ്ങളാകുന്നു. വിവര്‍ത്തമെന്നാല്‍ ഇവിടെ നിഴലാകുന്നു. നിഴലിന് വേറൊന്നായി മാറുന്നതിന് കഴിയുന്നില്ല. മറ്റൊന്നിനും ദൈവത്തിലിരിക്കുന്നതിന് ദൈവമാഹാത്മ്യം ഇടം കൊടുക്കുന്നില്ല. അതുകൊണ്ട് ഇതിനെ വേറൊന്നിന്റെ അംശമെന്നും പറഞ്ഞുകൂടാ. അപ്പോള്‍ ഈ കാണപ്പെടുന്നതൊക്കെയും അനിര്‍വചനീയമാകുന്നു. ഇതൊക്കെയും അഞ്ജനക്കാരന്റെ മഷിയില്‍ തെളിയുന്ന ദേവതപോലെയിരിക്കുന്നു. ഇതിന്റെ ബിംബം ദൈവത്തിലിരിക്കുന്നു. ഇത് നിഴലാകുന്നു. ഇപ്പോള്‍ ഈ കാണപ്പെടുന്നതും ദൈവവും നാമും ആയിരിക്കുന്ന ഇതൊക്കെയും ദൈവത്തിലടങ്ങുമ്പോള്‍ ദൈവം തന്നെയായിരിക്കുന്നു. ഇത് ദൈവത്തിന്റെ വ്യാപകതയെ കെടുക്കുന്നില്ല. നിഴലിന് യാതൊന്നിന്റെയും വ്യാപകതയെ ഭേദിക്കുന്നതിന് കഴിയുന്നില്ല; എന്നു തന്നെയല്ല, നിഴലിനെ യാതൊരു വ്യാപകതയും കളയുന്നില്ല.

ഓ! ഇതാ! ഇതൊക്കെയും മനോവേഗമുള്ള ഒരു ഘടീയന്ത്രം പോലെ ആദ്യന്തമില്ലാതെ കറങ്ങുന്നു. വിസ്മയം! ന‍ാം നമ്മുടെ കണ്ണിനെ കാണുന്നു. നമ്മെ ദൈവം കാണുന്നു. ന‍ാം നമ്മുടെ ശ്രുതിയെ ശ്രവിക്കുന്നു. ദൈവം നമ്മെ ശ്രവിക്കുന്നു. ന‍ാം ത്വക്കിനെ സ്പര്‍ശിക്കുന്നു. നമ്മെ ദൈവം സ്പര്‍ശിക്കുന്നു. ന‍ാം നമ്മുടെ നാവിനെ രസിക്കുന്നു. നമ്മെ ദൈവം രസിക്കുന്നു. ന‍ാം നമ്മുടെ മൂക്കിനെ മണക്കുന്നു. നമ്മെ ദൈവം മണക്കുന്നു. ന‍ാം വാക്കിനെ തള്ളിവിടുന്നു. നമ്മെ വാക്ക് തള്ളിവിടുന്നില്ല. ദൈവം തള്ളിവിടുന്നു. ന‍ാം കൈയെ ആദാനം ചെയ്യിക്കുന്നു. നമ്മെ കൈ ആദാനം ചെയ്യിക്കുന്നില്ല. ദൈവം ആദാനം ചെയ്യിക്കുന്നു. ന‍ാം കാലിനെ നടത്തുന്നു. നമ്മെ കാലു നടത്തുന്നില്ല. ദൈവം നടത്തുന്നു. ന‍ാം ദൈവത്തെ നടത്തുന്നില്ല. ന‍ാം ഗുദത്തെ വിസര്‍ജ്ജനം ചെയ്യിക്കുന്നു. ന‍ാം ദൈവത്തെ വിസര്‍ജ്ജനം ചെയ്യിക്കുന്നില്ല. ന‍ാം ഉപസ്ഥത്തെ ആനന്ദിപ്പിക്കുന്നു. നമ്മെ ഉപസ്ഥം ആനന്ദിപ്പിക്കുന്നില്ല. ദൈവം നമ്മെ ആനന്ദിപ്പിക്കുന്നു. ന‍ാം ദൈവത്തെ ആനന്ദിപ്പിക്കുന്നില്ല.
ഓ! ഇതാ! ദൈവത്തില്‍ പുരുഷലക്ഷണം കാണുന്നു. ദൈവം കണ്ണില്ലാതെ കാണുകയും ചെവിയില്ലാതെ കേള്‍ക്കുകയും ത്വക്കില്ലാതെ സ്പര്‍ശിക്കുകയും മൂക്കില്ലാതെ മണക്കുകയും നാവില്ലാതെ രുചിക്കുകയും ചെയ്യുന്ന ഒരു ചിത്പുരുഷനാകുന്നു. ന‍ാം ദൈവത്തിന്റെ പ്രതിപുരുഷനാകുന്നു. നമ്മുടെ ശരീരം ജഡമാകുന്നു. പഴുത്തിരിക്കുന അയോഗോളം തേജോമയമായിരിക്കുന്നതുപോലെ ന‍ാം കണ്ണു തുറന്നു നോക്കുമ്പോള്‍ നമ്മുടെ ശരീരം തേജോമയമായിരിക്കുന്നു. ഓ! ഇതാ! ഇപ്പോള്‍ കാണപ്പെടുന്നതൊക്കെയും ഇതിപോലെ തേജോമയമായിരിക്കുന്നു.
ഓ! നമ്മുടെ ദൈവം ജ്യോതിര്‍മയമായിരിക്കുന്ന ഒരു ദിവ്യസമുദ്രമാകുന്നു. ഇതൊക്കെയും ആ നിസ്തരംഗ സമുദ്രത്തിന്റെ തരംഗമാകുന്നു.
ഓ! ഇതൊക്കെയും കാനലില്‍ നിന്നു കവിയുന്ന വെള്ളമാകുന്നു. ദൈവം കാനലാകുന്നു.

ഓ! ന‍ാം ഇതുവരെയും ബഹിര്‍മുഖനായിരിക്കുന്നു. ഇനി അന്തര്‍മുഖത്തോടുകൂടിയവനാത്തീരുന്നു. ആ! ഇവിടം എത്രയോ ദിവ്യമായിരിക്കുന്നു. ന‍ാം ഇതുവരെയും നിന്നിരുന്നത് ഒരു ദിവ്യമായിരിക്കുന്ന കണ്ണാടിയിലാകുന്നു. ഇതുതന്നെയാണ് നമ്മുടെ ദൈവം. ഇതിനെ ന‍ാം ഇതിനുമുമ്പില്‍ കണ്ടിരുന്നില്ല. ഇപ്പോള്‍ നമുക്കിവിടം യാതൊരു മറവും കാണുന്നില്ല. നാമും ദൈവവും ഒന്നായിരിക്കുന്നു. ഇനി നമുക്ക് വ്യവഹരിക്കുന്നതിനു പാടില്ല. ഓ! ഇതാ! ന‍ാം ദൈവത്തിനോട് ഒന്നായിപ്പോകുന്നു!

പരമകാരുണികനാരായണഗുരുസ്വാമിഭിഃ ശിഷ്യാനുഗ്രഹാര്‍ത്ഥം പരബ്രഹ്മമാഹാത്മ്യമിദം വിരചിതമത്യദ്ഭുതമനിര്‍വ്വചനീയം

കടപ്പാട് : ശ്രേയസ് 
Courtesy : http://sreyas.in/athma-vilasam-sri-narayana-guru-23#ixzz2XRH0krtS

തിരുവിതാംകൂറിലെ മഹാന്മാര്‍ PDF - ശൂരനാട് കുഞ്ഞന്‍പിള്ള

തിരുവിതാംകൂറില്‍ ജീവിച്ചിരുന്ന മഹാന്മാരെക്കുറിച്ച് ശ്രീ ശൂരനാട് കുഞ്ഞന്‍പിള്ള എഴുതിയ ലേഖനസമാഹാരമാണ് "തിരുവിതാംകൂറിലെ മഹാന്മാര്‍" എന്ന ഈ പുസ്തകം. ചട്ടമ്പിസ്വാമി, നാരായണസ്വാമി എന്നീ സന്യാസി ശ്രേഷ്ഠന്മാര്‍യും, കേരളപാണിനി, കേരളകാളിദാസന്‍ എന്നീ മഹാപണ്ഡിതന്മാര്‍, വിഖ്യാത ചിത്രകാരന്‍ രവിവര്‍മ്മ കോയിത്തമ്പുരാന്‍, മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജ, സ്വാതിതിരുനാള്‍, വിശാഖംതിരുനാള്‍, മൂലംതിരുനാള്‍ എന്നീ രാജാക്കന്മാര്‍, രാമയ്യന്‍ ദളവ, അയ്യപ്പന്‍ മാര്‍ത്താണ്ഡപ്പിള്ള, രാജാ കേശവദാസന്‍, വേലുത്തമ്പി ദളവ എന്നീ മന്ത്രിമാര്‍, ഡി ലനായി, ഇരവിക്കുട്ടിപ്പിള്ള എന്നീ രണവീരന്മാര്‍, എന്നിവരെക്കുറിച്ച്‌ ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നു.




കടപ്പാട് : 
ശ്രേയസ് 
Courtesy : http://sreyas.in/thiruvithaamkoorile-mahanmar-pdf#ixzz2XREwFvqG

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്

അദ്വൈത സത്യം സൂര്യതുല്യം സാക്ഷാത്ക്കരിച്ച ഭാരതത്തിലെ ജനസമൂഹത്തെ ജാതിപ്പിശാചു പിടികൂടാനിടയായത് അത്യന്തം നിര്‍ഭാഗ്യകരമായ ഒരു വസ്തുതയാണ്. ഇത്തരം മലിനങ്ങളായ ഭേദചിന്തകള്‍ കൊണ്ട് സത്യസ്വരൂപം തീരെ മറയ്ക്കപ്പെടുമ്പോള്‍ മറമാറ്റി അതിനെ വീണ്ടും പ്രകാശിപ്പിക്കാനാണല്ലോ മഹാത്മാക്കള്‍ അവതരിക്കുന്നത്. കേരളം ജാതിപ്പിശാചിന്റെ ബാധനിമിത്തം ഒരു ഭ്രാന്താലയമായി മാറിയിരുന്ന ഘട്ടത്തിലാണ് അതൊഴിച്ചുമാറ്റാന്‍ ശ്രീനാരായണഗുരു അവതരിച്ചത്. അങ്ങനെ ജാതിഭേദവും അവാന്തര ജാതിഭേദവും കൊണ്ട് ഭ്രാന്താലയമായിത്തീര്‍ന്നിരുന്ന രാഷ്ട്രത്തിന് ശ്രീനാരായണ ഗുരുദേവന്‍ നല്‍കിയ ഏറ്റവും വലിയ സന്ദേശം ജാതി നിഷേധമായിരുന്നു. ആലുവ അദ്വൈതാശ്രമത്തില്‍ വച്ച് ശ്രീനാരായണഗുരു രചിച്ച ‘ജാതിനിര്‍ണ്ണയം’ എന്ന കൃതി ചിന്താശക്തിയുള്ള ഏതൊരു വ്യക്തിയെയും ജാതിപ്പിശാചിന്റെ ബാധയില്‍ നിന്നും വിമുക്തനാക്കുകയും തുടര്‍ന്ന് പരമപുരുഷാര്‍ത്ഥമായ ആത്മാനുഭവത്തില്‍ കൊണ്ടെത്തിക്കുകയും ചെയ്യുന്നു.

ജാതിനിഷേധത്തിന്റെ ശാസ്ത്രീയമായ പൊരുള്‍ വ്യക്തമായി പ്രതിപാദിക്കുന്ന ഈ കൃതിയില്‍ തത്ത്വദര്‍ശനത്തില്‍ രൂപംകൊണ്ട ശാസ്ത്രചിന്തയുടെ ഉജജ്വല രൂപം കാണാം. ജാതിയുണ്ടെങ്കില്‍ അതെന്താണ്? ജാതിയും ജന്മവും തമ്മിലുള്ള ബന്ധമെന്താണ്? ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന മുദ്രാവാക്യത്തിന്റെ അന്തഃസത്ത എന്താണ്? ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാം ഈ കൃതിയില്‍ നിന്നും നിസ്സംശയമായ മറുപടി ലഭിക്കുന്നു. ഇതു വായിച്ച് മനനം ചെയ്യുന്ന ഒരാള്‍ക്ക് ജാതിപിശാചിന്റെ പിടിയില്‍ നിന്നും രക്ഷ കിട്ടും എന്നത് തീര്‍ച്ചയാണ്. മനുഷ്യരുടെ ഇടയില്‍ ജാതിയൊന്നൊന്നില്ലെന്നു യുക്തിയുക്തം തെളിയിക്കാനാണ് ഗുരുദേവന്‍ ചെറുതെങ്കിലും ചിന്തോദ്ദീപകമായ ജാതിനിര്‍ണ്ണയം എന്ന ഈ കവിത രചിച്ചത്. ഈ ചെറുകൃതി നമ്മുടെ സംസ്കാരിക മണ്ഡലത്തിന് ഒരു കെടാവിളക്കായി എന്നും വിളങ്ങും.

മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്യൈവം
ഹാ! തത്ത്വം വേത്തി കോഽപിന.
ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍
ഒരു ജാതിയില്‍നിന്നല്ലോ പിറന്നീടുന്നു സന്തതി
നര ജാതിയിതോര്‍ക്കുമ്പോഴൊരു ജാതിയിലുള്ളതാം
നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയന്‍താനുമെന്തുള്ളതന്തരം നരജാതിയില്‍?
പറച്ചിയില്‍ നിന്നു പണ്ടു പരാശരമഹാമുനി
പിറന്നു മറസൂത്രിച്ച മുനി കൈവര്‍ത്തകന്യയില്‍
ഇല്ലജാതിയിലൊന്നുണ്ടോവല്ലതും ഭേദമോര്‍ക്കുകില്‍
ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ.

ജീവികളെ മനുഷ്യര്‍ , മൃഗങ്ങള്‍ , പക്ഷികള്‍ എന്നിങ്ങനെ രൂപഭേദമനുസരിച്ച് ഇനങ്ങളായി വേര്‍തിരിച്ചാല്‍ തര്‍ക്കശാസ്ത്ര പ്രസിദ്ധങ്ങളായ മനുഷ്യത്വാദി ജാതികളുണ്ടാവാം. അല്ലാതെ ഒരേ രൂപത്തിലുള്ള ജീവികളെ ജാതികളായി വേര്‍തിരിക്കുന്നത് അത്യന്തം അശാസ്ത്രീയമാണെന്നാണ് ആദ്യമായി വെളിപ്പെടുത്തുന്നത്.

മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്യൈവം
ഹാ! തത്ത്വം വേത്തി കോഽപിന.

യഥാ - എപ്രകാരമാണോ; ഗവാം - പശുവര്‍ഗ്ഗത്തില്‍പ്പെട്ട ജന്തുക്കള്‍ക്ക്, ഗോത്വം - ഗോവിന്റെ ഭാവം എന്ന അര്‍ത്ഥത്തിലുള്ള ഗോത്വം, ജാതി - ജാതിയാണെന്ന് തര്‍ക്കശാസ്ത്രത്തിലും മറ്റും കരുതപ്പെടുന്നത് അതുപോലെ; മനുഷ്യാണാം - മനുഷ്യര്‍ക്ക്; മനുഷ്യത്വം - മനുഷ്യത്വമെന്നത്; ജാതി - ജാതിയായി ഗണിക്കാവുന്നതാണ്. അസ്യ - മനുഷ്യന്; ബ്രാഹ്മണാദി - ജനനം കൊണ്ടു കുട്ടുന്നതായി കരുതപ്പെടുന്ന ബ്രഹ്മണാദി ജാതി; ഏവം ന - ഇപ്രകാരം യുക്തിയൊന്നുമുള്ളതല്ല; ഹാ - കഷ്ടം; കഃ അപി - ആരും തന്നെ; തത്ത്വം ന വേത്തി - യഥാര്‍ത്ഥ്യമെന്തെന്നറിയുന്നതേയില്ല.
എപ്രകാരമാണോ പശുവര്‍ഗ്ഗത്തില്‍പ്പെട്ട ജന്തുക്കള്‍ക്ക് ഗോവിന്റെ ഭാവം എന്ന അര്‍ത്ഥമുള്ള ഗോത്വം ജാതിയാണെന്ന് തര്‍ക്കശാസ്ത്രത്തിലും മറ്റും കരുതപ്പെടുന്നത് അതുപോലെ മനുഷ്യര്‍ക്ക്‌ മനുഷ്യത്വമെന്നത് ജാതിയായി ഗണിക്കാവുന്നതാണ്. മനുഷ്യന് ജനനം കൊണ്ട് കിട്ടുന്നതായി കരുതപ്പെടുന്ന ബ്രാഹ്മണാദി ജാതി ഇപ്രകാരം യുക്തിയൊന്നുമുള്ളതല്ല. കഷ്ടം, ആരുംതന്നെ യാഥാര്‍ത്ഥ്യമെന്തെന്നറിയുന്നില്ല.

ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍
മനുഷ്യന് ജാതിയൊന്നേയുള്ളൂ, മതം ഒന്നേയുള്ളൂ, ദൈവം ഒന്നേയുള്ളൂ, ഉല്പത്തിസ്ഥാനം ഒന്നേയുള്ളൂ, ആകൃതി ഒന്നേയുള്ളൂ, ഈ മനുഷ്യ വര്‍ഗ്ഗത്തില്‍ ഭേദം ഒന്നുംതന്നെ കല്‍പ്പിക്കാനില്ല.

ഒരു ജാതിയില്‍നിന്നല്ലോ പിറന്നീടുന്നു സന്തതി
നര ജാതിയിതോര്‍ക്കുമ്പോഴൊരു ജാതിയിലുള്ളതാം
മനുഷ്യന്‍റെ സന്താനപരമ്പര മനുഷ്യവര്‍ഗ്ഗത്തില്‍ നിന്നും മാത്രമാണല്ലോ ജനിക്കുന്നത്. ഇതാലോചിച്ചാല്‍ മനുഷ്യവര്‍ഗ്ഗം മുഴുവന്‍ ഒരു ജാതിയിലുള്ളതാണെന്ന് വ്യക്തമായി തീരുമാനിക്കാം.
നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയന്‍താനുമെന്തുള്ളതന്തരം നരജാതിയില്‍?
ബ്രാഹ്മണനും പറയാനും മനുഷ്യവര്‍ഗ്ഗത്തില്‍ നിന്നുതന്നെയാണ് ജനിക്കുന്നത്. ഈ നിലയ്ക്ക് മനുഷ്യവര്‍ഗ്ഗത്തില്‍ ഭേദം എന്താണുള്ളത്?
പറച്ചിയില്‍ നിന്നു പണ്ടു പരാശരമഹാമുനി
പിറന്നു മറസൂത്രിച്ച മുനി കൈവര്‍ത്തകന്യയില്‍
പുരാണകാലത്തുതന്നെ വേദവ്യാസന്റെ പിതാവായ പരാശരമഹര്‍ഷി അദൃശ്യന്തി എന്നുപേരായ പറച്ചിയില്‍ നിന്നും ജനിച്ചതായി കാണുന്നു. വേദങ്ങളെ ചിട്ടപ്പെടുത്തി ബ്രഹ്മസൂത്രം രചിച്ച വേദവ്യാസന് മത്സ്യഗന്ധി എന്നുപേരായ മുക്കുവ സ്ത്രീയില്‍ ജനിച്ചതായും കാണുന്നു.
ഇല്ലജാതിയിലൊന്നുണ്ടോവല്ലതും ഭേദമോര്‍ക്കുകില്‍
ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ.
വിവേകത്തിലും ഗുണകർമ്മങ്ങളിലും മനുഷ്യർക്ക് പരസ്പരഭേദം ഉണ്ടാകാം. അത് ജന്മവുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ല.

[ കടപ്പാട് : പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ സാറിന്റെ വ്യാഖ്യാനം. ]
Courtesy : http://sreyas.in/one-caste-one-religion-one-god#ixzz2XRDJq3Ol

ശ്രീനാരായണഗുരുവിന്റെ കൃതികള്‍, ജീവചരിത്രം, കൃതികളുടെ വ്യാഖ്യാനങ്ങള്‍, സത്സംഗപ്രഭാഷണങ്ങള്‍ എന്നിവയ്ക്ക് ശ്രേയസ് സന്ദര്‍ശിക്കുക : http://sreyas.in/narayanaguru ]

Monday 24 June 2013

DARSANA MALA

"A Garland of Visions of the Absolute"  by Narayana Guru
The DARSANA MALA is a work whose form is strange for those used to the western tradition of philosophy. It is a poem of one hundred verses, divided into ten chapters of ten verses each. This is not unusual in the Indian tradition where aphoristic verses are often preferred to the long verbose treatises which are the only form used by western philosophy. Panini's Grammar and Patanjali's Yoga Sutras are classic examples of this terse poetic style.

The DARSANA MALA is a mala, Sanskrit for a necklace or garland, of the "darsanas". A darsana is more or less translatable as a school of philosophy or a thought-system. Traditionally in India there are six schools, but here Narayana Guru has divided the poem into ten and not six sections, which do not correspond strictly to the traditional darsanas. Perhaps the word darsana could be translated here as "philosophical viewpoint".
For example, the first chapter's point of view is that the world is real and has a creator.
The next chapter will suppose the opposite; another will view the world as consciousness; yet another from the point of view of action etc.

Thus, he presents ten possible visions of the universe, of ourselves and of the value or purpose of life - which together comprise philosophy. These different viewpoints could be taken as contradicting or excluding each other, especially in the context of western philosophy. The Guru however links them together by a common thread of value which runs through them all. Each darsana or "vision" is thus related structurally to the others, as are the verses inside each chapter.

a) VERSES TRANSLATED BY NATARAJA GURU
Page 1
Page 2

b) VERSES WITH A WORD-FOR-WORD TRANSLATION BY NATARAJA GURU

c) A SHORT INTRODUCTORY COMMENTARY BY NATARAJA GURU
Page 1

d) NARAYANA GURU'S "DIDHITI" - A SHORT COMMENTARY ON THE VERSES

Courtesy :  AdvaitaVedanta Website

AN INTEGRATED SCIENCE OF THE ABSOLUTE


"An Integrated Science of the Absolute" is Nataraja Guru's commentary on Narayana Guru's major philosophical work, the Darsana Mala.

For each of the ten Darsanas of the poem, he provides examples of its philosophical viewpoint: from the side of Indian Philosophy as well as from that of Western Philosophy and Science.

He covers a wide range of subjects, from a detailed critique of Einstein to Heidegger, Sartre, Descartes, Western and Islamic mysticism etc.

Using the search engine for the site on the upper right-hand corner of the screen will give the reader some idea of the broad scope of this work.

Preface

Chapter 1

Chapter 2

Chapter 3

Chapter 4

Chapter 5

Introduction to Part 2

Chapter 6

Chapter 7

Chapter 8

Chapter 9
  
Chapter 10



Didhiti


Courtesy :  AdvaitaVedanta Website

[ DARSANAMALA ] - A GARLAND OF VISIONS OF THE ABSOLUTE : By NARAYANA GURU

[Translated from the Sanskrit with Introduction and CommentaryBy NATARAJA GURU]

INTRODUCTION:

Most people know that the Indian philosophical schools of thought are only six in number. There is the Nyaya-Vaisesika pair, with a common methodology and epistemology between them, one complementary to the other in a very subtle way. Then there is the couple called Samkhya-Yoga, which again form a pair with a more subtle penetration into the structure of the Absolute as seen from the sides of both the fully Absolute and the relatively Absolute; the Samkhya, as its name signifies, specialising in numbering the categories, and the Yoga, its complementary counter- -part, specialising in the aspects of personal discipline in a manner in keeping with the dualism as recognized between the two schools. 


The last two systems form not merely a pair, but may be called, as they have been by those who know, twin schools - the Purva- Mimamsa of Jaimini and the Uttara-Mimamsa attributed to Badarayana (sometimes also called Vyasa). These twin schools or systems of philosophy are so closely related that they become inseparable in the sense that one presupposes the other. Jaimini and Badarayana quote each other and the Karma- or Dharma-Mimamsa, as the anterior exegetic critique might be called, pertaining to the ritualistic and Vedic background, and the Brahma-Mimamsa, the posterior critique can be called, have much in common, like twins who might resemble the twilight hours of the morning and evening. The name Sariraka Mimasa, sometimes seen applied to the latter, seems to indicate that while the former refers to action in the context of the Absolute, this latter comes near to envisaging more globally the same situation, not as the field of ritual action but as referring to the very body or Self of the agent of all action in the same context of the Absolute. 

A common epistemological and methodological thread must run through the six Darsanas or systems, although individually they are still perfect gems of thought-systems. Although each gem has to be cut and adjusted to fit into one integral necklace or garland, actually they are found to have been ground too much on one side or left crude on the other. The very fact that even at present they have been treated in pairs to make any complete natural system of philosophy, is sufficient to show the lop-sided nature of each of the gems taken separately.If they are to make one necklace under the aegis of the Absolute, which is the norm for all philosophy, a revaluation and arrangement in graded order will be needed. What the expert jeweller , therefore, will do to the collection of precious gems of thought that he has inherited will be first to polish each gem and then to string them together so as to make them accord with an integrated Science of the Absolute.Each jewel is a value to be conceived with an inner symmetry of structure and as comprising a unitive or global whole. The beauty of the necklace would depend on such correctness of grinding of even the smallest of its facets, so as to require, by analogy, on the part of the maker of the garland of the visions the minutest of attention to detail and workmanship in respecting the slightest shades or angles of view possible in making each gem conform structurally within itself to the requirements of a complete garland of visions representative of all philosophical points of view possible anywhere in the world at any time for anyone. This would demand an over-all normative notion of the Absolute as a reference for each of the Darsanas which make up the series, as also a graduation as between each vision, so that when the garland reaches its end it would be capable of being linked naturally and normally with where it began.


Sankara called his work on the Vedantic Absolute the Viveka-Chudamani (the Crest-Jewel of Discriminative Wisdom). Narayana Guru continues the same tradition after him, and thinks of not one ornament for the head, but of a whole garland in which no vision of any religious or philosophical school would be neglected or left out. Each would be kept in mind by him as the architect of the total integrated edifice. Thus would be commemorated the dignity and wisdom possible for humanity, from which alone should be derived the legitimate ornament to enhance his human quality as homo sapiens.The garland further represents, in the symbolic gesture- language of India , the whole of one's precious wealth: it is implied as when a bride gives herself to the bridegroom at the time of marriage. It represents the Sarvasvam (total good) that one surrenders to God or the Absolute or submits to Humanity itself, in an extended sense of the analogy. 


The garland is thus meant to enhance human dignity to the highest possible point, as when one man wearing a garland like another would find points of agreement and not difference between them, thus promoting the cause of human solidarity and fellow feeling through a common ideology. Cold or hot wars which "begin in the minds of men", as the United Nations Charter states, consist of the same stuff out of which comes what is currently referred to as "ideological warfare" in the journals of our days. By the integrated, unitive and scientific understanding implied in the garland of visions here presented to the world by a wise Guru, such seeds of war would tend to be neutralised, while the natural man of total understanding could be regained and re-established through the teaching of such a philosophy in the universities and academies of the future.


What science seeks is a really a certain degree or kind of certitude arrived at by proper methods, conforming to an epistemology and having a workable, useful or direct significance in human life, in understanding or conduct. There are two kinds of certitudes, which can be called apodictic and dialectic.The former is in the domain of the probable, while the latter is in the domain of the possible and the intentional (which is not necessarily that of the visible or actual). The final instance of dialectical certitude is the axiom itself, such as A = A , which requires no proof. Between the two certitudes there is a dichotomy or bipolarity which expresses itself in terms of ambivalence or antinomian principles in various branches of knowledge. The synergisms in physiology represent the same polarity in the physiological sense. The psyche, the libido and the Self, too, present psycho-dynamically the same alternation of phases resembling the systole and diastole of the heart-beat. One complete cycle of thought has its inductive and deductive phases, as also its systole and diastole. One hears too of the "sex-diastole" which has a similar alternating figure- eight rhythmic process, resembling quantum mechanics and the mutations which occur in plant-life where certain stages are jumped or alternate with others.The structural details within the notion of the Absolute present paradoxical enigmas to the novice in the Science of the Absolute. One has to be a well-practised dialectician and absolutist to see the difference between the vertical and the horizontal (i.e. unitive and multiple, perennial and transient, etc.) aspects which refer to the Ksetrajna (perceptual) and Ksetra (actual) aspects of the Absolute in the language of the Bhagavad Gita. In distinguishing these twin but intersecting axes of reference, the whole of wisdom itself finally becomes comprised, as stated in the Bhagavad Gita (XIII, 2).When this epistemological secret has been understood in all its bearings and applications in science or philosophy, a man becomes able to see clearly through mazes of percepts and concepts. He can then organize them into ramified hierarchies representing values ranging from the actual to the nominal, with the perceptual and the conceptual fitted between these extremes. The structure of the series of visions in Narayana Guru's Darsana Mala conforms broadly to the scheme that we have just referred to in passing. Experimental proof of the empirical sciences corresponds to the Pratyaksha of the Indian Tarka or Nyaya school, and complete a-priorism corresponds to the Sabda Pramana of the Vedantins. Possibilities and probabilities belong to the Arthapatti and the Anumana respectively of the Samkhya and other schools. Anupalabdhi is impossibility, where probability is ruled out completely. All these ways of reasoning have between them a reciprocal or complementary nature. When the subtlest kind of certitude is involved, as in the case of the notion of the Absolute which has to be defined, one employs analogy and hypothetical predication to be verified later on direct experience of the Absolute. This is the method of Upamiti (hypothetical analogy), which is the highest instrument of all. What in the West is known as the "method of agreement and difference" is the Anvaya-vyatireka method of Vedanta, which is of great use when the final stage of speculation about the nature of the Absolute is in question.Thus the fully scientific status of the verses of the Darsana Mala does not present a problem at all to those who are conversant with dialectical and absolutist methodology, epistemo- -logy and the scale of values leading to the highest value in the Self as the Absolute. Certitude resides neither in the subject or the object, but in the neutral or central Absolute which is the norm for all thought.

Saturday 22 June 2013

സാമൂഹ്യപരിഷ്കര്‍ത്താവ്‌.......................

സംഘടിച്ച് ശക്തരാവുക എന്നദ്ദേഹം മാര്‍ക്സിനെ പോലെ ഉപദേശിച്ചു.വിദ്യകൊണ്ടു പ്രബുദ്ധരാവുക എന്നുപദേശിച്ചപ്പോള്‍ ആര്‍ഷപാരംപര്യത്തിലെ സന്യാസിയായി മാറി..വ്യവസായം കൊണ്ടു വളരുക എന്നദ്ദേഹം ആവശ്യപ്പെട്ടപ്പോള്‍ തനി പ്രപഞ്ചികനായി.സന്യാസിയും വിപ്ളവകാരിയും പ്രായോഗികബുദ്ധിയുള്ള സമൂഹിക നേതാവുമായിരുന്നു അദ്ദേഹം.എല്ലാ മതങ്ങളുടെ സാരവും ഒന്നാണെന്ന ദാര്‍ശനികമായ തിരിച്ചറിവ് അദ്ദേഹത്തിന്‍റെ ആത്മോപദേശശതകത്തില്‍ കണാം
                                                                                                                                                                               കേരളത്തില്‍ ആദ്ധ്യാത്മിക, സാമൂഹിക നവോത്ഥാനത്തില്‍ പ്രധാന പങ്ക്‌ വഹിച്ച മഹായോഗിയും, മഹാഗുരുവും, സാമൂഹ്യ പരിഷ്കര്‍ത്താവുമാണ്‌ ശ്രീ നാരായണ ഗുരു ."ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌' എന്ന നാരായണഗുരു വാക്യമാണ്‌ പ്രസിദ്ധമെങ്കിലും, അദ്ധ്യാത്മിക സത്യത്തിന്‍െറ താക്കോലുകളായ അനേകം മൊഴികള്‍ അദ്ദേഹത്തിന്‍േറതായിട്ടുണ്ട്‌.
ഭൗതികതയും ആത്മീയതയും തുല്യ പ്രാധാന്യത്തോടെ കൈകാര്യം ചെയ്ത ആചാര്യനാണ് ശ്രീനാരായണ ഗുരു.മനുഷ്യ ജീവിതത്തിലെ വ്യക്തി, കുടുംബം, സമുദായം എന്നീ മൂന്നു തലങ്ങളുടെ ആത്മീയയും ഭൗതികവുമായ വശങ്ങള്‍ക്ക് ഒരേ പ്രാധാന്യമാണു ഗുരു നല്‍കിയത്

അദ്ദേഹം ആത്മീയ ഉപദേശം നല്‍കുന്ന സന്യാസി ആയിരുന്നില്ല.സാമൂഹിക പരിഷ്കര്‍ത്താവും സംഘാടകനും ആയിരുന്നു.കര്‍മ്മത്തിനദ്ദേഹം വലിയ പ്രാധാന്യം നല്‍കി.സാമൂഹ്യപരിഷ്കര്‍ത്താവ്‌ എന്ന നിലയില്‍ ശ്രീനാരായണ ഗുരു വളരെ ഉയര്‍ന്ന നിലയില്‍ പ്രതിഷ്‌ഠിതനാണ്‌. എന്നാല്‍ വളരെ ഉയര്‍ന്ന ആദ്ധ്യാത്മികാവസ്ഥയിലുള്ള ഒരു മഹായോഗി, ദീപ്തമായി കാവ്യാനുഭവം തരുവാന്‍ കെല്പുള്ള സര്‍വലക്ഷണയുക്തനായ കവി, എന്ന നിലയില്‍ അദ്ദേഹത്തെ ഇനിയും അറിയാന്‍ ബാക്കിയുണ്ട്‌. കേരള സമൂഹം അതിന്‌ ബാദ്ധ്യസ്ഥമാണ്‌ .കൊല്ലവര്‍ഷം 1030 ചിങ്ങമാസത്തിലെ ചതയ ദിനത്തില്‍ തിരുവനന്തപുരത്തുളള ചെമ്പഴന്തി ഗ്രാമത്തില്‍ ജനിച്ചു. കൊച്ചുവിളയില്‍ മാടനാശാന്‍ അച്‌ഛന്‍ വയല്‍വാരത്ത്‌ കുട്ടി അമ്മയും. നാരായണനെന്നായിരുന്നു പേരെങ്കിലും കുട്ടി നാണു എന്ന ഓമനപ്പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. ബാല്യത്തില്‍ത്തന്നെ സിദ്ധരൂപം അമരകോശം ബാലപ്രബോധം എന്നിവ പഠിച്ചു..പണ്ഡിതനും പുരാണ പാരായണ തത്‌പരനുമായിരുന്ന പിതാവ്‌ മാടന്‍ ആശാനില്‍ നിന്ന്‌ പ്രാഥമിക അറിവുകള്‍ സമ്പാദിച്ചു. പിന്നീട്‌ മലയാളം, തമിഴ്‌ ഭാഷകളും, കാവ്യം, വ്യാകരണം, അലങ്കാരംഎന്നിവയിലുംഅനിതരസാധാരണമായവൈദഗ്ധ്യംനേടി.പുതുപ്പിളളയാശാന്‍െറ കീഴില്‍ ഗുരുകുല സമ്പ്രദായത്തില്‍ ഉപരിപഠനം നടത്തി. കുട്ടിക്കാലത്ത്‌ തന്നെ മറ്റ്‌ കുട്ടികളില്‍ നിന്ന്‌ വ്യത്യസ്ഥനായിരുന്നു നാണു. ഈശ്വരാഭിമുഖ്യവും ചിന്താശീലവും സദാ പ്രകടമായിരുന്നു. ക്ഷേത്രദര്‍ശനം , ജപം, ധ്യാനം എന്നിവ മുടക്കം കൂടാതെ നടത്തിയിരുന്നു. നാണുവിനെ എല്ലാവരും നാണുഭക്തനെന്നാണ്‌ വിളിച്ചിരുന്നത്‌. സംസ്‌കൃ പഠനത്തിനായി പുതുപ്പളളിയിലുളള കുമ്മപ്പളളി രാമന്‍പിളള ആശാന്‍റെ അടുത്തെത്തി. മൂന്നുവര്‍ഷം കൊണ്ട്‌. കാവ്യനാടകങ്ങള്‍, തര്‍ക്കം, വ്യാകരണം എന്നിവയില്‍ അവഗാഹം നേടി. അതിനുശേഷം നാണു വീടിനടുത്ത ഒരു കുടിപ്പളളിക്കൂടം ആരംഭിച്ചു. അങ്ങിനെ നാട്ടുകാര്‍ക്ക്‌ നാണുഭക്തന്‍ നാണുവാശാനായിത്തീര്‍ന്നു. ഒഴിവ്‌ സമയങ്ങളില്‍ നാണു ഭക്തിഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുകയും അടുത്തുളള പുലയക്കുടിലുകള്‍ സന്ദര്‍ശിക്കുകയും ചെയ്‌തു.
വളരെ ചെറുപ്പത്തില്‍ത്തന്നെ ബാഹ്യപ്രജ്ഞ മറഞ്ഞ്‌ പോകത്തക്ക രീതിയില്‍ ഇദ്ദേഹം സമാധിസ്ഥനാകാറുണ്ടായിരുന്നു.ഏകാന്ത സാധനയില്‍ അതീവ താത്പര്യം കാണിച്ചിരുന്ന ശ്രീ. നാരായണന്‍, പലപ്പോഴും സ്വാഭാവിക ധ്യാനസ്ഥിതനായിരുന്നു. പിതാവിന്‍െറ മരണശേഷം ശ്രീ നാരായണന്‍ ലൗകിക ജീവിതം വെടിഞ്ഞ്‌ അവധൂത വൃത്തി സ്വീകരിച്ചു.

വിവാഹിതനായിരുന്നുവെങ്കിലും അദ്ദേഹം ഗൃഹസ്ഥജീവിതം ഒരു ദിവസം പോലും നയിച്ചിരുന്നില്ല. തൈക്കാട്ട്‌ അയ്യാഗുരു, ചട്ടമ്പിസ്വാമികള്‍, എന്നിവരുമായി പരിചയത്തിലായ ഗുരു 1884 മുതല്‍ നെയ്യാര്‍ തീരത്തുള്ള അരുവിപ്പുറം ഗുഹയില്‍ ഏകാന്തവാസമാരംഭിച്ചു.
അധ:സ്ഥിത വര്‍ഗ്ഗത്തിന്‍െറ ദു:സഹമായ അവസ്ഥയും, അവര്‍ക്ക്‌ ക്ഷേത്രാരാധനയ്ക്കുള്ള വിലക്കും കണ്ട്‌ ഹൃദയമലിഞ്ഞ ഗുരു 1868 ല്‍ പ്രസിദ്ധമായ അരുവിപ്പുറം ശിവ പ്രതിഷ്‌ഠ നടത്തി.

1903 ല്‍ ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം സ്ഥാപിച്ചു. പിന്നീട്‌ തെക്കേ ഇന്ത്യ മുഴുവന്‍ ശ്രീ നാരായണ ഗുരു പര്യടനം ചെയ്യുകയും 1912 ല്‍ ശിവഗിരിയില്‍ ശാരദാ പ്രതിഷ്‌ഠ നടത്തുകയും ചെയ്തു. ഇദ്ദേഹം പിന്നീട്‌ അദ്വൈതാശ്രമം സ്ഥാപിച്ചു. ചെന്നൈയില്‍ കാഞ്ചീപുരത്ത്‌ ശ്രീനാരായണ സേവാശ്രമം സ്ഥാപിച്ചു.

മുഖ്യകൃതികള്‍: ചിജ്ജസചിന്തനം, ദൈവചിന്തനം, വിനായകസ്തവം, ഗുഹാഷ്‌ടകം, ഭദ്രകാള്യഷ്ടകം, കുണ്ഡലിനി പ്പാട്ട്‌, ബ്രഹ്മവിദ്യാ പഞ്ചകം, അദ്വൈത ദീപിക,-ആത്മോപദേശ ശതകം,ദൈവദശകം, അനുകമ്പാദശകം, നിര്‍വൃതി പഞ്ചകം.സ്തോത്രങ്ങളും കീര്‍ത്തനങ്ങളും അത്മീയോപദേശങ്ങളുമായി 58 കൃതികള്‍ ഗുരു രചിച്ചിട്ടുണ്ട്.
പ്രധാന ദേവാലയം വിദ്യാലയമാണെന്ന്‌ പ്രഖ്യാപിച്ച്‌ ആത്മീയ തേജസ്സായിരുന്നു ശ്രീനാരായണഗുരു.കേരളത്തിലെ ഒട്ടേറെ സ്ഥലങ്ങളില്‍ ശ്രീനാരായണ ഗുരു പ്രതിഷ്‌ഠ നടത്തിയ ക്ഷേത്രങ്ങള്‍ ഉണ്ട്. ദേവിക ബിംബങ്ങള്‍ മാത്രമല്ല കണ്ണാടി ദീപം എന്നിവയും ഗുരു ക്ഷേത്രപ്രര്‍തിഷ്ഠയായി നടത്തി. വിപ്ലവകരമായ തീരുമാനങ്ങളായിരുന്നു അവ. തന്‍റെയടുത്തു അദ്ധ്വാത്മിക വിഞ്ജാനത്തിനായ്‌ എത്തിയവര്‍ക്ക്‌ ജ്ഞാനവും ക്രിയാശക്തിയുടെ ഊര്‍ജ്ജമന്വേഷിച്ചെത്തിയവര്‍ക്ക്‌ ക്രിയാഷേശഷിയും നല്‍കി. അപൂര്‍വ്വമായ ഈ ഗുരു തേജസ്സിന്നുടുമയായ ശ്രീനാരായണഗുരു. കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പുതുയുഗത്തിന്‍റെ പ്രവാചകനായിരുന്നു. കേരളത്തില്‍ ജനിച്ച്‌, വേദാന്തത്തിന്‍റെ അവസാന പടവിലെത്തി, അപരിമേയമായ സത്യത്തിന്‍റെ സാക്ഷാത്‌കാരം സിദ്ധിച്ച ശ്രീനാരായണ ഗുരു തന്‍റെ സഹജീവികളോടുളള മാനുഷികകടമ ഒരു സാമൂഹിക പരിഷ്‌കര്‍ത്താവെന്ന നിലയിലാണ്‌ നിര്‍വ്വഹിച്ചത്‌.
വിദ്യ കൊണ്ട്‌  പ്രബുദ്ധരാകാനും കര്‍ മ്മ ം കൊണ്ട്‌ അഭിവൃദ്ധിനേടാനും സംഘടന കൊണ്ട്‌ ശക്തരാകാനും ഗുരുദേവന്‍ ആഹ്വാനം നല്‍കി. അദ്വൈതം ജീവിതമതമായി സ്വീകരിച്ച ശ്രീനാരയണഗുരു അതെങ്ങിനെ പ്രയോഗിക ജീവിതത്തില്‍ പകര്‍ത്തണമെന്ന്‌ ജീവിച്ച്‌ ബോദ്ധ്യപ്പെടുത്തി.
വിദേശസംസ്‌കാരത്തിന്‍റെയും, സ്വ സംസ്‌കാരത്തിനുളളിലെ അന്ധവിശ്വാസങ്ങളുടെയും ആക്രമണത്തെ നേരിടാന്‍ അദ്വൈത ബോധത്തെ ഗുരുദേവന്‍ സമര്‍ത്ഥമായി ഉപയോഗിച്ചു. മാത്രമല്ല പാറപോലുളള ആ വിശ്വാസത്തിനുമേല്‍ ഒരു സമൂഹത്തെ മുഴുവന്‍ കെട്ടുറപ്പോടെ പുനര്‍ നിര്‍മ്മിക്കുകയും ചെയ്‌തു. അങ്ങിനെ കാലചക്രം ബഹുദൂരം ഉരുളുമ്പോള്‍ മാത്രം സംഭവിക്കുന്ന യുഗപ്രഭാവമായിത്തീര്‍ന്നു ശ്രീനാരായണഗുരു
അരുവിപ്പുറം അതിമനോഹരമായ പ്രദേശമായിരുന്നു. പ്രകൃതിയുടെ ലാസ്യഭംഗി , കവികൂടിയായ നാരായണഗുരുസ്വാമിയെ വളരെ ആകര്‍ഷിച്ചു. ധാരാളം ആളുകള്‍ ഈശ്വരാന്വേഷണ കുതുകികളായി അദ്ദേഹത്തെ കാണാന്‍ വന്നുകൊണ്ടിരുന്നു. 1888ലെ ശിവരാത്രി ദിനത്തില്‍ നാരായണഗുരു അരുവിപ്പുറത്തെ നദീതീരത്തുളള പാറപ്പുറത്ത്‌ ഒരു ശിവലിംഗം പ്രതിഷ്‌ഠിച്ചു.

പില്‍ക്കാലത്തുണ്ടാകാന്‍ പോകുന്ന ഒരു മഹത്തായ സാമൂഹിക വിപ്ലവത്തിന്‍റെ നാന്ദിയായിരുന്നു അത്‌ .തുടര്‍ന്ന്‌ കേരളത്തിന്‍റെ പല ഭാഗങ്ങളിലും അദ്ദേഹം ക്ഷേത്രങ്ങള്‍ സ്ഥാപിച്ചു. ഏറ്റവും അവസാനത്തേത്‌ കളവങ്കോടം ക്ഷേത്രത്തിലെ കണ്ണാടിപ്രതിഷ്‌ഠയായിരുന്നു.അരുവിപ്പുറം പ്രതിഷ്‌ഠയ്‌ക്ക്‌ ശേഷം കറുത്തവാവ്‌ തോറും ബലിയിടുന്നതിന്‌ ആളുകള്‍ അവിടെ ചേരുമായിരുന്നു. 1898 ല്‍ ഗുരുവിന്‍റെ നിര്‍ദ്ദേശപ്രകാരം ഒരു ക്ഷേത്രയോഗം രജിസ്‌റ്റര്‍ ചെയ്‌തു. ഇതാണ്‌ പില്‍ക്കാലത്ത്‌ എസ്‌. എന്‍. ഡി. പി. യോഗ സ്ഥാപനത്തിന്‌ പ്രേരണ നല്‍കിയത്‌.
1891 ല്‍ ഗുരുദേവന്‍ ആശാനെ കണ്ടുമുട്ടി. പിന്നീട്‌ 1903 ല്‍ ഡോ. പല്‍പ്പുവിനെയും ഇവരുടെയെല്ലാം ആവേശത്തിലും പ്രേരണയാലും ധര്‍മ്മപരിപാലനയോഗം സ്ഥാപിതമായി. കുമാരനാശാനായിരുന്നു യോഗത്തിന്‍റെ പ്രഥമ ജനറല്‍ സെക്രട്ടറി. ഡോ. പല്‍പ്പു, കുമാരനാശാന്‍, ടി. കെ. മാധവന്‍, സി. വി. കുഞ്ഞുരാമന്‍, ഇ. കെ. അയ്യാക്കുട്ടി, സി.കൃഷ്‌ണന്‍, മൂര്‍ക്കോത്ത്‌ കുമാരന്‍, നടരാജ ഗുരു മുതലായവര്‍ ശ്രീനാരായണ സന്ദേശപ്രചാരകരുടെ മുന്‍പന്തിയില്‍ നിന്ന പ്രമുഖരാണ്‌. തന്‍റെ സഞ്ചാരത്തിനിടയില്‍ വര്‍ക്കലയിലെത്തി ശിവഗിരിക്കുന്നിന്‍റെ സൗന്ദര്യം അദ്ദേഹത്തെ വല്ലാതെ ആകര്‍ഷിച്ചു.1912 ല്‍ വിദ്യാദേവതാ സങ്കല്‍പ്പത്തോടെ ഗുരുദേവന്‍ അവിടെ ശാരദാപ്രതിഷ്‌ഠ നടത്തി. 1914 ല്‍ ആലുവയില്‍ ഒരു അദൈത്വാശ്രമവും സംസ്‌കൃതപാഠശാലയും സ്ഥാപിച്ചു. 1916 ല്‍ ഗുരുദേവന്‍റെ ജന്മദിനം കേരളത്തിലൂടനീളം കൊണ്ടാടി. 1925ല്‍ ആലുവ അദൈത്വാശ്രമത്തില്‍ ഗുരുദേവന്‍റെ നിര്‍ദ്ദേശപ്രകാരം സംഘടിപ്പിച്ച സര്‍വമത സമ്മേളനമാണ്‌ മതസൗഹാര്‍ദ്ദ സംവാദത്തിന്‍റെ പ്രാരംഭം.

1922 ല്‍ രവീന്ദ്രനാഥടാഗോറും 1925 ല്‍ മഹാത്മാഗാന്ധിയും ശ്രീ നാരായണഗുരുവിനെ സന്ദര്‍ശിച്ചു. 1926 ല്‍ നാരായണഗുരുവിന്‍റെ നിര്‍ദ്ദേശപ്രകാരം ശ്രീനാരായണ ധര്‍മ്മസംഘം എന്ന സന്യാസിസംഘം സ്ഥാപിച്ചു.

ശ്രീനാരായണ ഗുരു 1928 ജനുവരിയില്‍ അസുഖബാധിതനായി.
1928 ല്‍ സെപ്തംബര്‍ 20-ാം തീയതി ശിവഗിരിയില്‍ വച്ച്‌ ഗുരുസമാധിയടഞ്ഞു .ജീവന്‍ വെടിയുന്നതുവരെ കര്‍മ്മ നിരതനായിരുന്ന നാരായണഗുരു

http://vjsreepadam.blogspot.in/2013_05_01_archive.html

മതാതീത ആത്മീയതയും നാരായണഗുരുവും - സ്വാമി മുനിനാരായണ പ്രസാദ്

ഈയിടെ എന്നോട് വന്ദ്യവയോധികനായ ഒരാൾ ആവശ്യപ്പെട്ടത് ഇങ്ങനെ: നാരായണഗുരുവിനെ സംബന്ധിച്ച് സംസാരിക്കുകയോ എഴുതുകയോ ചെയ്യുന്നവർ ഈയിടെ ചെയ്യുന്ന സന്ദർഭോചിതമായ ഒരു പ്രയോഗമാണ് 'മതാതീത ആത്മീയത' എന്നത്. ഇതിനെപ്പറ്റി താങ്കളുടെ വിശദീകരണം ഉണ്ടായിരുന്നാൽ നന്നായിരുന്നു.
ഈ കുറിപ്പെഴുതാൻ പ്രേരണ നല്കിയത് ഈ കത്താണ്.

'മതാതീത ആത്മീയത' എന്ന് ഇപ്പോൾ പറഞ്ഞുപോരുന്നതിന് തുല്യമായ ഇംഗ്ളീഷ് പ്രയോഗം "സെക്യുലർ സ്പിരിച്വാലിറ്റി' എന്നാണ്. എന്നാൽ, "സെക്യുലർ' എന്ന ഇംഗ്ളീഷ് വാക്കിന് "മതനിരപേക്ഷത' എന്ന വാക്കാണ് പ്രയോഗിച്ചുപോരാറുള്ളത്. "സെക്യുലറിസം' എന്നത് മതത്തിന്റെ സന്ദർഭത്തിൽ പ്രയോഗിച്ചുപോരുന്ന വാക്കല്ല. രാഷ്‌ട്രീയത്തിന്റെ രംഗത്തിലാണ് ആ വാക്കിന് പ്രസക്തി.

ആദ്ധ്യാത്മികമായതിനെയൊക്കെ നിരാകരിച്ചിട്ട് ലൗകികകാര്യങ്ങൾ മാത്രം കണക്കിലെടുക്കുന്ന സമ്പ്രദായം, മതസംബന്ധിയല്ലാത്തത് എന്നൊക്കെയാണ് "സെക്യുലർ' എന്ന വാക്കിന് അർത്ഥം. സദാചാരകാര്യങ്ങളിൽ മതത്തെ തീരെ അവഗണിക്കുന്ന സമ്പ്രദായം, രാജ്യഭരണകാര്യങ്ങളിൽ മതങ്ങൾക്ക് ഒരു തരത്തിലുള്ള സ്ഥാനവുമുണ്ടായിരിക്കരുത് എന്ന രാഷ്‌ട്രീയ നിലപാട് എന്നൊക്കെയാണ് "സെക്യുലറിസം' എന്ന വാക്കിന് അർത്ഥം. ഇപ്പറഞ്ഞ തരത്തിലുള്ള മതനിരപേക്ഷത തന്നെയാണോ "മതാതീത ആത്മീയത' എന്ന പ്രയോഗം നടത്തുന്നവർ "മതാതീതം' എന്ന വാക്കിന് നല്കുന്നതെന്ന് വ്യക്തമല്ല.

ഒരുപക്ഷേ, നിലവിലുള്ള വ്യവസ്ഥാപിത മതങ്ങളെ കണക്കിലെടുക്കാതെയുള്ള ആത്മീയത എന്നായിരിക്കാം അർത്ഥമാക്കുന്നത്.

നാരായണഗുരുവും മതങ്ങളും

നാരായണഗുരു മതങ്ങളെ തീരെ അവഗണിക്കുകയാണോ ചെയ്തത് എന്നതിൽ സംശയമുണ്ട്. "മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന മഹദ്വചനത്തിൽ മതങ്ങളെ തള്ളിക്കളയുകയല്ല ഗുരു ചെയ്തതെന്ന് വ്യക്തം.

വിശ്വസിക്കുന്നത് ഏതു മതത്തിലായാലും മനുഷ്യൻ നന്നാവുക എന്നതാണ് മുഖ്യം എന്നായിരുന്നു ഗുരു വിവക്ഷിച്ചത് എന്നുവേണം കരുതാൻ. മതങ്ങളെ അവഗണിക്കുന്നതിനുപകരം എല്ലാ മതങ്ങളിലും ഉള്ള അന്തഃസാരം ഒന്നാണെന്ന് മനുഷ്യൻ മനസ്സിലാക്കണമെന്നും, മനുഷ്യൻ നന്നാകുന്നതാണ് അവയുടെയെല്ലാം ലക്ഷ്യം എന്നും ഗുരു കണ്ടിരുന്നു. അതു ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിനുവേണ്ടിയാണല്ലോ ആലുവ അദ്വൈതാശ്രമത്തിൽ വച്ച് ഒരു സർവമത സമ്മേളനം 1924ൽ ഗുരു സംഘട‌ിപ്പിച്ചത്. ഏഷ്യാചരിത്രത്തിൽ ആദ്യത്തെ സർവമതസമ്മേളനവും അതായിരുന്നു. മതവിശ്വാസികൾ തമ്മിൽ വേണ്ടത് വാദിക്കാനും ജയിക്കാനും ഉള്ള ശ്രമമല്ല, അറിയാനും അറിയിക്കാനും ഉള്ള തുറന്ന മനസ്സാണ് എന്നും കാണിക്കുന്ന വാക്യമാണല്ലോ സമ്മേളനകവാടത്തിൽ എഴുതിവച്ചിരുന്നതും. മാത്രമല്ല, സമ്മേളനാവസാനം ഗുരു ഒരു സന്ദേശം പൊതുജനങ്ങൾക്കായി നല്കി: "എല്ലാവരും എല്ലാ മതങ്ങളും പഠിക്കണം.' മാത്രമല്ല, ശിവഗിരിമഠത്തിൽ ഒരു മതമഹാപാഠശാല ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നതായും ഗുരു പ്രഖ്യാപിച്ചു. എല്ലാവരും എല്ലാ മതങ്ങളും പഠിക്കണമെന്നുണ്ടെങ്കിൽ, മതങ്ങളെ വിഗണിച്ചുകളയാൻ സാദ്ധ്യമല്ലല്ലോ. മതങ്ങളെ വിഗണിക്കുന്നതിന്റെ സ്ഥാനത്ത് എല്ലാ മതങ്ങളെയും അംഗീകരിക്കുകയാണ് ഗുരു ചെയ്തതെന്നു വേണം കരുതാൻ.
ഇതിനെല്ലാം ഉപരിയുള്ളതാണ് ആത്മോപദേശശതകത്തിൽ 43 മുതൽ 49 വരെയുള്ള പദ്യങ്ങൾ. മനുഷ്യജീവിതത്തിൽ മതബോധത്തെ അനിവാര്യമാക്കിത്തീർക്കുന്ന താത്വികമായ വശമാണ് 43-ാം പദ്യത്തിൽ എടുത്തുകാണിക്കുന്നത്. മതത്തെപ്പറ്റി നേരിട്ടുള്ള പരാമർശം ആ ശ്ളോകത്തിൽ ഇല്ലാത്തതിനാൽ ഇത്തരത്തിലുള്ള അതിന്റെ സാംഗത്യം പലരും കാണാറില്ല എന്നു മാത്രം. പദ്യം 44-ൽ ആണ് "പല മതസാരവും ഏകം' എന്ന സൂക്തം വരുന്നത്. ഏകമായ ഈ പലമതസാരം കണ്ടെത്താൻ മനുഷ്യനോട് ആഹ്വാനം ചെയ്യുകയാണ് ഗുരു ചെയ്യുന്നത്. മാത്രമല്ല, ആ പലമതസാരമായിരിക്കുന്ന "ഒരുമതം' ഏതെന്നു വ്യക്തമായി തന്നെ 49-ാം ശ്ളോകത്തിൽ പറയുന്നുമുണ്ട്. അതിങ്ങനെയാണ് :

അഖിലരുമാത്മസുഖത്തിനായ് പ്രയത്നം
സകലവുമിങ്ങു സദാപി ചെയ്തിരുന്നു;
ജഗതിയിലിമ്മതമേകമെന്നു ചിന്തി-
ച്ചഘമണയാതകതാരമർത്തിടേണം.

"ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്നു ഗുരു പറഞ്ഞപ്പോൾ അർത്ഥമാക്കിയ "ഒരു മതം' ഏത് എന്നതിൽ പലർക്കും അക്കാലത്തുതന്നെ സംശയമുണ്ടായിരുന്നു. ഏതു മതത്തിലും ഓരോരുത്തരും വിശ്വസിക്കുന്നത് ആത്മസുഖം കൈവരുത്താനുള്ള യത്നത്തിന്റെ ഭാഗമായിട്ടാണ്. ആത്മസുഖത്തിനു വേണ്ടിയുള്ള യത്നം എപ്പോഴും നടക്കുന്നു. അതിന്റെ ഭാഗമായാണ് മനുഷ്യൻ മതങ്ങളിൽ വിശ്വസിക്കുന്നത്. ഇതു തന്നെയാണ് ഗുരുവിന്റെ ഏക മതം.
മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഗുരു മതങ്ങളെ നിരാകരിക്കുകയല്ല ചെയ്തത്. അവയെ താൻ കാണുന്ന ഏക മതത്തിൽ സമന്വയിച്ചു ദർശിക്കുക മാത്രമാണ്. അതിനാൽ ആ നിലപാടിനെ മതാതീതമെന്നോ, മതനിരപേക്ഷമെന്നോ വിശേഷിപ്പിക്കാനാവുമെന്നു തോന്നുന്നില്ല.

ശിവഗിരിമഠത്തിൽ വിശ്രമിക്കുന്ന അവസരങ്ങളിൽ ഗുരുവിന്റെ ആവശ്യപ്രകാരം ക്രിസ്തുമതപണ്ഡിതന്മാരും ഇസ്ളാംമതസ്ഥരും അവിടെ വന്ന് ബൈബിളും ഖുർ-ആനും വായിച്ചു കേൾപ്പിക്കാറുണ്ടായിരുന്നു. അത്തരം സന്ദർഭങ്ങളിൽ ചില ബൈബിൾ വാക്യങ്ങൾക്കും ഖുർ-ആൻ വാക്യങ്ങൾക്കും ഗുരു നല്കിയ അർത്ഥവിശകലനം ആ പണ്ഡിതന്മാരെ അത്ഭുതപ്പെടുത്തിയിട്ടുള്ളതായും കേട്ടിട്ടുണ്ട്. ഇതിൽ നിന്നൊക്കെ മനസ്സിലാകുന്നത് ഗുരുവിന്റെ ഏകമതം മതനിരപേക്ഷതയോ മതാതീതതയോ ആയിരുന്നില്ല; മറിച്ച് എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്നതായിരുന്നു എന്നാണ്.

ആത്മീയതയും ആദ്ധ്യാത്മികതയും

"മെറ്റീരിയലിസം', "ഐഡിയലിസം' എന്നിങ്ങനെ രണ്ടു തത്വചിന്താപരമായ വാദഗതികൾ പാശ്ചാത്യലോകത്തുണ്ട്. അതിനു സമാനമായി ഭാരതത്തിലുള്ളതാണ് ഭൗതികവാദം, ആത്മീയവാദം എന്നിവ. അടിസ്ഥാനപരമായി നോക്കിയാൽ അദ്വൈതദർശനമോ നാരായണഗുരുദർശനമോ ഇങ്ങനെയൊരു ചിന്താപരമായ വിഭാഗീകരണത്തിനു അവസരം നല്കുന്നില്ല. ഗുരു തന്റെ അദ്വൈതദർശനം തന്റേതായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നത് "ആത്മോപദേശശതക'ത്തിലാണ്. ആ കൃതിയിൽ എന്താണ് പഠനവിധേയമാക്കാൻ പോകുന്നത് എന്നു വ്യക്തമാക്കിക്കൊണ്ട് ആ അദ്വൈതസത്യത്തെപ്പറ്റി ഗുരു ആദ്യശ്ളോകത്തിൽത്തന്നെ പറയുന്നത്,

""അറിവിലും ഏറി അറിഞ്ഞിടുന്നവൻ താ-
ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും കരു''

എന്നാണ്. അതായത്, സാധാരണമായ അറിവിന്റെ തലത്തിനപ്പുറത്തുള്ളതും, അറിയുന്നവന്റെ ആന്തരികസത്തയെന്ന നിലയിൽ ആത്മീയമായറിയേണ്ടതായും, ബാഹ്യസത്തയെന്ന നിലയിൽ ഭൗതികമായറിയേണ്ടതായും ഒരേസമയം ഉജ്ജ്വലിച്ചുനില്ക്കുന്നതുമായ ഏക സത്യമാണ് അതിൽ പഠനവിഷയമായിത്തീരുന്ന അദ്വയമായ ആത്മാവ്. താത്ത്വികമായി ഇത്തരത്തിൽ ആത്മീയമായതിനെയും ഭൗതികമായതിനെയും അദ്വയമായി കാണുന്നതോടൊപ്പം ഭൗതികമായ കാര്യങ്ങൾക്കും ആത്മീയമായ കാര്യങ്ങൾക്കും ഒരേസമയം സാധാരണമായ മനുഷ്യജീവിതത്തിൽ സ്ഥാനമുണ്ടായിരിക്കണം എന്നാണ് ഗുരു ഉദ്ദേശിച്ചിരുന്നത്.

അതിനാൽ, ഭൗതികവാദത്തിന്റെ പ്രതിയോഗിയെന്ന നിലയിലുള്ള ആത്മീയവാദത്തിന്റെ വക്താവായിരുന്നു ഗുരു എന്നു കരുതുക വയ്യ. ഭൗതികതയ്ക്കും ആത്മീയതയ്ക്കും അതീതവും രണ്ടിനെയും ഉൾക്കൊള്ളുന്നതുമായ അദ്വൈതദർശനമായിരുന്നു ഗുരുവിന്റേത്. അതിലേക്ക് നമ്മെ നയിക്കുന്ന പഠനങ്ങൾക്കും ശാസ്‌ത്രങ്ങൾക്കും ആദ്ധ്യാത്മികം എന്ന പേരാണ് ഭാരതത്തിൽ പണ്ടുമുതലേ പ്രചാരത്തിലുള്ളത്. ഉപനിഷത്തുകൾ, പുരാണങ്ങൾ മുതലായവയെ ആദ്ധ്യാത്മിക ശാസ്‌ത്രങ്ങൾ എന്നാണല്ലോ വിളിച്ചുപോരാറുള്ളത്. അവയെ ആത്മീയശാസ്‌ത്രം എന്ന് വിളിക്കാറേയില്ല.

"ആത്മീയം' എന്ന വാക്ക് "ആദ്ധ്യാത്മികം' എന്ന അർത്ഥത്തിൽ ചിലപ്പോഴൊക്കെ മലയാളത്തിൽ പ്രയോഗിച്ചുപോരാറുണ്ട്. "ആത്മീയം'എന്ന വാക്കിന് "സ്വന്തം', "തനിക്കുള്ളത്,' "തന്നെ സംബന്ധിച്ചത്' എന്നൊക്കെയാണ് ശബ്ദതാരാവലിയിൽ അർത്ഥം പറഞ്ഞുകാണുന്നത്. ഒരു വിശേഷണപദമായി "ആത്മീയ' ശബ്ദം പ്രയോഗിക്കുമ്പോൾ "തന്നെ സംബന്ധിച്ചത്' എന്ന അർത്ഥം കഴിഞ്ഞിട്ട് ആത്മാവിനെ സംബന്ധിച്ച, ആദ്ധ്യാത്മികമായ എന്ന അർത്ഥങ്ങളും രണ്ടാമതായി ശബ്ദതാരാവലിയിൽ കൊടുത്തിട്ടുണ്ട്. അപ്രധാനമായ അർത്ഥം മാത്രമാണത് എന്നത് അതിൽനിന്നു വ്യക്തമാണ്.

സംസ്കൃത സാഹിത്യത്തിൽ എവിടെയും കാണാം, "ആത്മീയം' എന്ന വിശേഷണം "തന്റേത്' എന്ന അർത്ഥത്തിൽ പ്രയോഗിച്ചുപോരുന്നത്. നാരായണഗുരുവിന്റെയും സംസ്കൃതത്തിലുള്ള സ്തോത്രകൃതികളിൽ "ആത്മീയദന്തം' എന്ന ഗണപതിയുടെ കൊമ്പിനെപ്പറ്റിയും, "ആത്മീയസ്തനം' എന്ന് ദേവിയുടെ സ്തനത്തെപ്പറ്റിയും പരാമർശിച്ചിരിക്കുന്നതുകാണാം. മേല്പറഞ്ഞ പ്രയോഗരീതി പരിചയമില്ലാത്തവർക്ക് ആദ്ധ്യാത്മികമായ ദന്തമോ ആദ്ധ്യാത്മികമായ സ്തനമോ ഉണ്ടോ എന്നു സംശയിച്ചേക്കാം. തന്റെ ദന്തം, തന്റെ സ്തനം എന്നൊക്കെയേ അവിടെ അർത്ഥമുള്ളൂ. അതിനാൽ ആദ്ധ്യാത്മികം എന്ന അർത്ഥത്തിൽ "ആത്മീയം' എന്ന വാക്കു പ്രയോഗിക്കാതെ "ആദ്ധ്യാത്മികം' എന്നുതന്നെ പ്രയോഗിക്കുന്നതായിരിക്കും ഉത്തമം.

പരമമായ സത്യത്തെ ബ്രഹ്മം എന്നും ആത്മാവ് എന്നും ഉള്ള രണ്ടു പദങ്ങൾ കൊണ്ടാണല്ലോ സൂചിപ്പിച്ചുപോരുന്നത്. അതിന്റെ സ്വരൂപം കണ്ടെത്തേണ്ടത്, തന്റെ തന്നെ സ്വരൂപം അവരവർ കണ്ടെത്തുന്നതിലൂടെ വേണം എന്നതും സുവിദിതമാണ്. അതു വച്ചുകൊണ്ടാണ് "ആദ്ധ്യാത്മികം' എന്നും "അദ്ധ്യാത്മം' എന്നുമുള്ള വാക്കുകൾ ഉണ്ടായത്. "ആത്മം' എന്ന പദത്തിനോട് "അധി' എന്ന ഉപസർഗ്ഗം ചേർന്നതാണ് "ആദ്ധ്യാത്മം'. "അധി' സൂചിപ്പിക്കുന്നത് "അധിഷ്ഠാനമാക്കുക' എന്നതിനെയാണ്. അതായത്, ആത്മാവിനെ അഥവാ തന്നെത്തന്നെ അധിഷ്ഠാനമാക്കിക്കൊണ്ട് പരമമായ സത്യം കണ്ടെത്തുന്നതിന് ഉപകരിക്കുന്ന വിദ്യയാണ് ആദ്ധ്യാത്മികവിദ്യ. അതിനുള്ള ശാസ്‌ത്രമാണ് ആദ്ധ്യാത്മികശാസ്‌ത്രം. നാരായണഗുരുവിന്റെ എല്ലാ കൃതികളും ആ ഗണത്തിൽപ്പെടുന്നതാണ്. അദ്ധ്യാത്മം എന്ന പദത്തിലെ "ആത്മ' ശബ്ദത്തിന് "ഞാൻ' എന്നും അർത്ഥമുണ്ടല്ലോ. "ആത്മഹത്യ'എന്നാൽ, "ഞാൻ എന്നെത്തന്നെ കൊല്ലുക' എന്നാണല്ലോ. അപ്പോൾ ഞാൻ എന്നെ വാസ്തവികമായി അറിയുന്നതിലൂടെ പരമമായ ആത്മസത്യത്തെ അറിയുന്നതിനുള്ള ശാസ്‌ത്രമാണ് ആദ്ധ്യാത്മികശാസ്‌ത്രം.

വ്യക്തിസത്തയെ സംബന്ധിക്കുന്നത് എന്ന അർത്ഥത്തിൽ "അദ്ധ്യാത്മം' എന്ന വാക്ക് ചില ഉപനിഷത്തുകളിൽ പ്രയോഗിച്ചുകാണാം. അതിന്റെ വിപരീതവശമായി എപ്പോഴും "അധിദൈവതം' എന്നതുകൂടി അവിടെത്തന്നെ ഉണ്ടാവുമെന്നുമാത്രം.

സമഷ്ടിസത്തയെ, അഥവാ ഏതൊന്നിനെ മനസ്സിലാക്കാൻ ശ്രമിക്കുന്നോ അതിനെ സമസ്തവിശ്വത്തിന്റെ വശത്തുനിന്നുകൊണ്ട് നോക്കിയാലുള്ളതാണ് അധിദൈവതം. ഉദാഹരണത്തിന് ഭൂമി എന്നതിന്റെ ആദ്ധ്യാത്മവശമാണ് ശരീരം. അതിന്റെതന്നെ അധിദൈവത വശമാണ് ഭ‌ൗതികലോകം, അഥവാ ഭൂഗോളവും മറ്റു ഗോളങ്ങളും ചേർന്നത്. ഈ ദ്വൈതത്തിനുപോലും അവസരമില്ലാത്തതാണ് തികച്ചും തത്ത്വപരമായ ആദ്ധ്യാത്മിക ദർശനം.

ഇതൊക്കെ വച്ചുകൊണ്ട് നോക്കുമ്പോൾ നാരായണഗുരുവിന്റെ സത്യദർശനത്തിന്റെ സ്വഭാവത്തെ ആത്മീയത എന്നു വിളിക്കുന്നതിനേക്കാൾ കൂടുതൽ യുക്തം "ആദ്ധ്യാത്മികത' എന്നു വിളിക്കുന്നതായിരിക്കും എന്നു തോന്നുന്നു

നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത്

പരമശിവന്‍, പരമേശ്വരന്‍, മഹാദേവന്‍, മഹേശ്വരന്‍, സദാശിവന്‍, എന്നൊക്കെ കേള്‍ക്കുമ്പോള്‍ കഴുത്തില്‍ സര്‍പ്പ രാജാവായ വാസുകിയെയും, അരയില്‍ പുലിത്തോലുമായി, ദേഹം മുഴുവന്‍ രുദ്രാക്ഷവും ഭസ്മവും ധരിച്ച, ജടയും, തിങ്കള്‍ കലയും, ഗംഗയും ശിരസ്സില്‍ ചൂടിയ, ചന്ദ്രാര്‍ക്ക വൈശ്വാനരന്മാര്‍ മൂന്നു നയനങ്ങള്‍ ആയ, ഡമരുവും കൊമ്പും കുഴലും മാനും മഴുവും ത്രിശൂലവും കൈകളില്‍ ഏന്തി, നന്ദീ ഗൌരീ ഗണേശ സ്കന്ദ സമേതനായ കൈലാസ വാസിയായ ഒരു ഈശ്വര രൂപമാണ് എല്ലാവരുടെയും മനസ്സില്‍ തെളിയുക. ഈ രൂപത്തെ സദ്‌ബുദ്ധികള്‍ ആയ കോടാനുകോടി മനുഷ്യര്‍ ഈശ്വരന്‍ ആയി ആരാധിക്കുകയും ചെയ്യുന്നു. മാത്രമല്ല, ജഗത്ഗുരു ശ്രീ ശങ്കരാചാര്യര്‍, ഭഗവാന്‍ ശ്രീ നാരായണ ഗുരു മുതലായ പരബ്രഹ്മസ്വരൂപികളായ ഗുരുക്കന്മാരുടെ  മിക്കവാറും എല്ലാ കൃതികളിലും ഈ രൂപം സര്‍വഥാ നിറഞ്ഞു നില്‍ക്കുന്നു.

ശ്രീ ശങ്കരാചാര്യര്‍ ശിവാനന്ദ ലഹരിയിലും, ദശശ്ലോകീ സ്തുതിയിലും, പരമശിവന്റെ മഹിമയെ പ്രത്യേകിച്ച് വാഴ്ത്തുന്നു; മറ്റൊന്നിനോടും, മറ്റാരോടും താരതമ്യം ചെയ്യാന്‍ പോലും കഴിയാത്ത രീതിയില്‍...., മനോഹരമായി...!

ആത്മോപദേശ ശതകത്തില്‍ ത്രിഗുണമയം തിരുനീറണിഞ്ഞോരീശന്‍....,,,, മനമലര്‍ കൊയ്തു മഹേശ പൂജ ചെയ്യും... മുതാലായ വരികളിലും
ദൈവ ദശകത്തില്‍....,,, ജയിക്കുക മഹാദേവ, ദീനാവന പാരായണ.... എന്നും, ദാര്‍ശനിക കൃതികളില്‍ പോലും ഭഗവാന്‍ ശ്രീ നാരായണ ഗുരുദേവന്‍ പരമേശ്വരനെ വാഴ്ത്തുന്നു...

ഇവയൊന്നും കൂടാതെ നമ്മുടെ ഈ മഹാഗുരുക്കന്മാര്‍ രചിച്ച എണ്ണിയാല്‍ ഒടുങ്ങാത്ത ശിവസ്തുതികളും സ്തോത്രങ്ങളും ഉണ്ട്. പക്ഷെ ഈ ബ്രഹ്മര്ഷിമാര്‍ ശിവന്‍ എന്ന് വിശേഷിപ്പിക്കുന്ന തത്വത്തെ മനസ്സിലാക്കുവാന്‍, വെറും ഇന്ദ്രിയ സുഖം മാത്രം തേടി നടക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും. കാരണം മനസ്സിനെ ഏകാഗ്രമാക്കി സത്യത്തില്‍ മാത്രം ശ്രദ്ധയെ ഉറപ്പിച്ചു നിര്‍ത്തി അനേക കാലം സത്യാന്വേഷണം നടത്തിയാല്‍ മാത്രമേ നമുക്ക് അത് സാധ്യമാകൂ...! ഓര്‍മ്മ വച്ച കാലം മുതല്‍ ഒരു അനന്യ ശിവഭക്തന്‍ ആയിരുന്ന ഞാന്‍ മനസ്സിലാക്കിയ കുറച്ച് അറിവുകള്‍ ഒരു പരിമിതിയില്‍ നിന്നുകൊണ്ട് ഇവിടെ "ചുരുക്കി" അവതരിപ്പിക്കാം...! സത്യം അന്വേഷിക്കുന്നവര്‍ക്ക് ഉപകാരപ്രദം ആയിത്തീരും എന്ന വിശ്വാസത്തോടെ...! പക്ഷെ ശ്രീ ശിവമഹാപുരാണം, സ്കന്ദ പുരാണം മുതലായ മഹാ പുരാണങ്ങള്‍ നിങ്ങള്‍ മുന്‍പ് വായിച്ചിട്ടുണ്ടെങ്കില്‍ നല്ലതാണ്; അങ്ങിനെ ഉള്ളവര്‍ക്ക് സത്യം പെട്ടെന്ന് പിടികിട്ടും എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം...

ആദ്യമായി എല്ലാവരും മനസ്സിലാക്കേണ്ട വസ്തുത നാം കരുതും പോലെ എവിടെയെങ്കിലും ഈ രൂപം ധരിച്ചുകൊണ്ട് ഇരിക്കുന്ന ഒരു ഈശ്വരന്‍ അല്ല ഈ പരമേശ്വരന്‍; മറിച്ച് നമ്മുടെയെല്ലാം സ്വയം അന്തരാത്മാവ് തന്നെയാണ്...! ഈശ്വരനെ രൂപത്തില്‍ ആരാധിക്കുവാന്‍ താല്പര്യം ഉള്ളവര്‍ക്ക് ഈ രൂപത്തില്‍ തന്നെ ആരാധിക്കാം; ഈ രൂപം തന്നെയാണ് ഏറ്റവും ശ്രേഷ്ഠവും, ഒരു സംശയവും വേണ്ട. അതുകൊണ്ടാണ് ശ്രീ നാരായണ ഗുരുദേവന്‍ കൂടുതലും ക്ഷേത്രങ്ങളില്‍ പരമേശ്വരനായ ശിവനെ തന്നെ പ്രതിഷ്ഠിച്ചത്...!

മനസ്സ്; ബുദ്ധി, ബോധം അഥവാ mind, intellect, consciousness എന്നിവയെ നമ്മുടെ ഗുരുക്കന്മാര്‍ യഥാക്രമം ബ്രഹ്മാവ്‌, വിഷ്ണു, ശിവന്‍ എന്നീ നാമങ്ങളിലും രൂപങ്ങളിലും സൂചിപ്പിക്കുന്നു. മനസ്സിനും ബുദ്ധിക്കും ആത്മാവ് അഥവാ ബോധം ഉണ്ട് എന്ന് മനസ്സിലാക്കാന്‍ കഴിയും പക്ഷെ അതിന്റെ ആദിയോ അന്തമോ അതായത് തുടക്കമോ ഒടുക്കമോ കണ്ടെത്തുവാന്‍ ഒരിക്കലും സാധ്യമല്ല. ബ്രഹ്മാവ്‌ ഹംസമായും വിഷ്ണു വരാഹം അഥവാ പന്നിയായും യുഗങ്ങളോളം സഞ്ചരിച്ചിട്ടും ശിവന്റെ ആദിയും അന്തവും കണ്ടു പിടിക്കാനായില്ല എന്ന് പറയുന്നതിന്റെ സാരം ഇതാണ്. അടിക്കു പന്നിപോയി, നിന്‍ മുടിക്കൊരന്നവും പറന്നു..... എന്ന് തുടങ്ങി സദാശിവ ദര്‍ശനം എന്ന കൃതിയില്‍ ശ്രീ നാരായണ ഗുരുദേവന്‍ സ്തുതിക്കുന്നത് ബോധസ്വരൂപനായ ഈ ഭഗവാന്‍ ശിവനെ തന്നെ...! ശിവന്‍ എന്ന വാക്കിനു മംഗളകാരി എന്നാണ് അര്‍ഥം പരമ ശിവന്‍ എന്നാല്‍ പരമമായ മംഗളത്തെ അഥവാ മോക്ഷത്തെ പ്രദാനം ചെയ്യുന്നവന്‍ എന്നും, പരമേശ്വരന്‍ എന്ന് പറഞ്ഞാല്‍ എല്ലാ ദേവന്മാരുടെയും ഈശ്വരന്‍മാരുടെയും ഈശ്വരന്‍. അഥവാ മഹേശ്വരന്‍., അതായത് മഹാദേവന്‍...... എന്നും അറിയുക.

അഹങ്കാരം ഉള്ള മനുഷ്യ മനസ്സിന്റെ പ്രതീകം ആണ് ദക്ഷന്‍., അവന്റെ ബുദ്ധിയുടെ, അഥവാ ശ്രദ്ധയുടെ പ്രതീകമാണ്‌ മകള്‍ സതീദേവി. ഈശ്വരാര്‍പ്പണം  കൂടാതെ  നാം ചെയ്യുന്ന എല്ലാ കര്‍മ്മങ്ങളും ദക്ഷയാഗം ആണ്, ദക്ഷന്‍ ശിവനെ ക്ഷണിക്കാതെ യാഗം നടത്തുന്നു. അതുകൊണ്ട് തന്നെ അങ്ങിനെയുള്ള എല്ലാ കര്മ്മങ്ങളുടെയും ഫലം അവസാനം ദക്ഷയാഗം പോലെ; രോഗം, ഭയം, മരണം എന്നിവയില്‍ നശിച്ചുപോകുന്നു...!  മാത്രമല്ല അഹങ്കാരി ആയ മനുഷ്യന്റെ ബുദ്ധിക്ക് ഒരിക്കലും ശിവനെ പ്രാപിക്കുവാന്‍ സാധ്യമല്ല, സാധിച്ചാല്‍ തന്നെ അവന്റെ അഹങ്കാരം ഒടുവില്‍ ബുദ്ധിയെ ഈശ്വരനില്‍ നിന്നും അകറ്റി സ്വയം നശിപ്പിക്കും. അതിനാലാണ് സതീദേവി ശിവനെ വിട്ട് ദക്ഷയാഗം കൂടുവാന്‍ പിതാവിന്റെ അടുത്തേക്ക് മടങ്ങുന്നതും അവസാനം യോഗാഗ്നിയില്‍ സ്വയം ശരീരം നശിപ്പിക്കേണ്ടി വരുന്നതും.

പക്ഷെ അഹങ്കാരി ആണെങ്കില്‍ കൂടി, ഈശ്വര ഭക്തി ഉണ്ടായിരുന്നാല്‍, അനേക ജന്മങ്ങള്‍ക്ക് ശേഷം പാപം മുഴുവന്‍ നശിച്ച് അഹങ്കാരം ഒട്ടുമില്ലാതെ  ഒരു മനുഷ്യ ശരീരത്തില്‍ ജനിക്കാന്‍ ഇടവരുന്നു. അതായത് ഹിമവാന്റെ പുത്രിയായി പാര്‍വതീ എന്ന നാമത്തില്‍ സതീദേവി പുനര്‍ജ്ജനിക്കുന്നത് പോലെ. ഹിമവാന്റെ നിറം തന്നെ നോക്കൂ, നിര്‍മ്മലമായ ആ തൂവെള്ള നിറം പരിശുദ്ധിയെ സൂചിപ്പിക്കുന്നു. മാത്രമല്ല എല്ലാ ശുദ്ധിയും, ശാന്തിയും തേടി യോഗിമാര്‍ പോലും ചെന്നെത്തുന്നത്  ഹിമാവാനില്‍ തന്നെ. അതിനാല്‍ ആ ഹിമവാന്‍ എത്ര പരിശുദ്ധനാണ്‌ എന്നോര്‍ക്കുക. അങ്ങിനെ അഹങ്കാരം ഇല്ലാത്ത ഒരു ശരീരത്തില്‍ ജനിച്ചു കഴിഞ്ഞാല്‍ അവര്‍ക്ക് ചെറുപ്പം മുതലേ ഈശ്വര ഭക്തി ഉണ്ടായിരിക്കും മാത്രമല്ല അവര്‍ ആ സത്യം പ്രാപിക്കുവാന്‍ അശ്രാന്ത പരിശ്രമം തുടരുകയും ചെയ്യും, പാര്‍വതീ ദേവി പരമ ശിവനെ ലഭിക്കാന്‍ നന്നേ ചെറുപ്പത്തിലേ തപസ്സു ചെയ്യുന്നത് പോലെ. പക്ഷെ ഈശ്വരനെ പ്രാപിക്കുവാന്‍ കൃത്രിമ മാര്‍ഗ്ഗങ്ങള്‍ കൊണ്ടോ മറ്റുള്ളവരുടെ സഹായം കൊണ്ടോ സാധ്യമല്ല എന്ന് കാമദേവന്റെ ശ്രമം വിഫലം ആകുന്നതില്‍ നിന്നും മനസ്സിലാക്കുക.  മാത്രമല്ല, നമ്മെ മോഹിപ്പിച്ച് ഈ ശ്രമത്തില്‍ നിന്നും പിന്തിരിക്കുവാന്‍ ഒരുപാട് പരീക്ഷണങ്ങള്‍ ഉണ്ടാകുകയും ചെയ്യും അതിനെ എല്ലാം ധീരമായി നേര്ടുന്ന വ്യക്തി, പാര്‍വതീ ദേവി പരമേശ്വരനെ പ്രാപിക്കുന്നത് പോലെ ആത്മ സക്ഷാത്കാരത്തെ പ്രാപിക്കുന്നു...! ഇതില്‍ നിന്നും, ആത്മ സാക്ഷാത്കാരത്തിന് ഭക്തിയും ശ്രദ്ധയും എത്രത്തോളം വേണം എന്ന് ഓരോരുത്തരും നല്ലവണ്ണം ചിന്തിച്ചു മനസ്സിലാക്കുക.

ഇങ്ങനെ നമ്മുടെ ബുദ്ധി ഈശ്വരനെ പ്രാപിച്ചു കഴിഞ്ഞാല്‍ ഈശ്വരന്‍ നമ്മുടെ ബുദ്ധിയുടെ തന്നെ പകുതി ഭാഗമായി മാറുന്നു. അതായത് പാര്‍വതീ ദേവിക്ക് പകുതി ശരീരം കൊടുത്തത് പോലെ നമ്മുടെ ബുദ്ധിയുടെ പകുതി ഈശ്വരന്‍ സ്വീകരിക്കുന്നു, ഈശ്വരന്റെ പകുതി നാം സ്വീകരിക്കുന്നു. അതായത് നാം സ്വയം ഈ ശരീരത്തില്‍ ഇരുന്നുകൊണ്ട് തന്നെ ഈശ്വര സ്വരൂപികള്‍ ആകുന്നു എന്ന് സാരം. ശ്രീ ശങ്കരാചാര്യരും ശ്രീ നാരായണ ഗുരുദേവനും മറ്റും ഇങ്ങനെ മനുഷ്യ ശരീരത്തില്‍ ഇരുന്നുകൊണ്ട് തന്നെ ഈശ്വര സ്വരൂപികള്‍ ആയവരാണ്‌..,. അതിനാല്‍ അങ്ങിനെ ഉള്ള മഹാത്മാക്കള്‍ക്ക് പല സിദ്ധികളും ജനിക്കുന്നു അതായത് ശിവനും പാര്‍വതിക്കും സിദ്ധി വിനായകന്‍ ജനിക്കുന്നത് പോലെ. പക്ഷെ സിദ്ധികളില്‍ അഹങ്കരിക്കരുത് എന്നും അഹങ്കരിച്ചാല്‍ അവ നശിപ്പിക്കും എന്നും ഭഗവാന്‍ ഗണപതിയുടെ ശിരസ്സ്‌ മുറിച്ച്, ശേഷം വീണ്ടും കൂട്ടിച്ചേര്‍ത്തു നമുക്ക് കാണിച്ചു തരുന്നു. അതിനു ശേഷം സര്‍വജ്ഞ ഭാവം കൈവരുന്നു; അതായത് സര്‍വജ്ഞാനവും അവരില്‍ വന്നു ചേരുന്നു; അഥവാ മുരുകന്‍ ജനിക്കുന്നു. ജ്ഞാനപ്പഴം നീയേ മുരുകാ.....! ശ്രീ നാരായണ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ എല്ലാ മുരുക ക്ഷേത്രങ്ങളും ഈ പരമജ്ഞാനത്തിന്റെ ശ്രീ കോവിലുകള്‍ തന്നെ ആണ് എന്ന് ഏവരും അറിഞ്ഞിരിക്കുക..!  സിദ്ധിയും, ജ്ഞാനവും ഉപയോഗിച്ചുകൊണ്ട് ശ്രീ നാരായണ ഗുരുദേവനും ശങ്കരാചാര്യരും മറ്റും പല അത്ഭുതങ്ങളും നടത്തിയിട്ടുണ്ട് എന്നത് ഇത്തരുണത്തില്‍ സ്മരിക്കാവുന്നതാണ്.

ഇതിനെല്ലാം പുറമേ പരമേശ്വര ശരീരത്തില്‍ കാണുന്ന അടയാളങ്ങളും ആ തത്വവും എന്താണ് എന്ന് കുറച്ചു കൂടി ആഴത്തില്‍ മനസ്സിലാക്കാം...

ശ്മശാന വാസിയാണ് ഭഗവാന്‍., നാം എല്ലാവരും ഇന്നല്ലെങ്കില്‍ നാളെ ഒരു ദിവസം ശ്മശാനത്തില്‍ എത്തിച്ചേരും. ഭാര്യയും ഭര്‍ത്താവും മക്കളും ബന്ധുക്കളും നമ്മെ അവിടെ ഉപേക്ഷിച്ചു തിരിച്ചു പോകുകയും ചെയ്യും. അങ്ങിനെ നാം സ്നേഹിച്ച എല്ലാവരും നമ്മെ ഉപേക്ഷിക്കുന്ന സമയത്ത്, നമ്മളെ സ്വീകരിക്കുവാന്‍ കാരുണ്യ വാരിധിയായ ഭഗവാന്‍ അവിടെ കാത്തിരിക്കുന്നു...! അതിനാല്‍ ആരൊക്കെ നമ്മെ ഉപേക്ഷിച്ചാലും ഭഗവാന്‍ നമ്മെ കൈവിടില്ല എന്ന് സൂചിപ്പിക്കുന്നു. അതായത് നമുക്ക് ആത്മാവിനെ വിട്ടു മറ്റൊരു അസ്തിത്വമില്ല എന്ന് അറിയുക.

ശവഭസ്മ ധാരിയാണ് ഭഗവാന്‍..., നമ്മള്‍ ഏവരും മരിച്ചാല്‍ ഭസ്മം തന്നെ, ഈ പ്രപഞ്ചം നശിച്ചാല്‍ അതും ഭസ്മം. ശവഭസ്മം ധരിക്കുന്നതിലൂടെ മരണശേഷം നാം ഭാഗവാനിലേക്ക് തന്നെ മടങ്ങുന്നു അഥവാ നമ്മെ ഭഗവാന്‍ ശരീരത്തില്‍ ധരിക്കുന്നു എന്ന് താല്പര്യം. ഇതിലൂടെ നാം ഭഗവാന്റെ അഥവാ ബോധത്തിന്റെ വിഭൂതിയാണ് എന്ന് മനസ്സിലാക്കുക.

ഭസ്മം, ഗംഗ, മൂന്നാം തൃക്കണ്ണ്‍. , ഡമരു, ചന്ദ്രക്കല എന്നിവ യഥാക്രമം ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ച ഭൂതങ്ങളെ സൂചിപ്പിക്കുന്നു. അതായത് ഈ പഞ്ച ഭൂതാത്മകമായ പ്രപഞ്ചത്തെ ഭഗവാന്‍ ധരിക്കുന്നു, അഥവാ ഇവ ഭഗവാനെ ആശ്രയിച്ചു നിലനില്‍ക്കുന്നു; എന്നാല്‍ ഭഗവാന്‍ അവയില്‍ ഒന്നിലും തന്നെ ഇല്ല. അതുപോലെ തന്നെ പഞ്ച ഭൂത നിര്‍മ്മിതമായ നമ്മുടെ ശരീരത്തെ ആത്മാവ് വെറുതെ ലീലാ മാത്രമായി ധരിച്ചിരിക്കുന്നു; ഈ ശരീരം ഇല്ലെങ്കിലും ആത്മാവ് ഒരു മാറ്റവും കൂടാതെ നിലനില്‍ക്കുന്നു...!

ദശാവതാരങ്ങള്‍ എല്ലാം തന്നെ ശിവ ഭക്തന്മാര്‍ ആയിരുന്നു എന്ന് അറിയുക. രാവണനെ യുദ്ധത്തില്‍ ജയിക്കുവാന്‍ വേണ്ടി ശ്രീ രാമദേവന്‍ പരമേശ്വരനെ  പ്രതിഷ്ഠിച്ചു പൂജിച്ചതാണ് രമേശ്വര ജ്യോതിര്‍ ലിംഗം. അതുപോലെ ശ്രീ കൃഷ്ണന്‍ ശിവനെ പൂജിച്ച ക്ഷേത്രം ഗോപേശ്വരം എന്ന പേരിലും അറിയപ്പെടുന്നു. പരശുരാമനെയും നമുക്ക് ശിവഭക്തന്‍ ആയി തന്നെ മനസ്സിലാക്കാം. ഇവര്‍ എല്ലാം തന്നെ ആ പരമ ബോധസ്വരൂപനെ ആരാധിച്ചിരുന്നു; അറിഞ്ഞിരുന്നു നമ്മുടെ മഹാഗുരുക്കന്മാരെ പോലെ. മഹാവിഷ്ണുവിനുപോലും അസുരന്മാരെ വധിക്കാന്‍ ശേഷിയില്ലാതെ ശിവനെ തപസ്സു ചെയ്യുകയും, ജലന്ധരന്‍ എന്ന അസുരനെ വധിക്കാന്‍ പരമേശ്വരന്‍ തന്റെ കാലിന്റെ പെരുവിരല്‍ കൊണ്ട് സൃഷ്‌ടിച്ച സുദര്‍ശനം എന്ന ചക്രം  വിഷ്ണുവിന് നല്‍കി അനുഗ്രഹിക്കുകയും ചെയ്യുന്നു. കൂടുതല്‍ അറിയുവാന്‍ ശ്രീ ശിവമഹാപുരാണത്തിലെ നായനാരവിന്ദ അര്‍ച്ചനം വായിക്കുക.

തിപുരാന്തകന്‍ അഥവാ പുരഹരന്‍ ആണ് ഭഗവാന്‍ ശിവന്‍, അതായത് ത്രിപുരങ്ങള്‍ എന്ന മൂന്നു ലോകങ്ങളില്‍ വസിച്ച മൂന്നു അസുരന്മാരെ ഒരൊറ്റ ബാണത്താല്‍ ഹരിച്ചവാന്‍ എന്നര്‍ത്ഥം. സത്വ, രജോ, തമോ ഗുണങ്ങള്‍ ആകുന്ന മൂന്നു അസുരന്മാര്‍ ജാഗ്രത് സ്വപ്നം സുഷുപ്തി എന്നീ ലോകങ്ങളിലായി നമ്മില്‍ വസിക്കുന്നു. ഒരുപാട് യുഗങ്ങള്‍; അതായത് ഒരുപാട് ജന്മങ്ങള്‍ കഴിഞ്ഞ്, മനസ്സ് ഏകാഗ്രമാക്കി ആത്മാവിനെ, അഥവാ ഈശ്വരനെ ധ്യാനിക്കുവാന്‍ ഉള്ള ശക്തി മനുഷ്യന് ലഭിക്കുമ്പോള്‍ ഈ മൂന്നു ഗുണങ്ങളും നേര്‍ രേഖയില്‍ വരുന്നു. അപ്പോള്‍ ആത്മാവാകുന്ന ശിവന്‍ ജ്ഞാനമാകുന്ന ബാണത്താല്‍ ഈ മൂന്നു ഗുണങ്ങളെയും ഹരിക്കുന്നു; അഥവാ വധിക്കുന്നു. മൂന്നു ഗുണങ്ങളും നശിച്ച മനുഷ്യന്‍ ജാഗ്രത് സ്വപ്നം സുഷുപ്തി എന്ന മൂന്നു അവസ്ഥകളും കടന്നു തുര്യാവസ്ഥയില്‍ പ്രവേശിക്കുന്നു; അങ്ങനെ അവനു പരഗതി അഥവാ മോക്ഷം ലഭിക്കുന്നു...! ഗുരുദേവ കൃതിയായ ആത്മോപദേശ ശതകത്തിലെ ത്രിഗുണമയം തിരുനീറണിഞ്ഞോരീശ-ന്നകമലരിട്ടു വണങ്ങിയക്ഷമാറി... എന്ന ശ്ലോകം വായിച്ചറിയുക.

പാലാഴി മഥനം കൂടി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും, മനുഷ്യ മനസ്സിലെ ദുര്‍ഗ്ഗുണങ്ങളും {അസുരന്മാര്‍)]]]} സദ്‌ഗുണങ്ങളും {ദേവന്മാര്‍} ഇരു ഭാഗങ്ങളില്‍ നിന്നുകൊണ്ട്; അഹങ്കാരം ആകുന്ന സര്‍പ്പത്തെ അഥവാ വാസുകിയെ ഉപയോഗിച്ച്. ശ്രദ്ധയാകുന്ന മന്ഥര പര്‍വതത്തെ കട കോലാക്കി മനസ്സാകുന്ന പാലാഴിയെ കടയണം. പക്ഷെ കുറച്ചു കഴിയുമ്പോള്‍ ശ്രദ്ധ മനസ്സില്‍ താഴ്ന്നു പോയി എന്ന് വരാം. അങ്ങിനെ വന്നാല്‍ ബുദ്ധിയെ കൂര്‍മ്മമാക്കി (വിഷ്ണുവിന്റെ കൂര്‍മ്മാവതാരം) ശ്രദ്ധയെ വീണ്ടും ഉയര്ത്തിയെടുക്കണം, പാലാഴി മഥനം തുടരണം. ഗുരുദേവന്റെ ഭാഷയില്‍ "അരണി കടഞ്ഞെഴും അഗ്നി പോലെ". അങ്ങിനെ തുടര്‍ന്നാല്‍ ആദ്യം നമ്മിലെ തിന്മ മുഴുവന്‍ പുറത്തു പോകും; അതായത് കാളകൂട വിഷം. ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിഷമുള്ള ജീവി മനുഷ്യന്‍ ആണ്; പക്ഷെ വിഷം മനസ്സില്‍ ആണെന്ന് മാത്രം. അത് തന്നെയാണ് കാളകൂടം. അതിനെ ഭഗവാന്‍ സ്വീകരിക്കുന്നു. പകരം നമുക്ക് അഥവാ നമ്മിലെ ആത്മീയ ചിന്തകള്‍ക്ക് അമൃത് എന്ന അമരത്വം നല്‍കി അനുഗ്രഹിക്കുന്നു. എല്ലാ ദേവന്മാര്‍ക്കും അമൃത് കൊടുക്കുവാന്‍ വേണ്ടി സ്വയം കാളകൂടം ഭുജിച്ച ഭഗവാന്റെ മഹിമയെ നാം എങ്ങിനെ വാഴ്ത്തും ? അതിനു എത്ര ജന്മങ്ങള്‍ വേണ്ടി വരും ?

പിന്നെ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും തന്നെ ആരും അന്ധമായി വിശ്വസിക്കാതെ സ്വന്തം ബുദ്ധിക്കും യുക്തിക്കും അനുസരിച്ച് സ്വയം ചിന്തിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കുക. വളരെയധികം ബൃഹത്തായ ഒരു വിഷയം ഒരുപാട് ചുരുക്കിയാണ് ഇവിടെ സമര്‍പ്പിക്കുന്നത്. അതിനാല്‍ മനസ്സിലായില്ലെങ്കിലും കുഴപ്പമില്ല, സമയം വരുമ്പോള്‍ മനസ്സിലാകും. പക്ഷെ താന്‍ വിശ്വസിച്ചത് സത്യം എന്ന് വൃഥാ വിളിച്ചു പറയാതെ യുക്തിവിചാരം അഥവാ മനനം ചെയ്തുകൊണ്ടേ ഇരിക്കണം എന്ന് മാത്രം.

നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത്...! എന്ന് ഭഗവാന്‍ ശ്രീ നാരായണ ഗുരുദേവന്‍ പറഞ്ഞത് എന്തുകൊണ്ടാണ് എന്നും, ശിവന്‍ ആരാണെന്നും "കുറച്ചെങ്കിലും" മനസ്സിലായിക്കാണും എന്ന് കരുതുന്നു...! സര്‍വ്വം ശിവമയം ജഗത് എന്ന് ശ്രീ ശങ്കാരാചാര്യര്‍ പറഞ്ഞത് എന്തുകൊണ്ട് എന്നും മനസ്സിലായല്ലോ ?

എന്റെ പേരിനോട് ചേര്‍ന്ന് നമ:ശ്ശിവായ എന്ന വാക്ക് എങ്ങിനെ വന്നു എന്ന് പലരും ചോദിക്കാറുണ്ട്. ഇപ്പോള്‍ അതും മനസ്സിലായിക്കാണുമല്ലോ :) എന്റെ ജാതി നമ:ശിവായ, എന്റെ മതം നമ:ശിവായ, എന്റെ ദൈവം നമ:ശിവായ, ഞാനും നമ:ശിവായ...!  നിങ്ങള്‍ ഏവരും, സര്‍വ ചരാചരങ്ങളും എനിക്ക് നമ:ശ്ശിവായ;  സര്‍വ്വം ശിവമയം ജഗത്.

ഓം നമ: ശിവായ
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
---------------------------------------------------
By: സുധീഷ്‌ നമ:ശ്ശിവായ

ഗുരു ദൈവമോ.. അതോ മനുഷ്യനോ.. ?

ഗുരുപൂജയും ഗുരു പ്രതിഷ്ഠ മുതലായവയും കാണുമ്പോള്‍ പലരും ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്; ഗുരു മനുഷ്യന്‍ അല്ലെ...? എന്നിട്ട് ഗുരുവിനെ എന്തിനാണ് ഇങ്ങനെ പൂജിക്കുന്നത്..? പൂജിക്കേണ്ടത് ദൈവത്തെ അല്ലെ ? അല്ലാതെ ഗുരുവിനെ ആണോ ?

ഇങ്ങനെ ഉള്ളവരോട് ഞാന്‍ ആദ്യം തന്നെ ചോദിക്കുന്ന ചോദ്യം ആരാണ് ദൈവം ? നിങ്ങള്‍ ആ ദൈവത്തെ കണ്ടിട്ടുണ്ടോ ? അങ്ങിനെ ഒരു ദൈവം ഉണ്ട് നിങ്ങള്ക്ക് ഉറപ്പുണ്ടോ ? ഈ വക ചോദ്യങ്ങള്‍ കേട്ടാല്‍ ഒരു ഞഞ്ഞാ പിഞ്ഞാ മറുപടി ആണ് നമുക്ക് ലഭിക്കുക. "സത്യ വിശ്വാസികള്‍"'' എന്ന് പറഞ്ഞു നടക്കുന്ന ആ 'മന്ദബുദ്ധികള്‍' പറയും ദൈവം ആകാശത്തില്‍ ഉണ്ട്, സ്വര്‍ഗത്തില്‍ ഉണ്ട്, അവിടെ ഉണ്ട്, ഇവിടെ ഉണ്ട്, ഇതൊക്കെ നിങ്ങള്‍ കണ്ണുമടച്ചു വിശ്വസിക്കണം...! ഇങ്ങനെ ഉള്ളവരുടെ വാക്കുകള്‍ ''വിശ്വസിച്ച്'' നടക്കുന്ന ഒരു വിഡ്ഢി സമൂഹം ആയി, ഇന്ന് ഹിന്ദു ജനത അധ:പതിച്ചിരിക്കുന്നു എന്നതാണ് സത്യം...! ആ വിഡ്ഢി സമൂഹത്തിനെ ശബ്ദം ആണ് ഒരു ജഡ്ജിയിലൂടെ ഇപ്പോള്‍ ഭാരത ജനത ശ്രവിച്ചത്..!

ഭാരതത്തില്‍; അഥവാ സനാതന ധര്‍മ്മത്തില്‍ "വിശ്വാസത്തിന്'' ഒട്ടും സ്ഥാനം ഇല്ല എന്നത് ആദ്യം മനസ്സിലാക്കുക. नहि ज्ञानेन सदृशं पवित्रमिह विध्यते || ''ജ്ഞാനത്തേക്കാള്‍ പവിത്രമായി അഥവാ ശ്രേഷ്ഠമായി മറ്റൊന്നില്ല'' എന്നതാണ് സനാതന ധര്‍മ്മത്തിന്റെ കാതല്‍.......,. ജ്ഞാനവും വിശ്വാസവും ഒരിക്കലും ഒന്നിച്ചു നില്‍ക്കില്ല. കാരണം ജ്ഞാനം ഒന്നേ ഉളളൂ. പക്ഷെ വിശ്വാസം ഓരോ മനുഷ്യ മനസ്സിലും വെവ്വേറെ ആയിരിക്കും. അഥവാ, ഈ ലോകത്തില്‍ വിശ്വാസ്യമായി എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നെ അത് ഗുരു വചനങ്ങള്‍ മാത്രമാണ് എന്ന് മനസ്സിലാക്കാം. മനുഷ്യനെ ''വിശ്വാസം എന്ന പിശാചില്‍ നിന്നും'' രക്ഷിച്ച് ''ജ്ഞാനം എന്ന ബ്രഹ്മത്തില്‍'' എത്തിക്കാന്‍ പ്രാപ്തമായി എന്തെങ്കിലും ഉണ്ടെങ്കില്‍ അത് ഗുരു വചനങ്ങള്‍ മാത്രമാണ്. ഗുരു വചനങ്ങള്‍ കേള്‍ക്കുന്ന മാത്രയില്‍ തന്നെ ജ്ഞാനമാകുന്ന അഗ്നിയില്‍ വിശ്വാസം കത്തി ചാമ്പലാകുന്നു.

ദൈവം എന്ന ''ഒരാള്‍'' ഉണ്ടെന്നു തെളിയിക്കാന്‍ ഒരാള്‍ക്കും സാധ്യമില്ല. ഒരു സൃഷ്ടാവ് ഇല്ലാതെ ഒരിക്കലും ഒരു സൃഷ്ടി ഉണ്ടാവില്ല എന്നതാണ് ''ദൈവ വാദികള്‍'' പറയുന്ന ഒരേ ഒരു ന്യായം. പക്ഷെ ചിന്തിച്ചാല്‍ ഈ ന്യായം മൂഡന്‍മാരുടെ ന്യായം ആണെന്ന് മനസ്സിലാക്കാം. കാരണം; സൃഷ്ടാവ് ഇല്ലാതെ സൃഷ്ടി ഉണ്ടാകില്ല എങ്കില്‍ "ദൈവം" എന്ന സൃഷ്ടി എവിടെ നിന്നും ഉണ്ടായി ? ആരാണ് ആ ദൈവത്തിന്റെ സൃഷ്ടാവ് ?

ഇവിടെ ആണ് ജ്ഞാനം ''ഒരു കോടി ദിവാകരര്‍ ഒത്തുയരും" പോലെ ജ്വലിച്ചു നില്‍ക്കുന്നത്...! മനസ്സ് (mind), ബുദ്ധി (intellect), ബോധം (consciousness) എന്നിവയെ ഭാരത ഋഷിമാര്‍ യഥാക്രമം ബ്രഹ്മാവ്‌, വിഷ്ണു, ശിവന്‍ എന്ന് വിളിച്ചു...! ഇതില്‍ ബോധം അഥവാ consciousness നെ ആണ് ഭഗവാന്‍ ശ്രീ നാരായണ ഗുരുദേവന്‍ "അറിവ്" എന്ന പച്ച മലയാള വാക്കിലൂടെ നമുക്ക് പരിചയപ്പെടുത്തിയത്. നാം ശരീരമല്ല, അറിവാകുന്നു എന്ന് പറയുന്നതിലൂടെ ഗുരുദേവന്‍ പറയുന്നത് "ശിവോഹം'' അഥവാ നാം ശിവന്‍ തന്നെ എന്നാകുന്നു...! ആ സത്യം സാക്ഷാത്കരിച്ച ഏതൊരാളും ദൈവം തന്നെയാണ്; അഥവാ ബ്രഹ്മത്തെ സാക്ഷാത്കരിച്ചവന്‍ ബ്രഹ്മം തന്നെ...!

പക്ഷെ ഒരാള്‍ അത് സാക്ഷാത്കരിച്ചത് കൊണ്ട് ഭൂമിയില്‍ കഷ്ടപ്പെടുന്ന ജീവന്മാര്‍ക്ക് എന്ത് പ്രയോജനം ? ഒരു പ്രയോജനവും ഇല്ല. പക്ഷെ അത് സാക്ഷാത്കരിച്ച ഒരു വ്യക്തി ഭൂമിയില്‍ സാധാരണ മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു അവരുടെ പരാധീനതകള്‍ ഏറ്റെടുത്ത് അവര്‍ക്ക് വേണ്ടി സമൂഹത്തെ തന്നെ മാറ്റി മറിക്കുന്ന കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ അവര്‍ ''അവതാരം'' എന്ന് അറിയപ്പെടുന്നു. ശ്രീ കൃഷ്ണനും, ശ്രീ രാമനും, ശ്രീ ശങ്കരാചാര്യരും ഏറ്റവും ഒടുവില്‍ ഭഗവാന്‍ ശ്രീ നാരായണ ഗുരുവും ആ അവതാരം തന്നെ...! പക്ഷെ നാം ജീവിച്ചിരിക്കുന്ന ഈ കാലത്ത് ഏറ്റവും കൂടുതല്‍ നമുക്ക് പ്രയോജനപ്പെടുന്നത് ഭഗവാന്‍ ശ്രീ നാരായണ ഗുരുദേവ വചനങ്ങള്‍ തന്നെയാണ് എന്നതിനാല്‍ നമ്മുടെ മുന്നില്‍ പ്രഥമ സ്ഥാനം ഭഗവാന്‍ ശ്രീ നാരായണ ഗുരുദേവന് തന്നെ...! പക്ഷെ അവതാരങ്ങളെ തമ്മില്‍ താരതമ്യം ചെയ്യുന്നത് വെറും അല്പത്തരം ആയിരിക്കും; എന്നും അറിയുന്നത് നന്ന്...! കാരണം ഇവര്‍ എല്ലാം തന്നെ '' ഒരേ അറിവിന്റെ'' വെവ്വേറെ സ്വരൂപം ആണ് എന്നത് തന്നെ...!

യുക്തിവിചാരം ചെയ്യുന്ന ഒരു സത്യാന്വേഷിയുടെ മനസ്സില്‍ ഗുരുവിനു ഉള്ള സ്ഥാനം ദൈവത്തിനു ഒരിക്കലും ലഭിക്കില്ല. കാരണം ദൈവം എന്താണ് എന്ന് സാക്ഷാത്കരിക്കാന്‍ ഗുരു വേണം. ഗുരു ഇല്ലാത്തവന് ഈ ലോകത്തില്‍ ആ ജ്ഞാനം എങ്ങിനെ ലഭിക്കും ? "ദൈവം കോപിച്ചാല്‍ ഗുരു രക്ഷിക്കും, പക്ഷെ ഗുരു കോപിച്ചാല്‍ ദൈവത്തിനു പോലും നമ്മെ രക്ഷിക്കാനാവില്ല", എന്ന പഴംചൊല്ല് തന്നെ ഗുരുവിന്റെ മഹത്വം ദൈവത്തെക്കാള്‍ വലുതാണ്‌ എന്ന് വ്യക്തമാക്കുന്നു...! ഇനി ഗുരു പല പ്രതിഷ്ഠകള്‍ ചെയ്യുകയും, സ്തുതി കീര്‍ത്തനങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട് എങ്കില്‍ തന്നെ; അതൊന്നും സ്വയം ഗുരുവിനു വേണ്ടി ആയിരുന്നില്ല, മറിച്ച് വിവേക ശൂന്യരായ നമുക്കുവേണ്ടി ആയിരുന്നു എന്നും മനസ്സിലാക്കുക...!

"അറിവ് അഥവാ ബോധത്തില്‍"'' നിന്നും വേറിട്ട്‌ ഒരു ദൈവം ഇല്ല എന്നതാണ് സത്യം. ഉണ്ട് വിശ്വസിക്കുന്നവര്‍ക്ക് അങ്ങിനെ വിശ്വസിക്കാം; കാരണം "വിശ്വാസം വിഡ്ഢികള്‍ക്കു ഭൂഷണം" ആണ് എന്നത് തന്നെ. പക്ഷെ ഈ വക വിശ്വാസികള്‍ ജഡ്ജിമാര്‍ ആയാല്‍ തീര്‍ച്ചയായും അത് മനുഷ്യരാശിക്ക് തന്നെ ദോഷം ചെയ്യും. അവരുടെ അന്ധവിശ്വാസം അവര്‍ ജനങ്ങള്‍ അടിച്ചേല്‍പ്പിച്ചാല്‍ അവരും മത നേതാക്കളും തമ്മില്‍ എന്താണ് വ്യത്യാസം ?

ദൈവത്തിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിലും നല്ലതാണ് സ്വന്തം മാതാവിന്റെയോ പിതാവിന്റെയോ ഗുരുവിന്റെയോ പേരില്‍ ചെയ്യുന്നത്. കാരണം ദൈവം ഉണ്ടോ ഇല്ലയോ എന്ന സംശയം എല്ലാവര്ക്കും ഉള്ളത് കൊണ്ട് തന്നെ പ്രതിജ്ഞ ചെയ്യുന്ന ആള്‍ കളവും ചതിയും അഴിമതിയും കാണിക്കാന്‍ സാധ്യത കൂടുതല്‍ ഉണ്ട്. പക്ഷെ സ്വന്തം മാതാവും പിതാവും ഗുരുവും കണ്‍കണ്ട ഉണ്മ ആയതിനാല്‍, കളവു ചെയ്യുവാന്‍ കുറച്ചെങ്കിലും വിവേകമുള്ള ഒരു വ്യക്തിക്ക് സാധ്യമല്ല....!

സ്തുതിക്കുന്നു എങ്കില്‍, ആദ്യം ഈ ശരീരത്തിന് കാരണമായ മാതാവിനെയും, പിന്നെ ഈ ജന്മത്തിന് കാരണമായ പിതാവിനെയും, പിന്നീട് ജ്ഞാനത്തിനു കാരണമായ ഗുരുവിനെയും അവസാനം ഗുരു നല്‍കിയ ജ്ഞാനം ആയ ആ ദൈവത്തെയും സ്തുതിക്കണം...
സ്മരിക്കുന്നു എങ്കിലും ഇങ്ങനെ തന്നെ...
പൂജിക്കുന്നു എങ്കിലും ഇങ്ങനെ തന്നെ...
നമിക്കുന്നു എങ്കിലും ഇങ്ങനെ തന്നെ...

മാതാ... പിതാ... ഗുരു... ദൈവം...||

ഓം ശ്രീ നാരായണ പരമ ഗുരവേ നമ: ||

~ സുധീഷ്‌ നമശ്ശിവായ ~

Friday 21 June 2013

വാരണപള്ളി കുടുംബാംഗം ആയ കുമ്പോളിൽ തങ്കപ്പ പണിക്കർ പണി കഴിപ്പിച്ച ഗുരുമന്ദിരം


Shyam Mohan
വാരണപള്ളി കുടുംബാംഗം ആയ കുമ്പോളിൽ തങ്കപ്പ പണിക്കർ പണി കഴിപ്പിച്ച ഗുരുമന്ദിരം .ഇത് വാരണപള്ളി ക്ഷേത്രത്തിനു അടുത്തായി വാരണപ
ള്ളി നാലുകെട്ടിന്റെ അങ്കണത്തിൽ സ്ഥിതി ചെയ്യുന്നു .ഗുരുസ്വാമിയുമായി ആത്മബന്ധം ഏറ്റവും അധികം ഉണ്ടായിരുന്ന ഒരു ഭാഗ്യം ചെയ്ത ഈഴവ കുടുംബം ആയിരുന്നു പഴയ മഹാരാജാവിന്റെ പടനായകന്മാർ ആയിരുന്ന വാരണപള്ളി പണിക്കന്മാർ .കായംകുളത്തിനടുത്തുള്ള പുതുപള്ളിയിൽ ഇന്നും തറവാട് വീടും ഈ മനോഹരമായ ഗുരുമന്ദിരവും നിലനിൽക്കുന്നു .ചരിത്രം ഉറങ്ങുന്ന പരമ്പരയുടെ ഓർമ്മകൾ സമ്മാനിച്ച്‌ കൊണ്ട് വരണപള്ളി എക്കാലത്തും നിലനില്കട്ടെ

ശങ്കരനന്ദ സ്വാമികൾ സ്വന്തം അനുഭവം ഇങ്ങനെ വിവരിക്കുന്നു


by : Rajeev Kovalam 

ശങ്കരനന്ദ സ്വാമികൾ സ്വന്തം അനുഭവം ഇങ്ങനെ വിവരിക്കുന്നു .(ശിവഗിരി മഠത്തിലെ അവസാനത്തെ മഠതിപതിയാണ് സ്വാമികൾ )

തിരുവനതപുരത്തിനും കഴകൂട്ടത്തിനും മധ്യത്തിൽ കുളത്തൂർ എന്നാ ദേശം ഉണ്ട് .അവിടെ ഒരു വിഷക്കാവും,ഭഗവതി ക്ഷേത്രവും ഉണ്ടായിരുന്നു ,അത് ഹിംസപ്രധാനമായക്ഷേത്രം ആയതിനാൽ സ്വാമി അതിനെ ശിവക്ഷേത്രം ആക്കി മാറ്റിയത്അറിയുമല്ലോ.ആ ക്ഷേത്രത്തിനു വടക്ക് വശം ആയിരുന്നു വിഷകാവ്‌.അതിനു ഏറ്റവും അടുത്ത് തറവാട്ട്‌വീട്ടിൽ കൊച്ചിയപ്പി മുതലാളി എന്ന ഉത്തമ സ്വാമിഭക്തൻ ഉണ്ടായിരുന്നു .ആ വീട്ടിൽ സ്വാമി തൃപാദങ്ങൾ ഒരുദിവസം വന്നിരിന്നു.ആ ക്കാലം ഞാൻ നാടുവിട്ടു കാശി യാത്രയും കഴിഞ്ഞു ഗുരുപാദഅന്ജനുസാരം മേൽ പറഞ്ഞ ക്ഷേത്രത്തിൽ പാർത്തുതുടങ്ങിയിട്ട് പത്തുപതിനഞ്ചു ദിവസമായിരിക്കും.ഞാൻ ഭക്ഷണം കഴിച്ചിട്ട് വിഷക്കാവിനു സമീപത്തുള്ള വഴിയെ സ്വാമികൾ ഇരിക്കുന്ന വീട്ടിലേക്കു പോകുമ്പോൾ വഴിക്ക് വെച്ച് എന്നെ ഒരു പാമ്പ് കടിച്ചു .ഞാൻ കാൽ കുടഞ്ഞു സ്വാമികളുടെ അടുക്കൽ ചെന്നു.അന്നെനിക്ക് 18 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ .ഞാൻ ചെല്ലുമ്പോൾ സ്വാമികൾ ഉറങ്ങിയിരുന്നു ,കാലിന്റെ വേദന അസഹനീയം ആയിരുന്നു .സ്വാമിയുടെ ഉറക്കത്തിനു ഭംഗം വരുത്താൻ എനിക്ക് ഒരിക്കലും ധൈര്യം ഉണ്ടായില്ല ,സർപ്പവിഷത്തിനു എന്നെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും സ്വാമി തൃപാദങ്ങളുടെ സാമിപ്യം തന്നെ വിഷം നശിപ്പിക്കാൻ ശക്തി ഉള്ളതാണെന്നും ഞാൻ…….ദ്രിടമായി വിശ്വസിച്ചു . .സ്വാമിയുടെ കാലിനടുത് ഞാൻ പല്ല് കടിച്ചുകൊന്ടെയിരുന്നു .രണ്ടുമുന്ന് മണിക്കൂർ കഴിഞ്ഞപ്പോൾ വേദന ക്രെമേണ കുറഞ്ഞു വന്നു .പുലര്ച്ചെ നാലുമണിക്ക് സ്വാമികൾ എഴുനേറ്റു കടപ്പുറതേക്ക് പോകുമ്പോൾ ഞാനും കൂടെ പോയി .രാത്രി മുഴുവൻ ഞാൻ ഉറങ്ങിയില്ല .സ്വാമികൾ സ്നാനം ചെയ്തു കഴിഞ്ഞപ്പോൾ പാമ്പ് കടിച്ചവിവരം സ്വാമികളെ ഉണര്തിക്കുകയും ധംഷിച്ച സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തു സ്വാമികൾ പിടിച്ചു നോക്കിയപ്പോൾ അല്പ്പം മുറിഞ്ഞും കറപ്പ് വർണ്ണമായും കണ്ടു "" വിശ്വാസം രക്ഷിച്ചു "" എന്നു മാത്രം പറഞ്ഞു സ്വാമികൾ

മാമ്പലം വിദ്യാനന്ദസ്വാമികള്‍


ചങ്ങനാശ്ശേരി സ്വദേശി രാമന്‍കുട്ടിയാണ്‌ ഗുരുദേവനില്‍നിന്ന്‌ സന്യാസദീക്ഷ സ്വീകരിച്ച്‌ വിദ്യാനന്ദസ്വാമിയായി. ഗുരുദേവന്റെ ദര്‍ശനമാല എന്ന കൃതി പകര്‍ത്തി സൂക്ഷിച്ചത്‌ സ്വാമികളാണ്‌. 1926 ല്‍ ഗുരുദേവന്റെ സിലോണ്‍ യാത്രയില്‍ സ്വാമിയുണ്ടായിരുന്നു. ആ യാത്രയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഭഗവാന്റെ ശരശയ്യ എന്ന കൃതിയും രചിച്ചിട്ടുണ്ട്‌. ശ്രീനാരായണ ധര്‍മ്മസംഘത്തിലെ നാലാമത്‌ അംഗമായിരുന്നു.

1959 ല്‍ അദ്ദേഹത്തിന്‌ പക്ഷവാതരോഗം പിടിപെട്ടു. 1964 ല്‍ സ്വാമികള്‍ മഹാസമാധിയായി

അരുവിപ്പുറത്തെ മഹാഗണി


അരുവിപ്പുറത്തെ മഹാഗണി ...... ഇതു നട്ടിട്ടു ഗുരുദേവൻ ഭൈരവൻ ശാന്തിയോടായി പറഞ്ഞു ''ഇതു പൂക്കുമ്പോൾ " എന്ന് ഭൈരവൻ ശാന്തിക്ക് ഗുരുദേവൻ പറഞ്ഞതിന്റെ പൊരുൾ അന്ന് മനസിലായില്ല .................. ഈ മഹാഗണി വളര്ന്നു പൂത്ത അന്നാണ് ഭഗവാൻ മഹാസമാധി പൂകുന്നത്.........അന്നാണ് ഗുരുദേവൻ വര്ഷങ്ങള്ക്ക് മുൻപ് പറഞ്ഞതിന്റെ പൊരുൾ മനസിലായത്