Tuesday, 11 June 2013

ഏതാണ് ഗുരു പറഞ്ഞ ആ ഒരു ജാതി ????

ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് ഗുരു പറഞ്ഞതു ഗുരുദേവന്റെ 'ജാതി നിര്‍ണയം' എന്ന കൃതിയില്‍ ആണ്.ഏതാണ് ഗുരു പറഞ്ഞ ആ ഒരു ജാതി, ഈഴവനാണോ?

മനുഷ്യാണാം മനുഷ്യത്ത്വം
ജാതിര്‍ഗോത്വം ഗവാം യഥാ
ന ബ്രഹ്മണാദിസൈവം
ഹാ തത്ത്വം വേത്തി കോപിന

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
ഒരു യോനി ഒരാകാരമൊരു ഭേദവുമില്ലതില്‍

ഒരു ജാതിയില്‍ നിന്നല്ലോ പിറന്നീടുന്നു സന്തതി
നര ജാതിയിതോര്‍ക്കുമ്പോഴൊരു ജാതിയിലുള്ളതാം

നര ജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയാന്‍താനുമേന്തുള്ളന്തരം നര ജാതിയില്‍?

പറച്ചിയില്‍ നിന്ന് പണ്ട് പരാശര മഹാമുനി
പിറന്നു മറ സൂത്രിച്ച മുനി കൈവര്‍ത്ത കന്യയില്‍

ഇല്ല ജാതിയിലോന്നുണ്ടോ വല്ലതും ഭേദമോര്‍ക്കുകില്‍
ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ

എപ്രകാരമാണോ പശുവര്‍ഗ്ഗത്തില്‍പ്പെട്ട ജന്തുക്കള്‍ക്ക് ഗോവിന്റെ ഭാവം എന്നര്‍ത്ഥമുള്ള ഗോത്വം ജാതിയാണെന്ന് തര്‍ക്കശാസ്ത്രത്തിലും മറ്റും കരുതപ്പെടുന്നത്, അതുപോലെ മനുഷ്യര്‍ക്ക് മനുഷ്യത്ത്വമെന്നത് ജാതിയായി ഗനിക്കാവുന്നതാണ്. മനുഷ്യന് ജനനം കൊണ്ട് കിട്ടുന്നതായി കരുതപ്പെടുന്ന ബ്രാഹ്മനാദി ജാതി ഇപ്രകാരം യുക്തിയോന്നുമുള്ളതല്ല. കഷ്ടം , ആരും തന്നെ യാഥാര്‍ത്ഥ്യം എന്തെന്നറിയുന്നതേയില്ല.
മനുഷ്യന് ജാതി ഒന്നേയുള്ളൂ മനുഷ്യത്വം, മതം ഒന്നേയുള്ളൂ, ആത്മമതം (സുഖ സ്വരുപമായ ആത്മാവിനെയാണ് ആത്മസുഖം എന്ന പേരില്‍ എല്ലാവരും തേടുന്നത്. ). 'പല മത സാരവും ഏകം' എന്ന് ഗുരുദേവന്‍ ആത്മോപദേശശതകത്തില്‍ പറഞ്ഞിരിക്കുന്നത് ആത്മ മതത്തില്‍ കൂടെ കണ്ടെത്തുന്ന പരമാത്മദൈവത്തെകുറിച്ചാണ്.

0 comments:

Post a Comment