Friday, 21 June 2013

നീ സത്യം ജ്ഞാനം ആനന്ദം

ദൈവശകത്തിലെ ഈ വരികൾ പാടാത്ത ശ്രീ നാരായണിയർ ആരും ഉണ്ടാകില്ലല്ലോ. എന്താണ് ദൈവമെന്നു ഈ മൂന്നു വാക്കുകളിലൂടെ ഗുരുദേവൻ നമ്മുക്ക് വെളിപ്പെടുത്തി തരുന്നു. 

മുകളിൽ ഉദ്ധരിച്ച ഈ മൂന്നു വാക്കുകൾ കൊണ്ടു നമ്മുക്ക് ഗുരുദേവനെ ഒന്ന് താരതമ്യപ്പെടുത്തിയാലോ! എന്റെ എളിയ മനസ്സിൽ അങ്ങനെ തോന്നിയ ചില കാര്യങ്ങൾ ഞാൻനിങ്ങളുമായി പങ്കുവെയ്ക്കുന്നു.

അല്ലയോ ദേവാ, അവിടുന്ന് ഞങ്ങൾക്ക് സത്യസ്വരുപനാണ്. 'സത്യവും', 'ജ്ഞാനവും', 'ആനന്ദവും' ഒന്നായി നരരൂപമെടുത്തു, ആന്ധകാരത്തിലാണ്ട് കിടന്ന ഞങ്ങളെ ഉയർത്തെഴുന്നെല്പ്പിക്കുവാൻ വന്ന അവതാരമാണ് ആങ്ങ് . ആങ്ങ് അവധൂതനായി നടന്ന കാലം എവിടെയൊക്കെ സഞ്ചരിചിട്ടുണ്ടാവണം! ആ സഞ്ചാരവേളയിൽ കണ്ടുപിടിച്ചതായിരിക്കുമല്ലോ 'മരുത്വാമല'. ആ മലയുടെ ഏറ്റവും മുകളിൽ സ്ഥിതിചെയ്യുന്ന 'പിള്ളത്തടം' ഗുഹയിൽ എത്ര വര്ഷങ്ങളാണ് അങ്ങ് കൊടും തപസനുഷ്ടിച്ചത്. അവിടെ അങ്ങേയ്ക്ക് ആഹാര-പാനീയങ്ങൾ നല്കിയതരാണ്! വന്യ മൃഗങ്ങൾ യഥേഷ്ടം വിഹരിച്ചിരുന്ന അവിടെ പരസഹായമില്ലാതെ ഗുരോ! അങ്ങ് എങ്ങനെയാണു വസിച്ചത്.

ശിവശതകത്തിൽ അവിടുന്ന് വെളിപ്പെടുത്തിയിട്ടുണ്ടല്ലോ -

"മലയതിലുണ്ട് മരുന്ന് മൂന്ന് പാമ്പും
പുലിയു മതിനുണ്ടിരുപാടുകാവൽ "

പിള്ളത്തടം ഗുഹാമുഖത്തിൽ അങ്ങേയ്ക്കു കാവൽ നിന്നിരുന്ന രണ്ടു ആത്മീയമിത്രങ്ങൾ ആയിരുന്നല്ലോ അവർ. ആക്രമണ സ്വാഭാവം കാണിക്കാതെ അങ്ങയെ പരിചരിക്കുവാൻ അവർക്കെങ്ങനെയാണ് കഴിഞ്ഞത്! അവിടെ വേറെയും ധാരാളം വന്യ മൃഗങ്ങൾ ഉണ്ടായിരിന്നല്ലോ. അവകൾ ഒക്കെത്തന്നെ ആ ദിവ്യ സാനിദ്ധ്യം കാംഷിച്ചിരിന്നതായിട്ടാണല്ലോ മനസിലാക്കുവാൻ കഴിഞ്ഞത്. "തന്നില് നിന്നന്ന്യമാല്ലതെയെന്നു കാണുന്ന സർവ്വവും"എന്നാ ചിന്താഗതി കൊണ്ടായിരിന്നുവോ ഇത്? 

അങ്ങ് ധ്യാനത്തിലാവുന്ന അവസരത്തിൽ കാടുകൾ നിശബ്ദമാവുമായിരുന്നല്ലോ.പക്ഷി-മൃഗാതികൾ കലപില ശബ്ദമുണ്ടാക്കി അങ്ങയുടെ ധ്യാനത്തിന് ഭംഗം വരുത്തിയില്ലല്ലോ.ഇതുപോലെ ഞങ്ങളുടെ പരിമിതമായ അറിവുകൾക്ക് അപ്പുറം എന്തെല്ലാം സംഭവിച്ചിരിക്കാം.അല്ലയോ ഭഗവാൻ അവിടുന്ന് ഞങ്ങൾക്ക് 'പരമാത്മാവിദ്യയുടെ പരമാവധി കണ്ടറിഞ്ഞ' നിത്യ സത്യമാണ്.

അല്ലയോ ദേവാ, അവിടുന്ന് ഞങ്ങൾക്ക് നിത്യ സത്യം മാത്രമായിരിന്നില്ല, ജ്ഞാനവുമാണ്‌. അത് ഗദ്യപ്രാർത്തനയിലൂടെ ഞങ്ങൾക്ക് വെളിപ്പെടുത്തി തന്നിട്ടുണ്ടല്ലോ - "നാം ശരീരമല്ല, അറിവാകുന്നു. ശരീരമുണ്ടാകുന്നതിനു മുമ്പിലും അറിവായ നാം ഉണ്ടായിരിന്നു.ഇനി ഇതൊക്കെയും ഇല്ലാതെ പോയാലും നാം ഇപ്രകാരം പ്രകാശിച്ചു കൊണ്ട് തന്നെയിരിക്കും ".

അതിന്റെ തെളിവാണല്ലോ, അവിടുന്ന് ഞങ്ങൾക്ക് ഉപദേശിച്ചു തന്ന കാര്യങ്ങളിതെങ്കിലും തെറ്റാണെന്ന് പറയുവാൻ ഇതുവരെ ആർക്കും കഴിയാത്തത്‌ . നേരെ മറിച്ചു അതിന്റെ പ്രസക്തി നാൾക്കു നാൾ വർദ്ധിച്ചു വരികയും ചെയ്യുന്നല്ലോ !

അങ്ങ് ഞങ്ങൾക്ക് വരദാനമായി നൽകിയ അനേകം കൃതികളിൽ ഒന്നാണല്ലോ "ആത്മോപദേശശതകം " അച്ഛൻ മടനാശാനിൽ നിന്നും അമ്മാവൻ കൃഷ്ണൻ വൈദ്യരിൽ നിന്നും ലഭിച്ച പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കുമ്മന്പള്ളിൽ രാമൻപിള്ള ആശാന്റെ അടുത്ത് നിന്നും കിട്ടിയ ഉപരിപഠനം മാത്രമായിരിന്നല്ലോ അങ്ങയുടെ വിദ്യാഭ്യാസ യോഗ്യത. അങ്ങനെ സാമാന്യ വിദ്യാഭ്യാസം മാത്രം ലഭിച്ച അങ്ങയിൽ നിന്ന് കിട്ടിയ ഈ ആത്മോപദേശശതകത്തിന് , ദാർശനീകാ-വൈഞാനിക മേഖലകളിൽ ഉയരങ്ങൾ കീഴടക്കിയ എത്രയോ മഹാരഥൻമാർ ആണ് വ്യഖ്യാനങ്ങൾ ചമചിട്ടുള്ളത്. ഇപ്പോഴും എത്രയോ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു . എന്താണ്‌ ഇത് സൂചിപ്പിക്കുന്നത് . ആധുനിക വിദ്യാഭ്യാസം നേടിയവര്ക്ക് പോലും അതിന്റെ യഥാർത്ഥ സത്തയിലേക്ക് ഇറങ്ങി ചെല്ലാൻ കഴിയുന്നില്ല എന്നല്ലേ !

അപ്പോൾ ഞങ്ങൾ മനസില്ലാക്കുന്നു, അല്ലയോ ദേവാ, അവിടുന്ന് 'കോടി സൂര്യതുല്ല്യം' അനുഭവിച്ചറിഞ്ഞ അറിവുമായി ഈ ഭുമുഖത്ത് അവതാരം ചെയ്ത യധീന്ദ്രൻ ആണെന്ന്!

അല്ലയോ ഭഗവാൻ, അവിടുന്ന് ഞങ്ങൾക്ക് 'സത്യവും', 'ജ്ഞാനവും' മാത്രമല്ലാ, 'ആനന്ദവുമാണ് '.

അങ്ങ് സശരീരനായിരുന്നപ്പോൾ, അവിടുത്തെ സാമീപ്യം, അല്ലെങ്കിൽ ഒരു വാക്ക്, അല്ലെങ്കിൽ ഒരു നോട്ടം അതനുഭവിച്ചു ആനന്ദാനുഭുതിയിൽ എത്തിയവർ എത്ര പേരാണ് ! ഞങ്ങളും ആ കാലഘട്ടത്തിൽ ജീവിച്ചിരുന്നെങ്കിൽ എന്നാശിച്ചുപോകുന്നു ! എന്നിരുന്നാലും ആ 'ആനന്ദം ' ഞങ്ങൾ അനുഭവിച്ചറിയുന്നു - ദൈവശകത്തിലൂടെ, അനുകമ്പാദശകത്തിലൂടെ,ആത്മോപദേശശതകത്തിലൂടെ, അറിവിലൂടെ, അത്വയിതദീപികയിലൂടെ, ജനനിനവരക്ത്നമന്ജരിയിലൂടെ, അങ്ങനെ, അങ്ങനെ............

എന്നിട്ടും ദേവാ, ഞങ്ങൽക്കിപ്പൊഴും സംശയം ആണ് -
അങ്ങ് 'ദൈവമോ' അതോ സാധാരണ 'മനുഷ്യനോ'?

"ആരയുകിലന്ധ്യത്യൊ മോഴിച്ചാതി മഹസ്സിൻ
നേരാം വഴി കാട്ടും ഗുരുവല്ലോ പരദൈവം
ആരാധ്യന തോർത്തീടുകിൽ ഞങ്ങള്ക്കവിടുന്നാം
നാരായണ മൂർത്തേ ഗുരു നാരായണ മൂർത്തേ"

Posted on Facebook Group by : Geetha Suthan

0 comments:

Post a Comment