Thursday, 13 June 2013

എന്തിനാണ് മനുഷ്യനു മതവിശ്വാസം..?

മതങ്ങള്‍ മനുഷ്യര്‍ക്ക്‌ മാത്രമാണ് ഉള്ളത് .മനുഷ്യനൊപ്പം ഭൂമിയില്‍ ജീവിക്കുന്ന മൃഗങ്ങള്‍ക്കും മറ്റു ജീവലോകത്തിനും ,പ്രാണിസമൂഹത്തിനും മതങ്ങളില്ല ,ദൈവങ്ങളില്ല, വിശിഷ്ടഗ്രന്ഥങ്ങളില്ല .എന്തുകൊണ്ട് മനുഷ്യനുമാത്രം ദൈവവും പിന്നെ മതവുമുണ്ടായി ? മനുഷ്യന്‍ കരയുകയും, ചിരിക്കുകയും, സന്തോഷിക്കുകയും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു .മൃഗങ്ങള്‍ കരയുകയും അവയുടെ സന്തോഷവും സ്നേഹവും പ്രകടിപ്പിക്കുക്കയും ചെയ്യുന്നു . എല്ലാ ജീവജാലകങ്ങളും ചിരിക്കുകയും കരയുകയും ചെയ്യുന്നുണ്ടാവാം . മരങ്ങളും ,ചെടികളും പുല്‍കൊടികളും കാറ്റിലാടിയുല്ലസിക്കുന്നുണ്ട് അത് നമ്മള്‍ക്ക് കാണാന്‍ കഴിയുന്നുണ്ട് . ഇവയ്ക്കൊക്കെ ദൈവങ്ങളുണ്ടോ ? മതങ്ങളുണ്ടോ? ഉണ്ടങ്കില്‍ അത് ഏതു മതമായിരിക്കും ?ഏതു ദൈവമായിരിക്കും . അവര്‍ എന്തുകൊണ്ട് കലഹിക്കുന്നില്ല , പരസ്പരം വെട്ടിയും കുത്തിയും മുറവേല്‍പ്പിക്കുന്നില്ല . നായ്‌ക്കളെ നമ്മള്‍ വളര്‍ത്തുകയും സ്നേഹിക്കുകയും പലതും പഠിപ്പിക്കുകയും മനുഷ്യന്റെ കള്ളത്തരങ്ങള്‍ മണത്തുപിടിപ്പിക്കാന്‍ പരിശീലിപ്പിക്കു കയും ചെയ്യുന്നു . തത്തയെയും , മൈനകിളിയെയും പിടിച്ചു വയമ്പ് കൊടുത്തു സംസാരിക്കാന്‍ പഠിപ്പിക്കുന്നു ,വീട്ടില്‍ വളരുന്ന പൂച്ച അവയുടെ വീട്ടിലെ ആള്‍ക്കാരെ കണ്ടാല്‍ വാലൊക്കെ പൊക്കി സ്നേഹം പ്രകടിപ്പിക്കുന്നു .ഭീമകരമായ മത്സ്യങ്ങളെ പിടിച്ചു ചുംബിക്കാനും പ്രണയിപ്പിക്കാനും പഠിപ്പിക്കുന്നു. കാട്ടില്‍ കിടക്കുന്ന ഏറ്റവും വലിയ ജീവിയായ ആനയെ നമ്മുടെ ആവിശ്യങ്ങള്‍ക്ക് വേണ്ടി പലതും പഠിപ്പിച്ചു ഉപയോഗിക്കുന്നു .മൃഗരാജനായ സിഹംപോലും മനുഷ്യന്റെ ശിക്ഷണത്തില്‍ പാകപ്പെടുന്നു . മനുഷ്യന്റെകുലമായ ഹോമോ സാപ്പിയന്‍ ജന്തുകുലത്തില്‍ ജനീച്ച കുരങ്ങിനെ നമ്മള്‍ മെരുക്കി എടുക്കുന്നു .ഇവക്കൊന്നും മതങ്ങളില്ലേ ? മനുഷ്യന്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് വളര്ത്തുന്നവന്റെ മതം .ജാതി അനുസരിച്ച് പേരിടാറുണ്ട്‌ .ആ പേരുപറഞ്ഞു വിളിച്ചു പഠിപ്പിക്കാറുണ്ട്,അനുസരിപ്പിക്കാറുണ്ട് . അപ്പോള്‍ ഇതുപോലെയാണ് മതങ്ങളെയും ദൈവങ്ങളെയും മനുഷ്യനുണ്ടാക്കിയതു . മനുഷ്യന്‍ ആക്രമക്കാരിയായ പെട്ടന്ന് മെരുങ്ങുകയും പിണങ്ങുകയും പകസൂക്ഷികയും ചെയ്യുന്ന ഒരു ജീവിയാണ് . മനുഷ്യന്റെ ഈ സ്വഭാവവൈകൃതം ഒരു പക്ഷെ ആദിപുരാതന കാലത്ത് തിരിച്ചറിവില്ലാതെ കൂടുതല്‍ ക്രൂരമായ അവസ്ഥവിശേഷം ആയിരുന്നിരിക്കാം .ഇലകളും ,കായ്കളും ,പഴങ്ങളും, കിഴങ്ങ് വര്‍ഗ്ഗങ്ങളും മാത്രം ഭക്ഷണങ്ങളായി ഉണ്ടായിരുന്ന കാലത്ത് ആയിരിക്കാം മതങ്ങളും ആചാരങ്ങളും ഉണ്ടായത് .ഫലവൃക്ഷങ്ങളും ധാരളമായി കിഴങ്ങ് വര്‍ഗ്ഗങ്ങളും കിട്ടിയിരുന്ന പ്രദേശങ്ങള്‍ ആരോഗ്യമുള്ളവര്‍ സ്വന്തമാക്കിയതിന്റെ പേരില്‍ ആ പ്രദേശത്തു ഉണ്ടായിട്ടുള്ള കലഹങ്ങളില്‍ നിന്നായിരിക്കും ഒരു ജീവിത ക്രമംരൂപപ്പെട്ടത്. അക്കാലത്ത് അവര്‍ക്കിടയിലെ അല്പംബുദ്ധിയും വിവേഗവും ഉള്ളവാരായിരിക്കാം ആഹാരക്രമങ്ങളിലെ നിര്‍ദേശവും ആളോഹരിയുടെ ഉപയോഗവും സംരക്ഷണവും നിഷ്കര്‍ഷിച്ചിരുന്നത് .വിളയെടുക്കലിനും ,വിളയിറക്കലിനും തീര്‍പ്പാക്കപ്പെട്ട അച്ചടക്ക വ്യവസ്ഥയില്‍ നിന്നായിരിക്കണം ഒരു കൂട്ടം ചേരലും, ഒരു അനുസരണ മനോഭാവം ഉണ്ടായതും ,ഒരു ജീവിത മാര്‍ഗ്ഗ നിര്‍ദ്ദേശമുണ്ടായതും .പിന്നീട് മനുഷ്യന്റെ വളര്‍ച്ചയില്‍ അതിനു ആചാരത്തിന്റെയോ, അനുഷ്ടാനത്തിന്റെയോ ,സംസ്കാരത്തിന്റെയോ ഉള്കരുത്തുകള്‍ ഉണ്ടായത് . ആവിശ്യങ്ങള്‍ക്ക് അനുസരിച്ച മാറ്റങ്ങളിലൂടെ അന്യദേശങ്ങളിലേക്കുള്ള പാലായനത്തിന്റെ അന്തരീഷങ്ങളില്‍ ഒക്കെയും കൂടുതല്‍ കൂടുതല്‍ മാറ്റങ്ങളിലൂടെ തോടുകളില്‍ ഒഴികിനടന്ന പരുക്കനായ വശങ്ങളുള്ള വലിയ കല്ലുകള്‍ ഒഴുകി ഒഴികി നദിയും ,പുഴയും, ആറും, കായലും കഴിഞ്ഞു നല്ല മിനുസമുള്ള മനോഹരമായ ഒരുളന്‍ കല്ലുകള്‍ ആകുന്നതുപോലെ മതങ്ങളും ,വിശ്വാസങ്ങളും , പുത്തന്‍ സംസ്കാരവും മനുഷ്യനില്‍ അടിയുറച്ചു . നമ്മുടെ അച്ഛന്റെ പേര് നമുക്കറിയാം അച്ഛന്റെച്ഛനെ അറിയാം രണ്ടോ നാലോ തലമുറക്ക് മുന്‍പുണ്ടായിരുന്ന കാരണവരുടെ പേരറിയാം ഒരു പതിനഞ്ചു അല്ലങ്കില്‍ വേണ്ട ഒരു പത്ത് തലമുറയ്ക്ക് മുന്‍പുള്ളവരുടെ പേരോ, ഗോത്രമോ ,അവര്‍ എവിടെ ജീവിച്ചിരുന്നന്നോ, അവരുടെ സംസാര ഭാഷയോ ,സംസ്കാരമോ ,മതമോ ,ദൈവവിശ്വാസമോ ,അവരുടെ ആചാരയനുഷ്ടാനങ്ങളോ നമുക്കറിയില്ല . പിന്നെ എങ്ങനെയാണ് നമ്മള്‍ നമ്മുടെ മതങ്ങളുടെ, വിശ്വാസങ്ങളുടെ അരക്കെട്ടുറപ്പിക്കുന്നത്‌ ? പൂര്‍ണമായി അറിയാത്ത ഒരു വിശ്വാസ പ്രമാണത്തിലല്ലേ നാം മുറുകെ പിടിക്കുന്നതും വാദിക്കുന്നതും , കലഹിക്കുന്നതും ,പരസ്പരം കൊല്ലുന്നതും ? മതങ്ങള്‍ വലുതായി എന്ന് പറയുന്നത് ജനസഖ്യ വര്‍ദ്ദിക്കുന്നതിനബന്ധമായി വേണം കരുതാന്‍ ,ദൈവങ്ങള്‍ വര്‍ദ്ദിച്ചു എന്ന് പറയുന്നത് അസ്വസ്ഥരായ വിശ്വാസികള്‍ പെരുകുന്നതിന് ആധാരമായി എന്നുവേണം അനുമാനിക്കാന്‍ . അസ്വസ്ഥരായ മനുഷ്യര്‍ തന്റെ ശാന്തതക്കു വേണ്ടി പലവഴികളും ആലോചിക്കുമെന്ന ലളിതമായ ചിന്തയുടെ കുശാഗ്രമായ തിരിച്ചറിവില്‍ നിന്നാണ് ദൈവങ്ങള്‍ പെരുകിയത് . ആള്‍ ദൈവങ്ങള്‍ അങ്ങനെയാണ് നമുക്കിടയില്‍ ചുവടുറപ്പിച്ചത് .ദൈവങ്ങള്‍ക്കും മതങ്ങള്‍ക്കും വളരാന്‍ മനുഷ്യന്‍ ആവിശ്യമാണ് .മനുഷ്യന് അവന്റെ സമാധാനമായ മാനസിക പുരോഗതിക്കു ദൈവംവേണം . ഈ പരസ്പരപൂരകങ്ങളാണ് ഇവരണ്ടിന്റെയും ശക്തമായ വളര്‍ച്ചക്ക് കാരണം . പ്രചാരത്തില്‍ ഇന്നുള്ളതില്‍ വച്ച് വിശ്വാസികള്‍ അധികമുള്ള മൂന്നു മതങ്ങളാണ് നിലവിലുള്ളത് .എണ്ണത്തില്‍ കൂടുതലുള്ളത് ക്രിസ്തിയന്‍ പിന്നെ മുസ്ലീം മൂന്നാമത് ഹിന്ദു , ഈ മതങ്ങളില്‍ നിന്നൊക്കെ ഇന്ന് അനേകം ശാഖകളും ഉപശാഖകളും ഉണ്ടായിരിക്കുന്നു . ( കാലപ്പാച്ചിലില്‍ ഇനിയും പുതിയ മതങ്ങള്‍ ഉണ്ടായേക്കാം) എല്ലാമതങ്ങളും നന്മയില്‍ അധിഷ്ഠിതമായ ശുഭ്രമായ പ്രകാശം ചൊരിയുന്ന ആത്മശുദ്ധികരണമാണ് ഉദ്ദ്യേശിക്കുന്നെങ്കിലും വേണ്ടുന്ന തരത്തില്‍ വിശ്വാസികളെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല എന്നത് വസ്തുതയാണ് .അതുകൊണ്ടാണ് മതവിശ്വാസങ്ങള്‍ പല രൂപപകര്ച്ചയിലേക്ക് വഴിമാറി പോകുന്നത് . എന്തിനാണ് മനുഷ്യന് മതവിശ്വാസം..? അഥവാ ദൈവ വിശ്വാസം ? വിശ്വാസസികള്‍ പറയും ഈ ജീവിതം യാഥാര്‍ത്ഥ്യജീവിതമല്ലന്നും മരിച്ചു കഴിഞ്ഞു മറ്റൊരു ലോകമുണ്ടന്നും അവിടെ താന്‍ചെയ്ത നന്മതിന്മകള്‍ വിചാരണ ചെയ്യപെടുകയും സ്വര്‍ഗ്ഗവും നരകവും എന്നുള്ള രണ്ടു അവസ്ഥകള്‍ വിധിക്കപെടുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു .ഈ അടിസ്ഥാന വാദത്തിന്റെ അറിവ് വന്നവഴി നിലവിലുള്ള മതഗ്രന്ഥത്തില്‍ നിന്നുമാണ് .ഖുറാന്‍ ,ബൈബിള്‍ ,മഹാഭാരതം ഇതെല്ലാം അക്കാലത്ത് ജീവിച്ചിരുന്ന ദീര്ഘദൃക്കുകളായ അനേകങ്ങളായിട്ടുള്ള കാലാക്കാരന്‍മാരുടെ സൃഷ്ടികളാണ് . (ഇതില്‍ ഖുറാന്‍ എഴുതപ്പെട്ടതല്ല ഇറക്കപ്പെട്ടതാണന്നു മുസ്ലിങ്ങളുടെ വാദം) ഇവയെല്ലാം ആചാരങ്ങളില്‍ വ്യത്യസ്തത പുലര്ത്തുന്നുണ്ടങ്കിലും ആദ്യന്തികമായി ഒരുഭയം വളര്‍ത്തുന്നുണ്ട് . ദൈവത്തെ അഥവ മതത്തെ നിഷേധിക്കുകയോ തെള്ളിപറയുകയോ ചെയ്‌താല്‍ അവനു കൊടുംശിക്ഷകള്‍ ദൈവ ഭാഗത്ത് നിന്നുണ്ടാവും എന്ന് ഭയപെടുത്തുന്നു, മാത്രവുമല്ല ദൈവത്തില്‍ ഭയന്നാണ് ജീവിക്കണ്ടത് എന്നും പറഞ്ഞു പഠിപ്പിക്കുന്നു . ആ ഭയപ്പെടുത്തലാണ് മതവിശ്വാസികളായി തുടരാനും വിശ്വാസത്തിലൂന്നിയ "നന്മ" സഹജീവിയോടു പ്രകടിപ്പിക്കാനും ഒരുപരുതിവരെ സഹായകമാകുന്നത് . ഉപജീവനത്തില്‍ എല്ലാത്തരത്തിലും മനുഷ്യന്‍ എക്കാലത്തും അസ്വസ്ഥനാണ് അവനു കുറച്ചു നേരെമെങ്കിലും സമാധാനംവേണം ,ശാന്തതവേണം അതിനുള്ള നല്ല മാര്‍ഗ്ഗമാണ്‌ മനസിനെയും,ശരീരത്തെയും മറ്റു ചിന്തകളില്‍ നിന്നെല്ലാം അകറ്റി ശാന്തമായി, നിശബ്ദമായി, ഏകാഗ്രമായി നില്‍ക്കുക എന്നത് ഇതൊരു മെഡിറ്റേഷനാണ് . ഇങ്ങനെ നിരന്തരമായി ഒരു നിച്ശിത സമയത്ത് ചെയ്യപ്പെടുകയാണങ്കില്‍ മാനസികമായ ഉന്മേഷം ലഭിക്കും എന്നതില്‍ തര്‍ക്കമില്ല . ഇതിന്റെ അദൃശ്യരൂപിയായ ഉന്നമാണ് ദൈവം. മനസിനെ ഒരേ കേന്ദ്രത്തിലേക്ക് കൊണ്ട് വരിക എന്നത് അനായാസമാണങ്കിലും അസ്വസ്ഥരായ മനുഷ്യന് കഴിയാതെവരും. ഇവിടെ ഉന്നമാണ് ദൈവസങ്കല്പം. തലമുറകള്‍ കൈമാറി കഴിയുമ്പോള്‍ നാളെ ഉണ്ടാകുന്ന മനുഷ്യന്റെ വിശ്വാസപ്പുറത്തേക്ക് വരണ്ടുന്ന ദൈവസങ്കല്‍പ്പം അത്രയേറെ കരുതല്‍ ഉണ്ടാകണം എന്ന് ഇതിന്റെ സൃഷ്ടാക്കള്‍ക്ക് നന്നായി ആറിയാമായിരുന്നു. ലോകത്തിലുള്ള എല്ലാമനുഷ്യര്‍ക്കും രൂപംഒന്നുതന്നെ നിറത്തിലും ,നീളത്തിലും മൂക്കിന്റെയും, കണ്ണിന്റെയും വ്യത്യാസത്തില്‍ ചെറിയ ഏറ്റകുറച്ചിലുകള്‍ അവിടെത്തെ കാലാവസ്ഥയുടെയും ,അന്തരീഷ സമ്മര്‍ദ്ദത്തിന്റെയും വ്യതിയാനങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ മാത്രം .ചോരക്കു ഒരേ നിറം ,വിശപ്പിനു ഒരേ മുഖം ,ചിരിക്കുന്നതും കരയുന്നതും ഒരുപോലെ ,നടക്കുന്നതും, ഉറങ്ങുന്നതും ,ഉണ്ണുന്നതും ഒരേപോലെ.ലൈംഗിക വേഴ്ച നടത്തുന്നതും അത് പ്രകടിപ്പിക്കുന്നതും ഒരുപോലെ , പ്രസവിക്കുകയും കുട്ടിയെ വളര്‍ത്തുന്നതും ഒരുപോലെ ആശയവിനിമയം നടത്തുന്നതും ഒരുപോലെ പക്ഷെ മതവിശാസങ്ങള്‍ ,ദൈവ വിശ്വാസങ്ങള്‍ പലതു എന്താണ് ഈ വൈരുദ്ധ്യം ? ദൈവവിശ്വാസം മഹനിയമായ ഒരു സന്ദേശമാണ് പറയുന്നത് പക്ഷെ മനുഷ്യന്‍ ഇന്ന് അതിന്റെ പേരിലാണ് കൂടുതല്‍ കൊല്ലപ്പെടുന്നതും രാജ്യങ്ങള്‍ വിഭജിക്കപ്പെടുന്നതും. കൃഷിസംസ്കാരങ്ങളില്‍ നിന്നാണ് മതങ്ങളും ദൈവങ്ങളും ഉണ്ടായത് .അത് മനുഷ്യന്റെ ജീവിത ക്രമങ്ങളില്‍ ഹിംസാത്മകസ്വഭാവം നിരുത്സാഹപ്പെടുത്താന്‍ വേണ്ടി പിറവിക്കൊണ്ടാതാണ്. എന്നാല്‍ ഇന്ന് മനുഷ്യന്റെ നാശത്തിന്റെതന്നെ കറുപ്പായി അത് മയങ്ങി വളര്‍ന്നു . ഇനി തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി നമുക്ക് ഇങ്ങനെ പറയാം ഈ പ്രപഞ്ചത്തിനു ഒരു ശക്തിയുണ്ട് ആ ശക്തിയാണ് ഈ ലോകത്തെ ചലിപ്പിക്കുന്നതും നിലനിര്ത്തുനതും അപ്പോളും ഒരു കുഴപ്പം ദൈവത്തിന്റെ പേരില്‍ ഉണ്ടാവുന്നു .ആ ദൈവം ഏത് മതത്തിലുള്ളതാണന്നു . മുസ്ലീം ,ക്രിസ്തിയ .ഹിന്ദു എതാണ് യഥാര്‍ത്ഥദൈവം ? http://www.pavapettavan.com/2010/09/blog-post.html

0 comments:

Post a Comment