Thursday, 13 June 2013

പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂളില്‍ ഒന്നാം സ്ഥാനം കിട്ടിയ ലേഖനം

അന്ധകാരത്തിന്‍റെ തീഷ്ണമായ ചൂടേല്‍ക്കുകയാണ് ഇന്ന് ലോകം.ബലിഷ്ടമായ കൈകളുടെ നടുവില്‍ ഇറുങ്ങിയിരിക്കുന്ന സ്ത്രീ സമൂഹം.ലോകം ഇന്നാകെ മാറിപോയി .ചടുലമായ കുറ്റ കൃത്യങ്ങളെ നോക്കി ഭയന്നിരിക്കുകയാണ് ഇന്ന് കേരളത്തിലെ ലഘുജീവിതം നയിക്കുന്ന പട്ടിണി പാവങ്ങള്‍. ലോകത്തെ മാറ്റി മറിച്ച ഈ സംഭവങ്ങളിലേക്ക് എത്തി നോക്കുക ഏതൊരു മലയാളിയിലും ജിജ്ഞാസ ഉണര്‍ത്തുന്നവയാണ്. കൂട്ടുകുടുംബ സമ്പ്രദായം നിലനിന്നിരുന്ന ആ പഴയ കാലം എത്ര സുന്ദരമായിരുന്നു. ഗ്രാമിണതയുടെ ഭംഗിയും ബന്ധങ്ങളുടെ ഘനിഷ്ടമായ മൂല്യങ്ങളും മനുഷ്യനെ മനുഷ്യനാക്കിയവയായിരുന്നു. സത്യസന്ധതയും സദാചാരവും പ്രസംഗിച്ചു നടക്കുന്ന ഇന്നത്തെ സമൂഹത്തില്‍ ഇതൊക്കെ കാണാന്‍ കഴിഞ്ഞാല്‍ അത് അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളാണെന്നതില്‍ സംശയം ഒട്ടും തന്നെ ഇല്ല. ഇന്നത്തെ ജനം കുടില തന്ത്രങ്ങളാല്‍ മെനഞ്ഞെടുത്തവരാണ് . ഇന്നും , എന്നും നാം കാണുന്ന ഓരോ വ്യക്തിയും സമൂഹത്തിലേക്കു ആഴ്‌ന്നിറങ്ങി പ്രവര്‍ത്തിക്കുന്നവരാണ് .എന്നാല്‍ ഈ വ്യക്തികളുടെ മനസിലെ ആശയങ്ങളും ലക്ഷ്യങ്ങളും ആരും തന്നെ ശ്രദ്ധിക്കാറില്ല.

ഓരോ സാമൂഹിക പ്രവര്‍ത്തകനും സമൂഹത്തിന്‍റെ ഉന്നമനത്തിനും വേണ്ടി 

പ്രയത്നിക്കുന്നവനാകണമെന്നില്ല. എന്നാല്‍ ഇവയൊന്നും മനസിലാക്കാതെ പറയുന്ന പണം പിരിവു

നല്‍കിയതിനു ശേഷം വീട്ടിലേക്കു വിളിച്ചു സത്കരിക്കുന്നവരാണ് ഇന്നത്തെ കേരള ജനത .ഓരോ

രക്ഷകര്‍ത്താവും തന്‍റെ മകളെ സ്വപ്നങ്ങളുടെ ചില്ലുകൊട്ടാരത്തിനകത്തിട്ടാണ് വളര്‍ത്തുന്നത്

.പണത്തിനും പ്രതാപത്തിനും വേണ്ടി അലയുന്ന ഇക്കൂട്ടര്‍ ഒരു കാര്യം മറക്കുന്നു. തന്‍റെ മക്കള്‍ക്ക്‌

വേണ്ടി ഒരിറ്റു സ്നേഹം മാറ്റി വെക്കാന്‍. ഏതു നിമിഷവും ശിഥിലമാകുന്ന നമ്മുടെയെല്ലാം ജീവിതം

എന്തിനുവേണ്ടിയാണിങ്ങനെ ഓടിനടക്കുന്നതെന്നറിയില്ല. സ്നേഹം എന്ന വാക്കിനര്‍ഥമറിയാത്ത മാതാപിതാക്കളുടെ നടുവില്‍ വീര്‍പ്പുമുട്ടുന്ന ഈ കുട്ടികള്‍ വളര്‍ന്നു കൌമാരത്തിലേക്ക് കാലു വഴുതി വീഴുമ്പോള്‍ സ്നേഹത്തിനു വേണ്ടി അലയുന്നു.പ്രലോഭനങ്ങളിലേക്ക് വഴുതി വീഴുന്ന ഇവരെ നമുക്കെങ്ങനെ തടയാന്‍ കഴിയും ? വഞ്ചനയുടെയും ചതിയുടെയും കടുത്ത ഗര്‍ത്തങ്ങളിലേക്ക് വഴുതി വീണ ഇവരെ, എല്ലാം കഴിഞ്ഞു കുറ്റം പറയുന്നതിന്‍റെ അര്‍ഥം എന്തെന്നറിയില്ല.
നിസ്സഹായവസ്ഥയുടെ വക്കിലെത്തിയ സൗമ്യയെ നമുക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല .ചാര്‍ളി
തോമസ്‌ (ഗോവിന്ദചാമി) എന്ന നരഭോജിയുടെ കയ്യില്‍ നിന്ന് ആ പാവത്തെ രക്ഷിക്കാന്‍ ആരുമുണ്ടായില്ല. .പ്രതീക്ഷകളാല്‍ മെനഞ്ഞെടുത്ത ആ കുരുന്നു ജീവിതം, സ്വപ്നം കാണാന്‍ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ.തീവണ്ടിയുടെ കൂക്കൂവിളിയുടെ ശബ്ദത്തിനൊപ്പം ആ ജീവിതവും അസ്തമിച്ചു
വൃദ്ധസദനത്തിലേക്ക് വലിച്ചെറിയപ്പെടുന്ന മാതാപിതാക്കള്‍, ശൈശവം മുതല്‍ വളര്‍ത്തി വലുതാക്കിയ മകന്‍ പറക്കമുറ്റിയപ്പോള്‍, വന്ന പെണ്ണിന്‍റെ വാക്കുകേട്ട് വലിച്ചെറിഞ്ഞപ്പോള്‍ ഹൃദയം പൊട്ടി വീണ അമ്മ , എത്ര ദുസ്സഹമായ ജീവിതം .ജനിച്ച നാള്‍ മുതല്‍ കണ്ണിമ പൂട്ടാതെ കാവലിരുന്ന അമ്മയെ എത്ര നിഷ്കരുണമായാണ് മകന്‍ അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞത് .ഹൃദയത്തെ തകര്‍ക്കുന്ന ഈ ദൃശ്യങ്ങള്‍ ഇനിയുണ്ടാകാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം. എന്നാല്‍ ഇവര്‍ ഓര്‍ക്കേണ്ട കാര്യം പലതാണ് നാളെ നാമും പ്രായധിക്യത്താല്‍ തളരും, അന്ന് നമുക്കും തണലേകാന്‍ നമ്മുടെ മക്കള്‍ മാത്രമേ കാണുകയുള്ളൂ.നമ്മള്‍ കൊടുക്കാത്തതൊന്നും നമ്മള്‍ക്ക് ആഗ്രഹിക്കാന്‍ അര്‍ഹതയില്ല.

സത്യം , ധര്‍മം , അഹിംസ , സത്യസന്ധത എന്ന മാനുഷീക മൂല്യങ്ങള്‍ ചുരുക്കം ചിലരില്‍ മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളൂ . ഓരോ വ്യക്തിയും ജനിക്കുന്നത് കര്‍മം ചെയ്യുവാനാണ് .
കര്‍മം ചെയ്യുക ഫലം പ്രതീക്ഷിക്കരുത് .ഏതു കര്‍മം ചെയ്യണമെന്നു തീരുമാനിക്കേണ്ടത് നമ്മളാണ് . ധര്‍മം ചെയ്യുന്നവന്‍ സ്വര്‍ഗത്തില്‍ പോകുമെന്നത് സത്യമായിരിക്കാം 
ധര്‍മം എന്നതിന്‍റെ അര്‍ത്ഥം ഇന്നത്തെ സമൂഹത്തിനു അറിയില്ല. വിദ്യതന്‍ മഹത്വം ഓതിയ അധ്യാപകന്‍റെ കൈപ്പത്തി വെട്ടി മാറ്റിയ വിദ്യാര്‍ത്ഥിയാണ് ഇന്നത്തെ ലോകത്തെ നയിക്കുന്നത്. സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പല കോലാഹലങ്ങളെയും ഇല്ലായ്മ ചെയ്യുവാന്‍ നമ്മള്‍ കുട്ടികള്‍ക്ക് സാധിക്കും.ചൊട്ടയിലെ ശീലം ചുടലവരെ എന്ന പഴംചൊല്ല് ഇതിനുദാഹരണമാണ്.
സത്യം പറയുക. സത്യത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, .നശിച്ചു പോകുന്ന പല മാനുഷികമൂല്യങ്ങളില്‍ ഒന്നു മാത്രമാണ് സത്യം .സത്യസന്ധത ജന്മസിദ്ധമായ ഒരു വ്യക്തിത്വമാണ് .സത്യം പറയുന്നവന്‍ എല്ലാ കാലവും ആദരിക്കപ്പെടും . എന്നാല്‍ തിന്മകളുടെ വഴിയെ ഊന്നുവടിയുടെ സഹായത്താല്‍ നടന്നുനീങ്ങുമ്പോള്‍ ഒരിക്കലും വിജയിക്കില്ല. കേരളം വാണിരുന്ന മഹാതമ്പുരാന്‍ മഹാബലി കള്ളവും കൊള്ളയും ഇല്ലാതിരുന്ന സമൂഹം വളര്‍ത്തിയതും ഭരിച്ചതുമായ മഹാ വ്യക്തിയായിരുന്നു . എന്നാല്‍ ഇന്ന് കള്ളവും കൊള്ളയും ഇല്ലാത്ത നാട് കാണുവാന്‍ സാധിക്കുകയില്ല. 
"ഭാരതമെന്നു കേട്ടാല്‍ അഭിമാന പൂരിതമാകേണം അന്തരംഗം , കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍ " ദേശസ്നേഹം ഉളവാക്കുന്ന ഈ വരികള്‍ ഏതൊരു വ്യക്തിയേയും ദേശത്തിന് വേണ്ടി ജീവന്‍ കൊടുക്കാന്‍ പ്രേരിപ്പിക്കുന്നു. എന്നാല്‍ ഇന്നത്തെ ലോകം ഇവയില്‍ നിന്നെല്ലാം വ്യതസ്തമായി മനുഷ്യനെ മാനവികമൂല്യങ്ങളില്ലത്തവനാക്കി മാറി, മനുഷ്യനെ സ്നേഹിക്കാന്‍ അറിയാത്തവന്‍ എങ്ങനെ ദേശത്തെ സ്നേഹിക്കും.ഓരോ ജീവജാലത്തിന്‍റെയും ജീവന്‍ വിലപെട്ടതാണ് ഓരോ ജീവനും അമൂല്യമാണ്‌ .ഗന്ധിജിയെന്ന മഹാത്മാവിനെ മുന്‍നിര്ത്തിയാവണം നമ്മുടെ ജീവിതം .ഹിംസ വെടിഞ്ഞു അഹിംസയെ പുണരൂ എന്ന മഹാവാക്യം ചെവികൊള്ളൂ .

ശ്രീനാരായണഗുരു ദേവന്‍ എന്ന യുഗ പുരുഷന്‍ പറഞ്ഞ ഓരോ വാക്കും അരുള്‍ ചെയ്ത ഓരോ മഹത് വചനവും സത്യത്തിലെ എത്തിയുള്ളൂ . 


"ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " എന്ന തിരുമൊഴി സത്യമാക്കികൊണ്ടിരിക്കുന്ന ഈ സമൂഹത്തിനു എന്‍റെ എല്ലാ വിധ ആശംസകളും നേരുന്നു 

http://thecommune.org/?p=3109
ജ്യോതി ലക്ഷ്മി,STD X, D/o S.Mohan,NGIL

0 comments:

Post a Comment