തൃശ്ശൂര്‍ ജില്ലയിലെ മുല്ലശ്ശേരി എന്ന മിതവാദി സി.കൃഷ്ണനെന്ന ഉല്പതിഷ്ണുവിന്റെ ക്ഷണം സ്വീകരിച്ച് എത്തിയ സാക്ഷാല്‍ ശ്രീ നാരായണ ഗുരുദേവന്‍ തന്റെ സ്വചൈതന്യം ഇവിടെ പരത്തിക്കൊണ്ടാണ് മടങ്ങിയത്. ഗുരുവിന്റെ സഹായിയായആ പ്രാപഞ്ചിക ചൈതന്യവും പേറി ഇതാ ഇവിടെ ഒരു കൊച്ചു ക്ഷേത്രവും ഗുരു താമസിച്ച മുറിയും അതേ പ്രൌഢിയോടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. മിതവാദി സി കൃഷ്ണനിലുണ്ടായിരുന്ന നാസ്തിക ആശയങ്ങളും ഗുരുദേവന്റെ ആത്യന്തിക പ്രബഞ്ചസത്യവുമായ ആസ്തിക ദര്‍ശനവും സമ്മേളിക്കുക കൂടി ചെയ്ത ഇടമാണ് ഈ പുണ്യ ഭൂമി. അനന്തതോളം ഏക്കര്‍ ഭൂമിയുടേയും അധികാരത്തിന്റെയും പ്രതാപികളായിരുന്നു തന്റെ തറവാടായ ചങ്ങരംകുമരത്ത്കാര്‍ എങ്കിലും, അജ്ഞാനത്താലുണ്ടായിരുന്ന അനാചാരങ്ങളെ അകറ്റാന്‍ സാക്ഷാല്‍ പരബ്രഹ്മചൈതന്യത്തിന്റെ തന്നെ ഭാഗമായി മാറിയ ഗുരുദേവന്റെ പാദസ്പര്‍ശനത്തോളം വലുതൊന്നും തന്നെ തന്റെ തറവാട്ടിലെയും പ്രദേശത്തിന്റെയും സാംസ്കാരിക സാമൂഹിക ഉന്നതിക്ക് ബദലുണ്ടാവുകയില്ല എന്ന വിശ്വാസത്തിലാണ് സി.കൃഷ്ണന്‍ ഗുരുവിനെ ക്ഷണിച്ചത്. 1918 ജനുവരി 15ന് അങ്ങിനെ ഗുരുദേവന്‍ ഇവിടെ സന്ദര്‍ശിച്ചു. കുടുംബ പരദേവതകളും പിതാക്കന്മാരുടെയും അടക്കം 101 പ്രതിഷ്ഠകളോടെ ഉണ്ടായിരുന്ന "ചങ്ങരംകുമരത്ത് അച്ഛന്‍''ന്റെ അമ്പലം എന്നറിയപ്പെട്ടിരുന്ന ക്ഷേത്രത്തിലേക്ക് ഗുരുവിന്റെ ബ്രഹ്മചൈതന്യം ഗുരുവിന്റെ നേരിട്ടുള്ള സന്ദര്‍ശനത്തിലൂടെ അങ്ങിനെ ലഭ്യമായി.
ചങ്ങരംകുമരത്ത് തറവാട്ടില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന മുതിര്‍ന്ന കാരണവരായ ഉണ്ണിപ്പാറന്റെ അറിവുകളില്‍ ഗുരുവിന്റെ സന്ദര്‍ശനത്തോടെ തറവാടും പ്രദേശവും ചൈതന്യവത്തായി. ഗുരുവിന്റെ നിര്‍ദ്ദേശത്താല്‍ ആചരിച്ചുവരുന്ന മൃഗബലിയും മറ്റുമുള്ള എല്ലാതരത്തിലുള്ള ഹിംസകളും അവസാനിച്ചു. ചങ്ങരംകുമരത്തിനുണ്ടായിരുന്ന ഭൌതിക പ്രൌഢിക്കൊപ്പം അദ്ധ്യാത്മിക പ്രൌഢിയും ഇതോടെ വന്നു ചേര്‍ന്നു.
ചങ്ങരന്‍കുമരത്തുകാരെ "പാറന്‍'' എന്ന സ്ഥാനപ്പേരിലാണ് പാരമ്പര്യമായി അറിയപ്പെട്ടിരുന്നത്. പാറന്മാരുടെ പരമ്പര ഈ പ്രദേശത്തിന്റെ തന്നെ മനുഷ്യ ചരിത്രത്തിന്റെ വേരുകളാണ് കിഴക്കേ പാറന്‍, പടിഞ്ഞാറെ പാറന്‍, വടക്കേ പാറന്‍ എന്നിങ്ങനെ പാറന്മാര്‍ വളര്‍ന്നു. കിഴക്കേ പാറന്റെ വീട്ടില്‍ ജനിച്ച കുട്ടിയുടെ പേരിടല്‍ കര്‍മ്മം കൂടി ചെയ്ത് ഗുരുദേവന്‍ അവിടത്തെ കാരണവരായ ഗോപാലന്റെ മകന്‍ ഗോവിന്ദന്‍ എന്നും വിളിപ്പേരായി ഗോപി എന്നും ഗുരു നാമകരണം ചെയ്തു. ഗോപി കുതിരപ്പുറത്ത് വിദ്യാലയത്തിലേക്ക് പോയിവരുന്നത് പ്രദേശത്തിന്റെ ആശ്ചര്യകാഴ്ചകളിയൊന്നായിരുന്നെന്ന് ഉണ്ണിപ്പാറേട്ടേന്‍ സ്മരിക്കുന്നു. ഉല്തിഷ്ണു സി. കൃഷ്ണന്റെ ചരിത്രം ഒരുപക്ഷെ കേരളീയ നവോത്ഥാന ചരിത്രത്തോടൊപ്പം നില്‍ക്കുന്നതാണ്. എസ് എന്‍.ഡി.പി. യോഗത്തിന്റെ ജനറല്‍ ബോഡി യോഗത്തില്‍ 9 തവണ അദ്ധ്യത വഹിച്ചു. ഗുരുദേവന്‍ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിന്റെ ചുമതല സി.കൃഷ്ണനെയാണ് ഏല്പിച്ചത്. ഡോ.പല്‍പ്പുവുമായി ഏറെ അടുത്തു പ്രവര്‍ത്തിക്കുകയുമൊക്കെ ചെയ്ത സി.കൃഷ്ണന്‍ ഈ ചങ്ങരംകുമരത്ത് തറവാടിന്റെ ചൈതന്യമാണ്.
ഗുരു ഇവിടെ താമസിച്ച മുറിയിലേക്ക് നോക്കുമ്പോള്‍ ഗുരുദേവന്റെ മുഖചൈതന്യം യഥാര്‍ത്ഥത്തില്‍ അനുഭവപ്പെടുക തന്നെ ചെയ്യും. ഇവിടെ ഭൂമിയും വെള്ളവും ആകാശവും ഗുരുവിന്റെ സന്ദര്‍ശനത്താല്‍ ലഭ്യമായ ചൈതന്യം കൈവിട്ടിട്ടില്ല. ഇവിടത്തെ മനുഷ്യമനസ്സുകളിലും ക്ഷേത്ര പരിസരത്തിലും ഗുരുദേവനാല്‍ പകര്‍ന്നു നല്‍കിയ ആത്മീയ ശാന്തിയില്‍ മുഗ്ദമാകുന്നു.
http://guruvayuronline.com/index.php/news/malayalam-news/artsapersonalities-news/3116-2012-01-18-04-21-43
0 comments:
Post a Comment