SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Monday 30 September 2013

അരുവിപ്പുറം ശിവ പ്രതിഷ്ഠ - ആത്മ ബോധത്തിന്റെ പ്രതിഷ്ഠ :

ലോകത്ത് എവിടെയും ഇങ്ങനെ ഒരു വിപ്ലവം നടന്നു കാണില്ല. ഒരുതുള്ളി രക്തം പോലും ചിന്താതെ, ഒരായുധം പോലും ഉപയോഗിക്കാതെ ഒരു പാതി രാത്രിയുടെ നിശബ്ദതയിൽ ഒരു ശിലയിൽ മറ്റൊരു ശിലാഖണ്ഡം എടുത്തു വച്ചുകൊണ്ട് കാലം കുറിച്ച മുഹൂർത്തത്തിൽ നടന്ന വിപ്ലവം. അതായിരുന്നു 1888 -ലെ ശിവരാത്രി ദിവസം ഗുരു നടത്തിയ അരുവിപ്പുറം പ്രതിഷ്ഠ. ചരിത്രം തന്നെ തിരുത്തിക്കുറിച്ച ഒരു മഹാ വിപ്ലവം ആയിരുന്നു അത്. നൂറ്റാണ്ടുകളായി അടിമത്തത്തിൽ ആണ്ടു കിടന്ന ഒരു ജനതതിയുടെ മോചനം ആണ് അരുവിപ്പുറം പ്രതിഷ്ഠയിലൂടെ നടന്നത്. കാലങ്ങളായി ആത്മബോധ മില്ലാതെ ശവ തുല്യം കഴിഞ്ഞിരുന്ന ഒരു ജനതയെ ശിവമാക്കി തീർത്തത് ഈ ശിലാഖണ്ഡം ആയിരുന്നു. ശിവൻ ഒരു മൂർത്തി മാത്രമല്ല, ജീവനാണ് അഥവാ ഊർജ്ജമാണ്. വർണ്ണ വ്യവസ്ഥയിലൂടെ, ജാതി വ്യവസ്ഥയിലൂടെ നഷ്ടപ്പെട്ട ആ ആത്മബലത്തെയാണ് ഗുരു പ്രതിഷ്ഠിച്ചത്. കുദ്രോളിയിൽ ശിവ പ്രതിഷ്ഠ നടത്തിയ ശേഷം ഗുരു പറഞ്ഞത് "ശിവൻ ആദ്യം ഉണ്ടാകട്ടെ ആത്മബലം പുറകെ വരും" എന്നായിരുന്നു.

കടപ്പാട് : ഡോ. ഗീതാ സുരാജ് എഴുതിയ "ശ്രീ നാരായണ ഗുരു - അറിയേണ്ടതും അനുഷ്ടിക്കെണ്ടതും" എന്ന പുസ്തകത്തിൽ നിന്ന്.

Posted on Facebook Group by : Sukumari Deviprabha

എസ്.എന്‍ .ഡി .പി.യോഗം സെക്രട്ടറിക്ക് 1084 മേടം 28 നു ഗുരുദേവന്‍ അയച്ച സന്ദേശം ഇവിടെ പകര്‍ത്തി എഴുതുന്നു.


സമുദായത്തിന്റെ ആഭ്യന്തരവും , ബാഹ്യവുമായ പരിഷ്കാരത്തെ പരാമര്‍ശിക്കുന്നതായിരുന്നു സന്ദേശം

" ശ്രീ നാരായണ ധര്‍മ്മപരിപാലന യോഗം സെക്രട്ടറിക്ക് ,

സ്വജങ്ങളുടെ മതസംബന്ധമായും ആചാര സംബന്ധമായും ഉള്ള പരിഷ്ക്കാരത്തിനു ഉപയുക്തമായ താഴെ പറയുന്ന സംഗതികള്‍ ഇത്തവണത്തെ പൊതുയോഗത്തിന്റെ ദൃഷ്‌ടിയില്‍ കൊണ്ട് വരികയും അവയെ നടപ്പില്‍ വരുത്തുന്നതിനു യോഗം വഴിയായി വേണ്ടതു പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നു ഇതിനാല്‍ അറിയിക്കുന്നു.

മതം :-- ക്ഷേത്ര നിര്‍മ്മാണ വിഷയത്തില്‍ ഒരു ഉന്മേഷം ഇപ്പോള്‍ പലയിടത്തും കാണുന്നുണ്ട് . എന്നാല്‍ ക്ഷേത്രങ്ങള്‍ അവയുടെ ഉദ്ദേശങ്ങളെ മുഴുവന്‍ സഫലമാകുന്നുണ്ടോ എന്ന് നോക്കേണ്ടാതാകുന്നു. ഈശ്വരാരാധന എല്ലാ ഗൃഹങ്ങളിലും എല്ലാ ഹൃദയങ്ങളിലും എത്തണം.അതിനു മത തത്വങ്ങളെ ജനങ്ങള്‍ക്ക്‌ അറിയുവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണം.

1, ഈശ്വര മാഹാത്മ്യ പ്രതിപാദകങ്ങളായ ചരിത്രങ്ങളെയും ,ശാസ്ത്ര തത്വങ്ങളെയും പ്രസംഗിച്ചു ജനങ്ങളെ ധരിപ്പിക്കുന്നതിനു കഴിയുന്ന ദിക്കുകളിലെല്ലാം ക്ഷേത്രങ്ങളോട് സംബന്ധിച്ച് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണം.

2, അല്ലാത്ത ദിക്കുകളില്‍ യോഗ്യതയുള്ള പ്രസംഗകന്‍മാരെ അയച്ചു കൂടെ കൂടെ പ്രസംഗങ്ങള്‍ നടത്തണം .

ആചാരം :-- തിരണ്ടുകുളി ,പുളികുടി ഈ അടിയന്തിരങ്ങള്‍ ആഘോഷവും ചെലവും കൂടാതെ തന്നെ മിക്കവാറും നടന്നു തുടങ്ങിയിരിക്കുന്നു . താലികെട്ട് നിരുത്തല്‍ ചെയ്യുവാനുള്ള ഉപദേശങ്ങള്‍ ഫലവത്തുകളായി വരുന്നുണ്ടെങ്ങിലും എല്ലായിടത്തും ഒന്നുപോലെ വ്യാപിചില്ലെന്നു കാണുന്നു.

1, ഈ അടിയന്തിരത്തെ കഴിയുന്ന വേഗത്തില്‍ എങ്ങും ഇല്ലാതാക്കാന്‍ വേണ്ടത് ചെയ്യണം.ഇത് അശാസ്ത്രീയവും , അനാവശ്യവുമാണ് .

2, ഉപദേശിക്കപ്പെട്ടിട്ടുള്ള പുതിയ വിവാഹക്രമം ചില സ്ഥലങ്ങളില്‍ കുറെ പരിഷ്കാരമുള്ള ചിലരുടെ ഇടയില്‍ മാത്രമേ നടന്നു കാണുന്നുള്ളൂ . വിവാഹത്തിന്റെ ക്രിയകളും ആഡംബരങ്ങളും അവസ്ഥക്കനുസരിച്ച് ഏറെക്കുറെ ഭേദിച്ചിരിക്കുമെങ്കിലും അതിന്റെ പ്രധാന ഭാഗങ്ങള്‍ എല്ലായിടങ്ങളിലും ഏകരൂപമായി പരക്കേണ്ടതായതു കൊണ്ട് അതിലേക്കു വേണ്ടത് പ്രവര്‍ത്തിക്കണം .

3, സ്ത്രീ പുരുഷന്മാര്‍ ,വിവാഹസമയത്ത് പരസ്പരം പുഷ്പ്പമാലയണിയിക്കുന്നതോടുകൂടി ഭാര്യയുടെ കണ്ഡത്തില്‍ ദാമ്പത്യബന്ധത്തെ സൂചിപ്പിക്കുന്നതായ ഒരു താലി കെട്ടുന്നത് നന്നാണ് . എന്നാല്‍ ചരമ ഗതിയെ പ്രാപിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്ത ഭര്‍ത്താവിന്റെ സ്മാരകമായി പുനര്‍വിവാഹം ചെയ്യപ്പെടുന്ന സ്ത്രീയുടെ അംഗത്തില്‍ യാതൊന്നും ഉണ്ടായിക്കരുത് . അത് കൊണ്ട് പുനര്‍വിവാഹം ചെയ്യുമ്പോള്‍ ആദ്യത്തെ താലിയെ പുനര്‍വിവാഹകാലത്തോ അതിനു ശേഷമോ ധരിച്ചിരിക്കാന്‍ പാടില്ലാത്തതാകുന്നു . വിവാഹ മോചനത്തെയും വിവാഹത്തെയും പറ്റി ഇനിയുള്ള അഭിപ്രായം ഖണ്ഡിതമായും വിവരമായും അടുത്ത മറ്റൊരവസരത്തില്‍ അറിയിക്കാം .

4, ഏക കാലത്തില്‍ ഒരുത്തന് ഒന്നിലധികം ഭാര്യമാരും ഒരുത്തിക്കും ഒന്നിലധികം ഭര്‍ത്താക്കന്മാരും ഇപ്പോഴും ചില ദിക്കുകളില്‍ കാണുന്നുണ്ട് . ഈ ഏര്‍പ്പാട് മേലാല്‍ യഥേഷ്ടം അനുവദിക്കാതിരിപ്പാന്‍ വേണ്ടത് ആലോചിക്കണം .

5, സ്വജനങ്ങളില്‍ മരുമക്കത്തായം അനുസരിക്കുന്നവരുടെയിടയില്‍ ഒരുത്തന്റെ സ്വന്ത സമ്പാദ്യത്തില്‍ നിന്ന് ഒരംശത്തിനെങ്കിലും അവന്‍ മുറപ്രകാരം വിവാഹം കഴിച്ച ഭാര്യയും മക്കളും അവകാശികളായിരിക്കാന്‍ നിയമം വേണം. അല്ലെങ്കില്‍ വിവാഹം നിരര്‍ത്ഥകമായിത്തീരും . ഇതിനേയും സാവധാനമായി വിചാരിച്ചു വേണ്ടതു പ്രവര്‍ത്തിക്കണം ."

എന്ന് ശ്രീ നാരായണ ഗുരു.

Posted on Facebook Group by : Syam Kumar

"വയൽവാരം വീട്"

ശ്രീനാരായണഗുരുദേവന്റെ ജന്മം കൊണ്ട്
ധന്യമായ ഗൃഹമാണ് വയൽവാരം വീട്.
തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ
നിന്ന് കൊല്ലത്തേക്കുള്ള റോഡിൽ
കൂടി പത്തുകിലോമീറ്റർ ചെന്നാൽ
ശ്രീകാര്യം എന്ന കവല. അവിടെനിന്നു
വലത്തോട്ട് തിരിഞ്ഞ്
പോത്തൻകോട്ടേയ്ക്കുള്ള വഴിയിൽ
കൂടി വടക്കുകിഴക്കോട്ടായി നാലുകിലോമീറ്റർ
പോയാൽ കിഴക്കു
വശത്തായി ചെമ്പഴന്തിയിലെ മണയ്ക്കൽ
ക്ഷേത്രം കാണാം. ക്ഷേത്രത്തിനു
അല്പം വടക്കു വശത്താണ്
നാരായണഗുരുവിന്റെ ജന്മം കൊണ്ട്
പവിത്രമായ വയൽവാരം വീട്.
ഒരേക്കറോളം വിസ്തീർണ്ണമുള്ള
വളപ്പിന്റെ നടുവിലായി മൂന്നു
മുറികളുള്ള കിഴക്കു
പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ
വീടിന് ഏതാണ്ട് മുന്നൂറ് കൊല്ലങ്ങൾ
പഴക്കമുണ്ട്. ഇപ്പോൾ കാണുന്ന
ഭവനത്തിനു
പുറമെ പാചകത്തിനും മറ്റുമായി അതേ വലിപ്പത്തിൽ
ഒരു വടക്കിനിയും പടിഞ്ഞാറുവശത്ത് ഒരു
ഉരൽപുരയും ഉണ്ടായിരുന്നു. തെക്കു വശത്തു
തൊഴുത്തും അല്പം അകലെ ദേവീ പൂജക്കു
വേണ്ടി തെക്കിനിയും ഉണ്ടായിരുന്നു.
വയൽവാരം വീട്ടുകാർക്ക് ഇലഞ്ഞിക്കൽ
എന്ന ഒരു താവഴിയും ഉണ്ട്.


അരുവിപ്പുറം ശിവ പ്രതിഷ്ഠ :

അരുവിപ്പുറത്ത് ഒരു ആരാധനാലയം എന്ന ആശയം ഗുരു തന്റെ പല ഭക്തന്മാരുമായി ചർച്ച ചെയ്തിരുന്നു. എല്ലാവരും അത് ആഗ്രഹിക്കുന്നു എന്ന് ഗുരുവിനു മനസിലാക്കാൻ കഴിഞ്ഞു. അതുപ്രകാരമാണ് 1 8 8 8 -ലെ ശിവരാത്രി ദിവസം പ്രതിഷ്ഠ ആകാം എന്ന് ഗുരു കൽപ്പിച്ചത്. നദിക്കു അഭിമുഖമായൊരു പാറ ചൂണ്ടി ക്കാണിച്ചു ഇവിടെയാകാം എന്ന് പറഞ്ഞതല്ലാതെ എന്ത് എങ്ങനെ എപ്പോൾ എന്നൊന്നും ശിവരാത്രി വ്രതത്തിനായി അവിടെ വന്നുകൂടിയവരോട് ഗുരു പറഞ്ഞിരുന്നില്ല. ഗുരുവിനു സഹായികളായി അന്ന് അവിടെ ഉണ്ടായിരുന്നത് ശിവലിംഗ ദാസ സ്വാമികളും നാണിയാശാനും ഭൈരവൻ ശാന്തിയും ആയിരുന്നു. അവരോടുപോലും താൻ എന്ത് ചെയ്യാൻ പോകുന്നു എന്ന് ഗുരു പറഞ്ഞിരുന്നില്ല. എങ്കിലും തങ്ങളാൽ കഴിയുന്ന ഒരുക്കങ്ങളൊക്കെ അവിടെ കൂടിയ ഭക്തജനങ്ങൾ ചെയ്തിരുന്നു.ഗുരു പീഠമായി നിർദ്ദേ ശിച്ചിരുന്ന പാറയ്ക്കു ചുറ്റും ചെത്തി വെടിപ്പാക്കി കുരുത്തോലയും മാവിലയും ചേർത്ത് തോരണം ചാര്ത്തിയ ഒരു പന്തൽ ആ പാറയ്ക്ക് മീതെ കെട്ടി ഉയർത്തി. മരോട്ടിക്കായകൾ നടുവേ മുറിച്ച് അതിൽ എണ്ണ യൊഴിച്ചു തിരികളിട്ടു. നിരക്കെ നാട്ടിയ ഓലമടലുകളിൽ ആ വിളക്കുകൾ ഉറപ്പിച്ചു. നാദസ്വര വായനയും ഏർപ്പാടാക്കി. വിഗ്രഹ പ്രതിഷ്ഠ യ്ക്കുള്ള അഷ്ടബന്ധം വൈദ്യന്മാർ ഏർപ്പാടു ചെയ്തു.

അന്ന് മുഴുവൻ ഘന ഗംഭീരമായ ഒരു മൌനത്തിൽ ആയിരുന്നു ഗുരുദേവൻ. പർണ്ണശാല യ്ക്കടുത്ത് ധ്യാനത്തിലിരിക്കുന്ന സ്വർണ്ണ വിഗ്രഹം പോലെ തേജോമയനായ ഗുരുവിന്റെ മുഖത്തേക്ക് നോക്കാൻ പോലും അന്ന് ആര്ക്കും ധൈര്യമുണ്ടായിരുന്നില്ല. സന്ധ്യയോടെ വിളക്കുകളെല്ലാം തെളിയിച്ചു. ഭക്തജനങ്ങൾ പഞ്ചാക്ഷരീ മന്ത്രം ജപിക്കാൻ തുടങ്ങി. നേരം പാതിരാവായി. വിഷം പാനം ചെയ്ത ശിവനു വേണ്ടി ഭക്തർ ഉറങ്ങാതെ കാവലിരിക്കുന്ന രാത്രി. ധ്യാനത്തിൽ നിന്ന് ഉണർന്ന ഗുരു പർണ്ണശാലയിൽ നിന്നും പുറത്തേക്കിറങ്ങി. ഉദിച്ചു വരുന്ന സൂര്യനെപ്പൊലെ. ഗുര നേരെ പുഴയിലേക്കിറങ്ങി. നെയ്യാറിൽ അവിടെ ഒരു കയം ഉണ്ട് "ശങ്കരൻകുഴി". പാഞ്ഞു വരുന്ന പുഴ അവിടെയൊന്നു വട്ടം കറങ്ങി യിട്ടേ മുന്നോട്ട് ഒഴുകൂ. ആ കയത്തിൽ പെട്ട യാതൊന്നും പിന്നീട് ഉയർന്നു വരാറില്ലത്രേ! ജനങ്ങൾ വീർപ്പടക്കി നില്ക്കെ ഗുരു ആ കയത്തിൽ മുങ്ങി. സമയം കടന്നു പോകുന്നു. മാറത്തു കൈ ചേർത്ത് ഒന്ന് മിണ്ടാൻ പോലുമാകാതെ ആളുകൾ തരിച്ചു നിൽക്കുകയാണ്. പുഴയുടെ മന്ത്ര ജപം മാത്രം അപ്പോഴും മുഴങ്ങി കേൾക്കാം. അപ്പോൾ അതാ ആ കയത്തിൽ നിന്നും ഗുരു പൊങ്ങി വരുന്നു. വലതു കയ്യിൽ ശിവലിംഗ രൂപത്തിലുള്ള ശില ഉയർത്തി പിടിച്ച് ഇടതു കൈ കൊണ്ട് പാറയിൽ ഒരു അഭ്യാസിയെപ്പോലെ പിടിച്ച് കയറി വരുന്നു. നേരെ നടന്നു അദ്ദേഹം പ്രതിഷ്ഠിക്കാനുദ്ദേശി ച്ചിരുന്ന പാറയുടെ അരികിൽ എത്തി. ആ ശിലാ ഖണ്ഡത്തെ നെഞ്ചോടു ചേർത്തു പിടിച്ച് ധ്യാനലീനനായി നിന്നു കരുണാർദ്രമായ ആ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകിക്കൊണ്ടിരുന്നു. മണിക്കൂറുകളോളം ധ്യാന നിലയിൽ തന്നെ നിന്നു. ആകാശത്തു നിന്നും ഒരു കാന്തി പ്രസരം അന്തരീക്ഷത്തിലൂടെ പാഞ്ഞുവന്ന് ഗുരുവിന്റെ കയ്യിലെ ശിലയിൽ തൊട്ടു. അദ്ദേഹം ആ ഉരുണ്ട ശിലാഖണ്ഡത്തെ പരന്ന ശിലയിൽ വച്ചു. ശില ശിലയോട് ഉരുകിചേർന്നു. അഷ്ടബന്ധം കാച്ചിക്കൊണ്ടു നിന്ന വൈദ്യന്മാർ ഗുരുവിനോടു ചോദിച്ചു "അഷ്ടബന്ധം ഒഴിക്കെണ്ടയോ ?" മൌന മുദ്രിതമായിരുന്ന ഗുരുവിന്റെ ചുണ്ടുകള അന്ന് ആദ്യമായി ഉച്ചരിച്ചു. "വേണ്ട. അതുറച്ചു പോയല്ലോ!"

സ്വന്തം തപ:ശക്തിയുടെ അഷ്ടബന്ധത്തിൽ അന്ന് ഉറപ്പിച്ച ആ ശിലയ്ക്ക് ഇന്നോളവും ഒരിളക്കവും സംഭവിച്ചിട്ടില്ല. ദൈവം പോലും സ്വന്തമായിട്ട് ഇല്ലാതിരുന്ന പതിതരായ ജനങ്ങൾക്കു വേണ്ടിയാണ് ഗുരു അന്നു കരഞ്ഞത്. ഗംഗജല ത്തേക്കാൾ പരിശുദ്ധമായ കണ്ണുനീരിൽ അഭിഷേകം ചെയ്ത് ഗുരു പ്രതിഷ്ഠിച്ച ആ ശിലയ്ക്ക് ഇന്നോളം മറ്റൊരു അഷ്ടബന്ധം വേണ്ടി വന്നിട്ടില്ല.

Posted on Facebook Group by : Sukumari Deviprabha

ഗുരു പുനര്‍ജ്ജനിക്കണോ

ജാതീയമായ അസമത്വങ്ങളുടെ നെരിപ്പോടും നെഞ്ചിലേറ്റി നടന്ന ഒരു സമൂഹം. അവര്‍ക്ക് വഴികാട്ടിയായി കേരളത്തിലെ സാമൂഹ്യ മാറ്റത്തിന് വഴിവെച്ച ആചാര്യന്‍. സന്ന്യാസി, സാമൂഹിക പരിവര്‍ത്തകന്‍, നവോത്ഥാനനായകന്‍ ഇങ്ങനെ ഭാഷയ്ക്ക് വഴങ്ങുന്ന വാക്കുകള്‍ക്കുള്ളില്‍ തളച്ചിടാനാകാത്ത മഹാപ്രതിഭ. ചാതുര്‍വര്‍ണ്യം നടമാടിയിരുന്ന ഒരു സമൂഹത്തില്‍ സവര്‍ണ്ണ മേല്‍ക്കോയ്മയോടു കലഹിക്കാതെതന്നെ ഈഴവ വിഭാഗത്തെ മുഖ്യധാരയിലേക്കെത്തിക്കാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ക്കും പ്രബോധനങ്ങള്‍ക്കും ചിന്തകള്‍ക്കുമായി. വീണ്ടുമൊരു ചതയ ദിനം കടന്നു വരുമ്പോള്‍ ആ മഹാനുഭാവനു കേരള ജനത മുന്നില്‍ ശിരസ്സാ നമിക്കണം.

1280px-Statue_of_Sree_Narayana_Guru

സാക്ഷര കേരളം, പ്രബുദ്ധ കേരളം എന്നൊക്കെ നാം കെട്ടിഘോഷിക്കുമ്പോഴും കേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന സാമൂഹ്യ പശ്ചാത്തലവും അനാചാരങ്ങളും സാമാന്യ ജനത്തിന് ഊഹിക്കാവുന്നതിനപ്പുറമായിരുന്നു. ജാതിയുടെയും മതത്തിന്റെയും വര്‍ണ്ണത്തിന്റെയും പേരില്‍മാത്രം അവകാശങ്ങളും അധികാരങ്ങളും. അധികാരമെല്ലാം സവര്‍ണ്ണര്‍ക്കും അദ്ധ്വാനമെല്ലാം പിന്നോക്കക്കാര്‍ക്കും. രണ്ടു തരം നീതി പുലര്‍ന്നിരുന്ന കാലഘട്ടം. ജാതിയുടെ അടിസ്ഥാനത്തില്‍ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, നായര്‍ തുടങ്ങിയവര്‍ സവര്‍ണ്ണരെന്നും ഈഴവരും അതിനു താഴെ നായാടി വരെയുള്ളവര്‍ അവര്‍ണ്ണരെന്നും തരം തിരിച്ചു നിര്‍ത്തിയ സാമൂഹ്യ പശ്ചാത്തലം. ക്ഷേത്രാരാധന, വിദ്യാഭ്യാസം, ഉദ്യോഗം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അവര്‍ണ്ണര്‍ക്ക് നിഷിദ്ധം. ബ്രാഹ്മണര്‍ ജ•ികളും കര്‍ഷകരായ അവര്‍ണ്ണ ജാതിക്കാരന് അടിമവേലയും. സവര്‍ണ്ണന്റെ മുറ്റത്ത് കുത്തിയ കുഴിയിലെ ഇലയില്‍ അവര്‍ണ്ണന് ഭക്ഷണം വിളമ്പും.

ആരോഗ്യവും കൈക്കരുത്തുമുണ്ടെങ്കിലും സവര്‍ണ്ണന്റെ അടിയെല്ലാം ഏറ്റുവാങ്ങാന്‍ മാത്രം വിധിക്കപ്പെട്ട ഒരു വിഭാഗം. എന്തിന് സവര്‍ണ്ണന്റെ ശാരീരിക തൃഷ്ണകള്‍ക്ക് മനപ്പൂര്‍വ്വം അടിമപ്പെടേണ്ടിയിരുന്ന അവര്‍ണ്ണ സ്ത്രീകള്‍. മാറു മറയ്ക്കാന്‍ അവകാശം നിഷേധിച്ചതു മാത്രമല്ല മുലക്കരവും ഇക്കൂട്ടര്‍ നല്‍കേണ്ടി വന്നു. പ്രബുദ്ധ കേരളത്തിന് ഒരുകാലത്തും അംഗീകരിക്കാനാകാത്ത സംഗതികളാണ് അക്കാലത്ത് നടമാടിയത്. ബ്രാഹ്മണ വിഭാഗത്തിലെ പുരുഷന്‍മാര്‍ക്ക് നായര്‍ വിഭാഗത്തിലെ സ്ത്രീകള്‍ വാതില്‍ തുറന്നുകൊടുക്കണമെന്ന് സര്‍ക്കാര്‍ തീട്ടൂരം പുറപ്പെടുവിച്ച നാടാണ് സാക്ഷര കേരളം. നായരുടെ സ്ഥിതി ഇതെങ്കില്‍ പിന്നോക്കക്കാരന്റെ ചെറ്റപൊക്കാന്‍ ബ്രാഹ്മണ്യത്തിന് ചോദ്യവും ഉത്തരവും അന്യം.

ജാതിയുടെ ഏറ്റക്കുറച്ചില്‍ നോക്കിയാണ് അക്കാലത്ത് കുറ്റങ്ങള്‍ക്ക് ശിക്ഷ വിധിച്ചിരുന്നത്. അവര്‍ണ്ണര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ശിക്ഷകള്‍ അതിക്രൂരം. ചെറിയ കുറ്റങ്ങള്‍ക്കുപോലും അവര്‍ണ്ണരുടെ അവയവങ്ങള്‍ മുറിച്ചുമാറ്റും. ചിത്രവധം അക്കാലത്ത് നടപ്പിലിരുന്ന ഏറ്റവും ക്രൂരമായ ശിക്ഷാവിധിയായിരുന്നു. പൃഷ്ഠത്തില്‍ നിന്നും കമ്പിയടിച്ചുകയറ്റി നാട്ടിനിറുത്തി കൊലചെയ്യുന്നതിനാണ് ചിത്രവധം എന്നു പറഞ്ഞിരുന്നത്. രണ്ടും മൂന്നും ദിവസം അവര്‍ അങ്ങനെ കിടന്നു അന്ത്യശ്വാസം വലിക്കും. കുരിശ്ശില്‍ കിടന്ന് യേശു മരിച്ചപോലെയെന്ന് പറഞ്ഞാര്‍ ക്രിസ്ത്യന്‍ മതവിഭാഗത്തിന് ഏറെ ഉള്‍ക്കൊള്ളാനാകും. ഇവിടെനിന്നാണ് ശ്രീനാരായണ ഗുരു സാമൂഹ്യമാറ്റത്തിന് വഴി തുറന്നതെന്ന് പറയുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തം.

cherai

ബ്രാഹ്മണരെയും മറ്റു സവര്‍ണ്ണ ഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിനു പകരം ഗുരു വിദ്യാലയങ്ങളും ക്ഷേത്രവും സ്ഥാപിച്ച് സ്വന്തം സമുദായത്തിന്റെ ഉന്നമനം ലക്ഷ്യം വച്ചു. തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും ഗുരുവിന്റെ മുഖമുദ്രയായിരുന്നു. സാമൂഹ്യ തി•കള്‍ക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതാന്ത്യം വരെ. ഈഴവ ആചാര്യനായി കരുതപ്പെട്ട അദ്ദേഹത്തിന്റെ ചിന്തകള്‍ സവര്‍ണ്ണരെയും അമ്പരപ്പിച്ചു. അദ്ദേഹത്തിന്റെ പ്രബോധനങ്ങള്‍ അവ വ്യക്തമാക്കി. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദര്‍ശവും ജീവിതലക്ഷ്യവും. തന്റെ സാമൂഹിക പരിഷ്‌കാരങ്ങള്‍ പ്രചരിപ്പിക്കാനായി ഡോ. പല്‍പുവിന്റെ പ്രേരണയാല്‍ അദ്ദേഹം 1903ല്‍ ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം (എസ് എന്‍ ഡി പി) സ്ഥാപിച്ചു.

അവര്‍ണ്ണ വിഭാഗം സാമൂഹ്യമായ ഉച്ചനീചത്വങ്ങള്‍ക്കൊപ്പം പ്രാകൃതമായ പല ആചാരങ്ങളും അനുഷ്ഠിച്ചു പോന്നു. മൃഗങ്ങളെ ബലി കഴിക്കുകയും അവയുടെ രക്തവും മാംസവും ദൈവങ്ങള്‍ക്ക് അര്‍പ്പിക്കുകയും കള്ളും ചാരായവും ഉള്‍പ്പെടെയുള്ളവ നിവേദിക്കുകയുമായിരുന്നു അവര്‍ക്കിടയിലെ പൂജ. ഒപ്പം ആഭിചാരവും മന്ത്രവാദവും. താലികെട്ട്, കല്യാണം, തെരണ്ടുകുളി തുടങ്ങിയ ചടങ്ങുകള്‍ ആഭിജാത്യത്തിനായി ആഡംബരപൂര്‍വ്വം നടത്തി. കുടുംബം കടക്കെണിയിലാക്കുന്ന തരത്തിലായിരുന്നു അന്നത്തെ സാമൂഹ്യ രീതികള്‍. വിവാഹം, മരണാനന്തര ക്രിയകള്‍, തുടങ്ങിയവക്ക് ഈഴവര്‍ക്കിടയില്‍ അക്കാലത്ത് വ്യവസ്ഥാപിത രീതികള്‍ ഇല്ലായിരുന്നു.

ക്ഷേത്രങ്ങള്‍ എല്ലാ കാലത്തും നമ്പൂതിരിമാരുടെ കൈവശം. അതില്‍ നായ•ാര്‍ക്ക് പോലും സ്വാതന്ത്ര്യമില്ല. സ്വയം പ്രതിഷ്ഠ നടത്തിയാണ് ഗുരു ഇതിനോട് പ്രതികരിച്ചത്. ഇത്തരത്തില്‍ കേരളത്തിലെ അവര്‍ണ്ണരുടെ ഉന്നമനത്തിനായി ഗുരു മുന്നോട്ടുവെച്ച ഓരോ ആശങ്ങള്‍ക്കും ദിനംപ്രതി പ്രസക്തി വര്‍ദ്ധിക്കുകയാണ്. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും ഇതിന്റെ ആക്കം കൂട്ടുന്നു. ഇവിടെ ഗുരു മുന്നോട്ടുവെച്ച ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനെന്ന ചിന്നയ്ക്ക് ആക്കം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. സ്വത്വം തിരിച്ചറിയാനായ ആ മഹാനുഭാവന്റെ ചിന്തകള്‍ക്ക് കാലം പിന്നിടുന്തോറും പ്രസക്തി വര്‍ദ്ധിക്കുകയാണ്. കലുഷിതമായ ഈ നൂറ്റാണ്ടില്‍ സ്വന്തം ആശയ പ്രചരണത്തിനും ലോകസമാധാനത്തിനും ഗുരു വീണ്ടും പുനര്‍ജ്ജനിക്കണോ എന്ന ചോദ്യമുയരുന്നു.

Source : http://keralapostonline.com/archives/1558

ലോകമോക്ഷത്തിനായി ഗുരുദേവനിലേക്കു മടങ്ങാം

സ്വാമി ഗുരുപ്രസാദ്‌

മനുഷ്യകുലം നേരിടേണ്ടി വരുന്ന സമസ്‌ത പ്രശ്‌നങ്ങള്‍ക്കും ലളിതമായി ഭാഷ്യം രചിച്ചു പരിഹാരം കണ്ടെത്തുകയും സമൂഹത്തിന്റെ സര്‍വതോന്‍മുഖമായ പുരോഗതിക്ക്‌ ആക്കം വര്‍ധിപ്പിക്കുന്ന ആശയങ്ങള്‍ സംഭാവന ചെയ്യുകയും ചെയ്‌ത മഹാമനുഷ്യനായിരുന്നു ശ്രീനാരായണ ഗുരുദേവന്‍. അത്ഭുത പ്രതിഭാസമായി ഗുരുദേവനും ഗുരുദേവ ദര്‍ശനവും ലോകത്തിനു വഴികാട്ടിയായി ഇന്നും നിലകൊള്ളുന്നു.

വിദ്യാഭ്യാസം സര്‍വരുടെയും പുരോഗതിക്കു വഴിതുറക്കും എന്നു കണ്ടറിഞ്ഞ ഗുരുദേവന്‍ വിദ്യ കൊണ്ടു പ്രബുദ്ധരാകാമെന്ന്‌ ഉപദേശിച്ചു. ആ ഉപദേശം വാക്കുകളില്‍ തളച്ചിടുക മാത്രമായിരുന്നില്ല. ഫലപ്രദമായി കര്‍മ്മപദത്തിലെത്തിച്ച്‌ വലിയൊരു പരിവര്‍ത്തനം തന്നെ സൃഷ്‌ടിച്ചു. ഗുരുവിന്റെ വിദ്യാഭ്യാസ ദര്‍ശനം ഏറ്റെടുക്കുന്നതില്‍ മത്സരബുദ്ധിയോടെ മുമ്പിട്ടിറങ്ങുകയായിരുന്നു കേരളം.
അവര്‍ണര്‍ക്കായി ഗുരുതന്നെ വിദ്യാലയം സ്‌ഥാപിച്ചു കൊണ്ടു പതിതവര്‍ഗത്തിന്റെ ഈ മേഖലയിലെ തടസങ്ങള്‍ പരിഹരിക്കുകയുണ്ടായി. ഇന്നു നമ്മുടെ സംസ്‌ഥാനം വിദ്യാഭ്യാസ മുേന്നറ്റത്തില്‍ രാജ്യത്തിനാകെ മാതൃകയായിത്തീര്‍ന്നതിനു പിന്നില്‍ ഗുരുദേവനും അവിടത്തെ ദര്‍ശനവും മുന്നില്‍ നില്‍ക്കുന്നുവെന്നത്‌ കൃതജ്‌ഞതയോടെ സ്‌മരിക്കപ്പെടും. ഗുരുദേവന്‍ സാമൂഹിക വിപ്ലവത്തിനു സമാരംഭം കുറിച്ചത്‌ അരുവിപ്പുറം പ്രതിഷ്‌ഠയിലൂടെയായിരുന്നല്ലോ.

1888-ല്‍ ശിവരാത്രി നാളില്‍ അരുവിപ്പുറം പ്രതിഷ്‌ഠയിലൂടെ പ്രഖ്യാപനം നടത്തിയതു തന്നെ സര്‍വരും ഒരു കുലത്തില്‍പ്പെട്ടവരാണെന്നുള്ള പ്രഖ്യാപനമായിരുന്നു. ആ പ്രഖ്യാപനത്തിന്റെ അലയടികള്‍കൊണ്ടു മുഖരിതമായ നാട്‌ പിന്നീടു മുേന്നറ്റത്തിന്റെ കാഹളമാണു മുഴക്കിയത്‌. ഏതെങ്കിലും ഒരു മേഖലയില്‍ ഒതുങ്ങാതെ സമസ്‌ത മേഖലകളിലേക്കും അരുവിപ്പുറം പ്രതിഷ്‌ഠയുടെ സന്ദേശം പ്രഭ ചൊരിയുകയുണ്ടായി.
വിദ്യാഭ്യാസം നേടാനായാല്‍ ഒരുവന്റെ ജീവിത സൗഭാഗ്യം രൂപപ്പെടുമെന്നും അതു മറ്റുള്ളവര്‍ക്കു മാതൃകയാകുമെന്നും സംവരണം ഏറ്റെടുക്കുമെന്നും ഗുരു കണ്ടറിഞ്ഞു. അരുവിപ്പുറം പ്രതിഷ്‌ഠയെത്തുടര്‍ന്ന്‌ അവിടെ വിദ്യാലയവും ആരംഭിച്ചു. സംസ്‌കൃത പാഠശാലയ്‌ക്കു തുടക്കം കുറിച്ചു.

അക്ഷരാഭ്യാസം സിദ്ധിക്കാത്തവരെ ദൂരെ മാറ്റി നിര്‍ത്തുമെന്നും അവസരങ്ങള്‍ അവനു നിഷേധിക്കപ്പെടുമെന്നും കണ്ടറിഞ്ഞ ഗുരുവിലെ ക്രാന്തദര്‍ശിത്വംപിന്നീടു ദേശത്തിന്റെ പല ഭാഗത്തും വിദ്യാലയങ്ങള്‍ സ്‌ഥാപിച്ചു. ഉന്നതതലത്തില്‍ വിദ്യ അഭ്യസിക്കുന്നതില്‍ പുരുഷന്മാര്‍തന്നെ അധികം ഇല്ലാതിരുന്ന വേളയില്‍ സ്‌ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഗുരുദേവന്‍ തന്റെ പ്രവര്‍ത്തനം കരുപ്പിടിപ്പിച്ചു. സ്‌ത്രീ വിദ്യാഭ്യാസത്തെപ്പറ്റി ആലോചിക്കുക പോലും ചെയ്യാത്ത കാലത്തായിരുന്നു ഗുരുവിന്റെ ഉള്‍ക്കാഴ്‌ചയെന്നു കാണാം.
വിദ്യ നേടുന്നവരില്‍തന്നെ ശുചിത്വബോധം താനെ ഉണ്ടാകണമെങ്കിലും അതിനുകഴിയാത്തവര്‍ ഉള്‍പ്പെടെ എല്ലാവരിലും ഈ അവബോധം ജഢമൂലമാകണമെന്നുമുള്ള പ്രഖ്യാപനം പിന്നാലെ ഉണ്ടായി. അടുക്കളയില്‍നിന്നു ശുചിത്വം രൂപപ്പെടണമെന്നും മാനവരാശിയുടെ നിലനില്‍പ്പ്‌ ശുചിത്വപൂര്‍ണമായ ജീവിതത്തിലൂടെയേ സാധ്യമാകൂ എന്നും ഗുരുദേവന്‍ പഠിപ്പിച്ചു. ശുചിത്വം പാലിക്കുന്നതില്‍ സമീപ കാലങ്ങളില്‍ നമ്മുടെ നാട്‌ വളരെ കുറ്റകരമായ അനാസ്‌ഥയാണു കാട്ടുന്നതെന്നു സമീപകാല സംഭവങ്ങള്‍ പലതും സാക്ഷ്യം വഹിക്കുന്നു.
മാലിന്യം നിറഞ്ഞ കേരളം എന്ന നിലയിലേക്കു സംസ്‌ഥാനത്തെ ആക്ഷേപിക്കേണ്ടി വരുന്ന വര്‍ത്തമാന കാലത്ത്‌ സാംക്രമിക രോഗങ്ങള്‍, അന്തരീക്ഷമലിനീകരണം, എവിടെയും കൂട്ടമായി കിടക്കുന്ന അഴുകിയ വസ്‌തുക്കള്‍, അറപ്പുളവാക്കുന്ന നഗരപ്രദേശങ്ങള്‍, മാലിന്യം നിറഞ്ഞ ജലാശയങ്ങള്‍ ഇവ മനുഷ്യന്റെ ആരോഗ്യത്തെ കാര്‍ന്നു തിന്നുമെന്ന്‌ കണ്ടറിഞ്ഞ യുഗപ്രഭാവനായ ഗുരുദേവന്‍ ശുചിത്വത്തിനു നല്‍കിയ പ്രധാന്യം ഏറ്റെടുക്കാന്‍ ഏവരും സന്നദ്ധരാകേണ്ടതാണ്‌.

ഭരണകൂടങ്ങള്‍ അവരുടെ ഒഴിച്ചു കൂടാനാവാത്ത ചുമതലയായി മാലിന്യനിര്‍മാര്‍ജനത്തെ കാണേണ്ടതുണ്ട്‌. ഈശ്വരഭക്‌തി നിത്യജീവിതത്തിന്റെ ഭാഗമാണല്ലോ. ആരോഗ്യമുള്ള മനസിനെ രൂപപ്പെടുത്തുന്നതില്‍ ഈശ്വര ചിന്തയും ഭക്‌ത്യാധിഷ്‌ഠിത ജീവിതവും വളരെ സഹായം ചെയ്യുന്നു. മാലിന്യം കലരാത്ത മാനസികാവസ്‌ഥ പാകപ്പെടുത്തുന്നതിന്‌ കാപട്യമില്ലാത്ത ആചാരാനുഷ്‌ഠാനങ്ങളിലൂടെ കഴിയും.
അനുഷ്‌ഠാനങ്ങള്‍ കമ്പോളവത്‌ക്കരണത്തിന്റെ ഭാഗമായി മാറ്റിയാല്‍ സമൂഹത്തിനു ഗുണത്തേക്കാളേറെ ദോഷമാകും ഭവിക്കുക. ഈശ്വരവിശ്വാസത്തിന്റെ പേരില്‍ ഇന്നും മനുഷ്യരെ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ തളച്ചിടുന്ന സമ്പ്രദായങ്ങള്‍ക്കു ഗുരുദേവദര്‍ശനം താക്കീതു നല്‍കിയിട്ടുണ്ട്‌. അന്ധവിശ്വാസങ്ങള്‍ വര്‍ധിപ്പിക്കുന്നതിനോ നിലനിര്‍ത്തുന്നതിനോ ആവശ്യം ഈശ്വരഭക്‌തിയെന്നു ഗുരു ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.
ക്ഷേത്രങ്ങള്‍ നല്ല വിചാരങ്ങള്‍ക്കും മനുഷ്യനെ നന്മയിലേക്കു നയിക്കുന്നതിനും ഉതകുന്ന കേന്ദ്രങ്ങളാകണെമന്നാണ്‌ ഗുരുവാണി നമ്മെ പഠിപ്പിക്കുന്നത്‌. പ്രാകൃതമായ അനുഷ്‌ഠാനങ്ങളെ ചോദ്യം ചെയ്യുകയും ദുര്‍ദേവതകളെ അകറ്റി നിര്‍ത്തുകയും ചെയ്യുമ്പോള്‍ നന്മ നിറഞ്ഞ ആശയങ്ങളും മനുഷ്യവര്‍ഗത്തിന്‌ ഉന്നതിയെ പ്രാപിക്കുന്നതിനു കഴിയുന്ന പ്രവര്‍ത്തനങ്ങളും അതുവഴി ലക്ഷ്യബോധമുള്ള ജനത്തെ രൂപപ്പെടുത്തുന്നതിനും ഈശ്വരചിന്ത വഴിതുറക്കണമെന്നാണ്‌ ഗുരുദേവ പക്ഷം.

ലോകോദ്ധാരണത്തിന്‌ ജനതയ്‌ക്കു വിദ്യാഭ്യാസവും ശുചിത്വവും ഈശ്വരഭക്‌തിയും വന്നു ചേര്‍ന്നാല്‍ കൂട്ടായ്‌മകള്‍ക്കായി സംഘടനകളും നിലനില്‍പ്പിനായി കൃഷി, കച്ചവടം കൈത്തൊഴില്‍ എന്നിവ അനിവാര്യഘടകങ്ങളായിക്കൊള്ളുമെന്നും ഉറച്ചു വിശ്വസിക്കുകയും അതിനു പ്രേരിപ്പിക്കുകയും ചെയ്‌ത ഗുരുദേവന്‍, വളര്‍ന്നു വരുന്ന ലോകത്തിന്‌ സാങ്കേതിക പരിശീലനം അത്യന്താപേക്ഷിതമാണെന്നും നിര്‍ദേശിച്ചു. ആധുനിക ലോകം ഇന്ന്‌ എത്തിനില്‍ക്കുന്നതു ശാസ്‌ത്രസാങ്കേതിക രംഗത്തെ അനുദിന വളര്‍ച്ചയിലാണ്‌.എട്ടു പതിറ്റാണ്ടുകള്‍ക്കു മുമ്പേ തന്നെ ശ്രീനാരായണ ഗുരു മുന്‍കൂട്ടി കാട്ടിത്തന്ന പാതയിലൂടെ തന്നെ ലോകം സഞ്ചരിക്കുമ്പോഴാണ്‌ ആ ദിവ്യതേജസിന്റെ അമാനുഷികപ്രഭാവം നമുക്കു ബോധ്യപ്പെടുക.

ലോക ഗുരുക്കന്മാര്‍ക്കെല്ലാം ഗുരുവായി ശ്രീനാരായണപരമഹംസദേവന്‍ വിരാജിക്കുന്നത്‌ അവിടുത്തെ ഈ അത്ഭുത പ്രതിഭാസമാണ്‌. സമസ്‌ത രംഗത്തും തെളിച്ചം പകരുന്ന ദാര്‍ശിനികനായ മറ്റൊരു പുണ്യാത്മാവിനെ ചൂണ്ടിക്കാട്ടുവാന്‍ ലോകത്തൊരിടത്തും കഴിഞ്ഞിട്ടില്ല.

ശ്രീനാരായണ ഗുരു കൈവച്ചിട്ടില്ലാത്ത, ഗുരുവിന്റെ ചിന്തയില്‍പ്പെടാത്ത സാമൂഹിക പ്രതിഭാസങ്ങള്‍ ഒന്നും തന്നെ നമുക്കിടയിലില്ല എന്നു കാണാം. കേരളത്തിലോ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലോ ലോകത്തിന്റെ ഏതൊരു കോണിലോ സൂക്ഷ്‌മനിരീക്ഷണം നിര്‍വഹിച്ചാല്‍ ഇത്ര ഉന്നതമായതും ഉദാത്തമായതുമായ ചിന്താധാരയിലൂടെ മനുഷ്യകുലത്തിനു സമ്പന്നമായ ജീവിതം കാട്ടിക്കൊടുത്ത മറ്റൊരു മഹാത്മാവിനെ കണ്ടെത്താനാവില്ലെന്നു കാണാം.
തികഞ്ഞ അദൈ്വതിയും പ്രായോഗിക ജീവിതത്തിന്റെ നിത്യശോഭ പകര്‍ന്ന യതിവര്യനും സാമൂഹിക പരിഷ്‌കര്‍ത്താവും അനാചാര വിധ്വംസകനുമായി പരിലസിക്കുന്ന പുണ്യാത്മാവായി ശ്രീനാരായണപരമഹംസദേവനെ നമുക്കു ദര്‍ശിക്കാനാവുന്നു. അതുകൊണ്ടുതന്നെ നമുക്കു ഗുരുദേവനിലേക്കു മടങ്ങാം; ലോകമോക്ഷത്തിനായി.

(ഗുരുധര്‍മ്മപ്രചാരണ സഭ, ശിവഗിരിമഠം സെക്രട്ടറിയാണ്‌ ലേഖകന്‍)
Source : http://www.mangalam.com/opinion/97663

Saturday 21 September 2013

കാവി നിറത്തിന്റെ പ്രത്യേകത

കാവി നിറത്തിന് ഒരു പ്രത്യേകതയുണ്ട്. അത് ദീര്‍ഘകാലമായി ഹിന്ദുമത വിശ്വാസികള്‍ ആദരിച്ചു വരുന്ന ഒരു നിറമാണ്. എന്നാല്‍ കാവിവസ്ത്രം ധരിച്ചു നടക്കുന്ന പലരും ഈ നിറത്തിന്റെ പവിത്രത അറിഞ്ഞുകൂടാത്തവരാണ്. ഈ വസ്ത്രം ധരിച്ചാല്‍ താനൊരു തികഞ്ഞ ഹിന്ദുവായിത്തീരുമെന്നുള്ളതാണ് അവരുടെയെല്ലാം അന്ധമായ വിശ്വാസം. ഇവര്‍ കഥയറിയാതെ ആട്ടം കാണുന്നവരാണ്.

ധര്‍മ്മതോരണം അഥവാ ധര്‍മ്മധ്വജത്തിനു മഞ്ഞനിറം കൂടുതലുള്ള കാവിയും ഈശ്വരധ്വജത്തിന് ചുവപ്പു കൂടിയ കാവിയും സന്ന്യാസത്തിന് കറുപ്പുനിറം കൂടിയ കാവിയുമാണ് ഉപയോഗിക്കുക പതിവ്. കാശി മുതലായ പുണ്യസ്ഥലങ്ങളില്‍ തീര്‍തഥാടനത്തിനായിപ്പോകുന്ന ഭക്തര്‍ കാവിവസ്ത്രമാണല്ലോ ഏറിയ കൂറും ധരിക്കാറുള്ളത്. വെള്ള, ചുവപ്പ്, കറുപ്പ് എന്നീ മൂന്ന് നിറങ്ങള്‍ സംയോജിച്ചാണ് കാവിനിറം ഉണ്ടാകുന്നത്. അവയില്‍ വെള്ള നിറം സദ്‌ഗുണത്തെയും ചുവപ്പ് രജോഗുണത്തെയും കറുപ്പ് തമോഗുണത്തെയും സൂചിപ്പിക്കുന്നു. ഇപ്രകാരം മൂന്ന് ഗുണങ്ങളും നിറങ്ങളും ചേര്‍ന്നാണ് കാവിനിറം ഉണ്ടായിരിക്കുന്നത്. ഈ മൂന്ന് നിറങ്ങളും പരസ്പരം വേര്‍പ്പെടുത്താനാവാതെ കലര്‍ത്തികൊണ്ട് ത്രിഗുണങ്ങളില്‍ വര്‍ത്തിച്ചാലും ഗുണരഹിതനായി സമഭാവനയോടു കൂടി നില്‍ക്കുന്നുവെന്നതാണ്, കാവി വസ്ത്രം ധരിച്ചുകൊണ്ട് സന്ന്യാസി പഠിപ്പിക്കുന്നത്. ഗൃഹസ്ഥാശ്രമികള്‍ക്ക് കാവിവസ്ത്രം വിധിക്കപ്പെട്ടിട്ടുള്ളതല്ല.

കാവി അഥവാ കാഷായം എന്ന വാക്ക് എങ്ങനെയുണ്ടായി എന്ന് നോക്കാം. ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളില്‍ പശയുള്ള ഒരുതരം മണ്ണ് കാണപ്പെടുന്നുണ്ട്. അതിന് കാവി നിറമാണ്. കാഷായം എന്ന പേരിലാണ് അത് അറിയപ്പെടുന്നത്. ഈ മണ്ണ് കലക്കി തങ്ങളുടെ വസ്ത്രങ്ങളില്‍ മുക്കിയാണ് അവിടുത്തെ സന്ന്യാസിമാര്‍ കാഷായവസ്ത്രം ധരിക്കുന്നത്. ഭോഗമോഹതൃഷ്ണാദികള്‍ വെടിഞ്ഞ് സര്‍വ്വസംഗ പരിത്യാഗികളായ സന്ന്യാസിമാരാണ് കാഷായ വസ്ത്രം ധരിക്കാറുള്ളത്. അല്ലാതെ ഹിന്ദുമത പ്രചാരകന്മാരായി വേഷം കെട്ടുന്നതിനുവേണ്ടി കാവി വസ്ത്രം ധരിക്കുന്നത് ഉചിതമാകുകയില്ല. അങ്ങനെ ചെയ്യുന്നത് കാഷായ വസ്ത്രത്തെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്.

അഗ്നിയെ സൂചിപ്പിക്കുന്ന നിറമാണ് മഞ്ഞ കലര്‍ന്ന കാവിക്കുള്ളത്. അഗ്നി ശുദ്ധിയുള്ളതും സത്യവുമാകുന്നു. ഈ നിറമുള്ള കാവി ധര്‍മ്മത്തിന്റെ പ്രതീകമാണ്‌. ആദിത്യ ഭഗവാന്റെ അരുണ ശോഭയാര്‍ന്നതാണ് ചുവപ്പ് കാവി. ഇതു സൂര്യതേജസ്സിനെ ഓര്‍മ്മിപ്പിക്കുന്നു. സര്‍വ്വസംഗപരിത്യാഗിയായി ലൗകിക ബന്ധങ്ങളുപേക്ഷിച്ചതിനെയാണ് കറുപ്പുനിറം കലര്‍ന്ന കാവി സൂചിപ്പിക്കുന്നത്.

ശ്രീനാരായണഗുരുദേവന്റെ മഹാസമാധി

(വിവിധ ശിഷ്യഗണങ്ങളുടെ അനുഭവക്കുറിപ്പികളില്‍നിന്ന്‌ എടുത്തത്‌)

ഗുരുദേവന്റെ രോഗാവസ്ഥ ഗുരുതരമായി തുടരുകയായിരുന്നു. മഹാസമാധിയെ മുന്നില്‍കണ്ടുകൊണ്ട്‌ അത്യന്തം ബ്രഹ്മാനന്ദ തുന്ദിലനായാണ്‌ ഗുരു കാണപ്പെട്ടത്‌. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ജനസഞ്ചയം ശിവഗിരിയിലേക്ക്‌ ഒഴുകിക്കൊണ്ടിരുന്നു. ഡോക്ടര്‍മാരുടേയും ശിഷ്യഗണങ്ങളുടേയും കര്‍ശനമായ നിയന്ത്രണത്തില്‍ ഭക്തജനത്തിന്‌ തെല്ലകലെനിന്നുമാത്രമേ സ്വാമികളെ കാണാന്‍ സാധിച്ചിരുന്നുള്ളൂ. ഗുരുദേവന്‌ സൗഖ്യമുണ്ടാകണം എന്ന ഭാവത്തില്‍ ഭക്തന്മാര്‍ ശിവഗിരിയിലും മറ്റ്‌ ഗുരുമന്ദിരങ്ങളിലും രാജ്യമെമ്പാടും കൂട്ടപ്രാര്‍ത്ഥനകള്‍ നടത്തി. ഗുരുദേവന്‍ സര്‍വ്വവും പരംപൊരുളില്‍ അര്‍പ്പിച്ച്‌ തിരശ്ശീലയ്‌ക്കുള്ളിലേയ്‌ക്ക്‌ മടങ്ങുവാന്‍ തയ്യാറെടുക്കുകയായിരുന്നു.

ഒരിക്കല്‍ അവിടുന്ന്‌ അരുളിച്ചേയ്‌തു." മരണത്തെപ്പറ്റി ആരും മുന്‍കൂട്ടി പറയരുത്‌. ഇന്നപ്പോള്‍ മരിക്കുമെന്ന്‌ മുന്‍കൂട്ടി പറഞ്ഞാല്‍ മരിക്കുന്നതിനുമുമ്പായി ജനങ്ങളെല്ലാം അവിടെ വന്നുകൂടും. പല വിഷമതകളും ബഹളങ്ങളും അവിടെ നടക്കും. അതുകൊണ്ട്‌ മുന്‍കൂട്ടി ആരും മരണത്തെപ്പറ്റി പറയാതിരിക്കുന്നതാണ്‌ നല്ലത്‌." 

ഗുരുദേവന്‍ ആഹാരത്തിന്റെ മാത്ര കുറച്ചു. പോഷകാംശമുള്ള ആഹാരങ്ങള്‍ ഉപേക്ഷിച്ചു. ചൂടാക്കിയ വെള്ളവും ജീരകവെള്ളവും മാത്രം മതിയെന്ന്‌ കല്‌പിച്ചു. ഈ അവസരത്തില്‍ മുഖത്ത്‌ സാധാരണയില്‍ കവിഞ്ഞ രോമം വളര്‍ന്നതിനാല്‍ ഷേവുചെയ്യാന്‍ അവിടുന്ന്‌ ആവശ്യപ്പെട്ടു. കൊല്ലത്തുനിന്നും ഉടനെ നല്ലൊരു കത്തിവാങ്ങി ക്ഷുരകനെക്കൊണ്ട്‌ അതു നിര്‍വഹിപ്പിച്ചു. ആ കത്തി അവനുതന്നെ കൊടുക്കാന്‍ ഗുരു കല്‌പിക്കുകയും ചെയ്‌തു. കത്തി സൂക്ഷിച്ചാല്‍ ഇനിയും ഉപയോഗിക്കാം എന്ന്‌ ആരോ പറഞ്ഞപ്പോള്‍ " ഇനി അതിന്റെ ആവശ്യമില്ല. അത്‌ അവനുതന്നെകൊടുത്തേയ്‌ക്കുക" എന്ന്‌ ഗുരു കല്‌പിച്ചു.

ദിവസങ്ങള്‍ കഴിയുന്തോറും ഗുരുസ്വാമി കൂടുതല്‍ മൗനിയായും ദിവ്യസ്വരൂപനായും കാണപ്പെട്ടു. ഒരുസമയം അവിടുന്ന്‌ മൊഴിഞ്ഞു. " നാമിവിടെ പുതിയ ഒരു യന്ത്രം സ്ഥാപിച്ചിട്ടുണ്ട്‌. പ്രതിബന്ധങ്ങളെ ഒഴിവാക്കിക്കൊണ്ട്‌ യാതൊരു കോട്ടവും കൂടാതെ ആ യന്ത്രം എന്നെന്നും പ്രവര്‍ത്തിച്ചുകൊള്ളൂം. നമുക്ക്‌ നല്ല തൃപ്‌തി തൊന്നുന്നു. വ്യാഴഹോരയ്‌ക്ക്‌ പുറപ്പെടാന്‍ പറ്റിയ സമയമാണ്‌. മരണത്തില്‍ ആരും ദുഃഖിക്കരുത്‌. കന്നി അഞ്ച്‌ നല്ല ദിവസമാണ്‌. അന്ന്‌ എല്ലാവര്‍ക്കും ആഹാരം കൊടുക്കണം. " എന്ന്‌ അരുളിച്ചെയ്‌തു. (ഗുരുവിന്റെ മഹാസമാധിക്കുശേഷം അന്നുമുതല്‍ ഇന്നും മഹാസമാധിപ്രസാദവിതരണം തുടരുന്നുണ്ട്‌.)

അങ്ങനെ കന്നി 5 വന്നെത്തി. മഹാസമാധിദിനം അവിടുന്ന്‌ കൃത്യമായി പറഞ്ഞില്ല എങ്കിലും ഒരു സൂചന നേരത്തെ നല്‍കിയിരുന്നു. ആകാശത്ത്‌ മേഘങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു. അന്ന്‌ ഒരു ചാറ്റല്‍മഴയുള്ള ദിവസമായിരുന്നു. ഉച്ചയായപ്പോഴേയ്‌ക്കും മാനം നല്ലവണ്ണം തെളിഞ്ഞുനിന്നു. തൃപ്പാദങ്ങള്‍ കല്‌പിച്ചപോലെ അന്ന്‌ ഏവര്‍ക്കും ഭക്ഷണം നല്‍കി. സമയം മുന്നേകാല്‍ മണിയോടടുത്തു. ആ സമയം മാമ്പലം വിദ്യാനന്ദസ്വാമികള്‍ തൃപ്പാദസന്നിധിയില്‍ യോഗാവാസിഷ്‌ഠം ജീവന്മുക്തി പ്രകരണം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. " നമുക്ക്‌ നല്ല ശാന്തി അനുഭവപ്പെടുന്നു" എന്ന്‌ ഗുരുദേവന്‍ മൊഴിഞ്ഞു. കിടക്കയില്‍ എഴുന്നേറ്റിരിക്കുവാന്‍ അവിടുന്ന്‌ ആഗ്യം കാണിച്ചു. ശിഷ്യനായ അച്യുതാനന്ദസ്വാമികള്‍ മെല്ലെ താങ്ങിപ്പിടിച്ച്‌ എഴുന്നേല്‌പിച്ചു. ശരീരം പദ്‌മാസനത്തില്‍ ബന്ധിച്ചിരുത്തി.

കിടക്കയില്‍ പദ്‌മാസനത്തില്‍ ഇരിക്കുന്ന ഗുരുവിന്റെ മഹാസന്നിധിയില്‍ ഉണ്ടായിരുന്ന ശിഷ്യഗണങ്ങള്‍ ഉപനിഷത്‌ സാരസര്‍വ്വസ്വമായ ദൈവദശകം ആലാപനം ചെയ്‌തുതുടങ്ങി. ഗുരുകല്‌പനപ്രകാരം പലപ്പോഴം വിശ്രമവേളകളില്‍ ഭക്തന്മാര്‍ ആ പ്രാര്‍ത്ഥന ചൊല്ലാറുണ്ടായിരുന്നു.

ആഴമേറും നിന്‍മഹസ്സാമാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം

എന്ന അവസാനത്തെ വരികള്‍ ചൊല്ലിക്കൊണ്ടിരിക്കുമ്പോള്‍ 72 വര്‍ഷക്കാലം ലോകജനതയെ മുഴുവന്‍ കാരുണ്യവര്‍ഷം തൂകി അനുഗ്രഹിച്ചുകൊണ്ടിരുന്ന ഭഗവാന്‍ ശ്രീനാരായണഗുരുദേവന്റെ തൃക്കണ്ണുകള്‍ സാവധാനം അടഞ്ഞു. ഭഗവാന്‍ മഹാസമാധിസ്ഥനായി.

1928 സെപ്‌തംബര്‍ 20ന്‌ വ്യാഴാഴ്‌ച വൈകുന്നേരം 3.30ന്‌ ഗുരുദേവന്‍ മഹാസമാധിഅടഞ്ഞ വിവരം കാട്ടുതീപോലെ പരന്നതോടെ ജനങ്ങള്‍ ശിവഗിരിയിലേയ്‌ക്ക്‌ പ്രവഹിക്കാന്‍ തുടങ്ങി. ക്ഷേത്രങ്ങളില്‍ നിത്യശാന്തിക്കായി പ്രത്യേക പൂജകള്‍ നടന്നു. അന്നേ ദിവസം സന്യാസിമാരും ബ്രഹ്മചാരികളും ആഹാരവും നിദ്രയും ഉപേക്ഷിച്ചു പാരായണവും പ്രാര്‍ത്ഥനയും ആരാധനയും നടത്തി. പിറ്റേദിവസം കാലത്ത്‌ വൈദികമഠത്തില്‍വച്ച്‌ ഫോട്ടോ എടുത്തു. ഒരുമണിക്ക്‌ അഭിഷേകം നടത്തി. പുഷ്‌പങ്ങള്‍കൊണ്ട്‌ അലങ്കരിച്ച മഞ്ചത്തില്‍ ഇരുത്തി എഴുന്നെള്ളിച്ച്‌ വനജാക്ഷിമണ്ഡപത്തില്‍ ഇരുത്തി. അഞ്ചുമണിക്ക്‌ ശിവഗിരിക്കുന്നിന്റെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത്‌ സമാധിവിധിപ്രകാരമുളള കര്‍മ്മാനുസരണം സമാധിയിരുത്തി ആരാധന നടത്തി. ശനിയാഴ്‌ച ബ്രാഹ്മമുഹൂര്‍ത്തത്തില്‍ മൂടിക്കല്ല്‌ സ്ഥാപിച്ചു.

കടപ്പാട് : സുരേഷ് ബാബു മാധവന്‍ [ശ്രീ നാരായണജ്ഞാനസമീക്ഷാഗ്രൂപ്പ്‌) ]]

Thursday 19 September 2013

ശ്രീവാസുദേവാഷ്ടകം - ശ്രീ നാരായണഗുരു


ശ്രീവാസുദേവ, സരസീരുഹപാഞ്ചജന്യ-
കൗമോദകീഭയനിവാരണചക്രപാണേ,
ശ്രീവത്സവത്സ, സകലാമയമൂലനാശിന്‍,
ശ്രീഭുപതേ, ഹര ഹരേ, സകലാമയം, മേ.

ഗോവിന്ദ, ഗോപസുത, ഗോഗണപാലലോല,
ഗോപീജനാങ്‍ഗകമനീയനിജാങ്ഗസങ്ഗ
ഗോദേവിവല്ലഭ, മഹേശ്വരമുഖ്യവന്ദ്യ,
ശ്രീഭുപതേ, ഹര ഹരേ, സകലാമയം, മേ.

നീലാളികേശപരിഭുഷിതബര്‍ഹിബര്‍ഹ,
കാള‍ാംബുദദ്യുതികളായകളേബരാഭ,
വീര, സ്വഭക്തജനവത്സല, നീരജാക്ഷ,
ശ്രീഭുപതേ, ഹര ഹരേ, സകലാമയം മേ.

ആനന്ദരൂപ, ജനകാനകപൂര്‍വവദുന്ദു-
ഭ്യാനന്ദസാഗരസുധാകരസൗകുമാര്യ,
മാനാപമാനസമമാന സരാജഹംസ,
ശ്രീഭുപതേ, ഹര ഹരേ, സകലാമയം മേ.

മഞ്ജരീരമഞ്ജുമണിശിഞ്ജിതപാദപദ്‍മ,
കഞ്ജായതാക്ഷ, കരുണാകര, കഞ്ജനാഭ,
സഞ്ജീവനൗഷധസുധാമയ, സാധുരമ്യ,
ശ്രീഭുപതേ, ഹര ഹരേ, സകലാമയം മേ.

കംസാസുരദ്വിരദകേസരിവീര, ഘോര
വൈരാകരാമയവിരോധകരാജ, ശൗരേ,
ഹംസാദിരമ്യസരസീരുഹപാദമൂല,
ശ്രീഭുപതേ, ഹര ഹരേ, സകലാമയം മേ.

സംസാരസങ്കടവിശങ്കടകങ്കടായ
സര്‍വാര്‍ഥദായ സദയായ സനാതനായ
സച്ചിന്മയായ ഭവതേ സതതം നമോസ്‍തു
ശ്രീഭുപതേ, ഹര ഹരേ, സകലാമയം മേ

ഭക്തപ്രിയായ ഭവശോകവിനാശനായ
മുക്തിപ്രദായ മുനിവൃന്ദനിഷേവിതായ
നക്തിന്ദിവം ഭഗവതേ നതിരസ്മദീയാ
ശ്രീഭുപതേ, ഹര ഹരേ, സകലാമയം മേ.

അനുകമ്പാദശകം - ശ്രീ നാരായണഗുരു

ഒരുപീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നല്‌കുകുള്ളില്‍ നിന്‍-
തിരുമെയ്‌വിട്ടകലാതെ ചിന്തയും.

അരുളാല്‍ വരുമിമ്പമന്‍പക-
ന്നൊരു നെഞ്ചാല്‍ വരുമല്ലലൊക്കെയും
ഇരുളന്‍പിനെ മാറ്റുമല്ലലിന്‍-
കരുവാകും കരുവാമിതേതിനും.

അരുളന്‍പനുകമ്പ മൂന്നിനും
പൊരുളൊന്നാണിതു ജീവതാരകം
"അരുളുള്ളവാനാണു ജീവി" യെ-
ന്നുരുവിട്ടീടുകയീ നവാക്ഷരി.

അരുളില്ലയതെങ്കിലസ്ഥി തോല്‍
സിര നാറുന്നൊരുടമ്പുതാനവന്‍;
മരുവില്‍ പ്രവഹിക്കുമംബുവ-
പ്പുരുഷന്‍ നിഷ്‌ഫലഗന്ധപുഷ്‌പമ‍ാം.

വരുമാറുവിധം വികാരവും
വരുമാറില്ലറിവിന്നിതിന്നു നേര്‍;
ഉരുവാമൂടല്‍വിട്ടു കീര്‍ത്തിയാ-
മുരുവാര്‍ന്നിങ്ങനുകമ്പ നിന്നിടും.

പരമാര്‍ത്ഥമുരച്ചു തേര്‍വിടും
പൊരുളോ? ഭൂതദയാക്ഷമാബ്ധിയോ?
സരളാദ്വയഭാഷ്യാകാരന‍ാം-
ഗുരുവോയീയനുകമ്പയാണ്ടവന്‍?

പുരുഷാകൃതി പൂണ്ട ദൈവമോ?
നരദിവ്യാകൃതിപൂണ്ട ധര്‍മ്മമോ?
പരമേശപവിത്രപുത്രനോ?
കരുണാവാന്‍ നബി മുത്തുരത്നമോ?

ജ്വരമാറ്റി വിഭൂതികൊണ്ടു മു-
ന്നരിത‍ാം വേലകള്‍ ചെയ്ത മൂര്‍ത്തിയോ?
അരുതാതെ വലഞ്ഞു പാടിയൗ-
ദരമ‍ാം നോവുകെടുത്ത സിദ്ധനോ?

ഹരനന്നെഴുതി പ്രസിദ്ധമ‍ാം-
മറയൊന്നോതിയ മാമുനീന്ദ്രനോ?
മരിയാതുടലോടുപോയോര-
പ്പരമേശന്റെ പരാര്‍ത്ഥ്യഭക്തനോ?

നരരൂപമെടുത്തു ഭൂമിയില്‍
പെരുമാറീടിന കാമധേനുവോ?
പരമാദ്‌ഭൂതദാനദേവതാ-
തരുവോയീയനുകമ്പയാണ്ടവന്‍?

ഫലശ്രുതി
അരുമാമറയോതുമര്‍ത്ഥവും
ഗുരുവോതും മുനിയോതുമര്‍ത്ഥവും
ഒരു ജാതിയിലുള്ളതൊന്നുതാന്‍
പൊരുളോര്‍ത്താലഖിലാഗമത്തിനും.

സദാചാരം - ശ്രീനാരായണഗുരു


നല്ലതല്ലൊരുവന്‍ ചെയ്ത 
നല്ലകാര്യം മറപ്പത്
നല്ലതല്ലാത്തതുടനെ 
മറന്നീടുന്നതുത്തമം

ധര്‍മ്മം സദാ ജയിക്കുന്നു, സത്യം
ജയിക്കുന്നിങ്ങു സര്‍വ്വദാ
അധര്‍മ്മവും ജയിക്കുന്നി-
ല്ലസത്യവുമൊരിക്കലും.

നെല്ലിന്നു നീരു വിട്ടീടില്‍
പുല്ലിനും പോയിടുന്നത്
കല്ലിലത്രേ ജലം, നെല്ലില്‍ -
ച്ചെല്ലും വഴി ചെറുക്കുകില്‍.

പേരും പ്രതിഭയും നല്ലോ-
രാരുമേ കൈവിടില്ലത്,
നേരറ്റ കൃപണര്‍ക്കൊട്ടും
ചേരാ, നേരേ വിപര്യയം.

ഒന്നുണ്ടു നേരു, നേരല്ലി-
തൊന്നും, മര്‍ത്ത്യര്‍ക്കു സത്യവും
ധര്‍മ്മവും വേണമായുസ്സ്
നില്‍ക്കുകില്ലാര്‍ക്കുമോര്‍ക്കുക.

ദത്താപഹാരം വംശ്യര്‍ക്കു
മത്തലേകീടുമെന്നതു
വ്യര്‍ത്ഥ മല്ല പുരാഗീരി-
തെത്രയും സത്യമോര്‍ക്കുക.

കൊടുത്തതു തിരിച്ചങ്ങോ-
ട്ടെടുക്കുന്നവനെത്രയും
നിസ്വനാമവനെക്കാളും
നിസ്വനില്ലാരുമൂഴിയില്‍.

വിനായകാഷ്ടകം - ശ്രീ നാരായണഗുരു



നമദ്ദേവവൃന്ദം ലസദ്വേദകന്ദം
ശിരഃശ്രീമദിന്ദും ശ്രിതശ്രീമുകുന്ദം
ബൃഹച്ചാരുതുന്ദം സ്‌തുതശ്രീസനന്ദം
ജടാഹീന്ദ്രകുന്ദം ഭജേഭീഷ്ടസന്ദം.

കിലദ്ദേവഗോത്രം കനദ്ധേമഗാത്രം
സദാനന്ദമാത്രം മഹാഭക്തമിത്രം
ശരച്ചന്ദ്രവക്ത്രം ത്രയീപൂതപാത്രം
സമസ്‌താര്‍ത്തിദാത്രം ഭജേ ശക്തിപുത്രം.

ഗളദ്ദാനമാലം ചലദ്‌ഭോഗിമാലം
ഗളാമ്ഭോദകാലം സദാ ദാനശീലം
സുരാരാതികാലം മഹേശാത്മബാലം
ലസത്പുണ്ഡ്രഫാലം ഭജേ ലോകമൂലം.

ഉരസ്‌താരഹാരം ശരച്ചന്ദ്രഹീരം
സുരശ്രീവിചാരം ഹൃതാര്‍ത്താരിഭാരം
കടേ ദാനപൂരം ജടാഭോഗിപൂരം
കലാബിന്ദുതാരം ഭജേ ശൈവവീരം.

കരാരൂഢമോക്ഷം വിപദ്‌ഭങ്‌ഗദക്ഷം
ചലത്സാരസാക്ഷം പരാശക്തിപക്ഷം
ശ്രിതാമര്‍ത്ത്യവൃക്ഷം സുരാരിദ്രുതക്ഷം
പരാനന്ദപക്ഷം ഭജേ ശ്രീശിവാക്ഷം.

സദാശം സുരേശം സദാ പാതുമീശം
നിദാനോദ്ഭവം ശാങ്കരപ്രേമകോശം
ധൃതശ്രീനിശേശം ലസദ്ദന്തകോശം
ചലച്ചൂലപാശം ഭജേ കൃത്തപാശം.

തതാനേകസന്തം സദാ ദാനവന്തം
ബുധശ്രീകരന്തം ഗജാസ്യം വിഭാന്തം
കരാത്മീയദന്തം ത്രിലോകകൈകവൃന്തം
സുമന്ദം പരന്തം ഭജേഹം ഭവന്തം.

ശിവപ്രേമപിണ്‌ഡം പരം സ്വര്‍ണ്ണവര്‍ണ്ണം
ലസദ്ദന്തഖണ്‌ഡം സദാനന്ദപൂര്‍ണ്ണം
വിവര്‍ണ്ണപ്രഭാസ്യം ധൃതസ്വര്‍ണ്ണഭാണ്‌ഡം
ചലശാരുശുണ്‌ഡം ഭജേ ദന്തിതുണ്ഡം.

ചിജ്ജഡചിന്തനം - ശ്രീനാരായണഗുരു

ഒരുകോടി ദിവാകരരൊത്തുയരും-
പടി പാരൊടു നീരനലാദികളും
കെടുമാറു കിളര്‍ന്നുവരുന്നൊരു നി‍ന്‍-
വടിവെന്നുമിരുന്നു വിളങ്ങിടണം.

ഇടണേയിരുകണ്‍മുനയെന്നിലതി-
ന്നടിയന്നഭിലാഷമുമാപതിയേ!
ജഡമിന്നിതുകൊണ്ടു ജയിക്കുമിതി-
ന്നിടയില്ലയിരിപ്പതിലൊന്നിലുമേ.

നിലമോടു നെരുപ്പു നിരന്നൊഴുകും
ജലമാശുഗനംബരമഞ്ചിലുമേ
അലയാതെയടിക്കടി നല്‍കുക നി‍ന്‍-
നിലയിന്നിതുതന്നെ നമുക്കു മതി.

മതിതൊട്ടു മണംമുതലഞ്ചുമുണര്‍-
ന്നരുളോളവുമുള്ളതു ചിന്മയമ‍ാം
ക്ഷിതിതൊട്ടിരുളോളമഹോ! ജഡമാ –
മിതുരണ്ടിലുമായമരുന്നഖിലം.

അഖിലര്‍ക്കുമതിങ്ങനെതന്നെ മതം
സുഖസാദ്ധ്യമിതെന്നു ശുകാദികളും
പകരുന്നു പരമ്പരയായ് പലതും
ഭഗവാനുടെ മായയഹോ! വലുതേ.

വലുതും ചെറുതും നടുമദ്ധ്യവുമാ-
യലയറ്റുയരുന്ന ചിദംബരമേ!
മലമായയിലാണു മയങ്ങി മനം
നിലവിട്ടു നിവര്‍ന്നലയാതരുളേ.

അരുളേ തിരുമേനിയണഞ്ഞിടുമീ-
യിരുളേ, വെളിയേ, യിടയേ, പൊതുവേ!
കരളേ, കരളിങ്കലിരിക്കുമരും –
പൊരുളേ, പുരിമൂന്നുമെരിച്ചവനേ!

എരികയ്യതിലേന്തിയിറങ്ങിവരും
തിരുമേനി ചിദംബരമെന്നരുളും
പൂരിതന്നിലിരുന്നു പുരംപൊരിചെ-
യ്തരുളുന്നതുതന്നെയൊരദ്‍ഭുതമ‍ാം.

പുതുമ‍ാംകനി പുത്തമൃതേ, ഗുളമേ,
മധുവേ, മധുരക്കനിയേ, രസമേ,
വിധിമാധവരാദി തിരഞ്ഞടുമെന്‍
പതിയെ, പദപങ്കജമേ ഗതിയേ.

ഗതി നീയടിയന്നു ഗജത്തെയുരി-
ച്ചതുകൊണ്ടുടചാര്‍ത്തിയ ചിന്മയമേ,
ചതിചെയ്യുമിരുട്ടൊരുജാതി വിടു-
ന്നതിനിന്നടിയന്നരുളേകണമേ.

ഗുരുദേവ൯ മഹാസമാധി എല്ലാ വിവരങ്ങളും അടുത്തുനിന്നു കണ്ട ഗുരുപ്രസാദ് സ്വാമികള് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു -

മഹാസമാധിയടഞ്ഞ വിവരം കാട്ടുതീപോലെ നാട്ടിലൊക്കെ പരന്നതോടുകൂടി ജനങ്ങള് വ്യസനാക്രാന്തന്മാരായി പരിഭ്രമിച്ചു കൂട്ടം കൂട്ടമായി വന്നുചേ൪ന്നും യോഗം കൂടിയും പ്രത്യേകമായും കമ്പിവഴിയായും സഹതാപം ഇവിടെ അറിയിച്ചും പത്രപംക്തികളില് രേഖപ്പെടുത്തിയും പള്ളികൂടങ്ങളിലും കൈതൊഴില് ശാലകളിലും കച്ചവടസ്ഥലങ്ങളിലും അവധി അനുവദിച്ചും ക്ഷേത്രങ്ങളില് വിശേഷാല് ആരാധന നടത്തി നിത്യശാന്തിക്കായി പ്രാ൪ത്ഥിച്ചും ആ മഹാതാപത്തില് പങ്കുകൊണ്ടതോ൪ത്താല് ശ്രീനാരായണഗുരുദേവനെ ജനങ്ങള് വിശ്വസിച്ചാരാധിക്കുന്നുണ്ടെന്നു ഗ്രഹിക്കാം. ഗുരുദേവ തങ്കതിരുമേനി രോഗശയ്യയെ അവലംബിച്ചിട്ട് ആറേഴു മാസമായെങ്കിലും ദേഹം ക്ഷീണിച്ചതല്ലാതെ, ദിവ്യ തേജസ്സ് പ്രസരിച്ചുകൊണ്ടിരുന്ന മുഖകാന്തിക്ക് യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല. യോഗമാഹാത്മ്യും തെലിഞ്ഞു കാണാവുന്ന നേത്രപ്രഭയും നോട്ടവും ഏതു ധീരചിത്തനേയും വശത്താക്കത്തക്കനിലയില് തന്നെ പ്രശോഭിച്ചിരുന്നു. സമാധി അടയുന്നതിന് ഏതാനും ദിവസങ്ങള്ക്കുമുമ്പ് തുടങ്ങിയ രോഗോപദ്രവങ്ങള് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. രണ്ടുദിവസം മുമ്പ് മുതല് സംസാരിപ്പാ൯ തീരെ സാധിച്ചിരുന്നില്ല. എങ്കിലും പ്രജ്ഞ ശരിക്കുണ്ടായിരുന്നു. ഞങ്ങളൊക്കെ ഈശ്വരപ്രാ൪ത്ഥനയും പാരായണവും ശുശൂഷയും ചെയ്തുകൊണ്ടിരുന്നു. നിയതിയുടെ അപരിഹാര്യമായ നിയോഗം അനുസരിച്ച് ആ മഹാദീപം നമ്മുടെ കണ്ണി൯മുമ്പാകെ മറഞ്ഞു.

സമാധിസമയം സ്വാമിസന്നിധില്വെച്ചു ശ്രീ വിദ്യാനന്ദ സ്വാമികള് യോഗവാസിഷ്ഠം ജീവ൯മുക്തപ്രകരണം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. മോക്ഷപ്രാപ്തിയെ വിവരിക്കുന്ന ആ ഭാഗം കേട്ടുകൊണ്ടു ധ്യാന നിഷ്ഠനായാണ് ഗുരുദേവ൯ മഹാസമാധി പ്രാപിച്ചത്. മരണത്തില് ദുഖിക്കുന്നത് അനാവശ്യമാണെന്ന് തൃപ്പാദങ്ങള് തന്നെ പലപ്പോഴും പറയാറുണ്ട്. തിരുവനന്തപുരത്ത് വെച്ചു രോഗം അധികമായ അവസരത്തില് ഇങ്ങനെ പറയുകയുണ്ടായി. ഠനമുക്ക് ഒരു സുഖകേടുമില്ല, ആ൪ക്കും സാധിക്കാത്ത ആശ്വാസവും ആനന്ദവും തോന്നുന്നു.ഠ രോഗശയ്യയില്വെച്ചും ഫലിതസമ്പൂ൪ണ്ണവുമായ സാരോപദേശങ്ങള് ചെയ്തു ശിഷ്യവ൪ഗ്ഗങ്ങളെ അനുഗ്രഹിച്ചും ഗുരുദേവന്റെ ആദ൪ശങ്ങളും ചര്യാദികളും അറിഞ്ഞും കണ്ടും ആചരിക്കുവാനുള്ള മാ൪ഗ്ഗങ്ങള് കാണിച്ചും വിദേഹമുക്തനായതോ൪ത്താല് പരിതപിക്കാ൯ മാ൪ഗ്ഗമില്ലതന്നെ. അന്നെദിവസം സംന്യാസിമാരും ബ്രഹ്മചാരികളും ആഹാരവും നിദ്രയും ഉപേക്ഷിച്ചു പാരായണവും പ്രാ൪ത്ഥനയും ആരാധനയും നടത്തി. പിറ്റേ ദിവസം കാലത്ത് വൈദികമഠത്തില് ഫോട്ടോ എടുത്ത് ഒരു മണിക്ക് അഭിഷേകം നടത്തി. പുഷ്പങ്ങളെകൊണ്ട് വിശേഷമായി അലങ്കരിച്ച ചപ്രത്തില് ഇരുത്തി അസംഖ്യം ജനങ്ങള് ചേ൪ന്ന് ഈശ്വര പ്രാ൪ത്ഥന, വാദ്യഘോഷം മുതലായതോടു കൂടി എഴുന്നള്ളിച്ചു വനജാക്ഷി സ്മാരക മണ്ഡപത്തില് ഇരുത്തി. അഞ്ചു മണിക്ക് അവിടെ നിന്നും ശിവഗിരികുന്നിന്റെ എറ്റവും ഉയ൪ന്ന സ്ഥലത്ത്, തൃപ്പാദങ്ങള് പലപ്പോഴും സമാധിയെ സൂചിപ്പിച്ചു സംസാരിച്ചിരുന്ന സ്ഥലത്ത്, സമാധിവിധിപ്രകാരമുള്ള ക൪മ്മാനുസരണം സമാധിയിരുത്തി ആരാധന നടത്തി. ശനിയാഴ്ച ബ്രഹ്മമുഹൂ൪ത്തത്തില് മൂടികല്ല് സ്ഥാപിച്ചു. അന്നുമുതല് ആരാധന, പ്രാ൪ത്ഥന, പാരായണം, പ്രസംഗം മുതലായവ നടത്തി. ഇതിനിടയ്ക്ക് ദൂരത്തുള്ള സംന്യാസി ശിഷ്യന്മാ൪ എല്ലാവരും വിശിഷ്യ മധുര ബ്രഹ്മാനന്ദസ്വാമി, മഠാധിപതി ഗണപതി സ്വാമി എന്നിവ൪ ശിഷ്യന്മാരോടുകൂടി എത്തിചേ൪ന്നു. നിത്യം വന്നു കൊണ്ടിരുന്ന ജനങ്ങള്ക്ക് കണക്കൊന്നും ഉണ്ടായിരുന്നില്ല. പൊതുജനങ്ങളുടെ സഹായത്തോടുകൂടി ധ൪മ്മസംഘത്തിന്റെ നേതൃത്ത്വത്തില് സദ്യാദികളും നടത്തി. 29 ന് ശനിയാഴ്ച നാരായണ ബലി (മോക്ഷദീപക്രിയ), ഗുരുപൂജ, പ്രാ൪ത്ഥന, അന്നദാനം മുതലായ ആഘോഷങ്ങളോടുകൂടി ക൪മ്മം അവസാനിച്ചു. 45-ാം ദിവസംവരെ സാധാരണ പൂജാദികള് ചെയ്വാനും നിശ്ചയിച്ചു

Thursday 12 September 2013

ഗുരുഗീത അര്‍ത്ഥസഹിതം Guru Gita Malayalam (Parameswari Commentary)

ഗുരുസങ്കല്പം: ലോകത്തിലെ അതിപ്രാചീനമായ എല്ലാ സംസ്കാരങ്ങളിലും മതങ്ങളിലും ഗുരുസങ്കല്പമുണ്ടെങ്കിലും ഭാരതത്തിലെപ്പോലെ ഗുരുവിനെ ഇത്രയധികം ആരാധിച്ചിരുന്ന ഒരു ജനതയും സംസ്കാരവും വേറെയുണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. പുരാണേതിഹാസങ്ങളിലും സ്മൃതികളിലും ഉപനിഷത്തുക്കളിലും വേദങ്ങളിലും ആഗമങ്ങളിലും നമുക്കിതിന്റെ വേരുകള്‍ കണ്ടെത്തുവാന്‍ സാധിക്കും.“ആചാര്യവാന്‍ പുരുഷോ വേദ” – ഛാന്ദോഗ്യോപനിഷദ്. (ആചാര്യനെ സ്വീകരിച്ചിട്ടുള്ളയാള്‍ സത്യത്തെ അറിയുന്നു); “ആചാര്യാദ്ധൈവ വിദ്യാ വിദിതാ സാധിഷ്ഠം പ്രാപതി ഇതി” – ഛാന്ദോഗ്യോപനിഷത് 4.9.3. (ആചാര്യനില്‍ നിന്നു അറിയപ്പെട്ട വിദ്യ സഫലയായിത്തീരുന്നു); “തദ്വിജ്ഞാനാര്‍ത്ഥം സ ഗുരുമേവാഭിഗച്ഛേത് സമിത്പാണിഃ ശ്രോത്രിയം ബ്രഹ്മനിഷ്ഠം” - (മുണ്ഡകോപനിഷദ് 1.2.12). (ജഗത്കാരണമായ ബ്രഹ്മത്തിനെ അറിയുവാനായി ഒരുവന്‍ യജ്ഞത്തിനാവശ്യമായ ചമതയും കൈയിലെടുത്ത് ശ്രോത്രിയനും ബ്രഹ്മനിഷ്ഠനുമായ ഗുരുവിന്റടുക്കല്‍ പോകേണ്ടതാണ്). ഗുരുവിന്റെ മഹത്വത്തിനെക്കുറിച്ച് ആദിശങ്കരാചാര്യര്‍ വിവേകചൂഡാമണിയില്‍ പറയുന്നതിങ്ങനെയാണ് -
ദുര്‍ലഭം ത്രയമേവൈതദ് ദേവാനുഗ്രഹഹേതുകം
മനുഷ്യത്വം മുമുക്ഷുത്വം മഹാപുരുഷസംശ്രയഃ
(മനുഷ്യജന്മം, മോക്ഷത്തിനുള്ള ഇച്ഛ, മഹാപുരുഷന്മാരുമായുള്ള സഹവാസം എന്നിവ മൂന്നും അത്യന്തം ദുര്‍ലഭമാണ്. ഈശ്വരാനുഗ്രഹമൊന്നുകൊണ്ടുമാത്രമേ ഇവ മൂന്നും ലഭിക്കുകയുള്ളൂ).
ഗുരുഗീത: “ഗുരുക്കന്മാര്‍ എത്രവിധം? ആരാണ് യഥാര്‍ത്ഥഗുരു? ഗുരുവിന്റെ മഹത്വമെന്ത്? കപടഗുരുക്കന്മാരെ എപ്രകാരം തിരിച്ചറിയുവാന്‍ കഴിയും? ഒരുവന്‍ എന്തിനാണ് ഗുരുവിനെ സ്വീകരിക്കേണ്ടത്? ഒരു ശിഷ്യനു വേണ്ട ഗുണങ്ങളെന്തെല്ലാമാണ്?” – എന്നിങ്ങനെ മോക്ഷം ഇച്ഛിക്കുന്ന ഒരാള്‍ അവശ്യം അറിഞ്ഞിരിക്കേണ്ടതെല്ലാം വിശദമായി വിസ്തരിച്ചിരിച്ചിട്ടുള്ള ഒരു സ്തോത്രഗ്രന്ഥമാണ് ഗുരുഗീത. രാമായണവും, നാരായണീയവും, സഹസ്രനാമസ്തോത്രവും പോലെ ഗുരുഗീതയും നിത്യപാരായണത്തിനുപയോഗിക്കപ്പെടുന്ന ഒരു വിശിഷ്ടഗ്രന്ഥമാണ്. ഇതു നിത്യവും ജപിച്ചാലുണ്ടാകുന്ന ഗുണങ്ങളും ഈ സ്തോത്രത്തില്‍ വര്‍ണ്ണിച്ചിട്ടുണ്ട്.
ഗുരുഗീത ഇ-ബുക്ക്: ഗുരുഗീത സ്കാന്ദപുരാണത്തില്‍ അന്തര്‍ഭവിച്ചതാണെന്നാണ് വിശ്വാസം. എന്നാല്‍ സ്കാന്ദപുരാണത്തിന്റെ ഇന്നു ലഭ്യമായ ഒരു പതിപ്പിലും ഇതു കാണപ്പെടുന്നുമില്ല. അതുകൊണ്ട് പണ്ടെങ്ങോ നഷ്ടപ്പെട്ടുപോയ ഒരു ഭാഗത്തിലടങ്ങിയതായിരിക്കാം ഗുരുഗീത എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഇന്നു ഗുരുഗീതയുടെ അസംഖ്യം പാഠങ്ങള്‍ ലഭ്യമാണ്. അതില്‍ മുഖ്യമായി രണ്ടാണുള്ളത്. ഒന്നാമത്, നൂറ്റിയെണ്‍പതില്‍ച്ചില്വാനം ശ്ലോകങ്ങളുള്ളതും മുംബയിലെ വജ്രേശ്വരിയിലെ ഗുരുദേവ് സിദ്ധപീഠത്തില്‍നിന്ന് പ്രസിദ്ധീകരിച്ചിട്ടുള്ളതുമായ ഗുരുഗീതാപാഠമാണ്. രണ്ടാമത്തേത്, 350 ശ്ലോകങ്ങളുള്ളതും കുറച്ചുകൂടി പ്രാമാണികമെന്നു തോന്നിക്കുന്നതും വസിഷ്ഠഗുഹയിലെ പുരുഷോത്തമാനന്ദസ്വാമികളുടെ ആശ്രമത്തില്‍നിന്നും പ്രസിദ്ധീകരിച്ചതുമായ ഗുരുഗീതാപാഠമാണ്. ഈ പാഠം തന്നെയാണ് കേരളത്തില്‍ ഉദ്ദേശം നൂറുവര്‍ഷം മുമ്പു പ്രസിദ്ധീകൃതമായ “പാരമേശ്വരീ” വ്യാഖ്യാനത്തോടുകൂടിയ ഗുരുഗീതയിലും ഉപയോഗിച്ചിട്ടുള്ളത്. സാമ്പ്രദായികരീതിയിലുള്ള ആശ്രമങ്ങള്‍ അധികവും ഈ പാഠത്തിനെ അംഗീകരിക്കുന്നതുകൊണ്ട് പ്രസ്തുത ഇ-ബുക്ക് തയ്യാറാക്കുവാനും ഗുരുഗീതയുടെ ഈ പാഠമാണ് ഉപയോഗിച്ചിട്ടുള്ളത്. വളരെ ലളിതമായ“പാരമേശ്വരീ” എന്ന വ്യാഖ്യാനസഹിതം പ്രസിദ്ധീകരിക്കുന്ന ഈ “ഗുരുഗീത മലയാളം ഇ-ബുക്ക്” ഗുരുഭക്തന്മാരായ ഏവര്‍ക്കും അത്യന്തം പ്രയോജനപ്രദമാകുമെന്നു പ്രത്യാശിക്കുന്നു.

ചാതുര്‍വര്‍ണ്യവും അവര്‍ണരും - ബാലചന്ദ്രന്‍ ചുള്ളിക്കാട്‌

മുറജപം നടക്കുന്നിടത്തും ശതകോടി അര്‍ച്ചന നടക്കുന്നിടത്തും മുന്നില്‍ നിന്ന്‌ തൊഴുന്നത്‌ അവര്‍ണരാണ്‌. സവര്‍ണാധിപത്യത്തെ അനുകൂലി ക്കുന്ന സംഘപരിവാറിനെ അധികാരത്തി ലെത്തിക്കു ന്നത്‌ അവര്‍ക്ക്‌ വോട്ടു ചെയ്യുന്ന അവര്‍ണ രാണ്‌. ജനാധിപത്യത്തിന്റെ ഔദാര്യങ്ങള്‍ ഉപയോഗി ച്ച്‌ സവര്‍ണാധിപത്യം പുനസ്ഥാപിക്കാ നുള്ള ശ്രമമാണ്‌ ഇന്നു നടക്കുന്നത്‌. ന്യൂനപക്ഷ ത്തിന്റെ അവകാശ ങ്ങള്‍ സംരക്ഷിക്കാമെന്ന ഭരണഘടനയിലെ അന്തസത്ത ഭരിക്കുന്നവര്‍ തന്നെ ലംഘിച്ചുകഴി ഞ്ഞു.

എല്ലാരീതിയിലും മനുഷ്യനെ ഭിന്നിപ്പിക്കുന്ന സാമൂഹ്യ വ്യവസഥിതിയോടായിരുന്നു സി വി പോരാടിയത്‌. ജാതിക്കെതി രായ സമരമുഖത്ത്‌ ശക്തമായി നിലകൊള്ളുകയും പ്രചരണത്തി ലേര്‍പ്പെടുകയും ചെയ്‌തു. ഗുജറാത്തില്‍ ഗര്‍ഭപാത്രത്തില്‍ നിന്നും കുട്ടിയെ കീറിയെടുത്ത്‌ തീയിലെറിഞ്ഞത്‌ ക്രൂരതയാണ്‌. അതിലും ക്രൂരതയായിരുന്നു ഗര്‍ഭത്തിലുള്ള കുട്ടി ചണ്ഡാളനെന്നു വിധിക്കുക യും വിദ്യയും മനുഷ്യാവകാശവും അവന്‌ നിഷേധിക്കു കയും ചെയ്‌തത്‌. ആ വ്യവസ്ഥയോടാണ്‌ ശ്രീബുദ്ധന്‍ മുതല്‍ സി വി കുഞ്ഞുരാമന്‍ വരെയുള്ള മനുഷ്യസ്‌നേഹികള്‍ ഏറ്റു മുട്ടിയത്‌.

'ഞാന്‍ നമ്പൂതിരിയായല്‍' എന്ന സി വിയുടെ രചനയുടെ ശക്തി ഇപ്പോഴും ശ്രദ്ധേയമാകുന്നു. ഞങ്ങളുടെ നാട്ടില്‍ ഈഴവര്‍ക്കും അരയന്മാര്‍ക്കും അമ്പലങ്ങളുണ്ടായിരുന്നു. ഈഴവനും അരയനും തന്നെയായിരുന്നു പൂജാരിമാര്‍. എന്നാല്‍ ഇവര്‍ക്ക്‌ കാശുണ്ടായ പ്പോള്‍ നമ്പൂതിരിമാരെ പൂജാരിമാരാക്കുകയാണ്‌ ചെയ്‌തത്‌. ശതകോടി. മുറജപം, യജ്ഞം എന്നിവ നടത്തിയാലെന്താണെന്നാണ്‌ ചോദിക്കുന്നത്‌. എന്നാല്‍ ഇതിനെല്ലാം നായകത്വം വഹിക്കുന്ന ബ്രാഹ്മണന്റെ മേധാവിത്വമാണ്‌ അംഗീകരിച്ചുകൊടുക്കുന്നതെന്ന്‌ അവര്‍ അറിയുന്നില്ല.

യജ്ഞം നടത്തുന്നത്‌ ലോകത്തിന്‌ മംഗളകരമാണെന്ന്‌ അക്കിത്തം പറയുന്നു. ബലി നടത്തിയാല്‍ നടത്തുന്നവനും കൊല്ലപ്പെടുന്നവനും സ്വര്‍ഗത്തില്‍ പോകുമെന്നാണ്‌ പറയപ്പെടുന്നത്‌. അങ്ങിനെയാണെ ങ്കില്‍ സ്വന്തം മകനെ ബലി കൊടുത്ത്‌ അക്കിത്തത്തിന്‌ സ്വര്‍ഗത്തില്‍ പ്പോയിക്കൂടെ?

ഇന്ത്യയിലെ ഹിന്ദുമതത്തെ ഭൂരിപക്ഷമാക്കുന്നത്‌ അവര്‍ണരാണ്‌. ഇന്ത്യയിലെ അവര്‍ണര്‍ ഹിന്ദുമതത്തെ ഉപേക്ഷിക്കുകയാണെങ്കില്‍ ഹിന്ദുമതം ബഹാമിയന്‍ മതം പോലെയാകും. ഈ സാഹചര്യ ത്തില്‍ അനാചാരങ്ങള്‍ക്കും അനീതിക്കുമെതിരേ ഹിന്ദുമതത്തില്‍ നിന്നും തന്നെ ഒഴിവാക്കുന്നതിനുവേണ്ടി വാദിച്ച സി വി യുടെ സ്‌മരണ പോലും പ്രസക്തമാകുകയാണ്‌.


(കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'സി വി കുഞ്ഞുരാമന്‍ ജീവിതം കാലം നവോത്ഥാനം' എന്ന പുസ്തകത്തില്‍ നിന്നും തെരഞ്ഞെടുത്ത ലേഖനമാണിത്)

Monday 9 September 2013

അർപ്പിതമനസ്കനായ ജനനായകൻ

യാസ് പാരിപ്പള്ളി
Posted on: Sunday, 08 September 2013

. പ്രകാശം ഓമ്മയായിട്ട് ഇന്ന് ഒരുവഷം

(. പ്രകാശം ചരമവാഷികം 8.9.2013)

കൈവച്ച മേഖലകളിലെല്ലാം കഴിവ് തെളിയിച്ച കമ്മസാരഥി ആയിരുന്നു ആ. പ്രകാശം, എക്സ് എം.എ.എ. ഒരു പതിറ്റാണ്ടിലേറെ ശിവഗിരി തീത്ഥാടനത്തിന്റെ ചുക്കാ പിടിച്ചതുപ്പെടെ രാഷ്ട്രീയേതര മേഖലകളിലും അപ്പിതമനസ്കനായിരുന്ന ശ്രീനാരായണീയ.

1952 ആറ്റിങ്ങ മുനിസിപ്പ ചെയമാനായി അദ്ദേഹം. ഇരുപത്തിയഞ്ചാമത്തെ വയസ്സി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പ ചെയമാ; കമ്മ്യൂണിസ്റ്റ് പാട്ടിയുടെ ആദ്യത്തെ മുനിസിപ്പ ചെയമാനും. 1954 തിരു-കൊച്ചി നിയമസഭയിലും 57 കേരള നിയമസഭയിലും അംഗമായി.

മദ്രാസി നിന്ന് പുന്നപ്രവയലാറിലേക്ക് പ്രതിഷേധറാലി നയിച്ച ധീരോദാത്തനും ആദശപ്രതാപവാനുമായിരുന്നു ആ. പ്രകാശം. സവണരും അവണരും പൂതക്കുളത്ത് ഏറ്റുമുട്ടിയപ്പോ ഇടപെട്ടതിന് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പിതാവിന്റെ മരണാനന്തര ചടങ്ങി പങ്കെടുക്കാ പോലും അദ്ദേഹത്തെ ഭരണകൂടമനുവദിച്ചില്ല. പാട്ടിക്കുവേണ്ടിമാത്രം ഒരു കാലഘട്ടം വരെ ജീവിച്ച നിസ്വാത്ഥ രാഷ്ട്രീയത്തിന്റെ നേരായിരുന്നു ആ. പ്രകാശം. ആ രീതിയി പേരും പെരുമയും നിലനിറുത്തിക്കൊണ്ടുതന്നെ മറ്റ് മേഖലകളിലും കടന്നുചെല്ലാ കഴിഞ്ഞ അംഗുലീപരിമിതരി ഒരാ.

വിവാഹത്തിന്റെ തൊട്ടടുത്തദിവസം പാട്ടിയുടെ നിദ്ദേശം ശിരസാവഹിച്ചുകൊണ്ട് ട്രാസ്പോട്ട് തൊഴിലാളികളുടെ സമരത്തി പങ്കെടുത്ത് അറസ്റ്റ് വരിച്ച് ജയിലിലായ കമ്മ്യൂണിസ്റ്റുകാര; അരിവാ ചുറ്റിക നക്ഷത്രം പതിച്ച കല്യാണത്താലി വധുവിന്റെ കഴുത്തി ചാത്തി വിവാഹത്തിലും വിപ്ളവം സൃഷ്ടിച്ച ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റുകാര. ധനതത്വശാസ്ത്രത്തി ബിരുദാനന്തരബിരുദമുണ്ടായിരുന്ന രാഷ്ട്രീയക്കാര. പാട്ടി പിളന്നപ്പോ മനസ്സില്ലാമനസ്സോടെ രാഷ്ട്രീയ രംഗത്തോട് വിടപറഞ്ഞ് മറ്റു മേഖലകളി കഴിവ് തെളിയിച്ച സാമൂഹ്യപ്രതിബദ്ധ.
അംഗീകരിക്കാനാവാത്തതിനോടെല്ലാം സന്ധിയില്ലാ സമരം പ്രഖ്യാപിച്ച ചോരത്തിളപ്പുള്ള വിപ്ളവകാരിയിലെ വേറിട്ട ചിന്താധാര ഒരു കാലത്ത് പാട്ടിക്കുള്ളിലും പുറത്ത് അധികാരകേന്ദ്രങ്ങളിലും ചൂടുള്ള ചച്ചാവിഷയമായിരുന്നു. തടവറജീവിതവും പൊലീസ് മദ്ദനവും അദ്ദേഹത്തെ കൂടുത കൂടുതജ്ജസ്വലനാക്കുകയായിരുന്നു; കൂടുത ഉത്തരവാദിത്വങ്ങളിലേക്ക് വലിച്ചടുപ്പിക്കുകയായിരുന്നു.

രാഷ്ട്രീയരംഗം വിട്ട ആ.പി വളരെക്കാലം കൊല്ലത്തെ തോമസ് സ്റ്റീഫ കന്പനിയുടെ ജനറ മാനേജരായിരുന്നു. പിന്നീട് സംസ്ഥാന വ്യവസായ ബോഡംഗമായും കേരളാ ഇസ്റ്റിറ്റ്യൂട്ട് ഒഫ് ലേബ‌ഡ് എംപ്ളോയ്മെന്റ് ചെയമാനായും മിനിമം വേജസ് കമ്മിഷ സ്റ്റേറ്റ് ആബിട്രേഷ ബോഡംഗമായും പ്രവത്തിച്ചു.
കായിക്കര ആശാ അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റും ആശാ വേഡ് പ്രൈസിന്റെ ഉപജ്ഞാതാവുമായിരന്നു. ക്യൂബ കവിക്ക് ആശാ വേഡ് പ്രൈസ് നകാ അവസരമുണ്ടായതിലൂടെ കുമാരനാശാനേയും മലയാള സാഹിത്യത്തേയും ആ രീതിയിലും ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്ന സാഹിത്യതല്പരനും. ശിവഗിരി ശ്രീനാരായണ സെക്കഡറി സ്കൂളിലെ പ്രഥമാദ്ധ്യാപകനായും ആ.പി സ്തുത്യഹമായ സേവനം കാഴ്ചവച്ചു.

കേരളത്തിലെ ട്രേഡ് യൂണിയ പ്രസ്ഥാനത്തിന്റെ ചരിത്രം, സോവിയറ്റ് യൂണിയനിലെ വ്യവസായബന്ധങ്ങ, സി. കേശവന്റെ ജീവചരിത്രം, കാലത്തിനൊത്ത പൊലീസ് തുടങ്ങിയവയാണ് അദ്ദേഹം രചിച്ച പുസ്തകങ്ങ. സി. കേശവന്റെ ജീവചരിത്രം എന്ന പുസ്തകത്തിന് പുരസ്കാരവും ലഭിച്ചു. ആ. ശങ്കറിന്റെ ജീവചരിത്രരചന അനാരോഗ്യം പിടികൂടുന്ന നാ വരെ അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു.

ചാവകോട് ആയുവ്വേദ കുടുംബാംഗം ലില്ലിപ്രകാശമാണ് സഹധമ്മിണി. മുമന്ത്രി എ. നീലലോഹിതദാസ നാടാരുടെ സഹധമ്മിണിയും കോവളം എം.എ.എയുമായ ജമീലാ പ്രകാശം, സിന്ധു പ്രകാശം, സോജാ പ്രകാശം, അഡ്വ. ഗിരീഷ്‌കുമാ, പരേതനായ ശിവകുമാ എന്നിവ മക്ക. പരേതനായ ശ്രീഹ, എസ്. സലീം (സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, തൈക്കാട്), . ജോസിനി (യൂണിയ ബാങ്ക് ഒഫ് ഇന്ത്യ) എന്നിവരാണ് മറ്റു മരുമക്ക.


താ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനും ജീവിക്കുന്ന സമൂഹത്തിനും വേണ്ടി ആഹോരാത്രം സംശുദ്ധവും ക്രിയാത്മകവുമായ ജീവിതം നയിക്കുന്ന ചിലക്കെങ്കിലും അത് പൂണ്ണമാക്കാ കാലം പരമാവധി സമയം അനുവദിക്കാറുണ്ട്. സി. അച്ചുതമേനോനും ഇ.കെ. നായനാരും എ.കെ.ജിയും എം.എനും മറ്റും ആ സൗഭാഗ്യം ലഭിച്ചവരാണ്. അവരെപ്പോലെ രാഷ്ട്രീയരംഗത്തായിട്ട് മാത്രമല്ലെങ്കിലും, പ്രവത്തിച്ച മണ്ഡലങ്ങളിലെല്ലാം അപ്പിതമനസ്കനായിരുന്നു എപതാം വയസ്സി വിടപറഞ്ഞ ആ. പ്രകാശം.

Source : 
http://news.keralakaumudi.com/news.php?nid=0287a5a007c2ea55f700d9cfc9e23360#.Ui2BgSqhzPY.facebook