"" എല്ലാ മതങ്ങളുടെയും ഉദ്ദേശ്യം ഒന്നു തന്നെ . സൂക്ഷ്മാന്വേഷണത്തിനു സഹായിക്കുന്ന മാര്‍ഗ്ഗദര്‍ശികളാണു മതങ്ങള്‍. ഈ മതപ്പോരിനു അവസ്സാനമുണ്ടാകണമെങ്കില്‍ സാമാന്യബുദ്ധിയോടുകൂടി എല്ലാ മതങ്ങളും എല്ലാവരും പഠിക്കണം. അപ്പോള്‍ പ്രധാന തത്വങ്ങളില്‍ അവയ്ക്കു തമ്മില്‍ സാരമായ വ്യത്യാസങ്ങള്‍ ഇല്ലെന്നു വെളിപ്പെടുന്നതാണു. അങ്ങനെ വെളിപ്പെടുത്തിക്കിട്ടുന്നതാണു നാം ഉദ്ദേശ്ശിക്കുന്ന ഏകമതം. ""
"" നദികള്‍ സമുദ്രത്തില്‍ ചേര്‍ന്നാല്പ്പിന്നെ തിരക്കുഴിയെന്നും നടുക്കടലെന്നും ഉണ്ടോ? ജീവാത്മാക്കള്‍ക്ക് ഊര്‍ദ്ധ്വമുഖത്വം ഉണ്ടാക്കാനൗള്ള അധികാരമെ മതങ്ങള്‍ക്കുള്ളൂ. അതുണ്ടായിക്കഴിഞ്ഞാല്‍ സൂക്ഷ്മം അവര്‍ താനേ അന്വേഷിച്ചു കണ്ടെത്തിക്കൊള്ളും. സൂക്ഷ്മാന്വേഷണത്തെ സഹായിക്കുന്ന മാര്‍ഗ്ഗദര്‍ശികള്‍ മാത്രമാണു മതങ്ങള്‍. സൂക്ഷ്മം അറിഞ്ഞവനു മതം പ്രമാണമല്ല. മതത്തിനു അവന്‍ പ്രമാണമാണു,. ബുദ്ധമതം പഠിച്ചാണോ ബുദ്ധന്‍ നിര്‍വ്വാണം ഉപദേശിച്ചത്? ബുദ്ധന്‍ നിര്‍വ്വാണമാര്‍ഗ്ഗം ആരാഞ്ഞറിഞ്ഞ് ആ മാര്‍ഗം ഉപദേശിച്ചു . അതു പിന്നീട് ബുദ്ധമതമായി ""

Posted in:
1 comments:
ഗുരുദേവന്റെ എകമതം; എന്റെ അഭിപ്രായം ഇവിടെക്കാണാം: http://chinthaadhaaraksl.blogspot.com/2013/08/blog-post_2283.html
Post a Comment