Thursday, 19 September 2013

സദാചാരം - ശ്രീനാരായണഗുരു


നല്ലതല്ലൊരുവന്‍ ചെയ്ത 
നല്ലകാര്യം മറപ്പത്
നല്ലതല്ലാത്തതുടനെ 
മറന്നീടുന്നതുത്തമം

ധര്‍മ്മം സദാ ജയിക്കുന്നു, സത്യം
ജയിക്കുന്നിങ്ങു സര്‍വ്വദാ
അധര്‍മ്മവും ജയിക്കുന്നി-
ല്ലസത്യവുമൊരിക്കലും.

നെല്ലിന്നു നീരു വിട്ടീടില്‍
പുല്ലിനും പോയിടുന്നത്
കല്ലിലത്രേ ജലം, നെല്ലില്‍ -
ച്ചെല്ലും വഴി ചെറുക്കുകില്‍.

പേരും പ്രതിഭയും നല്ലോ-
രാരുമേ കൈവിടില്ലത്,
നേരറ്റ കൃപണര്‍ക്കൊട്ടും
ചേരാ, നേരേ വിപര്യയം.

ഒന്നുണ്ടു നേരു, നേരല്ലി-
തൊന്നും, മര്‍ത്ത്യര്‍ക്കു സത്യവും
ധര്‍മ്മവും വേണമായുസ്സ്
നില്‍ക്കുകില്ലാര്‍ക്കുമോര്‍ക്കുക.

ദത്താപഹാരം വംശ്യര്‍ക്കു
മത്തലേകീടുമെന്നതു
വ്യര്‍ത്ഥ മല്ല പുരാഗീരി-
തെത്രയും സത്യമോര്‍ക്കുക.

കൊടുത്തതു തിരിച്ചങ്ങോ-
ട്ടെടുക്കുന്നവനെത്രയും
നിസ്വനാമവനെക്കാളും
നിസ്വനില്ലാരുമൂഴിയില്‍.

0 comments:

Post a Comment