എല്ലാരീതിയിലും മനുഷ്യനെ ഭിന്നിപ്പിക്കുന്ന സാമൂഹ്യ വ്യവസഥിതിയോടായിരുന്നു സി വി പോരാടിയത്. ജാതിക്കെതി രായ സമരമുഖത്ത് ശക്തമായി നിലകൊള്ളുകയും പ്രചരണത്തി ലേര്‍പ്പെടുകയും ചെയ്‌തു. ഗുജറാത്തില്‍ ഗര്‍ഭപാത്രത്തില്‍ നിന്നും കുട്ടിയെ കീറിയെടുത്ത് തീയിലെറിഞ്ഞത് ക്രൂരതയാണ്. അതിലും ക്രൂരതയായിരുന്നു ഗര്‍ഭത്തിലുള്ള കുട്ടി ചണ്ഡാളനെന്നു വിധിക്കുക യും വിദ്യയും മനുഷ്യാവകാശവും അവന് നിഷേധിക്കു കയും ചെയ്‌തത്. ആ വ്യവസ്ഥയോടാണ് ശ്രീബുദ്ധന്‍ മുതല്‍ സി വി കുഞ്ഞുരാമന്‍ വരെയുള്ള മനുഷ്യസ്‌നേഹികള്‍ ഏറ്റു മുട്ടിയത്.
'ഞാന്‍ നമ്പൂതിരിയായല്‍' എന്ന സി വിയുടെ രചനയുടെ ശക്തി ഇപ്പോഴും ശ്രദ്ധേയമാകുന്നു. ഞങ്ങളുടെ നാട്ടില്‍ ഈഴവര്‍ക്കും അരയന്മാര്‍ക്കും അമ്പലങ്ങളുണ്ടായിരുന്നു. ഈഴവനും അരയനും തന്നെയായിരുന്നു പൂജാരിമാര്‍. എന്നാല്‍ ഇവര്‍ക്ക് കാശുണ്ടായ പ്പോള്‍ നമ്പൂതിരിമാരെ പൂജാരിമാരാക്കുകയാണ് ചെയ്‌തത്. ശതകോടി. മുറജപം, യജ്ഞം എന്നിവ നടത്തിയാലെന്താണെന്നാണ് ചോദിക്കുന്നത്. എന്നാല്‍ ഇതിനെല്ലാം നായകത്വം വഹിക്കുന്ന ബ്രാഹ്മണന്റെ മേധാവിത്വമാണ് അംഗീകരിച്ചുകൊടുക്കുന്നതെന്ന് അവര്‍ അറിയുന്നില്ല.
യജ്ഞം നടത്തുന്നത് ലോകത്തിന് മംഗളകരമാണെന്ന് അക്കിത്തം പറയുന്നു. ബലി നടത്തിയാല്‍ നടത്തുന്നവനും കൊല്ലപ്പെടുന്നവനും സ്വര്‍ഗത്തില്‍ പോകുമെന്നാണ് പറയപ്പെടുന്നത്. അങ്ങിനെയാണെ ങ്കില്‍ സ്വന്തം മകനെ ബലി കൊടുത്ത് അക്കിത്തത്തിന് സ്വര്‍ഗത്തില്‍ പ്പോയിക്കൂടെ?
ഇന്ത്യയിലെ ഹിന്ദുമതത്തെ ഭൂരിപക്ഷമാക്കുന്നത് അവര്‍ണരാണ്. ഇന്ത്യയിലെ അവര്‍ണര്‍ ഹിന്ദുമതത്തെ ഉപേക്ഷിക്കുകയാണെങ്കില്‍ ഹിന്ദുമതം ബഹാമിയന്‍ മതം പോലെയാകും. ഈ സാഹചര്യ ത്തില്‍ അനാചാരങ്ങള്‍ക്കും അനീതിക്കുമെതിരേ ഹിന്ദുമതത്തില്‍ നിന്നും തന്നെ ഒഴിവാക്കുന്നതിനുവേണ്ടി വാദിച്ച സി വി യുടെ സ്‌മരണ പോലും പ്രസക്തമാകുകയാണ്.
(കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'സി വി കുഞ്ഞുരാമന്‍ ജീവിതം കാലം നവോത്ഥാനം' എന്ന പുസ്തകത്തില്‍ നിന്നും തെരഞ്ഞെടുത്ത ലേഖനമാണിത്)
0 comments:
Post a Comment