Monday 30 September 2013

"വയൽവാരം വീട്"

ശ്രീനാരായണഗുരുദേവന്റെ ജന്മം കൊണ്ട്
ധന്യമായ ഗൃഹമാണ് വയൽവാരം വീട്.
തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ
നിന്ന് കൊല്ലത്തേക്കുള്ള റോഡിൽ
കൂടി പത്തുകിലോമീറ്റർ ചെന്നാൽ
ശ്രീകാര്യം എന്ന കവല. അവിടെനിന്നു
വലത്തോട്ട് തിരിഞ്ഞ്
പോത്തൻകോട്ടേയ്ക്കുള്ള വഴിയിൽ
കൂടി വടക്കുകിഴക്കോട്ടായി നാലുകിലോമീറ്റർ
പോയാൽ കിഴക്കു
വശത്തായി ചെമ്പഴന്തിയിലെ മണയ്ക്കൽ
ക്ഷേത്രം കാണാം. ക്ഷേത്രത്തിനു
അല്പം വടക്കു വശത്താണ്
നാരായണഗുരുവിന്റെ ജന്മം കൊണ്ട്
പവിത്രമായ വയൽവാരം വീട്.
ഒരേക്കറോളം വിസ്തീർണ്ണമുള്ള
വളപ്പിന്റെ നടുവിലായി മൂന്നു
മുറികളുള്ള കിഴക്കു
പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ
വീടിന് ഏതാണ്ട് മുന്നൂറ് കൊല്ലങ്ങൾ
പഴക്കമുണ്ട്. ഇപ്പോൾ കാണുന്ന
ഭവനത്തിനു
പുറമെ പാചകത്തിനും മറ്റുമായി അതേ വലിപ്പത്തിൽ
ഒരു വടക്കിനിയും പടിഞ്ഞാറുവശത്ത് ഒരു
ഉരൽപുരയും ഉണ്ടായിരുന്നു. തെക്കു വശത്തു
തൊഴുത്തും അല്പം അകലെ ദേവീ പൂജക്കു
വേണ്ടി തെക്കിനിയും ഉണ്ടായിരുന്നു.
വയൽവാരം വീട്ടുകാർക്ക് ഇലഞ്ഞിക്കൽ
എന്ന ഒരു താവഴിയും ഉണ്ട്.


0 comments:

Post a Comment