SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Tuesday 27 August 2013

ശ്രീചട്ടമ്പിസ്വാമിതിരുവടികളും ശ്രീനാരായണഗുരുപാദരും

[ശ്രീചട്ടമ്പിസ്വാമിതിരുവടികളുടെ അദ്വൈതചിന്താപദ്ധതി'ക്ക് (ശ്രീ വിദ്യാനന്ദതീര്‍ത്ഥപാദസ്വാമികളുടെ പ്രസ്താവനയില്‍ നിന്ന്]

ശ്രീചട്ടമ്പിസ്വാമിതിരുവടികളുടെ പ്രഥമശിഷ്യന്‍ ശ്രീനാരായണഗുരുസ്വാമികളായിരുന്നു. ശ്രീചട്ടമ്പിസ്വാമിതിരുവടികളെ നാരായണഗുരുസ്വാമികള്‍ ആദ്യമായി കാണുന്നത് 1058-ാമാണ്ടാണ്. [1]തിരുവനന്തപുരത്ത് പരേതനായ കല്ലുവീട്ടില്‍ ശ്രീമാന്‍ കേശവപിള്ള ഓവര്‍സീയര്‍ (എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കല്ലുവീട്ടില്‍ മി.ഗോവിന്ദപിള്ളയുടെ അച്ഛന്‍) അവര്‍കളോടുകൂടി ശ്രീ ചട്ടമ്പിസ്വാമിതിരുവടികള്‍ അന്ന് വാമനപുരത്തു വിശ്രമിക്കുകയായിരുന്നു. ശ്രീ കേശവപിള്ള ഓവര്‍സീയര്‍ അവര്‍കള്‍ സ്വാമിപാദങ്ങളുടെ ഒരു വിസോദര്യസഹോദരനായിരുന്നതുകൊണ്ടും ബോംബെ, കല്‍ക്കട്ട മുതലായ സ്ഥലങ്ങളില്‍നിന്ന് അവിടുന്ന് ആവശ്യപ്പെടുന്ന പുസ്തകങ്ങള്‍ വരുത്തിക്കൊടുത്തും മറ്റും വേണ്ട സഹായങ്ങള്‍ നിരന്തരമായി ചെയ്തിരുന്നതുകൊണ്ടും അവരൊന്നിച്ചുള്ള താമസം കുറെക്കാലം തുടര്‍ന്നുകൊണ്ടേയിരുന്നു. അവിടെ അടുത്തുള്ള 'അണിയൂര്‍' ക്ഷേത്രത്തില്‍ പോയി മിക്കവാറും സമയങ്ങളില്‍ സ്വാമികള്‍ ഏകാന്തമായി കഴിച്ചൂകൂട്ടുന്ന പതിവുമുണ്ടായിരുന്നു.

അക്കാലത്തു നാരായണഗുരുസ്വാമികളാകട്ടെ തീവ്രവൈരാഗ്യത്തോടുകൂടി ഒരു മുമുക്ഷുവിന്റെ നിലയില്‍ മനസ്സിനുയാതൊരു സ്വസ്ഥതയുമില്ലാതെ അലഞ്ഞു തിരിയുകയായിരുന്നു. അന്നൊരിക്കല്‍ കഴക്കൂട്ടത്ത് ഒരു സഞ്ചാരിയായ പരദേശബ്രാഹ്മണന്‍ വന്നിരുന്നു. യോഗവേദാന്തശാസ്ത്രങ്ങളില്‍ വളരെ വിദ്വാനായിരുന്ന അദ്ദേഹത്തെക്കണ്ട് തന്റെ അദ്ധ്യാത്മജിജ്ഞാസയ്ക്കു ശമനം വരുത്താമെന്നു കരുതി നാരായണഗുരുസ്വാമികള്‍ അവിടെ എത്തുകയും തന്റെ ആഗ്രഹം അറിയിക്കുകയും ചെയ്തു. എന്നാല്‍ യാഥാസ്തിതികനായ ആ ബ്രാഹ്മണന്‍ 'നീയാരാണെന്നു നിനക്കറിയാമോ? രാമനാമം ജപിക്കാനല്ലാതെ വേദവേദാന്താദിരഹസ്യങ്ങളറിയുവാന്‍ നിനക്കധികാരമുണ്ടോ? എന്നും മറ്റുമുള്ള അധിക്ഷേപവചനങ്ങള്‍കൊണ്ടു നാരായണഗുരുസ്വാമികളെ ഭഗ്നാശനാക്കി. ജന്മനാ സാത്ത്വികനും ഋജൂബുദ്ധിയുമായിരുന്ന നാരായണഗുരുസ്വാമികള്‍ക്ക് അതേറ്റവും സങ്കടകരമായിത്തീര്‍ന്നു. ഈ വിവരം തന്റെ അയല്‍പക്കക്കാരനും ഒരു ക്ലാസിഫയരുമായിരുന്ന ചെമ്പഴന്തി, പൊടിപ്പറമ്പില്‍ നാരായണപിള്ള എന്ന മാന്യനെ (റി: ആയുര്‍വ്വേദകാളേജു പ്രിന്‍സിപ്പാള്‍ ഡാ: കെ.ജി.ഗോപാലപിള്ള അവര്‍കളുടെ അച്ഛന്റെ അമ്മാവന്‍) നാരായണഗുരുസ്വാമികള്‍ അറിയിച്ചു. അദ്ദേഹത്തോടു വളരെ സ്‌നേഹമുണ്ടായിരുന്ന മി.നാരായണപിള്ള ഈ വിവരം കേട്ട്, 'കൂട്ടാക്കേണ്ട. തക്കതായ ഒരു മഹാനെ ഞാന്‍ കാണിച്ചുതരാം' എന്നുപറഞ്ഞ് അദ്ദേഹത്തെ കൂട്ടിക്കൊണ്ട് ശ്രീചട്ടമ്പിസ്വാമിതിരുവടികളെക്കാണാന്‍ അണിയൂര്‍ ക്ഷേത്രത്തിലേക്കു പുറപ്പെട്ടു. മി: നാരായണപിള്ള മുമ്പുതന്നെ ചട്ടമ്പിസ്വാമിതിരുവടികളുടെ ഒരു ആശ്രിതനായിരുന്നു. ആ ക്ഷേത്രത്തിന്റെ തെക്കേ പുരയിടത്തില്‍ നാരായണഗുരുസ്വാമികളെ നിറുത്തിയിട്ട് മി. നാരായണപിള്ളക്ഷേത്രത്തില്‍ ചെന്ന് സ്വാമിതിരുവടികളെ വിവരമറിയിക്കയാല്‍ അവിടുന്ന് പുറത്തിറങ്ങിവന്നു നാരായണഗുരുസ്വാമികളെ കണ്ടു. അന്ന് പരമഭക്തനായിരുന്ന നാരായണഗുരുസ്വാമികളെക്കണ്ട മാത്രയില്‍ത്തന്നെ അദ്ദേഹം ഒരു ഉത്തമാധികാരിയാണെന്നു സ്വാമിതിരുവടികള്‍ തീരുമാനിച്ചു. കുശലപ്രശ്‌നങ്ങള്‍ക്കു ശേഷം സ്വാമിതിരുവടികള്‍, അവരൊന്നിച്ച് മി: കേശവപിള്ള ഓവര്‍സീയര്‍ താമസിക്കുന്ന സ്ഥലത്തുപോയി കുറച്ചുദിവസം അവിടെ കഴിച്ചൂകൂട്ടി. അക്കാലത്ത് ശ്രീ ചട്ടമ്പിസ്വാമികളുടെ മാഹാത്മ്യം ഏതാണ്ടറിയുവാന്‍ കഴിഞ്ഞ ശ്രീ നാരായണഗുരുസ്വാമികള്‍ അദ്ദേഹത്തെ ഗുരുവായി വരിച്ചു. അതിനുശേഷം നാരായണഗുരുസ്വാമികള്‍ സ്വഭവനത്തിലേക്കു പോയിട്ട് ഒരു മാസം കഴിഞ്ഞാണ് വീണ്ടും സ്വാമിതിരുവടികളുടെ സന്നിധിയില്‍വന്നത്. അതു വീട്ടില്‍നിന്നു സന്ന്യാസത്തിനു വേണ്ടിയുള്ള യാത്രയായിരുന്നു. അതുമുതല്‍ അവര്‍ ഒരുമിച്ചു തന്നെ ആയിരുന്നു കഴിച്ചുകൂട്ടിയത്.

അങ്ങനെ കഴിഞ്ഞുവരവെ ഒരു ദിവസം സന്ധ്യയോടുകൂടി സ്വാമിതിരുവടികള്‍ നാരായണഗുരുസ്വാമിയുമൊന്നിച്ച് അണിയൂര്‍ ക്ഷേത്രനടയില്‍നിന്ന് ഒരു യാത്ര പുറപ്പെട്ടു. അഞ്ചാറു മൈല്‍ ദൂരം ചെന്നപ്പോള്‍ തിരിഞ്ഞുനിന്ന് ഇങ്ങനെ പറഞ്ഞു. 'ഓ! എന്റെ ഒരു പൊതിക്കെട്ട് അവിടെ എവിടെയോവച്ച് മറന്നുപോയല്ലോ, അതത്യാവശ്യമായി കയ്യിലിരിക്കേണ്ടതായിരുന്നു. തിരിച്ചുപോയി എടുത്തുകൊണ്ടുവരാമെന്നുവച്ചാല്‍ വളരെ ദൂരവുമായിപ്പോയി. നടക്കുവാന്‍ മടിയും തോന്നുന്നു.' ഇതുകേട്ട ഉടന്‍തന്നെ 'അതു വച്ചിരിക്കുന്ന സ്ഥലം പറഞ്ഞുതന്നാല്‍ ഇപ്പോള്‍ത്തന്നെ പോയി എടുത്തുകൊണ്ടുവരാം. യാതൊരു വിഷമവുമില്ല. ഇവിടെയിരുന്നു വിശ്രമിച്ചുകൊണ്ടാല്‍ മതി.' എന്നു നാരായണഗുരുസ്വാമികള്‍ പറഞ്ഞു. 'വെളിച്ചവുമില്ല. കൂരിരുട്ടുമാണല്ലൊ', എന്നായി സ്വാമിതിരുവടികള്‍. അതൊന്നും സാരമില്ല. ഇപ്പോള്‍തന്നെ കൊണ്ടുവരാം' എന്നുപറഞ്ഞ് പൊതിക്കെട്ടുവച്ചിരുന്ന സ്ഥലം ഏതാണ്ടൊന്നു ചോദിച്ചുമനസ്സിലാക്കി നാരായണഗുരുസ്വാമികള്‍ യാത്രയായിക്കഴിഞ്ഞു. കുറച്ചുദൂരം ചെന്നപ്പോള്‍ അദ്ദേഹത്തെ സ്വാമിതിരുവടികള്‍ തിരികെ വിളിച്ച് 'പോകേണ്ട, നാം ഉദ്ദേശിച്ച സ്ഥലത്തേക്കുതന്നെ പോകാം' എന്നുപറഞ്ഞ് അവര്‍ ഒരുമിച്ച് മുന്നോട്ടുതന്നെ യാത്രയായി. ആയിടയ്ക്കു സ്വാമിതിരുവടികളുടെ അടുക്കല്‍ നാരായണഗുരുസ്വാമികള്‍ ഉപദേശത്തിനുവേണ്ടി നിര്‍ബ്ബന്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശിഷ്യത്വം സ്വീകരിക്കാന്‍ ഒരുങ്ങുന്ന ആളിനെ ഒന്നു പരീക്ഷിക്കാനായിരുന്നു സ്വാമികള്‍ ആ പൊതിയുടെ കാര്യം പറഞ്ഞത്. നാരായണഗുരുസ്വാമികള്‍ ആ പരീക്ഷയില്‍ വിജയിയായി. അദ്ദേഹം ധീരനും ഉപദേശാര്‍ഹനുമാണെന്നു സ്വാമികള്‍ക്കു മനസ്സിലായി.

പിന്നേയും അവര്‍ ഒന്നിച്ചുതന്നെ കഴിഞ്ഞുവന്നു. അതിനിടയ്ക്ക് ഒരു വെളുത്ത ഷഷ്ഠിദിവസം സന്ധ്യ കഴിഞ്ഞ് വാമനപുരം ആറ്റുകരയിലുള്ള ഒരു മണല്‍തിട്ടയില്‍വച്ച് ബാലാസുബ്രഹ്മണ്യമെന്നു സുപ്രസിദ്ധമായിട്ടുള്ള ചതുര്‍ദ്ദശാക്ഷരിമന്ത്രം നാരായണഗുരുസ്വാമികള്‍ക്ക് സ്വാമിതിരുവടികള്‍ ഉപദേശിച്ചുകൊടുത്തു. അതിനുശേഷം നാരായണഗുരുസ്വാമികള്‍ തുടര്‍ച്ചയായി വളരെനാള്‍, സ്വാമിതിരുവടികളോടുകൂടി ശുശ്രൂഷാതല്പരനായി വാമനപുരം, തിരുവനന്തപുരം മുതലായ സ്ഥലങ്ങളില്‍ സഞ്ചരിച്ചിരുന്നു.

അക്കാലത്താണ് നാരായണഗുരുസ്വാമികളെ യോഗവേദാന്താദികള്‍, സ്വാമിതിരുവടികള്‍ പരിശീലിപ്പിച്ചത്. ഖേചരി മുതലായ യോഗമുദ്രകളും തമിഴിലും സംസ്‌കൃതത്തിലുമുള്ള വേദാന്തശാസ്ത്രങ്ങളും മഹാബുദ്ധിമാനായ നാരായണഗുരുസ്വാമികള്‍ വളരെ വേഗത്തില്‍ ഗ്രഹിച്ചു. സത്താസാമാന്യബോധത്തില്‍ ആ ഗുരുശിഷ്യന്മാര്‍ക്ക് അനുഭവസാമ്യം സിദ്ധിച്ചതോടുകൂടി സ്വാമിതിരുവടികള്‍ നാരായണഗുരുസ്വാമികളെ തുല്യനിലയില്‍ തന്നെ കരുതിയിരുന്നു. പ്രായത്തിലും അവര്‍ക്ക് വലിയ അന്തരമുണ്ടായിരുന്നില്ല. അന്ന് അവര്‍ രണ്ടുപേരും ഒന്നിച്ച് പല ഗ്രന്ഥപ്പുരകളിലും പോയി പുതിയ പുതിയ ഗ്രന്ഥങ്ങള്‍ എടുത്തു പരിശോധിച്ചുകൊണ്ടിരുന്നു. കൂടാതെ സ്വാമി തിരുവടികള്‍ ഗീതം, വാദ്യം മുതലായ അന്യകലകളില്‍ക്കൂടി പ്രാവീണ്യം സമ്പാദിച്ചു. എന്നാല്‍ നാരായണഗുരുസ്വാമികള്‍ക്ക് അതുകളില്‍ രസബോധമുണ്ടായിരുന്നെങ്കിലും, പരിശീലനവാസനയോ പരിശ്രമമോ ഉണ്ടായിരുന്നില്ല.

അക്കാലത്ത് അവര്‍ രാപകലൊഴിവില്ലാതെ മരുത്വാമല മുതലായ വനപ്രദേശങ്ങളിലും മറ്റും സഞ്ചരിക്കാറുണ്ടായിരുന്നു. ഒരു ദിവസം നെയ്യാറ്റിന്റെ തീരത്തെത്തി. നല്ല വേനല്‍ക്കാലമായിരുന്നതിനാലും ചന്ദ്രികയുള്ള രാത്രിയായിരുന്നതുകൊണ്ടും ആ മണല്‍പ്പുറംവഴി മേല്‌പോട്ട് ഒരു യാത്രചെയ്യാമെന്ന് അവര്‍ തീരുമാനിച്ച് ഇടയ്ക്കിടയ്ക്കു വിശ്രമിച്ചും നടന്നും കിടന്നും നേരം വെളുത്തപ്പോഴേയ്ക്ക് ഒരു അരുവിസ്ഥലത്ത് ചെന്നുചേര്‍ന്നു. അവിടെ സ്‌നാനാദികള്‍ കഴിച്ച് മലമുകളിലുള്ള ഒരു നല്ല ശിലാതലത്തില്‍ ഇരുന്നു വിശ്രമിച്ചു. തലേദിവസത്തെ നടപ്പും ഉറക്കമിളപ്പും അവരെ വളരെ ക്ഷീണിപ്പിച്ചിരുന്നു. അടുക്കലെങ്ങും ജനവാസമില്ലാതിരുന്നതിനാല്‍ ഭക്ഷണസാധനങ്ങള്‍ കിട്ടുവാനും സൗകര്യമുണ്ടായിരുന്നില്ല. രണ്ടുപേര്‍ക്കും നല്ലതുപോലെ വിശന്നു. ഏകദേശം പകല്‍ 11 മണി സമയമായതോടുകൂടെ സ്വാമിതിരുവടികളെ അവിടെയിരുത്തിയിട്ടു നാരായണഗുരുസ്വാമികള്‍ അവിടെനിന്നും പോയി അകലെ എവിടെയോനിന്നു കുറെ ഭക്ഷണപദാര്‍ത്ഥങ്ങളും കൊണ്ട് രണ്ടുമണിക്കുശേഷം തിരിയെവന്ന് ആ ഭക്ഷണസാധനങ്ങള്‍ മുഴുവന്‍ സ്വാമിതിരുവടികളുടെ സന്നിധിയില്‍ സമര്‍പ്പിച്ചു. അപ്പോള്‍ ധീരനായിരുന്ന നാരായണഗുരുസ്വാമികളുടെ നേത്രങ്ങളില്‍നിന്നു ധാരധാരയായി കണ്ണുനീര്‍ പൊഴിയുന്നുണ്ടായിരുന്നു. കരുണാശീതളസ്വാന്തനായ സ്വാമിതിരുവടികള്‍ ആ കണ്ണുനീരിനുള്ള കാരണം ചോദിച്ചപ്പോള്‍ 'അവിടുന്ന് ഇത്രയും സമയം വിശന്നിരിക്കേണ്ടിവന്നല്ലോ, എന്നു വിചാരിച്ചാണ്' എന്നു നാരായണഗുരുസ്വാമികള്‍ മറുപടി പറഞ്ഞു. ഈ സംഭവത്തെ അനുസ്മരിച്ചുകൊണ്ട്, വിനോദപ്രിയനായിരുന്ന പരമഗുരുപാദര്‍ നാരായണഗുരുസ്വാമികള്‍ ഇരിക്കുന്ന സദസ്സുകളില്‍ പല നേരമ്പോക്കുകളും പറയുമായിരുന്നു.

അന്ന് ആ ഭക്ഷണം അവര്‍ രണ്ടുപേരും തൃപ്തികരമായിക്കഴിച്ച് അവിടെത്തന്നെ വിശ്രമിച്ചു. അങ്ങിനെ ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആ സ്ഥലത്തിന്റെ നാതിദൂരപരിസരങ്ങളില്‍ പാര്‍ത്തിരുന്ന കുറെ ഈഴവരും മറ്റും അവിടെവന്ന് ആ മഹാത്മാക്കളെ സന്ദര്‍ശിച്ചു. ഇവര്‍ അമാനുഷപ്രഭാവരായ രണ്ടു യതീശ്വരന്മാരാണെന്നു മനസ്സിലാക്കിയ ആ ഭക്തന്മാര്‍ അവര്‍ക്കു വിശ്രമിക്കാന്‍ യോഗ്യമായ പര്‍ണ്ണശാലയും മറ്റു സൗകര്യങ്ങളും അവിടെ ഉണ്ടാക്കിക്കൊടുത്തു. അതിനെത്തുടര്‍ന്നു മൂന്നുമാസക്കാലത്തോളം അവര്‍ രണ്ടുപേരും ആ സ്ഥലത്തുതന്നെ കഴിച്ചൂകൂട്ടി. ഈ വിവരം നാടൊട്ടുക്കു പരക്കുകയാല്‍ നാട്ടിന്റെ നാനാഭാഗങ്ങളില്‍നിന്നും അനവധി ഭക്തന്മാര്‍വന്ന് ആ പരിപൂതചരണന്മാരുടെ അനുഗ്രഹം വാങ്ങിക്കൊണ്ടിരുന്നു. ബ്രഹ്മവിദ്വരന്മാരായ ആ പൂജ്യപാദന്മാരുടെ വിശ്രമസങ്കേതമായിരുന്ന ആ സ്ഥലമാണ് സുപ്രസിദ്ധമായ അരുവിപ്പുറം. അന്നായിരുന്നു സ്വാമിതിരുവടികള്‍ നാരായണഗുരുസ്വാമികളെ ഈഴവസമുദായോന്നമനത്തിനൂകൂടി പ്രേരിപ്പിച്ചത്. ആ വിഷയത്തെപ്പറ്റി കരുവാ കൃഷ്ണനാശാന്‍ അവര്‍കള്‍ ഇങ്ങനെ പറയുന്നു. 'ഈഴവരുടെ വംശത്തിനു എന്തെങ്കിലും ഉയര്‍ച്ച ഉണ്ടാക്കുവാനായി ശ്രമിക്കുന്നതിനു നാരായണഗുരുസ്വാമികളെ പ്രേരിപ്പിച്ച മഹാപുരുഷന്‍ ശ്രീ ചട്ടമ്പിസ്വാമിതിരുവടികളാണ്. അത് ഈഴവര്‍ മറക്കത്തക്കതല്ല, നാരായണഗുരുവിനെ ക്ഷേത്രപ്രതിഷ്ഠ നിര്‍വ്വഹിക്കാന്‍ പഠിപ്പിച്ചതു ചട്ടമ്പിസ്വാമികളാണ്. അരുവിപ്പുറത്ത് നാരായണഗുരു ആദ്യമുണ്ടാക്കിയ ക്ഷേത്രത്തില്‍ ശിവലിംഗപ്രതിഷ്ഠ നടത്തിയിരിക്കുന്നത് ചട്ടമ്പിസ്വാമികള്‍ കുറേക്കാലം വിശ്രമിച്ച സ്ഥലത്താണ്. അവിടെയൊരു അമ്പലമുണ്ടാക്കണമെന്നു പറഞ്ഞു പ്രതിഷ്ഠിക്കാനുള്ള സ്ഥാനം കാണിച്ചുകൊടുത്തതുപോലും ചട്ടമ്പിസ്വാമികളായിരുന്നു എന്ന് എനിക്കു നല്ലതുപോലെയറിയാം.'[2] ഇതില്‍നിന്നും ഈഴവസമുദായോദ്ധാരണത്തിനു സ്വാമി തിരുവടികള്‍ക്ക് എത്രമാത്രം താല്പര്യമുണ്ടായിരുന്നു എന്ന് ഊഹിക്കാമല്ലൊ.

അങ്ങനെ അരുവിപ്പുറത്തു വിശ്രമിച്ചുവരവെ ഓവര്‍സീയര്‍ ശ്രീ കേശവപിള്ള അവര്‍കളുടെ ആളുകള്‍ അന്വേഷിച്ചുവന്നു സ്വാമിതിരുവടികളെ തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയി. നാരായണഗുരുസ്വാമികളും അനുഗമിക്കാന്‍ തയ്യാറായി. എന്നാല്‍ അവരെ ഉപചരിച്ചുകൊണ്ടിരുന്ന ഭക്തന്മാര്‍ക്ക് അതു വളരെ സങ്കടകരമായി തോന്നുകയാല്‍ 'നാരായണന്‍ ഇവിടെ താമസിക്കും. ഞാന്‍ ഒരു മാസം കഴിഞ്ഞു തിരിയെവരാം' എന്നുപറഞ്ഞിട്ടായിരുന്നു സ്വാമിതിരുവടികള്‍ പിരിഞ്ഞത്. നാരായണഗുരുസ്വാമികള്‍ ബ്രഹ്മജ്ഞാനത്താല്‍ നിര്‍മ്മമനായിരുന്നെങ്കിലും തന്റെ ഗുരുനാഥന്റെ വേര്‍പാട് അദ്ദേഹത്തിനു വളരെ ക്ലേശകരമായിരുന്നു.

പരുമഗുരുപാദരാകട്ടെ തിരുവനന്തപുരത്തു ചെന്നപ്പോള്‍, കേശവപിള്ള ഓവര്‍സിയരവര്‍കള്‍ക്കു മൂവാറ്റുപുഴയ്ക്കു സ്ഥലംമാറ്റമാണെന്നും, അദ്ദേഹത്തോടൊന്നിച്ചു സ്വാമിതിരുവടികളും അങ്ങോട്ടു ചെല്ലണമെന്നു നിര്‍ബന്ധമായിരിക്കുന്നു എന്നും അവിടുത്തേക്കറിയാന്‍ കഴിഞ്ഞു. അങ്ങനെ അവരെല്ലാം ഒന്നിച്ച് തിരുവടികള്‍ മൂവാറ്റുപുഴയ്ക്കുതന്നെ പോയി. കുറച്ചുകഴിഞ്ഞു ശ്രീനാരായണഗുരുസ്വാമികള്‍ അരുവിപ്പുറത്തുനിന്ന് കാല്‍നടയായി മൂവാറ്റുപുഴവന്നു, സ്വാമിതിരുവടികളെ സന്ദര്‍ശിച്ചു. അവര്‍ ഒരുമിച്ചു മൂവാറ്റുപുഴ, ആലുവാ, പറവൂര്‍ മുതലായ സ്ഥലങ്ങളില്‍ കുറച്ചുനാള്‍ വിശ്രമിച്ചു. അന്നാണ് വടക്കന്‍ തിരുവിതാംകൂറിലെ ഈഴവപ്രമാണികള്‍ക്കു നാരായണഗുരുവിനെ പരിചയപ്പെടുവാന്‍ കഴിഞ്ഞത്. ശ്രീ ചട്ടമ്പിസ്വാമിപാദങ്ങള്‍ക്കു തെക്കന്‍ തിരുവിതാംകൂറിലും പല ശിഷ്യന്മാരും ഉണ്ടായിരുന്നു. ശ്രീ പെരുംനെല്ലി കൃഷ്ണന്‍വൈദ്യന്‍, ശ്രീ വെളുത്തേരി കേശവന്‍ വൈദ്യന്‍ മുതലായ പ്രസിദ്ധന്മാര്‍ അക്കൂട്ടത്തില്‍പ്പെട്ടവരാണ്. അന്നത്തെ കാലത്തു തീണ്ടലുള്ളവരെന്നു ഗണിക്കപ്പെട്ടിരുന്നവരുടെ ഗൃഹങ്ങളില്‍നിന്നു ഭക്ഷണം കഴിക്കുന്നതിനു സ്വാമിതിരുവടികള്‍ക്കു യാതൊരു മടിയുമില്ലായിരുന്നു എന്നുള്ളത് അവിടുത്തെ സമബുദ്ധിയെയാണ് പ്രഖ്യാപനം ചെയ്യുന്നത്.

ഇത്രയും പ്രസ്താവിച്ചതില്‍നിന്നു നാരായണഗുരുസ്വാമികളുടെ ആദ്ധ്യാത്മികമായ സകല ഉല്‍ക്കര്‍ഷത്തിനും കാരണഭൂതനായിരുന്നതു പരമഭട്ടാര ശ്രീ ചട്ടമ്പിസ്വാമിതിരുവടികളാണെന്നും, നാരായണഗുരുസ്വാമികളുടെ സന്ന്യാസപരമ്പര ചട്ടമ്പിസ്വാമി തിരുവടികളില്‍നിന്നുണ്ടായതാണെന്നും വ്യക്തമായല്ലൊ.

എന്നാല്‍ നാരായണഗുരുസ്വാമികളുടെ ഗുരു, ശ്രീ ചട്ടമ്പിസ്വാമിതിരുവടികളല്ലെന്നു സ്ഥാപിക്കാന്‍ ചിലര്‍ ശ്രമിച്ചുവരുന്നതായിക്കാണുന്നു. അത് അടിസ്ഥാനരഹിതമായ ശ്രമമാണെന്നുള്ളതിന് ഗുരുശിഷ്യന്മാരായ അവര്‍രണ്ടുപേരുടെയും വാക്കുകള്‍തന്നെ പ്രമാണങ്ങളാണ്. ബ്രഹ്മശ്രീ നീലകണ്ഠതീര്‍ത്ഥപാദസ്വാമികള്‍ എഴുതിയിട്ടുള്ള 'ദേവാര്‍ച്ചപദ്ധതി' എന്ന ഗ്രന്ഥത്തിനു 10.04.1092 ല്‍ ആലുവയില്‍വെച്ച് ശ്രീചട്ടമ്പിസ്വാമിതിരുവടികള്‍ ഒരു ഉപോദ്ഘാതം എഴുതിയിട്ടുണ്ട്. അതില്‍ യോഗജ്ഞാനപാരംഗതയ്ക്ക് യോഗജ്ഞാനപ്രമേയങ്ങളെ സമ്പ്രദായരീത്യാ ഗ്രഹിക്കയും പരിശീലിക്കയും ചെയ്ത് ആരൂഢപദത്തിലെത്തുന്നതിന് അനേകസംവത്സരക്കാലം എന്നോടുകൂടി വസിച്ചിട്ടുള്ള എന്റെ പ്രഥമശിഷ്യന്‍ നാരായണഗുരു എന്നുപറയുന്ന ആള്‍ ആ സമുദായത്തിന്റെ അഭ്യുത്ഥാനത്തിനായി അവരുടെ ഇടയില്‍ ദേവാര്‍ച്ചാദിയെ പുരസ്‌കരിച്ചു ബഹുവിധകാര്യങ്ങളില്‍ സ്വാതന്ത്ര്യമുണ്ടാക്കിയതുപോലെ മറ്റൊരു സമുദായത്തിനു സ്വയം കൃതാനര്‍ത്ഥനിലയില്‍ വന്നുകൂടിയ അന്യേച്ഛാധീനവൃത്തിയെ നിഷ്‌കാസനം ചെയ്യുവാന്‍ ദ്വിതീയശിഷ്യന്‍ (ശ്രീനീലകണ്ഠതീര്‍ത്ഥപാദസ്വാമികള്‍) ഇങ്ങനെ ഗ്രന്ഥകരണാദിയില്‍ പ്രവര്‍ത്തിക്കുന്നത് ഗൗണാത്മതാദ്ധ്യാസദൃഷ്ട്യാ ചാരിതാര്‍ത്ഥ്യജനകമായിരിക്കുന്നു എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെതന്നെ, സ്വാമിതിരുവടികള്‍ 'മോക്ഷപ്രദീപഖണ്ഡനം' എഴുതാന്‍ തുടങ്ങിയപ്പോള്‍, 'അവിടുന്ന് ആ ഗ്രന്ഥമെഴുതരുതേ!' എന്നു കാണിച്ച് ആലത്തൂര്‍ ശിവയോഗിയുടെ ശിഷ്യന്മാരായ തെക്കേടത്തു രാമന്‍പിള്ള മുതലായ മാന്യന്മാര്‍ കടുത്തുരുത്തിയില്‍നിന്ന് 26.01.1090 ല്‍ ഒരു എഴുത്തയച്ചിരുന്നു. [3]അതില്‍, 'അവിടുത്തെ ശ്രമങ്ങള്‍ക്കൊന്നിനും മോക്ഷപ്രദീപമാകട്ടെ അതിന്റെ കര്‍ത്താവാകട്ടെ എതിരായി നില്‍ക്കുന്നില്ല. ഈ സ്ഥിതിക്ക് അവിടുന്ന് മോക്ഷപ്രദീപത്തെ എതിര്‍ക്കുന്നതിന് എന്തു ന്യായയുക്തതയാണുള്ളത്? നാരായണഗുരുസ്വാമിയുടെ ക്ഷേത്രസ്ഥാപനങ്ങള്‍ക്ക് ചില തടസ്സങ്ങള്‍ ഉണ്ടാക്കുന്നതിനൊരുമ്പെട്ടിരുന്ന ചില ഈഴവര്‍ക്ക് മോക്ഷപ്രദീപം ഒരു സഹായമായി ഭവിച്ചിരിക്കാം. അതിനിടയ്ക്ക് അവിടുന്നെന്തിനു ചാടിവീഴുന്നു? നാരായണഗുരുസ്വാമിതന്നെ നേരിടട്ടെ! വാദിക്കട്ടെ! ജയിക്കട്ടെ! അഥവാ തോല്ക്കട്ടെ! നാരായണഗുരുസ്വാമി, അവിടുത്തെ ആശ്രിതനോ ശിഷ്യനോ സഹപാഠിയോ ആയിരിക്കാം. ആയിരിക്കട്ടെ! അവിടുത്തോടു വല്ലസംശയം ചോദിച്ചാല്‍ പറഞ്ഞുകൊടുക്കണം. അല്ലാതെ നാരായണഗുരുസ്വാമിയെ അവിടുന്നു മാറ്റിനിറുത്തിയിട്ട് അവിടുന്നു നേരിടണമോ?' എന്നു ചോദിച്ചിട്ടുള്ളതിന് ശ്രീചട്ടമ്പിസ്വാമിതിരുവടികള്‍ അയച്ച മറുപടിയില്‍ ഇങ്ങനെ കാണുന്നു; [4]ഞാനും, മുമ്പ് യോഗജ്ഞാനവിഷയങ്ങളില്‍ എന്റെ ശിഷ്യനായിരുന്നതുകൊണ്ടു നാരായണഗുരു സ്വാമിയെന്ന ആളും, ഈഴവരില്‍ ചിലരും തങ്ങളില്‍ പഴയ പരിചയക്കാരാണ്. അവര്‍ സ്വജനക്ഷേമാര്‍ത്ഥം ക്ഷേത്രപ്രതിഷ്ഠ മുതലായവ നടത്തുന്നതായി കേള്‍വി ഉണ്ട്. ടി ആളിന് (നാരായണഗുരു സ്വാമികള്‍ക്ക്) മതവാദത്തിനിറങ്ങേണമെന്നു തോന്നുന്ന കാലത്ത് അതിലേക്കായിട്ടു മറ്റൊരുത്തരുടെ സഹായമോ ഉപദേശമോ വേണ്ടതായി വരുമെന്നു തോന്നുന്നില്ല.'

നാരായണഗുരുസ്വാമികളുടെ ജീവിതകാലത്തുതന്നെ സ്വാമിതിരുവടികള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ രണ്ടു പ്രസ്താവനകളില്‍നിന്നും അവിടുത്തെ സുസമ്മതനായ ഒരു ശിഷ്യപ്രധാനനാണ് നാരായണഗുരുസ്വാമികളെന്നു സിദ്ധിക്കുന്നു.

ഇതുപോലെ തന്നെ ശ്രീനാരായണഗുരുസ്വാമികള്‍ നവമഞ്ജരികാസ്‌തോത്രത്തില്‍ തന്റെ ഗുരുനാഥനായ ചട്ടമ്പിസ്വാമിതിരുവടികളെ സ്മരിച്ചുകാണുന്നു. അതിങ്ങനെയാണ്.

'ശിശുനാമഗുരോരാജ്ഞാം
കരോമിശിരസാവഹന്‍
'നവമഞ്ജരികാം' ശുദ്ധീ-
കര്‍ത്തുമര്‍ഹന്തികോവിദാഃ'

ഇതിലെ 'ശിശുനാമ' പദം 'കുഞ്ഞന്‍' എന്ന പദത്തിന്റെ സംസ്‌കൃതരൂപമാണ്. ശ്രീ നീലകണ്ഠതീര്‍ത്ഥപാദസ്വാമികളുടെ 'അദൈ്വതപാരിജാതം' എന്ന സംസ്‌കൃത ഗ്രന്ഥത്തില്‍ 'ശിശുനാമമുനേഃ പദാരണീം.......' എന്നു തുടങ്ങിയ പദ്യവും അദ്ദേഹത്തിന്റെ 'ശിശുഭഗവത്പഞ്ചകം' എന്ന സ്‌തോത്രവും ഇതിനു തെളിവാണ്.

എന്നാല്‍ ഇക്കൊല്ലം വര്‍ക്കലനിന്ന് 'ശ്രീനാരായണധര്‍മ്മപ്രചരണസഭ'ക്കാര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള 'ഗുരുതിരുനാള്‍സോവനീര്‍' എന്ന പുസ്തകത്തില്‍ ശ്രീ ചട്ടമ്പിസ്വാമിതിരുവടികള്‍ ശ്രീനാരായണഗുരുസ്വാമികളുടെ സതീര്‍ത്ഥ്യനാണെന്ന് 'ശിശുനാമ' ഗുരുപദംകൊണ്ടു സ്ഥാപിക്കാന്‍ വളരെ പണിപ്പെട്ടിട്ടുള്ളതായിക്കാണുന്നു. സോവനീറില്‍ പറയുന്ന ഭാഗം ഇങ്ങനെയാണ്. 'കുറെക്കഴിഞ്ഞപ്പോള്‍ സ്വാമി (നാരായണഗുരുസ്വാമി) പുതുപ്പള്ളില്‍ ശ്രീമാന്‍ കുമ്മമ്പിള്ളി രാമന്‍പിള്ളയാശാന്റെ ശിഷ്യത്വം സ്വീകരിക്കയും ഉപരിഗ്രന്ഥങ്ങള്‍ വായിക്കയും ചെയ്തതായി ജീവചരിത്രങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്തു സ്വാമി രചിച്ചിട്ടുള്ള സംസ്‌കൃതകൃതികളുടെ ഒടുവില്‍ക്കാണുന്ന സംസ്‌കൃതക്കുറിപ്പില്‍നിന്ന് ഇക്കാര്യം വ്യക്തമാകുന്നുണ്ട്. 'ബാലരാമാന്തേവാസിനാ നാരായണേന വിരചിതം' ഇങ്ങനെയാണ് ആ കുറിപ്പു കാണുന്നത്. ഇക്കൂട്ടത്തില്‍ 'നവമഞ്ജരി'യുടെ ആരംഭത്തില്‍ 'ശിശുനാമഗുരോരാജ്ഞാം' എന്നു തുടങ്ങിയ ഒരു 'അനുഷ്ടുപ്പ്' ഉണ്ട്. കുഞ്ഞന്‍പിള്ളച്ചട്ടമ്പി പറഞ്ഞിട്ടെഴുതിയതാണ് ആ മഞ്ജരിയെന്ന് മനസ്സിലാക്കാം. 'ചട്ടമ്പി' എന്ന വാക്ക് ഒരു ഗുരുവിന്റെ കീഴില്‍ പ്രധാനനായ ഒരു വിദ്യാര്‍ത്ഥിക്കുള്ള 'ടൈറ്റില്‍' ആണ്. പക്ഷെ അത് ആശാന്‍ (ഗുരു) എന്ന അര്‍ത്ഥത്തിലാണ് പ്രയോഗിച്ചു കാണുന്നത്. ശ്രീചട്ടമ്പിസ്വാമികളുടെ ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ സ്വാമി സ്‌നേഹിച്ചു ബഹുമാനിച്ചിരുന്നു. പലേ മഹാന്മാരുമായി സ്വാമിയെ പരിചയപ്പെടുത്തിയിരുന്ന ചട്ടമ്പിസ്വാമികള്‍ തന്നെയാണ് തിരുവനന്തപുരം റസിഡന്‍സിയിലെ സൂപ്രണ്ടായിരുന്ന ശ്രീ തയ്ക്കാട്ടയ്യാവവര്‍കളേയും പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു രണ്ടുപേരും യോഗാഭ്യാസമാര്‍ഗ്ഗങ്ങള്‍ കുറേക്കാലം ശീലിച്ചിരുന്നു. പിന്നീടു രണ്ടുപേരും ഒന്നിച്ചു പല സ്ഥലങ്ങളിലും സഞ്ചരിക്കുകയും ചെയ്തിട്ടുണ്ട്.'

മേല്‍ കാണിച്ച പ്രസ്താവനയുടെ ആദ്യഭാഗംകൊണ്ട്, ശ്രീ ചട്ടമ്പിസ്വാമിതിരുവടികള്‍ നാരായണഗുരുസ്വാമികളുമൊന്നിച്ച് കുമ്മമ്പിള്ളി ആശാന്റെ കീഴില്‍ പഠിച്ചിരുന്നു എന്നും അന്നത്തെ 'മോണിറ്റര്‍' സ്ഥാനം സ്വാമിതിരുവടികള്‍ക്കായിരുന്നെന്നുമാണ് സോവനീര്‍കാര്‍ ഉദ്ദേശിച്ചിരിക്കുന്നത് എന്നു തോന്നുന്നു. പക്ഷേ 'ബാലരാമാന്തേവാസിനാ നാരായണേന വിരചിതം' എന്നുള്ളതുകൊണ്ട് ആ ഉദ്ദേശ്യം സഫലമായി എന്നു തോന്നുന്നില്ല.

സ്വാമിതിരുവടികള്‍ പഠിച്ചത് കുമ്മമ്പിള്ളി രാമന്‍പിള്ളയാശാന്റെ കൂടെയല്ലെന്നും പേട്ടയില്‍ രാമന്‍പിള്ളയാശാന്റെ കൂടെയാണെന്നും മേല്പറഞ്ഞ ചരിത്രഭാഗങ്ങള്‍ കൊണ്ടറിയാവുന്നതാണ്. എന്നുമാത്രമല്ല, കുമ്മമ്പിള്ളിയാശാന്റെ കളരിയിലെ 'ചട്ടമ്പി' നാരായണഗുരുസ്വാമികളായിരുന്നെന്നു മി. മൂര്‍ക്കോത്തു കുമാരനെഴുതിയ നാരായണഗുരുസ്വാമികളുടെ ജീവചരിത്രം ഒന്നാംഭാഗം 94-ാം പേജില്‍ കാണുന്നുമുണ്ട്. വാദത്തിനുവേണ്ടി സോവനീര്‍കാരുടെ അഭിപ്രായം സ്വീകരിച്ചാല്‍തന്നെയും, തന്റെ ഗുരുനാഥനെന്നു പറയപ്പെടുന്ന കുമ്മമ്പിള്ളി രാമന്‍പിള്ളയാശാന്റെ കൂടെ പഠിച്ചുകൊണ്ടിരിക്കുന്ന കാലത്താണ്, ആ ഗ്രന്ഥം രചിച്ചതെങ്കില്‍ അദ്ദേഹത്തെ സ്മരിക്കാതെ ക്ലാസ്സിലെ മോണിറ്ററെ ഗുരുവാക്കുന്ന ആളാണു ശ്രീ നാരായണഗുരുസ്വാമികളെന്ന് ബുദ്ധിയുള്ളവര്‍ക്കു വിചാരിക്കാന്‍ കഴിയുന്നതല്ല. ഇതില്‍നിന്നും ഗ്രഹിക്കേണ്ടത് നാരായണഗുരുസ്വാമികള്‍ കുമ്മമ്പിള്ളിയാശാന്റെകൂടെ സംസ്‌കൃതം പഠിച്ചിട്ടുണ്ടെങ്കിലും നവമഞ്ജരിക മുതലായവ എഴുതിയത് ശ്രീ ചട്ടമ്പിസ്വാമി തിരുവടികളുടെ ശിഷ്യനായതിനുശേഷമാണെന്നാണ്.

നാരായണഗുരുസ്വാമികള്‍ കുമ്മമ്പിള്ളിയാശാന്റെ അടുക്കല്‍നിന്നു പഠിത്തം നിറുത്തിപ്പോന്നത് 1055-ാമാണ്ടാണെന്നും ശ്രീ ചട്ടമ്പിസ്വാമിതിരുവടികളെ കാണുന്നത് (1058ലാണ് അവര്‍ തമ്മില്‍ കണ്ടതെന്ന് ബ്രഹ്മശ്രീ തീര്‍ത്ഥപാദപരമഹംസ സ്വാമികളില്‍ നിന്നറിയുന്നു.)[5] 1060-ാമാണ്ടാണെന്നും 'നവമഞ്ജരിക' യെഴുതിയത് 1084-ാമാണ്ടാണെന്നും ശ്രീ നാരായണഗുരുസ്വാമികളുടെ ജീവചരിത്രങ്ങളില്‍ പറഞ്ഞുകാണുന്നുണ്ട്.

'ഗുരുതിരുനാള്‍ സോവനീറില്‍' പറയുന്നപ്രകാരം ശ്രീചട്ടമ്പിസ്വാമികള്‍ക്ക് തൈക്കാട്ട് അയ്യാവ് അവര്‍കളില്‍നിന്ന് ഹഠയോഗവിഷയകമായി ചില പരിശീലനങ്ങള്‍ സിദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ശ്രീനാരായണഗുരുസ്വാമികളുടെ യോഗജ്ഞാനോപദേഷ്ടാവ് പരമഭട്ടാര ശ്രീ ചട്ടമ്പിസ്വാമികള്‍തന്നെയാണെന്ന് ആ മഹാത്മാക്കള്‍ രണ്ടുപേരും സമ്മതിച്ചിട്ടുള്ളതിനാല്‍ ശ്രീ നാരായണഗുരുസ്വാമികളുടെ ആദ്ധ്യാത്മികഗുരു തൈക്കാട്ട് അയ്യാവ് ആണെന്ന് സോവനീര്‍കാര്‍ പറയുന്നത് ശരിയല്ല. തൈക്കാട്ട് അയ്യാവ് അവര്‍കള്‍ ഒരു ഹഠയോഗി മാത്രമായിരുന്നു. അദ്ദേഹത്തിന് ജ്ഞാനയോഗം ഹിതവും വശവും അല്ലാതിരുന്ന കഥ അദ്ദേഹത്തെ പരിചയമുണ്ടായിരുന്ന പല പണ്ഡിതന്മാരില്‍നിന്നും എനിക്കറിയുവാന്‍ കഴിഞ്ഞിട്ടുണ്ട്. ശ്രീ ചട്ടമ്പിസ്വാമികളോ ശ്രീനാരായണഗുരുസ്വാമികളോ ഹഠയോഗം മോക്ഷസാധനമായി കരുതിയിരുന്നില്ല. ഹഠയോഗമാര്‍ഗ്ഗത്തിലും രാജയോഗമാര്‍ഗ്ഗത്തിലും ഉള്ള പല അഭ്യാസങ്ങളും ആദ്യകാലങ്ങളില്‍ സിദ്ധവല്‍കരിച്ചിരുന്ന ആ മഹാത്മാക്കള്‍ സാക്ഷാല്‍ മോക്ഷസാധനമായിട്ടു കരുതിയിരുന്നത് അദൈ്വതജ്ഞാനത്തെ മാത്രമായിരുന്നുവെന്ന് ആത്മസാക്ഷാത്ക്കാരത്തിനുവേണ്ടി അവരെ സമീപിച്ചിട്ടുള്ളവര്‍ക്കെല്ലാം അറിയുവാന്‍ കഴിഞ്ഞിട്ടുണ്ട്.

ശ്രീനാരായണഗുരുസ്വാമികള്‍ വിരചിച്ചിട്ടുള്ള, 'ആത്മോപദേശശതകം', 'ദര്‍ശനമാല' മുതലായ അദൈ്വതവേദാന്തശാസ്ത്രഗ്രന്ഥങ്ങള്‍ അദ്ദേഹം ഒരു ജ്ഞാനാചാര്യനായിരുന്നുവെന്ന വാസ്തവത്തെ പ്രഖ്യാപനം ചെയ്യുന്നു. ആ സമ്പ്രദായം അദ്ദേഹം എവിടെനിന്നെങ്കിലും പരിശീലിച്ചതായിരിക്കണം. ശ്രീ അയ്യാവ് അവര്‍കളില്‍നിന്ന് ആരും വേദാന്തം അഭ്യസിച്ചിതായിട്ടറിയുന്നില്ല. ശ്രീചട്ടമ്പിസ്വാമികള്‍, ചാടിയറ ശ്രീ മാധവന്‍പിള്ള, മണക്കാട് ശ്രീ കൃഷ്ണപിള്ളവൈദ്യന്‍, ഒരു ഗണകന്‍, ഇത്രയും പേര്‍ ഹഠയോഗവിഷയത്തില്‍ ശ്രീ തൈക്കാട്ട് അയ്യാവ് അവര്‍കളുടെ ശിഷ്യന്മാരാണ്. ഇവരില്‍ ശ്രീ ചട്ടമ്പിസ്വാമിപാദങ്ങളും പൂജപ്പുര ശ്രീ ചാടിയറ മാധവന്‍പിള്ള അവര്‍കളും മാത്രമേ വേദാന്തികളായിരുന്നുള്ളൂ. ശ്രീ ചട്ടമ്പിസ്വാമികളുടെ വേദാന്താഭ്യസനം ഈ ലേഖനത്തില്‍തന്നെ വെളിവാക്കീട്ടുണ്ടല്ലോ. സുപ്രസിദ്ധനായ രാമബ്രഹ്മസ്വാമികളില്‍നിന്നാണ് ചാടിയറ മാധവന്‍പിള്ള അവര്‍കള്‍ വേദാന്തം അഭ്യസിച്ചത്. ഇതില്‍നിന്ന് അയ്യാവ് അവര്‍കള്‍ക്ക് മഹാജ്ഞാനിയായ ഒരു ശിഷ്യനെ സമ്പാദിക്കാന്‍ ലേശവും കഴിവില്ലായിരുന്നുവെന്ന് വ്യക്തമായല്ലോ. ശ്രീനാരായണഗുരുസ്വാമികള്‍ക്ക് അയ്യാവിനെ പരിചയപ്പെടുത്തിക്കൊടുത്തത് ചട്ടമ്പിസ്വാമികളാണെന്നുള്ളകാര്യത്തില്‍ ആരും വിസമ്മതിക്കുന്നില്ല. നാരായണഗുരുസ്വാമികള്‍ സമീപിക്കുന്ന കാലത്തുതന്നെ ചട്ടമ്പിസ്വാമികള്‍ യോഗജ്ഞാനവിഷയങ്ങളില്‍ അപാരപാണ്ഡിത്യം സമ്പാദിച്ചിരുന്നതായി നാരായണഗുരുസ്വാമികളുടെ ജീവചരിത്രകാരന്മാര്‍പോലും രേഖപ്പെടുത്തിക്കാണുന്നു. ആ സ്ഥിതിക്ക് യോഗജ്ഞാന പരിശീലനത്തിനുവേണ്ടി ശ്രീ നാരായണഗുരു അയ്യാവിനെ ആശ്രയിച്ചുവെന്ന് പറയുന്നത് ശരിയല്ല. 'വാഴവിളമറ്റത്ത്' ജി. നാണു എന്ന മാന്യന്‍ എഴുതിയ ശ്രീനാരായണ പരമഹംസചരിതം വഞ്ചിപ്പാട്ടില്‍,

'ഷണ്‍മുഖപാദം ഭജിച്ചനന്തപുരത്തമര്‍ന്നൊരു
ഷണ്‍മുഖദാസാഹ്വയനാം യോഗിയെക്കണ്ടു
സ്വാഗതോക്തികളും ചൊല്ലിയാഗമജ്ഞനോടുചേര്‍ന്നു
യോഗവിദ്യാഭ്യാസവും ചെയ്തമര്‍ന്നദ്ദേഹം.'

എന്നും കിഴക്കേകല്ലട ശീവേലിക്കര എം.സി.കുഞ്ഞുരാമന്‍ വൈദ്യന്‍ അവര്‍കളാല്‍ എഴുതപ്പെട്ട ശ്രീനാരായണഗുരുസ്വാമിചരിതം താരാട്ടില്‍,

'ഷണ്‍മുഖദാസനെന്നുള്ള - മഹാ-
നിര്‍മ്മലനാം യോഗിയേകന്‍,
ചെമ്മേയനന്തപുരത്തു - സര്‍വ്വ-
സമ്മതനായന്നമര്‍ന്നാന്‍.
യോഗതന്ത്രത്തില്‍ സമര്‍ത്ഥനായ
യോഗിയാമദ്ദേഹത്തോട്
ലോകഗുരുസ്വാമിയക്കാലത്തു
യോഗാഭ്യാസാദി പഠിച്ചു.
ഊണുറക്കം ക്ലിപ്തമായിന്നിടം
വേണമെന്നുള്ളതില്ലാതെ
നാണുഗുരുസ്വാമി, യോഗിയോടും
വാണുകുറേക്കാലമുണ്ണി.'

എന്നും പ്രസ്താവിച്ചുകാണുന്നതില്‍നിന്നു ശ്രീനാരായണഗുരുസ്വാമികളുടെ യോഗാചാര്യന്‍ ഷണ്മുഖദാസനെന്ന അപരാഭിധാനത്താലറിയപ്പെടുന്ന ശ്രീ ചട്ടമ്പിസ്വാമികള്‍തന്നെയാണെന്നു സ്പഷ്ടമാകുന്നുണ്ട്. 1088-ാമാണ്ട് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ് 'ശ്രീനാരായണ ഗുരുസ്വാമിചരിതം താരാട്ട്' എന്ന പുസ്തകം. അതില്‍ അയ്യാവും നാരായണഗുരുസ്വാമികളും തമ്മിലുള്ള ബന്ധത്തെപ്പറ്റി,

ദിക്കില്‍ പുകള്‍ പൊങ്ങിടുന്ന - നല്ല
തൈയ്ക്കാട്ടയ്യാവെന്ന മാന്യന്‍
ഇഗ്ഗുരുനാഥനനുഗ്രഹങ്ങ-
ളക്കാലം നല്‍കിയിട്ടുണ്ട്.

എന്നു മാത്രമേ എഴുതിയിട്ടുള്ളൂ. ഈ താരാട്ടിലെ കഥാഭാഗത്തിന് പറയത്തക്ക യാതൊരു മാറ്റവും വരുത്താതെ തന്നെയാണു ശ്രീ.കെ.ദാമോദരന്‍ ബി.എ.യും ശ്രീ മൂര്‍ക്കോത്തു കുമാരനും നാരായണഗുരുസ്വാമികളുടെ ജീവചരിത്രം എഴുതിയത്. എന്നാല്‍ അവര്‍ എഴുതിയ ജീവചരിത്രത്തില്‍ ചട്ടമ്പിസ്വാമികളും നാരായണഗുരുസ്വാമികളും സതീര്‍ത്ഥ്യന്മാരാണെന്നുമാത്രം ഒരു ഭേദം ചെയ്തുകാണുന്നു. ശ്രീ മൂര്‍ക്കോത്തുകുമാരന്‍ എഴുതിയ ജീവചരിത്രത്തില്‍ ശ്രീ കരുവാ കൃഷ്ണനാശാന്‍, സരസകവി മൂലൂര്‍ എസ്.പത്മനാഭപ്പണിക്കര്‍ മുതലായ മാന്യന്മാര്‍ നാരായണഗുരുസ്വാമികളെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ള ഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രാമാണ്യം കൊടുത്തിട്ടുണ്ട്. എന്നാല്‍ ശ്രീ കരുവാ കൃഷ്ണനാശാനും, മൂലൂര്‍ പത്മനാഭപണിക്കരും, ശ്രീനാരായണഗുരുവിന്റെ ഗുരു ചട്ടമ്പിസ്വാമികളാണെന്നു പ്രസ്താവിച്ചിട്ടുള്ള കാര്യം ശ്രീ മൂര്‍ക്കോത്തുകുമാരന്‍ താനെഴുതിയ പുസ്തകത്തില്‍ ചേര്‍ക്കാഞ്ഞതിന്റെ രഹസ്യം മനസ്സിലാകുന്നില്ല. ചട്ടമ്പിസ്വാമികളുടെ സമാധി സംബന്ധിച്ച് സരസകവി മൂലൂര്‍ പത്മനാഭപ്പണിക്കര്‍ എഴുതിയ കവിതയില്‍,

'ശ്രീനാരായണഗുരുസ്വാമിയും ഗുരുവാക്കി
മാനിച്ച മഹാഭാഗ്യം തികഞ്ഞ ദിവ്യഗാത്രം.'

എന്നും ശ്രീ കൃഷ്ണനാശാന്‍ എഴുതിയ സ്മരണയില്‍, 'ഇടക്കാലത്തു നാരായണഗുരുവിന്റെ ഗുരുസ്ഥാനം ചട്ടമ്പിസ്വാമിതിരുവടികളില്‍ നിന്നും ചോര്‍ത്തി എടുത്ത് അത് തൈക്കാട്ട് അയ്യാവിന്റെ തലയില്‍ കെട്ടിവെയ്പാന്‍ ശ്രമിച്ചതായി ഞാന്‍ അറിയുന്നു. ഇത്രമാത്രം ഗുരുദ്രോഹമായ ഒരു കര്‍മ്മം വേറെ, ഇല്ല' എന്നും എഴുതിയിട്ടുണ്ട്.



ഈഴവര്‍ക്ക്‌ ഹിന്ദുമതം സ്വന്തം ! അതുപോലെ അടിമകള്‍ക്ക്‌ ചങ്ങലയും സ്വന്തം ! -സഹോദരന്‍ അയ്യപ്പന്‍

കെ അയ്യപ്പന്‍ ബി എ ,എംഎല്‍സി

മിതവാദി രംഗത്തിന്റെ മതംമാറ്റ ബഹളങ്ങള്‍ പലതവണ നടന്നിട്ടുണ്ട്‌. എങ്കിലും മി. സുകുമാരന്‍ ഇന്നാള്‍ എടുത്തിരിക്കുന്ന മതംമാറ്റ വാദത്തിന്‌ ഒരു പുതുമയുണ്ട്‌. ഇതിനുമുമ്പ്‌ മതംമാറ്റത്തിനു വാദിച്ചവര്‍ ക്രിസ്‌തുമതം, ബ്രഹ്മസമാജം, ബുദ്ധമതം, ആര്യസമാജം എന്നീ മതങ്ങളിലേക്ക്‌ പോകുവാനാണ്‌ പറഞ്ഞിരുന്നത്‌. മി. സുകുമാരന്‍ അധഃകൃതരേയും അവരുടെ പിന്നാലെ തീയ്യരേയും ഇസ്ലാമിലേക്ക്‌ ക്ഷണിക്കുന്നു. ഇന്ത്യയിലെ അധഃകൃതര്‍ക്ക്‌ എളുപ്പമായ രക്ഷാമാര്‍ഗം മുസ്ലീമീങ്ങളാ വുകയാ ണെന്ന്‌ സര്‍ സി. ശങ്കരന്‍ നായര്‍ ഒരവസരത്തില്‍ പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ കേരളത്തില്‍ ഇസ്ലാംമത സ്വീകരണത്തിന്‌ അധഃകൃതരോട്‌ ആദ്യം പറഞ്ഞ ഒരു പ്രധാനി മി. സുകുമാരന്‍ തന്നെയാണെന്ന പറയാം. ഏത്‌ മതത്തിലേക്ക്‌ പോകുന്ന വാദമായാലും മതംമാറ്റബഹളം ഹിന്ദുമതത്തിന്റെ ജാതിജേലില്‍ കിടന്നു ബുദ്ധിമുട്ടുന്ന സമുദായങ്ങള്‍ക്ക്‌ ഗുണമല്ലാതെ ഒരിക്കലും ദോഷം ചെയ്‌കയില്ല. മതം മാറ്റത്തിന്‌ ഓരോ ദോഷങ്ങള്‍ കാണുന്നവരാരും വാസ്‌തവത്തില്‍ അതിനെപ്പറ്റി അമ്പരക്കേണ്ട ആവശ്യമില്ല. എത്രശക്തിയായി പ്രചാരണവേല നടത്തിയാലും അധഃകൃതരോ തീയ്യരോ അടുത്തെങ്ങും മതംമാറി ക്ഷയിക്കുകയോ നശിക്കുകയോ ഉണ്ടാവുകയില്ല. മതംമാറ്റ വാദത്തിന്റെ പ്രചാരണവേല ! ഒരു ദീര്‍ഘഭാവിയില്‍ അഥവാ ഫലിക്കുകയാണെങ്കില്‍ അപ്പോഴേക്കും മതം ഇല്ലാതാക്കാന്‍ ഇപ്പോള്‍ തുടങ്ങിയിരിക്കുന്നവാദവും ഫലിക്കാതെ വരില്ല. ഇനി മതംമാറ്റ വാദത്തേക്കാള്‍ അധികം എളുപ്പം ഫലിക്കാന്‍ ഇടകാണുന്നത്‌

മതധ്വസവനവാദത്തിനാണ്‌. മതംമാറ്റ വാദംകൂടി പരമാര്‍ഥത്തില്‍ മതധ്വംസനവാദമായിട്ടാണ്‌ ഫലിച്ചുകാണുന്നത്‌. തീയ്യരാണല്ലോ കേരളത്തില്‍ മതംമാറ്റവാദം കലശലായി നടത്തുന്നത്‌. ഇത്രത്തോളം മതമില്ലാതായ സമുദായം കേരളത്തില്‍ വേറെയില്ല. അവരില്‍ മതംമാറ്റം നടത്തുന്നവര്‍ പ്രായേണ ഒരു മതത്തിലും വിശ്വാസമില്ലാത്തവരും എല്ലാമതവും തിരിച്ചുകിട്ടുമെങ്കില്‍ അത്‌ ഏറ്റവും വലിയ ഭാഗ്യമായിരിക്കുമെന്ന്‌ കരുതുന്നവരുമാണ്‌. മതംമാറ്റവാദം ആ വാദക്കാര്‍ പറയുന്ന ഗുണങ്ങള്‍ ചെയ്‌തില്ലെങ്കില്‍ത്തന്നെയും മതങ്ങളെപ്പറ്റി സ്വതന്ത്ര ചിന്തചെയ്യാന്‍ ജനങ്ങെളെ പ്രേരിപ്പിക്കാതിരിക്കയെങ്കിലും ചെയ്യാതിരിക്കയില്ല. അതുതന്നെ വലിയ ഗുണമാണ്‌. സ്വതന്ത്ര ചിന്തയുടെ കുറവുകൊണ്ടാണ്‌ മതങ്ങളും മതംകൊണ്ടുള്ള ദോഷങ്ങളും പ്രധാനമായി നില്‍ക്കുന്നത്‌. അച്ഛനമ്മമാരില്‍ നിന്ന്‌ കേട്ടും കണ്ടും ബാല്യത്തിലേ പഠിച്ചുപഴകി ഉറക്കുന്നതോ, ഗുരുമുഖത്തുനിന്ന കേട്ട്‌ ചോദ്യമില്ലാതെ കണ്ണുംപൂട്ടി വിശ്വസിച്ചു റക്കുന്നതോ ആയ ചില അന്ധതകളും അനാചാരങ്ങളുമാണ്‌ പ്രായേണ എല്ലാ മതങ്ങളും. ഈ ബാധയില്‍നിന്ന്‌ ജനങ്ങള്‍ക്ക്‌ രകഷകിട്ടാന്‍ സ്വതന്ത്രചിന്താവെളിച്ചം പകര്‍ത്തുകയെന്നതാണ്‌ പ്രധാനവഴി. മതംമാറ്റവാദം സ്വതന്ത്രചിന്തയെ കുറേയെങ്കിലും ഉദ്ദീപിപ്പിക്കാതെയിരിക്കുകയില്ല. അധഃകൃതര്‍ ഇസ്ലാമിലേക്കു പോകുന്ന കാര്യമണല്ലോ ഇപ്പോള്‍ മി. സുകുമാരന്‍ നമ്മുടെ ആലോചനാ വിഷയമാക്കിയിരിക്കുന്നത്‌. ഇതിന്‌ മി. സുകുമാരന്‍ പറയുന്ന പ്രയോജനങ്ങളും, മി. വര്‍ക്കി മുതലായവര്‍ പറയുന്ന ദോഷങ്ങളും മിക്കവാറും ഉള്ളതുതന്നെയാണ്‌. അയിത്തം ഇല്ലാതാക്കുന്നതിന്‌ സാധിക്കുമെങ്കില്‍ ഇത്രനല്ല ഉപായം വേറെയില്ല. തൊപ്പിയിട്ട പുലയനോട്‌ വഴിമാറാന്‍ പറയാന്‍ കേരളക്കരയില്‍ ആരും ധൈര്യപ്പെടുകയില്ല. വെന്തിഞ്ഞയിട്ട പുലയനു അത്രതന്നെ എളുപ്പത്തില്‍ അയിത്തശല്യം നീങ്ങിക്കിട്ടുകയുമില്ല. തൊപ്പിയിട്ട പുലയനെ മുസ്ലീങ്ങള്‍ അടുപ്പിക്കുകയും സ്വന്തമായി കരുതുകയും ചെയ്യുന്നേടത്തോളം വെന്തിഞ്ഞയിട്ട പുലയനെ ക്രിസ്‌ത്യാനികള്‍ അടുപ്പിക്കുകയും സ്വന്തമായി കരുതുകയും ചെയ്‌കയില്ല. ക്രിസ്‌ത്യാനികള്‍ പുതുക്രിസ്‌ത്യാനികളെ നിന്ദിക്കുന്നേടത്തോളം മുസ്ലീങ്ങല്‍ പുതുമുസ്ലീങ്ങളെ നിന്നിക്കുകയില്ല. മതവിശ്വാസം നോക്കിയാലും ക്രിസ്‌തുമതത്തോളം തന്നെ അന്ധവിശ്വാസം ഇസ്ലാമിലില്ല. ഭാവി ഇന്ത്യയിലെ ശക്തിയേറിയ മതം ക്രിസ്‌തുമതത്തേക്കാള്‍ ഇസ്ലാമായിരിക്കുമെന്നത്‌ നിരാക്ഷേപമാണ്‌.



ഒന്നാം പതിപ്പിന്റെ(1936)കവര്‍
ഉള്‍പ്പെടുത്തിയ രണ്ടാം
പതിപ്പിന്റെ(1988) കവര്‍.

മതംമാറ്റവാദം ഫലിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം തീര്‍ച്ചയാണ്‌. തിയ്യര്‍ മുതലായ സമുദായങ്ങള്‍ അവരുടെ ഹിന്ദുമതം ഉപേക്ഷിക്കണം. അതില്‍ കിടന്നുകൊണ്ട്‌ അവരുടെ ആത്മാഭിമാനം രക്ഷിക്കാനും അവര്‍ക്ക്‌ മറ്റുള്ളവരെ പ്പോലെ നിവര്‍ന്ന്‌ നില്‍ക്കാനും വളരെ പ്രയാസമുണ്ട്‌. ഹിന്ദുമതം വിടുന്നത്‌ ആത്മാഭിമാനക്കുറവാണെന്ന്‌ ചിലര്‍ ധരിക്കുന്നത്‌ ശുദ്ധ വിഢിത്തമാണ്‌. നമ്മെ കെട്ടിയിരിക്കുന്ന ചങ്ങല പുരാതനവും സനാതനവും എന്ന്‌ ആരെല്ലാം പറഞ്ഞാലും, അത്‌ പൊട്ടിച്ചുപോകു ന്നതിലാണ്‌ നമ്മുടെ പൗരുഷം കിടക്കുന്നത്‌. എങ്ങനെയോ നമ്മുടെ ഉള്ളിലായിപ്പോയവിഷം സര്‍വരോഗ വിനാശിയെന്ന്‌ ആരെല്ലാം പറഞ്ഞാലും അത്‌ ഛര്‍ദിച്ചോ, അതിസാരിച്ചോ കളയുന്നതിലാണ്‌ നമ്മുടെ വിവേകം കിടക്കുന്നത്‌. തീയ്യരും മറ്റും ഹിന്ദുമതം അവരുടെ മതമെന്നു പറയുന്നത്‌ അടിമ പഴക്കംകൊണ്ട്‌ ചങ്ങല സ്വന്തമെന്ന്‌ പറയുന്നതുപോലെയാണ്‌. ജനങ്ങളുടെ അഭിവൃദ്ധിക്ക്‌ ആവശ്യമെന്നു കണ്ടാല്‍ മതം മാറുകയോ നശിപ്പിക്കുകയോ ചെയ്യുന്നതില്‍ ഒരു അഭിമാന ഭംഗവും ഇല്ല. നേരേമറിച്ച്‌ അങ്ങനെ ചെയ്യാതിരിക്കുന്നത്‌ വെറും വങ്കത്തമായിരിക്കും. മതവുമായി ആരും ഒരു ഉടമ്പടിയും ചെയ്‌തിട്ടില്ല. തീയ്യര്‍ മുതലായവര്‍ക്ക്‌ ഹിന്ദുമതം ഉപേക്ഷിക്കാന്‍ എങ്ങനെ സാധിക്കുമെന്നതിനേപ്പറ്റിയേ ചിന്തിക്കുവാനുള്ളൂ. വേറേ മതങ്ങളിലേക്ക്‌ അതായത്‌ വേറേ മതങ്ങളില്‍ വിശ്വസിക്കുന്ന സമുദായങ്ങളിലേക്കുപോയി ഹിന്ദുമതം വിടുന്നതോ മറ്റൊരു സമുദായത്തിലേക്കും പോകാതെ ഇപ്പോഴത്തെ സമുദായങ്ങളായി നിന്ന്‌ ഹിന്ദുമതവിശ്വാസം മാത്രം വിടുന്നതോ ഏതാണ്‌ അധികം നല്ലതും പ്രായോഗികവും എന്ന്‌ ചിന്തിക്കാനുണ്ട്‌. ഒടുവിലത്തെ മാര്‍ഗമാണ്‌ അധികം പ്രായോഗികമായി തോന്നുന്നത്‌. ഇതു പ്രത്യേകിച്ച്‌ തീയ്യരെപ്പറ്റി പറയുന്നതാണ്‌. പുലയര്‍ മുതലായ സമുദായങ്ങള്‍ക്ക്‌ ഇപ്പോള്‍്‌ ക്രിസ്‌ത്യാനികളിലോ മുസ്ലീങ്ങളിലോ പോയി ലയിക്കുന്നതു തന്നെയാണ്‌ സാധിക്കുമെങ്കില്‍ ഏറ്റവും ഉത്തമമായിട്ടുള്ളത്‌. ഏതായാലും ഓരോരുത്തരോരോരുത്തരായി അന്യസമുദായത്തില്‍ പോയി ചേരുന്നതുകൊണ്ട്‌ ആ പോയവര്‍ക്ക്‌ അവര്‍ ഉദ്ദേശിക്കുന്ന ഗുണങ്ങള്‍ സാധിച്ചാലും അതുമൂലം അവരുടെ സമുദായത്തിന്‌ അവശതമാറുകയില്ല. അവരുടെ സമുദായം ക്ഷയിക്കുകയും വീണ്ടും ശക്തിഹീനമാവുകയായിരിക്കും ഫലം. അതുകൊണ്ട്‌ തീയ്യര്‍, അരയന്മാര്‍ മുതലായവരാരായാലും, പുലയര്‍ മുതലായവരായാലും ഒന്നിച്ചു മതപരിവര്‍ത്തനത്തിനുവേണ്ടിയാണ്‌ ശ്രമിക്കേണ്ടത്‌. അങ്ങിനെ പരിവര്‍ത്തനം സാധ്യമാകുമ്പോഴാണ്‌ മതപരിവര്‍ത്തനം കൊണ്ട്‌ സമുദായത്തിന്‌ ഗുണമുണ്ടാകുന്നത്‌. ഈ ശ്രമം സാധിക്കുന്നില്ലെങ്കിലും അത്‌ തീരെ നിഷ്‌പ്രയോജനമാകയില്ല.


മൂന്നാം പതിപ്പിന്റെ
കവര്‍

(1936ല്‍ 'കേരള തീയ്യ യൂത്ത്‌ ലീഗ്‌' പ്രസിദ്ധീകരിച്ച ' അസവര്‍ണര്‍ക്ക്‌ നല്ലത്‌ ഇസ്ലാം' എന്ന ചെറുഗ്രന്ഥത്തിലാണ്‌ സഹോദര്‍ അയ്യപ്പന്റെ ഈ കുറിപ്പ്‌ ഉള്ളത്‌.1988ല്‍ ബഹുജന്‍ സാഹിത്യ അക്കാദമി ഈ പുസ്‌തകം പുനഃപ്രസാധനം ചെയ്‌തു. വി പ്രഭാകരന്‍ ജനറല്‍ കണ്‍വീനറായിരുന്നു. പുസ്‌തകത്തിന്റെ അവതാരിക ഡോ. എം എസ്‌ ജയപ്രകാശിന്റേതാണ്‌. 2005ല്‍ മൂന്നാം പതിപ്പ്‌ ഇറങ്ങി. നന്മ ബുക്‌സ്‌ കോഴിക്കോടാണ്‌ വിതരണക്കാര്‍)



@ കവിത:സയന്‍സ്‌ ദശകം-സഹോദരന്‍ അയ്യപ്പന്‍ @ സഹോദരന്‍: മറ്റൊരു ആഗസ്റ്റ് വിപ്‌ളവം.

Monday 26 August 2013

ഗുരുദര്‍ശനം നിത്യജീവിതത്തില്‍

ഈശ്വരാരാധന എല്ലാ ഗൃഹങ്ങളിലും എല്ലാ ഹൃദയങ്ങളിലും എത്തണം. അതിനു മതതത്ത്വങ്ങളെ ജനങ്ങള്‍ക്ക്‌ അറിവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണം.

1908-ല്‍ എസ്‌.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറിക്ക്‌ ഗുരുദേവന്‍ നല്‍കിയ നിര്‍ദ്ദേശമാണ്‌. ഈ ശരീരത്തിനുള്ളിലിരുന്ന്‌ എന്നെ പ്രവര്‍ത്തിപ്പിക്കുന്ന ഒരു ശക്തിയുണ്ട്‌. അതാണ്‌ ഈശ്വരന്‍. ഈശ്വരനോടുള്ള ആരാധന ഇടമുറിയാതിരിക്കണം. ഈ ആരാധനയാണ്‌ ഹൃദയബുദ്ധികളെ ശുദ്ധിപ്പെടുത്തുന്നത്‌. ഈ ശുദ്ധിയില്‍നിന്നുമാണ്‌ സമൂഹശുദ്ധി രൂപപ്പെടുന്നത്‌. അതിനാല്‍ ഈശ്വരാരാധനയില്ലാത്ത ഹൃദയങ്ങളും ഭവനങ്ങളും ഇല്ലാതെയാവണം. മതതത്ത്വങ്ങളുടെ നേരായ അറിവില്‍കൂടിയേ ഇതു സാധ്യമാകുകയുള്ളൂ. ഈശ്വരാരാധനയും പ്രാര്‍ത്ഥനയും ഈശ്വരനോട്‌ സായൂജ്യം പ്രാപിക്കുന്നതിനാവണം.

കുരുക്ഷേത്രയുദ്ധത്തിനൊടുവില്‍ അര്‍ജ്ജുനന്‍ നിര്‍മ്മിച്ച ശരശയ്യയില്‍ ഭീഷ്‌മപിതാമഹന്‍ മരണം കാത്തുകിടക്കുകയാണ്‌. ശ്രീകൃഷ്‌ണനും അര്‍ജ്ജുനനുംകൂടി ഭീഷ്‌മരെ കാണാനെത്തി. പിതാമഹന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതു കണ്ടപ്പോള്‍ ഇരുവര്‍ക്കും സങ്കടം തോന്നി. അര്‍ജ്ജുനന്‍ കൃഷ്‌ണനോട്‌ പറഞ്ഞു.

മഹാധീരനും അഷ്‌ടവസുക്കളില്‍ പ്രമുഖനും സത്യസന്ധനും ബുദ്ധിമാനും കുരുവംശത്തിന്റെ പിതാമഹനുമായ ഭീഷ്‌മാചാര്യന്‍ കരയുന്നുവല്ലോ ഭഗവാനേ.......

അതുകേട്ട്‌ ഭീഷ്‌മര്‍ പറഞ്ഞു..... അര്‍ജ്ജുനാ, നീ കരുതുന്നതുപോലെ ഇത്‌ മരണഭയംകൊണ്ടുള്ള കണ്ണുനീരല്ല. ഭഗവാന്‍ കൃഷ്‌ണന്‍തന്നെ സാരഥിയായിരുന്നിട്ടും നിന്റേയും മറ്റു പാണ്ഡവരുടേയും യാതനകള്‍ക്ക്‌ ഒരു അവസാനമില്ലല്ലോ എന്നോര്‍ത്താണ്‌ കരഞ്ഞുപോയത്‌. ഈശ്വരന്റെ ഇച്ഛയെന്തെന്ന്‌ അറിയാന്‍ ഇനിയും എനിക്ക്‌ കഴിയുന്നില്ലല്ലോ എന്നു ചിന്തിച്ചപ്പോഴാണ്‌ എന്റെ മിഴികള്‍ നിറഞ്ഞത്‌.

ആര്‍ക്കും ഈശ്വരന്റെ ഇച്ഛയെന്തെന്ന്‌ തിരിച്ചറിയാനാവില്ല. അതറിയുന്നത്‌ ഈശ്വരന്‌ മാത്രം. അതുകൊണ്ട്‌ ഈശ്വരേച്ഛയെ അറിയാന്‍ ശ്രമിക്കാതെ ഈശ്വരനെതന്നെ അറിയാന്‍ ശ്രമിക്കണം. ഈശ്വരനോട്‌ സായൂജ്യം പ്രാപിക്കാനാവണം നമ്മുടെ പ്രാര്‍ത്ഥന.


(ശ്രീനാരായണജ്ഞാനസമീക്ഷാഗ്രൂപ്പ്‌
https://www.facebook.com/photo.php?fbid=566478470076746&set=gm.384937178295734&type=1&theater

ഗദ്യപ്രാര്‍ത്ഥനയുടെ അര്‍ത്ഥതലങ്ങള്‍

  • ഗദ്യപ്രാര്‍ത്ഥന സാധാരണ ജനത്തിന്റെ ആവശ്യത്തിലേക്ക്‌ ഗുരു എഴുതിയിരിക്കുന്ന പ്രാര്‍ത്ഥനയാണ്‌. ഭജനത്തിനും മനനത്തിനും ഇത്‌ ഉപകരിക്കും. ഇതിലൂടെ ഈശ്വരദര്‍ശനം സാധ്യമാകുന്ന ധ്യാനത്തിലേക്ക്‌ കടക്കാന്‍ സാധിക്കും. ആത്മീയാന്വേഷണത്തിലൂടെ ഈശ്വരാന്വേഷണവും ഭൗതികതലത്തിലെ തന്റെ ദുഃഖ ദുരിതകാരണവും പരിഹാരവും ഇവിടെ അന്വേഷണ വിഷയമാണ്‌.

    ദൈവദശകത്തിലെ ഒന്നൊന്നായ്‌ എണ്ണിയെണ്ണി എന്ന വരികള്‍ ഓര്‍ക്കുക. ഗദ്യപ്രാര്‍ത്ഥനയിലും അന്വേഷണം ആരംഭിക്കുന്നത്‌്‌ കാണപ്പെടുന്നതൊക്കെയും സ്ഥൂലം, സൂഷ്‌മം കാരണം എന്നീ മൂന്നു രൂപങ്ങളോടു കൂടിയതും പരമാത്മാവില്‍നിന്നും ഉണ്ടായി അതില്‍തന്നെ ലയിക്കുന്നതുമാകുന്നു എന്ന വരികളിലൂടെയാണ്‌. കാണപ്പെടുന്ന ജഡരൂപം സ്ഥൂലവും അതിനുള്ളിലുള്ള സങ്കല്‌പരൂപം സൂക്ഷ്‌മവും ആ സങ്കല്‌പരൂപത്തിന്‌ അപ്പുറമുള്ള അവ്യക്തരൂപം കാരണവും അണ്‌. സങ്കല്‌പരൂപം മനസ്സ്‌ ബുദ്ധിയെന്നിവയും അവ്യക്തരൂപം അതിനെ അതിക്രമിക്കുമ്പോഴുള്ള നിരാകാര സ്വരൂപവുമാണ്‌. അത്‌ ബ്രഹ്മസ്വരൂപമാണ്‌. ശരീരാന്ധര്‍ ഭാഗത്ത്‌ വസിക്കുന്ന പരമാത്മസ്വരൂപം ബുദ്ധിമനസ്സുകളിലൂടെയാണ്‌ പ്രപഞ്ചത്തെ അനുഭവിക്കുന്നത്‌. ശുദ്ധജഡത്തില്‍ സങ്കല്‌പരൂപവും അവ്യക്തരൂപവും അന്തര്‍ലീനമായിക്കിടപ്പുമുണ്ട്‌. മൂന്നിന്റേയും സൂക്ഷ്‌മതലം വിവേചിച്ച്‌ അറിയുമ്പോള്‍ മൂന്നും അവ്യക്തരൂപമായ നിരാകാരസ്വരൂപത്തില്‍നിന്ന്‌ ഉണ്ടായി അതില്‍തന്നെ ലയിക്കുന്നതാണ്‌ എന്ന്‌ അറിയാന്‍ സാധിക്കുന്നു. അതാണ്‌ പരമാത്മാവില്‍നിന്നും ഉണ്ടായി അതില്‍ ലയിക്കുന്നതാണ്‌ എന്നു പറഞ്ഞിരിക്കുന്നത്‌.

    അപ്പോള്‍ പരമാത്മാവല്ലാതെ മറ്റ്‌ എന്തുണ്ട്‌. ആത്മോപദേശ ശതകത്തില്‍ ....നിലമോട്‌ കാറ്റുതീയും വെളിയും അഹംകൃതി വിദ്യയും മനസ്സും അലകളും ആഴിയുമെന്നുവേണ്ട എല്ലാവുലകും ഉയര്‍ന്ന്‌ അറിവായി മാറിടുന്നു.......... എന്ന ഭാഗം ശ്രദ്ധിക്കുക......

    വിഷയ വാസനകളാണ്‌ പാപകര്‍മ്മങ്ങളില്‍ പെടുത്തുന്നത്‌. കാമക്രോധാദികള്‍ ബുദ്ധിയെ നയിക്കുമ്പോള്‍ പാപം ജനിക്കുന്നു. പരമാത്മസ്വരൂപം അറിവാണ്‌. അറിവ്‌ പ്രകാശമാണ്‌ അറിവായ പ്രകാശസ്വരൂപം ബുദ്ധിയെ തെളിയിച്ച്‌ സ്വാത്ത്വികമായ മാര്‍ഗ്ഗത്തിലേക്ക്‌ കൊണ്ടുപോകുമ്പോള്‍ പാപങ്ങളെ ഉണ്ടാക്കുന്ന വിഷയവാസനകള്‍ നശിക്കുകതന്നെ ചെയ്യും. തിരിച്ചു വരാന്‍ പാടില്ലാത്തവിധം നശിക്കും എന്നതിനെ സൂചിപ്പിക്കാനാണ്‌ വറുത്തുകളയുന്ന എന്ന്‌ പറഞ്ഞിരിക്കുന്നത്‌. യഥാര്‍ത്ഥത്തില്‍ ധ്യാനിക്കേണ്ട സ്വരൂപം അറിവായിരിക്കുന്ന ഈ ആത്മസ്വരൂപത്തിനെയാണ്‌. ആ ധ്യാനം പരമാനന്ദം അനുഭവിക്കാന്‍ ഇടവരുത്തുന്നതുമാണ്‌. അതിന്‌ പരമാത്മസ്വരൂപത്തിന്റെ അനുഗ്രഹത്തിനായി ആദ്യം വിനയാന്വിതരായി യാചിക്കുന്നു.(ഉണ്ടാകേണമേ..... ed  sഎന്ന്‌. വിനയം ഇല്ലെങ്കില്‍ അറിവുമില്ല. അനുഗ്രഹവുമില്ല. ഇന്ന്‌ വിദ്യസമ്പന്നരില്‍ നഷ്‌ടമായിരിക്കുന്നതും അതാണ്‌).

    ഇനി ചില സത്യങ്ങളെ തിരിച്ചറിയുകയാണ്‌. നാം മാംസചക്ഷുസുകൊണ്ട്‌ കാണുന്നതൊന്നും സത്യമായിട്ടുള്ളതല്ല. ശരീരം ത്യജിക്കേണ്ടിവരുന്നു. അത്‌ ജീര്‍ണ്ണിച്ച്‌ നാശമടയുന്നു. അതും സത്യമല്ല. ഇതെല്ലാം സ്വപ്‌നത്തില്‍ എന്നപോലെയാണ്‌. ഇപ്പോള്‍ എനിക്ക്‌ ബോധ്യമാവുന്നു ഞാന്‍ ശരീരമല്ല പരമാത്മസ്വരൂപമായ അറിവാണ്‌ എന്ന്‌. ആ ആത്മസ്വരൂപം ഈ നശ്വര ശരീരത്തെ സ്വീകരിച്ചതാണ്‌. ശരീരം ഉണ്ടാകുന്നതിനു മുമ്പും (ജഡവസ്‌തുക്കള്‍ ഉണ്ടാകുന്നതിനുമുമ്പും) ഞാന്‍ എന്ന ആത്മസ്വരൂപം ഉണ്ടായിരുന്നു. അത്‌ അറിവായി പ്രകാശിച്ച്‌ അനശ്വരമായി നിലനില്‍ക്കും. അങ്ങനെയുള്ള പരമസത്യം സാക്ഷാത്‌കരിച്ചപ്പോള്‍ എനിക്ക്‌ മരണമില്ല, ജനനം ഇല്ല, ദാരിദ്ര്യം, രോഗം ഭയം ഇതൊന്നുമില്ല. ഈ മഹത്തായ അറിവ്‌ എന്നില്‍ ഉണര്‍ത്തിയത്‌ പരമാത്മസ്വരൂപമാണ്‌. അതിന്‌ നാശമില്ലാത്തതുകൊണ്ട്‌ എന്നില്‍ ഉണര്‍ത്തിയ ആ വാക്കും നാശമില്ലാത്തതാണ്‌. അതിനെ എന്റെ ഭൗതിക-സുഷുപ്‌തി അവസ്ഥകളില്‍ സ്‌മരിക്കാന്‍ സാധിക്കുമാറാകേണമേ. അങ്ങനെ സ്‌മരിക്കുമ്പോള്‍ പരമാത്മസ്വരൂപന്‍ ബുദ്ധിയില്‍ വിളങ്ങിനില്‍ക്കും. അപ്പോള്‍ എന്നില്‍ വിഷയവാസന ഉണ്ടാവുമെങ്കില്‍ അത്‌ അറിവായ ആ സ്വരൂപം കവര്‍ന്ന്‌ ഇല്ലാതാക്കും. എനിക്ക്‌ പരമാനന്ദം അനുഭവമാകും. ഈ ശരീരത്തില്‍ ഇരുന്ന്‌ നീ എന്നില്‍ അര്‍പ്പിച്ച കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിച്ച്‌ ശരീരം ത്യജിക്കുന്നതുവരെ ഷഡ്‌വൈരികളുടെ അക്രമത്തില്‍നിന്ന്‌ രക്ഷിച്ച്‌ ശരീരം ത്യജിക്കുമ്പോള്‍ നിന്നില്‍ അസ്‌പന്ദമാകാന്‍, വിലയം പ്രാപിക്കാന്‍ നിന്റെ അനുഗ്രഹം എന്നില്‍ ഉണ്ടാകുമാറാകേണമേ.

    ശരീരത്തില്‍ കുടിപാര്‍ത്തിരിക്കുന്ന പരമാത്മാവിനോട്‌ പ്രാര്‍ത്ഥിക്കുകയാണ്‌. ഇവിടെ വിഷയവാസനകളാണ്‌ മനുഷ്യനെ ദുഃഖദുരിതത്തിലകപ്പെടുത്തി മാര്‍ഗ്ഗഭ്രംശം വരുത്തുന്നത്‌. 
    ഈ കൃതി ഞാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ വായിച്ച്‌ മനസ്സിലാക്കിയത്‌ ഇങ്ങനെയാണ്‌. ഇന്നും ഇങ്ങനെതന്നെ ഗ്രഹിച്ച്‌ വശമാക്കിയിരിക്കുന്നു. ഇതിലെ തെറ്റുകള്‍ ഞാന്‍ സ്വയം സ്വീകരിക്കുന്നു. എന്നും എല്ലാം ലളിതമായി പഠിക്കാനാണ്‌ എനിക്ക്‌ താല്‌പര്യം. നിങ്ങള്‍ക്ക്‌ ഇത്‌ ഗ്രഹിക്കാന്‍ സാധിക്കുമെന്ന്‌ വിശ്വസിക്കുന്നു. 

ആഗമാനന്ദ സ്വാമി

കാലടി രാമകൃഷ്ണ-അദ്വൈതാശ്രമത്തിന്റെ സ്ഥാപകനും, മതപ്രചാരകനും, വിദ്യാഭ്യാസചിന്തകനുമായിരുന്ന ആഗമാനന്ദ സ്വാമി  കൊല്ലം ജില്ലയിലെ ചവറയിൽ ഒരു യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. പന്മന ചോലയിൽ പുതുമനമഠത്തിൽ പരമേശ്വരൻ നമ്പ്യാതിരിയും ചവറ വടശ്ശേരി മഠത്തിൽ ലക്ഷ്മീദേവി അന്തർജനവുമായിരുന്നു മാതാപിതാക്കൾ. സന്ന്യാസം സ്വീകരിക്കുന്നതിനുമുൻപുള്ള പേര് കൃഷ്ണൻനമ്പ്യാതിരി എന്നായിരുന്നു. കുട്ടിക്കാലം മുതലേ ആധ്യാത്മികജീവിതത്തിൽ കൃഷ്ണന് വലിയ താത്പര്യമായിരുന്നു. സ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾ ഒരു സനാതനധർമവിദ്യാർഥി സംഘം ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപംകൊണ്ടു. ബാംഗ്ളൂർ ശ്രീരാമകൃഷ്ണമഠാധിപതിയും ശ്രീരാമകൃഷ്ണശിഷ്യനുമായിരുന്ന നിർമലാനന്ദസ്വാമിയെ 1913-ൽ കണ്ടുമുട്ടിയതു കൃഷ്ണൻ നമ്പ്യാതിരിയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായി ഭവിച്ചു. ശ്രീരാമകൃഷ്ണമിഷന്റെ ഒന്നാമത്തെ പ്രസിഡന്റായിരുന്ന ബ്രഹ്മാനന്ദസ്വാമി തിരുവനന്തപുരത്തെത്തിയപ്പോൾ കൃഷ്ണൻ നമ്പ്യാതിരി അദ്ദേഹത്തിൽ നിന്ന് ഉപദേശങ്ങൾ കൈക്കൊണ്ടു. സംസ്കൃതം ഐച്ഛികമായെടുത്ത് 1921-ൽ മദിരാശി സർവകലാശാലയിൽനിന്ന് ബി.എ. (ഓണേഴ്സ്) ബിരുദം നേടി. 1925-ൽ ശ്രീരാമകൃഷ്ണാശ്രമത്തിലെ ഒരംഗമായി ചേർന്നു. 1928-ലാണ് ബാംഗ്ളൂരിൽ വച്ച് 'ആഗമാനന്ദൻ' എന്ന സന്ന്യാസനാമം സ്വീകരിച്ചത്.

1936-ൽ ശ്രീരാമകൃഷ്ണപരമഹംസരുടെ ജന്മശതാബ്ദിവർഷത്തിൽ ആഗമാനന്ദസ്വാമി കാലടിയിൽ രാമകൃഷ്ണ-അദ്വൈതാശ്രമം സ്ഥാപിച്ചു. കൂടാതെ പുതുക്കാട്ട് മറ്റൊരാശ്രമവുംകൂടി സ്ഥാപിച്ചിട്ടുണ്ട്. അധഃസ്ഥിതോദ്ധാരണത്തിനും ജാതിനിർമാർജനത്തിനുംവേണ്ടി ആഗമാനന്ദ സ്വാമികൾ ഗണ്യമായി പ്രയത്നിച്ചിട്ടുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടികളിൽ മതപ്രസംഗങ്ങൾക്ക് സ്ഥാനംകൊടുത്തത് ഇദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ്. ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിക്ക് ഭാരതത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ അർഹിക്കുന്ന സ്ഥാനം നേടിക്കൊടുക്കുന്നതിൽ ആഗമാനന്ദൻ നിർവഹിച്ച സേവനം ശ്രദ്ധേയമാണ്. കാലടിയിലെ ശ്രീശങ്കരാ കോളജിന്റെ സ്ഥാപകനും ഇദ്ദേഹമാണ്. ആശ്രമത്തോട് അനുബന്ധിച്ച് ഒരു സംസ്കൃത സ്കൂൾ, അഗതിമന്ദിരം, ഗ്രന്ഥശാല എന്നിവയും സ്ഥാപിക്കപ്പെട്ടു. അമൃതവാണി, പ്രബുദ്ധ കേരളം എന്നീ മാസികകളും ഇവിടെനിന്ന് പ്രസിദ്ധീകരിച്ചിരുന്നു.1961-ൽ സ്വാമി സമാധിയായി.

ഗുരുവിന്‌ പണിയിച്ച കട്ടില്‍


തണ്ണീര്‍മുക്കത്ത്‌ ഒരു വൈദ്യരുടെ വീട്ടില്‍ ഗുരു ഇടക്കിടക്ക്‌ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു. വൈക്കത്ത്‌ എത്തുന്ന ഗുരുവിനെ തന്റെ വീട്ടിലേക്കും ക്ഷണിക്കണമെന്ന്‌ വൈക്കം ചെമ്മനത്തുകര ആലപ്പുറത്ത്‌ അച്യുതന്‍ വൈദ്യര്‍ ആഗ്രഹിച്ചു. തന്റെ ആഗ്രഹം അദ്ദേഹം തണ്ണീര്‍മുക്കത്തെ വൈദ്യരോട്‌ പറഞ്ഞു. ഗുരു വരുമ്പോള്‍ വന്ന്‌ ക്ഷണിക്കാന്‍ അദ്ദേഹവും പറഞ്ഞു. അച്യുതന്‍ വൈദ്യന്‍ ഗുരുവിനായി ഒരു കട്ടിലും കസേരയും പണിതു.

പതിവുപോലെ തണ്ണീര്‍മുക്കത്ത്‌ വൈദ്യരുടെ വീട്ടില്‍ ഗുരുവെത്തി. അന്ന്‌ ആദ്യം ഗുരു എത്തിയത്‌ കണ്ടത്തില്‍ കറുമ്പന്‍ എന്ന ജന്മിയുടെ വീട്ടിലാണ്‌. ഗുരുവിന്‌ കുടിക്കാനുള്ള പാല്‍ കറക്കാന്‍ ജന്മി തന്റെ ഭാര്യയോട്‌ കുളിച്ച്‌ ശുചിയായി വരാന്‍ പറഞ്ഞു. അവര്‍ അങ്ങനെ പാല്‍ കറന്നു. എന്നാല്‍ അത്‌ ഏത്‌ പാത്രത്തില്‌ കാച്ചു എന്നായി ആശങ്ക. അതിന്‌ ഗുരു പരിഹാരവുമുണ്ടാക്കി. മച്ചിന്റെ മുകളില്‍ വൈദ്യരുടെ ഭാര്യ ഒരു പാണ്ടിച്ചട്ടി വാങ്ങിവച്ചിട്ടുണ്ട്‌. അതിലാകാം എന്ന്‌ ഗുരു കല്‌പിച്ചു.

ഭക്ഷിപ്പാന്‍ എന്തുനല്‌കും എന്ന്‌ ശങ്കിച്ച വീട്ടുകാരോട്‌ ഗുരു കല്‌പിച്ചു. ചീരുവിന്റെ കടയില്‍ ആര്‍ക്കും വേണ്ടാതെ ഒരു മരച്ചീനി മാറ്റിയിട്ടിട്ടുണ്ട്‌. അത്‌ പുഴുങ്ങി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.

ഗുരുവിനോട്‌ തന്റെ ഭവനം കൂടി സന്ദര്‍ശിക്കണമെന്ന്‌ പറയാന്‍ വന്നുനിന്ന ചെമ്മനത്തുകരയിലെ അച്യുതന്‍ വൈദ്യരുടെ മനസ്സ്‌ അറിഞ്ഞ്‌ ഗുരു എന്താ നമുക്കു പോകാം എന്ന്‌ വൈദ്യരോട്‌ പറഞ്ഞത്‌ അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. അങ്ങനെ ഗുരു അച്യുതന്‍ വൈദ്യരുടെ ഭവനവും സന്ദര്‍ശിച്ചു. അന്ന്‌ ഗുരു കിടന്ന കട്ടിലും ഇരുന്ന കസേരയും അവര്‍ അമൂല്യനിധിയായി സൂക്ഷിക്കുന്നു.


(കടപ്പാട്‌ : കേരളകൗമുദി ശ്രീനാരായണ ഡയറക്‌ടറി)


Posted on Facebook Group by : Suresh Babu Madhavan
https://www.facebook.com/photo.php?fbid=565631140161479&set=gm.383957215060397&type=1&theater

ശ്രീനാരായണ ഗുരുവിനു മുമ്പും ഈഴവ ശിവപ്രതിഷ്ഠ നടന്നിരുന്നുവോ?

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ : ചരിത്രം വിസ്മരിച്ച പോരാളി.
by : ശ്രീകുമാര്‍



പണിക്കര്‍
സവര്‍ണ ഹിന്ദുക്കളുടെ വര്‍ണനാതീതമായ പീഡനങ്ങള്‍ക്ക് വിധേയരായി ക്ലേശ പൂര്‍ണമായ ജീവിതം നയിച്ചിരുന്ന അവര്‍ണ ജനതയുടെ മോചനത്തിന് നേതൃത്വം കൊടുത്ത നിരവധി മഹാന്മാര്‍ കേരളത്തില്‍ ഉണ്ടായിരുന്നു വെങ്കിലും ചരിത്ര രേഖകളില്‍ വെണ്ടത്ര ഇടം ലഭിക്കാതെ കാലം വിസ്മരിച്ച ഒരു പുരുഷ തേജസ്സായിരുന്നു ആറാട്ടുപുഴ വേലായുധ പ്പണിക്കര്‍.
ശ്രീനാരായണ ഗുരു ഭൂജാതനാകുന്നതിന് 30 വര്‍ഷം മുമ്പ് ജനിക്കുകയും ഗുരുദേവന്‍ എന്തിനു വേണ്ടി യാണോ തന്റെ സമസ്ത ജീവിത കാലം ചെലവഴിച്ചത് അതേ കാര്യങ്ങള്‍ക്ക് വേണ്ടി ത്തന്നെ ജീവിതം സമര്‍പ്പിച്ച വ്യക്തി യായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. ധന ശേഷിയും ജ്ഞാന ശേഷിയും അതിന് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു.

 ഈഴവരുടെ ആദ്യത്തെ ശിവക്ഷേത്രം.

കീഴ്ജാതിക്കാര്‍ക്ക് ക്ഷേത്ര ദര്‍ശനം നടത്തുന്നതിന് സവര്‍ണര്‍ അനുവദിച്ചിരുന്നില്ല. മാത്രമല്ല ക്ഷേത്ര പരിസരത്തില്‍ കൂടി സഞ്ചരിക്കുന്നതിനും അനുവദിച്ചിരുന്നില്ല. ഇതിനു പരിഹാരമായി ഈഴവര്‍ക്കുവേണ്ടി ഒരു ശിവക്ഷേത്രം നിര്‍മ്മിക്കുവാന്‍ പണിക്കര്‍ തീരുമാനിച്ചു. ഇതിന്റെ മുന്നോടിയായി ഉത്തര കേരളത്തിലെയും കര്‍ണാടകത്തിലെയും തമിഴ്‌നാട്ടിലെയും പ്രധാന ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ക്ഷേത്ര നിര്‍മ്മാണവും ആരാധനാ സമ്പ്രദായങ്ങളും ഉത്സവാദി ചടങ്ങുകളും ചോദിച്ചും കണ്ടും മനസ്സിലാക്കി മടങ്ങി വന്നതിനുശേഷം 1853-ല്‍ സ്വദേശമായ മംഗലത്ത് ഇടയ്ക്കാട്ട് മനോഹരമായ ഒരു ശിവക്ഷേത്രം പണിയിച്ചു. മാവേലിക്കര കണ്ടിയൂര്‍ മറ്റത്തില്‍ വിശ്വനാഥന്‍ ഗുരുക്കളാണ് ഇവിടെ പ്രതിഷ്ഠ നടത്തിയത്. ഈഴവരുടെ വകയായി കേരളത്തില്‍ സ്ഥാപിച്ച ആദ്യത്തെ ശിവക്ഷേത്രമാണിത് (ശ്രീനാരായണ ഗുരു അന്ന് ഭൂജാതനായിട്ടില്ല) ഈഴവനായ വേലായുധപ്പണിക്കര്‍ ശിവക്ഷേത്രം സ്ഥാപിച്ച് ആരാധന നടത്തുന്നതില്‍ സവര്‍ണരിലെ ജാതിക്കോമരങ്ങള്‍ അരിശം കൊണ്ടു. പക്ഷെ പണിക്കരെ നേരിടാനുള്ള ആത്മബലം അവര്‍ക്കില്ലായിരുന്നു. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഈഴവരുടെ വകയായ രണ്ടാമത്തെ ക്ഷേത്രം സ്ഥാപിച്ചത് ചേര്‍ത്തല തണ്ണീര്‍മുക്കം ചെറുവാരണം കരയിലാണ്. ഈഴവര്‍ക്ക് ദേവന്മാരുടെ ക്ഷേത്രങ്ങള്‍ പണിത് ആരാധന നടത്താന്‍ അവകാശമില്ലെന്നും അതിനാല്‍ ഈ നടപടി തടയണമെന്നും കാണിച്ച് സവര്‍ണ പ്രമാണിമാര്‍ ഗവണ്‍മെന്റിന് പരാതി നല്‍കി. പരാതി ദിവാന്‍ജി നേരിട്ടുതന്നെ അന്വേഷിച്ചു. ഈഴവര്‍ ഇതിനുമുമ്പ് ശിവക്ഷേത്രം സ്ഥാപിച്ച് ആരാധന നടത്തുന്നു ണ്ടെന്നുള്ളതിനു തെളിവായി 1853-ല്‍ മംഗലത്ത് വേലായുധപ്പണിക്കര്‍ സ്ഥാപിച്ച ക്ഷേത്രമാണ് ചൂണ്ടിക്കാണിച്ചത്. പിന്നീട് ക്ഷേത്ര നിര്‍മ്മാണത്തിന് ദിവാന്‍ജി അനുവാദം നല്‍കി. അരുവിപ്പുറത്തെ ശിവക്ഷേത്രമാണ് മുന്നാമത്തേത്.

ഗുരു
മേല്‍മുണ്ട് സമരം

അവര്‍ണര്‍ക്ക് മാറു മറയ്ക്കാന്‍ മേല്‍മുണ്ട് ധരിക്കു ന്നതിന് അവകാശ മില്ലായിരുന്നു. ജാതി ഹിന്ദുക്കള്‍ താഴ്ന്ന ജാതിക്കാരുടെ മേല്‍ അടിച്ചേല്‍പ്പിച്ച പ്രാകൃത മായ ഒരാചാര മായിരുന്നു ഇത്. കൂടാതെ അവര്‍ണ രുടെ ശരീര ഭാഗങ്ങളുടെ മേലും തൊഴില്‍ ഉപകരണങ്ങളിലുമെല്ലാം കരം ചുമത്തി യിരുന്ന കാലം. മാറു മറയ്ക്കുന്നത് സംസ്‌കാര ത്തിന്റെ ലക്ഷണ മാണെന്ന് പണിക്കര്‍ മനസ്സിലാക്കുകയും അതനു സരിച്ച് പ്രവര്‍ത്തിക്കുവാന്‍ സ്വസമുദാ യത്തോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

ഒരു ഈഴവ യുവതി നാണം മറയ്ക്കാന്‍ മാറില്‍ ഒരു തുണ്ടു തുണിയുമിട്ട് കായംകുളം കമ്പോളത്തില്‍ ചെന്നത് ജാതിക്കോമരങ്ങള്‍ക്ക് പിടിച്ചില്ല. ആ യുവതിയുടെ വസ്ത്രം വലിച്ചുകീറി അവളെ അപമാനിച്ചു വിട്ടു.ഈ സംഭവം അറി ഞ്ഞ പണിക്കര്‍ സംഭവ സ്ഥലത്തെത്തി കിട്ടാവുന്നിടത്തോളം മേല്‍മുണ്ട് ശേഖരിച്ച് അവിടെ കൊണ്ടുവരുവാന്‍ ഏര്‍പ്പാടു ചെയ്തു. കമ്പോളത്തില്‍ ഉണ്ടായിരുന്ന സകല സവര്‍ണരേയും പണിക്കരും പരിവാരങ്ങളും ചേര്‍ന്ന് അടിച്ചു വീഴ്ത്തി. അതു മാത്രമല്ല അന്ന് കമ്പോളത്തില്‍ എത്തിയ മുഴുവന്‍ ഈഴവ യുവതികള്‍ക്കും മാറു മറയ്ക്കാനുള്ള മേല്‍മുണ്ട് സൗജന്യമായി നല്‍കി. അവിടെ വെച്ചു തന്നെ അവരെക്കൊണ്ടു മേല്‍മുണ്ടു ധരിപ്പിച്ചു. മേലില്‍ മേല്‍മുണ്ട് ധരിക്കാതെ പുറത്തിറങ്ങരുതെന്നും അറിയിച്ചു. അതിനുശേഷം ആ പ്രദേശങ്ങളില്‍ എവിടെയും ഈഴവസ്ത്രീകള്‍ക്ക് മാറ് മറച്ച് സഞ്ചരിക്കാമെന്നായി.

അച്ചിപ്പുടവ സമരം

അച്ചിപ്പുടവ എന്നറിയപ്പെടുന്ന ഏറ്റവും നല്ല മുണ്ടുകള്‍ ഈഴവ സ്ത്രീകളാണ് നെയ്തിരുന്നത്. എന്നാല്‍ അവര്‍ നെയ്യുന്ന ഈ വസ്ത്രങ്ങള്‍ അവര്‍ക്കുടുക്കുവാന്‍ അനുവാദമില്ലായിരുന്നു. അവര്‍ണര്‍ സ്ത്രീ പുരുഷ ഭേദമന്യേ മുട്ടിനു താഴെ മുണ്ടുടുക്കാന്‍ അനുവദിച്ചിരുന്നില്ല. ആരെങ്കിലും ഈ ആചാരം തെറ്റിച്ചാല്‍ മേല്‍ജാതിക്കാരില്‍ നിന്നും കടുത്ത പീഡന മേല്‍ക്കേണി വരും. ഉയര്‍ന്ന ജാതിക്കാരുടെ വസ്ത്രധാരണരീതിയെ ആക്ഷേപകരമാം വണ്ണം താഴ്ന്ന ജാതിക്കാര്‍ അനുകരിക്കരുതെന്ന് കൊ.വ.1034ആം ആണ്ടിലെ വിളംബരത്തിലെ ഒരു വാചകത്തിന്റെ ബലത്തിലായിരുന്നു സവര്‍ണര്‍ ഏതു തരത്തിലുമുള്ള നീച പ്രവൃത്തിക്കും മുതിര്‍ന്നിരുന്നത്.

സമ്പന്ന ഈഴവ കുടുംബത്തിലെ ഒരു യുവതി അച്ചിപ്പുടവ നീട്ടിയുടുത്ത് യാത്ര ചെയ്തത് ജാതിക്കോമരങ്ങള്‍ക്ക് സഹിച്ചില്ല. പരിസരബോധം മറന്ന അവര്‍ അവളുടെ മുണ്ടു വലിച്ചു കീറി ചേറില്‍ പൂഴ്ത്തി. ഈ യുവതിയെ അപമാനിച്ച വിവരം അറി ഞ്ഞപ്പോള്‍ പണിക്കരും സംഘവുമെത്തി സംഹാര താണ്ഡവമാടി. പിന്നീട് ആ പ്രദേശത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ല.


ക്ഷേത്രം
നിസ്സഹകരണ സമരം

കൃഷി ഭൂമിയില്‍ പണി ചെയ്തു കൊണ്ടി രുന്നതും ഈഴവരും മറ്റു പിന്നോക്ക വിഭാഗ ക്കാരു മായിരുന്നു. കാര്‍ത്തി കപ്പള്ളി താലൂക്കില്‍ സവര്‍ണര്‍ക്കു വേണ്ടി ഇത്തരം ജോലികള്‍ ഒരൊറ്റ പിന്നോക്ക ക്കാരനും ചെയ്തു പോക രുതെന്ന് പണിക്കര്‍ ആജ്ഞാപിച്ചു. മിന്നല്‍ പണിമുടക്കു മൂലം സവര്‍ണരുടെ വരുമാന മാര്‍ഗങ്ങളെല്ലാം അടഞ്ഞു. പണിമുടക്കുന്ന പാവങ്ങള്‍ക്കെല്ലാം അരിയും മറ്റു സാധനങ്ങളുമെല്ലാം പണിക്കരുടെ ആള്‍ക്കാര്‍ എത്തിച്ചു കൊടുക്കുമായിരുന്നു. പണിക്കരോട് എതിരിടുന്നത് കടുത്ത പ്രയാസങ്ങള്‍ക്ക് ഇടയാക്കുമെന്ന് മനസ്സിലാക്കിയപ്പോള്‍ സന്ധി സംഭാഷണം നടന്നു. പരസ്യമായി ക്ഷമാപണം നടത്തിയതിനുശേഷമാണ് ഈ നിസ്സഹകരണ സമരം അവസാനിച്ചത്.

മൂക്കുത്തി സമരം

താഴ്ന്ന ജാതിക്കാര്‍ ഓരോ വിഭാഗക്കാരും അണിയുന്ന ആഭരണത്തിന് ചില രീതികള്‍ ഏര്‍പ്പെടുത്തിയിരുന്ന കാലം.ധരിച്ചിരിക്കുന്ന ആഭരണം കണ്ടാല്‍ തിരിച്ചറിയാം അവര്‍ ഏത് ജാതിയില്‍ പെട്ടവളാണെന്ന്.മൂക്കുത്തി ആഭരണമിടാന്‍ ഈഴവ സ്ത്രീകള്‍ക്ക് അവകാശമില്ലായിരുന്നു.അത് സവര്‍ണ സ്ത്രീകള്‍ മാത്രം അണിയുന്ന ആഭരണമാണ്.ഈ നിയമം ലംഘിച്ച് ഒരു ഈഴവയുവതി ആഭരണം ധരിച്ച് നടന്നു പോകുന്നതു കണ്ടപ്പോള്‍ മൂക്കുത്തി ഊരാന്‍ സവര്‍ണര്‍ ആജ്ഞാപിച്ചു.അവര്‍ അനുസരിച്ചില്ല.ഒട്ടും താമസിച്ചില്ല,ആ മൂക്കുത്തി മാംസത്തോടെ വലിച്ചെടുത്തു ചവിട്ടിയരച്ചു.രണം ധാരധാരയായി ഒഴുകി.ഇതിനു പ്രതികാരം ചെയ്യാന്‍ പണിക്കരും സംഘവും എത്തിയത് ഒരു കിഴി നിറയെ മൂക്കുത്തിയു മായിട്ടായിരുന്നു.സവര്‍ണര്‍ പണിക്കരുടെ മുന്നില്‍ പത്തി മടക്കി.ആ ഭാഗത്തുള്ള മുഴുവന്‍ ഈഴവ സ്ത്രീകളെയും വിളിച്ചുവരുത്തി മൂക്കുത്തി ഇടുവിച്ചു.സ്ത്രീകളുടെ ആചാരങ്ങളില്‍ മാത്രമല്ല,പുരുഷന്മാരുടെ ആചാരങ്ങളിലും മാറ്റം വരുത്തി.

സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം
നിരവധി പോരാട്ടങ്ങള്‍ക്ക് നേതൃതവം നല്‍കിയ പണിക്കര്‍ അവര്‍ണര്‍ക്ക് വഴിയെ സഞ്ചരിക്കുന്നതിനു തടസ്സം സൃഷ്ടിച്ച ജന്മിമാരെയും മാടമ്പിമാരെയും അടിച്ചൊതുക്കി ക്കളഞ്ഞു.അവരുടെ 'ഹോയ്'വിളിയും അവസാനിച്ചു.ആ പ്രദേശത്തെ അവര്‍ണ വിഭാഗങ്ങള്‍ക്ക് സ്വതന്ത്രമായി വഴിനടക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചു.

നിരവധി സമരങ്ങള്‍ക്കും പീഡിത ജനതകളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും വേണ്ടി അക്ഷീണം പ്രയത്‌നിച്ച പണിക്കര്‍ക്ക് തിരുവിതാംകൂര്‍ മഹാരാവ് വീരശ്രൃംഘല അണിയിച്ചു.മുറജപത്തിന്റെ മുന്നോടിയായി പത്മനാഭപുരം ക്ഷേത്രത്തിലേക്ക് കൊണ്ടു പോകുകയായിരുന്ന സാളഗ്രാമം കായംകുളം കായലില്‍ വെച്ച് ആക്രമികള്‍ തട്ടിയെടുത്തു.ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ക്ക് മാത്രമാണ് ആക്രമികളെ നേരിട്ട് സാളഗ്രാമം തിരിച്ചെടുക്കുവാന്‍ കഴിഞ്ഞത്.അങ്ങനെയാണ് സന്തുഷ്ടനായ രാജാവ് വീരശ്രൃംഘല നല്‍കിയത്.


പ്രതിഷ്ഠ

പ്രതിഷ്ഠ

ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കില്‍ കടലോര പ്രദേശമായ ആറാട്ടുപുഴയിലെ സമ്പന്നമായ കല്ലശ്ശേരി തറവാട്ടില്‍ 1825ല്‍ വേലായുധപ്പണിക്കര്‍ ജനിച്ചു. അദ്ദേഹം ജനിച്ച് ഏതാനും ദിവസങ്ങള്‍ക്കു ശേഷം അച്ഛനും അമ്മയും നിര്യാതരായി. അപ്പൂപ്പന്റെ കീഴില്‍ വളര്‍ന്നു.അപ്പൂപ്പന്‍ വലിയ ധനിക നായിരുന്നു. അദ്ദേഹത്തിന് നേരിട്ട് വിദേശ വ്യാപാരം ഉണ്ടായിരുന്നു.150 ഏക്കര്‍ തെങ്ങിന്‍ തോപ്പും 300 ഏക്കര്‍ കൃഷിനിലവും അനവധി കെട്ടിടങ്ങ ളുമുണ്ടായിരുന്നു. പായ്ക്കപ്പലു കളുടെയും ഉടമയായിരുന്നു. ഈ സ്വത്തുക്കള്‍ ക്കെല്ലാം ഏക അവകാശി വേലായുധ പ്പണിക്കര്‍ മാത്രം. വിദ്യാഭ്യാസം വീട്ടില്‍ വെച്ചു തന്നെ യായിരുന്നു.സംസ്‌കൃതവും മലയാളവും തമിഴും പഠിച്ചു. വേലായുധന് 16 വയസ്സുള്ളപ്പോള്‍ അമ്മാവന്‍ മരിച്ചു. അതോടെ തറവാട്ടുഭരണം ഏറ്റെടുക്കേണ്ടിവന്നു. ഇതിനിടയില്‍ കായികാഭ്യാസവും കുതിരസവാരിയും വശത്താക്കി. 20ആമത്തെ വയസ്സില്‍ വിവാഹം കഴിച്ചു. പുതുപ്പള്ളിയിലെ വാരണപ്പള്ളിയില്‍ എന്ന പ്രസിദ്ധ തറവാട്ടിലെ വെളുമ്പിയായിരുന്നു വധു.ഈ ദമ്പതികള്‍ക്ക് 7 പുത്രന്മാര്‍ പിറന്നു. തന്റെ മക്കളെ സവര്‍ണരെക്കൊണ്ട് 'കുഞ്ഞ്' എന്ന് വിളിപ്പിക്കും എന്ന ദൃഢനിശ്ചയത്തോടെ അവര്‍ക്ക് കുഞ്ഞയ്യന്‍, കുഞ്ഞുപണിക്കര്‍, കുഞ്ഞന്‍, കുഞ്ഞുപിള്ള, കഞ്ഞുകുഞ്ഞ്, വെളുത്തകുഞ്ഞ്, കുഞ്ഞുകൃഷ്ണന്‍ എന്നിങ്ങനെ പേരിട്ടു. സാധാരണ സവര്‍ണര്‍ മാത്രമാണ് അവരുടെ പേരുകളുടെ കൂടെ 'കുഞ്ഞ്' ചേര്‍ത്ത് വിളിക്കാറുള്ളൂ.അങ്ങനെ, നേരത്തേ തന്നെ സവര്‍ണ ജനവിഭാഗത്തിന്റെ അനീതികള്‍ക്കെതിരേ പ്രതികരിക്കുന്നതിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ പണിക്കര്‍ നടത്തിയെന്നുതന്നെ ഉറപ്പിക്കാം.
ഒരു കേസ്സിന്റെ ആവശ്യത്തിനായി തണ്ടുവെച്ച ബോട്ടില്‍ കൊല്ലത്തേക്ക് പോകുക യായിരുന്നു പണിക്കരും സംഘവും. കായംകുളം കായലില്‍ എത്തി. സമയം അര്‍ദ്ധരാത്രി. ഒരു കേവു വള്ളത്തില്‍ വന്ന ചിലര്‍ പണിക്കരെ കണ്ട് അടിയന്തിരമായി ചില കാര്യങ്ങള്‍ അറിയിക്കാ നുണ്ടെന്നും പറഞ്ഞു ബോട്ടില്‍ കയറി. അതിലൊ രാള്‍ ഉറക്കത്തിലാ യിരുന്ന പണിക്കരെ മൃഗീയമായി കുത്തി കൊല പ്പെടുത്തി. അങ്ങനെ 1874ല്‍ തന്റെ 49ആമത്തെ വയസ്സില്‍ പണിക്കര്‍ അന്ത്യശ്വാസം വലിച്ചു. (പണിക്കരെ കൊല പ്പെടുത്തിയത്, അപ്പോള്‍ മാത്രം ഇസ്ലാം മതം സ്വീകരിച്ച കിട്ടന്‍ എന്ന ഒരു ഈഴവ നായിരുന്നു. ഇസ്ലാം മതം സ്വീകരിച്ചതുകൊണ്ട് 'തൊപ്പിയിട്ട കിട്ടന്‍' എന്നാണ് അയാളെ വിളിച്ചിരുന്നത്-തെക്കുംഭാഗം മോഹന്‍)

ജാതിചിന്ത കൊണ്ട് ഭ്രാന്താലയമായിരുന്ന കേരളത്തില്‍, അസമത്വത്തിനും ജാതീയതക്കും വിശിഷ്യാ പിന്നോക്ക സമുദായങ്ങളില്‍ പെട്ട ജനതകളുടെ അവകാശങ്ങള്‍ക്കും വേണ്ടി അക്ഷീണം പോരാടിയ ധീരപുരുഷ കേസരിയായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കര്‍.ഒരു പക്ഷെ അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ ചിലപ്രദേശങ്ങളില്‍ മാത്രം ഒതുങ്ങിയെങ്കിലും പിന്‍ഗാമികള്‍ക്ക് ഒരു മാര്‍ഗ ദീപമായിരുന്നു.പിന്നീടുവന്ന മഹാന്മാര്‍ ആ ദീപത്തിന്റെ പ്രഭ കേരളത്തിലാകെ പരത്തുകയായിരുന്നു.

 ('വൈക്കം മെയില്‍' മാസികയുടെ 2004 ഏപ്രില്‍ ലക്കത്തിലാണ് ശ്രീകുമാറിന്റെ ഈ ലേഖനമുള്ളത്)
Source : http://www.idaneram.blogspot.in/2013/08/blog-post_3064.html

Sunday 25 August 2013

ഈഴവ ശിവപ്രതിഷ്‌ഠ അരുവിപ്പുറത്തോ തലശ്ശേരിയിലോ?

അരുവിപ്പുറം പ്രതിഷ്‌ഠയുടെ 125ആം വര്‍ഷം[ ഡോ.എംഎം ബഷീര്‍  ]

ശ്രീനാരായണ ഗുരു ഈഴവശിവെനെ കുറിച്ച്‌ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? പറഞ്ഞിട്ടുണ്ടെങ്കില്‍ എവിടെ വെച്ചാണ്‌? എപ്പോഴാണ്‌?-പലരും ചോദ്യങ്ങളില്‍ നിന്ന്‌ വിചിത്രമായ കഥകള്‍ കെട്ടിയുണ്ടാക്കുന്നു. ജീവചരിത്രകാരന്മാര്‍ പലരും ഗുരു അങ്ങനെ പറഞ്ഞിട്ടുണ്ടെന്നു കരുതി അദ്ദേഹത്തെ ന്യായീകരിക്കുകയും 1888ല്‍ അരുവിപ്പുറത്തു നടന്ന ശിവ പ്രതിഷ്‌ഠയുമായി അതിനെ ബന്ധിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ചിലര്‍ ഗുരു അങ്ങനെ പറഞ്ഞിട്ടില്ല എന്ന്‌ തീരുമാനിച്ച്‌ അങ്ങനെ പറയുന്നതിന്റെ ന്യായാന്യാങ്ങളെ കുറിച്ച്‌ ചിന്തിക്കുകയും അങ്ങനെ പറയുന്നതുകൊണ്ട്‌ നിരപരാധിയായ ഗുരുവില്‍ ഈഴവ പക്ഷപാതം ചാര്‍ത്തിവെക്കുകയാണ്‌ എന്ന കണ്ടെത്തുകയും ചെയ്യുന്നു.

കുമാരനാശാന്‍ എഴുതിയ "ബ്രഹ്മശ്രീ ശ്രീ നാരായണ ഗുരുവിന്റെ ജീവചരിത്ര സംഗ്രഹം" എന്ന കൃതിയില്‍ അരുവിക്കരയില്‍ നടന്ന ശിവപ്രതിഷ്‌ഠ ഒരു സാധാരണ സംഭവമായിട്ടേ വിവരിച്ചുള്ളൂ. 1908ല്‍ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ ശിവപ്രതിഷ്‌ഠയെ കുറിച്ചും ആശാന്‍ പറയുന്നുണ്ടെങ്കിലും അവിടെയും സവിശേഷമായി എന്തെങ്കിലും നടന്നതായി സൂചനയില്ല. മയ്യനാട്‌ കെ ദാമോദരന്‍ എഴുതിയ ജീവചരിത്രത്തിലും അരുവിപ്പുറത്തും തലശ്ശേരിയിലും പ്രതിഷ്‌ഠ നടന്നുവെന്നല്ലാതെ മറ്റൊന്നും പറഞ്ഞു കാണുന്നില്ല. നാരായണ ഗുരു ഈഴവ ശിവനെ കുറിച്ച്‌ പറഞ്ഞു എന്നതൊന്നും അക്കാലത്ത്‌ മഹാകാര്യമായി ആരും ഗണിച്ചിരുന്നില്ല. എന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു.

നാരായണ ഗുരുവിനെ കുറിച്ച്‌ മൂര്‍ക്കോത്ത്‌ കുമാരന്‍ എഴുതിയ ജീവ ചരിത്രത്തില്‍ അരുവിപ്പുറം പ്രതിഷ്‌ഠയുമായി ബന്ധിച്ച്‌ ഈഴവ ശിവനെ കുറിച്ച്‌ പറയുന്നുണ്ട്‌. സ്വാമികളുടെ ശക്തിയും യോഗ്യതയും മനസ്സിലാക്കാതെയും അവിടുത്തെ പ്രവൃത്തിയുടെ ഉദ്ദേശ്യം ധരിക്കാതെയും ആയിരുന്നു അന്ന്‌ ഈഴവ പ്രമാണിമാരില്‍ ചിലര്‍ ബ്രാഹ്മണര്‍ക്കല്ലാതെ ശിവപ്രതിഷ്‌ഠ ചെയ്യാന്‍ പാടില്ലെന്നു പറഞ്ഞുകൊണ്ട്‌ തന്റെ ഉദ്യമത്തില്‍ നിന്ന്‌ അവിടത്തെ വിരമിപ്പിക്കാന്‍ ശ്രമിച്ചത്‌. സ്വാമിയുടെ ശക്തിയും യോഗ്യതയും മനസ്സിലാക്കിയും അവിടത്തെ പ്രവൃത്തിയുടെ ഉദ്ദേശ്യം ധരിച്ചുമായിരുന്നു ഒരു ബ്രാഹ്മണന്‍ സ്വാമിയോട്‌, ബ്രാഹ്മണര്‍ക്കല്ലാതെ ശിവപ്രതിഷ്‌ഠ ചെയ്യാന്‍ വിധിയുണ്ടോ എന്നു ചോദിച്ചത്‌. ഈഴവ പ്രമാണികളുടെ പ്രതിഷേധത്തെ തന്റെ മനഃശക്തികൊണ്ട്‌ ജയിച്ചു ഗുരു. ബ്രാഹ്മണന്റെ വായ, താന്‍ ഈഴവ ശിവനെയാണല്ലോ പ്രതിഷ്‌ഠിച്ചത്‌ എന്ന്‌ ഉടനടിയുള്ള പ്രത്യുത്തരം കൊണ്ടടച്ചു. മൂര്‍ക്കോത്ത്‌ കുമാരന്‌ ഈഴവ ശിവനെ കുറിച്ചുള്ള സംഭവം അറിയാമായിരുന്നെങ്കിലും അദ്ദേഹം അത്‌ അരുവിപ്പുറത്തെ ശിവപ്രതിഷ്‌ഠയുമായിട്ടാണ്‌ ബന്ധപ്പെടുത്തിയിരിക്കുന്നത്‌. ഗുരുവിനെ ആ ഉദ്യമത്തില്‍ നിന്ന്‌ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ച ഈഴവ പ്രമാണികള്‍ ആരൊക്കെയാണെന്ന്‌ വ്യക്തമാക്കുകയോ തെളിവ്‌ പറയുകയോ ചെയ്‌തിട്ടില്ല. ആ അവസരത്തില്‍ ബ്രാഹ്മണന്‍ തര്‍ക്കത്തിന്‌ വന്നതെന്ന്‌ തോന്നും വിധമാണ്‌ അദ്ദേഹത്തിന്റെ വിവരണം. തുടര്‍ന്നു വന്ന ജീവചരിത്രകാരന്മാരില്‍ പലരും മൂര്‍ക്കോത്ത്‌ കുമാരനെ പിന്‍തുടരാനാണ്‌ ശ്രമിച്ചു കാണുന്നത്‌.

പണ്ഡിറ്റ് കെകെ പണിക്കര്‍ പറയുന്നു: അരുവിപ്പുറത്തെ പ്രതിഷ്‌ഠ നടന്ന കാലത്ത്‌ ചില ഈഴവ പ്രമാണികള്‍ സ്വാമികളെ താദൃശ ശ്രമങ്ങളില്‍ നിന്ന്‌ വിരമിപ്പിക്കാന്‍ ശ്രമിച്ചു. ബ്രാഹ്മണന്‍ മാത്രമേ ശിവപ്രതിഷ്‌ഠ നടത്താവൂ എന്നായിരുന്നു അതിന്‌ അവര്‍ പറഞ്ഞ കാരണം. സ്വാമികളുടെ ശക്തിയും യോഗ്യതയും അവിടുത്തെ പ്രവൃത്തിയുടെ ഉദ്ദേശ്യവും ആ പ്രമാണികള്‍ അന്ന്‌ ധരിച്ചിരുന്നില്ല. ഈഴവ പ്രമാണികളുടെ അത്തരം എതിര്‍പ്പുകളെ സ്വാമികള്‍ സ്വന്തം മനഃശക്തികൊണ്ടുതന്നെ ജയിച്ചു. ഒരിക്കല്‍ ഒരു ബ്രാഹ്മണന്‍ സ്വാമികളോട്‌ ചോദിച്ചു: ബ്രാഹ്മണര്‍ക്കല്ലാതെ ശിവപ്രതിഷ്‌ഠ ചെയ്യാന്‍ വിധിയുണ്ടോ എന്ന്‌ .ഗുരുവിന്റെ മുഖത്തുനിന്നു ക്ഷണം പറ്റിയ മറുപടി പുറപ്പെട്ടു. "ഞാന്‍ ബ്രാഹ്‌ണശിവനെയല്ല ഈഴവ ശിവനെയാണ്‌ പ്രതിഷ്‌ഠിച്ചത്‌,"  ചോദ്യകര്‍ത്താവായ ബ്രാഹ്മണന്‍ പിന്നെ ഒന്നും ഉരിയാടിയില്ല.

മൂര്‍ക്കോത്തു കൂമാരനെ പിന്‍തുടരുന്ന കെകെ പണിക്കര്‍, ഈഴവ പ്രമാണികള്‍ എതിര്‍ത്തു എന്നും ഒരിക്കല്‍ ഒരു ബ്രാഹ്മണന്‍ സ്വാമികളോട്‌ ആ ചോദ്യം ചോദിച്ചു എന്നു പറഞ്ഞ്‌ പ്രതിഷ്‌ഠയും ചോദ്യംചെയ്യലും രണ്ട്‌ സന്ദര്‍ഭങ്ങളിലാക്കി മാറ്റിയിരിക്കുന്നു.

കോട്ടുകോയിക്കല്‍ വേലായുധന്‍, കുമാരനാശാന്‍ പറഞ്ഞ കാര്യങ്ങള്‍ സംഗ്രഹിക്കുകയും കൂടുതലായി ചിലത്‌ എഴുതി ചേര്‍ക്കുകയും ചെയ്യുന്നു: പ്രതിഷ്‌ഠാ വിവരം കാട്ടുതീ പോലെ പരന്നു. യാഥാസ്ഥിതികരുടെ ഇടയില്‍ ആ തീജ്വാല ഒരു പരിഭ്രാന്തി തന്നെ ഉണ്ടാക്കി. പലരും ഈ നടപടി ഏറ്റവും തികഞ്ഞ അനീതി എന്ന്‌ ആക്രോശിച്ചു. ഒറ്റക്കും കൂട്ടായും ചിന്തകളും ചര്‍ച്ചകളും നടന്നു. എന്നാല്‍, എന്തുകൊണ്ടോ ഈ ക്ഷേത്ര പ്രതിഷ്‌ഠയെ അസാധുവെന്നു സ്ഥാപിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല, പലവഴിക്കും എതിര്‍പ്പുകള്‍ ഉണ്ടാകാതിരുന്നില്ലത്രേ. പലരും നേരിട്ടുതന്നെ ഈ പ്രവൃത്തിയുടെ അവകാശം ചോദ്യം ചെയ്‌ത കൂട്ടത്തില് ഒരു പൂണൂല്‍ക്കാരന്‍ ഈ സന്യാസിയെ കണ്ട്‌ ചോദിച്ചു: "അബ്രാഹ്മണര്‍ക്ക്‌ ക്ഷേത്ര പ്രതിഷ്‌ഠക്ക്‌ അവകാശമില്ലാത്ത സ്ഥിതിയില്‍ ഒരു ഈഴവന്‍ ശിവ പ്രതിഷ്‌ഠ നടത്തിയത്‌ ശരിയാണോ?" എന്ന്‌. അവിടുന്ന്‌ സാവധാനം ഒന്ന്‌ പുഞ്ചിരിച്ചിട്ട്‌ പറഞ്ഞു: "നാം ഈഴവ ശിവനെയാണ്‌ പ്രതിഷ്‌ഠിച്ച" തെന്ന്‌ അദ്ദേഹം മറുപടി പറഞ്ഞു. ചോദ്യ കര്‍ത്താവിന്‌ വാ പൊളിക്കാന്‍ പിന്നീട്‌ സാധിച്ചില്ല.

കോട്ടുകോയിക്കല്‍ വേലായുധന്‍ കുമാരനാശാനേയും മൂര്‍ക്കോത്തിനേയും യോജിപ്പിച്ച്‌ ഒരഭിപ്രായം സ്വരൂപിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. ഈഴവ പ്രമാണികള്‍ എതിര്‍ത്തു എന്ന വിവരം അദ്ദേഹം ഒഴിവാക്കി. സംഭവം സത്യമാണോ എന്ന്‌ അദ്ദേഹത്തിന്‌ വ്യക്തമല്ല. കേട്ടു കേള്‍വിയാണ്‌, അതുകൊണ്ടാണ്‌ എതിര്‍പ്പുകള്‍ ഉണ്ടാകാതിരുന്നില്ലത്രേ എന്നു പറയുന്നത്‌. മറ്റൊരു ജീവ ചരിത്രകാരനായ പി പരമേശ്വരന്‍ കുറേക്കൂടി മുന്നോട്ടു പോകുന്നുണ്ട്‌. അരുവിപ്പുറം പ്രതിഷ്‌ഠയെ കുറിച്ച്‌ കുമാരനാശാന്‍ പറഞ്ഞ കാര്യങ്ങള്‍ സംഗ്രഹിക്കുകയും എതിര്‍പ്പു പ്രകടിപ്പിച്ച ഈഴവ പ്രമാണിയുടെ പേരെടുത്തു പറയുകയും ചെയ്‌തിട്ട്‌ അദ്ദേഹം തുടരുന്നു.

"........ഈഴവ പ്രമാണികളില്‍ പോലും അമ്പരപ്പുളവാക്കി,പെരുനെല്ലി കൃഷ്‌ണന്‍ വൈദ്യര്‍ക്കു തന്നെ അതു പൊറുത്തില്ല. ഗുരുവിനു പ്രതിഷ്‌ഠ നടത്താനുള്ള അധികാരമുണ്ടോ എന്നദ്ദേഹം സംശയിച്ചു. ഈ വിവരമറിഞ്ഞ്‌ സ്വാമി തന്നെ ഒരു ദിവസം പെരുനെല്ലിയെ നേരിട്ടു കാണുകയും അദ്ദേഹത്തിന്റെ സംശയങ്ങള്‍ പരിഹരിക്കുകയും ചെയ്‌തു.

ബ്രാഹ്മണരും വെറുതെയിരുന്നില്ല. ക്ഷോഭിച്ചു വശായ ഒരു ബ്രാഹ്മണന്‍ ,ബ്രാഹ്മണര്‍ക്കല്ലാതെ ശിവപ്രതിഷ്‌ഠ നടത്താന്‍ വിധിയുണ്ടോ? എന്നു ചോദിച്ചു. ഒട്ടും മുഷിയാതെ,എന്നാലൊട്ടും മടിക്കാതെ ഒരു പുഞ്ചിരിയോടുകൂടി ഗുരുദേവന്‍ മറുപടി പറഞ്ഞു. ഞാന്‍ ബ്രാഹ്മണ ശിവനെയല്ല, ഈഴവ ശിവനെയാണ്‌ പ്രതിഷ്‌ഠിച്ചതെന്ന്‌. ചോദ്യ കര്‍ത്താവ്‌ തരിച്ചു നിന്നു പോയി."

പ്രൊഫ.എംകെ സാനു അരുവിപ്പുറം പ്രതിഷ്‌ഠയെ കുറിച്ച്‌ പറയുമ്പോള്‍ പ്രകടിപ്പിക്കുന്ന സംശയം ശ്രദ്ധേയമാണ്‌. അദ്ദേഹം പറയുന്നു. "ഇതിനിടയില്‍ ഗൗരവപൂര്‍വം ചോദിക്കേണ്ടതായ ഒരു ചോദ്യം അവരിലാരെങ്കിലും ചോദിച്ചോ എന്നറിഞ്ഞുകൂടാ. ക്ഷേത്ര പ്രതിഷ്‌ഠക്കുള്ള അധികാരം ബ്രാഹ്മണനു മാത്രമല്ലേയുള്ളൂ? ഈഴവനായ നാണുഗുരു സ്വാമിക്ക്‌ ഈ ദിവ്യമായ കര്‍മ്മമനുഷ്‌ഠിക്കാമെന്ന്‌ ഏതു ശാസ്‌ത്രത്തില്‍ പറഞ്ഞിട്ടുണ്ട്‌? ഈ ചോദ്യം പിന്നീട്‌ മറ്റു ചിലര്‍ ചോദിച്ചതായിട്ടേ നാം അറിയുന്നുള്ളൂ. ആ സന്ദര്‍ഭത്തില്‍ അവിടെ കൂടിയിരുന്നവരിലാരും അങ്ങനെ ചോദിച്ചതായി അറിവില്ല"

ഗുരു പരമ്പരയിലെ അതിപ്രഗത്ഭനും എഴുത്തുകാരനുമായ നിത്യ ചൈതന്യ യതി പറഞ്ഞ ഒരു കാര്യം അത്ഭുതകരമായി തോന്നുന്നു. പ്രിയപ്പെട്ട ബിജുവിന്‌ എന്ന പേരില്‍ യതി ഒരു ചെറുപ്പക്കാരന്‌ ഒരു കത്തെഴുതിയിട്ടുണ്ട്‌. അയാളുടെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം എന്ന ഭാവേനയുള്ള ആ ലേഖനത്തില്‍ പലതും വിശദീകരിക്കുന്ന കൂട്ടത്തില്‍ അദ്ദേഹം പറയുന്നു: "നമ്പൂതിരി വന്ന്‌ ഗുരുവിനെ വെല്ലു വിളിച്ചു എന്നു പറയുന്നവര്‍ അത്‌ എത്രാം തിയതി എന്നു പറഞ്ഞാല്‍ കൊള്ളാം. ഏത്‌ ഇല്ലത്തെ, ഏത്‌ മനയിലെ നമ്പൂതിരിയാണെന്ന്‌ പറഞ്ഞാല്‍ കൊള്ളാം. പരദൂഷണപ്രിയരായ ചിലര്‍ മ്പൂതിരിമാര്‍ക്ക്‌ എതിര്‍പ്പുണ്ടെന്ന്‌ ഗുരുവിനെ അറിയിച്ചപ്പോള്‍ അതിന്‌ നമ്പൂതിരി ശിവനെയല്ലല്ലോ നാം പ്രതിഷ്‌ഠിച്ചത്‌ എന്നാണ്‌ ഗുരു പ്രതിവചിച്ചത്‌ അല്ലാതെ ഈഴവ ശിവന്‍ എന്ന്‌ ഗുരു പറഞ്ഞിട്ടില്ല........ഈ വസ്‌തുത അറിയാതെയാണ്‌ പലരും നിരപരാധിയായ നാരായണ ഗുരുവില്‍ ഈഴവ പക്ഷപാതം ചാര്‍ത്തിവെക്കുന്നത്‌...."

1920കളിലും 30കളിലും മലബാര്‍ പ്രദേശത്ത്‌ കോണ്‍ഗ്രസ്‌ നേതാവായി അറിയപ്പെട്ടിരുന്ന മൊയ്യാരത്ത്‌ ശങ്കരന്‍ എഴുതിയ 'എന്റെ ജീവിത കഥ'യില്‍ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ ശിവപ്രതിഷ്‌ഠയെ സംബന്ധിക്കുന്ന വിവരങ്ങളുണ്ട്‌. 1908ല്‍ മൊയ്യാരത്ത്‌ ശങ്കരന്‍ തലശ്ശേരി മിഷന്‍സ്‌ സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ്‌ ശ്രീനാരായണ ഗുരുവും ഹഠയോഗിയായ മുനിസ്വാമിയും ശിഷ്യന്മാരും തിരുവിതാംകൂറില്‍ നിന്ന്‌ തലശ്ശേരിയില്‍ എത്തിയത്‌. അവര്‍ വന്നത്‌ ജഗന്നാഥ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനു കുറ്റിയടിക്കാനായിരുന്നു. അന്ന്‌ അവിടെ നടന്ന സംഭവങ്ങളും വാദപ്രതിവാദങ്ങളും മൊയ്യാരത്ത്‌ ശങ്കരന്‍ വ്യക്തമായി ഓര്‍മ്മിക്കുകയും ആത്മകഥയില്‍ രേഖപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു.
അബ്രാഹ്മണര്‍ക്ക്‌ വിഗ്രഹം പ്രതിഷ്‌ഠിക്കാന്‍ ശാസ്‌ത്ര സമ്മതമില്ല എന്ന്‌ നാട്ടിലുളള സവര്‍ണ വിദ്വാന്മാരുടെ ശബ്ദം ഉയര്‍ന്നു. പുരോഗമന പരാങ്‌മുഖരായ വിദ്വാന്മാരുടെ ശാസ്‌ത്രീയമായ എതിര്‍പ്പുകള്‍ക്ക്‌ മുഴുവന്‍ പണ്ഡിതര്‍ എംകെ ഗുരുക്കള്‍ 'മിതവാദി' യിലെഴുതിയ ലേഖനങ്ങളിലൂടെ മറുപടി പറഞ്ഞു.ആ മഹാ പണ്ഡിതനോട്‌ എതിരിടുവാന്‍ കഴിയാത്ത പണ്ഡിതമന്യന്മാര്‍ ഒരു പണി പറ്റിക്കാന്‍ തീരുമാനിച്ചു. നാരായണ ഗുരുസ്വാമികള്‍ മഹാ വിദ്വാനും ബുദ്ധിശാലിയുമാണെന്ന കാര്യം അവര്‍ക്ക്‌ വലിയ നിശ്ചയമുണ്ടായിരുന്നില്ല. സ്വാമികളെ അവര്‍ നേരിട്ടു വട്ടത്തിലാക്കുവാന്‍ പുറപ്പെട്ടു.മൊയ്യാരത്ത്‌ ശങ്കരന്‍ തുടര്‍ന്ന്‌ എഴുതുന്നു:

പ്രസിദ്ധ വിദ്വാന്‍ മണ്ണന്തല നീലകണ്‌ഠന്‍ മൂസ്സതാണ്‌ സംഘത്തിന്റെ നേതൃത്വം വഹിച്ചത്‌. അന്ന്‌ യുവ കവിയായിരുന്ന കുമാരനാശാനും സ്വാമികളോടൊപ്പം തലശ്ശേരിയില്‍ വന്നു താമസിക്കുന്നുണ്ടായിരുന്നു. ശിഷ്യന്മാര്‍ വിവരം സ്വാമികളെ അറിയിച്ചു.സ്വാമികള്‍, കൊള്ളാം, വരട്ടെ എന്നു സമ്മതിച്ചു.വിവരം അറിഞ്ഞ്‌ തലശ്ശേരിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ കോലേക്കൂട്ടി സ്വാമികളുടെ അടുത്തു സ്ഥലം പിടിച്ചു. അക്കാലം ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ചെന്നാല്‍ സ്വാമികള്‍ ഞങ്ങള്‍ക്ക്‌ കല്‍ക്കണ്ടവും മുന്തിരിങ്ങയും പഴവും നല്ല ഉപദേശവും തരിക പതിവായിരുന്നു. മൂസ്സതും പണ്ഡിതപ്പരിശയുമെത്തി. സംസ്‌കൃതത്തില്‍ സംഭാഷണം തുടങ്ങി. സ്വാമികള്‍ മലയാളത്തില്‍ മറുപടി പറഞ്ഞു. എന്നു തന്നെയുമല്ല, മലയാളത്തില്‍ സംസാരിക്കണം, ഇവര്‍ക്കെല്ലാം കേള്‍ക്കണം എന്ന്‌ മൂസ്സതിനോട്‌ സ്വാമികള്‍ പറഞ്ഞു. ഞങ്ങള്‍ക്ക്‌ വളരെ സന്തോഷമായി. പത്തു പതിനഞ്ചു മിനിട്ടു പല പ്രമാണങ്ങള്‍ ഉദ്ധരിച്ച്‌ മൂസ്സത്‌ സംസാരിച്ചപ്പോള്‍ ആശാന്‍ ആ പണ്ഡിതന്മാരുടെ വായടച്ചു. ശരി, ആ ശാസ്‌ത്രങ്ങളെല്ലാം സമ്മതിക്കാം.പക്ഷെ നാം ഇവിടെ ഒരു ഈഴവ ശിവനെ -തിയ്യ ശിവനെ- യാണല്ലോ പ്രതിഷ്‌ഠിക്കുന്നത്‌. അത്‌ പാടില്ലെന്ന്‌ ഈ ശാസ്‌ത്രത്തിലെ പണ്ഡിതന്മാര്‍ കണ്ടുവോ?എന്നു ചോദിച്ചു. മൂസ്സതിനു വിയര്‍ത്തു. ഞങ്ങള്‍ പൊട്ടിച്ചിരിച്ചു. സ്വാമികള്‍ കൈകൊണ്ട്‌ ഞങ്ങളെ വിലക്കി.

ശങ്കരന്‌ നാരായണ ഗുരുവും സംഘവും ജഗന്നാഥ പ്രതിഷ്‌ഠക്കായി തലശ്ശേരിയില്‍ എത്തുന്ന കാലത്ത്‌ 18 വയസ്സുണ്ടായിരുന്നു. അന്ന്‌ നേരിട്ട്‌ കണ്ട കാര്യമാണ്‌ അദ്ദേഹം വിശദമായി രേഖപ്പെടുത്തിയിരിക്കുന്നത്‌. തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തില്‍ ശിവപ്രതിഷ്‌ഠ നടന്നത്‌ 1083 കുഭം 1ആം തിയതി (1908 ഫെബ്രുവരി 13ആം തിയതി) ആയിരുന്നു. ഗുരുവുമായുണ്ടായ വാദപ്രതിവാദം ഒന്നോ രണ്ടോ ദിവസം മുമ്പായിരുന്നു. കാരണം പ്രതിഷ്‌ഠിച്ചത്‌ എന്നല്ല, പ്രതിഷ്‌ഠിക്കുന്നത്‌ എന്നാണ്‌ ഗുരു പറഞ്ഞത്‌. പ്രതിഷ്‌ഠ നടക്കാന്‍ പോകുന്നതേയുള്ളൂ. അപ്പോഴാണ്‌ പണ്ഡിതന്മാര്‍ എതിര്‍പ്പുമായി വന്നത്‌.

(പാഠഭേദം മാസികയുടെ 2013 ഏപ്രില്‍ ലക്കത്തിലാണ്‌ ഡോ.എം എം ബഷീറിന്റെ ഈ ലേഖനമുള്ളത്‌)

Source : http://www.idaneram.blogspot.in/2013/08/blog-post_11.html

ഗുരുദര്‍ശനങ്ങളിലെ ഹൈന്ദവീകത

by : അജിത്‌ നരിക്കുനി

പുരോഗമനപരമെന്ന്‌ പൊതുവേ അംഗീകരിക്കപ്പെട്ടു കഴിഞ്ഞ ചില സാമൂഹ്യ പ്രസ്ഥാനങ്ങളേയും മഹാന്മാരേയും നിഷ്‌പക്ഷവും വിമര്‍ശനാത്മകവുമായി വിലയിരുത്താന്‍ പലര്‍ക്കും കഴിയാറി ല്ലെന്നതിനു തെളിവാണ്‌ ഈയടുത്തകാലത്ത്‌ വിവിധ മാധ്യമങ്ങളില്‍ (ഭാഷാപോഷിണി, മാധ്യമം വാരിക, ദേശാഭിമാനി വാരിക തുടങ്ങിയവ) ശ്രീനാരായണ ഗുരുവിനേയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തേയും കുറിച്ച്‌ നടന്ന സംവാദങ്ങള്‍. കേരളീയ നവോത്ഥാനവും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും വഹിച്ച പുരോഗമനാത്മകമായ പങ്ക്‌ സ്ഥാപിക്കാനുള്ള ബദ്ധപ്പാടിനിടയില്‍ പ്രസ്ഥാനത്തിന്റെ പ്രതിലോമപരമായ പാര്‍ശ്വഫലങ്ങള്‍ പലരും കാണാതെ പോകുന്നു, അഥവാ മറച്ചുവെക്കുന്നു. ശ്രീനാരായണഗുരു പൂര്‍ണമായും ഒരു ഹിന്ദു സന്യാസിയാണെന്ന വാദത്തിന്‌ മറുപടിയായി ദര്‍ശനങ്ങളില്‍ ഹൈന്ദവദര്‍ശനത്തിന്റെ അംശമേയില്ലെന്ന്‌ സ്ഥാപിക്കാനാണ്‌ പലരും ശ്രമിക്കുന്നത്‌. ശ്രീനാരായണ ഗുരുവിന്റെ പ്രസ്ഥാനം കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ വഹിച്ച വിപ്ലവകരമായ പങ്ക്‌ ആര്‍ക്കും നിഷേധിക്കാനാവില്ല. സവര്‍ണ ഹിന്ദുത്വം ഗുരുവിനെ സ്വന്തം പാളയത്തിലേക്ക്‌ കൊണ്ടുവരാന്‍ നടത്തുന്ന ഹീനമായ ശ്രമങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണ്‌. എങ്കില്‍ത്തന്നെയും കേരളീയ നവോത്ഥാനത്തെ കുറേക്കൂടി സമഗ്രവും വസ്‌തുനിഷ്‌ഠവുമായി പരിശോധിക്കേണ്ടതുണ്ട്‌. വെള്ളാപ്പള്ളിയും സംഘപരിവാറും തമ്മില്‍ അനുരാഗബദ്ധരായി തീര്‍ന്ന വര്‍ത്തമാനകാലത്ത്‌ ഇത്തരമൊരു പരിശോധനക്ക്‌ ഏറെ പ്രസക്തിയുണ്ട്‌.


അരുവിപ്പുറം പ്രതിഷ്‌ഠ


അരുവിപ്പുറം പ്രതിഷ്‌ഠയോടുകൂടി ഗുരു ഇളക്കിവിട്ട ബ്രാഹ്മണ വിരുദ്ധ മുന്നേറ്റത്തിന്റെ ചരിത്രപരമായ പ്രാധാന്യം അനിഷേധ്യമാണ്‌. നൂറ്റാണ്ടുകളായി അടിമകളെപ്പോലെകഴിഞ്ഞുവന്ന അധഃസ്ഥിതര്‍ക്ക്‌ നട്ടെല്ലും നെഞ്ചുറപ്പും നല്‍കിയതും നമ്പൂതിരി മാരുള്‍പ്പെടെയുള്ള സവര്‍ണരെ അന്ധവിശ്വാസങ്ങളില്‍ നിന്നും ദുരാചാരങ്ങളില്‍ നിന്നും വിമുക്തരാക്കി മനുഷ്യരാക്കി യതും നവോത്ഥാനത്തിന്റെ ഉജ്ജ്വലമായ നേട്ടങ്ങള്‍ തന്നെ. എന്നാലിതിനൊരു മറുവശം കൂടിയുണ്ട്‌. നവോത്ഥാന ത്തോടൊപ്പം സൂഷ്‌മമായ തലത്തില്‍ ഹിന്ദുമതത്തിന്റെ പുനരുജ്ജീവനം അഥവാ അവര്‍ണരുടെ ഹൈന്ദവവല്‍ക്കരണം സംഭവിച്ചുവെന്ന കാര്യമാണിവിടെ സൂചിപ്പിക്കുന്നത്‌. നാരായണ ഗുരുവിനെപ്പോലെ യുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കളോടുള്ള ഭക്തിപാരവശ്യം മാറ്റിവെച്ച്‌ വസ്‌തുനിഷ്‌ഠമായി കാര്യങ്ങള്‍ വിശകലനം ചെയ്‌താലിത്‌ ബോധ്യപ്പെടും.


ബുദ്ധ മതത്തിന്‌ കേരളത്തില്‍ പ്രഭാവമുണ്ടായിരുന്ന കാലത്ത്‌ ഈഴവര്‍ പൊതുവേ ബുദ്ധമതക്കാരായിരുന്നുവെന്ന്‌ ചരിത്രം രേഖപ്പെടുത്തുന്നുണ്ട്‌. ആ മതം ക്ഷയിച്ചപ്പോള്‍ ഈഴവര്‍ മതപരമായ സ്വത്വം നഷ്ടപ്പെട്ടൊരു വിഭാഗമായി തുടരുക യാണുണ്ടായത്‌. ബ്രാഹ്മണാധിപത്യമുള്ള ഹൈന്ദവ സമൂഹത്തിന്റെ മുഖ്യധാരയില്‍ അവര്‍ക്ക്‌ പ്രവേശനം നിഷേധിക്കപ്പെട്ടത്‌ സ്വാഭാവികമായിരുന്നു. കള്ളുചെത്തി മാംസം തിന്ന്‌ പ്രാകൃത ദൈവങ്ങളെ ആരാധിച്ചിരുന്ന അവര്‍ണരെ സവര്‍ണാഢ്യന്മാര്‍ എങ്ങനെ കൂട്ടത്തില്‍ ചേര്‍ക്കും! ഇത്തരമൊരു സാമൂഹ്യാവസ്ഥ യിലേക്കാണ്‌ നാരായണഗുരു കടന്നുവന്നത്‌. ഈഴവരുള്‍പ്പെടെയുള്ള അധഃസ്ഥിതരുടെ സാമൂഹ്യ പദവിയുയര്‍ത്താന്‍ അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ ചേര്‍ക്കുകയെന്നതായിരുന്നു അദ്ദേഹം ഏറ്റെടുത്ത ദൗത്യം. ചരിത്രപ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്‌ഠയിലൂടെ ഗുരു നിര്‍വഹിച്ചത്‌ അതായിരുന്നു. ഈഴവരുടെ ആരാധനാമൂര്‍ത്തികളായിരുന്ന മാടനേയും ചാമുമുണ്ഡിയേയും ഒറ്റമുലച്ചിയേയും വലിച്ചെറിഞ്ഞ്‌ പകരം ശിവനെ പ്രതിഷ്‌ഠിച്ച തിനെ ചില സവര്‍ണര്‍ ചോദ്യം ചെയ്‌തപ്പോള്‍ താന്‍ ഈഴവ ശിവനെയാണ്‌ പ്രതിഷ്‌ഠിച്ചതെന്ന ഗുരുവിന്റെ മറുപടി വിഖ്യാതമാണല്ലോ. ശിവന്‌ ഈഴവനെന്ന വിശേഷണം കൊടുത്തതു കൊണ്ട്‌. ശിവന്‍ ശിവനല്ലാതാകുന്നില്ലെന്നുള്ളത്‌ ഓര്‍ക്കേണ്ടതുണ്ട്‌. ആത്യന്തികമായി ശിവന്‌ സവര്‍ണ ഹിന്ദുദേവന്റെ പരിവേഷം തന്നെയാണുള്ളത്‌.


കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാരായണ ഗുരു 50ല്‍ അധികം ക്ഷേത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്‌. ഇവയില്‍ ശിവലിംഗം മാത്രമല്ല സുബ്രഹ്മണ്യനേയും വിഷ്‌ണുവിനേയും ദേവിയേയും പ്രതിഷ്‌ഠിച്ചിരിക്കുന്നു. മുരുക്കുംപുഴ ക്ഷേത്രത്തില്‍ 'ഓം' എന്ന സങ്കല്‍പ്പമാണ്‌ പ്രതിഷ്‌ഠ. 'ഓം' എന്ന സങ്കല്‍പ്പത്തിന്‌ എന്തെല്ലാ മര്‍ത്ഥങ്ങള്‍ കല്‍പ്പിച്ചു നല്‍കിയാലും അത്‌ സത്തയില്‍ സനാതന ഹിന്ദുത്വത്തിന്റെ ചിഹ്നം തന്നെയാണ്‌. അവര്‍ണര്‍ക്ക്‌ ക്ഷേത്രപ്രതിഷ്‌ഠ നടത്താനും പൂജാരികളാകാനും പാടില്ലായെന്ന ബ്രാഹ്മണ കല്‍പ്പന ധിക്കരിച്ച ഗുരുവിന്‌ കാര്യമായ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നില്ലയെന്ന കാര്യം ശ്രദ്ധിക്കുക. കേരളത്തിലുടനീളം തന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ട്‌ ഈഴവരെ അദ്ദേഹം ഹൈന്ദവസമൂഹമെന്ന മുഖ്യധാരയിലേക്ക്‌ അടുപ്പിക്കുകയായിരുന്നു. സവര്‍ണ ശക്തികള്‍ ഗുരുവിനെ തടസപ്പെടുത്താതിരുന്നതിന്‌ മറ്റൊരു കാരണം കൂടിയുണ്ട്‌. ഹിന്ദുമതത്തിനുള്ളിലെ ജാതീയമായ മര്‍ദ്ദനത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ വേണ്ടി ആയിരക്കണക്കിന്‌ അധഃസ്ഥിതര്‍ അന്യമതങ്ങളിലേക്ക്‌ ചേക്കേറിക്കൊണ്ടിരുന്നത്‌ ഹിന്ദുമതത്തിന്റെ വക്താക്കളെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. പ്രബല വിഭാഗമായ ഈഴവര്‍ ക്രിസ്‌തുമതവും ഇസ്ലാം മതവും സ്വീകരിച്ച്‌ കേരളം നസ്രാണികളുടേയും ജോനകന്മാരുടേയും നാടായി മാറുന്നത്‌ സവര്‍ണക്കോമരങ്ങള്‍ എങ്ങനെ സഹിക്കും! ഇവിടെയാണ്‌ ഗുരുവിന്റെ പ്രവര്‍ത്തനങ്ങളവര്‍ക്ക്‌ തുണയായി ഭവിച്ചത്‌.

നാരായണ ഗുരുവും മതംമാറ്റവും 


മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന്‌ പറഞ്ഞെങ്കിലും ഗുരു മതംമാറ്റത്തിനെതിരായിരുന്നു. സി വി കുഞ്ഞുരാമന്‍, സി കൃഷ്‌ണന്‍ മുതലായവര്‍ ബുദ്ധ മതത്തിലേക്ക്‌ മാറുന്നതിന്‌ അനുമതി ചോദിച്ചപ്പോള്‍ അദ്ദേഹം നിഷേധിക്കുകയാണുണ്ടായത്‌. ബുദ്ധ മതത്തില്‍ ജാതിവ്യവസ്ഥയില്ലെന്നും അത്‌ സമത്വവും സാഹോദര്യവും അഹിംസയും ഉയര്‍ത്തിപ്പിടിക്കുന്ന മതമാണെന്ന്‌ അറിയാമായിരുന്നിട്ടും ഗുരു മതപരിവര്‍ത്തനത്തെ അനുകൂലിച്ചില്ല. ഗുരുശിഷ്യനും നവോത്ഥാന കവിയുമായിരുന്ന കുമാരനാശാന്‍ മതംമാറ്റത്തെ ശക്തമായെതിര്‍ത്തുകൊണ്ട്‌ ഹിന്ദുമതത്തിന്റെ മഹത്വം ശക്തമായി ഉദ്‌ഘോഷിക്കുകയാണുണ്ടായത്‌. അക്കാലത്ത്‌ ജാതിവ്യവസ്ഥയെ മാത്രമല്ല വിഗ്രഹാരാധനയെയും വേദോപനി ഷത്തുകള്‍ പ്രതിനിധാനം ചെയ്യുന്ന ഹൈന്ദവ ധര്‍മ്മ ത്തെയും അടിമുടി എതിര്‍ത്ത ബ്രഹ്മാനന്ദശിവയോഗിയെപ്പോലെയുള്ളവരുടെ പാത എന്തുകൊണ്ട്‌ നാരായമഗുരു സ്വീകരിച്ചില്ലയെന്ന ചോദ്യം പ്രസക്തമാണ്‌. ജാതിവ്യവസ്ഥയെ നിശിതമായെതിര്‍ത്തുവെന്നതാണ്‌ ഗുരുവിന്റെ മാഹാത്മ്യം. വേദങ്ങളും ഉപനിഷത്തുകളുമാണ്‌ ആര്‍ഷഭാരത ഹൈന്ദവദര്‍ശനത്തിന്റെ മുഖ്യ ഉറവിടം. ഈ ദര്‍ശനത്തോട്‌ ഗാന്ധിയെപ്പോലെ ഗുരുവിനും ഒരു പ്രത്യേക മമതയുണ്ടായിരുന്നുവെന്ന്‌ ചൂണ്ടിക്കാണിക്കുമ്പോള്‍ ശ്രീനാരായണ ഭക്തന്മാര്‍ കലിതുള്ളേണ്ടതില്ല. ജാതിവ്യവസ്ഥയുടെ കാവല്‍ക്കാര നായ ശങ്കരനെ ജാതിവ്യവസ്ഥയുടെ അന്തകനായ ഗുരു വേണ്ടരീതിയില്‍ തുറന്നുകാണിച്ചില്ലയെന്നത്‌ ഒരു ചരിത്രയാഥാര്‍ത്ഥ്യ മാണ്‌. ഉപനിഷദ്‌സന്ദേശങ്ങളെ വ്യാഖ്യാനിച്ചുകൊണ്ടാണ്‌ അദ്ദേഹം 'ആത്മോപദേശശതകം' രചിച്ചത്‌. യുക്തിരഹിതമായ പല സനാതന ഹൈന്ദവ സങ്കല്‍പ്പങ്ങളിലും ഗുരു അഭിരമിച്ചിരുന്നുവെന്നതിന്‌ തെളിവാണ്‌ അദ്ദേഹം രചിച്ച 'കുണ്ഡലിനിപ്പാട്ട്‌". മൂലാധാരത്തില്‍ മയങ്ങിക്കിടക്കുന്ന കുണ്ഡലിനി ശക്തിയെ പ്രാണസംയമാദി സാധനകള്‍ കൊണ്ടുണര്‍ത്തി സുഷുമ്‌നാനാഡിവഴി മേല്‍പ്പോട്ടു യര്‍ത്തി ശിരസിലുള്ള സഹസ്രപത്മ്‌തില്‍ വിരാജിക്കുന്ന പരമാത്മ സ്വരൂപമായ ശിവചൈതന്യത്തോട്‌ ചേര്‍ത്ത്‌ സമാധിസുഖം നേടുവാനാണ്‌ ഗുരു ഉപദേശിക്കുന്നത്‌.


ഗുരുകൃതികളില്‍ ഹൈന്ദവികത


നാരായണഗുരുവിന്റെ മറ്റുകൃതികളിലും ഈ ഹൈന്ദവാഭിമുഖ്യം നിറഞ്ഞുകാണാം. അദ്ദേഹത്തിന്റെ 32 സ്‌തോത്രങ്ങളില്‍ 6 എണ്ണം വിഷ്‌ണുവിനേയും 15 എണ്ണം ശിവനേയും 6 എണ്ണം ദേവിയേയും 7 എണ്ണം സുബ്രഹ്മണ്യനേയും സ്‌തുതിക്കുന്നവയാണ്‌. സ്വപ്‌നത്തില്‍ കൃഷ്‌ണ ദര്‍ശനമുണ്ടായപ്പോള്‍ എഴുതിയ 'ശ്രീകൃഷ്‌ണദര്‍ശന' മെന്ന വിഷ്‌ണു സ്‌തോത്രത്തില്‍ കൗസ്‌തുഭ രത്‌നമണിഞ്ഞുവന്ന കൃഷ്‌ണനെ കണ്ടമാത്രയില്‍ തന്റെ മിധ്യാബോധമകന്നതായി പറയുന്നു. 'ഭദ്രകാള്യഷ്ടകം' ,'വിഷ്‌ണ്വാഷ്ടകം' എന്നിവ നിത്യവും ഉരുവിട്ടാല്‍ പാപവും രോഗവും നീങ്ങി ഐശ്വര്യം കൈവരു മെന്നാണ്‌ പറയുന്നത്‌. ആത്മോപദേശശതകം, അദൈ്വതദീപിക, വേദാന്തസൂത്രം, ഹോമമന്ത്രം, ദൈവശതകം, മുതലായ ദാര്‍ശനിക കൃതികളിലും ഒരുഹൈന്ദവഛായ നിഴലിച്ചു കിടക്കുന്നതായി കാണാം. മനുഷ്യരെല്ലാം ഒരു ജാതിയില്‍ പെടുന്നവരാണെന്നും മതമേതായാലും കുഴപ്പമില്ലെന്നും പറയുമ്പോള്‍ത്തന്നെ 'ശുദ്ധഹിന്ദു മത'ത്തോട്‌ ഗുരുവിനുണ്ടായിരുന്ന ആദരവ്‌ ശ്രദ്ധിക്കപ്പടേണ്ടതാണ്‌. ധര്‍മ്മ പ്രചരണാര്‍ത്ഥം നാടുമുഴുവന്‍ സഞ്ചരിക്കാന്‍ നിയോഗിക്ക പ്പെട്ട പ്രസംഗകരോട്‌ അദ്ദേഹം ആവശ്യപ്പെട്ടത്‌ ശുദ്ധ ഹിന്ദുമത ത്തിന്റെ ഗുണനിര്‍ഗുണ തത്വങ്ങള്‍ ഉദ്‌ബോധിപ്പിക്കുവാനാണ്‌.


ജാതിരഹിത സമൂഹം സ്വപ്‌നംകണ്ട നാരായണഗുരു തന്നെയാണ്‌ കേരളത്തിലെ ആദ്യത്തെ സുശക്തമായ സാമുദായിക സംഘടന രൂപീകരിക്കാന്‍ മുന്‍കയ്യെടുത്തത്‌. എസ്‌ എന്‍ ഡി പി യെ അംഗീകരിച്ചുകൊണ്ടാണ്‌ മറ്റുവിഭാഗങ്ങളും ജാതിമത സംഘടനകള്‍ രൂപീകരിച്ചത്‌. ജാതിവ്യവസ്ഥക്കെതിരായി ആരംഭിച്ച നവോത്ഥാന പ്രസ്ഥാനം പുതിയ രീതിയില്‍ ജാതിബോധത്തെ ഊട്ടിയുറപ്പിക്കുക യാണ്‌ ചെയ്‌തത്‌. സവര്‍ണ മേധാവിത്വം തകര്‍ന്നെങ്കിലും ഓരോ സമുദായത്തിന്റേയും ജാതിസ്വത്വം കരുത്താര്‍ജിച്ചു. വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം തുടങ്ങിയ ഭൗതികാവശ്യങ്ങള്‍ നേടിയെടു ക്കാന്‍ ജാതീയവും മതപരവുമായി സംഘടിപ്പിക്കുവാനുള്ള പ്രവണത നവോത്ഥാന കാലഘട്ടത്തിന്റെ സംഭാവനയാണ്‌. ഇവിടെ നിലനിന്നിരുന്ന പൈശാചികമായ ജാതിവ്യവസ്ഥയും അന്ധ വിശ്വാസങ്ങളും കണ്ട്‌ ഭ്രാന്താലയമെന്ന്‌ വിവേകാനന്ദന്‍ വിളിച്ച കേരളം മതേതരമൂല്യങ്ങളെ ചവിട്ടിമെതിച്ചുകൊണ്ട്‌ സാമുദായിക ശക്തികള്‍ ഉറഞ്ഞുതുള്ളുന്ന ഭ്രാന്താലയമായി വീണ്ടും മാറിയതെത്ര ക്ഷണത്തിലാണ്‌. ശ്രീനാരായണ ഗുരുവും മറ്റു സാംസ്‌കാരിക നായകന്മാരും ഉദ്ദേശിച്ചതുപോലെയല്ല കാര്യങ്ങള്‍ സംഭവിച്ചത്‌. ക്ഷേത്രങ്ങളും മഠങ്ങളും സാമുദായിക സംഘടനകളും സംസ്‌കാര ത്തിന്റേയും വിദ്യയുടേയും കേന്ദ്രങ്ങളായി മാറിയില്ല. അവയിന്ന്‌ ദുരമൂത്ത സാമുദായിക പ്രമാണിമാരുടെ ശിവതാണ്ഡവ (നടേശനൃത്ത) വേദികളാണ്‌. ഈഴവ യുവാക്കള്‍ പതുക്കെ സംഘപരിവാറിലേക്ക്‌ ചേക്കേറാന്‍ തുടങ്ങിയിരിക്കുന്നു. സവര്‍ണ ക്ഷേത്രങ്ങളില്‍ അവര്‍ണര്‍ തിക്കിക്കയറുകയാണ്‌. അപകടകരമായ ഇത്തരമൊരു സംസ്‌കൃതവല്‍ക്കരണത്തിന്റെ അഥവാ ഹൈന്ദവ വല്‍ക്കരണത്തിന്റെ സാഹചര്യത്തില്‍ ഹിന്ദുക്കള്‍ ചാവേര്‍പ്പട യുണ്ടാക്കണമെന്ന്‌ വെള്ളാപ്പള്ളി ആഹ്വാനം ചെയ്യുമ്പോള്‍ നാം അത്ഭുതപ്പെടേണ്ടതില്ല.

വിവിധ സമുദായങ്ങളെ ഹിന്ദുമതത്തിലേക്ക്‌ ഉദ്‌ഗ്രഥിക്കുന്നതിന്‌ നാരായമഗുരു മാത്രമല്ല ഇതര നവോത്ഥാന സാരഥികളും അവര വരുടേതായ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. കേരളം മലയാളി നായന്മാരുടെ നാടാണെന്നും നായന്മാര്‍ ഉത്‌കൃഷ്ടകുലജാതന്‍മാരാണെന്നും സ്ഥാപിക്കാന്‍ ശ്രമിച്ച ചട്ടമ്പിസ്വാമികള്‍ ബ്രാഹ്മണ മേധാവിത്വത്തേയും വിഗ്രഹാ രാധനയേയും രൂക്ഷമായെതിര്‍ത്ത വാഗ്‌ഭടാനന്ദന്‍ മുതലായവര്‍ സനാതന ഹൈന്ദവസംസ്‌കാരത്തോട്‌ നിസീമമായ പ്രതിപത്തി പുലര്‍ത്തിയവരായിരുന്നു. വേദോപനിഷത്തുകള്‍ നായന്മാര്‍ക്കും അവകാശപ്പെട്ടതാണെന്നു വാദിച്ച ചട്ടമ്പിസ്വാമികളുടെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദുക്കളുടെ ഇടയില്‍ സാമൂഹ്യപരിവര്‍ത്തന പ്രസ്ഥാനത്തിന്‌ പുതുജീവന്‍ പകര്‍ന്നു കൊടുക്കുകയും ക്രിസ്‌തുമതത്തിലേക്കുള്ള കൂട്ടത്തോടെ യുള്ള മതപരിവര്‍ത്തന പ്രവണതയെ തടയുന്നതില്‍ ഏറെ സഹായക മാകുകയുണ്ടായിയെന്ന്‌ ചരിത്രകാരനായ ശ്രീധരമേനോന്‍ ചൂണ്ടി ക്കാണിക്കുന്നു. ഹിന്ദുക്കള്‍ ആരാധിച്ചുപോരുന്ന ദേവീദേവന്മാര്‍ അന്ധവിശ്വാസങ്ങളുടെ സന്തതികളാണെന്ന്‌ പ്രഖ്യാപിക്കുകയും ക്ഷേത്രങ്ങള്‍ പൊളിച്ചുകളയണമെന്ന്‌ ആഹ്വാനം നടത്തുകയും ചെയ്‌ത വാഗ്‌ഭടാനന്ദന്‍ തന്നെയാണ്‌ ഹിന്ദുമതത്തിന്റെ ഏറ്റവും മഹത്തായ ഗ്രന്ഥമാണ്‌ ഭഗവത്‌ഗീതയെന്ന്‌ പറഞ്ഞത്‌. അലൗകിക മായൊരു മഹാധര്‍മ്മമാണ്‌ ഹിന്ദുധര്‍മ്മമെന്നും ആ ധര്‍മ്മം ആവിഷ്‌കരിച്ചത്‌ ഇന്നുള്ളതിലും എത്രയോ മടങ്ങ്‌ പരിഷ്‌കാര ങ്ങളെ  വളര്‍ത്തിയ മഹാതത്വജ്ഞന്മാരായ ആര്യമഹാശയന്മാ രായിരുന്നുവെന്നും അദ്ദേഹം ഊറ്റം കൊള്ളുന്നു.


പുലയരുള്‍പ്പെടെയുള്ള ദളിതരുടെ ആത്മാഭിമാനമുയര്‍ത്തിപ്പിടിച്ച്‌ മേല്‍ജാതിക്കോമരങ്ങളെ വിറപ്പിച്ച അയ്യങ്കാളിപോലും ഹിന്ദു മതത്തോട്‌ കൂറുപുലര്‍ത്തിയിരുന്നതായി കാണാം. അധഃസ്ഥിതര്‍ ക്രിസ്‌തുമതം സ്വീകരിക്കാന്‍ തുടങ്ങിയപ്പോള്‍ അതു തടയുവാന്‍ ഹിന്ദുക്കളെ ഉദ്ധരിക്കുവാനും ഉദ്‌ബോധിപ്പിക്കുവാനും ഇറങ്ങി പ്പുറപ്പെട്ട സദാനന്ദസ്വാമിയെ അയ്യങ്കാളി പിന്തുണച്ചിരുന്നു.


ബ്രാഹ്മണ മേധാവിതിവവും അയിത്തവും ജാതീയമായ അവശതകളും അസ്‌തമിക്കുന്നതോടൊപ്പം സൂക്ഷ്‌മമായ തലത്തില്‍ ഹിന്ദുമതത്തിന്റെ ബൃഹത്‌പാരമ്പര്യം ഇവിടെ ക്രമേണ വേരുറക്കുകയും ഈ പാരമ്പര്യത്തിന്റെ ചരടില്‍ അവര്‍ണ സമുദായക്കാര്‍ കോര്‍ക്കപ്പെടുകയും ചെയ്‌തുവെന്നാണ്‌ നാം മനസ്സിലാക്കേണ്ടത്‌. തുടര്‍ന്ന്‌ ഈ പ്രക്രിയക്ക്‌ ആക്കം കൂട്ടിയതിനു തെളിവാണ്‌ ആര്‍ ശങ്കറിന്റേയും മന്നത്തു പത്മനാഭന്റേയും കാലത്ത്‌ എസ്‌എന്‍ഡിപിയും എന്‍എസ്‌എസും ചേര്‍ന്ന്‌ രൂപം കൊടുത്ത 'ഹിന്ദുമഹാമണ്ഡല്‍'. അന്ന്‌ ന്യൂനപക്ഷ വിഭാഗങ്ങള്‍ ക്കെതിരേ ശങ്കറും മന്നത്തു പത്മനാഭമേനോനും ഉപയോഗിച്ച ഹിന്ദു കാര്‍ഡുതന്നെയാണ്‌ ഇന്നു വെള്ളാപ്പള്ളിയുടെ കയ്യിലുള്ള ഹിന്ദുത്വ കാര്‍ഡ്‌. അധഃസ്ഥിതരുടെ ജാതീയമായ അപകര്‍ഷതാ ബോധം പരിഹരിക്കുന്നതില്‍ ഏറെക്കുറേ വിജയിച്ച സാമൂഹ്യ പരിഷ്‌കരണ നവോത്ഥാനപ്രസ്ഥാനം അവരില്‍ ഹിന്ദുമതസ്വത്വ ബോധത്തിന്റെ വിത്തുകള്‍ പാകുകയും ചെയ്‌തു. പണ്ട്‌ ഹിന്ദുമതത്തിന്‌ പുറത്തായിരുന്ന അവര്‍ണര്‍ ഇന്ന്‌ ഹിന്ദുക്കളാ ണെന്ന്‌ അഭിമാനിക്കാന്‍ തുടങ്ങിയിരിക്കുന്നു. സവര്‍ണമേധാവിത്വ ത്തിന്റെ പ്രതീകമായ ശ്രീരാമന്‌ ക്ഷേത്രം പണിയാന്‍ അയോധ്യ യില്‍ രക്തസാക്ഷിയാവാന്‍ അവര്‍ സന്നദ്ധരാണിന്ന്‌. തന്റെ കുട്ടിക്ക്‌ ഗുരുവായൂരില്‍ വെച്ചുതന്നെ ചോറുകൊടുക്കാനും തുലാഭാരം നടത്തുവാനും അധഃസ്ഥിതര്‍ തിടുക്കം കൂട്ടുന്നു. ഇതര മതവിഭാഗ ങ്ങള്‍ക്കിടയില്‍ നടന്ന മതപരിഷ്‌കരണ പ്രസ്ഥാനങ്ങളും അതാത്‌ മതവിഭാഗങ്ങളുടെ മതസ്വത്വബോധത്തിന്‌ മൂര്‍ച്ച കൂട്ടുന്നതിന്‌ ഏറെ സഹായിച്ചിട്ടുണ്ട്‌. ഇന്ന്‌ കേരളമെത്തിനില്‍ക്കുന്ന വര്‍ഗീയതയുടേയും സാമുദായിക രാഷ്ട്രീയത്തിന്റേയും ചരിത്രപശ്ചാത്തലമിതാണ്‌. ജാതിയുടേയും മതത്തിന്റേയും തോണിയില്‍ കയറിയിരുന്നു കൊണ്ടാണ്‌ കേരളീയര്‍ ജാതിവ്യവസ്ഥയുടെ പുഴനീന്തിക്കടന്ന്‌ മതേതരത്വത്തിന്റേയും ആധുനികതയുടേയും കരയിലെത്തിയത്‌. ജാതിമതസ്വത്വങ്ങള്‍ക്കപ്പുറത്തുള്ള ഒരു യഥാര്‍ത്ഥ മതനിരപേക്ഷ സമൂഹത്തെക്കുറിച്ച്‌ ആലോചിക്കാന്‍ ഒരു ശരാശരി മലയാളി ക്കിന്നും സാധിക്കാത്തത്‌ ചരിത്രപരമായ ഇത്തരമൊരു പരിമിതികൊണ്ടാണ്‌.

(2003 ഏപ്രില്‍ ലക്കം ' സമീക്ഷ ' യിലാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത് )
Source : http://www.idaneram.blogspot.in/2013/08/blog-post_22.html

കോട്ടും ടൈയും ധരിച്ച കെര്‍ക്ക് സന്യാസി


കൂനൂരിലെ ആശ്രമത്തിലേക്ക് കടന്നുചെല്ലുകയാണ് ഗുരു നിത്യചൈതന്യയതി. ആശ്രമത്തിലെ ആചാര്യന്‍ സ്വാമി ഏണസ്റ്റ് കെര്‍ക്കിനെ കാണുകയാണ് ഉദ്ദേശ്യം. തല മുണ്ഡനം ചെയ്ത് കാവി ഉടുത്ത ഒരു സായ്പ് ഇപ്പോള്‍ ഇറങ്ങിവരുമെന്ന് കരുതി. പക്ഷേ, കണ്ടത് കോട്ടും ടൈയും പാന്റ്‌സും ഷൂസുമൊക്കെ ധരിച്ച ഒരാള്‍. സായ്പാണെങ്കിലും വീട്ടിലിരിക്കുമ്പോള്‍ ടൈ കെട്ടുമോ? ജീവിതകാലം മുഴുവന്‍ ഒരു മുണ്ടും തോര്‍ത്തും മാത്രം ധരിച്ചുനടന്ന ശ്രീനാരായണഗുരുവിന്റെ ശിഷ്യന്‍ ഇത്ര ആര്‍ഭാടമായി സദാസമയവും ഒരുങ്ങിയിരിക്കുന്നത് ശരിയാണോ? ചോദ്യങ്ങള്‍ ഇങ്ങനെ നിരവധിയാണ്. എല്ലാറ്റിനും ഉത്തരമെന്നതുപോലെ സായ്പ് പറഞ്ഞു: ഇതെന്റെ ഗുരുസ്മരണയാണ്. പിന്നെ അതിഥിയോട് അക്കഥ വിശദീകരിച്ചു അദ്ദേഹം.

ക്രിസ്ത്യാനിയായി വളര്‍ന്ന ഏണസ്റ്റ് കെര്‍ക്കിനെ ജീവിതത്തില്‍ ഒന്നേ ആകര്‍ഷിച്ചുള്ളൂ. എല്ലാ മതങ്ങളും ഒന്നുതന്നെയെന്നരുളിയ ശ്രീനാരായണഗുരു സന്ദേശം. അതിന്റെ പ്രഭാവം ജീവിതത്തെ മാറ്റിമറിച്ചപ്പോള്‍ ശിവഗിരിയിലെത്തി ഗുരുവിന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ തീരുമാനിച്ചു. സന്യാസം സ്വീകരിക്കേണ്ടവര്‍ ചിത്രാപൗര്‍ണ്ണമിയുടെ തലേദിവസം തലമുണ്ഡനത്തിനായി ഊഴമിട്ട് കാത്തിരിക്കുന്നു. ഏണസ്റ്റ് കെര്‍ക്കിന്റെ ഊഴമെത്തിയപ്പോള്‍ ഗുരു പറഞ്ഞു : തലമുണ്ഡനം വേണ്ട, വ്രതമെടുത്തോളൂ . കുന്നിന്‍മുകളിലെ വിശുദ്ധമായ കാറ്റില്‍ ആ ചെമ്പന്‍തലമുടികള്‍ അതുകേട്ട് ആഹ്‌ളാദത്തോടെ ഗുരുവിന് നന്ദി പറഞ്ഞിട്ടുണ്ടാവാം. വിരാജഹോമത്തില്‍ നിന്നും ഗുരു കെര്‍ക്കിനെ ഒഴിവാക്കി.

പിറ്റേന്ന് എല്ലാവര്‍ക്കും കാഷായം നല്കി പുതിയ പേരുകള്‍ നിര്‍ദ്ദേശിച്ചു. കെര്‍ക്കിന്റെ ഊഴമെത്തി. നീണ്ടുമെലിഞ്ഞ സ്വര്‍ണ്ണവര്‍ണ്ണമുള്ള ഗുരുപാദത്തില്‍ ശിരസ്സുനമിച്ച കെര്‍ക്കിന് ദീക്ഷാവസ്ത്രം നല്കി. ഒരു ജോഡി പാന്റ്‌സും ഷര്‍ട്ടും ടൈയും ഷൂസും അടങ്ങിയ ഒരു പായ്ക്കറ്റ്. കെര്‍ക്ക് ഞെട്ടി. ഇന്ത്യയില്‍ വന്നിട്ട് ഒരുപാടുവര്‍ഷമായി. ഹിമാലയം മുതല്‍ക്ക് തെക്കോട്ടുള്ള യാത്രയായിരുന്നു. എത്രയോ ആശ്രമങ്ങള്‍, മഠങ്ങള്‍.
സത്യാന്വേഷണത്തിന്റെ അന്തിമഘട്ടമെന്നനിലയിലാണ് ശിവഗിരിയിലെത്തിയത്. ആശ്രമമെന്നാല്‍ ഇന്ത്യന്‍രീതിയില്‍ കാവിമയമാണ്. ഇവിടെ ഇതാ ഒരു വിശ്വഗുരു കാവിയെ നിരസിച്ചുകൊണ്ട് ശിഷ്യനെ അദ്ദേഹത്തിന്റെ പരമ്പരാഗതവേഷത്തില്‍ സന്യാസിയാക്കുന്നു. കണ്ടുനിന്നവര്‍ക്കും വല്ലാത്ത അമ്പരപ്പ്. ഇരുപതാംനൂറ്റാണ്ടിന്റെ ഇരുളടഞ്ഞ തുടക്കകാലത്തുനിന്ന് വരുംകാലത്തിന്റെ വിശാലസ്വാതന്ത്ര്യത്തിലേക്ക് യോഗനയനങ്ങള്‍ നീട്ടിയ ഒരു ഋഷിയെ ഭാരതഭൂമി അന്നാദ്യമായി കണ്ടറിയുകയായിരുന്നു.

ഗുരു നല്കിയ ദീക്ഷാവസ്ത്രം ധരിച്ചെത്തിയ ശിഷ്യനോട് അദ്ദേഹം മൊഴിഞ്ഞു, ‘വസ്ത്രമല്ല സന്യാസത്തിന് പ്രധാനം, ത്യാഗമാണ്’. മനസ്സും ശരീരവും ആ പാദത്തിലര്‍പ്പിച്ച് സായ്പ് വീണ്ടും വീണ്ടും വണങ്ങി. ഒരു സ്മൃതിയിലും വേദങ്ങളിലും പരാമര്‍ശിക്കപ്പെടാത്ത സത്യദര്‍ശനത്തിന്റെ പുതിയ അദ്ധ്യായം. ഇന്ത്യന്‍ ഋഷിപരമ്പരയില്‍ ഗവേഷണം നടത്തിയ കാലങ്ങളിലൊന്നും ഇതുപോലൊരു മഹാത്ഭുതത്തെ കാണാതെപോയത് വലിയ നഷ്ടമായി കെര്‍ക്കിന് അനുഭവപ്പെട്ടു. ലോകത്തിന്റെ ഹൃദയനൈര്‍മ്മല്യം വെളുത്ത മഞ്ഞുകട്ടകളായി ഉറഞ്ഞുകൂടുന്ന ഹിമാലയസാനുക്കളില്‍ ഭാരതം കരുതിവച്ചിരിക്കുന്ന സമാധാനം സ്വാംശീകരിച്ച് ഒരു സന്യാസിയായി ജീവിക്കണം എന്നായിരുന്നു ഇന്ത്യയിലെത്തുമ്പോള്‍ ഏണസ്റ്റ് കെര്‍ക്കിന്റെ ആഗ്രഹം. അവിടം മുതല്‍ തിരയുന്നതാണ് പൂര്‍ണ്ണസമര്‍പ്പണത്തിനു പറ്റിയ ഒരു ഗുരുമുഖം.

തെക്കോട്ടുള്ള യാത്രയില്‍ ശ്രീരാമകൃഷ്ണാശ്രമത്തിലെത്തി വര്‍ഷങ്ങള്‍ താമസിച്ചു. ആര്യസമാജത്തിലും ബ്രഹ്മസമാജത്തിലും ചേര്‍ന്ന് പ്രവര്‍ത്തിച്ചു. പിന്നെ തിരുവണ്ണാമലയിലെ നിത്യമൗനത്തെ തേടിയിറങ്ങി. ആയിരക്കണക്കിന് ജ്യോതിര്‍ലിംഗങ്ങളാല്‍ നിറഞ്ഞ തിരുവണ്ണാമലയില്‍ ഇരുന്ന് പുഞ്ചിരിക്കുന്നു രമണമഹര്‍ഷി. അദ്ദേഹം വീണ്ടും തെക്കോട്ട് വിരല്‍ചൂണ്ടി. ആ ചൂണ്ടുവിരലിന്റെ ദിശ പിന്തുടര്‍ന്ന് എത്തിയത് ശിവഗിരിയില്‍.

കെര്‍ക്ക് എത്തിയ ഇടയ്ക്ക് ശിവഗിരി ഒരു അപൂര്‍വ വിവാഹത്തിന് വേദിയായി. കൊല്ലം പരവൂര്‍ സ്വദേശിയായ കരുണാകരന്‍ എന്ന ഗുരുഭക്തന്‍ തൊഴില്‍തേടി ജര്‍മ്മനിയില്‍ പോയി. അവിടെവച്ച് മാര്‍ഗരറ്റ് എന്ന യുവതിയുമായി പ്രണയത്തിലായി. ഒരുമിച്ച് ജീവിക്കാന്‍ ശ്രമിച്ച ഇവരെ ബന്ധുക്കള്‍ എതിര്‍ത്തു. കടല്‍കടന്നുള്ള യാത്രപോലും മതാചാരപ്രകാരം നിഷിദ്ധമായ കാലത്ത് അന്യമതസ്ഥയും അന്യനാട്ടുകാരിയുമായ യുവതിയുമായി വിവാഹം ആലോചിക്കാനേ വയ്യ. വീട്ടുകാര്‍ ഉപേക്ഷിച്ചു. അവര്‍ അഭയം തേടി എത്തിയതാണ് ശിവഗിരിയില്‍. രണ്ടു സംസ്‌കാരങ്ങള്‍ ഏകമാകുന്ന കാര്യമല്ലേ, നമുക്ക് നടത്തിക്കളയാം എന്നായിരുന്നു ഗുരുമൊഴി. ശാരദാമഠത്തിന്റെ മുന്നില്‍ വിവാഹചടങ്ങുകള്‍ ആരംഭിച്ചു. ഇരുവര്‍ക്കും ഗുരു വരണമാല്യം എടുത്തുനല്കി. കെര്‍ക്കിന് ഈ ചടങ്ങോടെ ഒരു കാര്യം ബോധ്യമായി, താന്‍ അന്വേഷിച്ചു നടന്ന പൂര്‍ണ്ണപ്രജ്ഞനായ ഗുരു ഇതുതന്നെ. നവദമ്പതികളെ ആശീര്‍വദിച്ചുകൊണ്ട് രണ്ടുവാക്ക് പറഞ്ഞാല്‍ കൊള്ളാമെന്നുതോന്നി. പക്ഷേ അക്കാര്യം മനസ്സില്‍ ഒളിപ്പിച്ചു. അപ്പോള്‍ അതാ ഗുരുവിന്റെ ശബ്ദമുയര്‍ന്നു.

സായ്പ് രണ്ടുവാക്ക് പറയും,അപ്പോള്‍ എല്ലാം ഭംഗിയാകും. തന്റെ മനോഗതം ഗുരു അറിഞ്ഞിരിക്കുന്നു. അത് കെര്‍ക്കിന് വലിയ അത്ഭുതമായി. ആംഗലഭാഷയില്‍ കെര്‍ക്ക് ഗുരുവിന്റെ വിശാലവീക്ഷണത്തെക്കുറിച്ചും സന്യാസത്തിന്റെ പരിശുദ്ധിയില്‍ ഗുരു നിര്‍മിക്കുന്ന നവലോകക്രമത്തെക്കുറിച്ചും അദ്ദേഹം കുറഞ്ഞ വാക്കുകളില്‍ ഘനഗംഭീരമായി സംസാരിച്ചു. ശ്രീനാരായണധര്‍മസംഘം രൂപീകരിച്ചപ്പോള്‍ ഇരുപത്തിരണ്ടാം നമ്പര്‍ അംഗമായി ഏണസ്റ്റ് കെര്‍ക്ക്. കെര്‍ക്കിന്റെ വിശ്വവിജ്ഞാനവും പാശ്ചാത്യചിന്താഗതികളും അവര്‍ണ്ണവിഭാഗത്തിന്റെ സമഗ്രപുരോഗതിക്ക് എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താമെന്നാണ് ഗുരു ആലോചിച്ചത് .

കടപ്പാട് : അജി ദിവാകര്‍ 
(sources _ Gurukula face book page)

ശ്രീനാരായണ ഗുരു-ഗാന്ധി സംവാദം

പുസ്തകം.
കെ.ആര്‍.മായ എഡിറ്റ് ചെയ്ത പസ്തകമാണ് 'ശ്രീനാരായണ ദര്‍ശനങ്ങള്‍'.മറ്റു ഗ്രന്ഥങ്ങളില്‍ നിന്നുമുള്ള ഉദ്ധരണികളാണ് ഇതിന്റെ ഉള്ളടക്കം.അതില്‍നിന്ന് 'ശ്രീനാരായണ ഗുരു-ഗാന്ധി സംവാദം' പകര്‍ത്തുന്നു.ഇതിന്റെ മുല ഗ്രന്ഥത്തിന്റെ പേര് സൂചിപ്പിച്ചിട്ടില്ല.മൈത്രി ബുക്‌സ് തിരുവനന്തപുരമാണ് പ്രസാധകര്‍.

1925 മാര്‍ച്ച് മാസം 12ആം തിയതി 3 മണിക്ക് ഗാന്ധിജി ശിവഗിരിയിലെത്തി.ശ്രീ.എന്‍ കുമാരന്‍ സ്വാമിയുടെ മലയാളത്തിലുള്ള സംഭാഷണം ഇംഗ്ലീഷില്‍ തര്‍ജ്ജിമ ചെയ്തുകൊടുത്തു.

ഗാന്ധിജി:ഹിന്ദുക്കളുടെ പ്രമാണ ഗ്രന്ഥങ്ങളില്‍ അയിത്താചാരം വിധിച്ചിട്ടുള്ളതായി സ്വാമിജിക്ക് അറിവുണ്ടോ?

സ്വാമികള്‍:  ഇല്ല.

ഗാന്ധിജി:ആ പ്രസ്ഥാനത്തില്‍ കൂടുതലായി വല്ലതും ചേര്‍ക്കണമെന്നോ,വല്ല മാറ്റവും വരുത്തണമെന്നോ സ്വാമിജിക്ക് അഭിപ്രായമുണ്ടോ?

സ്വാമികള്‍:അത് ഭംഗിയായി നടക്കുന്നുണ്ടെന്നാണറിവ്.അതില്‍ മാറ്റം വല്ലതും വരുത്തണമെന്ന് അഭിപ്രായമില്ല.

ഗാന്ധിജി:അധഃകൃത വര്‍ഗക്കാരുടെ അവശതകള്‍ തീര്‍ക്കുന്നതിന് അയിത്തോച്ചാടനത്തിനു പുറമേ,എന്തെല്ലാം വേണമെന്നാണ് സ്വാമിജിയുടെ അഭിപ്രായം?

സ്വാമികള്‍:അവര്‍ക്കു വിദ്യാഭ്യാസവും ധനവും ഉണ്ടാകണം.മിശ്രഭോജനമോ മിശ്രവിവാഹമോ ഉടനടി വേണമെന്ന് പക്ഷമില്ല.നന്നാകാനുള്ള സൗകര്യം എല്ലാവര്‍ക്കുമെന്നപോലെ അവര്‍ക്കും ഉണ്ടാകണം.

ഗാന്ധിജി:അക്രമരഹിതമായ സത്യാഗ്രഹം കൊണ്ട് ഉപയോഗമില്ലെന്നും അവകാശസ്ഥാപനത്തിനു ബലപ്രയോഗം തന്നെയാണ് വേണ്ടതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.സ്വാമിജിയുടെ അഭിപ്രായം എന്താണ്?

സ്വാമികള്‍:ബലപ്രയോഗം നല്ലതാണെന്നു നാം കരുതുന്നില്ല.

ഗാന്ധിജി:ബലപ്രയോഗം ഹൈന്ദവ ശാസ്ത്രങ്ങളില്‍ വിധിച്ചിട്ടുണ്ടോ?

സ്വാമികള്‍:രാജാക്കന്മാര്‍ക്കും മറ്റും അത് ആവശ്യമാണെന്നും അവര്‍ അതിനെ ഉപയോഗിച്ചിട്ടുണ്ടെന്നും പുരാണങ്ങളില്‍ കാണുന്നുണ്ട്.എന്നാല്‍ സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം ബലപ്രയോഗം ന്യായമായിരിക്കില്ല.

ഗാന്ധിജി:മതപരിവര്‍ത്തനം ചെയ്യണമെന്നും സ്വാതന്ത്ര്യലബ്ധിക്ക് അതാണ് ശരിയായ വഴിയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.സ്വാമിജി അതിന് അനുവാദം നല്‍കുന്നുണ്ടോ?

സ്വാമികള്‍:മതപരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചുവരുന്നതായി കാണുന്നുണ്ട്.അതു കാണുമ്പോള്‍ ജനങ്ങള്‍ മതപരിവര്‍ത്തനം നന്നെന്നു പറയുന്നതില്‍ അവരെ കുറ്റപ്പെടുത്താനില്ല.

ഗാന്ധിജി:ആധ്യാത്മികമായ മോക്ഷലാഭത്തിനു ഹിന്ദുമതം മതിയാകുമെന്ന് സ്വാമിജി വിചാരിക്കുന്നുണ്ടോ?

സ്വാമികള്‍:അന്യ മതങ്ങളിലും മോക്ഷമാര്‍ഗമുണ്ടല്ലോ?

ഗാന്ധിജി:അന്യ മതങ്ങളുടെ കാര്യം ഇരിക്കട്ടെ.ഹിന്ദുമതം മോക്ഷലാഭത്തിനു പര്യാപ്തമെന്നു തന്നെയോ സ്വാമിജിയുടെ അഭിപ്രായം?

സ്വാമികള്‍: ധാരാളം പര്യാപ്തം തന്നെ.ലൗകികമായ സ്വാതന്ത്ര്യത്തെയാണല്ലോ ജനങ്ങള്‍ അധികം ഇഷ്ടപ്പെടുന്നത്.

ഗാന്ധിജി:അയിത്താചാരവും മറ്റും കൊണ്ടുള്ള അസ്വാതന്ത്ര്യമല്ലെ? അതിരിക്കട്ടെ.ആധ്യാത്മിക മോക്ഷത്തിന് മതപരിവര്‍ത്തനം ആവശ്യമാണെന്ന് സ്വാമിജിക്ക് അഭിപ്രായമുണ്ടോ?

സ്വാമികള്‍:ആധ്യാത്മികമായ മോക്ഷത്തിനായി മതപരിവര്‍ത്തനം ആവശ്യമില്ല.

ഗാന്ധിജി:ലൗകിക സ്വാതന്ത്ര്യത്തിനാണല്ലോ നാം പരിശ്രമിക്കുന്നത് അത് സഫലമാകാതെ വരുമോ?

സ്വാമികള്‍:അത് സഫലമാകാതെ വരികയില്ല.അതിന്റെ രൂഢമൂലത ഓര്‍ത്താല്‍ പൂര്‍ണഫലപ്രാപ്തിക്ക് മഹാത്മജി വീണ്ടും ഇവിടെ വരേണ്ടിവരും.

ഗാന്ധിജി:(ചിരിച്ചുകൊണ്ട്)എന്റെ ആയുഷ്‌കാലത്തില്‍ത്തന്നെ അത് സഫലമാകുമെന്നാണ് എന്റെ വിശ്വാസം.അധഃകൃതവര്‍ഗക്കാരില്‍ത്തന്നെ അയിത്താചാരം ഉണ്ടല്ലൊ.സ്വാമിജിയുടെ ക്ഷേത്രങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടോ?

സ്വാമികള്‍:എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.അവശ സമുദായങ്ങളിലെ ബാലന്മാര്‍ മറ്റുള്ളവരോടൊപ്പം ശിവഗിരി മഠത്തില്‍ താമസിച്ച് പഠിച്ചുവരുന്നു.ആരാധനാ കാര്യങ്ങളില്‍ സംബന്ധിക്കുന്നുമുണ്ട്.

ഗാന്ധിജി:വളരെ സന്തോഷം.


അനന്തരം തിരുവനന്തപുരത്തുവെച്ചു കൂടിയ മഹായോഗത്തില്‍ ഗാന്ധിജി ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി;മനോഹരമായ തിരുവിതാംകൂര്‍ രാജ്യം സന്ദര്‍ശിക്കാനിടയായതും ശ്രീനാരായണഗുരുസ്വാമികളെ സന്ദര്‍ശിക്കാനിടയായതും എന്റെ ജീവിതത്തിലെ പരമ ഭാഗ്യമായി ഞാന്‍ വിചാരിക്കുന്നു.ഗുരുസ്വാമിയുടെ മഹാത്മ്യത്തെക്കുറിച്ച് റീജന്റ് മഹാറാണി തിരുമനസ്സും എന്നോട് സംസാരിക്കുകയുണ്ടായി.

Source : http://www.idaneram.blogspot.in/2012/09/blog-post_8234.html