Thursday 8 August 2013

ബ്രഹ്മവിദ്യാ പഞ്ചകം - 2

ത്വം ഹി ബ്രഹ്മ ന ചേന്ദ്രിയാണി ന മനോ
ബുദ്ധിർ ന ചിത്തം വപുഃ
പ്രാണാഹങ്കൃതയോऽന്യദപ്യസദവി-
ദ്യാകല്പിതം സ്വാത്മനി
സർവം ദൃശ്യതയാ ജഡം ജഗദിദം
ത്വത്തഃ പരം നാന്യതോ
ജാതം ന സ്വത ഏവ ഭാതി മൃഗതൃ-
ഷ്ണാഭം ദരീദൃശ്യതാം.

ത്വം ബ്രഹ്മ ഹി= നീ ബ്രഹ്മം തന്നെയാണ് ; ന ച ഇന്ദ്രിയാണി= ഇന്ദ്രിയങ്ങളല്ല ; ന മനോ ബുദ്ധിഃ=മനസ്സും ബുദ്ധിയുമല്ല ; ന ചിത്തം വപുഃ=ചിത്തവും ശരീരവുമല്ല ; അന്യദ് പ്രാണാഹങ്കൃതയാ അപി=മറ്റു പ്രാണൻ അഹംകാരം മുതലായവയും ; അസത്=ഇല്ലാത്തവയാണ് ; സ്വാത്മനി അവിദ്യാ കൽ‌പ്പിതം = സ്വരൂപമായ ആത്മാവിൽ അവിദ്യാകൽ‌പ്പിതങ്ങൾ മാത്രമാണ് ; ഇദം സർവം ജഗത്=ഈ സകല ജഗത്തും ; ദൃശ്യതയാ ജഡം=ദൃശ്യമായിക്കൊണ്ടിരിയ്ക്കുന്നതു കൊണ്ടുതന്നെ ജഡമാണ് ; ത്വത്തഃ പരം= നിന്നിൽ നിന്നും വേറിട്ട് ; അനൃതോ ന ജാതം=മറ്റൊന്നിൽ നിന്ന് ഉണ്ടായതല്ല ; സ്വത ഏവ ന ഭാതി=സ്വയം പ്രകാശിച്ചു കൊണ്ടിരിയ്ക്കുന്നതല്ല തന്നെ ; മൃഗതൃഷ്ണാ‍ഭം ദരീദൃശ്യതാം=മരുഭൂമിയിലെ കാനൽജലം പോലെതന്നെയാണെന്ന് ചിന്തിച്ചറിയുക 

അല്ലയോ ശിഷ്യാ, നീ ബ്രഹ്മം തന്നെയാണ്. നീ ഇക്കാണുന്ന ഇന്ദ്രിയങ്ങളല്ല, ഈ മനസ്സും ബുദ്ധിയും നീയല്ല. ചിത്തവും ശരീരവും നീയല്ല. ഇവയെക്കൂടാ‍തെ പ്രണൻ അഹംകാരം തുടങ്ങി വേറേ പലതും കാണപ്പെടുന്നുണ്ടല്ലോ. അവയെല്ലാം നിന്റെ സ്വരൂപമായ ആത്മാവിൽ അവിദ്യാകൽ‌പ്പിതങ്ങളായ കാഴ്ചകൾ മാത്രമാണ്. ദൃശ്യമായതുകൊണ്ടു തന്നെ, അതായത് കാണാപ്പെടുന്ന വസ്തുവായതു കൊണ്ടു തന്നെ ഇക്കാണുന്ന എല്ലാ ജഗത്തും ജഡമാണ്. നിന്നിൽ നിന്നും അന്യമായ മറ്റൊന്നിൽ നിന്നും ഉണ്ടായതല്ല ഇത്. ഇതിനു സ്വതന്ത്രമായി പ്രകാശിയ്ക്കാനുള്ള കഴിവു തന്നെയില്ല. ഇതു നിന്നിൽ, മരുഭൂമിയിലെ കാനൽജലം പോലെ പ്രകാശിച്ചുകൊണ്ടിരിയ്ക്കുന്നതാണെന്ന് ചിന്തിച്ചറിയൂ. 

Source : http://www.vedantasadhana.org/2012/01/blog-post_22.html

0 comments:

Post a Comment