Friday, 9 August 2013

മനുസ്മൃതിയിലെ ചില നിയമ നിര്‍ദേശങ്ങള്‍...

- ശൂദ്രന്‍ ദ്വിജാതികളെ ക്രൂരവാക്കുകൊണ്ട് അധിക്ഷേപിച്ചാല്‍ നാക്ക് മുറിക്കലാണ് ശിക്ഷ കൊടുക്കേണ്ടത്. എന്തെന്നാല്‍ അവന്‍ ഒടുവില്‍ ഉണ്ടായവനാണ്

- പേര്, ജാതിപ്പേര് മുതലായവ പറഞ്ഞു ആക്ഷേപിക്കുന്ന ശൂദ്രന്റെ വായില്‍ പത്തംഗുലം നീളമുള്ള പഴുപ്പിച്ച ഇരുംബാണി നിക്ഷേപിക്കണം.

- അഹങ്കാരം നിമിത്തം ബ്രാഹ്മണന് കര്‍ത്തവ്യധര്മോപദേശം ചെയ്യുന്ന ശൂദ്രന്റെ വായിലും ചെവിയിലും തിളപ്പിച്ച എന്നാ ഒഴിക്കണം.

- ബ്രാഹ്മണനോടോന്നിച്ച് ഒരു ഇരിപ്പിടത്തില്‍ ഇരിക്കാനോരുങ്ങുന്ന ശൂദ്രനെ അരക്കെട്ടില്‍ ലോഹം പഴുപ്പിച്ചു അടയാളമുണ്ടാക്കി നാടുകടത്തണം. അഥവാ അവന്‍റെ പൃഷ്ഠഭാഗം കുറെ ഛെദിച്ച് നാട് കടത്തണം.

- അഹങ്കാരംകൊണ്ട് ബ്രാഹ്മണന്റെ കേശങ്ങളില്‍ പിടിക്കുന്ന ശൂദ്രന്റെ കൈ രണ്ടും വിചാരണ കൂടാതെ തന്നെ വെട്ടി കളയണം.....

ബാബാസാഹേബ് അംബേദ്കര്‍ ഹിന്ദുമതത്തോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ ഈ ദുര്‍ഗന്ധം വമിയ്ക്കുന്ന കടലാസുകെട്ട് കത്തിച്ചെറിഞ്ഞത് എന്തുകൊണ്ടെന്നത് പകല്‍ പോലെ വ്യക്തമാക്കുന്നതാണ് ഈ വരികള്‍.

[കടപ്പാട് സുര്‍ജിത് സരോവരം]

0 comments:

Post a Comment