Thursday 8 August 2013

ബ്രഹ്മവിദ്യാ പഞ്ചകം - 3

വ്യാപ്തം യേന ചരാചരം ഘടശരാ-
വാദീവ മൃത്സത്തയാ
യസ്യാന്തഃ സ്ഫുരിതം യദാത്മകമിദം
ജാതം യതോ വർത്തതേ;
യസ്മിൻ യത് പ്രലയേऽപി സദ്ഘനമജം
സർവം യദന്വേതി തത്
സത്യം വിദ്ധ്യമൃതായ നിർമ്മലധിയോ
യസ്മൈ നമസ്കുർവതേ.

മൃത്സത്തയാ=മണ്ണെന്ന വസ്തുവിനാൽ ; ഘട ശരാവാദി ഇവ=കുടം ചട്ടി എങ്ങിനെയോ അതുപോലെ ; ഏന=യാതൊന്നിനാൽ ; ചരാചരം വ്യാപ്തം=ചരവും അചരവും അകവും പുറവും നിറയ്ക്കപ്പെട്ടിരിയ്ക്കുന്നുവോ? ; ഇദം=ഈ ജഗത്ത് ; യസ്യ=യാതൊന്നിന്റെ ; അന്തഃസ്ഫുരിതം=ഉള്ളിൽ പ്രകാശിച്ചുകൊണ്ടിരിയ്ക്കുന്നുവോ ; യദാത്മകം ജാതം = യാതൊന്നിൽ നിന്നും ലേശവും ഭിന്നിയ്ക്കാതെ തന്നെ ഉണ്ടായി നിൽക്കുന്നുവോ ; യതോ വർത്തതേ=യാതൊന്നിൽ തന്നെ തുടർന്നു വർത്തിയ്ക്കുന്നുവോ ; യസ്മിൻ = യാതൊന്നിൽ ; യത് പ്രളയേപി= ഈ ജഗത്ത് ലയിച്ചു ചേർന്നാലും ; സത് ഘനം അജം=യാതൊന്ന് ഘനീഭവിച്ച ഉണ്മയായും ജനനമില്ലാത്തതായും ശേഷിയ്ക്കുമോ ; യത് സർവം അന്വേതി=യാതൊന്ന് എല്ലാറ്റുഇനേയും വിട്ടുപോകാതെ പിൻതുടരുന്നുവോ; യസ്മൈ അമൃതായ=യാതൊരമൃത വസ്തുവിനെ ; നിർമ്മലദീ‍ധീയഃ=ശുദ്ധ ബുദ്ധികൾ ; നമസ്കുർവതേ=പ്രണമിയ്ക്കുന്നുവോ ; തദ്=അതിനെ ; സത്യം വിദ്ധി=സത്യമെന്നറിയൂ‍.

മണ്ണ് പാത്രങ്ങളിലെങ്ങനേയോ അതുപോലെ സകലചരാചരങ്ങളിലും അകവും പുറവും ഏതൊന്നു വ്യാപിച്ചിരിയ്ക്കുന്നുവോ അതാണു സത്യം. ഈ ജഗത്ത് പ്രകാശിച്ചുകൊണ്ടിരിയ്ക്കുന്നത് ആ സത്യത്തിനുള്ളിലാണ്. എന്നല്ല ജഗത്ത് അതിൽ നിന്നും ലേശം പോലും ഭിന്നിയ്ക്കാതെയാണ് ഉണ്ടായിക്കാണപ്പെടുന്നത്. അതുള്ളതുകൊണ്ടാണ് ജഗത്ത് തുടർന്നു നിലനിൽക്കുന്നത്. ജഗത്തു മുഴുവൻ അതിൽ ലയിച്ചുചേർന്നാലും ആ സത്യം ഘനീഭവിച്ച ഉണ്മയായി ജനന മരണങ്ങളറ്റതായി ബാക്കിനിൽക്കും. ഇക്കാണുന്ന സകലതിനേയും അത് ഒരിയ്ക്കലും വിട്ടുപോകാതെ പിൻ‌തുടരുന്നു. ചിത്ത ശുദ്ധിയുള്ളവർ അമൃതമായ അതിനെക്കണ്ട് സദാ പ്രണമിയ്ക്കുന്നു. അതിനെ നീയും സത്യമെന്നറിയൂ.

Source : http://www.vedantasadhana.org/2012/01/blog-post_22.html

0 comments:

Post a Comment