Thursday, 1 August 2013

ഗുരുദേവചരിത്രം പ്രാര്‍ത്ഥനാവലി

പ്രിയ ഗുരു ഭക്തരെ,


ഈശ്വര സാക്ഷാത്‌കാരത്തിന്‌ സാധാരണ ജനം അവലംബിക്കുന്ന മാര്‍ഗ്ഗമാണ്‌ പ്രാര്‍ത്ഥന. പ്രര്‍ത്ഥന അര്‍ത്ഥനയാണ്‌. നമ്മുടെയെല്ലാം ജീവന്റെ അടിസ്ഥാനമായ ഈശ്വരനോട് കൂടുതല്‍ അടുത്ത് ജീവിക്കാന്‍ കിട്ടുന്ന ഒരു അവസരമാണ് പ്രാര്‍ത്ഥന സമയം. മനസ്സിനെ ഏകാഗ്രമാക്കി നിര്‍ത്തി തന്നെ തന്നെ ഈശ്വരന് അര്‍പ്പിച്ചു കൊണ്ട് ചെയ്യുന്ന പ്രാര്‍ഥനയാണ് ഏറ്റവും ഉത്തമം എന്ന് ഗുരുദേവന്‍ ആത്മോപദേശ ശതകത്തിലെ 29 ആം ശ്ലോകത്തില്‍ പറയുന്നത് നോക്കൂ:`

മനമലര്‍ കൊയ്ത്തു മഹേശ പൂജ ചെയ്യും
മനുജന് മറ്റൊരു വേല ചെയ്യ്തിടെന്ട
വനമലര്‍ കൊയ്തുമതല്ലയായ്കില്‍ മായാ
മനുവുരുമിട്ടു മിരിക്കില്‍ മായ മാറും"

കുടുംബാഗങ്ങലെല്ലാം കൂടി ഒരുമിച്ചു ഈശ്വരനെ സ്മരിക്കുമ്പോള്‍ ആ കുടുംബത്തിലെ ഈശ്വര ചൈതന്യം കൂടുതല്‍ തെളിമയുള്ളതാകുന്നു അങ്ങനെ നമ്മുടെ ഭവനങ്ങള്‍ ഈശ്വര മന്ത്രങ്ങളാല്‍ അനുഗ്രഹീതമാകുവാനും ജഗദീശ്വരന്റെസാന്നിധ്യം ഏവര്‍ക്കും അനുഭവിച്ച റിയാനും കഴിയുമാറാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

കുടാതെ ഗുരുദേവ പ്രാര്‍ത്ഥനയിലുടെ നിങ്ങള്‍ക്കും ഗുരുവിന്റെ കാരുണ്യവും  അനുഗ്രഹവും എല്ലായിപോയും ഉണ്ടാകട്ടെ എന്ന് പ്രാര്‍തഥിച്ചു കൊണ്ട്ഗുരുദേവചരിത്രം പ്രാര്‍ത്ഥനാവലി  എന്ന ഈ പ്രാര്‍ത്ഥന പുസ്തകം നിങ്ങള്‍ക്ക് മുന്‍പില്‍ സമര്‍പ്പിച്ചുകൊള്ളുന്നു.

Click the following link to download
ഗുരുദേവചരിത്രം പ്രാര്‍ത്ഥനാവലി


ഗുരുദേവ ധര്‍മ്മം ജയികട്ടെ ...

അഡ്മിന്‍ - ഗുരുദേവ ചരിതം





0 comments:

Post a Comment