ഈ വിഷയത്തെ വിവരിക്കുവാന്‍ അദേഹം അവലംബമായി എടുത്തിട്ടുള്ളത് ഗുരുവിന്റെ “ദൈവ ചിന്തനം” എന്ന കൃതിയാണ്. ഗുരുവിന്റെ പരിസ്ഥിതി ദര്‍ശനത്തിന്റെ ഒരു മാതൃകയാണ് മേല്‍ പറഞ്ഞ കൃതി . ഒരു മാതൃ-ശിശു ബന്ധം എങ്ങനെയാണോ അങ്ങനെയായിരിക്കണം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം. ഒരു അമ്മയുടെ സ്തനം മുലയൂട്ടല്‍ എന്ന കര്മ്മനത്തിന് ശിശുവിന് അവകാശപെട്ടതാണ് , പക്ഷെ ആ അവകാശം മാതൃ നിഗ്രഹം നടത്തി മാംസം ഭക്ഷിക്കുവനുള്ളതല്ല, അത് പോലെ തന്നെ മനുഷ്യനു സ്വന്തം നിലനില്പ്പിന് പ്രകൃതിയില്‍ നിന്നും തനിക്കവശ്യമുള്ളത് സ്വീകരിക്കംന്കിലും അത് പക്ഷെ പ്രകൃതിയുടെ നില നില്പ്പി നെ ദോഷമായി ബാധിക്കുന്ന രീതിയിലാവരുത്. ആധുനിക കാലഘട്ടം മനുഷ്യന്റെ നിലനില്പ്പി ന് പ്രശ്നങ്ങള്‍ കണ്ടു തുടങ്ങിയപ്പോള്‍ മാത്രമാണ് ഏതാനും വര്ഷ ങ്ങള്ക്കും മുന്പ്ു മാത്രം ആധുനിക സമൂഹം പരിസ്ഥിതിയെ കുറിച്ച് ആലോചിക്കാന്‍ തുടങ്ങിയത്. പക്ഷെ ഗുരുദേവന്റെ അദ്വൈതദര്ശ നം ഈ ആവസവ്യവസ്ഥയില്‍ ഉള്കൊുള്ളുന്ന എല്ലാ ജീവികള്ക്കും ഒരേ പോലെ അവകാശപെട്ടതാണ് എന്നതിന്റെ അടിസ്ഥാനത്തിലുള്ളതാണ് . മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം ഉടമയും അടിമയുടെതും ആകരുത് മറിച്ചു, ഒരു അമ്മയും കുഞ്ഞും തമ്മിലുള്ളതാവണം. അത് പോലെതന്നെ മനുഷ്യന്‍ മാത്രമല്ല ഈ ഭുമിയുടെ അവകാശികള്‍ എന്ന് ഈ കൃതിയില്‍ നമുക്കെ പറഞ്ഞുതരുന്നു . ഗുരു ഇങ്ങനെയൊരു കാഴച്ചപ്പാട് മുനോട്ടു വച്ച കാലഘട്ടം എത്ര വര്ഷ്ങ്ങള്ക്കുര മുന്പാുയിരുന്നു എന്നലോചിക്കുംപോലാണ് അതിന്റെ പ്രസക്തി നമുക്ക് മനസ്സിലാവുക.
ഗുരുദേവ ദര്ശംനങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ ഇതുപോലെ ആനുകാലിക പ്രസക്തവും ജനോപകാരകവമായ വിഷയങ്ങള്‍ പലപ്പോഴും വിസ്മരിക്കപെടുന്നു. അതുകൊണ്ട് വരും കാലങ്ങളില്‍ ഗുരുവിനെ ഒരു സന്യാസി മാത്രമായി ഒതുക്കാതെ ഇത് പോലയുള്ള വിഷയങ്ങളില്‍ ഗുരുവിനുണ്ടായിരുന്ന കാഴ്ചപ്പാടുകളെ കുറിച്ച് പഠിക്കാനും അത് പൊതു സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ നമുക്ക് ശ്രമിക്കാം.
Posted on Facebook Group by Sudheesh Sugathan
0 comments:
Post a Comment