Thursday 22 August 2013

ശുദ്ധജലത്തില്‍ കുളിക്കണം ശുദ്ധവസ്‌ത്രങ്ങള്‍ ധരിക്കണം



നിത്യവും ശുദ്ധജലത്തില്‍ കുളിക്കണം. ഇന്ദ്രിയങ്ങള്‍, പല്ല്‌, നഖം മുതലായവ വൃത്തിയാക്കണം. അലക്കിയെടുത്ത വസ്‌ത്രങ്ങള്‍ ധരിക്കണം ` (ശ്രീനാരായണധര്‍മ്മം)

ശുദ്ധി എന്നത്‌ ഏതൊരാള്‍ക്കും വളരെ പ്രധാനമാണ്‌. അഞ്ചുതരം ശുദ്ധികള്‍ മനുഷ്യന്‍ പാലിക്കണം എന്ന്‌ ഗുരുക്കന്‍മാര്‍ ഉപദേശിക്കുന്നു. ശരീരശുദ്ധി, വാക്‌ശുദ്ധി, മനഃശുദ്ധി, ഇന്ദ്രിയശുദ്ധി, ഗൃഹശുദ്ധി എന്നിവയാണ്‌ ശുദ്ധികള്‍. അഴുക്ക്‌ അടിഞ്ഞുകൂടുന്ന ശരീരത്തിന്റെ ബാഹ്യമായ അവയവങ്ങള്‍ അഴുക്ക്‌ നീക്കി ശുദ്ധിയാക്കണം. നിത്യവും അലക്കിവച്ച വസ്‌ത്രങ്ങള്‍ ധരിക്കണം. '

കടപ്പാട് :   
ശ്രീനാരായണജ്ഞാനസമീക്ഷാഗ്രൂപ്പ്‌)

0 comments:

Post a Comment