Friday 16 August 2013

ചിത്രത്തിനുമുന്നില്‍ ചെയ്‌ത പ്രാര്‍ത്ഥന

അരിവിപ്പുറം സ്‌മരണകള്‍
തിരുവനന്തപുരം പേട്ട സ്വദേശിയായ രാമന്‍ ഓവര്‍സീയര്‍ പേച്ചിപ്പാറ അണയില്‍ ഒരു കോണ്‍ട്രാക്‌ട്‌ എടുത്തു. ആ പ്രദേശം മലമ്പനിബാധിത പ്രദേശവും അണ അപകടവുമുള്ള പ്രദേശവുമായിരുന്നു. ആദ്യത്തെ കോണ്‍ട്രാക്‌ട്‌ ആയതിനാല്‍ വൈഷമ്യങ്ങള്‍ നേരിടാതെ ജോലി സുഖകരമായി അവസാനിക്കണമെന്നാഗ്രഹിച്ചു. അരുവിപ്പുറം ക്ഷേത്രത്തില്‍ അവിടെ പൂജിച്ചുവച്ചിരുന്ന ഗുരുവിന്റെ ചിത്രത്തിനു മുന്നില്‍ പ്രാര്‍ത്ഥനനടത്തി. പ്രാര്‍ത്ഥനയോടുകൂടി ഒരു പ്രതിജ്ഞയും എടുത്തു. കോണ്‍ട്രാക്‌ട്‌ ജോലി തടസ്സമൊന്നുമില്ലാതെ ഭംഗിയായി അവസാനിച്ചാല്‍ അരുവിപ്പുറത്ത്‌ സ്വന്തം ചെലവില്‍ ഒരു കിണര്‍ വെട്ടിച്ചു കൊടുക്കാമെന്നായിരുന്നു പ്രതിജ്ഞ. അത്‌ അദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്കും അറിയില്ലായിരുന്നു. കോണ്‍ട്രാക്‌ട്‌ ഭംഗിയായി അവസാനിച്ചെങ്കിലും കിണര്‍ വെട്ടിക്കുന്നത്‌ അദ്ദേഹം മറന്നു.

കുറേ നാളുകള്‍ക്കുശേഷം അരുവിപ്പുറം ക്ഷേത്രത്തിനു വടക്കും തെക്കും ഭാഗങ്ങളില്‍ രണ്ടു നീണ്ട കെട്ടിടം ഉണ്ടായി. ആ കെട്ടിടങ്ങള്‍വന്നപ്പോള്‍ ഒരു കിണര്‍ ഉണ്ടായിരിക്കേണ്ടത്‌ വലിയ അത്യാവശ്യമായിത്തീര്‍ന്നു. കിണറിന്റെ ആവശ്യകതയെപ്പറ്റി അന്തേവാസികള്‍ ഗുരുവിനെ അറിയിച്ചു. അപ്പോള്‍ ഗുരു ഇങ്ങനെ പറഞ്ഞു....

പേച്ചിപ്പാറ അണയിലെ കോണ്‍ട്രാക്‌ട്‌ പൂര്‍ത്തിയായാല്‍ ഇവിടെ ഒരു കിണര്‍ വെട്ടിക്കാമെന്ന്‌ രാമന്‍ നമ്മുടെ മുന്നില്‍ ഏറ്റിട്ടുണ്ട്‌. അതുചെയ്യാന്‍ അവന്‍ മറന്നു. അത്‌ അവനെ അറിയിക്കണം.

ഉടനെ തിരുവനന്തപുരത്തിനു അള്‍ പോയി ഗുരു കല്‌പിച്ച വിവരം പറഞ്ഞു. രാമന്‍ ഓവര്‍സീയര്‍ക്ക്‌ അപ്പോഴാണ്‌ കാര്യം ഓര്‍മ്മയില്‍വന്നത്‌. പ്രായശ്ചിത്തമായി രണ്ടു കിണറുകള്‍ വെട്ടിച്ചു മഠത്തിനു നല്‍കി. ഗുരുദേവന്‍ ശിവഗിരിയില്‍ വിശ്രമിക്കുമ്പോള്‍ അരുവിപ്പുറത്തു തന്റെചിത്രത്തിനു മുമ്പില്‍ ചെയ്‌ത്‌ പ്രാര്‍ത്ഥന ഗുരുവിന്റെ മുമ്പില്‍ നേരിട്ടു ചെയ്‌ത പ്രതിജ്ഞയായി ഗുരു സ്വീകരിച്ചു.


ശ്രീനാരായണജ്ഞാനസമീക്ഷാഗ്രൂപ്പ്‌)
https://www.facebook.com/groups/sreenarayananjanasameksha3/

0 comments:

Post a Comment