1. മതത്തിന്റെ സാമാന്യ തത്ത്വത്തെ ജനസാമാന്യത്തിന് ഉപദേശിക്കുകയും ഈശ്വരഭക്തിയെ എങ്ങും പ്രചരിപ്പിക്കയും ചെയ്യുക.
2. ബാഹ്യാഭ്യന്തരശുദ്ധിയെ അല്ലെങ്കില് ത്രികരണശുദ്ധിയെ സമ്പാദിക്കാ൯ ജനങ്ങളുടെ ഇടയില് വേണ്ടവിധം യത്നിക്കുക.
3. അഹിംസ, സ്നേഹം, ഐകമത്യം ഇവയുടെ മാഹാത്മ്യത്തെ ജനങ്ങളുടെ ഇടയില് പ്രസംഗിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുക.
4. സാധു ജനങ്ങളുടെ ഇടയില് വിദ്യാഭ്യാസസ്ഥിതി നന്നാക്കുക.
5. വാസനയുള്ള യുവാക്കളെ തെരഞ്ഞെടുത്തു ബ്രഹ്മചാരികളായി സ്വീകരിച്ചു പഠിപ്പിക്കുകയും അവരില് മനസ്സും യോഗ്യതയും ഉള്ളവ൪ക്കു സന്ന്യാസം നല്കി, പരോപകാരാ൪ത്ഥം പ്രയത്നിക്കാ൯ അവരെ വിട്ടയയ്ക്കുകയും ചെയ്യുക.
കടപ്പാട് : ശ്രീനാരായണ ഗുരു വചനാമൃതം
0 comments:
Post a Comment