Thursday, 15 August 2013

ടി.കെ.മാധവന്‍

1885 ല്‍ ആലുംമൂട്ടില്‍ കേശവന്‍ ചാന്നാരുടേയും കോമലേഴത്തു കുടുംബാംഗമായ ഉമ്മിണിയമ്മയുടേയും മകനായി ജനിച്ചു. സാമ്പത്തിക ഭത്രതയുള്ള ചുറ്റുപാടില്‍ വളര്‍ന്നെങ്കിലും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാന്‍ എന്തുകൊണ്ടോ സാധിച്ചില്ല. എന്നാല്‍ ഇംഗ്ലീഷിലും മലയാളത്തിലും പ്രസംഗിക്കാനും എഴുതാനും ചെറുപ്പത്തിലേ പ്രാപ്‌തിയുണ്ടായി. സാമുദായിക സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്നതൊടൊപ്പം രാഷ്‌ട്രീയ സ്വാതന്ത്ര്യത്തിനും അടരാടാന്‍ അദ്ദേഹം ഈഴവനേതാക്കളോടും ആഹ്വാനം ചെയ്‌തു. ഇതിനായി 1915 ല്‍ ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ചുതുടങ്ങി.

എഴുത്തുപള്ളിക്കൂടത്തില്‍ സവര്‍ണനായ ആശാന്‍ ടി.കെ.യെ ഒരിക്കല്‍ വടികൊണ്ട്‌ എറിഞ്ഞ്‌ അടിച്ചു. അതില്‍ അഭിമാനക്ഷതം തോന്നിയ കുട്ടിയായ ടി.കെ. കുടിപ്പള്ളിക്കൂടം വിട്ടു. ജാതിനോക്കുന്ന ആശാന്‍ ഇനി അക്ഷരം പഠിപ്പിക്കേണ്ട എന്നായിരുന്നു ടി.കെ.യുടെ പക്ഷം. കളരിയില്‍നിന്ന്‌ ഇറങ്ങുമ്പോള്‍ തന്റെ ഓലയില്‍നിന്ന്‌ ആശാന്റെ എഴുത്ത്‌ തിരിച്ചെടുക്കണമെന്ന ടി.കെ.യുടെ വാശിക്കുമുമ്പില്‍ ആശാന്‍ കുഴഞ്ഞുപോയി.

1927 ല്‍ യോഗത്തിന്റെ സംഘടനാ സെക്രട്ടറിയായി. തിരുനല്‍വേലിയില്‍ എത്തിയ ഗാന്ധിജിയെ കണ്ട്‌ ക്ഷേത്രപ്രവേശനത്തിന്‌ അനുകൂലമായ സന്ദേശം എഴുതിവാങ്ങിക്കുകയും 1924 ല്‍ വൈക്കം സത്യാഗ്രഹം ആരംഭിക്കുകയും ടി.കെ. ഉള്‍പ്പെടെയുള്ളവര്‍ ജയില്‍വാസം അനുഷ്‌ഠിക്കുകയും ചെയ്‌തു. ശ്രീനാരായണ ഗുരുവിന്റെ പിന്തുണയും ഇക്കാര്യത്തില്‍ ടി.കെ.ക്ക്‌ ഉണ്ടായി. 1925 ല്‍ ഗാന്ധിജി വൈക്കം സന്ദര്‍ശിച്ചത്‌ സമരക്കാര്‍ക്ക്‌ ആവേശമായി. തുടര്‍ന്ന്‌ നവംബര്‍ 23-ാം തീയതി ക്ഷേത്രറോഡുകള്‍ എല്ലാവര്‍ക്കുമായി തുറന്നുകൊടുത്തു.

രാജ്യത്തെ തൊഴിലാളികളെയും കൃഷിക്കാരെയും ആദ്യമായി സംഘടിപ്പിച്ചത്‌ ടി.കെ.യായിരുന്നു. കുട്ടനാട്ടിലെ തൊഴിലാളികളെ സംഘടിപ്പിച്ചതും സഹകരണ പ്രസ്ഥാനത്തിന്‌ അടിത്തറപാകിയതും ടി.കെ. ആയിരുന്നു. 60 ല്‍ പരം സഹകരണ സംഘങ്ങള്‍ അദ്ദേഹം രൂപീകരിച്ചു. 1930 ഏപ്രില്‍ 28ന്‌ അദ്ദേഹം ദിവംഗതനായി. മരിക്കുന്നതിന്‌ തലേദിവസവും എസ്‌.എന്‍.ഡി.പി.ശാഖകളിലെ തര്‍ക്കങ്ങള്‍ ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചിരുന്നു


Posted on Facebook Group by: Suresh Babu Madhavan
Source : https://www.facebook.com/groups/sreenarayananjanasameksha3/ 

0 comments:

Post a Comment