ആരയുകിലന്ധത്വമോഴിച്ചാദി മഹസ്സിൻ
നേരാംവഴികാട്ടും ഗുരുവല്ലോ പരദൈവം
ആരാദ്യനതോർത്തീടുകിൽ ഞങ്ങൾക്കവിടുന്നാം
നാരായണമൂർത്തേ ഗുരുനാരായണമൂർത്തേ..
പദാർത്ഥം
നാരായണമൂർത്തേ = ശ്രീനാരായണ സ്വരൂപ
ആരായുകിൽ = സൂക്ഷ്മമായി തേടിയാൽ
അന്ധത്വം ഒഴിച്ച് = അവിദ്യഭാവം ഇല്ലാതാക്കി
ആദിമഹസ്സിൻ നേരാംവഴികാട്ടും = ആദിമഹസ്സിലെക്കുള്ള നേർവഴി കാട്ടിത്തരുന്ന
ഗുരുവല്ലോ പരദൈവം = ഗുരുതന്നെ ശെരിയായ ദൈവം
അത് ഓർത്തീടുകിൽ = ആ വസ്തുത ആലോചിക്കുമ്പോൾ
ഗുരുനാരായണമൂർത്തേ = അല്ലയോ ഗുരുദേവ
ഞങ്ങൾക്കവിടുന്നാം ആരാദ്യൻ = ഞങ്ങൾക്ക് ആരദ്യനായിട്ടുള്ളവൻ അവിടുന്ന് ഒരുവൻ മാത്രമാകുന്നു
സാരം
ഗുരുദേവനെ എന്തുകൊണ്ടാണ് ഈശ്വരസ്വരൂപമായി ദർശിച്ചാരാദിക്കുന്നതെന്നു കവി ഇവിടെ വേദാന്ത ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ തെളിയിക്കുന്നു. ഗുരു ദൈവമായി വെളിവാകുന്നത് ആർക്കാണ് ? ആരായുന്നവർക്ക്. വളരെ സൂക്ഷ്മമായി, മുൻവിധി കൂടാതെ തെരഞ്ഞു ചെല്ലുന്നവനാണ് ആരായുന്നവൻ . ജീവിതം സ്വതന്ത്രിയം തന്നെയാണെന്ന് മഹാകവി കുമാരനാശാൻ തന്നെ എഴുതിയിട്ടുണ്ട്. അത് അമൃതമയമാണെന്നും പക്ഷേ സ്വതന്ത്ര്യത്തിന്റെ മധു നുകരാൻ സമൂഹ ബന്ധങ്ങളിൽ നിന്നും ഏകാനാകെണ്ടാതുണ്ട്. ആ ഏകാന്തതയുടെ സ്വാതന്ത്ര്യമുണ്ടല്ലോ- അതാണ് ഋഷീശ്വരന്മാർ ആവിഷ്കരിച്ച സ്വാതന്ത്ര്യം. അത് മാനവ ജീവിതങ്ങളിലെ അഴലുകളുടെ ചങ്ങലകൾ അഴിച്ചു മാറ്റുന്നു
ഈ സ്വാതന്ത്ര്യവും സ്വഭാവമഹിമയുടെ മാധുര്യവും കൂടിചെരുമ്പോഴാണ് ദൈവികതയുടെ സ്വർഗ്ഗരാജ്യം സംജാതമാകുന്നത്. അത് ആരയുന്നവർക്കുമാത്രം കരഗതമാകുന്ന ഒന്നാണ്. ഗുരുദേവൻ അത്തരം ഒരു സ്വതന്ത്രലോകം സ്വയം സൃഷ്ട്ടിച്ച മഹത്ചരിതനായിരുന്നു. അതുകൊണ്ട് നമുക്കും ആരയുന്നവരാകാം,
വെളിയില വിലസുന്നതോന്നും നിത്യമല്ല എന തിരിച്ചറിവിലൂടെ പര വെളിയിലേക്കുള്ള നേർവഴികാട്ടലുകൾ ഇഹലോകജീവിതത്തിൽ തന്നെയുണ്ട്. ഗുരുവാണികൾ പരവെളിതന്നിലുയർന്നിടുന്ന ഭാനുമാനുള്ള നേർവഴികളാണ്.
ഈ പരവെളിയിലാണ് പൊൻപാത്രം കൊണ്ട് മൂടപ്പെട്ടിരിക്കുന്ന സത്യത്തിന്റെ നേർമുഖം തുറന്നു കിട്ടുന്നത്. അങ്ങനെ തിരയുമ്പോൾ ജീവന്റെ കാഴ്ചയില്ലായ്മ മാറി, ആദിമഹസെന്ന പരവെളിയുടെ നേരായ വഴി കാട്ടുന്ന ഗുരു ദൈവം തന്നെ എന്ന് ബോദ്യപ്പെടും
അറിവില്ലായ്മ എന്നാ അന്ധത മാറ്റുന്നതാണ് ദൈവദർശനം. അന്തത്വത്തിന്റെ കുടിയിടമാണ് ജീവൻ
1 comments:
plz post the meaning of remaining lines also
Post a Comment