Tuesday 12 November 2019

ശ്രീനാരായണ ഗുരു തന്നെ ദൈവമായി ആരാധിച്ചു കൊള്ളണമെന്ന് പറഞ്ഞിട്ടുണ്ടോ ?????


ശ്രീനാരായണ ഗുരു തന്നെ ദൈവമായി ആരാധിച്ചു കൊള്ളണമെന്നു പറഞ്ഞിട്ടില്ലല്ലോ, എന്നെ പൂജിക്കരുതെന്ന് ഗുരു പറഞ്ഞിട്ടുണ്ട് തുടങ്ങിയ പ്രസ്ഥാവനകൾ നാം നിരന്തരം കേൾക്കാറുണ്ട് .........
ഈ ചോദ്യത്തിൽ അടങ്ങിയിരിക്കുന്ന ധ്വനി, മറ്റു പല ദൈവ സ്വരുപങ്ങളും താൻ മാത്രമാണു ദൈവമെന്നും തന്നെ ആരാധിക്കുന്നത് ശ്രേയസ്ക്കരമായിരിക്കുമെന്നും കൂടിയാണ്. ഞാനാണ് സാക്ഷാൽ പരംപൊരുൾ നീ എന്നിൽ എല്ലാം അർപ്പിച്ചു കൊള്ളുക എന്നു ഭഗവദ് ഗീതയിൽ ശ്രീകൃഷ്ണൻ അർജ്ജുനനോടു ആവർത്തിച്ചു പറയുന്നുണ്ട്.ഞാൻ മാത്രമാണ് ദൈവം എന്നു പത്തു കല്പനകളിലൊന്നിന്റെ രൂപത്തിൽ യേശുക്രിസ്തു പറഞ്ഞിട്ടുണ്ടെന്നു ക്രിസ്തുമതം അവകാശപ്പെടുന്നു. എന്നാൽ തന്നെ ദൈവം ആയി ആരാധിച്ചു കൊള്ളണമെന്നു ഗുരു പറഞ്ഞിട്ടില്ല... അതു തന്നെയാണ് ചിലർ ആയുധമാക്കുന്നതും ...
രണ്ടായിരമോ, അയ്യായിരമോ വർഷങ്ങൾക്ക് മുമ്പ് നമ്മുടെ സങ്കല്പത്തിലുള്ള ഏതെങ്കിലും ദേവത / ദൈവസ്വരൂപം ഞാൻ മാത്രമാണു ദൈവം, എന്നെ മാത്രം ആരാധിച്ചു കൊള്ളണം എന്നുമുള്ള അവകാശപ്പെടലുകളുടെ ശരിയും തെറ്റും അന്വേഷിച്ചു ഇപ്പോൾ നടന്നിട്ടു കാര്യമില്ല. അത് കേവല വിശ്വാസത്തെ മാത്രം ആശ്രയിച്ചിരിക്കുന്നു. വാസ്തവത്തിൽ എല്ലാ വിശ്വാസങ്ങളും അന്ധമാണ്, വിശ്വസിക്കേണ്ടി വരുന്നത് തെളിവില്ലാത്തപ്പോഴാണ്, എന്നൊരു പണ്ഡിതൻ അഭിപ്രായപ്പെട്ടിട്ടുമുണ്ട്.മറിച്ച് ശ്രീനാരായണ ഗുരുസ്വാമികൾ സമീപകാല ചരിത്രത്തിന്റെ ഭാഗമാണ്. നേരിൽ കണ്ടിട്ടുള്ളവരിൽ അപൂർവ്വം ചിലർ ഇന്നും ജീവിച്ചിരിക്കുന്നു. സ്വാമി തൃപ്പാദങ്ങളുടെ മഹത്വത്തിനു എത്ര എത്ര തെളിവുകൾ നമുക്കു മുന്നിലുണ്ട്. കെട്ടുകഥകളെ ആശ്രയിക്കേണ്ടതില്ല.തനിക്കു സ്വീകരണമൊരുക്കണം, താലപ്പൊലിയും ജാഥയുമുണ്ടാവണം, പ്രശംസിച്ചു മുദ്രാവാക്യങ്ങൾ വിളിക്കണം, പത്രത്തിൽ ഫോട്ടോ വന്നിരിക്കണം എന്നൊക്കെ ശഠിക്കുന്ന കേവല രാഷ്ട്രീയക്കാരുടെ തലത്തിലേക്കു, ശ്രീനാരായണ ഗുരുവെന്നല്ല ഒരാത്മജക്കാനിക്കും തരം താഴേണ്ട അവശ്യമില്ല. തന്നെ ആരാധിച്ചു കൊള്ളണമെന്നു ശഠിക്കേണ്ടതുമില്ല.പക്ഷെ സ്വാമി തൃപ്പാദങ്ങൾ സശ്ശരീരനായിരുന്ന കാലത്ത് തന്നെ ഗുരുവിനെ ആരാധിച്ചിരുന്നു.എല്ലാ ദിവസവും ശിവഗിരിയിലും, അരുവിപ്പുറത്തും ഗുരുവിന്റെ തൃപ്പാദങ്ങളിലും, ഗുരു ഇല്ലാത്ത അവസരത്തിൽ ഭഗവാന്റെ ചിത്രത്തിനു മുമ്പിലും ഗുരുപുഷ്പാഞ്ജലി മന്ത്രങ്ങളാൽ ഗുരുപൂജ നടത്തിയിരുന്നു.ഇത് മഹാത്മഗാന്ധിജി, രവീന്ദ്രനാഥ ടാഗേർ, ദീനബന്ധു സി.എഫ് ആൻഡ്രുസ്‌ തുടങ്ങിയർ നേരിൽ കണ്ടിട്ടുള്ളത് ചരിത്ര പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത് നമുക്ക് കാണുവാൻ സാധിക്കും..... പ്രതിമയും, ഫോട്ടോയും, പാദുകവും മറ്റും പ്രതീകമാക്കി ആരാധിക്കുന്ന രീതി അന്നേ നിലയിൽ വന്നിരുന്നു.തിരുവല്ലക്കടുത്ത് ആഞ്ഞിലിത്താനം എന്ന സ്ഥലത്ത് ഗുരുസ: ശരീരനായിരിക്കുന്ന കാലം മുതൽ ഗുരുവിന്റെ പാദുകങ്ങളെ വച്ചു പൂജിക്കുന്നു. അവിടത്തെ ശ്രീ നാരായണ പാദുക ക്ഷേത്രം അറിയപ്പെടുന്ന ആരാധാനാലയമാണ്. ഏവരും ഗുരുവിനെ "സ്വാമി തൃപ്പാദങ്ങൾ " എന്നു മാത്രം സംബോധന ചെയ്തു പോന്നു.ഇതിനെല്ലാം മുന്നിട്ടിറങ്ങിയ ഭക്തജനങ്ങളെ ആരേയും ഗുരുവരൻ വിലക്കിയിരുന്നില്ലയെന്നതു ശ്രദ്ധിക്കാതെ പോകരുത്. ഒപ്പം താൻ ആരാധനാമൂർത്തിയാണെന്നു പരോക്ഷമായെങ്കിലും തൃപ്പാദങ്ങൾ പല തവണ സുചിപ്പിച്ചുട്ടുമുണ്ട്.
1928-ൽ നാഗമ്പടം ക്ഷേത്രപരിസരത്തു വിശ്രമിച്ചിരുന്ന ഗുരുവിനോടു വല്ലഭശ്ശേരി ഗോവിന്ദൻ വൈദ്യരും, ടി.കെ.കിട്ടൻ റൈട്ടറും വർഷംതോറും ശിവഗിരിയിലേക്ക് തീർത്ഥാടനം നടത്തുവാൻ അനുമതി തരണമെന്നു അപേക്ഷിക്കുകയുണ്ടായി. ആവശ്യമുന്നയിച്ചവരുടെ ആശയദാർഡ്യം കുറെ മറുചോദ്യങ്ങളിലൂടെ ആവശ്യം പരിശോധിച്ചു ബോദ്ധ്യപ്പെട്ടപ്പോൾ, മറ്റ് എതിർപ്പുകളൊന്നും പ്രകടിപ്പിക്കാതെ തൃപ്പാദങ്ങൾ ശിവഗിരി തീർത്ഥാടനത്തിനു അനുമതി നൽകുകയാണുണ്ടായത്. മാത്രമല്ല അതിന്റെ ഉദ്ദേശ്യങ്ങളും,ലക്ഷ്യങ്ങളും, സ്വയം വിശദീകരിച്ചു. തീയതി നിശ്ചയിക്കുകയും ചെയ്തു.
തീർത്ഥാടനം നടത്തുന്നതു പുണ്യസ്ഥലങ്ങളിലേക്കാണ്. പുണ്യ സങ്കേതങ്ങളിലേക്കല്ലാത്ത മറ്റു യാത്രകളെ ഒരിക്കലും തീർത്ഥാടനമെന്നു വിവക്ഷിക്കുന്നില്ല. ഉദാഹരണത്തിന്, കോവളം ബീച്ച് സന്ദർശിക്കുവാൻ പോകുന്നത് വിനോദയാത്രയാണ്. ശബരിമലയ്ക്കു പോകുന്നത് തീർത്ഥാടനവും. ശിവഗിരി പുണ്യസ്ഥലമാണെന്നു വിശ്വസിക്കുന്ന വൈദ്യരും നൈട്ടറുമാണ് അവിടേക്കു തീർത്ഥാടനം നടത്തുന്നതിനു അനുമതിക്കായി അപേക്ഷിച്ചത്.ഗുരുസ്വാമി അതനുവദിക്കുകയും ചെയ്യുന്നു. ശിവഗിരിയിലേക്ക് തീർത്ഥാടനത്തിന് അനുമതി നല്കിയതിനർത്ഥം ശിവഗിരി പുണ്യസ്ഥലമാണെന്നു ഗുരു അംഗീകരിച്ചുവെന്നാണല്ലോ ..
ശ്രീനാരായണ ഗുരുസ്വാമി 1904 ലാണ് അരുവിപ്പുറത്തു നിന്നും വർക്കലയിലുള്ള ആൾപ്പാർപ്പില്ലാത്തതും പ്രകൃതിഭംഗിയേറിയതുമായ ഒരു കുന്നിൽ പർണ്ണശാലകെട്ടി പാർത്തു തുടങ്ങിയത്.ആ കുന്നിനു ശിവഗിരിയെന്നു നാമകരണം ചെയ്തതും ഗുരുതന്നെ .ശ്രീനാരായണ ഗുരു ശിവഗിരിയിൽ സുവാസിതനാകുന്നതിനു മുമ്പ് ആ സ്ഥലത്തിന് പുണ്യസ്ഥലമെന്നല്ല, യാതൊരുവിധ പ്രത്യേക പദവിയും ഉണ്ടായിരുന്നതായറിവില്ല. പ്രകൃതിരമണീയമായ ആ സ്ഥലത്തെക്കുറിച്ച് കൂടുതൽ അറിയണമെന്ന് താല്പ്പര്യമുള്ളവർക്ക് ശ്രീനാരായണ ധർമ്മം ഒന്നാം സർഗ്ഗത്തിൽ നൽകുന്ന സ്ഥലവർണ്ണന പരിശോധിക്കാവുതാണ്. അരുവിപ്പുറത്തായാലും, ആലുവയിലായാലും, കുന്നുംപാറയിലായാലും,വർക്കലയിലായാലും ഗുരു തെരെഞ്ഞെടുത്തിട്ടുള്ള സ്ഥലങ്ങളെല്ലാം പ്രകൃതി രമണീയങ്ങളായിരുന്നുവെന്നു കാണാം.എന്നാൽ 1904-വരെ തീരെ ശ്രദ്ധിക്കപ്പെടാത്ത ശിവഗിരിക്കുന്ന് അതിന് ശേഷം ക്രമേണ ജനശ്രദ്ധ ആകർഷിച്ചു തുടങ്ങുകയും അത് 1910-28 കാലത്തു നിലയ്ക്കാത്ത ഭക്തജന പ്രവാഹമായിത്തീരകയും ചെയ്തു.ശിവഗിരി പുണ്യസ്ഥലവും തീർത്ഥാട കേന്ദ്രവുമായിമാറി. ഭഗവാന്റെ ദിവ്യസാന്നിദ്ധ്യം ഒന്നു മാത്രമാണു ശിവഗിരിയെ പുണ്യസ്ഥലമാക്കിയത്.
ശിവഗിരി രിയിലേക്ക് തീർത്ഥാടത്തിനു അനുമതി നൽകിയതിന്നർത്ഥം, തീർത്ഥാടകർ വ്രതവുമനുഷ്ഠിച്ചു ഗുരു ഭജനവും ചെയ്തു എല്ലാ വർഷവും ജനുവരി ഒന്നിനു ശിവഗിരിയിലെത്തുമെന്നും, അതുശ്രേയസ്കരമായിരിക്കുമെന്നും ഗുരുവരൻ അംഗീകരിച്ചുവെന്നാണ്. അതായത് ശ്രീനാരായണ ഗുരു ആരാധനാമൂർത്തിയാണെന്നും, ഗുരുവിന്റെ ആശ്രമസ്ഥലമായ ശിവഗിരി പുണ്യസ്ഥലമാണെന്നും ഗുരു തന്നെ അംഗീകരിച്ചു.അതേസമയം, തന്നെ മാത്രം പൂജിച്ചു കൊള്ളണമെന്ന ശാഠ്യമൊന്നും ഗുരുവിനുണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ഗുരു സ:ശരീരനായിരിക്കുമ്പോൾ ശിവഗിരിക്കുന്നിൽ ഒരിടത്ത് ഒരു വേൽ സ്ഥാപിച്ചിരുന്നു. അതിനു മുന്നിൽ തിരി തെളിക്കുന്ന പതിവും ഉണ്ടായിരുന്നു. ഒരിക്കൽ ഗുരു ഏതാനും ദിവസത്തെ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ, ഒരന്തേവാസി വേൽ നിന്ന സ്ഥലത്ത് ഗുരുവിന്റെ പാദുകം വച്ച് തിരി തെളിച്ച് പൂജിക്കുന്നതാണ് കണ്ടത്.വേൽ എടുത്തു മാറ്റിയിരുക്കുന്നുവെന്നു മനസ്സിലാക്കിയ സ്വാമികൾ ആരാഞ്ഞു.
സ്വാമി: ആ വേൽ എന്തിനായി എടുത്തു കളഞ്ഞു????
അന്തേവാസി: തൃപ്പാദങ്ങളെ അല്ലാതെ ഒന്നും പൂജിച്ചു കൂടന്നാണ് അടിയങ്ങളുടെ വ്രതം.
സ്വാമി: പാദുകമോ ??
അന്തേവാസി: അതു സ്വാമി സങ്കല്പ്പമായി വച്ചിരിക്കുകയാണ്.
സ്വാമി : പാദുകം നാം ആകാമെങ്കിൽ വേൽ നാമായിക്കൂടയോ??
പാദുകത്തെ ഗുരുവായി സങ്കൽപ്പിച്ച് ആരാധിക്കാമെങ്കിൽ വേലിനെ നാമായി കണ്ടു കൂടെ എന്ന് അന്വേഷിച്ചതല്ലാതെ, തന്നെ പൂജിക്കരുത്, താൻ പൂജനീയനല്ല എന്ന് ഗുരു പറഞ്ഞില്ല.....
ഗുരു സ: ശരീരനായിരിക്കുമ്പോഴാണ് (1927 മാർച്ച് 12-ന്) ഗുരുവിന്റെ ചൈതന്യവത്തായ പ്രതിഷ്ഠ തലശ്ശേരി ജഗന്നാഥ ക്ഷേത്രപരിസരത്തു പ്രത്യേകം പണിതീർത്ത ഗുരുമണ്ഡപത്തിൽ പ്രതിഷ്ഠിച്ചത്.ആ പ്രതിമ കൊളമ്പിൽ വച്ച് കാണുവാനിടയായ ഗുരുവിന്റെ പ്രതികരണം ശ്രദ്ധേയമാണ്: "കൊള്ളാം, ഇതിനു ഭക്ഷണം വേണ്ടല്ലോ, ദീർഘകാലം ജീവിച്ചുകൊള്ളും" തന്റെ പ്രതിമ വച്ച് ആരാധിക്കുന്നതെന്തിനാണെന്നു ഗുരു ചോദ്യം ചെയ്തില്ല. ദീർഘകാലമായി പ്രചുരപ്രചാരം നേടിയിട്ടുള്ള ശ്രീ ഗുരു പുഷ്പാഞ്ജലീ മന്ത്രങ്ങൾ ഗുരു സ: ശരീരനായിരിക്കുമ്പോഴാണ് രചിക്കപ്പെട്ടത്.ഗുരുവരനെ അഖണ്ഡ സച്ചിദാനന്ദ സ്വരൂപമായി പ്രകീർത്തിക്കുന്ന 108 മന്ത്രങ്ങൾ അടങ്ങുന്ന ഈ നാമാവലിയുടെ രചന ഗുരുവിന്റെ സന്ന്യാസി ശിഷ്യരിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന ശ്രീമദ് ചൈതന്യ സ്വാമികളാണ് നിർവഹിച്ചിട്ടുള്ളത് .ഇതിന്റെ കയ്യെഴുത്തുപ്രതി ശ്രീമദ് ആത്മാനന്ദ സ്വാമി മുഖാന്തരം ഗുരു സമക്ഷത്തിൽ സമർപ്പിക്കുകയും, തൃപ്പാദങ്ങൾ തന്നെ തെറ്റുകൾ തിരുത്തി 1917 മുതൽ അത് പ്രചാരത്തിൽ വരികയും ചെയ്തു. ആ സംരംഭത്തോട് യാതൊരു വിപ്രതിപത്തിയും ഗുരു കാണിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇങ്ങനെ ഗുരുവിന്റെ ഈശ്വരീയ തുളുമ്പിയ എത്രയെത്ര സംഭവങ്ങൾ.....
ആയിരമായിരം വർഷങ്ങൾകഴിമ്പോൾധർമ്മസംസ്ഥാപനാർത്ഥം അവതാരപുരുഷൻമാർധരയിൽഅവതരിച്ചു ധർ.മ്മം പുനസ്ഥാപിച്ചതായിചരിത്രഗതിയിൽ നമുക്ക് കാണുവാൻ സാധിക്കും എന്നാൽ ശ്രിനാരായണ തിരുഅവതാരത്തെ പോലെ നാനാലോകാനുരൂപനായ ഒരു അവതാര പുരുഷനെ ലോകം ഇന്നേവരെദർശിച്ചിട്ടില്ല
എന്ന സത്യം പകൽ പോലെ ഇരിക്കുമ്പോഴും,
സ്വന്തമായി ഒരു സൂര്യൻ ഉണ്ടായിരുന്നിട്ടും വെളിച്ചത്തിനു വേണ്ടി ഇന്നും നമ്മൾ സങ്കൽപ്പ ലോകത്തുള്ള തത്വ കായകൻമാരായ ദേവി ദേവതലങ്ങളിൽ ഓടിനടക്കുന്നു.
ബൗദ്ധൻമാർ ബുദ്ധനിലും, ക്രിസ്താനികൾ ക്രിസ്തുവിലും ,മുഹമ്മദിയർ നബിയിലും വിശ്വസിക്കുന്നതു പോലെ ഗുരുദേവന്റെ ആത്മിയ നേതൃത്വത്തെ സ്വീകരിക്കുമ്പോൾ മാത്രമേനാം യഥാർത്ഥവിശ്വാസികളായിത്തീരുകയുള്ളു.
അപ്പോൾ മാത്രമേ
ആരാദ്ധ്യനതോർത്തീടുകിൽ ഞങ്ങൾക്കവിടുന്നാം -നാരായണമൂർത്തേ! ഗുരുനാരായണമൂർത്തേ!
എന്നു മഹാകവി പാടിയതിന്റെ സാരം നമുക്ക് മനസ്സിലാകയുള്ളു.
അപ്പോൾ മാത്രമേ
മുൻപായി നിനച്ചൊക്കയിലും ഞങ്ങൾ ഭജിപ്പു
നിൻ പാവനപാദം ഗുരുനാരായണമൂർത്തേ!
എന്നു മഹാകവിക്കുണ്ടായ അനുഭവം നമുക്കും ഉണ്ടാകയുള്ളു.....

Image may contain: 1 person, flower, plant and text

0 comments:

Post a Comment