Saturday, 3 October 2015

ഗുരുദേവന്റെ വില്‍പ്പത്രം

ഗുരുദേവന്റെ അനന്തരഗാമിയായി അഭിഷേകം ചെയ്തുവാഴിച്ച ബോധാനന്ദസ്വാമികളുടെ പേരില്‍ ഗുരുദേവന്‍ എഴുതിവച്ച വില്‍പ്പത്രത്തിന്റെ പൂര്‍ണ്ണരൂപം അടിയില്‍ ചേര്‍ക്കുന്നു.
"ആയിരത്തി ഒരുന്നൂറ്റി ഒന്ന് മേടമാസം 20-)o തീയതി വര്‍ക്കല പകുതിയില്‍ വര്‍ക്കല ദേശത്ത് ശിവഗിരി മഠത്തില്‍ വിശ്രമിക്കും ശ്രീനാരായണ ഗുരു എഴുതിവച്ച വില്‍പ്പത്രം".
"നമ്മുടെ വകയും നമ്മുടെ സ്വാതന്ത്ര്യത്തില്‍ ഇരിക്കുന്നതുമായ ക്ഷേത്രങ്ങള്‍,സന്യാസിമഠങ്ങള്‍,വിദ്യാലയങ്ങള്‍,വ്യവസായശാലകള്‍ മുതലായ സര്‍വ്വ ധര്‍മ്മ സ്ഥാപനങ്ങളും അത് സംബന്ധിച്ചുള്ള സകല സ്ഥാവരജംഗമസ്വത്തുക്കളും നമ്മുടെ എല്ലാ ധര്‍മ്മ സ്ഥാപനങ്ങളുടെയും തലസ്ഥാനമായ ശിവഗിരി മഠത്തില്‍ വച്ച് ഈ ആണ്ട് കന്നിമാസം പതിനൊന്നാം തീയതി നമ്മുടെ അനതരഗാമിയായി അഭിഷേകം ചെയ്യപ്പെട്ട ശിഷ്യപ്രധാനി ശിവഗിരി മഠത്തില്‍ താമസിക്കുന്ന ബോധാനന്ദന് നമ്മുടെ കാലശേഷം ലഭിക്കണമെന്ന് കരുതി ഈ വില്‍പ്പത്രം എഴുതിവൈക്കുന്നതാണ്.നമ്മുടെ ജീവിതാവധിവരെ ഈ സ്ഥാപനങ്ങളുടെയും തല്‍സംബന്ധമായ സ്വത്തുക്കളുടെയും സര്‍വ്വ സ്വാതന്ത്ര്യവും ഭരണവും നമ്മില്‍ത്തന്നെ ഇരിക്കുന്നതും,നമ്മുടെ ജീവിതശേഷമല്ലാതെ ഈ കരണം ഊര്‍ജ്ജിതത്തില്‍ വരുന്നതല്ലാത്തതും ആകുന്നു.ഈ കരണത്തെ എതാനുമോ മുഴുവനുമോ ഭേദപ്പെടുതെണ്ടാതായി വന്നാല്‍ അപ്രകാരം പ്രവര്‍ത്തിക്കുന്നതിന് നമുക്ക് അധികാരമുണ്ടായിരിക്കും.നമ്മുടെ ജീവിതാവധി ഒഴികെ മേല്‍പ്പറഞ്ഞ ധര്‍മ്മ സ്ഥാപനങ്ങളും അത് സംബന്ധിച്ചുള്ള സകല സ്ഥാവരജംഗമ സ്വത്തുക്കളും ഇനി മേല്‍ നമ്മുടെ വകയായി ഉണ്ടായിരിക്കുന്ന സര്‍വ്വ സ്വത്തുക്കളും ടി.ബോധാനന്ദന്‍ കൈവശംവച്ച് ഭരണം നടത്തിക്കൊള്ളേണ്ടതും ബോധാനന്ദന്റെ ജീവിതശേഷം ഈ സ്ഥാപനങ്ങളുടെയും സ്വത്തുക്കളുടെയും പിന്തുടര്‍ച്ചാവകാശം നമ്മുടെ ശിഷ്യപരമ്പരയായ സന്യാസിമാരുടെ ഭൂരിപക്ഷാഭിപ്രായ പ്രകാരം അവരില്‍നിന്നും തിരഞ്ഞെടുക്കുന്ന ഒരു സന്യാസിക്കായിരിക്കുന്നതും,ഇതിന്‍ വണ്ണം ഈ അവകാശം സന്യാസിമാര്‍ക്ക് പരമ്പരയാ നിലനില്‍ക്കുന്നതും ആണ്.ഇങ്ങനെ ഏര്‍പ്പെടുന്ന ഓരോ സന്യാസിയുടെയും ഭരണം മൂലം ധര്‍മ്മപരമായി സ്ഥാപിച്ചിട്ടുള്ള മേല്‍പ്പറഞ്ഞ ഓരോ സ്ഥാപനത്തിന്റെയും പാവനമായ ഉദ്ദേശ്യത്തിനോഅതിന്‍റെ സ്ഥായിയായ നിലനില്പ്പിനോ യാതൊരു വിഘാതവും ഒരിക്കല്‍പ്പോലും വന്നുകൂടാത്തതും അഥവാ വല്ല വ്യതിയാനവും നേരിടുന്നുവെന്നു കാണുന്നപക്ഷം അപ്പോള്‍ ശരിയായ വിധത്തില്‍ നിയന്ത്രിക്കുന്നതിനു ശേഷമുള്ള ടി ശിഷ്യസംഘങ്ങള്‍ക്ക് പൂര്‍ണ്ണാവകാശമുള്ളതും ആകുന്നു."
(ഒപ്പ്)
നാരായണഗുരു
(ഈ വില്‍പ്പത്രം 1101 ല്‍ 18 ആം നമ്പര്‍ ആയി രജിസ്റ്റര്‍ ചെയ്തു.
കോട്ടുക്കൊയിക്കല്‍ വേലായുധന്‍

0 comments:

Post a Comment