നിത്യവും ശുദ്ധജലത്തില്‍ കുളിക്കണം. ഇന്ദ്രിയങ്ങള്‍, പല്ല്, നഖം മുതലായവ വൃത്തിയാക്കണം. അലക്കിയെടുത്ത വസ്‌ത്രങ്ങള്‍ ധരിക്കണം`
(ശ്രീനാരായണ ധര്‍മ്മം 91-92)
ഒരിക്കല്‍ പരിചാരകന്‍ കൊട്ടാരത്തിലെ തോപ്പില്‍നിന്ന് ഒരു മാമ്പഴവുമായി രാജാവിനെ മുഖം കാണിക്കാനെത്തി. ഇത് കൊട്ടാരത്തിലെ തോപ്പിലെ മാമ്പഴമാണ് ആദ്യമായിട്ട് ഉണ്ടാകുന്നതാണ് എന്ന് പറഞ്ഞുകൊണ്ട് ഒരു തളികയില്‍വച്ച് മാമ്പഴം മുറിച്ചു. രാജാവ് അതിന്റെ രുചിയറിയാന്‍ അതിലൊരു കഷ്‌ണം എടുത്തു നോക്കി. അതിലാകട്ടെ വലുതും ചെറുതുമായ കൃമികള്‍ ഇഴയുന്നു. അദ്ദേഹം ആ മാമ്പഴം എടുത്ത് ദൂരെകൊണ്ടുപോയി കളയാനും ആ മാവ് വെട്ടിക്കളയാനും കല്‌പിച്ചു.
എത്രനല്ല വസ്‌തുക്കളായാലും അതു കെട്ടതായാല്‍ ഉപയോഗശൂന്യമായിത്തീരും. മനുഷ്യന്റെ കാര്യത്തിലും ഇതിനു മാറ്റമില്ല. അതിനാല്‍ ശുദ്ധിയെന്നത് ഏതൊരാള്‍ക്കും വളരെ പ്രധാനമാണ്. അഞ്ചുതരം ശുദ്ധികള്‍ മനുഷ്യന്‍ പാലിക്കണമെന്ന് ഗുരുക്കന്മാര്‍ ഉപദേശിക്കുന്നു. ശരീരശുദ്ധി, വാക്‌ശുദ്ധി, മനഃശുദ്ധി, ഇന്ദ്രിയശുദ്ധി, ഗൃഹശുദ്ധി, എന്നിവയാണ് ഈ ശുദ്ധികള്‍. നിത്യവും അലക്കിവച്ച വസ്‌ത്രിങ്ങള്‍ ധരിക്കണം. ഇങ്ങനെ ദേഹശുദ്ധികള്‍ ഉണ്ടായിരുന്നാല്‍ ഒരിടത്തുനിന്നും മാറിനില്‍ക്കണമെന്ന് ആരും പറയുകയില്ല.
(ശ്രീനാരായണ ജ്ഞാനസമീക്ഷ)
https://www.facebook.com/groups/sreenarayananjanasameksha3/
Posted in:
0 comments:
Post a Comment