ശിവഗിരി മഹാസമാധി മണ്ഡപം പണികഴിപ്പിച്ചത് ഈ മഹാനുഭാവനാണ് .ഇപ്പോഴത്തെ കാലത്ത് ഒരു സ്പൂണ്‍ കൊടുത്താല്‍ പോലും അവിടെ പേരെഴുതി വെക്കുന്നവര്‍ ഇതേഹത്തെ ഓര്‍ക്കുന്നത് നല്ലതായിരിക്കും .മഹാസമാധി മണ്ഡപം സ്വന്തം ചിലവില്‍ ലക്ഷങ്ങള്‍ (1968 കാലഘട്ടം എന്നോര്‍ക്കണം ) മുടക്കി ചിലവഴിച്ചിട്ടും അവിടെ എങ്ങും അദ്ദേഹത്തിന്റെ പേര് എഴുതി വെച്ചിട്ടില്ല .എങ്കിലും ജനമനസുകളില്‍ എന്നും ഈ ഭക്തോത്തംസം നിറഞ്ഞ സാനിധ്യമായി ഉണ്ടാകും ,അന്ന് ശിവഗിരി മഠം കമ്മറ്റിക്ക് 'മഹാസമാധി മണ്ഡപം സംഭാവന എം .പി .മുത്തേടത്ത് '
എന്ന് കരിക്കല്ലില്‍ കൊത്തി വെക്കാന്‍ ആലോചനയുണ്ടായിരുന്നു ,ഇതു അദേഹത്തെ അറിയിച്ചപ്പോള്‍ എതിര്‍ക്കുകയും എന്റെ പേര് അടയാളപെടുത്തി വെക്കാന്‍ വിധം ഞാന്‍ ഒന്നും ചെയ്തിട്ടില്ല എന്നാണ് ആ ശ്രീ നാരായണ ഭക്തോത്തംസം അഭിപ്രായപെട്ടത് . ഇതേഹത്തിന്റെ ആദ്യത്തെ റെയില്‍വേ കോണ്ട്രാറ്റില്‍ നിന്ന് കിട്ടിയ ലാഭവിഹിതമായി ഗുരുദേവ സന്നിധിയില്‍ എത്തുകയും വീണു നമസ്ക്കരിക്കുകയും ചെയ്തു .അതിനുശേഷം റാണി തലയുള്ള അഞ്ചു വെള്ളിരൂപ എടുത്തു ഗുരുദേവന്റെ മുന്നിലുള്ള ഇലയില്‍ വെച്ചു .'ആഹാ ഇതെന്തു രൂപയോ ' എന്നു പുഞ്ചിരി തൂകികൊണ്ട് ചോദിച്ചിട്ട് തൃപാദങ്ങള്‍ അതില്‍ നിന്ന് 3 രൂപ എടുത്തു ഇടതു കൈവെള്ളയിലും വലതു കൈവെള്ളയിലും രണ്ടുമൂന്ന് തവണ മാറിപിടിച്ച ശേഷം മുത്തേടത്തിനു നേരെ നീട്ടി ,''എനിക്കുള്ളത് നിനക്കും ,നിനക്കുള്ളത് എനിക്കും 'എന്നു പറഞ്ഞു കൊണ്ട് സമ്മാനിച്ചു .അദ്ദേഹം മരിക്കുനതു വരെ ആ നാണയം ചന്ദനം കൊണ്ട് പണിത ഒരു ചെറിയ പെട്ടിയില്‍ മഞ്ഞപട്ടില്‍ പൊതിഞ്ഞു സൂക്ഷിച്ചിരിന്നു .തന്റെ സകല ഐശ്വരത്തിനും നിദാനം ഗുരുകാരുണ്യവും ഈ രൂപയും ആണെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു .1903 ഏപ്രില്‍ മാസത്തെ മകം നക്ഷത്രത്തില്‍ ,തൃശൂര്‍ പെരിങ്ങോട്ടുകര, മങ്ങട്ടുകര എന്ന ഗ്രാമത്തില്‍ മൂത്തേടത്ത് മക്കൊതയുടെയും മാതമ്മയുടെയും സീമന്തപുത്രനായിട്ടു ജനനം .മൂത്തേടത്ത് പാറന്‍ എന്നായിരുന്നു നാമകരണം ചെയ്യപെട്ടിരുന്നത് .സ്കൂള്‍ ഫൈനല്‍ പരിക്ഷ പാസയത്തിനു ശേഷം ബന്ധുവായ കോന്നിമേസ്തരി യുടെ ഓഫീസ് ക്ലാര്‍ക്ക് ആയി ജോലി നോക്കിയിരുന്നു .കോന്നി മേസ്തരി അറിയപെടുന്ന റെയില്‍വേ കോണ്ട്രാക്ടര്‍ ആയിരുന്നു . സ്വന്തം കാലില്‍ നില്‍ക്കുക മൂത്തേടത്തിനു ഒരു വാശിആയിരുന്നു ,അവിടെ നിന്നും പടിപടിയായി റെയില്‍വേ കോണ്ട്രാക്റ്റ് എടുത്തു ചെയ്യാന്‍ പ്രേരിതനകുകയും ആദ്യം റെയില്‍വേയുടെ പെയിന്റിംഗ് വര്‍ക്ക് റെന്ടെര്‍ പിടിച്ചു ചെയ്തു 2000/- രൂപ റെന്ടെര്‍ തുക അതില്‍ 800/- രൂപ ലാഭമായി കിട്ടി .തന്റെ ഒരുദിവസം തുടങ്ങുന്നത് ഗുരുദേവനെ വിളിച്ചാണ് എന്നാണ് ,അദ്ദേഹം പറയുന്നത് തനിക്കു ഇതെല്ലാം തന്നത് ആ ഭഗവാനാണ് .........ആ ഭഗവാന്റെ വാക്കുകള്‍ എത്ര അര്‍ത്ഥവത്താണ് എന്ന് നോക്കൂ ...
''എനിക്കുള്ളത് നിനക്കും ,നിനക്കുള്ളത് എനിക്കും '
0 comments:
Post a Comment