Monday 4 May 2020

ശ്രീനാരായണ ഗുരുദേവൻ്റെ അത്ഭുതകരമായ ഈശ്വരീയ ഭാവവും ഭക്ത വാത്സല്യവും വ്യക്തമാക്കുന്ന സംഭവം

ശ്രീനാരായണ ഗുരുദേവൻ്റെ അത്ഭുതകരമായ ഈശ്വരീയ ഭാവവും ഭക്ത വാത്സല്യവും വ്യക്തമാക്കുന്ന സംഭവം 

ശ്രീനാരായണ ഗുരുദേവന്റെ ഫോട്ടോ വീട്ടിൽ പ്രാർത്ഥനക്കായി വയ്ക്കുന്നവർ എല്ലാവരും നിർബന്ധമായും ഈ ഗുരുദേവ ചരിത്ര സംഭവം വായിക്കണം. പരമാവധി ഷെയർ ചെയ്താലും 

ശ്രീനാരായണ ഗുരുദേവന്റെ ചിത്രത്തിന് മുമ്പിൽ ചെയ്ത പ്രാർത്ഥനയും രാമൻ ഓവർസീയറുടെ പ്രായശ്ചിത്തക്കിണറും
.....................................................

ശ്രീനാരായണ ഗുരുദേവൻ സ്ഥിരമായി താമസിച്ചിരുന്ന അരുവിപ്പുറം മഠം, ശിവഗിരി മഠം , ആലുവാ അദ്വൈതാശ്രമം തുടങ്ങിയ ഇടങ്ങളിലെല്ലാം ഗുരുദേവനെ കാണാനും സങ്കടങ്ങളും ദു:ഖങ്ങളും എല്ലാം ഗുരുദേവനോട് നേരിൽ പറഞ്ഞ് ഗുരുവന്റെ അനുഗ്രഹത്താൽ പരിഹാരം നേടാനും വേണ്ടി പതിവായി ആളുകൾ വരുമായിരുന്നു. പലവിധ ആവശ്യങ്ങൾക്കായി ഗുരുദേവൻ നിരന്തരം സഞ്ചരിക്കാറുള്ളതിനാൽ ചിലപ്പോൾ ഗുരുദേവ ദർശനം തേടി വരുന്നവർക്ക് ഗുരുദേവനെ കാണാൻ കഴിയാറില്ല. അത്തരം സാഹചര്യങ്ങളിൽ അവിടെ ഗുരുദേവനെ ആരാധിക്കുന്നതിനായി വച്ചിട്ടുള്ള ഗുരുദേവ ചിത്രത്തിന് മുൻപിൽ പോയി പ്രാർത്ഥിച്ച് ഗുരുദേവനോട് സങ്കടങ്ങൾ പറഞ്ഞ് പോകുന്ന ശീലം ഗുരുഭക്തമാർക്കിടയിൽ അക്കാലത്ത് തൊട്ടേ ഉണ്ടായിരുന്നു. ഇപ്രകാരം ഫോട്ടോയുടെ മുമ്പിൽ ചെയ്യുന്ന പ്രാർത്ഥനയെ, ഗുരുദേവന്റെ മുമ്പിൽ ചെയ്യുന്ന പ്രാർത്ഥന എന്ന പോലെ ഗുരുദേവൻ അറിയുന്നതായും ദു:ഖ നിവർത്തി നൽകുന്നതായും ഉള്ള അനുഭവങ്ങൾ, ഇങ്ങനെ പ്രാർത്ഥിക്കുന്നവർക്ക് ലഭിക്കുകയും ചെയ്തിരുന്നു.

ശ്രീനാരായണ ഗുരുദേവനോട് വളരെ ആദരവുണ്ടായിരുന്ന വ്യക്തിയായിരുന്നു തിരുവനന്തപുരം പേട്ടയിൽ ഉള്ള രാമൻ ഓവർസീയർ. തികഞ്ഞ യുക്തിവാദിയുടെ മനസുള്ളയാൾ. ശ്രീനാരായണ ഗുരുദേവനുമായി അടുത്തിടപഴകുവാൻ പലപ്പോഴും സാഹചര്യം ലഭിച്ച വ്യക്തിയുമാണ് രാമൻ ഓവർസീയർ . (ശിവഗിരിയിലെ മാതൃകാ പാഠശാല മുതലായ ഗുരുദേവനുമായി ബന്ധപ്പെട്ട പല കെട്ടിടങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകിയ വ്യക്തിയുമാണ് ) അതു കൊണ്ട് തന്നെ ശ്രീനാരായണ ഗുരുദേവനിലെ ഈശ്വരീയ പ്രഭാവത്താൽ ദിവസവും ലോകർ അനുഗ്രഹിക്കപ്പെടുന്നത് കാണാൻ അവസരം ലഭിച്ചയാൾ . പക്ഷേ യുക്തിവാദ ചിന്തയുടെ ആധിക്യത്താൽ എന്നും സംശയാലുവും ആയിരുന്നു. ഗുരുദേവനെ പരീക്ഷിക്കുന്ന രൂപത്തിലുള്ള സമീപനങ്ങൾ പോലും യുക്തി ചിന്തയുടെ ആധിക്യത്താൽ പലപ്പോഴും രാമൻ ഓവർസിയറിൽ നിന്നും ഉണ്ടായിരുന്നു.

യുക്തി വാദികളെയും ഉൾക്കൊണ്ടിരുന്ന ശ്രീനാരായണ ഗുരുദേവന്റെ സന്നിധിയിൽ രാമൻ ഓവർസീയറിനും സ്ഥാനം ഉണ്ടായിരുന്നു. എന്നാൽ യുക്തിവാദികളായി അരുകിൽ വന്ന, സഹോദരൻ അയ്യപ്പനുൾപ്പടെയുള്ളവർ പിന്നീട് ശ്രീനാരായണ ഗുരുദേവനെ "ജയ ഭഗവാനേ " എന്നു തന്നെ വിളിക്കുന്ന പരമഭക്തന്മാരായി മാറുന്നതായാണ് ചരിത്രം. അതുപോലെ യുക്തിവാദിയായ രാമൻ ഓവർസീയറിന്റെയും ശ്രദ്ധ ശ്രീനാരായണ ഗുരുവിന്റെ ഈശ്വരീയ ഭാവത്തിലേക്ക്, തിരിയുവാൻ കാരണമായ പല സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. അതിൽ ഒരു സംഭവം ആണ് താഴെ പറയുന്നത് . സ്വാമി ധർമ്മാനന്ദജി എഴുതിയ "ശ്രീനാരായണ പരമ ഹംസദേവൻ " എന്ന ഗ്രന്ഥത്തിൽ നൽകിയിരിക്കുന്ന വിവരങ്ങളെ ആധാരമാക്കിയാണ് ഇവിടെ ഈ സംഭവം കുറിക്കുന്നത്.

രാമൻ ഓവർസീയറുടെ മുൻപ് പറഞ്ഞതായ യുക്തിചിന്തയുടെ ആധിക്യത്താൽ ഗുരുദേവനെ പരീക്ഷിക്കുന്ന സ്വഭാവത്തിന് ഒരു തെളിവുകൂടിയാണ് ഈ സംഭവം. അതായത് ഇദ്ദേഹം കന്യാകുമാരി ജില്ലയിലെ പേച്ചിപ്പാറ എന്ന സ്ഥലത്ത് ഡാം നിർമ്മാണത്തിനുള്ള കോൺട്രാക്ട് ജോലികളിൽ ചിലത് എടുത്തു. ആദ്യം എടുക്കുന്ന കോൺട്രാക്ട് ആയതു കൊണ്ടും മുമ്പ് അവിടെ പണി ഏറ്റെടുത്തവർക്ക് പല കാരണങ്ങളാലും ഗുരുതരമായ കഷ്ടനഷ്ടങ്ങൾ പറ്റി എന്നതുകൊണ്ടും ഗുരുദേവന്റെ അനുഗ്രഹം ഇക്കാര്യത്തിൽ വേണം എന്നും ചിന്തിച്ചു. ഗുരുദേവൻ ശരീരധാരിയായിരുന്ന അക്കാലത്ത് നേരിട്ട് ഗുരുദേവനോട് പറയാതെ, അരുവിപ്പുറം മoത്തിൽ പോയി അവിടെ നിത്യവും പൂജിച്ചിരുന്ന ഗുരുദേവ ചിത്രത്തിന് മുമ്പിൽ ഒരു പ്രാർത്ഥന നടത്തി. പേച്ചിപ്പാറ ഡാം നിർമ്മാണവുമായി ബന്ധപ്പെട്ട കോൺട്രാക്ട് ലാഭകരമായി തീർന്നാൽ അരുവിപ്പുറത്ത് ഒരു കിണർ കുഴിപ്പിക്കാം എന്നും പ്രാർത്ഥനയിൽ അന്ന് സങ്കല്പിച്ചു . ഇത് താൻ ഒരാളല്ലാതെ മറ്റൊരാളോടും പറയാതെ ( ഗുരുദേവനോടും പറഞ്ഞില്ല ) രഹസ്യമായി സൂക്ഷിക്കുകയും ചെയ്തു. ഏതായാലും ഡാമിന്റെ പണി ലാഭകരമായി തീരുകയും ഉണ്ടായി.

ക്ഷേത്രവും അനുബന്ധ സംവിധാനങ്ങളും വന്നപ്പോൾ കിണർ അത്യാവശ്യമാണ് എന്ന് ആശ്രമ അന്തേവാസികൾ ശ്രീനാരായണ ഗുരുദേവനോട് ഉണർത്തിച്ചു. അപ്പോൾ ഗുരുദേവൻ അവരോട് ഇങ്ങനെ കൽപിച്ചു " പേച്ചിപ്പാറ അണയിലെ കോൺട്രാക്ട് പൂർത്തിയായാൽ ഇവിടെ ഒരു കിണർ വെട്ടിക്കാം എന്ന് രാമൻ നമ്മുടെ മുമ്പാകെ ഏറ്റിട്ടുണ്ട്. അത് രാമൻ മറന്നു പോയി. അത് രാമനെ അറിയിക്കണം ."

ഇപ്രകാരം രാമൻ ഓവർസീയറെ അറിയിക്കുകയും ഏറ്റിരുന്ന പോലെ കിണർ അരുവിപ്പുറം മoത്തിൽ കുഴിപ്പിക്കുകയും ചെയ്തു. മാത്രം അല്ല ഏറ്റ കാര്യം മറന്നു പോയതിന്റെ പ്രായശ്ചിത്തമായി മറ്റൊരു കിണർ കൂടി കുഴിപ്പിച്ച് സമർപ്പിക്കുകയും ഉണ്ടായി. ഈ രണ്ടാമത്തെ കിണർ അരുവിപ്പുറത്തെ പഴയ തലമുറയിലെ ആളുകളുടെ ഇടയിൽ " രാമൻ ഓവർസീയറുടെ പ്രായശ്ചിത്ത കിണർ " എന്നാണ് അറിയപ്പെട്ടിരുന്നത് . ക്ഷേത്രത്തിന്റെ മണിക്കിണറിനും 60 അടിയോളം കിഴക്ക് ഭാഗത്തായി ഈ കിണർ ഇന്നും നിലകൊള്ളുന്നു. ആൾ താമസമില്ലാത്ത കാട്ടിൽ ഉയർന്നു വന്ന അരുവിപ്പുറം മoത്തിൽ അടുത്തടുത്ത് രണ്ടു കിണറുകൾ വന്നത് ഇങ്ങനെയാണ് എന്ന ചരിത്രം അരുവിപ്പുറത്തെ പുതിയ തലമുറ വിസ്മരിച്ചു തുടങ്ങിയിട്ടുമുണ്ട്.

എന്തായാലും ശ്രീനാരായണ ഗുരുദേവന്റെ ഫോട്ടോയുടെ മുമ്പിലാണ് രാമൻ പ്രാർത്ഥിച്ചത്. പക്ഷേ ഗുരുദേവൻ ഇതു സംബന്ധമായി പറഞ്ഞത് " രാമൻ നമ്മുടെ മുമ്പാകെ ഏറ്റിട്ടുണ്ട് " എന്നാണ്. എന്നു വച്ചാൽ ഈ ഗുരുദേവ തിരുവാണിയിൽ ഗുരുദേവ ഭക്തന്മാർക്കുള്ള വ്യക്തമായ ഒരു സന്ദേശം ഉള്ളടങ്ങിട്ടുണ്ട് എന്നർത്ഥം.. എന്താണെന്ന് വെച്ചാൽ ശ്രീനാരായണ ഗുരുദേവൻ ആ ശരീരമല്ല, ( ശരീരം എന്നത് ഫോട്ടോ പോലെ പഞ്ചഭൂത നിർമ്മിതമായ ഒരു ജഡ വസ്തു മാത്രം ) . ശരീരം എന്ന ജഡ ഉപാധിയിൽ ഇരിക്കുന്ന നാമരൂപ രഹിതമായ ചൈതന്യമാണ്,

പരമാത്മാവാണ്, പ്രപഞ്ചത്തിന് ആധാരമായ അദ്വൈത വസ്തുവാണ്.

ജഡമായ ശരീരം എപ്രകാരം ഉപാധിയാകുമോ അതുപോലെ ഫോട്ടോയും ഗുരുദേവന് ഭക്തരുടെ പ്രാർത്ഥനകൾ സ്വീകരിക്കുവാൻ കഴിയുന്ന ഉപാധിയാണ്. അതിനാൽ ആരാധനക്കായി പൂജാമുറിയിലോ ഗുരുദേവ ക്ഷേത്രങ്ങളിലോ പവിത്രമായി സൂക്ഷിക്കുന്ന ഒരു ഫോട്ടോ അഥവാ വിഗ്രഹം ഗുരുദേവനാണ് എന്ന സങ്കല്പത്തോടെ , ഏകാഗ്രതയോടെ , ആ ഫോട്ടോയുടെ അഥവാ വിഗ്രഹത്തിന്റെ മുമ്പിൽ നിന്ന് എന്ത് പ്രാർത്ഥിച്ചാലും , അത് ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ മുമ്പിൽ നിന്ന് ചെയ്യുന്ന പ്രാർത്ഥനയാണ് എന്ന് എപ്പോഴും നമ്മുക്ക് ഓർത്തിരിക്കാം.

ഒരിക്കൽ ശിവഗിരിയിൽ ഗുരുദേവനെ പൂജിക്കുന്നതിനായി ഒരു ഭക്തൻ പൂജാസ്ഥാനത്ത് ഉണ്ടായിരുന്ന വേൽ മാറ്റി ഗുരുദേവന്റെ പാദുകം പീഠത്തിൽ വച്ചു ഗുരുദേവനായി സങ്കല്പിച്ചു പൂജിക്കാനാരംഭിച്ചു. അപ്പോൾ ഗുരുദേവൻ ഭക്തനോട് ചോദിച്ചു " പാദുകം നാം ആകുമെങ്കിൽ, വേൽ നാം ആയിക്കൂടയോ?" . അതെ വാസ്തവത്തിൽ ഗുരുദേവൻ നാമരൂപ രഹിതമായ, നിർഗുണവും നിത്യശുദ്ധവും ആയ അദ്വൈതവസ്തു ആണ്. നാം പൂജക്ക്, പ്രാർത്ഥനക്ക് പ്രതീകമായി കാണുന്ന ഗുരുദേവന്റെ ശരീരമായാലും, വിഗ്രഹം ആയാലും, ഫോട്ടോ ആയാലും , പാദുകം ആയാലും ,വേൽ ആയാലും നമ്മുടെ മനസിന് ഭഗവത് സ്വരൂപത്തിലേക്ക് ഏകീഭൂതമാക്കാനുള്ള ഒരു ഉപാധി മാത്രം ആണ് എന്നതും നമ്മുക്ക് മറക്കാതെയിരിക്കാം.

ഫോട്ടോയുടെ മുമ്പിൽ പോലും ചെയ്യുന്ന പ്രാർത്ഥന സ്വീകരിച്ച് ഭക്തന്മാരെ അനുഗ്രഹിക്കുന്ന ഭഗവാനാണ്

ശ്രീനാരായണ ഗുരുദേവൻ എന്ന സത്യം യുക്തിവാദ മനസുള്ളവരെ പോലും ബോധ്യപ്പെടുത്തുന്നതിനായി കാലം കരുതി വെച്ച തെളിവായി " രാമൻ ഓവർസീയറുടെ പ്രായശ്ചിത്ത കിണർ " അരുവിപ്പുറത്ത് ഇന്നും സ്ഥിതി ചെയ്യുന്നു.


All copy rights reserved

🛑🔵☀ ദിവസവും ഗുരുദേവ വിജ്ഞാനം നിങ്ങളുടെ ഗ്രൂപ്പുകളിൽ ലഭിക്കുവാൻ വളരെ എളുപ്പം. ഗുരുദേവ ചരിത്രകഥകൾ , ഗുരുദേവ കൃതികളുടെ പഠനം , ഗുരുദേവ വചനങ്ങൾ , ശ്രീനാരായണ ധർമ്മാധിഷ്ഠിതമായ ആചാരാനുഷ്ഠാനങ്ങൾ, പ്രാർത്ഥനക്രമം, SNDP യോഗം മുതലായ ശ്രീനാരായണ സംഘടനകളെ കുറിച്ചുള്ള വിവരങ്ങൾ, ശിവഗിരി മഠം മുതലായ പ്രധാന ശ്രീനാരായണ തീത്ഥാടന കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ, ഗുരുദേവൻ പ്രതിഷ്ഠിച്ച പ്രധാന ക്ഷേത്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ, ഗുരുദേവൻ്റെ പ്രധാന ശിഷ്യന്മാരെ കുറിച്ചുള്ള വിവരങ്ങൾ, ശ്രീനാരായണ വാർത്തകൾ എന്നിവ ദിവസവും ലഭിക്കുവാൻ, 50 ന് മുകളിൽ അംഗങ്ങൾ ഉള്ള വാട്ട്സാപ്പ് ഗ്രൂപ്പുകൾക്ക് 
+91 9544881119 എന്ന SNG News നമ്പർ നിങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ആഡ് ചെയ്യാവുന്നതാണ്. (അഡ്മിൻമാർക്ക് മാത്രം (അഡ്മിൻ ഒൺലി - ആയി ) പോസ്റ്റ് ചെയ്യുന്ന രൂപത്തിൽ സെറ്റിംഗ്സ് ക്രമീകരിച്ചിരിക്കുന്ന ഗ്രൂപ്പുകളിൽ ഈ നമ്പർ കൂടി അഡ്മിൻ ആക്കേണ്ടതാണ് - അല്ലാത്ത പക്ഷം മുൻപറഞ്ഞ വിവരങ്ങൾ പോസ്റ്റ് ചെയ്യാൻ കഴിയാതെ വരും എന്നതും പ്രത്യേകം ശ്രദ്ധിച്ചാലും )


🔵ഗുരുദേവ സംബന്ധമായ വിജ്ഞാനവും ഒപ്പം ലോകത്തെവിടെയും നടക്കുന്ന ശ്രീനാരായണ വാർത്തകളും ( ഞങ്ങൾക്ക് ഗുരുഭക്തർ തരുന്നവ ) വാട്ട്സാപ്പ് ഗ്രൂപ്പുകൾ വഴി പങ്കുവയ്ക്കുന്ന SNG News എല്ലാ ദിവസവും പ്രസിദ്ധീകരിക്കുന്നുണ്ട്. നിങ്ങളുടെ ശ്രീനാരായണ പ്രസ്ഥാനത്തെ കുറിച്ചുള്ള , വാർത്തകൾ പ്രസിദ്ധീകരണത്തിനായി ഞങ്ങൾക്ക് അയച്ചു തരിക:
അയക്കേണ്ട നമ്പർ:+91 7902515155

🔵ഈ പോസ്റ്റ് ഇഷ്ടമായെങ്കിൽ 
ശ്രീനാരായണ പ്രസ്ഥാന പ്രവർത്തകർ, ഗുരുഭക്തർ എന്നിവർക്കായി പരമാവധി ഷെയർ ചെയ്യുക 

🛑 ഇത്തരം വിജ്ഞാന പ്രദമായ പോസ്റ്റുകൾക്കായി ലിങ്ക് വഴി ഉപയോഗിച്ച് SNG News ഗ്രൂപ്പിൽ ചേർന്നാലും ( നിലവിൽ എതെങ്കിലും SNG News ഗ്രൂപ്പിൽ ചേർന്നിട്ടുള്ളവർ വീണ്ടും ചേരേണ്ടതില്ല )

0 comments:

Post a Comment