Monday 4 May 2020

ശ്രീനാരായണ പ്രസ്ഥാനങ്ങളിലെ അംഗങ്ങൾ, പ്രവർത്തകർ ശ്രദ്ധിക്കുക


SNDP യോഗം, ശിവഗിരി മഠം മുതലായ ശ്രീനാരായണ പ്രസ്ഥാനങ്ങളിൽ ബന്ധപ്പെടുന്ന എല്ലാവരും - ശ്രീനാരായണ ഗുരുദേവൻ്റെ അനുഗ്രഹം ലഭിക്കുന്നതിനായി - പാലിക്കേണ്ട കാര്യങ്ങൾ - പരമാവധി ഷെയർ ചെയ്താലും 

ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹം ലദിക്കുന്നതിനായി, SNDP യോഗം, ശിവഗിരി മഠം മുതലായ ശ്രീനാരായണ പ്രസ്ഥാനങ്ങളിൽ അംഗങ്ങളായവർ, ചടങ്ങുകളിൽ പങ്കെടുക്കുന്നവർ, പ്രവർത്തങ്ങളിൽ ബന്ധപ്പെടുന്നവർ - തുടങ്ങിയുള്ള ഗുരുദേവ ഭക്തന്മാർ ഓർത്തിരിക്കേണ്ട എട്ടു കാര്യങ്ങൾ 
....................................................

ശ്രീനാരായണ ഗുരുദേവൻ തൃക്കൈ കൊണ്ട് സംസ്ഥാപനം ചെയ്ത SNDP യോഗം, ശിവഗിരി മഠം മുതലായ പ്രസ്ഥാനങ്ങളുടെ ഭാഗമായും, അല്ലാതെയുള്ള മറ്റ് അനേകം ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഭാഗമായും, നിലകൊള്ളുന്ന ലക്ഷക്കണക്കിന് സുകൃതികളായ ഗുരുദേവ ഭക്തന്മാർ ഉണ്ട്. അങ്ങനെ ശ്രീനാരായണ ഗുരുദേവന്റെ പ്രസ്ഥാനങ്ങളിൽ ബന്ധപ്പെടുന്നവർ (അവർക്കായി വാസ്തവത്തിൽ കോഡ് ഓഫ് കണ്ടക്ട് നിലവിൽ ഇല്ല. ഭാവിയിൽ ഉണ്ടാകുമായിരിക്കാം.) ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹം ലഭിക്കുന്നതിനായും, അവരവരുടെയും പ്രസ്ഥാനത്തിന്റെയും നന്മക്കായും, ഓർത്തിരിക്കേണ്ട കാര്യങ്ങൾ


1. ഒന്നാമതായി ഓർക്കേണ്ടത് നാം ശ്രീനാരായണ പ്രസ്ഥാനത്തിൽ പോകുന്നത് എന്തിനാണ്? ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹത്താൽ ജീവിതത്തിൽ ദു:ഖവിമോചനം സിദ്ധിക്കണം. ആദ്ധ്യാത്മികവും ഭൗതീകവും ആയ ജീവിത വിജയം ഉണ്ടാകണം. അവിടുത്തെ അനുഗ്രഹത്താൽ ശാശ്വത ശാന്തിയുണ്ടാകണം

2. അതിനാൽ ഭഗവാന്റെ സന്നിധിയാണ്, താൻ പോകുന്ന പ്രസ്ഥാനം എന്നും ഭഗവാൻ ഇന്നും അവിടെ നമ്മെ അനുഗ്രഹിക്കുവാൻ ഉണ്ട് എന്നും ഉള്ള ചിന്ത ഏത് ശ്രീനാരായണ പ്രസ്ഥാനത്തിൽ / പ്രസ്ഥാനം സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ പോകുമ്പോഴും ഉണ്ടാകണം.

3. പ്രസ്ഥാനത്തെയും പ്രസ്ഥാനം സംഘടിപ്പിക്കുന്ന ചടങ്ങുകളെയും വിജയിപ്പിക്കുന്നതിന് വേണ്ടി 1. നമ്മുടെ സാന്നിധ്യം കൊണ്ട് , 2. പ്രവർത്തനം കൊണ്ട്, 3. സാമ്പത്തികമായി - എത് രീതിയിലും ശേഷി പോലെ നാം സഹകരിക്കണം

4. ഇങ്ങനെ പ്രസ്ഥാനവുമായി സഹകരിക്കുന്നത് . പ്രസ്ഥാനത്തിൽ നിന്നും പരിഗണന, അംഗീകാരം , പ്രശസ്തി, നന്ദി എന്നിങ്ങനെ യാതൊരു ഭൗതീകമായ ആഗ്രഹങ്ങളോടെയും. ആകാൻ പാടില്ല. അത് അടിസ്ഥാനപരമായി ഞാൻ ഈ ശരീരമാണ് എന്ന നമ്മുടെ ഉള്ളിലെ ഭാവത്തെ വളർത്തും. " നാം ശരീരമല്ല അറിവാകുന്നു" എന്ന ഗദ്യ പ്രാർത്ഥനയിലൂടെ ഗുരുദേവൻ നൽകിയ ഉപദേശം അനുഭൂതിയാക്കാനാണ് നാം ഗുരുദേവ പ്രസ്ഥാനത്തിൽ പോകുന്നത് . അതിനാൽ നാം പ്രസ്ഥാനത്തിനായി മുൻ പറഞ്ഞതായ വിധത്തിൽ മൂന്നു രീതിയിലും സഹകരിക്കുന്നത് ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ പാദപൂജ , പാദസേവ എന്ന നിലക്ക് മാത്രം ആണ്. അത് ഭഗവാൻ ശിവഗിരിയിൽ ഇരുന്ന് കാണുന്നുണ്ട്. മൂൻ പറഞ്ഞ മൂന്നു വിധത്തിലുള്ള സഹകരണവും ഭഗവാനെ പാദങ്ങളിലുള്ള സമർപ്പണം ആണ്. അതിനുള്ള പ്രതിഫലം ഭഗവാന്റെ കരുണയാണ്, അനുഗ്രഹം ആണ്. അതു മാത്രമേ നമ്മുക്ക് എന്നും ആശ്രയമായി ഉണ്ടാകുകയും ഉള്ളൂ 

5. പ്രസ്ഥാനത്തിൽ ചെന്നാൽ അവിടെ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ( ഔപചാരിക മീറ്റിംഗിലോ , അല്ലാതെയോ ) അത് ഭഗവത് സ്മരണയോടെ ശാന്തമായി ഒരു പ്രാവശ്യം പറയുക. നടന്നില്ലെങ്കിൽ ആരും ഉൾക്കൊള്ളുന്നില്ലെങ്കിൽ വിട്ടേക്കുക. കാരണം നമ്മുടെ സത്വഗുണം നശിച്ചാൽ ദോഷം നമ്മുക്കാണ്.

6. പ്രസ്ഥാനത്തിലെ പ്രവർത്തകരോടും ഭാരവാഹികളോടും ആദരവോടെ പെരുമാറുക.

7. പ്രസ്ഥാനത്തിൽ പോകുന്നതിന്റെ ലക്ഷ്യം 1. ഭഗവാൻ സ്ഥാപിച്ച പ്രസ്ഥാനം നിലനിർത്തുന്നതിന്റെ ഭാഗമായി ചേർന്ന് ഭഗവാന്റെ അനുഗ്രഹം നേടാൻ 2. നമ്മുടെ മനസിൽ സത്വഗുണവും ഏകാഗ്രതയും വർദ്ധിച്ച് അന്ത:ക്കരണ ശുദ്ധി നേടി ശാന്തിയനുഭൂതിയുണ്ടാകാൻ 3. നമ്മുടെ ജീവിതം കൊണ്ട് ശ്രീനാരായണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിലൂടെ ഗുരുധർമ്മം പ്രചരിക്കുന്നതിനും വേണ്ടിയാകണം. അനേകം ജീവന്മാർ ശ്രീനാരായണ ഗുരുവിലേക്കും ശ്രീനാരായണ ധർമ്മത്തിലേക്കും വന്ന് ജീവിതം രക്ഷപ്പെടുന്നതിന് അവസരം സൃഷ്ടിക്കുവാൻ വേണ്ടിയാകണം 

8. അതിനാൽ ശ്രീനാരായണ പ്രസ്ഥാനത്തിൽ ചേർന്ന് നിൽക്കുന്നതിന്റെ ലക്ഷ്യം മറക്കാതെ പ്രസ്ഥാനവുമായി ചേർന്ന് നിന്ന് ജീവിതം നയിക്കുക. പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുക. ഭഗവാന്റെ അനുഗ്രഹം നേടുക. ദുഃഖ ദുരിതാദികളെ തരണം ചെയ്ത് ശാന്തിയെ പ്രാപിക്കുക. ഇതു മാത്രമാക്കട്ടെ നാം ശ്രീനാരായണ പ്രസ്ഥാനത്തിൽ സഹകരിക്കുന്നതിന്റെ ലക്ഷ്യം.

(തെയ്യാറാക്കിയത് - ശ്രീശാന്തം ഗവേഷണ വിഭാഗം )

0 comments:

Post a Comment