Monday, 4 May 2020

പുലയുടെ അശുദ്ധി ക്ഷേത്രത്തെയോ ,ക്ഷേത്ര ചൈതന്യത്തേയോ ബാധിക്കമെന്ന് പറയുന്നത് എന്താണ്?

ബന്ധുക്കളുടെ മരണ ശേഷം "പുല " പുല ആചരിക്കുന്ന സമയങ്ങളിൽ, അഥവ ഏതെങ്കിലും തരത്തിലുള്ള അശുദ്ധിയുള്ള സമയങ്ങളിൽ ക്ഷേത്ര ദർശനം ചെയ്യാൻ പാടില്ല എന്നു പറയുന്നത് എന്തുകൊണ്ടാണ്?
........................................................
പുലയുടെ അശുദ്ധി ക്ഷേത്രത്തെയോ ,ക്ഷേത്ര ചൈതന്യത്തേയോ ബാധിക്കമെന്ന് പറയുന്നത് എന്താണ്? 

പുലാചരണവുമായി ബന്ധപ്പെട്ട് പലരുടെ മനസിലും ഉണ്ടാകാവുന്ന സംശയത്തിനുള്ള മറുപടി വായിച്ചാലും - പരമാവധി ഷെയർ ചെയ്താലും 
........................ :.............................

സ്ഥൂല ലോകമായും സൂക്ഷ്മ ലോകമായും ബന്ധപ്പെട്ട കാരണങ്ങൾ ഇതിനുണ്ട്.
ക്ഷേത്രം ഒരു പൊതുവായി ജനങ്ങൾ ഒത്തുകൂടുന്ന സ്ഥലം ആണ്. മരണം നടന്ന വീട്ടിൽ നിന്നുള്ളവർ രോഗാണു വാഹകത്വം ഉള്ളവർ ആകാമല്ലോ. ഒരു വ്യക്തിയുടെ മരണത്തോടെ മൃതദേഹം ജീർണ്ണിക്കുവാൻ തുടങ്ങും . തീർച്ചയായും രോഗാണുക്കളും ഒപ്പം വളരെ ടോക്സിക് ആയ ബയോകെമിക്കൽസും പുറത്തു വരും. ഇവയെല്ലാം അടുത്തിടപഴകുന്ന ബന്ധുക്കൾക്ക് പകർന്ന് കിട്ടും . സ്വഭാവികമായും ബന്ധുക്കൾ രോഗാണു വാഹകർ ആകും. ഈ പ്രകാരം രോഗാണു വാഹകർ ആയ അടുത്തബന്ധുക്കൾ മരണം നടന്ന ഉടനെ തന്നെ സമൂഹത്തിൽ ഇടപഴകുന്നത് രോഗങ്ങൾ സമൂഹത്തിൽ പടർന്ന് പിടിക്കുവാൻ സാധ്യതയുണ്ടാക്കും. അങ്ങനെ ഉണ്ടായേക്കാവുന്ന ആരോഗ്യപരമായ വലിയ സാമൂഹിക ദുരന്തത്തെ തടയുന്നതിനായി , പുല ആചരണത്തിൻ്റെ ഭാഗമായ ക്ഷേത്രം മുതലായ പൊതു ഇടങ്ങളെ ഒഴിവാക്കൽ സഹായിക്കും.

മുൻ പറഞ്ഞത് സ്ഥൂല ലോകവുമായി ബന്ധപ്പെട കാര്യമാണ്. ഇനി സൂക്ഷ്മ ലോകവുമായി ബന്ധപ്പെട്ട തലത്തെ കുറിച്ച് പറയാം.
സത്വം, രജസ്, തമസ് എന്നിങ്ങനെ മൂന്ന് ഗുണങ്ങളാണ് പ്രകൃതിയിൽ ഉള്ളത്. സത്വഗുണം സുതാര്യതയുള്ള ഗുണ മണ്ഡലം ആണ്. പരമാത്മപ്രകാശത്തെ കടത്തിവിടുന്നതുമാണ് . സത്വഗുണത്തേക്കാൽ രജോ ഗുണം സുതാര്യത കുറഞ്ഞതും പരമാത്മാവിനെ മറക്കുന്നതുമാണ്. രജോഗുണത്തേക്കാൾ തമോഗുണം സുതാര്യത തീരെയില്ലാത്തതും പരമാത്മാവിനെ കൂടുതലായി മറച്ചു കളയുന്നതുമാണ്.

പരമാത്മാവിന്റെ സ്വരൂപമായ ശാന്തിയെ സത്വഗുണം പ്രകാശിപ്പിക്കും. രജോഗുണവും തമോഗുണവും ശാന്തിയ മറക്കുകയും ജീവനെ അസ്വസ്ഥതയിൽ ആഴ്ത്തുകയും ചെയ്യും. ഒരു വീട്ടിൽ മരണം സംഭവിക്കുമ്പോൾ സ്ഥൂലവും സൂക്ഷ്മവും ആയ കാരണങ്ങളാൽ അടുത്ത ബന്ധുക്കളുടെ ഗുണ മണ്ഡലം രജസും തമസും നിറഞ്ഞതായിത്തീരും. പുലയുടെ അശുദ്ധിയുടെ കാരണം ഇതാണ്. പുല മാറുന്നതോടെ ഗുണമണ്ഡലത്തിലാണ് യഥാർത്ഥത്തിൽ മാറ്റം വരുന്നതും. 

എന്നാൽ ക്ഷേത്രം ശാന്തിയനുഭൂതിയെ പ്രകാശിപ്പിക്കുന്നയിടമാണ്. അവിടം വൈദീകപരമായ കർമ്മങ്ങളിലൂടെ സത്വഗുണസമ്പന്നമായ ഇടമായി പരിപാലിച്ചു വരത്തക്കവിധത്തിലാണ് ഗുണ മണ്ഡലങ്ങളുടെ രഹസും അറിയാവുന്ന ഋഷിമാർ ആചാരാനുഷ്ഠാനങ്ങളെ വിധിച്ചിരിക്കുന്നത്. 

മരണം നടന്ന കുടുംബത്തിലെ അംഗങ്ങളുടെ ഗുണ മണ്ഡലം പുലയുടെ അശുദ്ധിയുള്ളതായ കാലഘട്ടത്തിൽ തമോഗുണവും രജോഗുണവും നിറഞ്ഞതായതിനാൽ, അവർ ആ സമയങ്ങളിൽ ക്ഷേത്രങ്ങളിൽ ബന്ധപ്പെട്ടാൽ ക്ഷേത്രങ്ങളിലെ സത്വഗുണ മണ്ഡലത്തിന് കേടുവരുത്തും. രജസും തമസും അവിടെ പടർത്തും. ഇപ്രകാരം സത്വഗുണം കുറയുമ്പോൾ ക്ഷേത്രത്തിന് പരമാത്മചൈതന്യത്തെ പ്രകാശിപ്പിക്കുന്നതിനുള്ള സാമർത്ഥും കുറയുകയും ക്ഷേത്രത്തിന് ചൈതന്യ ക്ഷയം വരുകയും ചെയ്യും. ഇതു കൊണ്ടാണ് പുല വാലായ്മ ഉള്ള സമയങ്ങളിൽ, ഏതെങ്കിലും തരത്തിലുള്ള അശുദ്ധിയുള്ള സമയങ്ങളിൽ ക്ഷേത്ര ദർശനം ചെയ്യരുത് എന്ന് വിലക്കിയിരിക്കുന്നത്.

തെയ്യാറാക്കിയത് : ശ്രീശാന്തം ഗവേഷണ വിഭാഗം 

0 comments:

Post a Comment