Monday, 4 May 2020
ശ്രീനാരായണ ഗുരുദേവസാന്നിധ്യം ഇപ്പോഴും by സച്ചിദാനന്ദ സ്വാമി
ചിലരെങ്കിലും പറഞ്ഞുകേട്ടിട്ടുണ്ട്. ''ശ്രീനാരായണഗുരു സമാധിയായില്ലെ. ഇനി ജീവനുള്ള ഒരു ഗുരുവിനെ വേണം എന്ന്.'' വാസ്തവത്തില്‍ ഗുരുത്വത്തിന് മരണമില്ല. അത് ശാശ്വതമാണ്. ഗുരുദേവന്റെ ദിവ്യചൈതന്യവും ജീവിതവും ഗുരുദേവകൃതികളും സൂര്യനെപ്പോലെ പ്രകാശം ചൊരിഞ്ഞ് നിലകൊള്ളുന്നു. ആ ചൈതന്യത്തെ ഉപാസി ക്കുന്നുവോ അവരുടെ എല്ലാ സംശയങ്ങളും മാറി അവര്‍ക്ക് സത്യസാക്ഷാത്ക്കാര മുളവാകുന്നു. ജവിതം ശാന്തിദായകമാകുന്നു. ഗുരു എപ്പോഴും പ്രകാശസ്വരൂപനായി നമ്മോടൊപ്പമുണ്ട്.
ഗുരുദേവന്‍ ശിവഗിരി തീര്‍ത്ഥാടനത്തിന് അനുമതി കല്പിച്ചരുളിയപ്പോള്‍, ''തൃപ്പാദ ങ്ങളുടെ സാന്നിധ്യം എന്നും ശിവഗിരിയില്‍ ഉണ്ടാകണം'' എന്ന് ഒരാള്‍ അഭ്യര്‍ ത്ഥിച്ചപ്പോള്‍ ''എന്നുമോ എന്ന് ചോദിച്ച് ഗുരു 'അങ്ങിനെതന്നെ' എന്ന് അനുഭാവം പ്രകടിപ്പിക്കുക യുണ്ടായി. ഇപ്പോഴും ശിവഗിരിയില്‍ അത് അനുഭവവേദ്യമാണ്. ഗുരു സാന്നിധ്യം എപ്പോഴും നമ്മെ തഴുകി നിര്‍ത്തുന്നു. നാം അത് അനുഭവിച്ചാല്‍ മതിയാകും. ഗുരുദേവനാണ് നമ്മുടെ മാര്‍ഗ്ഗദര്‍ശി ഗുരുദേവനെ മാത്രം വഴിയും വഴികാട്ടിയുമായി സ്വീകരിച്ച് മുന്നേറുക ജീവിത വിജയമുണ്ടാകും. ''നാം എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടാകു''മെന്ന ഗുരുദേവവാണി യില്‍ എപ്പോഴും മനസ്സ് നിറഞ്ഞുനില്ക്കട്ടെ. അതേ, ഭഗവാന്‍ സര്‍വ്വദാ നമ്മുടെ ശ്രീനാരാ യണപരമഹംസദേവന്‍ എപ്പോഴും നമ്മോടൊപ്പമുണ്ടായിരിക്കും.
ക്രിസ്തുമതം, ബുദ്ധമതം, ഇസ്ലാംമതം തുടങ്ങിയ മതങ്ങളൊക്കെ പ്രചരിപ്പിച്ചത് രാജാക്കന്മാരുടെ, ഭരണകൂടങ്ങളുടെ സഹായത്താലാണ്. ശ്രീനാരായണഗുരുദേവന്‍ മതം സ്ഥാപിച്ചില്ല. എന്നാല്‍, ഗുരുദേവദര്‍ശനം രാജാക്കന്മാരുടേയോ, ഗവണ്‍മെന്റിന്റെയോ സഹായം കൂടാതെ ഭാരതത്തിനു വെളിയില്‍ ലോകരാജ്യങ്ങളിലേക്ക് കടന്നുചെന്നിരി ക്കുന്നു. ഗുരുവിന്റെ സങ്കല്പശക്തിയാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് നമുക്ക് വിശ്വസിക്കാം. ലോകഗുരുക്കന്മാരുടെ അവസാനകണ്ണിയെന്നോണം ഗുരുദേവന്‍ ഇന്ന് വാഴ്ത്തിപ്പാടുന്നു. ഗുരുവിന്റെ സന്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുക എന്നതാണ് ഗുരുഭക്ത ന്മാരുടെ കടമ. ഗുരുദേവന്‍ വിഭാവനം ചെയ്ത ജാതിഭേദവും മതദ്വേഷവും വിഭാഗീയ ചിന്തകളൊന്നും ഇല്ലാതെ സര്‍വ്വരും സഹോദ രന്മാരായി കഴിയേണ്ട മാതൃകാലോകത്തിന്റെ സാക്ഷാത്കാരത്തിന് ആത്മസമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുക. ഗുരുദേവനെ നമ്മുടെ വഴിയും വഴികാട്ടിയുമായ പരമഗുരുവും പരമദൈവതവുമായി ദര്‍ശിച്ച് ബുദ്ധികൊണ്ട് ഗുരുദേവദര്‍ശനത്തെ അറിഞ്ഞ് ഹൃദയംകൊണ്ട് ഗുരുവിനെ ആരാധിച്ച് യഥാര്‍ത്ഥഗുരുഭക്ത ന്മാരാകുക. ഗുരുദേവന്‍ നമ്മെ അനുഗ്രഹിക്കും.
ശ്രീനാരായണ പ്രസ്ഥാന പ്രവർത്തകർ, ഗുരുഭക്തർ എന്നിവർക്കായി പരമാവധി ഷെയർ ചെയ്യുക
0 comments:
Post a Comment