Monday, 4 May 2020

ശിവഗിരി മഠത്തിൽ നടത്തുന്ന മഹാസമാധി ദിനാചരണത്തെ ആസ്പദമാക്കി മഹാസമാധി ദിനം എങ്ങനെ ആചരിക്കണം എന്ന് സച്ചിദാനന്ദ സ്വാമികൾ

ശ്രീനാരായണ പ്രസ്ഥാനങ്ങളിൽ ശ്രീനാരായണ ഗുരുദേവൻ്റെ മഹാസമാധി ദിനം എങ്ങനെ ആചരിക്കണം എന്നതിന് ഒരു ഏകീകൃതമായ രീതി ഇന്നില്ല. അപ്രകാരം ഒരു ഏകീകരണത്തിനായി ശിവഗിരി മഠത്തിൽ നടത്തുന്ന മഹാസമാധി ദിനാചരണത്തെയാണ് നാം മാതൃകയാക്കേണ്ടത് . ശിവഗിരി മഠത്തിൽ നടത്തുന്ന മഹാസമാധി ദിനാചരണത്തെ ആസ്പദമാക്കി മഹാസമാധി ദിനം എങ്ങനെ ആചരിക്കണം എന്ന് സച്ചിദാനന്ദ സ്വാമികൾ വിവരിക്കുന്നു. വായിക്കുക...... ഷെയർ ചെയ്യുക....

മഹാസമാധി ദിനാചരണം: ഉപവാസയജ്ഞം - ജപയജ്ഞം - മഹാസമാധിപൂജ
by
സച്ചിദാനന്ദ സ്വാമി ശിവഗിരി മഠം
...........................................

മഹാസമാധിദിനം സംബന്ധിച്ച് രാവിലെ മുതല്‍ മഹാസമാധി സമയം വരെ ഉപവാസ യജ്ഞം അനുഷ്ഠിക്കുന്നത് നന്നായിരിക്കും. ഈ സമയത്ത് 'ഓം നമോ നാരായണായ' എന്ന അഷ്ടാക്ഷരീമന്ത്രം ഒരാള്‍ ചൊല്ലി കൊടുക്കുകയും മറ്റുള്ളവര്‍ സമൂഹമായി ഏറ്റു ചെല്ലേണ്ടതുമാണ്. ഗുരുദേവന്റെ മഹാസമാധി 1104 കന്നി 5-ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30നാ ണല്ലോ. മേല്‍പ്പറഞ്ഞ ജപം 3.15 വരെ തുടരുകയും തുടര്‍ന്ന് മഹാസമാധി പൂജയിലേക്ക് പ്രവേശിക്കുകയും വേണം. ഗുരുദ്ധ്യാനം, ഗുരുസ്തവം എന്നിവയ്ക്കു ശേഷം മഹാസമാധി സമയമായ 3.30 ആകുമ്പോള്‍ ദൈവദശകം ആലാപനം ചെയ്യണം. ഈ സ്‌ത്രേത്ര രത്‌നത്തിലെ അവസാനവരിയായ 'വാഴണം വാഴണം സുഖം' എന്ന ഭാഗം കേട്ടു കൊണ്ടാണല്ലോ ഗുരുദേവന്‍ മഹാസമാധി പ്രാപിച്ചത്. ഈ വരികള്‍ ജപിച്ചുകഴിയുമ്പോ ഴേക്കും ഏവരും ഭഗവാന്റെ മഹാസമാധിയെ സ്മരിച്ച് ശ്രീനാരായണമഹാചൈതന്യത്തില്‍ സമ്പൂര്‍ണ്ണം വിലയം പ്രാപിച്ച് ധ്യാനസ്ഥിതരാകുക. ഈ പരമനിര്‍വൃതിദായകമായ ഈ ദിവ്യമുഹൂര്‍ത്തത്തില്‍ അലകളടങ്ങിയ ആഴിപോലെ ആത്മാനന്ദമഹാംബോധിയില്‍ അലിഞ്ഞമര്‍ന്ന് ആ ധ്യാനവസ്ഥയില്‍ത്തന്നെ ഏതാനും നിമിഷം സ്ഥിതരാകുക. തുടര്‍ന്ന് ഓങ്കാരം ജപിച്ചുകൊണ്ട് ധ്യാനവസ്ഥയില്‍ നിന്നും മന്ദം മന്ദമായി ഉണരുകയും; ശിവഗിരി യിലെ മഹാസമാധി സന്നിധിയില്‍ നിലയുറപ്പിച്ചുകൊണ്ട് മഹാസമാധിദിനം (ജരാരുതാമൃതി.. (സഹോദരന്‍ അയ്യപ്പന്‍ രചിച്ചത്) ഭക്തിപൂര്‍വ്വം ആലാപനം ചെയ്യുക. തുടര്‍ന്ന് സമര്‍പ്പണ ശ്ലോകങ്ങള്‍ ചൊല്ലി പ്രാര്‍ത്ഥന അവസാനിപ്പിക്കുക. പൂജാപ്രസാദമായ തീര്‍ത്ഥവും മറ്റും സ്വീകരിച്ച് വ്രതവും ഉപവാസവും അവസാനിപ്പിക്കാം.

ശാന്തിയാത്ര, ശാന്തി സമ്മേളനം

മഹാസമാധി പൂജയെത്തുടര്‍ന്ന് ശാന്തിയാത്ര ആരംഭിക്കണം. 'ഓം നമോ നാരായണായ' എന്നുളഅള അഷ്ടാക്ഷരീമന്ത്രം മാത്രം ഭക്തിപൂര്‍വ്വം ജപിച്ചുകൊണ്ട് വരിവരിയായി ആണ് ശാന്തിയാത്ര നടത്തേണ്ടത്. ശാന്തിയാത്ര മടങ്ങിയെത്തിയതിന് ശേഷം ശാന്തി സമ്മേളനം ആരംഭിക്കുകയും 5 മണിയോടുകൂടി ചടങ്ങുകള്‍ പര്യവസാനിപ്പി ക്കുകയും ചെയ്യുന്നതായിരിക്കും ഉത്തമം. ശാന്തി സമ്മേളനത്തില്‍ ഗുരുദേവന്റെ ഈശ്വര ഭാവം പ്രകാശിപ്പിച്ചുകൊണ്ടുള്ള പ്രസംഗങ്ങള്‍ വേണം നടത്തുവാന്‍. അതായത് ഗുരുദേവന്റെ ഈശ്വരഭാവത്തില്‍ ഏവരുടേയും മനസ്സ് നിലീനമായി ശാന്തി നുകരുമാറാ കണം. ശബ്ദായമാനമായ ഘോരഘോരമുള്ള പ്രസംഗശൈലി ഇത്തരുണത്തില്‍ ഒഴിവാക്ക പ്പെടേണ്ടതാണ്. 

മഹാസമാധിദിനം ദുഃഖിക്കുവാനും അനുശോചിക്കുവാനും വേണ്ടി ചിലര്‍ ഉപയോ ഗിച്ചുകാണുന്നുണ്ട്. അതിന്റെ ഭാഗമായി കറുത്തകൊടി കെട്ടുക. കറുത്ത ബാഡ്ജ് ധരിക്കുക, മൗനജാഥ എന്നിവയും നടത്താറുണ്ട്. ഈ സമ്പ്രദായം തീര്‍ത്തും ഒഴിവാക്കപ്പെടേണ്ടതാണ്. മഹാസമാധി ദിനത്തില്‍ ദുഃഖസൂചകമായി യാതൊന്നും അനുവര്‍ത്തിക്കുവാന്‍ പാടുള്ളതല്ല. ഭഗവാന്‍ സമ്പൂര്‍ണ്ണം ആനന്ദസ്വരൂപിയായി പ്രകാശിച്ച്, താനും ആ ചൈതന്യത്തില്‍ വിലയം പ്രാപിച്ച് ആത്മാനന്ദം നുകരുന്ന പുണ്യദിനമായാണ് ആചരിക്കേണ്ടത്. സമാധിദിനത്തില്‍ നടന്നുപോരുന്ന അന്നദാന പരിപാടികള്‍ മഹാസമാധി സമയത്തിനുശേഷം നിര്‍വ്വഹിക്കു ന്നതിനും ഗുരുദേവപ്രസ്ഥാനവും വ്യക്തികളും ശ്രദ്ധിക്കേണ്ടതാണ്.
........................
☀ലേഖകനായ ശ്രീമദ് സച്ചിദാനന്ദ സ്വാമികളെ കുറിച്ച് :
...........................
ശ്രീനാരായണ ഗുരുദേവ സംബന്ധമായി ചെറുതും വലുതും ആയി നൂറിൽ താഴെ ഗ്രന്ഥങ്ങൾ രചിച്ച, ശ്രീനാരായണ പ്രസ്ഥാന ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ ഗ്രന്ഥകാരനായ സച്ചിദാനന്ദ സ്വാമികൾ തന്നെ ആണ് ഇന്ന് ജീവിച്ചിരിക്കുന്നവരിൽ വച്ച് ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി ഏറ്റവും കൂടുതൽ ഗുരുധർമ്മ പ്രഭാഷണങ്ങൾ നടത്തിയിട്ടുള്ള, പണ്ഡിതനായ , ഏറ്റവും പ്രസിദ്ധനായ, വാഗ്മിയും. ശ്രീനാരായണ ഗുരുദേവൻ്റെ ശരീര ധാരണ കാലശേഷം ഭഗവാൻ്റെ ഭക്തി ഏറ്റവും കൂടുതൽ ജനഹൃദയങ്ങളിൽ നിറയ്ക്കുകയും, ലക്ഷക്കണക്കിന് ആളുകളെ ശ്രീനാരായണ ഗുരുവിലേക്കും ശിവഗിരിയിലേക്കും ആകർഷിക്കുന്നതിന് കാരണമായ ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാന സരണിയുടെ ആവിഷ്ക്കർത്താവും ആചാര്യനുമാണ് ശ്രീമത് സച്ചിദാനന്ദ സ്വാമികൾ . അതിനാൽ തന്നെ ശ്രീനാരായണ പ്രസ്ഥാനവും ശ്രീനാരായണ ഭക്തജന സമൂഹവും ശിവഗിരി മഠത്തിലെ ഈ സംന്യാസി ശ്രേഷ്ഠനോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. 

സ്വാമികൾ നടത്തി വരുന്ന ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനം ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും നടന്നു വരുന്നു. എവിടെ നടന്നാലും അവിടെയെല്ലാം ഉള്ള എല്ലാവരും ഗുരുദേവ ഭക്തരായും ഗുരുദേവ ഭക്തരായി മാറുന്നു എന്നതും അവർ ശ്രീനാരായണ പ്രസ്ഥാനവും ആയി ചേർന്ന് നിൽക്കുവാനും ശ്രീനാരായണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുവാനും തെയ്യാറാകുന്നു എന്നത് എടുത്ത് പറയേണ്ട ഒന്നാണ്. ഒപ്പം അവർ പ്രസ്ഥാനത്തിനായി പ്രവർത്തിക്കുവാനും എത്ര ധനവും സംഭാവന നൽകുവാനും തെയ്യാറാകുന്നു എന്നതും ആശ്ചര്യകരമായ വസ്തുതയാണ്. കേരളത്തിലും ഇന്ത്യയിലും വിദേശത്തും ധാരാളം ഗുരുദേവ ക്ഷേത്രങ്ങൾ, വലിയ ഗുരുദേവ പ്രാർത്ഥനാ മന്ദിരങ്ങൾ എന്നിവ ശ്രീ നാരായണ പ്രസ്ഥാനങ്ങൾക്കു് ഉണ്ടായത് ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനം നടന്നു വഴിയാണ്.

അതിനാൽ തന്നെ ശ്രീനാരായണ പ്രസ്ഥാനം ശക്തിപ്പെടുത്തുവാനും പ്രസ്ഥാന നടത്തിപ്പിനാവശ്യമായ സ്ഥലം മുതലായവ വാങ്ങുന്നതിനും വലിയ ഗുരുദേവ പ്രാർത്ഥനാ മന്ദിരങ്ങൾ മുതലായവ പണിയുന്നതിനും ശ്രീനാരായണ പ്രസ്ഥാന പ്രവർത്തകർ ഏറ്റവും ശക്തമായ നിമിത്തകാരണമായി ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനം എന്ന പാവനമായ ഭക്തി -ജ്ഞാന യജ്ഞത്തെ പ്രയോജനപ്പെടുത്തി വരുന്നു . 

ശ്രീനാരായണ പ്രസ്ഥാനം ശക്തിപ്പെടുത്തുവാനും പ്രസ്ഥാനത്തിനായി സ്ഥലം വാങ്ങുവാനും ഗുരുദേവ ക്ഷേത്രങ്ങൾ സ്ഥാപിക്കുന്നതിനും വലിയ ഗുരുദേവ പ്രാർത്ഥനാ മന്ദിരങ്ങൾ മുതലായവ പണിയുന്നതിനും ആഗ്രഹിക്കുന്ന പ്രവർത്തകർ ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനം നടത്തിയാൽ , ഇതെല്ലാം തന്നെ സാധിക്കുന്നതിനുള്ള വേണ്ട കാര്യങ്ങൾ ഒത്തുചേരാവുന്നതാണ് . ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനം നടത്തുന്നതിന് താൽപര്യമുള്ള ശ്രീനാരായണ പ്രസ്ഥാന പ്രവർത്തകർ 
ധ്യാനാചാര്യൻ ശ്രീമദ് സച്ചിദാനന്ദ സ്വാമികളുമായ് ബന്ധപ്പെടുക . 

ഒപ്പം ശ്രീനാരായണ പ്രസ്ഥാനത്തിലെ ഏറ്റവും വലിയ ഗ്രന്ഥകാരനായ സച്ചിദാനന്ദ സ്വാമികൾ രചിച്ച ശ്രീനാരായണ ഗുരുദേവ സംബന്ധമായ, വിജ്ഞാന പ്രദമായ 100-ൽ താഴെ ഗ്രന്ഥങ്ങൾ ഉണ്ട്. ഗ്രന്ഥങ്ങൾ വാങ്ങാൻ താൽപര്യമുള്ളവരും ബന്ധപ്പെടുക

സച്ചിദാനന്ദ സ്വാമി ഫോൺ :- +91 9447409973


0 comments:

Post a Comment