Monday, 4 May 2020

ചതയവ്രതാനുഷ്ഠാനത്തിന്റെ പ്രാധാന്യം by സച്ചിദാനന്ദ സ്വാമി - ശിവഗിരി മഠം

എല്ലാ മാസവും ചതയ ദിന പൂജയും, പ്രാർത്ഥനയും, ചതയ വ്രതവും എല്ലാം ഇന്ന് വ്യാപകമായി നടന്നു വരുന്നുണ്ടല്ലോ. എന്നാൽ ചതയ ദിനാചരണത്തിൻ്റെ ചരിത്രപരമായ പശ്ചാത്തലവും പ്രാധാന്യവും എത്ര പേർക്കറിയാം? 

പ്രതിമാസ ചതയ ദിനാചരണം നടത്തുന്നവർ എന്നല്ല എല്ലാ ഗുരുദേവ ഭക്തരും വായിക്കുക ഷെയർ ചെയ്യുക

ചതയവ്രതാനുഷ്ഠാനത്തിന്റെ പ്രാധാന്യം by  സച്ചിദാനന്ദ സ്വാമി - ശിവഗിരി മഠം
.........................................

ഒരിക്കല്‍ ക്ഷേത്രങ്ങളുടെ ആവശ്യകതയെക്കുറിച്ച് ഒരു പത്രാധിപരുമായി സംസാരിക്കുന്നതിനിടയില്‍ ഗുരുദേവന്‍ ഇങ്ങനെ അരുളിചെയ്തതായി കാണുന്നു.. 'അവിടെ ചെല്ലുമ്പോള്‍ നല്ല വിചാരം ഉണ്ടാവും, നല്ല കാര്യങ്ങള്‍ സംസാരിക്കും, ഈശ്വരസ്മരണ ഉണ്ടാവും, ശുദ്ധവായു ശ്വസിക്കാം, ചിലര്‍ ക്ഷേത്രത്തില്‍ ചെന്ന് നിരാഹാരവ്രതവും മറ്റും നടത്തി ദേഹത്തിനും മനസ്സിവും ഗുണം വരുത്തുന്നു. ചിലര്‍ക്ക് വിശ്വാസം മൂലം രോഗം മാറുന്നു. ചിലര്‍ക്ക് ആഗ്രഹസിദ്ധിയുണ്ടാവുന്നു. അതെല്ലാം വിശ്വാസം പോലെയിരിക്കും.. ശിവഗിരിയില്‍ തന്നെ എത്രജനങ്ങള്‍ വന്നു താമസിച്ച് രോഗം മാറം പോകുന്നു. കുളിച്ചു വൃത്തിയായി ഈശ്വരധ്യാനം ചെയ്യുകയും നല്ല കാറ്റ് ശ്വസിക്കുകയും ചെയ്താല്‍ തന്നെ രോഗങ്ങള്‍ മാറുമല്ലോ... ഗുരുദേവന്റെ ഈ അരുളപ്പാട് മനസ്സിലാക്കിയ ഭക്തജനങ്ങള്‍ അടുത്തുകാലത്തുവരെയും ശിവഗിരിയില്‍ എത്തി അവിടെ ഭജനമിരുന്ന് രോഗങ്ങളും മറ്റും മാറ്റി അഭിഷ്ടസിദ്ധി കൈവരിച്ച് മടങ്ങിയിരുന്നു.

രോഗങ്ങള്‍ മാറ്റുവാനും മറ്റും തൃപ്പാദങ്ങളറെ സമീപിച്ചിരുന്നവരില്‍ പലര്‍ക്കും പല അവസരങ്ങളിലും ചില ഉപാസനസമ്പ്രദായങ്ങള്‍ അവിടുന്ന് അരുളിചെയ്തിട്ടുണ്ട്. ഒരു ഉപാസനമന്ത്രം പറഞ്ഞുകൊടുത്ത് നിശ്ചിതമായ ഒരു വ്രതം ആചരിക്കുവാന്‍ ഗുരുദേവന്‍ അരുളി ചെയ്തിരുന്നു. അങ്ങനെ മന്ത്രജപം നടത്തി വ്രതം നോറ്റ് രോഗം മാറിയ സംഭവപരമ്പരകള്‍ ശ്രീ. പഴമ്പിള്ളി അച്യുതന്‍ സ്വാമി ധര്‍മ്മാനന്ദജി, സി. വി. ഗോപാലന്‍ മുന്‍സിഫ്, ശ്രീ. ഭാര്‍ഗ്ഗവന്‍ വൈദ്യര്‍ തുടങ്ങിയവര്‍ എഴുതിയ ഗുരുദേവസ്മരണകളില്‍ നമുക്ക് കാണാവുന്നതാണ്.

ചുരുക്കത്തില്‍ വ്രതാനുഷ്ഠാനവും, ഗുരുപൂജയും മറ്റും ഒരു പുതിയ സമ്പ്രദായമല്ല. ഗുരുദേവന്റെ അനുഗ്രഹത്തോടുകൂടി പരമ്പരാഗതമായി നടന്നുപോന്നിരുന്ന ഒന്നാണ് എന്ന് സൂചിപ്പിച്ചിക്കുന്നവനാണ് ഇക്കാര്യമത്രയും ഇവിടെ പറഞ്ഞുവച്ചത്. നാം അനുഷ്ഠിക്കുന്ന ചതയവ്രതം പരമ്പരാഗതമായ ഈ അനുഷ്ഠാനത്തിന്റെ ഭാഗമാണ്. ചതയം നക്ഷത്രം പ്രതിമാസവിശേഷമായി ശിവഗിരിയില്‍ വര്‍ഷങ്ങളായി ആചരിച്ചുപോരുന്നു. ആ കാര്യം തുടര്‍ന്നു വിശദീകരിക്കാം. യുക്തിവാദി എന്നറിയപ്പെടുന്ന സഹോദരന്‍ അയ്യപ്പന്‍ ചതയനക്ഷത്രം ഒരു പുണ്യദിനമായി കണ്ട് എല്ലാ മാസവും ചതയവ്രതം എടുക്കുന്ന ഒരു സമ്പ്രദായത്തിന് 1968-ല്‍ ആലോചിച്ചിരുന്നതായി കാണുന്നു. അത് ഫലവത്താകുവാനുള്ള സാഹചര്യം ഉണ്ടായില്ല. എന്നാല്‍ കേരളത്തില്‍ അപൂര്‍വ്വം ചില ഗുരുമന്ദിരങ്ങളില്‍ പ്രതിമാസ ചതയപൂജ നടന്നുവന്നിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ഇത് എഴുതുന്ന ആള്‍ ശ്രീനാരായണദിവ്യപ്രബോധനവും ധ്യാനവും ആരംഭിച്ചപ്പോള്‍ ചതയവ്രത അനുഷ്ഠാനം അതിന്റെ ഭാഗമായി രൂപകല്പന ചെയ്തത്. ദിവ്യപ്രബോധനത്തില്‍ കൂടി ജനങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്ക് വലിയ ഫലമാണ് ഉളവായത്. ധ്യാനം നടന്ന എല്ലാ പ്രദേശങ്ങളിലും പ്രഭാഷണങ്ങള്‍ നടത്തിയ ഇടങ്ങളിലും ഗുരുമന്ദിരങ്ങളിലും, ക്ഷേത്രങ്ങളിലും, ശാഖകളിലും നിര്‍ദ്ദേശിച്ചതുപോലെ ചതയവ്രതം എടുക്കുവാന്‍ അനവധി അനവധി ഗുരുഭക്തന്മാര്‍ മുന്നോട്ട് വന്നു; ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു. രാജ്യമെമ്പാടുമായി, പ്രത്യേകിച്ച് മധ്യതിരുവിതാംകൂറിലും മറ്റും ചതയവ്രതസംഘം ഒരു പ്രസ്ഥാനമായി ഇന്ന് വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. അതില്‍ സന്തോഷിക്കാത്ത ഗുരുദേവവിശ്വാസികള്‍ ഇല്ല. വ്രതം അനുഷ്ഠിക്കുന്നവരുടെ എണ്ണം പെരുകിവന്നപ്പോഴാണ് അവര്‍ക്ക് മാര്‍ഗ്ഗദര്‍ശനമരുളുവാന്‍ ഒരു പുസ്തകത്തിന്റെ അഭാവം നേരിട്ടത്. ആ സാഹചര്യത്തിലാണ് നാതി വിസ്താരമായി ഈ ലഘുഗ്രന്ഥത്തിന് രൂപ കല്പന ചെയ്തത്. ഇതിലടങ്ങിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് വ്രതാനുഷ്ഠാനങ്ങള്‍ക്ക് ഒരു ഏകീകൃതരൂപം വരുത്തണമെന്ന് ഏവരേയും ഈ അവസരത്തില്‍ ഓര്‍മ്മപ്പെടുത്തു കയാണ്.

........................
☀ലേഖകനായ ശ്രീമദ് സച്ചിദാനന്ദ സ്വാമികളെ കുറിച്ച് :
...........................
ശ്രീനാരായണ ഗുരുദേവ സംബന്ധമായി ചെറുതും വലുതും ആയി നൂറിൽ താഴെ ഗ്രന്ഥങ്ങൾ രചിച്ച, ശ്രീനാരായണ പ്രസ്ഥാന ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ ഗ്രന്ഥകാരനായ സച്ചിദാനന്ദ സ്വാമികൾ തന്നെ ആണ് ഇന്ന് ജീവിച്ചിരിക്കുന്നവരിൽ വച്ച് ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി ഏറ്റവും കൂടുതൽ ഗുരുധർമ്മ പ്രഭാഷണങ്ങൾ നടത്തിയിട്ടുള്ള, പണ്ഡിതനായ , ഏറ്റവും പ്രസിദ്ധനായ, വാഗ്മിയും. ശ്രീനാരായണ ഗുരുദേവൻ്റെ ശരീര ധാരണ കാലശേഷം ഭഗവാൻ്റെ ഭക്തി ഏറ്റവും കൂടുതൽ ജനഹൃദയങ്ങളിൽ നിറയ്ക്കുകയും, ലക്ഷക്കണക്കിന് ആളുകളെ ശ്രീനാരായണ ഗുരുവിലേക്കും ശിവഗിരിയിലേക്കും ആകർഷിക്കുന്നതിന് കാരണമായ ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാന സരണിയുടെ ആവിഷ്ക്കർത്താവും ആചാര്യനുമാണ് ശ്രീമത് സച്ചിദാനന്ദ സ്വാമികൾ . അതിനാൽ തന്നെ ശ്രീനാരായണ പ്രസ്ഥാനവും ശ്രീനാരായണ ഭക്തജന സമൂഹവും ശിവഗിരി മഠത്തിലെ ഈ സംന്യാസി ശ്രേഷ്ഠനോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. 

സ്വാമികൾ നടത്തി വരുന്ന ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനം ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും നടന്നു വരുന്നു. എവിടെ നടന്നാലും അവിടെയെല്ലാം ഉള്ള എല്ലാവരും ഗുരുദേവ ഭക്തരായും ഗുരുദേവ ഭക്തരായി മാറുന്നു എന്നതും അവർ ശ്രീനാരായണ പ്രസ്ഥാനവും ആയി ചേർന്ന് നിൽക്കുവാനും ശ്രീനാരായണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുവാനും തെയ്യാറാകുന്നു എന്നത് എടുത്ത് പറയേണ്ട ഒന്നാണ്. ഒപ്പം അവർ പ്രസ്ഥാനത്തിനായി പ്രവർത്തിക്കുവാനും എത്ര ധനവും സംഭാവന നൽകുവാനും തെയ്യാറാകുന്നു എന്നതും ആശ്ചര്യകരമായ വസ്തുതയാണ്. കേരളത്തിലും ഇന്ത്യയിലും വിദേശത്തും ധാരാളം ഗുരുദേവ ക്ഷേത്രങ്ങൾ, വലിയ ഗുരുദേവ പ്രാർത്ഥനാ മന്ദിരങ്ങൾ എന്നിവ ശ്രീ നാരായണ പ്രസ്ഥാനങ്ങൾക്കു് ഉണ്ടായത് ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനം നടന്നു വഴിയാണ്.

അതിനാൽ തന്നെ ശ്രീനാരായണ പ്രസ്ഥാനം ശക്തിപ്പെടുത്തുവാനും പ്രസ്ഥാന നടത്തിപ്പിനാവശ്യമായ സ്ഥലം മുതലായവ വാങ്ങുന്നതിനും വലിയ ഗുരുദേവ പ്രാർത്ഥനാ മന്ദിരങ്ങൾ മുതലായവ പണിയുന്നതിനും ശ്രീനാരായണ പ്രസ്ഥാന പ്രവർത്തകർ ഏറ്റവും ശക്തമായ നിമിത്തകാരണമായി ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനം എന്ന പാവനമായ ഭക്തി -ജ്ഞാന യജ്ഞത്തെ പ്രയോജനപ്പെടുത്തി വരുന്നു . 

ശ്രീനാരായണ പ്രസ്ഥാനം ശക്തിപ്പെടുത്തുവാനും പ്രസ്ഥാനത്തിനായി സ്ഥലം വാങ്ങുവാനും ഗുരുദേവ ക്ഷേത്രങ്ങൾ സ്ഥാപിക്കുന്നതിനും വലിയ ഗുരുദേവ പ്രാർത്ഥനാ മന്ദിരങ്ങൾ മുതലായവ പണിയുന്നതിനും ആഗ്രഹിക്കുന്ന പ്രവർത്തകർ ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനം നടത്തിയാൽ , ഇതെല്ലാം തന്നെ സാധിക്കുന്നതിനുള്ള വേണ്ട കാര്യങ്ങൾ ഒത്തുചേരാവുന്നതാണ് . ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനം നടത്തുന്നതിന് താൽപര്യമുള്ള ശ്രീനാരായണ പ്രസ്ഥാന പ്രവർത്തകർ 
ധ്യാനാചാര്യൻ ശ്രീമദ് സച്ചിദാനന്ദ സ്വാമികളുമായ് ബന്ധപ്പെടുക . 

ഒപ്പം ശ്രീനാരായണ പ്രസ്ഥാനത്തിലെ ഏറ്റവും വലിയ ഗ്രന്ഥകാരനായ സച്ചിദാനന്ദ സ്വാമികൾ രചിച്ച ശ്രീനാരായണ ഗുരുദേവ സംബന്ധമായ, വിജ്ഞാന പ്രദമായ 100-ൽ താഴെ ഗ്രന്ഥങ്ങൾ ഉണ്ട്. ഗ്രന്ഥങ്ങൾ വാങ്ങാൻ താൽപര്യമുള്ളവരും ബന്ധപ്പെടുക

സച്ചിദാനന്ദ സ്വാമി ഫോൺ :- +91 9447409973
എസ് എൻ ഡി പി യോഗം കോഴഞ്ചേരി - Posts | Facebook

0 comments:

Post a Comment