Monday, 4 May 2020

സമാധിയും മഹാസമാധിയും by സച്ചിദാനന്ദ സ്വാമി - ശിവഗിരി മഠം

11O4 കന്നി 5 ന് ശ്രീനാരായ ഗുരുദേവൻ മഹാസമാധി പ്രാപിച്ചുവെന്ന് നമ്മുക്ക് അറിയാം. നാമെല്ലാം മഹാസമാധി ദിനാചരണത്തിൽ പങ്കെടുക്കുന്നവരുമാണ്. എന്നാൽ എന്താണ് "മഹാസമാധി " എന്ന പദം കൊണ്ട് ശാസ്ത്രം വിവക്ഷിക്കുന്നത്  

എന്താണ് "മഹാസമാധി " എന്ന് - സച്ചിദാനന്ദ സ്വാമി - ശിവഗിരി മഠം വ്യക്തമാക്കുന്നു. വായിക്കുക , ഷെയർ ചെയ്യുക.

സമാധിയും മഹാസമാധിയും by  സച്ചിദാനന്ദ സ്വാമി - ശിവഗിരി മഠം
.........................................
ബ്രഹ്മവിത്തിനുമാത്രമേ ലോകസംഗ്രഹപ്രവര്‍ത്തനമുള്ളൂ. മറ്റു മൂവരും ജനപഥങ്ങളില്‍ നിന്നും അകന്നു കഴിയുന്നവരാണ്. ഗുരുദേവന്‍ കഠിനമായ തപശ്ചര്യയാല്‍ ജ്ഞാനാവസ്ഥ യിലെത്തി ബ്രഹ്മവിത്തായിത്തീര്‍ന്നു. ഇനിയും ആത്മാനുസന്ധാനത്തില്‍ തന്നെ മുഴുകി യാല്‍ ബ്രഹ്മവിദ്വരന്‍, വരിയാന്‍, വരിഷ്ഠന്‍ എന്നീ നിലകളിലേക്ക് ആമഗ്നമാകാം. എന്നാല്‍ അതു മൂന്നും തനിക്ക് തല്‍ക്കാലം വേണ്ടേ വേണ്ട എന്ന് ഗുരുദേവന്‍ ആത്മപ്രതിജ്ഞ യെടുത്തിരിക്കുന്നു.

സ്പഷ്ടം നിലാവങ്ങുനീങ്ങി ദ്ദിനകരനുദയം
ചെയ്തു ചന്ദ്രന്‍ മറഞ്ഞു

തട്ടിത്തട്ടിപ്പെരുക്കിപ്പെരുവെളിയതിലാക്കീടുവാന്‍
പിന്നെയാട്ടെ
https://chat.whatsapp.com/FFQOCAhn9YA7Tcoic21dpU

തട്ടിത്തട്ടിപ്പെരുക്കിപ്പെരുവെളിയതിലാക്കുന്നത് ബ്രഹ്മവിദ്വരന്‍ വരിയാന്‍, വരിഷ്ഠന്‍ എന്നീ തലങ്ങളില്‍ വിഹരിക്കുന്നതാണ്. അത് തല്‍ക്കാലം ഗുരുവിന് വേണ്ടേ വേണ്ട. കാരണമെന്തെന്ന് അടുത്ത പാദത്തില്‍ പറയുന്നു.

കഷ്ടം ദീനം പിടിച്ചോമദിരയതു കുടി-
ച്ചോ കിടക്കുന്ന ലോക-

ര്‍ക്കുത്തിഷ്‌ഠോത്തിഷ്ഠ ശീഘ്രം നദിയില്‍ മുഴുകുവാന്‍
കാലമായ് വന്നതിപ്പോള്‍.

ദീനം പിടിച്ചും ജാതിമതാദിഭേദചിന്തകളാല്‍ ലക്ഷ്യബോധമില്ലാതെ കൂരിരുട്ടില്‍ അമര്‍ന്നു കിടക്കുന്ന ആര്‍ത്തരും അവശരും ആലംബഹീനരുമായ ജനകോടികളെ സമുദ്ധരിക്കേണ്ടത് അവിടുത്തെ കടമയായിരുന്നു. കര്‍ത്തവ്യമായിരിക്കുന്നു. അതിനുള്ള സമയം ഇതാ ആസന്നമായിരുന്നു. ബ്രഹ്മവിത്തായിരുന്നു കൊണ്ട് ലോകജനതയെ സമുദ്ധരിക്കണം. ഇതായിരുന്നു ഗുരുദേവന്റെ മഹാസങ്കല്പം. ഈ സങ്കല്പത്തോടുകൂടിയാണ് ഗുരുദേവന്‍ ഒരവതാരപുരുഷനായി അരുവിപ്പുറത്തേയ്ക്ക് ഇറങ്ങിവന്നത്. സമാധിസജഭാവമാക്കി കൊണ്ടാണ് ഗുരു കര്‍മ്മനിരതനായത്. സമാധിയെന്നത് ജീവാത്മ പരമാത്മകൈ്യ ജ്ഞാനാ നുഭവമാണ്. സാധാരണ ജീവന്മാര്‍ ജാഗ്രത് സ്വപ്നം സുഷുപ്തി എന്നീ മൂന്നവസ്ഥകളില്‍ വിഹരിക്കുമ്പോള്‍ ജ്ഞാനി നാലാമത്തെ അവസ്ഥയെ പ്രാപിച്ച് അതില്‍ വിഹരിക്കുന്നു. ഈ നാലാമത്തെ അവസ്ഥയെക്കുറിച്ചാണ് തുരീയം എന്നു പറയുന്നത്. ഗുരുദേവന്‍ ആത്മോപദേശശതകത്തില്‍ ഉപദേശിക്കുന്നു.

അടിമുടിയറ്റടിതൊട്ടുമൗലിയന്തം

സ്പുടമറിയുന്നതു തുര്യബോധമാകും

ജഡമറിവീലതു ചിന്തചെയ്തു ചൊല്ലു-

ന്നിടയിലിരുന്നറിവല്ലറിഞ്ഞിടേണം.

അടിയെന്നോ മുടിയെന്നോ വ്യത്യാസമില്ലാതെ എല്ലാറ്റിനെയും ഒരേഒരു അദ്വൈത ബോധത്തിലറിയുന്നത് തുര്യാനുഭവമാണ്. ഗുരുദേവന്‍ ഈ തുര്യാവസ്ഥയെ പ്രാപിച്ച് അതില്‍ അമര്‍ന്ന് അതുമാത്രമായി. സഹജാവസ്ഥയെ പ്രാപിച്ചുവെന്ന് താത്പര്യം. ഈശ്വര നുമായി താദാമ്യം പ്രാപിച്ച് ഈശ്വരനില്‍ ലയിക്കുന്ന അവസ്ഥയാണിത് സമാധിയെന്നത് ബുദ്ധിയുടെ സത്യാവസ്ഥയാണ്. ഗുരുദേവന്‍ ഏതാണ്ട് 30-ാം വയസ്സില്‍ സമാധിയായി. 73-ാം വയസ്സില്‍ മഹാസമാധിയും. അതായത് 30-ാം വയസ്സില്‍ ഈശ്വരസ്വരൂപിയായി ത്തീര്‍ന്ന ഗുരുദേവന്‍ 73 വയസ്സുവരെ ശരീരധാരണം ചെയ്ത് ലോകസംഗ്രഹത്തില്‍ മുഴുകി. ദൈവം ദൈവസ്വരൂപമായി പ്രകാശിച്ചുകൊണ്ട് എല്ലാവരേയും ആ ദൈവമഹിമാവിലേക്ക് ഉയര്‍ത്തി ദൈവസ്വരൂപമാക്കി പ്രകാശിപ്പിക്കുവാന്‍ ശ്രമം ചെയ്തുവെന്നു താത്പര്യം. അപ്പോള്‍ ദൈവമാണ് ഇവിടെ 73 വയസ്സുവരെ ശരീരധാരണം ചെയ്തതെന്ന് നാമറിയണം. 73-ാമത്തെ വയസ്സില്‍ ശരീരമുപേക്ഷിച്ചു ഈ ശരീരവേര്‍പാടിനെ സാങ്കേതികമായി മഹാസമാധിയെന്നും പറയുന്നു.

ഈ തത്ത്വമറിയാത്തവര്‍ ഗുരുദേവന്‍ സമാധിയായി, മരിച്ചു എന്നൊക്കെ വ്യഹരി ക്കാറുണ്ട്. മറ്റു രാഷ്ട്രീയക്കാരാകട്ടെ ഇപ്പോള്‍ ശവകുടീരങ്ങളെ സമധാകളാക്കിക്കൊണ്ടിരി ക്കുകയാണ്. നേതാക്കന്മാരുടെ ശവശരീരം അടക്കം ചെയ്ത സ്ഥലമാണ് അവര്‍ക്ക് സമാധി!! ശാന്തം പാവം! മഹാഗുരുക്കന്മാര്‍ ജീവിച്ചിരിക്കുമ്പോള്‍ അനുഭവിക്കുന്ന സമാധ്യവ സ്ഥയെ - ഈശ്വരാനുഭൂതിയെ-ഇപ്പോള്‍ സാദാ രാഷ്ട്രീയക്കാര്‍ക്ക് ബഹുമതി നല്‍കുവാന്‍ തുല്യം ചാര്‍ത്തി കൊടുത്തിരിക്കുന്നു. ഗാന്ധി സമാധി, നെഹ്‌റു സമാധി, മന്നം സമാധി, ശങ്കര്‍ സമാധി, ഈ പ്രയോഗങ്ങള്‍ വിവേകികളെങ്കിലും ഒഴിവാക്കുമെന്ന് ഇവിടെ പ്രത്യാശി ക്കുകയാണ്.

(ഗ്രന്ഥം : ശ്രീനാരായണ ഗുരുദേവൻ്റെ മഹാസമാധി )

........................
ലേഖകനായ ശ്രീമദ് സച്ചിദാനന്ദ സ്വാമികളെ കുറിച്ച് :
...........................
ശ്രീനാരായണ ഗുരുദേവ സംബന്ധമായി ചെറുതും വലുതും ആയി നൂറിൽ താഴെ ഗ്രന്ഥങ്ങൾ രചിച്ച, ശ്രീനാരായണ പ്രസ്ഥാന ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ ഗ്രന്ഥകാരനായ സച്ചിദാനന്ദ സ്വാമികൾ തന്നെ ആണ് ഇന്ന് ജീവിച്ചിരിക്കുന്നവരിൽ വച്ച് ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി ഏറ്റവും കൂടുതൽ ഗുരുധർമ്മ പ്രഭാഷണങ്ങൾ നടത്തിയിട്ടുള്ള, പണ്ഡിതനായ , ഏറ്റവും പ്രസിദ്ധനായ, വാഗ്മിയും. ശ്രീനാരായണ ഗുരുദേവൻ്റെ ശരീര ധാരണ കാലശേഷം ഭഗവാൻ്റെ ഭക്തി ഏറ്റവും കൂടുതൽ ജനഹൃദയങ്ങളിൽ നിറയ്ക്കുകയും, ലക്ഷക്കണക്കിന് ആളുകളെ ശ്രീനാരായണ ഗുരുവിലേക്കും ശിവഗിരിയിലേക്കും ആകർഷിക്കുന്നതിന് കാരണമായ ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാന സരണിയുടെ ആവിഷ്ക്കർത്താവും ആചാര്യനുമാണ് ശ്രീമത് സച്ചിദാനന്ദ സ്വാമികൾ . അതിനാൽ തന്നെ ശ്രീനാരായണ പ്രസ്ഥാനവും ശ്രീനാരായണ ഭക്തജന സമൂഹവും ശിവഗിരി മഠത്തിലെ ഈ സംന്യാസി ശ്രേഷ്ഠനോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. 

സ്വാമികൾ നടത്തി വരുന്ന ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനം ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും നടന്നു വരുന്നു. എവിടെ നടന്നാലും അവിടെയെല്ലാം ഉള്ള എല്ലാവരും ഗുരുദേവ ഭക്തരായും ഗുരുദേവ ഭക്തരായി മാറുന്നു എന്നതും അവർ ശ്രീനാരായണ പ്രസ്ഥാനവും ആയി ചേർന്ന് നിൽക്കുവാനും ശ്രീനാരായണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുവാനും തെയ്യാറാകുന്നു എന്നത് എടുത്ത് പറയേണ്ട ഒന്നാണ്. ഒപ്പം അവർ പ്രസ്ഥാനത്തിനായി പ്രവർത്തിക്കുവാനും എത്ര ധനവും സംഭാവന നൽകുവാനും തെയ്യാറാകുന്നു എന്നതും ആശ്ചര്യകരമായ വസ്തുതയാണ്. കേരളത്തിലും ഇന്ത്യയിലും വിദേശത്തും ധാരാളം ഗുരുദേവ ക്ഷേത്രങ്ങൾ, വലിയ ഗുരുദേവ പ്രാർത്ഥനാ മന്ദിരങ്ങൾ എന്നിവ ശ്രീ നാരായണ പ്രസ്ഥാനങ്ങൾക്കു് ഉണ്ടായത് ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനം നടന്നു വഴിയാണ്.

അതിനാൽ തന്നെ ശ്രീനാരായണ പ്രസ്ഥാനം ശക്തിപ്പെടുത്തുവാനും പ്രസ്ഥാന നടത്തിപ്പിനാവശ്യമായ സ്ഥലം മുതലായവ വാങ്ങുന്നതിനും വലിയ ഗുരുദേവ പ്രാർത്ഥനാ മന്ദിരങ്ങൾ മുതലായവ പണിയുന്നതിനും ശ്രീനാരായണ പ്രസ്ഥാന പ്രവർത്തകർ ഏറ്റവും ശക്തമായ നിമിത്തകാരണമായി ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനം എന്ന പാവനമായ ഭക്തി -ജ്ഞാന യജ്ഞത്തെ പ്രയോജനപ്പെടുത്തി വരുന്നു . 

ശ്രീനാരായണ പ്രസ്ഥാനം ശക്തിപ്പെടുത്തുവാനും പ്രസ്ഥാനത്തിനായി സ്ഥലം വാങ്ങുവാനും ഗുരുദേവ ക്ഷേത്രങ്ങൾ സ്ഥാപിക്കുന്നതിനും വലിയ ഗുരുദേവ പ്രാർത്ഥനാ മന്ദിരങ്ങൾ മുതലായവ പണിയുന്നതിനും ആഗ്രഹിക്കുന്ന പ്രവർത്തകർ ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനം നടത്തിയാൽ , ഇതെല്ലാം തന്നെ സാധിക്കുന്നതിനുള്ള വേണ്ട കാര്യങ്ങൾ ഒത്തുചേരാവുന്നതാണ് . ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനം നടത്തുന്നതിന് താൽപര്യമുള്ള 

ശ്രീനാരായണ പ്രസ്ഥാന പ്രവർത്തകർ 
ധ്യാനാചാര്യൻ ശ്രീമദ് സച്ചിദാനന്ദ സ്വാമികളുമായ് ബന്ധപ്പെടുക - +91 9447409973

Kalakaumudi : Breaking News | Kerala News | Latest News ...

0 comments:

Post a Comment