Monday 4 May 2020

ഗുരുദേവന്‍ വെളിപ്പെടുത്തിത്തരുന്ന അവിടുത്തെ തിരുസ്വരൂപം by സച്ചിദാനന്ദ സ്വാമി ശിവഗിരി മഠം

ആരാണ് ശ്രീനാരായണ ഗുരുദേവൻ? ഈ ചോദ്യത്തിന് പലർക്കും പല ഉത്തരങ്ങളും നൽകാനുണ്ടാവും. എന്നാൽ ഈ ചോദ്യത്തിന് ഉള്ള ഉത്തരം ശ്രീനാരായണ ഗുരുദേവൻ്റെ തന്നെ വാക്കുകളിൽ നിന്നും വായിച്ചാലും 

ഗുരുദേവന്‍ വെളിപ്പെടുത്തിത്തരുന്ന അവിടുത്തെ തിരുസ്വരൂപം
by സച്ചിദാനന്ദ സ്വാമി ശിവഗിരി മഠം
.....................................
അവിടുത്തെ ആത്മാനുഭൂതിയുടെ ബാഹ്യാവിഷ്‌ക്കാരമായ ആത്മോപദേശശതകത്തിലെ 66-ാം ശ്ലോകം പ്രകൃതവിഷയത്തില്‍ നമുക്ക് ദിശാബോധം നല്‍കുന്നുണ്ട്. അവിടെ ഭഗവാന്‍ നിജസ്വരൂപം വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ്.

ഇരമുതലായവയെന്നുമിപ്രകാരം

വരുമിനിയും വരവറ്റു നില്‍പ്പതേകം

അറിവത് നാമതുതന്നെ മറ്റുമെല്ലാ-

വരുമതുതന്‍ വടിവാര്‍ന്നു നിന്നിടുന്നു.

ഉല്‍പ്പത്തി സ്ഥിതിലയങ്ങള്‍ എപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഒരിക്കലും ഇതില്‍പ്പെട്ട് മാറ്റം സംഭവിക്കാതെ നിലകൊള്ളുന്നത് ഒന്നു മാത്രമാണ്. അത് സാന്ദ്രമായ, അഖണ്ഡമായ അറിന് - ഈശ്വരന്‍ ഒന്നു മാത്രമാണ് (ഗുരുദേവന്‍ കൃതികളില്‍ ഉടനീളം ദൈവത്തിന്റെ പര്യായമായിട്ടാണ് 'അറിവ്' എന്ന് പ്രയോഗിച്ചിട്ടുള്ളത്. അതുപോലെ 'ഞാന്‍' 'എന്റേത്' എന്നതിന് പകരം 'നാം' 'നമ്മുടേത്' എന്നിങ്ങനെയാണ് ഗുരുദേവന്‍ വ്യവഹരിച്ചിരുന്നത്. പൂര്‍ണ്ണബ്രഹ്മസ്വരൂപമായ ഗുരുദേവന്‍ അറിവത് നാം അതുതന്നെ ഒരിക്കലും മാറ്റമില്ലാത്തത് ദൈവമാണ്. 'നാം അതുതന്നെ' ഗുരുദേവന്‍ ആ ദൈവം തന്നെയാണ് എന്നാണ് പ്രഖ്യാപനം ചെയ്യുന്നത്. ഗുരുദേവന്‍ മാത്രമല്ല, മറ്റെല്ലാവരും മറ്റ് ജീവന്മാരെല്ലാം ആ ദൈവസത്യത്തിന്റെ വടിവേന്തി നില്‍ക്കുന്നുവെന്നും വെളിപ്പെടുത്തി യിരിക്കുന്നു. അതിനാല്‍ ഗുരുദേവന്‍ പോക്കുവരവറ്റ പൊരുളായി നിത്യശുദ്ധമുക്തനായി, സര്‍വ്വശക്തനായി സര്‍വ്വദാ പ്രകാശിക്കുന്നു. ശരീരമെന്നയുപാധിയുണ്ടായിരുന്ന കാലത്ത് ഗുരുദേവന്‍ ഇന്ന സ്ഥലത്ത് വിശ്രമിക്കുന്നു എന്നതായിരുന്നു വിലയിരുത്തല്‍. (ഈ സ്ഥിതി യിലും ഭക്തജനങ്ങളുടെ സങ്കടനിവാരണാര്‍ത്ഥം ഒരേ സമയത്ത് അനേകം ശരീരമെടുത്ത് ഗുരുദേവന്‍ സഞ്ചരിച്ചിരുന്നതായി ജീവചരിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. കൂടാതെ അദ്വൈത ദീപികയിലെ സ്വാനുഭൂതിഗതമായ 16-ാം ശ്ലോകം കാണുക) ശരീരം വിട്ടതിനുശേഷം സര്‍വ്വത്ര ഇടതിങ്ങി വ്യാപ്തമായിരിക്കുന്ന മഹാചൈതന്യമായി വേദാന്തശാസ്ത്രവും, അതംഗീകരി ക്കുന്ന വിശ്വാസികളും ഗുരുദേവനെ വിലയിരുത്തുന്നു. ദേഹസ്ഥിതനായിരുന്നപ്പോഴും ദേഹം വിട്ടപ്പോഴും 'അകവും പുറവുമൊഴിഞ്ഞ് ഭഗവാനായിത്തന്നെ അവിടുന്ന നിറഞ്ഞ് വാഴുന്നു - പ്രകാശിക്കുന്നു.'
https://chat.whatsapp.com/HrOkGoSo7J3DALX1QIqYLi

ഭക്തജനങ്ങള്‍ ഗുരുദേവനെ മാംസനിര്‍മ്മിതമായ ശരീരത്തിന് മുമ്പില്‍ പ്രണമിച്ച് സങ്കടനിവാരണത്തിനുവേണ്ടി എപ്രകാരം അക്കാലങ്ങളില്‍ അഭയം പ്രാപിച്ച് പ്രാര്‍ത്ഥിച്ചിരു ന്നുവോ തത്തുല്യമായ അനുഭവമാണ് വിശ്വാസിയായ ഒരു ഭക്തന്‍ ഗുരുദേവചിത്രത്തിലും ഗുരുദേവപ്രതിമയിലും നമസ്‌കരിക്കുമ്പോഴും ലഭിക്കുന്നത്. ശരീരമായാലും ചിത്രമായാലും ആ മഹാചൈതന്യത്തില്‍ അഭയം തേടാനുള്ള ഉപാധി മാത്രമാണ് എന്ന് നാം മനസ്സി ലാക്കണം കാരണം അവിടുന്ന് നിത്യസത്യമാണ്. ഗുരുദേവന്‍ നിജസ്വരൂപം വെളിപ്പെടു ത്തുന്ന ഗദ്യപ്രാര്‍ത്ഥനയിലെ ആ ഭാഗം കൂടി ഇവിടെ ഉദ്ധരിച്ച് ചേര്‍ക്കട്ടെ.

'നാം ശരീരമല്ല അറിവാകുന്നു. ശരീരം ഉണ്ടാകുന്നതിനു മുമ്പും അറിവായ നാം ഉണ്ടായിരുന്നു. ഇനി ഇതൊക്കെയും ഇല്ലാതെപോയാലും നാം ഇപ്രകാരം പ്രകാശിച്ചു കൊണ്ടുതന്നെയിരിക്കും. ജനനം, മരണം, ദാരിദ്ര്യം, രോഗം, ഭയം ഇതൊന്നും നമ്മെ തീണ്ടുകയില്ല.'

ഗുരുദേവന്റെ ഈ ദിവ്യമായ വെളിപ്പെടുത്തലിന് ഇനിയുമൊരു വ്യാഖ്യാനം വേണ മോ! 'ഗുരുസ്തു മൗനം വ്യാഖ്യാനം ശിഷ്യാസ്തു ഛിന്നസംശയഃ' എന്ന ആചാര്യവചനം ഇവിടെ സാര്‍ത്ഥമായിത്തീരുന്നു. വേദാന്തശാസ്ത്രവും ഗുരുദേവസ്വരൂപവും വിലയിരുത്തി പഠിക്കുന്ന ഏതൊരു ഉത്തമഭക്തനും സാധകനും ഭഗവാന്റെ ഈ സ്വയം വെളിപ്പെടുത്തലില്‍ അലയറ്റ ആഴിപോലെ വിചാരവീഥികള്‍ തിരോഭവിച്ച് അപാരമായ മൗനഘനാമൃതാ ബ്ധിയില്‍ ഒരു നിമിഷം പരിസ്പര്‍ശം ചെയ്ത് നിന്നുപോകുന്നു. മഹാകവി ആശാന്‍ പാടിയതുപോലെ 'ഇതെന്തൊരാനന്ദം ഇതെന്തും കൗതുകം സ്വതന്ത്രമായി സുന്ദരമി പ്രഭാകണം'

ചൈതന്യസ്വരൂപനായ ആ മഹാഗുരുവിന്റെ തിരുമുമ്പില്‍ മുകളിതപാണിയായി നാമിവിടെ നിന്നുപോകുന്നു. ഭഗവാന്‍ കൃഷ്ണന്‍ അവതാരമൂര്‍ത്തിയാണെന്ന് പ്രഖ്യാപിത മായിട്ടുണ്ട്. ക്രിസ്തു ദൈവപുത്രനായും നബി പ്രവാചകനായും സ്വയം പ്രഖ്യാപിത മായിട്ടുണ്ടെന്ന് ലോകം വിശ്വസിച്ചുപോരുന്നു. അവതാരപുരുഷന്മാരായ ജഗദ്ഗുരുക്ക ന്മാരുടെ ഈ പാത പിന്തുടര്‍ന്നുകൊണ്ട് ഭഗവാന്‍ ശ്രീനാരായണഗുരുദേവന്‍ സാധുജീവ ന്മാര്‍ക്ക് അവിടുത്തെ പരമാത്മസ്വരൂപം കാരുണ്യപൂര്‍വ്വം അനാവരണം ചെയ്തിരിക്കുക യാണ്. മേല്‍പ്പറഞ്ഞ വാക്കുകളിലൂടെ അതേ, ഗുരുദേവന്‍ ഒരേ സമയം അവതരാപുരുഷ നാണ്, ദൈവപുത്രനാണ്, പ്രവാചകനാണ്, സിദ്ധനാണ്, ബുദ്ധനാണ് സാക്ഷാല്‍ഈശ്വരന്‍ തന്നെയാണ്.

ഇതേപോലെ അനവധി കൃതികളില്‍കൂടി അവിടുന്ന്, അവിടുത്തെ സ്വരൂപം സുവ്യക്തമാക്കുന്നുണ്ട്. ആത്മവിലാസത്തിലെ ഒരു ഭാഗം ഇവിടെ ഉദ്ധരിക്കാം.

'നാം ദൈവത്തിന്റെ പ്രതിപുരുഷനാകുന്നു.. നമ്മുടെ ദൈവം ജ്യോതിര്‍മയമായിരി ക്കുന്ന ഒരു ദിവ്യസമുദ്രമാകുന്നു.. ഇതൊക്കെയും ആ നിസ്തരംഗസമുദ്രത്തിന്റെ തരംഗ മാകുന്നു.. ഓ! നാം ഇതുവരെ ബഹിര്‍മുഖനായിരുന്നു. ഇനി അന്തര്‍മുഖത്തോട് കൂടിയ വനായിത്തീരുന്നു. ആ! ഇവിടം എത്രയോ ദിവ്യമായിരിക്കുന്നു... ഇപ്പോള്‍ നമുക്കിവിടം യാതൊരു മറവും കാണുന്നില്ല. നാമും ദൈവവും ഒന്നായിരിക്കുന്നു... ഓ! ഇതാ നാം ദൈവത്തോട് ഒന്നായിപോകുന്നു'


ശ്രീനാരായണ പ്രസ്ഥാന പ്രവർത്തകർ, ഗുരുഭക്തർ എന്നിവർക്കായി പരമാവധി ഷെയർ ചെയ്യുക 

0 comments:

Post a Comment