Monday 4 May 2020

ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ മഹാസമാധി സംസ്ഥാപനം by സച്ചിദാനന്ദ സ്വാമി ശിവഗിരി മഠം

എല്ലാ ഗുരുദേവ ഭക്തരും ശിവഗിരി മഹാസമാധി സന്നിധിയിൽ പോയി ദർശനം നടത്തുന്നവരാണല്ലേ. എന്നാൽ 1928-ൽ നടന്ന മഹാസമാധി ഇരുത്തൽ ചടങ്ങിനെ കുറിച്ച് അധികം പേർക്ക് ധാരണ ഉണ്ടാകണം എന്നില്ല. മഹാസമാധി ഇരുത്തൽ ചടങ്ങിനെ സംബന്ധിച്ച അപൂർവ്വ ചരിത്ര വിവരങ്ങൾ താഴെ വായിച്ചാലും. പരമാവധി ഷെയർ ചെയ്താലും 

ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ മഹാസമാധി സംസ്ഥാപനം
by
സച്ചിദാനന്ദ സ്വാമി ശിവഗിരി മഠം
.......................................

മഹാസമാധി സ്ഥാപിക്കല്‍ ചടങ്ങിലെ ഒരത്ഭുതം

മഹാസമാധി കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിക്കാന്‍ തൃപ്പാദശിഷ്യന്മാരെ കൂടാതെ മധുര ബ്രഹ്മാനന്ദസ്വാമി മഠാധിപതി അദ്വൈതാനന്ദസ്വാമികളും, കുന്നക്കുടിമഠാധിപതി ഗണപതിസ്വാമികളുമുണ്ടായിരുന്നു. ഇവര്‍ രണ്ടുപേരും തൃപ്പാദങ്ങളില്‍ ഗുരുഭാവം പുലര്‍ത്തിപ്പോന്ന മഹാന്മാരായിരുന്നു. തൃപ്പാദങ്ങള്‍ ചാവര്‍കോട്ട് ചികിത്സയിലായിരുന്നപ്പോള്‍ ഇവര്‍ രണ്ടുപേരും തൃപ്പാദദര്‍ശനത്തിനു വന്നിരുന്നു. തത്സമയം ''നമ്മുടെ കാര്യ ങ്ങള്‍ നോക്കാന്‍ നിങ്ങള്‍ ഉണ്ടായിരിക്കണമെന്ന്'' ഗുരുദേവന്‍ പറഞ്ഞിരുന്നു. അതു പ്രകാരമാണ് ചടങ്ങുകള്‍ നടന്നത്, ഇവര്‍ തമിഴ്‌നാട്ടില്‍ നിന്നും മഹാസമാധിദിനത്തില്‍ തന്നെ ശിവഗിരിയില്‍ വന്നുചേര്‍ന്നതും ചടങ്ങുകള്‍ക്ക് നേതൃത്വം നല്കിയതും ഗുരു ദേവന്റെ സങ്കല്പികശക്തി എന്നേ പറയേണ്ടൂ.

ശിവഗിരി ഭൂമിയിലെ സ്വര്‍ഗ്ഗം. മഹാസമാധി സംസ്ഥാപനം

മതമഹാപാഠശാലയ്ക്ക് ശിലാസ്ഥാപനം നടത്തിയിരുന്ന സ്ഥലത്തോടുചേര്‍ന്നാണ് മഹാസമാധിപീഠം ഒരുക്കിയത്. ഗുരുദേവന്‍ 'സ്വര്‍ഗ്ഗം' എന്നു വിശേഷിപ്പിച്ചിരുന്ന ശിവഗിരി ക്കുന്നിന്റെ മുകളിലുള്ള ആ സ്ഥലത്ത് അവിടുന്ന് പാഠശാലയുടെ ശിലാസ്ഥാപന ത്തിനൊരുങ്ങിയപ്പോള്‍ അവിചാരിതമായി വന്നെത്തിയ കാശിസിദ്ധന്‍ എന്ന മഹാത്മാവ് ഇതൊരു മഹാസമാധിസ്ഥാനമാകാനിടയുണ്ട്' എന്നു പ്രവചിച്ചിരുന്നു. അതേപോലെയാണ് സംഭവിച്ചതും. ശിലാസ്ഥാപനം നടത്തിയ സ്ഥലത്തോട് ചേര്‍ന്നുതന്നെ മുന്‍പ് സമാധിയിരു ത്താനുള്ള കല്ലറയും തയ്യാറാക്കിയിരുന്നു. മുപ്പതടി സമചതുരവും ആറേഴ് അടി ആഴവും ഉള്ളതായിരുന്നു ആ കല്ലറ. ആ കുഴിയുടെ മധ്യത്തായി അഞ്ചടി സമചതുരത്തില്‍ അഞ്ചടി ആഴമുള്ള ചെറിയൊരു കുഴി ഉണ്ടാക്കുകയും അത് കല്ലുകെട്ടി സിമന്റ് ഇട്ട് ഒരുക്കിയിരുന്നു. ഈ കുഴിക്ക് വളരെ ഉറപ്പുള്ള അസ്ഥിവാരവും ഉണ്ടായിരുന്നു. മൂടിക്കല്ലു നേരത്തെ ശരിപ്പെടുത്തി ശ്രീ. പി.കെ. കൃഷ്ണന്റെ (വര്‍ക്കല) വസതിയില്‍ വെച്ചിരുന്നു. ആ പാറക്കല്ല് ഒരു കാളവണ്ടിയില്‍ ശാരദാമഠത്തിന്റെ തെക്കുവശംവരെ കൊണ്ടുവന്നതിനുശേഷം കട്ടകള്‍ നിരത്തി മുകളിലേക്ക് ഉരുട്ടിക്കൊണ്ടുവരികയാണ് ചെയ്തത്.

തൃപ്പാദങ്ങളുടെ ഭൗതികദേഹം കുഴിയില്‍ ഇരുത്തിയതിനുശേഷം തല വെളിയില്‍ കാണാവുന്ന തരത്തില്‍ ഭസ്മം, കര്‍പ്പൂരം, ചന്ദനം എന്നിവകൊണ്ട് കുഴി നിറച്ചു. കന്നി 6-ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിച്ച പ്രസ്തുത ചടങ്ങ് രാത്രി 12 മണിയോടെ പര്യവസാനിച്ചു. ഭക്തജനലക്ഷം അന്നുരാത്രി മുഴുവന്‍ ആ സന്നിധിയില്‍ പ്രാര്‍ത്ഥനയുമായി കഴിച്ചുകൂട്ടി. ശനിയാഴ്ച രാവിലെ അഭിഷേകം നടത്തി ഭസ്മവും കര്‍പ്പൂരവുംകൊണ്ട് ശിരസ്സും മൂടി. മേല്‍പ്പറഞ്ഞ വലിയ മൂടിക്കല്ല് കല്ലുറയ്ക്ക് മുകളില്‍ വെയ്ക്കുകയും ചെയ്തു. രാവിലെ 5 മണിക്ക് ആരംഭിച്ച ഈ കര്‍മ്മങ്ങളൊക്കെ കഴിയു മ്പോള്‍ സമയം ഏതാണ്ട് ഉച്ചയോട് അടുത്തിരുന്നു. സമാധിക്കുഴിയില്‍ ഭസ്മവും മറ്റും കൂടാതെ സ്വര്‍ണ്ണവും വെള്ളിയും നാണയങ്ങളും നിക്ഷേപിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുത്ത തൃപ്പാദഭക്തന്മാര്‍ തങ്ങള്‍ ധരിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ഭക്തിയുടെ ആധിക്യത്താല്‍ ഊരി കുഴിയില്‍ സമര്‍പ്പിക്കുകയും ചെയ്തുവത്രേ.

മഹാസമാധിയെത്തുടര്‍ന്ന് പത്താം ദിവസം നാരായണബലിയോടെ ചടങ്ങുകള്‍ അവസാനിപ്പിക്കുവാന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും അന്തരഗാമിയായ ബോധാനന്ദ സ്വാമികള്‍ മൂന്നാം ദിവസം കന്നി 8-ന് മഹാസമാധി പ്രാപിച്ചു. അതുമൂലം ചടങ്ങുകള്‍ക്ക് അല്പം മാറ്റം വരുത്തേണ്ടിവന്നു. പുതിയൊരു അദ്ധ്യക്ഷനെ തെരഞ്ഞെടുത്ത് വാഴിക്കണ മായിരുന്നു. ശ്രീമത് ഗോവിന്ദാനന്ദസ്വാമികളെ മഠാധിപതിയായി തെരഞ്ഞെടുത്തു. പത്തുദിവസവും പ്രഭാതംമുതല്‍ പ്രദോഷം വരെ സമാധിപീഠത്തില്‍ പൂജയും ആരാധ നയും സമൂഹപ്രാര്‍ത്ഥനകളും ഇടതടവില്ലാതെ നടന്നിരുന്നു. പത്തുദിവസമായിട്ടും ആളു കളുടെ പ്രവാഹം നിലച്ചിരുന്നില്ല.

........................
☀ലേഖകനായ ശ്രീമദ് സച്ചിദാനന്ദ സ്വാമികളെ കുറിച്ച് :
...........................
ശ്രീനാരായണ ഗുരുദേവ സംബന്ധമായി ചെറുതും വലുതും ആയി നൂറിൽ താഴെ ഗ്രന്ഥങ്ങൾ രചിച്ച, ശ്രീനാരായണ പ്രസ്ഥാന ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ ഗ്രന്ഥകാരനായ സച്ചിദാനന്ദ സ്വാമികൾ തന്നെ ആണ് ഇന്ന് ജീവിച്ചിരിക്കുന്നവരിൽ വച്ച് ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി ഏറ്റവും കൂടുതൽ ഗുരുധർമ്മ പ്രഭാഷണങ്ങൾ നടത്തിയിട്ടുള്ള, പണ്ഡിതനായ , ഏറ്റവും പ്രസിദ്ധനായ, വാഗ്മിയും. ശ്രീനാരായണ ഗുരുദേവൻ്റെ ശരീര ധാരണ കാലശേഷം ഭഗവാൻ്റെ ഭക്തി ഏറ്റവും കൂടുതൽ ജനഹൃദയങ്ങളിൽ നിറയ്ക്കുകയും, ലക്ഷക്കണക്കിന് ആളുകളെ ശ്രീനാരായണ ഗുരുവിലേക്കും ശിവഗിരിയിലേക്കും ആകർഷിക്കുന്നതിന് കാരണമായ ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാന സരണിയുടെ ആവിഷ്ക്കർത്താവും ആചാര്യനുമാണ് ശ്രീമത് സച്ചിദാനന്ദ സ്വാമികൾ . അതിനാൽ തന്നെ ശ്രീനാരായണ പ്രസ്ഥാനവും ശ്രീനാരായണ ഭക്തജന സമൂഹവും ശിവഗിരി മഠത്തിലെ ഈ സംന്യാസി ശ്രേഷ്ഠനോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. 

സ്വാമികൾ നടത്തി വരുന്ന ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനം ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും നടന്നു വരുന്നു. എവിടെ നടന്നാലും അവിടെയെല്ലാം ഉള്ള എല്ലാവരും ഗുരുദേവ ഭക്തരായും ഗുരുദേവ ഭക്തരായി മാറുന്നു എന്നതും അവർ ശ്രീനാരായണ പ്രസ്ഥാനവും ആയി ചേർന്ന് നിൽക്കുവാനും ശ്രീനാരായണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുവാനും തെയ്യാറാകുന്നു എന്നത് എടുത്ത് പറയേണ്ട ഒന്നാണ്. ഒപ്പം അവർ പ്രസ്ഥാനത്തിനായി പ്രവർത്തിക്കുവാനും എത്ര ധനവും സംഭാവന നൽകുവാനും തെയ്യാറാകുന്നു എന്നതും ആശ്ചര്യകരമായ വസ്തുതയാണ്. കേരളത്തിലും ഇന്ത്യയിലും വിദേശത്തും ധാരാളം ഗുരുദേവ ക്ഷേത്രങ്ങൾ, വലിയ ഗുരുദേവ പ്രാർത്ഥനാ മന്ദിരങ്ങൾ എന്നിവ ശ്രീ നാരായണ പ്രസ്ഥാനങ്ങൾക്കു് ഉണ്ടായത് ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനം നടന്നു വഴിയാണ്.

അതിനാൽ തന്നെ ശ്രീനാരായണ പ്രസ്ഥാനം ശക്തിപ്പെടുത്തുവാനും പ്രസ്ഥാന നടത്തിപ്പിനാവശ്യമായ സ്ഥലം മുതലായവ വാങ്ങുന്നതിനും വലിയ ഗുരുദേവ പ്രാർത്ഥനാ മന്ദിരങ്ങൾ മുതലായവ പണിയുന്നതിനും ശ്രീനാരായണ പ്രസ്ഥാന പ്രവർത്തകർ ഏറ്റവും ശക്തമായ നിമിത്തകാരണമായി ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനം എന്ന പാവനമായ ഭക്തി -ജ്ഞാന യജ്ഞത്തെ പ്രയോജനപ്പെടുത്തി വരുന്നു . 

ശ്രീനാരായണ പ്രസ്ഥാനം ശക്തിപ്പെടുത്തുവാനും പ്രസ്ഥാനത്തിനായി സ്ഥലം വാങ്ങുവാനും ഗുരുദേവ ക്ഷേത്രങ്ങൾ സ്ഥാപിക്കുന്നതിനും വലിയ ഗുരുദേവ പ്രാർത്ഥനാ മന്ദിരങ്ങൾ മുതലായവ പണിയുന്നതിനും ആഗ്രഹിക്കുന്ന പ്രവർത്തകർ ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനം നടത്തിയാൽ , ഇതെല്ലാം തന്നെ സാധിക്കുന്നതിനുള്ള വേണ്ട കാര്യങ്ങൾ ഒത്തുചേരാവുന്നതാണ് . ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാനം നടത്തുന്നതിന് താൽപര്യമുള്ള ശ്രീനാരായണ പ്രസ്ഥാന പ്രവർത്തകർ 
ധ്യാനാചാര്യൻ ശ്രീമദ് സച്ചിദാനന്ദ സ്വാമികളുമായ് ബന്ധപ്പെടുക . 

ഒപ്പം ശ്രീനാരായണ പ്രസ്ഥാനത്തിലെ ഏറ്റവും വലിയ ഗ്രന്ഥകാരനായ സച്ചിദാനന്ദ സ്വാമികൾ രചിച്ച ശ്രീനാരായണ ഗുരുദേവ സംബന്ധമായ, വിജ്ഞാന പ്രദമായ 100-ൽ താഴെ ഗ്രന്ഥങ്ങൾ ഉണ്ട്. ഗ്രന്ഥങ്ങൾ വാങ്ങാൻ താൽപര്യമുള്ളവരും ബന്ധപ്പെടുക

സച്ചിദാനന്ദ സ്വാമി ഫോൺ :- +91 9447409973

0 comments:

Post a Comment