Monday 4 May 2020

നടരാജഗുരുവിനു നല്കിയ ദീര്‍ഘദര്‍ശനം by സച്ചിദാനന്ദ സ്വാമി - ശിവഗിരി മഠം

യൂറോപ്യലേക്ക് യാത്രാനുമതി വാങ്ങാൻ ചെന്ന നടരാജഗുരുവിനോട് മഹാസമാധി എന്ന് സംഭവിക്കും എന്ന് മുൻകൂട്ടി അറിയിക്കുന്ന ത്രികാലജ്ഞാനിയായ ശ്രീനാരായണ ഗുരുദേവൻ 

നടരാജഗുരുവിനു നല്കിയ ദീര്‍ഘദര്‍ശനം
by സച്ചിദാനന്ദ സ്വാമി - ശിവഗിരി മഠം
...............................

പി.നടരാജന്‍ (നടരാജഗുരു) യൂറോപ്യന്‍യാത്രയ്ക്കുമുമ്പ് ഗുരുദേവന്റെ അനുവാദം ചോദിക്കാന്‍ ചെന്നപ്പോള്‍ എന്നു മടങ്ങിവരുമെന്ന് ഗുരു ചോദിച്ചു. എട്ട് മാസം എന്നോ തമ്പി (നടരാജന്‍) മറുപടി പറഞ്ഞു. ഉടനെ ഗുരു ഗൂഢമായി ചിന്തിച്ചിട്ട് ''നാലുമാസം'' എന്ന് പറഞ്ഞ് രണ്ടുപഴം നല്കി അനുഗ്രഹിക്കുകയും ചെയ്തു. മുന്‍പൊരിക്കല്‍ യൂറോപ്യ ന്മാര്‍ ശിവഗിരിയില്‍ വന്നപ്പോള്‍ ഭക്ഷണസമയത്ത് ആര് ഇവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുമെന്ന് ചോദിക്കുകയും നടരാജനെ അതില്‍ നിയോഗിക്കുകയും ചെയ്തിരുന്നു.

നടരാജന്‍ 1928 മെയ് 20-നാണ് യൂറോപ്പിനു പോയത്. 1928 സെപ്റ്റംബര്‍ 20-ന് കൃത്യം നാലുമാസം തികഞ്ഞപ്പോഴാണ് ഗുരുദേവന്‍ മഹാസമാധി പ്രാപിച്ചത്. കൂടാതെ മഹാസമാധിയുടെ കൃത്യമായ മുഹൂര്‍ത്തത്തില്‍ യൂറോപ്പില്‍ വെച്ച് ഒരു അനുഭവം അദ്ദേഹത്തിനുണ്ടായി. ഇക്കാര്യം ആത്മകഥയില്‍ നടരാജഗുരു രേഖപ്പെടുത്തിയിട്ടുണ്ട്. ലഭിച്ച രണ്ടു പഴങ്ങളില്‍ ഒന്നുകൊണ്ട് വിദ്യ നേടാനും മറ്റേത് കൊണ്ട് ലോകം മുഴുവന്‍ ഗുരുദേവപ്രചരണം നടത്തുവാനും ഗുരുദേവാനുഗ്രഹം ലഭിച്ച് ധന്യനാകുവാന്‍ അദ്ദേഹ ത്തിനു സാധിച്ചു. യൂറോപ്യന്മാരോടൊപ്പം ഇരിക്കാന്‍ നിയുക്തനായ നടരാജന്‍ പിന്നീട് യൂറോപ്യന്മാരോടൊപ്പം താമസിച്ച് അവരുടെ ആചാര്യനായി പ്രശോഭിക്കുകയും ചെയ്തു. ഇതെല്ലാം ഗുരുദേവന്റെ ദര്‍ഘദര്‍ശിത്വത്തിന് ഉദാഹരണങ്ങളാണല്ലോ. 

(ഗ്രന്ഥം : ശ്രീനാരായണ ഗുരുദേവൻ്റെ മഹാസമാധി )


ശ്രീനാരായണ പ്രസ്ഥാന പ്രവർത്തകർ, ഗുരുഭക്തർ എന്നിവർക്കായി പരമാവധി ഷെയർ ചെയ്യുക 

0 comments:

Post a Comment