1927 ജൂൺ 14 ന് (1102 ഇടവം 31)പുലർച്ചെയായിരുന്നു കളവംകോടം ക്ഷേത്രത്തിലെ കണ്ണാടി പ്രതിഷ്ഠ. ക്ഷേത്ര പുനരുദ്ധാരണത്തിന് സമീപത്തെ നാല് എസ്.എൻ.ഡി.പി ശാഖകളുടെ നേതൃത്വത്തിൽ ശ്രീനാരായണ കരുണവിലാസിനി യോഗം രൂപീകരിച്ചു. ക്ഷേത്ര നിർമ്മാണത്തിന് നേതൃത്വം നൽകിയ പണിക്കവീട്ടിൽ പത്മനാഭപ്പണിക്കരും കളവംകോടത്തെ കുട്ടൻ വൈദ്യനും ചേർന്ന് കോട്ടയം നാഗമ്പടത്ത് വിശ്രമിക്കുകയായിരുന്ന ഗുരുവിനെ ചെന്ന് കണ്ട് പ്രതിഷ്ഠ നടത്തുന്നതിന് ക്ഷണിച്ചു. ഇനി ക്ഷേത്രങ്ങൾ അല്ല വിദ്യാലയങ്ങൾ ആണ് സ്ഥാപിക്കേണ്ടത് എന്നരുളി ഗുരു അവരെ മടക്കി ,പക്ഷേ ഗുരുദേവൻ വന്ന് പ്രതിഷ്ഠകർമ്മം നിർവ്വഹിച്ചില്ലെങ്കിൽ പണി നടന്ന് കൊണ്ടിരിക്കുന്ന
ക്ഷേത്രത്തിനുള്ളിൽ താൻ ആത്മാഹൂതി ചെയ്യും എന്ന പത്മനാഭ പണിക്കരുടെ നിർബന്ധ ബുദ്ധിക്ക് മുൻപിൽ സ്നേഹബുദ്ധ്യാ വഴങ്ങിയ ഗുരുദേവൻ എത്തിച്ചേർന്ന് കൊള്ളാം എന്ന് അറിയിച്ചു.
പ്രതിഷ്ഠാ ദിവസം ശിവപ്രതിഷ്ഠ വേണമെന്നും ദേവീ പ്രതിഷ്ഠ വേണമെന്നും വ്യത്യസ്ത അഭിപ്രായം വന്നു. ഒരു കണ്ണാടി വാങ്ങിക്കൊണ്ടുവരാൻ ഗുരു അരുളി ചെയ്തു. കണ്ണാടി അളന്ന് നോക്കി അതിൽ ഓംശാന്തി യെന്ന് രേഖപ്പെടുത്താൻ പറഞ്ഞു. രസലേപനം ചുരണ്ടിയെഴുതിയപ്പോൾ ഒംശാന്തി എന്നായി. . അക്ഷരപ്പിശക് തിരുത്തേണ്ടെന്ന് ഗുരു നിർദ്ദേശിച്ചു. ക്ഷേത്രത്തിനുള്ളിൽ കണ്ണാടി പ്രതിഷ്ഠിച്ചു.. ശിഷ്യനായ ബോധാനന്ദ സ്വാമിയോട് സമീപത്തായി ശക്തീശ്വരനെയും പ്രതിഷ്ഠിക്കാൻ ഗുരുനിർദ്ദേശിച്ചു. കണ്ണാടിയുടെ മുന്നിൽ ആയി ബോധാനന്ദ സ്വാമികളെക്കെണ്ട് അർദ്ധനാരീശ്വര പ്രതിഷ്ഠ നടത്തിച്ചത് കൊണ്ട് തന്നെ കണ്ണാടി പ്രതിഷ്ഠയിലെ "ഒം ശാന്തി " എന്ന് രേഖപ്പെടുത്തിയ ഭാഗം മാത്രമാണ് കാണുവാൻ സാധിക്കു എന്നത് കൊണ്ട് തന്നെ ഗുരു കണ്ണാടിയിൽ പ്രണവ പ്രതിഷ്ഠ തന്നെയാണ് നടത്തിയിട്ടുള്ളത് എന്ന് നിസംശയം പറയാൻ കഴിയും .
ഗുരുദേവൻ പ്രതിഷ്ഠാകർമ്മം നിർവ്വഹിക്കാൻ എത്തുന്നതറിഞ്ഞ് NR കൃഷ്ണൻ വക്കീൽ അദ്ധേഹത്തിന് സമർപ്പിക്കാൻ കുറച്ച് നാണയങ്ങൾ കരുതി വെച്ചു കൊണ്ട് മനസ്സിൽ വിചാരിച്ചു ഗുരു എന്നോട് ചോദിച്ചാൽ മാത്രമേ ഞാൻ ഇവ ഗുരുവിന് സമർപ്പിക്കുകയുള്ളു . പ്രതിഷ്ഠാകർമ്മത്തിന് ശേഷം വിശ്രമിച്ച് കൊണ്ടിരുന്ന ഗുരു അവിടെ ഉണ്ടായിരുന്ന പനച്ചി മരത്തിന്റെ ചുവട്ടിൽ നിന്നിരുന്ന ഒരു കുട്ടിയെ വിളിച്ച് മൂലമന്ത്രവും പൂജാവിധികളും ഉപദേശിച്ച് കൊടുത്തു. കോത്തല സൂര്യനാരായണ ദീക്ഷിതർ എന്ന അദ്ദേഹമാണ് ക്ഷേത്രത്തിലെ ആദ്യ പൂജാരി .ആ പനച്ചി മരം നിന്നിരുന്ന സ്ഥലത്താണ് ഇന്ന് വളരെ മനോഹരമായ ഗുരുമന്ദിരം ഉയർന്ന് വന്നിരിക്കുന്നത് .
ഗുരുദേവൻ നട്ടതാണ് അല്ല ബോധാനന്ദ സ്വാമികൾ നട്ടതാണ് എന്ന് തർക്കമുള്ള ഒരു ഇരു മാവ് ക്ഷേത്ര വളപ്പിലുണ്ട് താഴെ നിന്ന് ഒരു ചുവടും മുകളിലേക്ക് രണ്ട് മാവും ആയി നിൽക്കുന്ന ഈ തേൻമാവിൽ നിന്നും രണ്ട് തരത്തിലുള്ള മാമ്പഴങ്ങൾ ആണ് ലഭിക്കുന്നത് .ഇന്ന് കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ സമൂഹ വിവാഹങ്ങൾ നടക്കുന്നതും ഇവിടെയാണ് . വിവാഹം കഴിഞ്ഞതിന് വധുവരന്മാർ പരസ്പരം ചാർത്തിയ പൂമാലകൾ കൊണ്ട് വന്ന് ഈ മാവിൽ ചാർത്തുന്ന ഒരു രീതിയും കണ്ട് വരുന്നു .
ക്ഷേത്രവളപ്പിലുള്ള വേനൽക്കാലത്ത് പോലും വറ്റാത്ത കിണറിൽ നിന്നാണ് സമീപവാസികൾ ദാഹജലം ശേഖരിക്കുന്നത് .
പ്രതിഷ്ഠാകർമ്മത്തിന് ശേഷം കുരുന്നാത്ത് കടവിൽ എത്തിയ ഗുരു അവിടെ നിന്നുo നേരെ കൃഷ്ണൻ വക്കീലിന്റെ മുല്ലൂർഭവനത്തിൽ എത്തി " നമുക്കായി കരുതി വെച്ചത് തരുക അതോടൊപ്പം അദ്യൈ താശ്രമത്തിലെ കുട്ടികൾക്ക് വേണ്ടിയുള്ളതുo കൂടി തരിക" എന്നാവശ്യപ്പെട്ടതനുസരിച്ച് വക്കീൽ സൂക്ഷിച്ച് വെച്ചിരുന്നതും കൂടെ കഴിയാവുന്നത്രയും ഗുരുവിന് കാണിക്കയർപ്പിച്ചു
ക്കാന് ഗുരുവിന് സാധിച്ചു. അരുവിപ്പുറത്തെ സകാരരൂപത്തില് തുടങ്ങിയ ആത്മാന്വേഷണമാര്
ഗ്ഗത്തില് അനുഭവമായിത്തീര്ന്ന എല്ലാറ്റിനെയും ഒന്നൊന്നായി എണ്ണിയെണ്ണി പെരുളൊടുങ്ങുകയായിരുന്നു. ഒം ശാന്തിയില് സത്യം ധര്മ്മം ദയ ഇവയെല്ലാം അര്ത്ഥഗര്ഭമായി അസ്പന്ദമായിത്തീര്ന്നു.
കുംഭമാസത്തിലെ കാർത്തികയ്ക്ക് ആറാട്ട് മഹോൽസവം വരുന്ന രീതിയിൽ ഒമ്പത് ദിവസത്തെ ഉൽസവം നടത്തപ്പെടുന്നു .എല്ലാ ചതയ നാളിലും വിശേഷാൽ പൂജയും സമൂഹപ്രാർത്ഥനയും നടക്കുന്നു.
0 comments:
Post a Comment