Thursday, 24 January 2019
നാഗമാണിക്യം
അരുവിപ്പുറത്തുള്ള ഒരു ഗൃഹനാഥന് ഒരുദിവസം കൃഷിപ്പണി നടത്തുന്നതിനിടയിൽ ഒരു നാഗമാണിക്യം കിട്ടുവാനിയിടയായി ആ വിവരമറിഞ്ഞ് പലരും നാഗമാണിക്യം കാണുവാനെത്തി. അവരൊക്കെ അതേപ്പറ്റി ഓരോന്ന് പറയുന്നത് കേട്ടപ്പോൾ ആ ഗ്രഹസ്ഥന് വലിയ പരിഭ്രമമായി സർപ്പകോപം ഉണ്ടാകുമെന്നും നാഗ ശാപത്തിനു പരിഹാരമില്ലെ ന്നുമൊക്കെയാണ് അവരിൽ പലരും പറഞ്ഞിരുന്നത് അതൊക്കെ അയാൾക്കും വീട്ടുകാർക്കും അതുവരെ ഉണ്ടായിരുന്ന സകല ശാന്തിയും സമാധാനവും ഇല്ലാതെയായി.
ആയിടയ്ക്കും ഗുരുദേവൻ അരുവിപ്പുറത്ത് ഉണ്ടായിരുന്നു ബന്ധുക്കളിൽ ചിലരുടെ ഉപദേശമനുസരിച്ച് ആയാൾ നാഗമാണിക്യവുമായി അരുവിപ്പുറം മഠത്തിലെത്തി മറ്റാരും ഇല്ലാത്ത സന്ദർഭം നോക്കി ഗുരുദേവന്റെ അടുത്തുചെന്നു അയാൾ തന്റെ പരിഭവം അറിയിക്കുകയും തനിക്ക് കിട്ടിയ നാഗമാണിക്യം സ്വീകരിക്കണമെന്നു അപേക്ഷിക്കുകയും ചെയ്തു
ഗുരുദേവൻ അപ്പോൾ അരുവിപ്പുറം ക്ഷേത്രത്തിലെ പൂജാദി കർമ്മങ്ങൾ നോക്കിനടത്തിയിരുന്ന ഭൈരവൻ ശാന്തിയെ വിളിച്ചു ആ നാഗമാണിക്യം ഏൽപ്പിച്ചു അതോടെ ഒരു വലിയ ഭാരമൊഴിഞ്ഞ ആശ്വാസത്തോടെ ആ ഗ്രഹസ്ഥൻ തന്റെ വീട്ടിലേക്ക് മടങ്ങിപ്പോയി.
ഭൈരവൻ ശാന്തി ഗുരുദേവൻ ഏൽപ്പിച്ച ആ നാഗമാണിക്യം ഒരു ചെപ്പിലടച്ച് സൂക്ഷിച്ചുവച്ചു.
അതിനുശേഷം വർഷങ്ങൾ കുറെ കടന്നു പോയി
ഗുരുദേവനിൽ അഗാധഭക്തി യുണ്ടായിരുന്ന ഭൈരവൻശാന്തി അക്കാലത്ത് ഗുരുദേവന്റെ ഒരു ചിത്രം വച്ച് നിത്യവും പൂജ ചെയ്യുന്നുണ്ടായിരുന്നു. ഒരു ദിവസം അങ്ങനെ പൂജ നടത്തി കൊണ്ടിരിക്കവെയാണ് ഗുരുദേവൻ മഹാസമാധി പ്രാപിച്ച വിവരം അറിയുകയുണ്ടായത്
അന്ന് മുഴുവനും ഭൈരവൻ ശാന്തി ഉപവാസത്തിലായിരുന്നു സദാനേരവും പ്രാർത്ഥനയിൽ തന്നെ മുഴുകുകയായിരുന്ന ശാന്തിക്ക് രാത്രിയേറെ ചെന്നപ്പോൾ ആരോ തന്നെ വന്ന് വിളിക്കുന്ന തായി അനുഭവപ്പെട്ടു അതു ഗുരുദേവൻ തന്നെയാണെന്ന് ഉറച്ചുവിശ്വസിച്ചുകൊണ്ട് ഭൈരവൻ ശാന്തി അപ്പോൾ ഗുരുദേവന്റെ ചിത്രത്തിനു മുമ്പിൽ സാഷ്ടാംഗം നമസ്കരിച്ചു കിടന്നു ആ കിടപ്പിൽ ശാന്തിക്ക് ഇങ്ങനെ കേൾക്കുവാനായി "വിഷമിക്കേണ്ട നാമൊ രിടത്തും പോയിട്ടില്ലല്ലോ നിങ്ങളോടൊപ്പം നാം മെന്നുമുണ്ട് "
ഭൈരവൻ ശാന്തി ഉടൻതന്നെ വളരെക്കാലം മുൻപ് ഗുരുദേവൻ ഏൽപ്പിച്ചിരുന്ന നാഗമാണിക്യവുമെടുത്ത് കഴിയുന്നത്ര വേഗത്തിൽ ശിവഗിരിയിലേയ്ക്ക് യാത്രയായി
ഗുരുദേവന്റെ ഭൗതികശരീരം സമാധി ഇരുത്തുന്നതിനുള്ള ഒരുക്കങ്ങൾ അപ്പോൾ ശിവഗിരിക്കുന്നിന്റെ നെറുകയിൽ പൂർത്തിയായി വരികയായിരുന്നു. അവിടേക്ക് ഓടിയെത്തിയ ഭൈരവൻ ശാന്തി തന്റെ കയ്യിലിരുന്ന നാഗമാണിക്യം എടുത്ത് സമാധിയിരുത്തുവാൻതയ്യാറാക്കിയിരുന്ന കുഴിയിൽ നിക്ഷേപിച്ചു എന്നിട്ട് ആ നിർവ്യതചിത്തനായി ദീർഘനേരം പ്രാർത്ഥിച്ചു നില്പ്പായി.
ശ്രീനാരായണഗുരു ഗ്രൂപ്പ്
കടപ്പാട് ശ്രി.മങ്ങാട് ബാലചന്ദ്രൻ ഗുരുദേവ കഥാസാഗരം
https://www.facebook.com/280633372455492/photos/a.280640242454805/524721748046652/?type=3&theater
0 comments:
Post a Comment